2018, ഓഗസ്റ്റ് 14, ചൊവ്വാഴ്ച

തിരുമാറാടി ശിവക്ഷേത്രം എറണാകുളം ജില്ല



തിരുമാറാടി ശിവക്ഷേത്രം

എറണാകുളം ജില്ലയിലെ തിരുമാറാടി പഞ്ചായത്തിൽ പിറവത്തു നിന്ന് കൂത്താട്ടുകുളത്തു പോകുന്ന മാർഗ്ഗമധ്യേ സ്ഥിതിചെയ്യുന്ന ഒരു ശിവക്ഷേത്രമാണ് തിരുമാറാടി ശിവക്ഷേത്രം. ശ്രീകോവിൽ കിഴക്കു ദർശനമായി സ്ഥിതിചെയ്യുന്നു. ദിവസേന മൂന്ന് പൂജ നടത്തപ്പെടുന്നു. ഗണപതിയും അയ്യപ്പനും സുബ്രഹ്മണ്യനുമാണ് ഉപദേവതകൾ. കിടങ്ങശ്ശേരി ഇല്ലക്കാരനാണ് ക്ഷേത്രത്തിലെ തന്ത്രി. ഉത്സവം എട്ട് ദിവസം നീണ്ടു നില്ക്കുന്നു. ധനുമാസത്തിലെ തിരുവാതിര നാളിലാണ് ആറാട്ട്.
കാട്ടാമ്പിള്ളി, കിഴക്കില്ലം, എടയാറ്റുപ്പിള്ളി, കാഞ്ഞിരപ്പള്ളി എന്നീ ഇല്ലക്കാരുടെ വകയായിരുന്നു ഈ ക്ഷേത്രം. ഇതിനടുത്തുള്ള എടപ്രക്കാവും ഈ ഇല്ലക്കാരുടെ തന്നെ വകയായിരുന്നു. എടപ്രക്കാവിൽ തൂക്കം കുത്തുന്നതിനെച്ചൊല്ലി കിഴക്കില്ലം പിടിവാശി പിടിച്ചപ്പോൾ കാഞ്ഞിരപ്പള്ളി മനക്കാർ ആമ്പശ്ശേരിക്കാവിൽ പ്രതിഷ്ഠ നടത്തി ഊരാളസ്ഥാനം ഒഴിഞ്ഞു എന്ന് പഴമക്കാർ കരുതുന്നു. കാട്ടാമ്പിള്ളിയും എടയാറ്റുപ്പിള്ളിയും അന്യം നിന്നു.
എടപ്രക്കാവിൽ ഭഗവതിയുടെ ദർശനം കിഴക്കോട്ടാണ്. അവിടത്തെ വിഗ്രഹം ദാരു നിർമിതമാണ്. ഈ കാവിൽ കുംഭമാസത്തിൽ അശ്വതി, ഭരണിനാളുകളിൽ തൂക്കം നടത്തിവരുന്നു. 1965 മുതൽ ക്ഷേത്രഭരണം നടത്തുന്നത് ദേവസ്വം ബോർഡാണ്.

മാറാടിക്കാവ്ഏകദേശം നാനൂറ് വര്‍ഷങ്ങള്‍ക്ക് മുന്‍പ് പുരാതനകൊച്ചിയിലെ ഐരാണിക്കുളം എന്ന സ്ഥലം ഒരു അഗ്രഹാരമായിരുന്നു. അവിടെ ഉണ്ടായിരുന്ന അനേകം നമ്പൂതിരി ഇല്ലങ്ങളില്‍ ഒരു കൂട്ടര്‍ കുണ്ടൂരിലെ കോമലക്കുന്നില്‍ അധിവസിച്ചിരുന്നു. കോമല നമ്പൂതിരി ഇല്ലം എന്ന് പില്‍ക്കാലത്ത് അറിയപ്പെട്ട ഇവര്‍ക്ക് വേദാധികാരമോ ആഢ്യത്വമോ ജന്മിത്വമോ കല്‍പ്പിക്കപ്പെട്ടിരുന്നില്ല. ഈ ഗ്രാമത്തിന്റെ സമതലഭാഗത്ത് സ്ഥിതിചെയ്തിരുന്ന ഒരു ശിവക്ഷേത്രത്തിലെ പൂജ മാത്രമായിരുന്നു ജീവിതവൃത്തിക്കുള്ള ഏക ആശ്രയം. അത് നിര്‍വിഘ്‌നം നിര്‍വ്വഹിച്ചുപോരുകയും ചെയ്തിരുന്നു.
കാലാന്തരത്തില്‍ ഈ കുടുംബത്തില്‍ വിധവയായ ഒരു അമ്മയും അവിവാഹിതകളായ രണ്ടുപെണ്‍കുട്ടികളും മാത്രമായിത്തീര്‍ന്നു. എവിടെ നിന്നോ എത്തിച്ചേര്‍ന്ന ഒരു തുളുബ്രാഹ്മണനെ തല്‍ക്കാലത്തേക്ക് ക്ഷേത്രപൂജാദികള്‍ ഏല്‍പ്പിക്കുകയും അദ്ദേഹമത് മുടക്കം വരാതെ നടത്തിപ്പോരുകയും ചെയ്തു.
ഒരു ദിവസം ജ്യേഷ്ഠാനുജന്മാരായ രണ്ടു നമ്പൂതിരി യുവാക്കള്‍ ഗുരുവായൂര്‍ ദര്‍ശനം കഴിഞ്ഞ് കുണ്ടൂരില്‍ എത്തിച്ചേരാനിടയായി. സന്ധ്യാവന്ദനാദി, നിത്യകര്‍മ്മങ്ങള്‍ക്കുള്ള സൗകര്യം അനേ്വഷിച്ച അവര്‍ക്ക്, ആ പ്രദേശത്ത് കോമല ഇല്ലം എന്ന ബ്രാഹ്മണഇല്ലം മാത്രമേയുള്ളൂ എന്നറിയാന്‍ കഴിഞ്ഞു. അവര്‍ അവിടെ എത്തി സന്ധ്യാവന്ദനവും ഭക്ഷണവും കഴിഞ്ഞ് അന്ന് അവിടെ തന്നെ വിശ്രമിച്ചു. 


അവര്‍ രണ്ടുപേരും അവിടുത്തെ സഹോദരിമാരെ വേളികഴിക്കുകയും അവരില്‍ ഒരാള്‍ പത്‌നീസമേതം സ്വഗൃഹമായ വൈക്കത്ത് വെച്ചൂര്‍ നടമ്പറമ്പില്ലത്തേയ്ക്ക് മടങ്ങുകയും അപരന്‍ ദത്ത് ആയി അവിടെത്തന്നെ താമസിക്കുകയും ചെയ്തു. സംസ്‌കൃതത്തില്‍ അഗാധമായ അവഗാഹമുണ്ടായിരുന്ന അദ്ദേഹം കോമല ഇല്ലത്തിനടുത്തായി ഒരു പാഠശാലയും ഗുരുകലവും സ്ഥാപിച്ചു. ഈ പ്രസ്ഥാനങ്ങളുടെ അത്യുന്നതിക്കായി കൊച്ചി മഹാരാജാവ് ആ നാട്ടിലെയും സമീപപ്രദേശങ്ങളിലെയും ധാരാളം ഭൂമി ദാനം ചെയ്യുകയുണ്ടായി.  കോമല ഇല്ലം പില്‍ക്കാലത്ത് കരിങ്ങംമ്പിള്ളി സ്വരൂപമായിത്തീര്‍ന്നു. ഈശ്വരവൃത്തിക്കും വിദ്യാഭ്യാസത്തിനുമായി ആദായത്തിന്റെ ഭൂരിഭാഗവും ഇവര്‍ ചിലവ് ചെയ്യുകയും തലമുറകള്‍ അത് പിന്തുടരുകയും ചെയ്തുപോന്നു.
മുകുന്ദപുരം താലൂക്കില്‍ കരിങ്ങംമ്പിള്ളി സ്വരൂപം എന്ന പേരുകേട്ട ഒരു ഇല്ലമുണ്ടെന്നും, അവര്‍ ദാനധര്‍മ്മങ്ങള്‍ക്ക് തല്‍പ്പരരാണെന്നും അവര്‍ കൊച്ചി മഹാരാജാവിന്റെ പ്രജകളാണെന്നും തിരുവതാംകൂര്‍ മഹാരാജാവ് അറിയാനിടയാവുകയും അവരെ തന്റെ പ്രജകളാക്കാന്‍ തീരുമാനിക്കുകയും ചെയ്തു. തദനന്തരം മൂവാറ്റുപുഴ, മോനിപ്പിള്ളി, വെമ്പിള്ളി, വെച്ചൂര്‍, ആലുവ, അമ്പാട്ടുകാവ് തുടങ്ങിയ പ്രദേശങ്ങളിലായി അദ്ദേഹം ധാരാളം സ്വത്തും ഭൂമിയും ദാനം ചെയ്യുകയുണ്ടായി. ഇങ്ങനെ ദാനം ചെയ്യപ്പെട്ട ഭൂമികളിലെ ക്ഷേത്രങ്ങള്‍ പരിപാലിക്കുവാന്‍ ഏര്‍പ്പാടുമായി. അവയില്‍ ഒരു ക്ഷേത്രമാണ് മാറാടി ഭഗവതി ക്ഷേത്രം. ഈ പ്രദേശങ്ങളിലെ ഭരണം, പൂജ മുതലായവയുടെ അവകാശവും അധികാരവും കരിങ്ങംമ്പിള്ളി സ്വരൂപത്തില്‍ നിക്ഷിപ്തമായിരുന്നു.
ക്ഷേത്രത്തിലെ പൂജാദികാര്യങ്ങള്‍ പട്ടരുമഠത്തില്‍ ഇടമന ഇല്ലത്തെ കാരണവരായിരുന്ന ദാമോദരന്‍ ഇളയതിനെ ഏല്‍പ്പിക്കുകയും ചെയ്തു. ക്ഷേത്രത്തിലെ നിത്യനിദാന പാട്ടക്കാരില്‍ നിന്നും ഇടമനഇല്ലത്ത് പാട്ടം അളക്കുന്നതിനുള്ള ഏര്‍പ്പാടാക്കുകയും ചെയ്തു. ഇത് കൊല്ലവര്‍ഷം 800 - മാണ്ടിലാണ്. കൊല്ലവര്‍ഷം 955 ല്‍ ക്ഷേത്രത്തില്‍ അഗ്നിബാധയുണ്ടാവുകയും പീഠത്തിന് വിളളലേല്‍ക്കുകയും ചെയ്തു. 
ഭൂനിയമം നടപ്പിലായതിനെത്തുടര്‍ന്ന് ക്ഷേത്രാവശ്യങ്ങള്‍ക്കുള്ള നെല്ല് പാട്ടക്കാരില്‍ നിന്ന് ലഭിക്കാതെ വരികയും ക്ഷേത്രത്തിലെ നിത്യച്ചെലവുകള്‍ക്ക് ബുദ്ധിമുട്ട് ഉണ്ടാവുകയും ചെയ്തു. സ്വരൂപത്തില്‍ നിന്നും ക്ഷേത്രകാര്യങ്ങള്‍ നേരിട്ട് നോക്കി നടത്തുന്നതിനുണ്ടായ പ്രായോഗിക ബുദ്ധിമുട്ട് കാരണം ക്ഷേത്രഭരണം ഒരു ഉടമ്പടി പ്രകാരം കരിങ്ങംമ്പിള്ളി സ്വരൂപത്തിലെ അന്നത്തെ കാരണവരായിരുന്ന നാരായണ്‍ ത്രാതരു നമ്പൂതിരിപ്പാട് ഇടമന ഇല്ലത്തെ അന്നത്തെ കാരണവരായ നാരായണന്‍ ഇളയതിനെ ഏല്‍പ്പിക്കുകയും ചെയ്തു.
കാലത്തിന്റെ കുത്തൊഴുക്കില്‍ ജീര്‍ണ്ണാവസ്ഥയെ പ്രാപിച്ചുതുടങ്ങിയ ഈ ക്ഷേത്രത്തെ പുനരുദ്ധരിക്കുന്നതിലേക്കായി 1977 ല്‍ ഒരു ചുറ്റമ്പലം പണിയുകയും ചുറ്റമ്പലത്തിന്റെ പണിപൂര്‍ത്തായായപ്പോള്‍ ശ്രീകോവില്‍ അതിന് യോജിച്ചതല്ല എന്നുള്ള വിദഗ്ദ്ധാഭിപ്രായപ്രകാരം ശ്രീകോവില്‍ പുതുക്കിപ്പണിത് 1982 മെയ് 19ന് തന്ത്രിമുഖ്യന്‍ ബ്രഹ്മശ്രീ എം.ടി.വാസുദേവന്‍ നമ്പുതിരിയുടെ മുഖ്യകാര്‍മ്മികത്വത്തില്‍ പുനഃപ്രതിഷ്ഠ നടത്തുകയും ചെയ്തു. അതേത്തുടര്‍ന്ന് കലശവും കോടിയാര്‍ച്ചനയും നടത്തി. പുനഃപ്രതിഷ്ഠാദിനാചരണവും കലശവും ലക്ഷാര്‍ച്ചനയും ഇപ്പോഴും ആണ്ടുതോറും നടന്നുവരുന്നു.
ക്ഷേത്രത്തിന്റെയും പുനഃപ്രതിഷ്ഠയുടെയും കലശദിനാഘോഷങ്ങളുടെയും കോടിയര്‍ച്ചനയുടെയും നടത്തിപ്പിലേക്ക് ഭീമമായ ചിലവ് വേണ്ടിവന്നു. മേത്താനത്ത് ശ്രീ.എം.എസ്.വിശ്വംഭരന്‍ ആണ് ഈ ചെലവുകള്‍ മുഴുവന്‍ നിര്‍വ്വഹിച്ചത്. ക്ഷേത്രത്തിലെ ഉത്സവങ്ങളുടെയും മറ്റു പുരോഗമനപ്രവര്‍ത്തനങ്ങളുടെയും സുഗമമായ നടത്തിപ്പിനു വേണ്ടി രജിസ്റ്റര്‍ ചെയ്ത ഒരു ക്ഷേത്രസംരക്ഷണ സമിതിയുണ്ട്. ഈ സമിതിയുടെ നേതൃത്വത്തിലാണ് ക്ഷേത്രഗോപുരം, കാണിയ്ക്ക മണ്ഡപം, സ്റ്റേജ്, ഭക്തജനങ്ങള്‍ക്ക് ക്ഷേത്രത്തില്‍ എത്തുന്നതിനുള്ള പാത എന്നിവ നിര്‍മ്മിച്ചത്.
ക്ഷേത്രത്തിലെ പ്രതിഷ്ഠകള്‍ദാരികാസ്സുര ശിരസ്സേന്തിയ ചതുരബാഹുസ്വരൂപിണിയായ ശ്രീ ഭദ്രകാളിയാണ് ക്ഷേത്രത്തിലെ പ്രധാനമൂര്‍ത്തി. പുനഃപ്രതിഷ്ഠയ്ക്കു ശേഷം പഞ്ചലോഹനിര്‍മ്മിതമായ വിഗ്രഹത്തിലാണ് ദേവി ഇരുന്നരുളന്നത്. ശ്രീകോവിലിനടുത്ത് നാലമ്പലത്തിനകത്തു തന്നെ ഗണപതിയുടെയും പരമശിവന്റെയും പ്രതിഷ്ഠകളുണ്ട്. നാലമ്പലത്തിന് വെളിയിലായി ശ്രീധര്‍മ്മശാസ്താവ്, ക്ഷേത്രപാലകന്‍, യക്ഷി, നാഗരാജാവ്, നാഗയക്ഷി, ബ്രഹ്മരക്ഷസ്, വെളിച്ചപ്പാട്, കളരിമൂര്‍ത്തികള്‍ എന്നീ ഉപപ്രതിഷ്ഠകളും ഉണ്ട്.
വിശേഷദിവസങ്ങളും ഉത്സവങ്ങളുംചൊവ്വ, വെള്ളി ദിവസങ്ങള്‍ വളരെ പ്രാധാന്യമര്‍ഹിക്കുന്നു. ചിങ്ങപ്പുലരിയും നിറപുത്തരിയും കഴിഞ്ഞാല്‍ ഈ ക്ഷേത്രത്തില്‍ വളരെ പ്രാധാന്യമര്‍ഹിക്കുന്ന ദിവസങ്ങളാണ് ദുര്‍ഗ്ഗാഷ്ടമിയും മഹാനവമിയും വിജയദശമിയും.
മണ്ഡലക്കാലംവൃശ്ചികപുലരി മുതല്‍ 41 ദിവസവും കളമെഴുത്തും പാട്ടും ഈ ക്ഷേത്രത്തില്‍ നടന്നുവരുന്നു. അതിനുള്ള അവകാശം രണ്ട് കുടുംബക്കാരില്‍ നിക്ഷിപ്തമാണ്. ഒന്ന് പെരുമ്പല്ലൂരില്‍ ഉള്ള വാരുശ്ശേരി കുടുംബക്കാര്‍ക്കും മറ്റൊന്ന് മാറാടിയിലുള്ള താനത്തു കുടുംബക്കാര്‍ക്കും. മാറാടി കാവിലെ ദേവി  നിര്‍മ്മിച്ച താനത്തു ശ്രീ.രാമക്കുറുപ്പിന്റെ അനന്തരാവകാശികളാണ് ക്ഷേത്രത്തിലെ കളമെഴുത്തും പാട്ടും നടത്തുന്നത്. കളമെഴുത്തും പാട്ടും വിശേഷാല്‍ ദീപാരാധനയോടും കൂടി മണ്ഡലക്കാലം സമാപിക്കുന്നു. ഒപ്പം ദേവിയുടെ ഭൂതഗണങ്ങളുടെ പ്രീതിക്കായി 41 ന് പുറത്ത് വലിയ ഗുരുതിയും നടക്കുന്നു.
ഉത്സവം - കുംഭമാസത്തിലെ അശ്വതികുംഭമാസത്തിലെ അശ്വതി നാളിന് ഇവിടെ വളരെ പ്രാധാന്യം ഉണ്ട്. അന്നാണ് മുടിയേറ്റ് നടക്കുന്നത്. അന്ന് ഉത്സവമായി ആഘോഷിക്കുന്നു.
മീനഭരണിശ്രീഭദ്രയുടെ ജന്മദിനാഘോഷമാണ് മീനഭരണി. ഈ ദിവസത്തില്‍ ഇവിടെ ഗരുഢന്‍ തൂക്കം നടക്കുന്നു. അന്നേ ദിവസം അത്താഴപൂജ കഴിഞ്ഞ് ദേവിയെ ഇളങ്കാവിലേക്ക് എഴുന്നള്ളിക്കുന്നു. തൂക്കം കഴിഞ്ഞ് ആറാട്ട്, പിന്നീട് പുണ്യാഹം എന്നിവയും നടന്നുവരുന്നു. തൂക്കം കുത്തിനുള്ള അവകാശം മാറാടിയിലുള്ള രണ്ട് കുടുംബക്കാരില്‍ നിക്ഷിപ്തമാണ്. ഒന്ന് മണ്ഡപത്തില്‍ കുടുംബത്തിനും മറ്റൊന്ന് തോണിപ്പാറ പുത്തന്‍പുരക്കാര്‍ക്കും.
വെളിച്ചപ്പാട്ഭദ്രകാളി ക്ഷേത്രത്തെ സംബന്ധിച്ചിടത്തോളം വെളിച്ചപ്പാടിന്റെ സാന്നിദ്ധ്യം വളരെ പ്രാധാന്യമര്‍ഹിക്കുന്നു. നെടുംമ്പിള്ളി കുടുംബക്കാരായിരുന്നു ഈ ക്ഷേത്രത്തിലെ വെളിച്ചപ്പാട്. ഇപ്പോള്‍ അതിന്റെ പിന്‍തലമുറക്കാരനായി കൊള്ളിവീട്ടില്‍ രവി ആ സ്ഥാനമേറ്റെടുത്ത് നടത്തുന്നു.
മേടസംക്രമ വിഷുപ്പുലരി, പത്താമുദയംഈ ദിവസങ്ങളില്‍ ദേവി യഥാക്രമം മംഗല്യസ്ത്രീകള്‍ക്കും ബാലികാബാലന്മാര്‍ക്കും പ്രസന്നവദനയായി അനുഗ്രഹം ചൊരിയുന്നു എന്നാണ് വിശ്വാസം.

ക്ഷേത്രത്തിന് തെക്കുപടിഞ്ഞാറ് ഭാഗത്ത് ദേവിയുടെ ഭൂതഗണങ്ങളായി വീരഭദ്രനും കളരി ദൈവമൂര്‍ത്തികളും അധിവസിച്ചിരുന്നു. കുംഭമാസത്തിലെ അശ്വതിനാളില്‍ ദേവിയുടെ ഭൂതഗണങ്ങളുടെ പ്രീതിക്കായി അവിടെ വച്ച് പൂജാദികളും ഗുരുതിയും നടത്തിപ്പോന്നിരുന്നു. എന്നാല്‍ കാലാന്തരത്തില്‍ ഈ സ്ഥലം അന്യാധീനപ്പെട്ടതിനാല്‍ പൂജാദികളും ഗുരുതിയും ക്ഷേത്രത്തില്‍ തന്നെ നടത്തിവരികയാണ്.
ക്ഷേത്ര ഉടമ - കരിങ്ങംമ്പിള്ളി സ്വരൂപം ബ്രഹ്മശ്രീ പരമേശ്വരന്‍ നമ്പൂതിരിപ്പാട്

അങ്കമാലിയ്ക്കടുത്ത് കിഴക്കേചേരാനല്ലൂർ മഹാദേവക്ഷേത്രം




അങ്കമാലിയ്ക്കടുത്ത് കിഴക്കേചേരാനല്ലൂർ മഹാദേവക്ഷേത്രം

എറണാകുളം ജില്ലയിൽ‍, അങ്കമാലിയ്ക്കടുത്ത് കിഴക്കേ ചേരാനല്ലൂർ ദേശത്താണ് ഈ മഹാദേവക്ഷേത്രം സ്ഥിതി ചെയ്യുന്നത്. 108 ശിവക്ഷേത്രങ്ങളിൽ പറയുന്ന ചേരാനെല്ലൂർ മഹാദേവക്ഷേത്രം പ്രശസ്തവും കേരളാശൈലിയിൽ പണിതീർത്തിരിക്കുന്ന മഹാക്ഷേത്രവുമാണ് നൂറ്റാണ്ടുകൾ പഴക്കമേറിയ ഈ ശിവക്ഷേത്രത്തിലെ പ്രതിഷ്ഠാമൂർത്തിയെ ഇവിടെ കുടിയിരുത്തിയത് പരശുരാമനാണന്ന് വിശ്വസിക്കുന്നു എറണാകുളം ജില്ലയിൽ തന്നെ പെരിയാറ്റിൻ കരയിൽ തന്നെയായി മറ്റൊരു ചേരാനല്ലൂർ ശിവക്ഷേത്രംകൂടിയുണ്ട്. രണ്ടു ക്ഷേത്രങ്ങളുടെ പേരും ഒന്നുതന്നെ. ഈ ക്ഷേത്രം അങ്കമാലിയ്ക്കടുത്തുള്ള കിഴക്കേ ചേരാനല്ലൂരിലും മറ്റേ ക്ഷേത്രം കൊച്ചിയ്ക്കടുത്തുള്ള പടിഞ്ഞാറേ ചേരാനല്ലൂരിലുമാണ്.

ഐതിഹ്യം

ചേരാനെല്ലൂർ ശിവക്ഷേത്രത്തിന് പണ്ടുകാലത്ത് 2400 പറ നിലം ക്ഷേത്രാവശ്യങ്ങൾക്കായി കൈവശം ഉണ്ടായിരുന്നു. കാലക്രമേണ അത് മറ്റു പലരിലേക്കും നഷ്ടപ്പെട്ടുപോയി.ചേരാനല്ലൂർ മാരാപറമ്പ് മഹാദേവക്ഷേത്രം

ക്ഷേത്രം

മഹാദേവക്ഷേത്രത്തിലെ ശിവപ്രതിഷ്ഠ കിഴക്ക് ദർശനം നൽകിയാണ് പ്രതിഷ്ഠിച്ചിരിക്കുന്നത്. ഇവിടുത്തെ വൃത്താകൃതിയിൽ പണിതീർത്തിയിരിക്കുന്ന ശ്രീകോവിൽ മനോഹരമാണ്. കിഴക്കേ സോപാനത്തിൽ ചതുരാകൃതിയിൽ നമസ്കാര മണ്ഡപവും പണിതീർത്തിട്ടുണ്ട്. വലിപ്പമേറിയ നാലമ്പലവും, അതിനോട് ചേർന്നുള്ള തിടപ്പള്ളിയും പണിതീർത്തിട്ടുണ്ട്. അമ്പലവട്ടത്തിനു ചേർത്തുതന്നെ ബലിക്കൽപ്പുരയും അതിൽ വലിയ ബലിക്കല്ലും പ്രതിഷ്ഠിച്ചിരിക്കുന്നു.
ബലിക്കൽപ്പുരയുടെ കിഴക്കു വശത്തായി ഇടത്തരം വലിപ്പത്തിലുള്ള ആനക്കൊട്ടിലും ഇവിടെ പണിതീർത്തിട്ടുണ്ട്. വാസ്തു വിദ്യയിൽ അപാരമായ വൈദഗ്ദ്ധ്യമുള്ള ശില്പികളാൽ നിർമ്മിക്കപ്പെട്ടതാണ് ചെരാനെല്ലൂർ ക്ഷേത്രം, അത്രത്തോളം വാസ്തുകലയുടെ അപൂർവ രചന നമ്മുക്ക് ഇവിടെ കാണാൻ സാധിക്കും.

പൂജാ വിധികളും വിശേഷങ്ങളും

നിത്യ പൂജകൾ

നിത്യേന അഞ്ചു പൂജകൾ ഇവിടെ പടിത്തരമായി ഉണ്ട്.
  • ഉഷപൂജ
  • എതൃത്തപൂജ
  • പന്തീരറ്റി പൂജ
  • ഉച്ച പൂജ
  • അത്താഴ പൂജ

വിശേഷ ദിവസങ്ങൾ

  • ഉത്സവം
കുംഭ മാസത്തിൽ പത്തുദിവസങ്ങൾ തിരുവുത്സവമായി ആഘോഷിക്കുന്നു.
  • ശിവരാത്രി
  • വിനായക ചതുർത്ഥി
  • തിരുവാതിര

പടിഞ്ഞാറേ ചേരാനല്ലൂർ മാരാപറമ്പ് മഹാദേവക്ഷേത്രം എറണാകുളം ജില്ല



ചേരാനല്ലൂർ മാരാപറമ്പ് മഹാദേവക്ഷേത്രം

എറണാകുളം ജില്ലയിൽ‍, കൊച്ചിയ്ക്കടുത്തുള്ള പടിഞ്ഞാറേ ചേരാനല്ലൂർ ദേശത്താണ് മാരാപറമ്പ് മഹാദേവക്ഷേത്രം സ്ഥിതി ചെയ്യുന്നത്. 108 ശിവക്ഷേത്രങ്ങളിൽ പറയുന്ന ചേരാനെല്ലൂർ ഈ ക്ഷേത്രമാണന്നു വിശ്വസിക്കുന്നു.. അതിപുരാതന ശിവക്ഷേത്രങ്ങളിൽ ഒന്നാണിത്. . എറണാകുളം ജില്ലയിൽ തന്നെ പെരിയാറ്റിൻ കരയിൽ തന്നെയായി മറ്റൊരു ചേരാനല്ലൂർ ശിവക്ഷേത്രം കൂടിയുണ്ട്. രണ്ടു ക്ഷേത്രങ്ങളുടെ പേരും ഒന്നുതന്നെ. ഈ ക്ഷേത്രം സ്ഥിതിചെയ്യുന്നത് കൊച്ചിയ്ക്കടുത്തുള്ള പടിഞ്ഞാറേ ചേരാനെല്ലൂരിലും മറ്റേ ക്ഷേത്രം സ്ഥിതിചെയ്യുന്നത് അങ്കമാലിയ്ക്കടുത്തുള്ള കിഴക്കേ ചേരാനല്ലൂരിലുമാണ്. ശിവക്ഷേത്രത്തിന് പണ്ടുകാലത്ത് 2400 പറ നിലം ക്ഷേത്രാവശ്യങ്ങൾക്കായി കൈവശം ഉണ്ടായിരുന്നു. കാലക്രമേണ അത് മറ്റു പലരിലേക്കും നഷ്ടപ്പെട്ടുപോയി.

ഐതിഹ്യം

ദക്ഷിണാമൂർത്തി സങ്കലപത്തിലാണ് ചേരാനല്ലൂർ മാരാപറമ്പ് ശിവക്ഷേത്രത്തിലെ പ്രതിഷ്ഠ.മാരാപറമ്പ് ശിവക്ഷേത്രത്തിലെ ദക്ഷിണാമൂർത്തിയെ പരശുരാമനാണന്ന് ഇവിടെ പ്രതിഷ്ഠിച്ചത് എന്നാണ് ഐതിഹ്യം.

ക്ഷേത്രം

കേരളത്തിലെ ദക്ഷിണാമൂർത്തീ സങ്കല്പത്തിലുള്ള പ്രസിദ്ധമായ ശിവക്ഷേത്രം. പെരിയാറിന്റെ തീരത്താണ് ഈ ശിവക്ഷേത്രം സ്ഥിതിചെയ്യുന്നത്. മാരാപറമ്പിലെ പഴയ ശിവക്ഷേത്രം കേരള തനിമയോടുകൂടിതന്നെ പുതുക്കി പണിതീർത്തത് ഈ അടുത്തിടയ്ക്കാണ്. മഹാദേവക്ഷേത്രത്തിലെ ശിവപ്രതിഷ്ഠ കിഴക്ക് ദർശനം നൽകിയാണ് പ്രതിഷ്ഠിച്ചിരിക്കുന്നത്. ഇവിടുത്തെ ശ്രീകോവിൽ രണ്ടു തട്ടായി ചതുരാകൃതിയിൽ പണിതീർത്ത ഉത്തമ സൗധമാണ്. കിഴക്കേ സോപാനത്തിൽ നമസ്കാര മണ്ഡപവും പണിതീർത്തിട്ടുണ്ട്.
നാലമ്പലവും, തിടപ്പള്ളിയും, ബലിക്കൽപ്പുരയും, എല്ലാം ഒരു മഹാക്ഷേത്ര പ്രൗഡിക്ക് ചേരുംവണ്ണമാണ് നിർമ്മിച്ചിരിക്കുന്നത്. ക്ഷേത്ര വളപ്പിൽ തന്നെ ഗണപതിക്കും, ഭഗവതിക്കും, സുബ്രഹ്മണ്യനുമായി ഉപക്ഷേത്രങ്ങളും മനോഹരമായിതന്നെ നിർമ്മിച്ചിരിക്കുന്നു ഇവിടെ.

പൂജാ വിധികളും വിശേഷങ്ങളും

  • ശംഖാഭിഷേകം

നിത്യ പൂജകൾ

നിത്യേന മൂന്നു പൂജകൾ ഇവിടെ പടിത്തരമായി നിശ്ചയിച്ചിട്ടുണ്ട്.
  • ഉഷപൂജ
  • ഉച്ച പൂജ
  • അത്താഴ പൂജ

വിശേഷ ദിവസങ്ങൾ

  • പ്രതിഷ്ഠാദിനം
കുംഭമാസത്തിലാണ് പ്രതിഷ്ഠാദിനത്തോട് അനുബന്ധിച്ചുള്ള ഉത്സവം ആഘോഷിക്കുന്നത്.
  • ശിവരാത്രി
  • വിനായക ചതുർത്ഥി
  • തൈപൂയം
  • നവരാത്രി

ഉപദേവന്മാർ

  • ഗണപതി
  • ഭഗവതി
  • സുബ്രഹ്മണ്യൻ
  • രക്ഷസ്സ്

ക്ഷേത്രത്തിൽ എത്തിചേരാൻ

കൊച്ചിയിൽ നിന്ന് വരാപ്പുഴയിലേയ്ക്കുള്ള വഴിയിലാണ് ചേരാനല്ലൂർ ഗ്രാമം സ്ഥിതിചെയ്യുന്നത്. ഗ്രാമത്തിന്റെ ഒത്ത നടുക്കാണ് ക്ഷേത്രം

ചൊവ്വര ചിദംബരേശ്വരസ്വാമി ക്ഷേത്രം എറണാകുളം ജില്ല


ചൊവ്വര ചിദംബരേശ്വരസ്വാമി ക്ഷേത്രം 


കേരളത്തിലെ എറണാകുളം ജില്ലയിൽ അങ്കമാലിക്കും, ആലുവയ്ക്കും ഇടയ്ക്ക് ചൊവ്വരഗ്രാമത്തിലാണ് ചൊവ്വര ചിദംബരേശ്വരസ്വാമി ക്ഷേത്രം സ്ഥിതിചെയ്യുന്നത്. തമിഴ്നാട്ടിലെ ചിദംബരത്തെ നടരാജമൂർത്തി തന്നെയാണ് ഇവിടെയും കുടികൊള്ളുന്നത് എന്നു വിശ്വസിക്കുന്നു. ചിദംബരേശ്വരക്ഷേത്രം എന്നപേരുതന്നെ ഇതിന് ഉപോദ്ബലകമാണ്. ഇവിടുത്തെ ശിവലിംഗം ചിദംബരത്തു നിന്നും കൊണ്ടുവന്നതാണന്നും പിന്നീട് പരശുരാമൻസ്ഥാപിച്ചതാണെന്നും വിശ്വസിക്കപ്പെടുന്നു. കേരളത്തിലെ 108 ശിവക്ഷേത്രങ്ങളിൽ ഒന്നാണിത്

ക്ഷേത്ര നിർമ്മിതി

എറണാകുളം ജില്ലയിൽ അങ്കമാലിക്കും, ആലുവയ്ക്കും ഇടയ്ക്ക് ചൊവ്വര ഗ്രാമത്തിലാണ് ഈ ക്ഷേത്രം സ്ഥിതിചെയ്യുന്നത്. പടിഞ്ഞാറേക്ക് ദർശനമായി ക്ഷേത്രം നിർമ്മിച്ചിരിക്കുന്നത്. ചെറിയ ക്ഷേത്രമാണ്, മഹാക്ഷേത്രങ്ങളുടെ ചമയങ്ങൾ ഒന്നും തന്നെ കാണുന്നില്ല. കൊച്ചി രാജകുടുംബത്തിനു വളരെയേറെ ബന്ധമുള്ള കോവിലകം വക ക്ഷേത്രമായിരുന്നു ഇത്. കൊച്ചി രാജവംശത്തിലെ പ്രഗൽഭനായ ശക്തൻ തമ്പുരാൻ ജനിച്ച പുതിയേടം കൊട്ടാരം ഇവിടെ അടുത്താണ്.ചൊവ്വരയിൽ വെച്ചു തീപ്പെട്ട മൂലം തിരുനാൾ രാമവർമ്മ മഹാരാജാവിൻറെ ഓർമ്മക്കായി മുമ്പ് കൈപ്രക്കുന്ന് എന്നറിയപ്പെട്ടിരുന്ന ഈ പ്രദേശത്തിന് ശ്രീമൂലനഗരം എന്ന പേരു നല്കപ്പെട്ടു.

ഐതിഹ്യം

തമിഴ്നാട്ടിലെ ചിദംബരത്തെ നടരാജമൂർത്തി തന്നെയാണ് ഇവിടെയും കുടികൊള്ളുന്നത് എന്നു വിശ്വസിക്കുന്നു. കേരളപഴമയുമായി ബന്ധപ്പെട്ട പറയിപെറ്റ പന്തിരുകുലത്തിലെ ചാത്തൻറെ വിഹാരരംഗമായ അകവൂർമനയും കൊട്ടാരത്തിൽ ശങ്കുണ്ണിയുടെ ഐതിഹ്യമാലയിൽ വിവരിക്കുന്ന തിരുവൈരാണിക്കുളം ക്ഷേത്രവും ഉൾക്കൊള്ളുന്ന ഈ ഗ്രാമം പെരിയാറിൻറെ തീരത്തു സ്ഥിതി ചെയ്യുന്നു.

വിശേഷങ്ങൾ

എല്ലാ മകര മാസത്തിലും ഉത്സവം നടക്കുന്നു. ശിവരാത്രി പ്രധാനമാണ്. ഉപദേവതയായി ഗണപതി മാത്രമേ ഉള്ളു. കൊച്ചി ദേവസ്വം ആണ് ഭരണം നടത്തുന്നത് .

ക്ഷേത്ര രൂപകല്പന

ചിദംബരേശ്വരൻ ചൊവ്വാരത്ത് പടിഞ്ഞാറു ദർശനമായിട്ടാണ് പ്രതിഷ്ഠിക്കപ്പെട്ടിരിക്കുന്നത്.

ആലുവ ശിവക്ഷേത്രം എറണാകുളം ജില്ല




ആലുവ ശിവക്ഷേത്രം
കേരളത്തിൽ എറണാകുളം ജില്ലയിലെ ആലുവയിൽ പെരിയാറിന്റെ തീരത്താണ് ആലുവ ശിവക്ഷേത്രം സ്ഥിതിചെയ്യുന്നത്. പരബ്രഹ്മസ്വരൂപനായ മഹാദേവനാണ് പ്രധാന പ്രതിഷ്ഠ. പെരിയാർ മണപ്പുറത്ത് എല്ലാ വർഷവും കുംഭമാസത്തിൽ ആഘോഷിക്കുന്ന ശിവരാത്രിപ്രസിദ്ധമാണ്. ലക്ഷക്കണക്കിന് ആളുകൾ അന്നേ ദിവസം ആലുവാ മണപ്പുറത്ത് ശിവരാത്രി ആഘോഷിക്കാൻ ഒത്തുകൂടുന്നു. ശിവരാത്രിക്ക് മണപ്പുറത്ത് ബലിയർപ്പിച്ചാൽ മരിച്ച ബന്ധുക്കൾക്ക് മോക്ഷം ലഭിക്കും എന്ന വിശ്വാസം ധാരാളം ഭക്തരെ ആകർഷിക്കുന്നു.

ഐതിഹ്യം

പരശുരാമൻ പ്രതിഷ്ഠ നടത്തിയ 108 ശിവക്ഷേത്രങ്ങളിൽ ഒന്നാണ് ആലുവാ ശിവക്ഷേത്രം 

ശിവരാത്രി

പ്രധാന ലേഖനം: ആലുവാ ശിവരാത്രി
പെരിയാറിന്റെ തീരത്ത് ആലുവാ മണപ്പുറത്ത് എല്ലാ വർഷവും കുംഭമാസത്തിൽ ശിവരാത്രി ദിനത്തിൽ കൊണ്ടാടുന്ന ഹൈന്ദവ ആഘോഷമാണ് ആലുവാ ശിവരാത്രി. ശിവരാത്രിക്കുശേഷമുള്ള ദിവസം രാവിലെ തീർത്ഥാടകർ പിതൃക്കൾക്ക് ബലിയർപ്പിക്കുന്നു.

പ്രത്യേകത

പ്രകൃതിയുടെ നിയന്ത്രണത്തിൽ സ്വഭാവികമായി ആറാട്ട് നടക്കുന്ന ചുരുക്കം ക്ഷേത്രങ്ങളിൽ ഒന്നാണ് ആലുവ ശിവക്ഷേത്രം. മഴക്കാലത്ത്‌ പെരിയാർ നിറഞ്ഞൊഴുകി വിഗ്രഹം വെള്ളത്തിൽ മുങ്ങുമ്പോളാണ് ഇവിടെ ആറാട്ട്‌ നടക്കുക എന്നത് ഈ ക്ഷേത്രത്തിന്റെ പ്രത്യേകതയാണ്. ചമ്രവട്ടം അയ്യപ്പക്ഷേത്രംതാണിക്കുടം ഭഗവതി ക്ഷേത്രംഊരമന ശാസ്താക്ഷേത്രംതൃപ്പുലിക്കൽ ശിവക്ഷേത്രം എന്നിവയാണ് ഇതുപോലെ സ്വഭാവികമായി ആറാട്ട് നടക്കുന്ന കേരളത്തിലെ മറ്റ് ക്ഷേത്രങ്ങൾ.

ചിത്രശാല

എറണാകുളം ജില്ലയിൽ തൃപ്പൂണിത്തുറയിലെആദമ്പള്ളി ചക്കംകുളങ്ങര മഹാദേവക്ഷേത്രം



ആദമ്പള്ളി ചക്കംകുളങ്ങര മഹാദേവക്ഷേത്രം


കേരളത്തിലെ എറണാകുളം ജില്ലയിൽ തൃപ്പൂണിത്തുറയിലെ ചക്കംകുളങ്ങരയിലുള്ള മഹാദേവക്ഷേത്രമാണ് ആദമ്പള്ളി ചക്കംകുളങ്ങര മഹാദേവക്ഷേത്രം108 ശിവക്ഷേത്രങ്ങളിൽ പറയുന്ന ആദമ്പള്ളിയാണ് ഈ ശിവക്ഷേത്രം, ക്ഷേത്രത്തിലെ ശിവലിംഗപ്രതിഷ്ഠ നടത്തിയത് പരശുരാമനാണന്നു വിശ്വസിക്കുന്നുകൊച്ചിൻ ദേവസ്വം ബോർഡിന്റെ കീഴിലാണ് ഈ മഹാക്ഷേത്രം.

ക്ഷേത്രം

തൃപ്പൂണിത്തുറ മഹാക്ഷേത്രത്തിന്റെ വടക്കുവശത്തായി മഹാക്ഷേത്ര രൂപകല്പനയിൽ പണിതീർത്തതാണീക്ഷേത്രം. അടുത്തായി ഒരു ഭഗവതിക്ഷേത്രമുണ്ട്. അത് ആദമ്പള്ളിക്കാവ് ഭഗവതിക്ഷെത്രം എന്നപേരിൽ അറിയപ്പെടുന്നു. കൊച്ചിരാജ്യത്തിലെ പ്രമുഖക്ഷേത്രങ്ങളിൽ ഒന്നാണിത്. തൃശ്ശൂർ വടക്കുന്നാഥക്ഷേത്രത്തിലേതുപോലെ പടിഞ്ഞാറേക്ക് ദർശനം നൽകി ശ്രീപരമശിവനും അതേ ശ്രീകോവിലിൽ കിഴക്കു ദർശനം നൽകി പാർവ്വതീദേവിയും കുടികൊള്ളുന്നു. അർദ്ധനാരീശ്വര സങ്കല്പത്തിലുള്ള മഹാശിവക്ഷേത്രമാണിത്.

ക്ഷേത്ര നിർമ്മിതി

നാലമ്പലവും വിളക്കുമാടവും

സമചതുരാകൃതിയിലുള്ള ചക്കംകുളങ്ങരയിലെ ശ്രീകോവിൽ പടിഞ്ഞാറേക്കാണ് പ്രധാന അഭിമുഖമായാണ് നിർമ്മിച്ചിരിക്കുന്നത്. അതിനുള്ളിലായി ശിവലിംഗപ്രതിഷ്ഠയും അതിനു തൊട്ടുപുറകിലായി പാർവ്വതീദേവിയുടെ പ്രതിഷ്ഠയും നടത്തിയിട്ടുണ്ട്. അനഭിമുഖമായുള്ള ഈ പ്രതിഷ്ഠകൾ അർദ്ധനാരീശ്വ സങ്കല്പമാണ് തീർക്കുന്നത്.
ശ്രീകോവിലിന്റെ പടിഞ്ഞാറുഭാഗത്തായി മഹാദേവനടയിൽ നമസ്കാരമണ്ഡപവും നിമ്മിച്ചിരിക്കുന്നു. മനോഹരമായ നാലമ്പലവും, അതിനുള്ളിലായിതന്നെ നിർമ്മിച്ചിരിക്കുന്ന തിടപ്പള്ളിയും കേരളതനിമ ഒട്ടും ചോരാതെയുള്ള വിളക്കുമാടവും ഒരു മഹാക്ഷേത്ര പ്രൗഡി ഇവിടെ ഒരുക്കുന്നു.
ക്ഷേത്രത്തിന്റെ പടിഞ്ഞാറുഭാഗത്ത് വലിയ ഒരു കുളം നിർമ്മിച്ചിട്ടുണ്ട്. പരമശിവന്റെ രൗദ്രഭാവത്തിനു ശമനം നൽകാനാവാം ശിവക്ഷേത്രത്തിന് അഭിമുഖമായി കുളം നിർമ്മിച്ചിരിക്കുന്നത്. നാലമ്പലത്തിനും പടിഞ്ഞാറേക്കുളത്തിനും നടുക്കായിട്ടാണ് ആനക്കൊട്ടിൽ നിർമ്മിച്ചിരിക്കുന്നത്. ഉരുണ്ടതൂണുകളോടുകൂടിയ ഇടത്തരം വലിപ്പമേറിയ ഈ ആനക്കൊട്ടിൽ അടുത്തയിടെ നിർമ്മിച്ചതാവാം. തൃപ്പൂണിത്തുറതേവരുടെ ആറാട്ട് നടക്കുന്നത് ഇവിടുത്തെ പടിഞ്ഞാറേ ക്ഷേത്രക്കുളത്തിലാണ്. അന്നേ ദിവസം ഇവിടെ ചക്കംകുളങ്ങരയിൽ തേവരെ ഇറക്കി എഴുന്നള്ളിക്കുകയും, ആറാട്ടിനുശേഷം ആരതി നടത്തി ആദരപൂർവ്വം എഴുന്നള്ളിച്ചിരുത്തുന്നത് ഇവിടുത്തെ ക്ഷേത്രകുളപ്പുരയിലാണ്.

ശനീശ്വരക്ഷേത്രം

ഒരേ മതിൽക്കകത്തു രണ്ടു പ്രധാനപ്രതിഷ്ഠാമൂർത്തികൾ എന്നപോലെ ഇവിടുത്തെ ശനിശ്വരപ്രതിഷ്ഠ പ്രസിദ്ധമാണ്. നവഗ്രഹ പ്രതിഷ്ഠയുള്ള ഏകമഹാശിവക്ഷേത്രമാണിത്. എല്ലാശനിയാഴ്ചകളിലും ശിവക്ഷേത്ര ദർശനത്തിനും ശനീശ്വരക്ഷേത്ര ദർശനത്തിനുമായി നൂറുകണക്കിനാളുകൾ ഇവിടെ എത്താറുണ്ട്.

ഉപദേവന്മാർ

  • ഗണപതി
  • സുബ്രഹ്മണ്യൻ
  • അയ്യപ്പൻ
  • കീഴ്തൃക്കോവിൽ മഹാവിഷ്ണു
  • നാഗദൈവങ്ങൾ
  • രക്ഷസ്സ്
  • നവഗ്രഹങ്ങൾ

വിശേഷങ്ങൾ

  • ഉത്സവം, ശിവരാത്രി
ശിവരാത്രിനാളിലെ ചെണ്ടമേളം
കുംഭമാസത്തിലെ (ഫെബ്രുവരി-മാർച്ച്) തിരുവോണം നക്ഷത്രം വരത്തക്കവണ്ണം എട്ടുദിവസം ഇവിടെ ഉത്സവം കൊണ്ടാടുന്നു. കൊടിയേറ്റ് കഴിഞ്ഞുള്ള എല്ലാ ദിവസങ്ങളിലും രാവിലെയും സന്ധ്യക്കും കാഴ്ചശീവേലി എഴുന്നള്ളിപ്പ് പതിവുണ്ട്. ആറാട്ട് മിക്കവാറും ശിവരാത്രിദിവസമായിരിയ്ക്കും.
  • തിരുവാതിര
ധനുമാസത്തിലെ തിരുവാതിര നാളിലാണ് (ശ്രീമഹാദേവന്റെ ജന്മനാൾ) തിരുവാതിര ആഘോഷിക്കുന്നത്. ധനുമാസത്തിലെ തിരുവാതിരനാളിൽ വ്രതമെടുത്താൽ നെടുമാംഗല്യം ലഭിക്കുമെന്നാണ് വിശ്വാസം. തിരുവാതിരക്കു രണ്ടു ദിവസം മുൻപുതന്നെ വ്രതമെടുത്തു തുടങ്ങി അന്നേദിവസം രാവിലെ ക്ഷേത്ര ദർശനം നടത്തി വിവാഹിതരായ സ്ത്രീകൾ നെടുമാംഗല്യത്തിനും കന്യകകൾ നല്ല വിവാഹബന്ധത്തിനും വ്രതം നോറ്റ് ക്ഷേത്ര ദർശനം നടത്തുന്നു.
  • മണ്ഡലപൂജ
41 മണ്ഡലദിവസങ്ങളിലും ചക്കംകുളങ്ങരക്ഷേത്രം ഒരുങ്ങി നിൽക്കുന്നു. ഈ ദിവസങ്ങളിലെ പ്രത്യേക ദീപാരാധനയും, ലക്ഷദീപവും നടത്താറുണ്ട്.

ക്ഷേത്രത്തിൽ എത്തിചേരാൻ

തൃപ്പൂണിത്തുറ മഹാക്ഷേത്രത്തിൽ നിന്നും അരകിലോമീറ്റർ തെക്കുമാറിയാണ് ചക്കംകുളങ്ങരക്ഷെത്രം സ്ഥിതിചെയ്യുന്നത്.

വള്ളിയൂർക്കാവ് ഭഗവതീ ക്ഷേത്രം ,,വയനാട് ജില്ല



വള്ളിയൂർക്കാവ് ക്ഷേത്രം വയനാട് ജില്ല

.

കേരളത്തിലെ വയനാട് ജില്ലയിലെ വള്ളിയൂർക്കാവിലുള്ള ഒരു ക്ഷേത്രമാണ് വള്ളിയൂർക്കാവ് ഭഗവതീ ക്ഷേത്രം (Valliyoorkav devi temple)കൽ‌പ്പറ്റയിൽ നിന്നും 24 കിലോമീറ്ററും സുൽത്താൻ ബത്തേരിയിൽ നിന്നും 31 കിലോമീറ്ററും മാനന്തവാടിയിൽ നിന്നും 5 കിലോമീറ്ററും അകലെയാണ് ഈ ദുർഗ്ഗാക്ഷേത്രം. ഈ ക്ഷേത്രം പരബ്രഹ്മസ്വരൂപിണിയായ ആദിപരാശക്തിക്ക് സമർപ്പിച്ചിരിക്കുന്നു. മഹാദേവിയെ മൂന്ന് പ്രധാന രൂപങ്ങളിൽ ഇവിടെ ആരാധിക്കുന്നു. വനദുർഗ്ഗഭദ്രകാളിജലദുർഗ്ഗ എന്നീ ഭാവങ്ങളിലാണ് വള്ളിയൂരമ്മയെ ആരാധിക്കുക. വയനാട്ടിലെ ആദിവാസി സമുദായങ്ങളുടെ ഏറ്റവും പ്രധാനപ്പെട്ട ഒരു ആരാധനാലയമാണ് ഈ ഭഗവതീ ക്ഷേത്രം. മെലേകാവിലെ സീതാദേവിയും ലവകുശന്മാരും രാമായണവുമായി ഈ ദേവീക്ഷേത്രത്തിനുള്ള ബന്ധം ഊട്ടി ഉറപ്പിക്കുന്നു.


    ഉത്സവം

    മീനം ഒന്നിന് കൊടിയേറി എല്ലാ വർഷവും (മാർച്ച് /ഏപ്രിൽ മാസങ്ങളിൽ) നടക്കുന്ന 14 ദിവസം നീണ്ടു നിൽക്കുന്ന ഉത്സവം വയനാട്ടിലെ ഉത്സവങ്ങളിൽ വെച്ച് ഏറ്റവും പൊലിമയേറിയതാണ്. പണ്ടുകാലത്ത് ഉത്സവത്തിനോടനുബന്ധിച്ച് ഇവിടെ അടിമവ്യാപാരം നടക്കാറുണ്ടായിരുന്നു.ഇന്ന് വയനാട്ടിലെ ആദിവാസികളുടെ ഏറ്റവും വലിയ ഒത്തുചേരലാണ് ഈ ഉത്സവം. ഉത്സവവുമായി ബന്ധപ്പെട്ട എല്ലാ ചടങ്ങുകളും നിർവഹിക്കുന്നത് ആദിവാസികളാണ്. ആദിവാസി മൂപ്പൻ കൊണ്ടുവരുന്ന നീളമുള്ള മുളംതണ്ടിലാണ് ഉത്സവത്തിന്റെ കൊടിയേറ്റം. കൊയിലേരി എന്ന സ്ഥലത്തിന് വളരെ അടുത്താണ് ഈ ക്ഷേത്രം. 

    ചരിത്രം

    പണ്ട് കോട്ടയം രാജാക്കന്മാരുടെ ക്ഷേത്രമായിരുന്ന ഇവിടത്തെ ഉൽസവത്തിന്റെ സമയത്താണ് ആദിവാസികളെ അടിമകളായി വിറ്റിരുന്നത്. ദേവിയുടെ മുന്നിൽ വച്ച് എടുക്കുന്ന പ്രതിജ്ഞപാലിക്കാൻ ആടിമകൾ നിർബന്ധിതരായിരുന്നു.[2]

    ഇതും കാണുക

    തൃക്കൈക്കാട്ട് ശിവക്ഷേത്രം മലപ്പുറം ജില്ലയിലെ തിരൂർ താലൂക്കിൽ




    തൃക്കൈക്കാട്ട് ശിവക്ഷേത്രം

    മലപ്പുറം ജില്ലയിലെ തിരൂർ താലൂക്കിൽ താനൂർ പഞ്ചായത്തിലെ പരിയപുരം ഗ്രാമത്തിലാണ് ഈ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. പടിഞ്ഞാട്ടു മുഖമുള്ള അപൂർ‌വ്വം ശിവക്ഷേത്രങ്ങളിൽ ഒന്നാണ് ഇത്. സ്വയംഭൂ ആയ ശിവലിംഗമാണ് ഇവ്ടുത്തെ പ്രതിഷ്ഠ.

    അരീക്കോട് സാളിഗ്രാമ ക്ഷേത്രം മലപ്പുറം ജില്ല



    അരീക്കോട് സാളിഗ്രാമ ക്ഷേത്രം


    മലപ്പുറം ജില്ലയിൽ അരീക്കോട് പഞ്ചായത്തിലെ പുത്തലത്ത് സ്ഥിതിചെയ്യുന്ന ഒരു നരസിംഹ സ്വാമി ക്ഷേത്രമാണ് ശ്രീ സാളിഗ്രാമ ക്ഷേത്രം. മലബാർ ദേവസ്വം ബോർഡിന് കീഴിൽ വരുന്ന ഈ ക്ഷേത്രം ബലികർമ്മങ്ങൾക്ക് പ്രസിദ്ധമാണ്. വിഷ്ണുവിന്റെ നാലാമത്തെ അവതാരമായ നരസിംഹമൂർത്തിയാണ് ഇവിടുത്തെ പ്രതിഷ്ഠ. അരീക്കോട് നിന്നും മഞ്ചേരിയിലേക്ക് പോകുന്നവഴിയിൽ ഇടതുവശത്ത് ചാലിയാർ പുഴയുടെ തീരത്താണ് ഈ ക്ഷേത്രം സ്ഥിതിചെയ്യുന്നത്.

    ക്ഷേത്രത്തിലേക്ക് എത്തിച്ചേരാനുള്ള മാർഗ്ഗം

    അരീക്കോട് - മഞ്ചേരി റൂട്ടിൽ പുത്തലം അമ്പലപ്പടി സ്റ്റോപ്പ്. ദൂരം അരീക്കോട് നിന്നും 1 കിലോ മീറ്റർ. മഞ്ചേരിയിൽ നിന്നും 16 കിലോ മീറ്റർ (10 മൈൽ).

    അളയക്കാട്‌ നരസിംഹസ്വാമിക്ഷേത്രം മലപ്പുറം ജില്ലയിലെ പെരിന്തൽമണ്ണയിൽ


    അളയക്കാട്‌ നരസിംഹസ്വാമിക്ഷേത്രം
    മലപ്പുറം ജില്ലയിലെ പെരിന്തൽമണ്ണയിൽ അളയക്കാട് സ്ഥിതി ചെയ്യുന്ന പുരാതനമായ ഒരു ക്ഷേത്രമാണ് ശ്രീ അളയക്കാട് നരസിംഹസ്വാമിക്ഷേത്രം. നരസിംഹമൂർത്തിയെയാണിവിടെ ആരാധിക്കുന്നത്. കൂടാതെ ഉപദൈവങ്ങളായി ഗണപതിശിവൻ,അയ്യപ്പൻഭഗവതിനാഗദൈവങ്ങളും എന്നീ പ്രതിഷ്ഠകളും ഇവിടെ ഉണ്ട്. വ്യത്യസ്തങ്ങളായ ഇതിവൃത്തങ്ങൾ ക്ഷേത്രത്തെകുറിച്ച് നിലവിലുണ്ട്.

    അളയക്കാട്‌ മഹാവിഷ്ണു ക്ഷേത്രം
    പെരിന്തൽമണ്ണയിലെ ഒരു പുരാതന ക്ഷേത്രമാണ്‌ അളയക്കാട്‌മഹാവിഷ്ണു ക്ഷേത്രം. മഹാവിഷ്ണുവിനെ ഇവിടെ ലക്ഷ്മീ സമേതനായ നരസിംഹമൂർത്തി എന്ന സങ്കൽപ്പത്തിലാണ്‌ ആരാധിച്ചുവരുന്നത്‌. ചതുർബാഹു വിഷ്ണുവിഗ്രഹമാണ്‌ പ്രതിഷ്ഠ. പഴക്കമേറിയ ശ്രീകോവിൽ ചതുരാകൃതിയിലുള്ളതാണ്‌. ഉപദേവതകളായി ഗണപതി, ശിവൻ, അയ്യപ്പൻ, നാഗങ്ങൾ, ഭഗവതി എന്നീ പ്രതിഷ്ഠകളുമുണ്ട്. തിരുമാന്ധാംകുന്നിലെ തന്ത്രി കുടുംബം ഉൾപ്പെടെ മൂന്ന് ഇല്ലക്കാരുടെ ഉടമസ്ഥതയിലുള്ള ക്ഷേത്രമാണിത്‌. ക്ഷേത്രത്തിന്റെ പഴമയ്ക്കും പ്രാധാന്യത്തിനും തെളിവുകൾ നൽകുന്നതാണ്‌ ഗോപുരത്തിന്റെ കരിങ്കൽ തൂണുകളിൽ വട്ടെഴുത്തിൽ രേഖപ്പെടുത്തിയിട്ടുള്ള ലിഖിതങ്ങൾ. കേരളോത്‌പത്തി എന്ന ഗ്രന്ഥത്തിൽ പരാമർശ്ശിക്കുന്ന ബ്രാഹ്മണ കുടിയേറ്റത്തിനു (പരശുരാമൻ കേരളം സൃഷ്ടിച്ചുവെന്നും പരദേശത്തുനിന്ന് ബ്രാഹ്മണരെ കൊണ്ടുവന്നു എന്നുമുള്ള വിവരണങ്ങൾ) ശേഷമായിരിക്കാം (എ ഡി 400 നും 800 നും ഇടയിൽ) വൈഷ്ണവ ക്ഷേത്രങ്ങളുടെ നിർമ്മിതികൾ നടന്നിരിക്കുക. അത്തരത്തിലുള്ള ആദ്യകാല വിഷ്ണു ക്ഷേത്രങ്ങളിൽ ഒന്നായിരിക്കണം അളയക്കാട്‌.
    പെരിന്തൽമണ്ണക്കടുത്തുള്ള ഒരു ദേശമാണ്‌ മാനാത്തുമംഗലം. വള്ളുവനാട്ടങ്ങാടി എന്നപേരിൽ അറിയപ്പെട്ടിരുന്ന പെരിന്തൽമണ്ണയിലെ ചന്തയുടേയും അങ്ങാടിപ്പുറത്തിന്റേയും പ്രാധാന്യത്താൽ മാനാത്തുമംഗലത്ത്‌ ചില ബ്രാഹ്മണകുടുംബങ്ങൾ താമസമുറപ്പിച്ചു. ഇതേക്കുറിച്ചുള്ള പരാമർശ്ശങ്ങൾ അളയക്കാട്ട്‌ ലിഖിതത്തിൽ കാണാൻ കഴിയുമെന്ന് എസ്‌ രാജേന്ദുവിന്റെ ആറങ്ങോട്ടുസ്വരൂപം ഗ്രന്ഥവരി തിരുമാനാംകുന്നു ഗ്രന്ഥവരി എന്ന ചരിത്ര ഗ്രന്ഥത്തെ അടിസ്ഥാനപ്പെടുത്തി മനസ്സിലാക്കാവുന്നതാണ്‌. വള്ളുവകോനാതിരിയുടെ സേനാനായകന്മാരിൽ ഒരാളായിരുന്ന കക്കൂത്ത്‌ നായരുടെ ദേശം (കക്കൂത്ത്‌ ദേശം) ഈ ക്ഷേത്രത്തിനടുത്താണ്‌.





    കാട്ടുപുത്തൂർ ശിവക്ഷേത്രം മലപ്പുറം



    കാട്ടുപുത്തൂർ ശിവക്ഷേത്രം
    മലപ്പുറം ജില്ലയിൽ (കേരളംഇന്ത്യപെരിന്തൽമണ്ണ താലൂക്കിൽ എടപ്പറ്റ വില്ലേജിൽ പാതിരിക്കോട് ദേശത്ത് പുളിയന്തോടിന്റെ കിഴക്കെ കരയിൽ പടിഞ്ഞാറഭിമുഖമായി സ്ഥിതിചെയ്യുന്ന ഒരു ശിവക്ഷേത്രമാണ് കാട്ടുപുത്തൂർ ശിവക്ഷേത്രം. ചിരപുരാതനമായ ഈ ക്ഷേത്രത്തിൽ കിരാതസങ്കൽപത്തിൽ ശിവനും, സുദർശന സങ്കൽപത്തിൽ ചതുർബാഹുവായി വിഷ്ണുവുംകാളീസങ്കൽപത്തിൽ ശക്തിയും, പ്രഭാസത്യകസമേത അയ്യപ്പനുംഗണപതിയും പ്രധാനപ്രതിഷ്ഠകളാണ്‌. ശിവപ്രതിഷ്ഠ സ്വയംഭൂവാണെന്നു വിശ്വസിക്കപ്പെടുന്നു. ശിവനും വിഷ്ണുവും സപരിവാരം ഒരേ ചുറ്റമ്പലത്തിൽ പ്രതിഷ്ഠിക്കപ്പെട്ടിട്ടുള്ള അപൂർവ്വം ക്ഷേത്രങ്ങളിൽ ഒന്നാണിത്. പടയോട്ടങ്ങളുടേയും കെടുകാര്യസ്ഥതകളുടേയും കയ്യേറ്റങ്ങളുടേയും പരിണതഫലമായി പൂർവ്വികമായി സമ്പന്നമായിരുന്ന ഈ ക്ഷേത്രം ഇന്ന് ജീർണ്ണാവസ്ഥയിലാണുള്ളത്.
    =========