നാങ്കുളം കരിപ്പൂക്കാവ് ക്ഷേത്രം
കേരളത്തിൽ തൃശൂർ ജില്ലയിലെ ഒല്ലൂർ പട്ടണത്തിൽ നിന്നും രണ്ടു കിലോമീറ്റർ പടിഞ്ഞാറു മാറി അവിണിശ്ശേരി പഞ്ചായത്തിൽ സ്ഥിതി ചെയ്യുന്ന ക്ഷേത്രമാണ് നാങ്കുളം കരിപ്പൂക്കാവ് ക്ഷേത്രം. ഐതിഹ്യപ്രശസ്തമായ കല്ലൂർ മന, മുല്ലനേഴി മന എന്നിവയുടെ സമീപപ്രദേശത്താണു് ഈ ക്ഷേത്രസമുച്ചയം. മൂന്ന് ക്ഷേത്രങ്ങളുടെ ഒരു സമുച്ചയത്തിലുള്ള ഒരു ക്ഷേത്രമാണിത്. കിഴക്കോട്ട് ദർശനമായി ശാസ്താക്ഷേത്രം, പടിഞ്ഞാറ് ദർശനമായി വിഷ്ണു ക്ഷേത്രം, അല്പം മാറി പടിഞ്ഞാറ് ദർശനമായി നാങ്കുളം കരിപ്പൂക്കാവ് ഭഗവതി ക്ഷേത്രം.