അളയക്കാട് നരസിംഹസ്വാമിക്ഷേത്രം
മലപ്പുറം ജില്ലയിലെ പെരിന്തൽമണ്ണയിൽ അളയക്കാട് സ്ഥിതി ചെയ്യുന്ന പുരാതനമായ ഒരു ക്ഷേത്രമാണ് ശ്രീ അളയക്കാട് നരസിംഹസ്വാമിക്ഷേത്രം. നരസിംഹമൂർത്തിയെയാണിവിടെ ആരാധിക്കുന്നത്. കൂടാതെ ഉപദൈവങ്ങളായി ഗണപതി, ശിവൻ,അയ്യപ്പൻ, ഭഗവതി, നാഗദൈവങ്ങളും എന്നീ പ്രതിഷ്ഠകളും ഇവിടെ ഉണ്ട്. വ്യത്യസ്തങ്ങളായ ഇതിവൃത്തങ്ങൾ ക്ഷേത്രത്തെകുറിച്ച് നിലവിലുണ്ട്.
അളയക്കാട് മഹാവിഷ്ണു ക്ഷേത്രം
പെരിന്തൽമണ്ണയിലെ ഒരു പുരാതന ക്ഷേത്രമാണ് അളയക്കാട്‌മഹാവിഷ്ണു ക്ഷേത്രം. മഹാവിഷ്ണുവിനെ ഇവിടെ ലക്ഷ്മീ സമേതനായ നരസിംഹമൂർത്തി എന്ന സങ്കൽപ്പത്തിലാണ് ആരാധിച്ചുവരുന്നത്. ചതുർബാഹു വിഷ്ണുവിഗ്രഹമാണ് പ്രതിഷ്ഠ. പഴക്കമേറിയ ശ്രീകോവിൽ ചതുരാകൃതിയിലുള്ളതാണ്. ഉപദേവതകളായി ഗണപതി, ശിവൻ, അയ്യപ്പൻ, നാഗങ്ങൾ, ഭഗവതി എന്നീ പ്രതിഷ്ഠകളുമുണ്ട്. തിരുമാന്ധാംകുന്നിലെ തന്ത്രി കുടുംബം ഉൾപ്പെടെ മൂന്ന് ഇല്ലക്കാരുടെ ഉടമസ്ഥതയിലുള്ള ക്ഷേത്രമാണിത്. ക്ഷേത്രത്തിന്റെ പഴമയ്ക്കും പ്രാധാന്യത്തിനും തെളിവുകൾ നൽകുന്നതാണ് ഗോപുരത്തിന്റെ കരിങ്കൽ തൂണുകളിൽ വട്ടെഴുത്തിൽ രേഖപ്പെടുത്തിയിട്ടുള്ള ലിഖിതങ്ങൾ. കേരളോത്‌പത്തി എന്ന ഗ്രന്ഥത്തിൽ പരാമർശ്ശിക്കുന്ന ബ്രാഹ്മണ കുടിയേറ്റത്തിനു (പരശുരാമൻ കേരളം സൃഷ്ടിച്ചുവെന്നും പരദേശത്തുനിന്ന് ബ്രാഹ്മണരെ കൊണ്ടുവന്നു എന്നുമുള്ള വിവരണങ്ങൾ) ശേഷമായിരിക്കാം (എ ഡി 400 നും 800 നും ഇടയിൽ) വൈഷ്ണവ ക്ഷേത്രങ്ങളുടെ നിർമ്മിതികൾ നടന്നിരിക്കുക. അത്തരത്തിലുള്ള ആദ്യകാല വിഷ്ണു ക്ഷേത്രങ്ങളിൽ ഒന്നായിരിക്കണം അളയക്കാട്.
പെരിന്തൽമണ്ണക്കടുത്തുള്ള ഒരു ദേശമാണ് മാനാത്തുമംഗലം. വള്ളുവനാട്ടങ്ങാടി എന്നപേരിൽ അറിയപ്പെട്ടിരുന്ന പെരിന്തൽമണ്ണയിലെ ചന്തയുടേയും അങ്ങാടിപ്പുറത്തിന്റേയും പ്രാധാന്യത്താൽ മാനാത്തുമംഗലത്ത് ചില ബ്രാഹ്മണകുടുംബങ്ങൾ താമസമുറപ്പിച്ചു. ഇതേക്കുറിച്ചുള്ള പരാമർശ്ശങ്ങൾ അളയക്കാട്ട് ലിഖിതത്തിൽ കാണാൻ കഴിയുമെന്ന് എസ് രാജേന്ദുവിന്റെ ആറങ്ങോട്ടുസ്വരൂപം ഗ്രന്ഥവരി തിരുമാനാംകുന്നു ഗ്രന്ഥവരി എന്ന ചരിത്ര ഗ്രന്ഥത്തെ അടിസ്ഥാനപ്പെടുത്തി മനസ്സിലാക്കാവുന്നതാണ്. വള്ളുവകോനാതിരിയുടെ സേനാനായകന്മാരിൽ ഒരാളായിരുന്ന കക്കൂത്ത് നായരുടെ ദേശം (കക്കൂത്ത് ദേശം) ഈ ക്ഷേത്രത്തിനടുത്താണ്.