സ്വയം തിരിച്ചറിയാനുള്ള മാർഗം
ദേഹാഭിമാനത്തിന്‍റെ പരിധിയിൽ നിന്ന് അകന്നുനിന്നുകൊണ്ട് അവനവനെ വീക്ഷിക്കുകയാണെങ്കിൽ മാത്രമേ തന്‍റെ യഥാർഥ അസ്തിത്ത്വം വ്യക്തമാകൂ . യഥാർഥത്തില്‍ ഞാന്‍ ആത്മാവാണെന്ന് തിരിച്ചറിയുബോള്‍ ആത്മാവിൽ അന്തർലീനമായിരിക്കുന്ന ഗുണങ്ങൾ ഉണരുവാനാരംഭിക്കുന്നു. ഗുണങ്ങൾ ഉണർന്ന ആത്മാവിന്‍റെ മനസ്സും ബുദ്ധിയും സംസ്ക്കാരവും ശരീരവും കൃത്യതയോടെയും മര്യാദപൂർവ്വവും പ്രവർത്തിക്കാൻ തുടങ്ങും. അതോടെ ജീവിതത്തിൽ സമാധാനം സ്ഥിരമായി അനുഭവമാകും.
ആത്മാവ്-മനസ്സ്, ബുദ്ധി, സംസ്ക്കാരം
എല്ലാ ആത്മാക്കളിലും മനസ്സ് , ബുദ്ധി , സംസ്ക്കാരം എന്നീ മൂന്നു ശക്തികളുണ്ട്. വൈദ്യുതി ഒരേ സമയം ബൾബിലൂടെ വെളിച്ചമായും ഫാനിലൂടെ കാറ്റായും ഹീറ്ററിലൂടെ താപമായും പ്രകടമാകുന്നതുപോലെ ബോധബിന്ദുവായ ആത്മാവ് ഈ മൂന്ന് ശക്തികളിലൂടെ ഒരേ സമയത്ത് വ്യത്യസ്ത തരത്തിൽ പ്രവർത്തിക്കുന്നു. ഇവയ്ക്ക് പരസ്പരം വളരെ ബന്ധവുമുണ്ട്.
മനസ്സ്
ചിന്തകളെ രൂപീകരിക്കുന്ന ഒരു യന്ത്രമായി മനസ്സിനെ മനസ്സിലാക്കാം. മനോവികാരങ്ങളുടെയും ആഗ്രഹങ്ങളുടെയും പ്രക്ഷുബ്ധചിന്തകളുടെയും ആധാരം മനസ്സാണ്. മനസ്സിൽ നിന്ന് ഉൽപ്പന്നമാകുന്ന ചിന്തകൾ പെട്ടെന്നു തന്നെ വാക്കുകളായോ കർമങ്ങളായോ പ്രത്യക്ഷമായേക്കാം. അതിന്‍റെ പരിണിതഫലമായി സുഖമോ ദുഃഖമോ അനുഭവിക്കേണ്ടതായി വന്നേക്കാം. പൊതുവെ ഹൃദയമാണ് മനസ്സ് എന്ന ധാരണ നിലനിൽക്കുന്നുണ്ട്. എന്നാൽ അത് ഒരു ശാരീരിക അവയവം മാത്രമാണ്. മനസ്സ് ആത്മാവിന്‍റെ അവയവമാണ്.
ബുദ്ധി
ചിന്തകളെ തിരിച്ചറിയുന്നതിനുള്ള ശക്തിയെ ബുദ്ധി എന്നു വിളിക്കുന്നു. ചിന്ത വാക്കോ കർമമോ ആയി പരിണമിക്കുന്നതിനു മുൻപ് ബുദ്ധി അതിനെ വിലയിരുത്തുന്നു. നിരന്തര ആത്മീയ പഠനത്തിലൂടെയും ധ്യാനപരിശീലനത്തിലൂടെയും എപ്പോഴാണോ തന്‍റെ ബുദ്ധി സൂക്ഷമതയുള്ളതും ആഴമുള്ളതും വിശാലമുള്ളതുമായി മാറുന്നത് അപ്പോൾ അവരുടെ വാക്കുകളും കർമങ്ങളും വിശേഷതയുള്ളതായി ഭവിക്കുന്നു. പൊതുവെ നാഡീവ്യൂഹങ്ങളുടെ കേന്ദ്രസ്ഥാനമായ മസ്തിഷ്കത്തെയാണ് ബുദ്ധി എന്നു വിളിക്കുന്നത്. എന്നാൽ മസ്തിഷ്കമെന്നത് ശരീരത്തെ നിയന്ത്രിക്കുന്നവനായ ആത്മാവിന്‍റെ കൺട്രോൾ റൂം മാത്രമാണ്. സൂക്ഷമമായ ബുദ്ധിയുമായും ആത്മാവുമായും മസ്തിഷ്കത്തെ തുലനം ചെയ്യാൻ സാധിക്കില്ല.
സംസ്ക്കാരം
ഒരേ തരത്തിലുള്ള കർമങ്ങൾ തുടർച്ചയായി ചെയ്യുമ്പോൾ ആത്മാവിൽ അതിന്ടെ സംസ്ക്കാരങ്ങൾ രൂപപ്പെടുന്നു.ഒരു സംസ്ക്കാരം രൂപപ്പെട്ടാൽ പിന്നീട് അതിനനുസരിച്ചായിരിക്കും ചിന്തകളും ആഗ്രഹങ്ങളും കർമങ്ങളും ഉരുത്തിരിയുക. ബോധപൂർവമല്ലാതെയും നമ്മളിൽ നിന്ന് ചില കർമ്മങ്ങൾ സംഭവിക്കാറുണ്ട്. അതെല്ലാം ശക്തമായ സംസ്കാരങ്ങളുടെ വേലിയേറ്റത്താലാണ് സംഭവിക്കുന്നത്. ഭൂതകാലത്തിലെ കർമ്മങ്ങളുടെ പ്രഭാവം വർത്തമാനകാലത്തിനെയും ഇപ്പോഴത്തെ കർമ്മങ്ങൾ ഭാവിയെയും ബാധിക്കുമെന്ന് പറയുന്നതിന് കാരണമിതാണ്. സംസ്കാരങ്ങളുടെയും കർമ്മങ്ങളുടെയും ചിന്താഗതികളുടെയും ആകെത്തുകയാണ് ഒരു വ്യക്തിയുടെ വ്യക്തിത്വം.
ആത്മാകൾക്ക് നാഥനാണ് പരമാത്മാവ് 2 ഉം സ്ഥൂലമായി മനസിലാക്കാനാവില്ല = ശാസ്ത്രത്തിന്റെ അറിവിന് അതീതമാണ്
(ആത്മാവിനെക്കുറിച്ചുള്ള യഥാർത്ഥ അറിവിണ്ടാവുമ്പോഴേ ആത്മാവിന്റെ നാഥനായ പരമാത്മാവിനെ അറിയാനും അനുഭവിക്കാനും കഴിയൂ... പരമാത്മാ ജ്ഞാനത്തിലൂടെയും ശക്തിയിലൂടെയും മാത്രമാണ് സ്ഥായിയായ സുഖവും ശാന്തിയും ഗുണങ്ങളും ശക്തികളും ആത്മാവിന് പ്രാപ്തമാകൂ.....)
പഞ്ചഭൂതങ്ങൾ
ശിവലിംഗത്തില്‍നിന്നാണ് പഞ്ചഭൂതങ്ങളുടെ ഉത്ഭവം; പഞ്ചഭൂതങ്ങളെകൊണ്ടാണ് സൃഷ്ടി; പഞ്ചഭൂതങ്ങള്‍ അടങ്ങിയാല്‍ മോക്ഷമായി. ആകാശം, വായു, അഗ്നി, അപ്പ്, പൃഥ്‌വി; ഇതുകളെയാണ് പഞ്ചഭൂതങ്ങളെന്നു പറഞ്ഞുവരുന്നത്. ഇവ ലോകത്ത് സാധാരണ കണ്ടുവരുന്നതാണ്. അതിനാല്‍ അവയാണ് പഞ്ചഭൂതങ്ങള്‍ എന്ന് ധരിച്ചിരിക്കുന്നു. പഞ്ചഭൂതങ്ങളുടെ ഉത്ഭവത്തെപറ്റി പറഞ്ഞുവരുന്നത്; അക്ഷരത്തില്‍ നിന്നാകാശവും, ആകാശത്തില്‍നിന്ന് വായുവും, വായുവില്‍ നിന്നു അഗ്നിയും, അഗ്നിയില്‍ നിന്നും അപ്പും, അപ്പില്‍ നിന്നു പൃഥ്വിയും ഉത്ഭവിച്ചു എന്നാണ്. എന്നാല്‍ ലോകത്തില്‍ കാണപ്പെടുന്നതു അപ്രകാരമല്ല . ദൃഷ്ടാന്തം: പൃഥ്വിയെന്നത് ഭൂമി; അപ്പ് എന്നതു വെള്ളം; ഭൂമിയിലാണ് വെള്ളം ഉള്ളത്. അപ്പോള്‍ വെള്ളത്തില്‍നിന്നും ഉത്ഭവിച്ചതായി പറയുന്നത്. ശരിയോ? കൂടാതെ വെള്ളവും അഗ്നിയും; അഗ്നിയും വായുവും ഒന്നിനൊന്നു വിരുദ്ധവുമാണ് . പഞ്ചഭൂതങ്ങളെകൊണ്ടാണ് സൃഷ്ടിയെന്നും പറയുന്നു. ഇപ്രകാരമുള്ള വിരുദ്ധ വസ്തുക്കളെ ചേര്‍ത്തു സൃഷ്ടി ചെയ്യുന്നതെങ്ങിനെ! എന്നാല്‍ ശാസ്ത്രം കളവാണൊ? അല്ല പഞ്ചഭൂതങ്ങള്‍ ലോകര്‍ ധരിച്ചതുപോലെയല്ല; നമ്മില്‍തന്നെ ഉള്ളവയാണ്. അതായത് പഞ്ചഭൂതങ്ങളില്‍ ആകാശം സദാശിവനായിരിക്കുന്ന ജ്യോതിസ്സ്; അതു ഭ്രൂമദ്ധ്യത്തിന് മേലെ ഇരിക്കുന്നത്. അതില്‍തിന്നു അധോഗതിയായി ഭ്രൂമദ്ധ്യം വരെ ശിവനായി ജീവനായിരിക്കുന്ന വായു; വായുവില്‍നിന്ന് ഭ്രൂമദ്ധ്യത്തിന്റെ അധോഭാഗം മുക്കുവരെ രുദ്രനായിരിക്കുന്ന വായു പ്രകാശിച്ചും കൊണ്ടിരിക്കുന്ന അഗ്നി; അഗ്നിയില്‍നിന്ന് നാസികയുടെ അറ്റംവരെ അധോഭാഗമായി ജലാംശമായി വിഷ്ണുവായിരിക്കുന്ന മനസ്സ്; മനസ്സിനും അധോഭാഗമായി പൃഥ്വിയായിരിക്കുന്ന ബ്രഹ്മാവ്, ആയത് അന്ധകാരമായും ഉറപ്പായും ഇരിക്കുന്ന അഹങ്കാരവുമാകുന്നു. അതായത് ആകാശമായി സദാശിവനായിരിക്കുന്ന ജ്യോതിസ്സില്‍നിന്ന് സര്‍വ്വവ്യാപിയായി ജീവനായി ശിവനായിരിക്കുന്ന വായുവും അതില്‍നിന്നു ദ്രവിച്ച്- ദ്രാവക രൂപമായി നശിച്ചുകൊണ്ടു രുദ്രനായി അഗ്നിസ്വരൂപമായിരിക്കുന്ന തേജസ്സും, തേജസ്സില്‍നിന്നു വിയര്‍പ്പായി ജലമായി വ്യാപകശീലമായി വിഷ്ണുവായിരിക്കുന്ന മനസ്സും അതില്‍നിന്നു ഉറപ്പായി അന്ധകാരമായി പൃഥ്‌വിയായി ബ്രഹ്മാവായിരിക്കുന്ന അഹങ്കാരവും ഉത്ഭവിച്ചു. ആകയാല്‍ 'ആകാശം- സദാശിവനായിരിക്കുന്ന ജ്യോതിസ്സും വായു- ശിവനായിരിക്കുന്ന ജീവനും 'അഗ്നി'- രുദ്രനായിരിക്കുന്ന തേജസ്സും. ''അപ്പ്'' വിഷ്ണുവാകുന്ന മനസ്സും 'പൃഥ്‌വി'- ബ്രഹ്മാവാകുന്ന അഹങ്കാരവുമാണ്. ഇവയാണ് പഞ്ചഭൂതങ്ങള്‍. ഇപ്രകാരമുള്ള ശക്തികളെയാണ് പഞ്ചബ്രഹ്മമെന്നും പഞ്ചേന്ദ്രിയങ്ങളെന്നും പറയുന്നത്. പഞ്ചഭൂതങ്ങള്‍ തന്നിലടങ്ങിയാല്‍ മോക്ഷമടയാം.
ദീപം കൊളുത്തുമ്പോൾ....
സര്‍വ്വഐശ്വര്യത്തിന്റേയും സമ്പദ്സമൃദ്ധിയുടേയും പ്രതീകമാണ് വിളക്ക്. എല്ലാ ശുഭകാര്യങ്ങളും ദീപം തെളിയിച്ച് തുടങ്ങുന്നതും ഇതുകൊണ്ടു തന്നെ. ഭാരതീയ വിശ്വസമനുസരിച്ച് തിരി തെളിയിക്കുന്നത് ഒരു പുണ്യകര്‍മമാണ്. വെളിച്ചത്തിന്റെ ഓംകാരധ്വനിയില്‍ മനസ്സിലെ ഇരുട്ട് അകറ്റുന്നു എന്നാണ് വിശ്വാസം.വീട്ടിലായാലും ആഘോഷപരിപാടികളിലായാലും തിരി തെളിയിക്കുമ്പോള്‍ ചില കാര്യങ്ങള്‍ ശ്രദ്ധിക്കേണ്ടതുണ്ട്. ഒരു നല്ല ദിവസത്തിന്റെ ശുഭകരമായ തുടക്കത്തിനുവേണ്ടിയാണ് അതിരാവിലെ വിളക്കു തെളിയിക്കുന്നത്. വിളക്കുവെയ്ക്കുമ്പോള്‍ വളരെ ഉയര്‍ന്ന സ്ഥലത്ത് വെയ്ക്കാതിരിക്കുകയാണ് ഉത്തമം. തറയില്‍വെച്ച് വിളക്കു കൊളുത്തുന്നതും ശാസ്ത്രവിധിപ്രകാരം തെറ്റാണ്. ഉയരം കുറഞ്ഞ പീഠത്തിലോ,പരന്ന തട്ടിലോ രണ്ടുമില്ലെങ്കില്‍ ഇലക്കീറിലോ വിളക്കുവെച്ച് തിരികള്‍ കൊളുത്തണം. വിളക്ക്,ശംഖ്,മണി,ഗ്രന്ഥം എന്നിവയുടെ ഭാരം ഭൂമിദേവിക്കു താങ്ങുകയില്ലത്രെ.വിളക്കിന്റെ അടിഭാഗത്തെ മൂലാധാരമായും തണ്ടിനെ സുഷുമ്നാനാഡിയായും മുകള്‍ത്തട്ടിനെ ശിരസ്സായും സങ്കല്‍പ്പിച്ചിരിക്കുന്നു. പ്രഭാതത്തിലോ, സന്ധ്യയ്ക്കോ, വിളക്കു കൊളുത്തുമ്പോള്‍ അതില്‍ തിരിയിടുന്നതിന് ചില സാമാന്യ നിയമങ്ങള്‍ പാലിക്കേണ്ടതുണ്ട്.
നിലവിളക്കിനു സംഭവിക്കുന്ന അശുദ്ധി വീടിന്റെ ഐശ്വര്യത്തെ ബാധിക്കും.ശനിദോഷമകറ്റാനും പിതൃപ്രീതിക്കുമായി എള്ളെണ്ണയാണുത്തമം. ഗൃഹത്തില്‍ വിളക്കുവയ്ക്കുമ്പോള്‍ കിഴക്കോട്ടും പടിഞ്ഞാട്ടുമായി ഈരണ്ടു തിരികള്‍ വീതമിടണം. നമസ്തേ പറയുമ്പോള്‍ നാം കൈകള്‍ ചേര്‍ത്തുപിടിക്കുന്നതുപോലെ തിരികള്‍ ചേര്‍ത്തു വച്ചാണ് വിളക്കില്‍ ഇടേണ്ടത്. തിരികള്‍ വേര്‍പെട്ടോ കൂടിപ്പിണഞ്ഞോ കിടക്കരുത്. അലക്കി ശുദ്ധമാക്കി നല്ലതുപോലെ ഉണക്കിയെടുത്ത പരുത്തിത്തുണി കീറി തിരിതെറുത്തു വേണം വിളക്കിലിടാന്‍. പ്രാണികളും മറ്റും ചാത്തുകിടന്നും മുടിയിഴകള്‍ കെട്ടുപിണഞ്ഞുകിടന്നും അശുദ്ധമായ എണ്ണയും വര്‍ജിക്കണം. നനവുള്ള തിരി കത്തിച്ച് ദീപം പൊട്ടിത്തെറിക്കാന്‍ ഇടയാകരുത്. തീപ്പെട്ടി ഉരച്ച് നേരിട്ട് വിളക്കില്‍ കത്തിക്കരുത്. കൊടിവിളക്കോ, അതില്ലെങ്കില്‍ ചെരാതോ ആദ്യം കത്തിച്ചിട്ട് അതില്‍നിന്നെ നിലവിളക്കിലേക്ക് ദീപം പകരാവു.
മംഗളാവസരങ്ങളില്‍ മാത്രം അഞ്ചു അല്ലെങ്കില്‍ ഏഴ് തിരികളിട്ട് വിളക്കു കത്തിക്കാം. അങ്ങനെ കൊളുത്തുമ്പോള്‍ ആദ്യം കിഴക്കോട്ടുള്ള തിരി കത്തിച്ച് തുടര്‍ന്നു പ്രദക്ഷിണമായി മറ്റു തിരികള്‍ കത്തിക്കണം. തെക്കുകിഴക്ക്, തെക്കുപടിഞ്ഞാറ് ഇങ്ങനെയാണ് പ്രദക്ഷിണമായി കത്തിക്കേണ്ടത്. നേര്‍തെക്ക് തിരിയിടരുത്.
"ഏകവര്‍ത്തില്‍ മഹാവ്യാധിര്‍
ദ്വിവര്‍ത്തിര്‍ മഹദ്ധനം
ത്രിവര്‍ത്തിര്‍ മോഹമാലസ്യം
ചതുര്‍വര്‍ത്തിര്‍ദ്ദരിദ്രതാ
പഞ്ചവര്‍ത്തിസ്തു ഭദ്രം സ്യാ-
ദ്വിവര്‍ത്തിസ്തു സുശോഭനം".
ഒറ്റത്തിരിയിട്ടു കൊളുത്തുന്നതു മഹാവ്യാധിയും രണ്ടു തിരി ധനാഭിവൃദ്ധിയും മൂന്നുതിരി കുടുംബത്തില്‍ മ്ലാനത, അലസത എന്നിവ ഉണ്ടാക്കും നാലുതിരി ദാരിദ്ര്യവും അഞ്ചുതിരി സര്‍വൈശ്വര്യവുമെന്നു വിധിയുണ്ട്. ഏഴോ അതിന്ടെ ഗുണിതങ്ങളോ ആയി തിരിയിട്ട് വിളക്കു കത്തിച്ചാല്‍ കുടുംബത്തില്‍ അഭിവൃദ്ധിയും ഐശ്വര്യവും സര്‍വ്വ മംഗളങ്ങളും ഉണ്ടാകും. തുടച്ചു വൃത്തിയാക്കിയ വിളക്കേ സന്ധ്യക്കു കത്തിക്കാവു. അടുത്ത പ്രഭാതത്തില്‍ തലേന്നു കത്തിച്ച വിളക്കു തന്നെ കത്തിക്കാം. കൊളുത്തുമ്പോള്‍ കിഴക്കുനിന്നാരംഭിച്ചു പ്രദക്ഷിണസമാനം ഇടതു വശത്തുകൂടി കൊളുത്തി ഏറ്റവും അവസാന തിരി കൊളുത്തിയശേഷം പിന്നീടു കൈ മുന്നോട്ടെടുക്കാതെ പിറകിലോട്ടു വലിച്ചു കൊള്ളി കളയണം.കിണ്ടിയില്‍ ജലപുഷ്പങ്ങള്‍ വയ്ക്കുമ്പോള്‍ കിണ്ടിയുടെ വാല്‍ കിഴക്കോട്ടു വരണം. എണ്ണമുഴുവന്‍ വറ്റി കരിന്തിരി കത്താതെ നിലവിളക്കണക്കണം. കരിന്തിരി കത്തുന്നതു ലക്ഷണക്കേടെന്നാണു വിധി.വിളക്കണക്കാന്‍ കിണ്ടിയിലെ പുഷ്പം ഉപയോഗിക്കാം.ഊതി അണക്കുന്നതും കൈകൊണ്ടു തട്ടി അണക്കുന്നതും വിളക്കിനെ നിന്ദിക്കലാണ്. നാരായണജപത്തോടെ വേണം നിലവിളക്കണക്കേണ്ടത്. സ്ത്രീകളല്ലാതെ പുരുഷന്മാര്‍ വീട്ടില്‍ നിലവിളക്കു കൊളുത്തിയാല്‍ ഐശ്വര്യം നശിക്കുമെന്നും വിധിയുണ്ട്. ( സ്ത്രീകൾക്ക് നിലവിളക്ക് കൊളുത്താൻ പറ്റാത്ത സാഹചര്യത്തിൽ മാത്രം പുരുഷൻമാർ വിളക്ക് കൊളുത്തുക ). ഒരു ജ്വാലയെങ്കില്‍ കിഴക്കോട്ടും രണ്ടെങ്കില്‍ കിഴക്കും പടിഞ്ഞാറും, അഞ്ചെങ്കില്‍ നാലു ദിക്കുകള്‍ക്കു പുറമെ വടക്കു കിഴക്കേമൂലയിലേക്കും ജ്വാല വരും വിധമാകണം കൊളുത്തേണ്ടത്. പ്രധാനമായ നിലവിളക്ക് പ്രഭാതസന്ധ്യയിലും സായംസന്ധ്യയിലും വീടുകളില്‍ കൊളുത്തണം. ഓട്, പിത്തള, വെള്ളി, സ്വര്‍ണ്ണം എന്നീ ലോഹങ്ങളില്‍ നിര്‍മ്മിച്ച വിളക്കുകളാണ് ഉപയോഗിക്കേണ്ടത്.പാദങ്ങളില്‍ ബ്രഹ്മാവും മദ്ധ്യേ വിഷ്ണുവും മുകളില്‍ ശിവനുമെന്ന ത്രിമൂര്‍ത്തി ചൈതന്യവും ഒന്നിക്കുന്നതിനാല്‍ നിലവിളക്കിനെ ദേവിയായി കരുതി വരുന്നു.
തെക്കുകിഴക്കു ഭാഗങ്ങളില്‍ നിന്നുവേണം സന്ധ്യാദീപം ദര്‍ശിക്കാന്‍. സന്ധ്യാദീപം കണ്ടാലുടന്‍ എഴുന്നേറ്റുനിന്ന് തൊഴുതുപിടിച്ച് ഇങ്ങനെ പ്രാര്‍ഥിക്കുക.
"ശിവം ഭവതു കല്യാണം ആയുരാരോഗ്യവര്‍ധനം
നമ ശത്രുവിനാശായ സന്ധ്യാദീപം നമോ നമ".
സന്ധ്യാസമയത്തെ നിലവിളക്കിന്റെ പ്രകാശത്തില്‍ ലക്ഷ്മീദേവി നൃത്തം ചെയ്യുമത്രെ! വിളക്കു തെളിഞ്ഞു നില്‍ക്കുന്ന സമയത്ത് നാമം ജപിക്കുന്നതും ശ്രേഷ്ഠമായി കണക്കാക്കുന്നു. ആചാരങ്ങള്‍,പൂജാകര്‍മ്മങ്ങള്‍ എന്നിവ നടക്കുമ്പോള്‍ അലങ്കാരങ്ങളൊന്നുമില്ലാത്ത നിലവിളക്കുകളാണ് ഉപയോഗിക്കുക. വിളക്കില്‍ എണ്ണയൊഴിച്ചു തിരിയിട്ടു കത്തിക്കുന്നതുപോലെ പ്രാധാന്യമുള്ളതാണ് അണയ്ക്കുന്നതും.ഒരു തിരി കത്തിത്തീരുന്നതിനു മുമ്പോ,കരിന്തിരി കത്തുന്നതിനു മുമ്പോ വിളക്കു കെടുത്തേണ്ടതാണ്. ഒരു കാരണവശാലും ഊതിക്കെടുത്താന്‍ പാടില്ല. ഇങ്ങനെ ചെയ്താല്‍ വിളക്ക് അശുദ്ധമാവുകയും പുണ്യം നഷ്ടപ്പെടുകയും ചെയ്യും.
നമസ്കാരം പൗരാണിക ഭാരതീയ ചിന്തകർ.
സുശ്രുതൻ
ക്രി.മു. ആറാം നൂറ്റാണ്ടിൽ ഇന്ത്യയിൽ ജീവിച്ചിരുന്ന ഒരുശസ്ത്രക്രിയാവിദഗ്ദ്ധനായിരുന്നു സുശ്രൂതൻ. സുശ്രൂതസംഹിത എന്ന വൈദ്യശാസ്ത്രഗ്രന്ഥത്തിന്റെ കർത്താവുമാണ്. 300 ശസ്ത്രക്രിയാരീതികളെക്കുറിച്ചും 120 ശസ്ത്രക്രിയാ ഉപകരണങ്ങളെക്കുറിച്ചും പരാമർശിക്കുന്ന ഈ ഗ്രന്ഥത്തിൽ മനുഷ്യശസ്ത്രക്രിയയെ എട്ടായി തരംതിരിച്ചിരിക്കുന്നു. വൈദ്യശാസ്ത്രത്തിനും ശസ്ത്രക്രിയാരംഗത്തിനും അദ്ദേഹം നൽകിയ സംഭാവനകളെ മാനിച്ച് ശസ്ത്രക്രിയയുടെ പിതാവ് എന്നാണ് സുശ്രൂതൻ അറിയപ്പെടുന്നത്. ഗംഗാനദിയുടെ തീരത്ത് ഇന്നത്തെവരാണസിയിലാണ് സുശ്രൂതൻ ജീവിച്ചിരുന്നതെന്നു കരുതുന്നു.
ജീവിത രേഖ
വിശ്വാമിത്ര മഹർഷിയുടെ മകനായ സുശ്രുതൻ ആയുർവേദ വിദഗ്ദ്ധനായ കാശിരാജാവ് ദിവോദാസ ധന്വന്തരിയുടെ ശിഷ്യനായിരുന്നു. വാരണാസിയിൽ വെച്ച് സുശ്രുതൻ ഗുരുമുഖത്തുനിന്ന് വൈദ്യം അഭ്യസിച്ചു. ശസ്ത്രക്രിയയിൽ മാത്രമല്ല, ഇതര വൈദ്യശാസ്ത്രശാഖകളിലും പിൽക്കാലത്ത് അദ്ദേഹം വിദഗ്ദ്ധനായി. ശല്യചികിത്സാ പ്രധാനമായ ആയുർവേദം വികസിപ്പിച്ചത് സുശ്രുതനാണ്. അദ്ദേഹം തന്റെ കണ്ടെത്തലുകൾ 'ശല്യതന്ത്രം' എന്ന ഗ്രന്ഥത്തിൽ രേഖപ്പെടുത്തി സൂക്ഷിച്ചു. അത് ക്രി.പി. മൂന്നോ നാലോ ശതകത്തിൽ നാഗാർജുനൻ എന്നയാൾ പരിഷ്ക്കരിച്ചതാണ് ഇന്നു ലഭ്യമായ 'സുശ്രുതസംഹിത'.
സവിശേഷതകൾ
ആധുനിക വൈദ്യശാസ്ത്രത്തിന്റെ മഹത്തായ മുന്നേറ്റങ്ങളിലൊന്നാണ് പ്ലാസ്റ്റിക് സർജറി. എന്നാൽ, ഇന്ന് ലോകമെങ്ങുമുള്ള പ്ലാസ്റ്റിക് സർജൻമാർ ചെയ്യുന്നത്, 26 നൂറ്റാണ്ട് മുമ്പ് സുശ്രുതൻ ചെയ്ത ശസ്ത്രക്രിയകളിൽ നിന്ന് വലിയ വ്യത്യാസമില്ലാത്ത കാര്യം തന്നെയാണ്. അതുകൊണ്ടുതന്നെ പുരാതന ഭാരതത്തിൽ ജീവിച്ചിരുന്ന ആ വൈദ്യശാസ്ത്രപ്രതിഭയെ പ്ലാസ്റ്റിക് സർജറിയുടെ പിതാവായും ലോകം അംഗീകരിക്കുന്നു. സിസേറിയൻ ശാസ്ത്രക്രിയ അഥവാ സി സെക്ഷൻ നടത്താൻ ആദ്യമായി ഉപദേശിച്ച വ്യക്തിയും സുശ്രുതനാണെന്നു കരുതുന്നു. അനസ്തേഷ്യയുടെആദിമരൂപം ചികിത്സയിൽ പ്രായോഗിമാക്കിയതും അദ്ദേഹം തന്നെ. മദ്യമായിരുന്നുശുശ്രുതൻ ബോധം കെടുത്താനായി ഉപയോഗിച്ചിരുന്നത്.
തിമിര ശസ്ത്രക്രിയയിലും, മൂത്രാശയക്കല്ലുകൾ നീക്കം ചെയ്യുന്നതിലും, എല്ലിനുണ്ടാകുന്ന ഒടിവുകൾ കണ്ടെത്തി ചികിത്സിക്കുന്നതിലും അതീവ പ്രാവിണ്യം നേടിയ വ്യക്തിയായിരുന്നു സുശ്രുതൻ. ശസ്ത്രക്രിയയ്ക്ക് കത്തികളുൾപ്പെടെ 101 തരം ഉപകരണങ്ങൾ സുശ്രുതൻ ഉപയോഗിച്ചിരുന്നു എന്നാണ് കരുതുന്നത്. പ്രഗല്ഭനായ അദ്ധ്യാപകൻ കൂടിയായിരുന്നു അദ്ദേഹം. വൈദ്യൻമാർ പാലിക്കേണ്ട ധർമ്മങ്ങളും മര്യാദകളും ശിഷ്യൻമാർക്ക് ഉപദേശിച്ചു കൊടുക്കുക അദ്ദേഹത്തിന്റെ പതിവായിരുന്നു. പഠനത്തിന്റെ ഭാഗമായി മൃഗശരീരങ്ങളും മാതൃകകളും കീറിമുറിച്ചു പരിശോധിക്കാനാണ് അദ്ദേഹം ശിഷ്യർക്കു നൽകിയിരുന്ന നിർദ്ദേശം.
സുശ്രുതൻ ഉപയോഗിച്ചതായി കരുതുന്ന ശസ്ത്രക്രിയ ഉപകരണങ്ങൾ
ചരകത്തെക്കാൾ ആധുനികമാണ് സുശ്രുതം. സൂത്രസ്ഥാനം, നിദാനസ്ഥാനം, ശാരീരസ്ഥാനം, ചികിത്സാസ്ഥാനം, കൽപസ്ഥാനം എന്നിങ്ങനെ അഞ്ചുഭാഗങ്ങളിലായി 120 അധ്യായങ്ങൾ കൂടാതെ, 66 അധ്യായങ്ങളുള്ള ഉത്തരതന്ത്രവും ഉൾപ്പെട്ടതാണ് 'സുശ്രുതസംഹിത'. അഥർവേദത്തിന്റെ ഉപാംഗമാണ് ആയുർവേദമെന്ന്‌സുശ്രുതസംഹിത പറയുന്നു. ശസ്ത്രക്രിയയ്ക്കാണ് സുശ്രുതസംഹിതയിൽ പ്രധാന്യം. എട്ടുതരത്തിലുള്ള ശസ്ത്രക്രിയകളെക്കുറിച്ച് സുശ്രുതസംഹിത വിവരിക്കുന്നു-ഛേദ്യം(മുറിക്കൽ), ഭേദ്യം(പിളർക്കൽ), ലേഖ്യം(മാന്തൽ), വേധ്യം(തുളയ്ക്കൽ), ഏഷ്യം(ശസ്ത്രം കടത്തൽ), ആഹാര്യം(പിടിച്ചെടുക്കൽ), വിസ്രാവ്യം(ചോർത്തിയെടുക്കൽ), സീവ്യം(തുന്നൽ) എന്നിങ്ങനെ.
ചരക-സുശ്രുതസംഹിതകളുയെ സംഗ്രഹമാണ് വാഗ്ഭടന്റെ 'അഷ്ടാംഗഹൃദയം'. സുശ്രുതത്തിലെ നിദാനസ്ഥാനം, കൽപകസ്ഥാനം എന്നീ ഭാഗങ്ങൾ മലയാളത്തിൽ വ്യാഖ്യാനിച്ചിട്ടുള്ളത് സി.കെ. വാസുദേവശർമയാണ്. സൂത്രസ്ഥാനം വടക്കേപ്പാട്ട് നാരായണൻ നായരും ശരീരസ്ഥാനം, ചികിത്സാസ്ഥാനം, കൽപസ്ഥാനം എന്നീ ഭാഗങ്ങൾഎം. നാരായണൻ വൈദ്യനും മലയാളിത്തിൽ വ്യാഖ്യാനിച്ചിട്ടുണ്ട്. സുശ്രുതന്റെ ജീവിതകാലത്തെക്കുറിച്ച് പണ്ഡിതർക്കിടയിൽ വ്യത്യസ്ത അഭിപ്രായമുണ്ട്. 2600 വർഷം മുമ്പാണ് ഈ മഹാവൈദ്യൻ ജിവിച്ചിരുന്നത് എന്നത് ഒരു ഏകദേശ ധാരണയാണ്. സുശ്രുതൻ എന്നപേര് ഗോത്രത്തിന്റെയോ കുലത്തിന്റെയോ പേരാകാമെന്നും അഭിപ്രായമുണ്ട്.
ഭയാമയമായചിന്തകൾ
താങ്കളെനിന്ദിക്കുകയുംഅപമാനിക്കുകയുംചെയ്യുന്നവരോടുപോലുംപുഞ്ചിരിയുടേയുംശുഭകാമനകളുടെയുംപുഷ്പവൃഷ്ടിചൊരിയൂ.
മറ്റുള്ളവരുടെദൗർബ്ബല്യങ്ങൾമനസ്സിൽസൂക്ഷിച്ചാൽഅവനമ്മുടെസ്വഭാവത്തിന്റെഭാഗമാകും.
മറ്റുള്ളവരുടെതെറ്റുകൾഎണ്ണിക്കൊണ്ടിരിക്കാതെഅവരുടെവിശ്വാസംആർജ്ജിക്കൂ.ഇപ്രകാരംഅവരുടെദൗർബ്ബലൃത്തെമാറ്റുന്നതിൽതാങ്കൾക്ക്സഹായിക്കുവാൻകഴിയും.
സ്നേഹപൂർണ്ണവുംശുദ്ധവുമായചിന്തകളിലൂടെയുംസമുചിതമായസമയത്ത്കൊടുക്കുന്നയഥാർത്ഥജ്ഞാനത്തിലൂടെയുംതെറ്റിദ്ധാരണകളെമാറ്റുവാൻകഴിയും.
സൗന്ദര്യത്തിലുംസദ്ഗുണങ്ങളിലുംആകർഷിക്കപ്പെടാത്തവരില്ല.വരൂപനെയുംയോഗ്യതകുറഞ്ഞവരെയുംഅംഗീകരിക്കുന്നത്ദുർല്ലഭമായഒരുഗുണമാണ്.
ചിലരുടെഅത്യാഗ്രഹംഅനേകംപേർവിശന്നുമരിക്കാൻഇടയാക്കുന്നു.പങ്കുവയ്ക്കുവാൻപഠിച്ചാൽഈപ്രശ്നംപരിഹരിക്കപ്പെടും.
കാഴ്ചവിശേഷപ്പെട്ടഒരുവരദാനമാണ്.നമ്മുടെനേത്രങ്ങളിലൂടെമറ്റുള്ളവർക്ക്സ്നേഹവും,ശാന്തിയും,സന്തോഷവുംദാനംചെയ്യുകകൂടിആയാലോ?
പ്രശ്നസ്വരൂപമാകുന്നതിനുപകരംപരിഹാരസ്വരൂപമാവുകയല്ലേഉത്തമം?
അവസരങ്ങളെപരിവർത്തനപ്പെടുത്തുന്നതിനുപകരം,ഓരോഅവസരത്തേയുംസ്വപരിവർത്തനത്തിനായിഉപയോഗിക്കുന്നതല്ലേവിവേകം?
ചെയ്തുപോയതെറ്റാണോ,അതോമറ്റുള്ളവർവിമർശിച്ചതാണോതാങ്കളെകൂടുതൽവേദനിപ്പിക്കാറുള്ളത്?
ഭാവിയെക്കുറിച്ച്ഓർത്ത്ഭയപ്പെടുന്നവർവർത്തമാനസമയത്ത്ലഭ്യമാകുന്നസുവർണ്ണാവസരങ്ങൾനഷ്ടപ്പെടുത്തും.
സ്വന്തംകഴിവുകളിൽഅഹങ്കരിക്കുന്നവർമറ്റുള്ളവരെതുച്ഛമായികണക്കാക്കുന്നസ്ഥിതിയിലേക്ക്വളരെപെട്ടെന്ന്എത്തിച്ചേരും.
മറ്റുള്ളവരുടെതെറ്റുകൾസഹിക്കുന്നത്വളരെനല്ലഗുണമാണ്.അവർക്ക്മാപ്പ്കൊടുക്കുന്നത്ഏറ്റവുംമഹത്തായഗുണമാണ്.
സഹകരിക്കുകഎന്നാലർത്ഥംഅടിമയാവുകഎന്നല്ല.
ബഹുമാനിക്കുകതന്നെയാണ്നമുക്ക്നല്കാവുന്നഏറ്റവുംവലിയദാനം.എല്ലാസ്ഥിതിയിലുംഎല്ലാവർക്കുംബഹുമാനംകൊടുത്തുകൊണ്ടിരിക്കൂ.
വെറുപ്പിൽനിന്നുംസ്വയത്തെരക്ഷിക്കുന്നതിന്നുള്ളഏറ്റവുംഏളുപ്പമായമാർഗ്ഗംബഹുമാനിക്കുകയാണ്.
ആരെങ്കിലുംകളിയാക്കിചിരിക്കുകയാണെങ്കിൽവിഷമിക്കേണ്ട,എന്തുകൊണ്ടെന്നാൽകുറച്ചുനേരത്തെക്കെങ്കിലുംനിങ്ങൾഅദ്ദേഹത്തെസന്തോഷിപ്പിച്ചുവല്ലോ?
അധികാരംകാണിക്കേണ്ടസമയത്ത്ദൃഢമായിരിക്കുകയുംഅധികാരംപ്രയോഗിക്കുമ്പോൾസൗമ്യനുംസഹൃദയനുമാകൂ.
മറ്റുള്ളവരെദു:ഖിപ്പിക്കുന്നവർക്ക്യഥാർത്ഥസുഖംഅനുഭവിക്കാനാവുമോ?
സഹജീവികളെഅപമാനിക്കുന്നആനിമിഷംതന്നെനമുക്ക്എല്ലാവരോടുമുള്ളആദരവ്നഷ്ടപ്പെടുന്നു.
സ്വഉന്നതിയ്ക്കായിനിരന്തരംപ്രയത്നിക്കൂ,തന്നെപ്പറ്റിഒരിക്കലുംഅപകർഷതാബോധംഉണ്ടാവരുത്,എന്തുകൊണ്ടെന്നാൽഒരുവ്യക്തിതന്നെയാണ്സ്വയംതന്റെമിത്രവുംശത്രുവും.സ്വന്തംശക്തികളേയുംഗുണങ്ങളെയുംമറ്റുള്ളവരുടെഉന്നതിക്കായിഉപയോഗിക്കൂ.
തന്നെരക്ഷപ്പെടുത്തുന്നതിനുവേണ്ടിമറ്റുള്ളവരെകുറ്റപ്പെടുത്തരുത്,എന്തുകൊണ്ടെന്നാൽസമയമാകുമ്പോൾസത്യംതാനേതെളിയും.
സദാപ്രസന്നചിത്തനായിരിക്കുന്നതിന്സ്വന്തംവിശേഷതകളേയുംമറ്റുള്ളവരുടെവിശേഷതകളേയുംഅഭിനന്ദിക്കാൻശീലിക്കൂ.
മറ്റുള്ളവരെസഹായിക്കുവാനുള്ളനമ്മുടെകഴിവ്പരിമിതമാണ്.ഓരോആത്മാവിനേയുംഈശ്വരനുമായിഅടുപ്പിക്കുകയാണ്ഏറ്റവുംവലിയസഹായം.ഇതിലൂടെഅവർക്ക്എല്ലാസഹായവുംഈശ്വരനിൽനിന്ന്താനേലഭിക്കുന്നു.
ഈശ്വരന്റെസൗന്ദര്യംനിരീക്ഷിക്കുന്നവർക്ക്മാത്രമേഈശ്വരന്റെരചനയിലെസൗന്ദര്യംആസ്വദിക്കാനാവൂ.
ഈശ്വരനെസ്മരിക്കുമ്പോൾശാന്തിയുംസന്തോഷവുംവർദ്ധിക്കുന്നു.ഈശ്വരനെമറന്നാൽഅവകുറഞ്ഞുപോവുകയുംചെയ്യും.
സ്വന്തംആവശ്യങ്ങൾപോലുംമാറ്റിവെച്ച്മാനവകുലത്തിന്റെസേവനംചെയ്യുന്നവർതന്നെയാണ്നമ്മുടെകൂട്ടത്തിലെരാജാക്കന്മാർ.
ങ്കരാചാര്യസ്വാമികളുടെ പ്രസിദ്ധമായ 'ഭജഗോവിന്ദം' ഫിലോസഫി എല്ലാവരും കേട്ടുകാണും. സംസ്കൃതത്തിൽ നിന്നുളള പദാനുപദ വിവർത്തനമാണ് താഴെ കൊടുത്തിരിക്കൂന്നത് :-
ഭജ ഗോവിന്ദം (മോഹമുദ്‌ഗരം)
1.ഭജ ഗോവിന്ദം ഭജ ഗോവിന്ദം
ഗോവിന്ദം ഭജ മൂഢമതേ!
സംപ്രാപ്‌തേ സന്നിഹിതേ കാലേ
നഹി നഹി രക്ഷതി ഡുകൃഞ്‌കരണേ
(അല്ലയോ മൂഢാത്‌മാവേ, നീ വ്യാകരണവും മറ്റും പഠിച്ച് പഠിച്ച് നിന്റെ സമയം കളയാതെ, ഉള്ള സമയം കൊണ്ട് ഗോവിന്ദനെ ഭജിക്കുക. നിനക്കു മരണമടുക്കുന്ന നേരത്ത് ഈ വ്യാകരണങ്ങളോ നീ അനുശീലിച്ച അഭ്യാസങ്ങളോ നിനക്ക് തുണയുണ്ടാകില്ല, ഗുണവും ചെയ്യില്ല. ആയതിനാല്‍ നിനക്കു കിട്ടിയിരിക്കുന്ന സമയത്ത് നീ നിന്റെ മൌഢ്യം ഉപേക്ഷിച്ച് ഈശ്വരനെ ഭജിക്കുക.)
2.മൂഢജിഹീഹി ധനാഗമതൃഷ്ണാം
കുരു സദ്‌ബുദ്ധിം മനസി വിതൃഷ്ണാം
യല്ലഭസോ നിജ കര്‍മ്മോപാത്തം
വിത്തം തേന വിനോദയ ചിത്തം
(അല്ലയോ മൂഢനായ മനുഷ്യാത്‌മാവേ, നീ നിന്റെ ഭൌതികലാഭങ്ങളിലുള്ള അടങ്ങാത്ത ആഗ്രഹത്തെ വെടിയുക. ധനം ആര്‍ജ്ജിക്കാനുള്ള മോഹത്തില്‍ നിന്റെ സദ്‌ബുദ്ധിയെ മറക്കാതിരിക്കുക. നിന്റെ അദ്ധ്വാനം കൊണ്ടും വിയര്‍പ്പു കൊണ്ടും നേടുന്നതില്‍ മാത്രം സന്തോഷമുള്ളവനായിരിക്കുക. ധനത്തോടുള്ള അത്യാഗ്രഹത്തില്‍, അതിന്റെ പിന്നാലേ പായാതെ, നീ ഈശ്വരനെ ഭജിക്കുക.)
3.നാരീ സ്‌തനഭര നാഭീദേശം
ദൃഷ്ട്വാ മാ ഗാ മോഹാവേശം
ഏതന്‍മാംസവസാദി വികാരം
മനസി വിചിന്തയ വാരം വാരം.
(സ്‌ത്രീകളുടെ സ്‌തനം, ഗുഹ്യപ്രദേശങ്ങള്‍ എന്നിവയെക്കുറിച്ച് പേര്‍ത്തും പേര്‍ത്തും ചിന്തിച്ച് അവയില്‍ അമിതമായ മോഹമോ ആവേശമോ സൂക്ഷിക്കാതിരിക്കുക. എന്തെന്നാല്‍ ശരീരത്തിലെ മറ്റ് അവയവങ്ങളെപ്പോലെ അവയും മാംസത്താല്‍ നിര്‍മ്മിച്ചിരിക്കുന്നവ മാത്രമാണ്. എല്ലാ സമയവും ഇതിനെക്കുറിച്ചോര്‍ത്ത് സമയം കളയാതെ, ഉള്ള സമയത്ത് മോക്ഷത്തിനായി ഈശ്വരനെ ഭജിക്കുക.)
4.നളിനീ ദളഗതജലമതിതരളം
തദ്ദ്വജ്ജീവിതമതിശയചപലം
വിദ്ധിവ്യാദ്ധ്യഭിമാനഗ്രസ്‌തം
ലോകം ശോകഹതം ച സമസ്‌തം
(താമരയില്‍ വീഴുന്ന ജലം പോലെ അസ്ഥിരവും വിറയാര്‍ന്നതും ഏതു നേരവും താഴേക്കു പതിക്കാവുന്നതുമാണ് മനുഷ്യജീവിതം. മനുഷ്യശരീരത്തില്‍ ഏതു നേരവും രോഗം ബാധിക്കാം. നിന്റെ ശരീരം ഏതു സമയവും രോഗം ഗ്രസിക്കാന്‍ പാകത്തിലുള്ളതാണ്. ജീവിതം എന്നും ശോകവും ദു:ഖവും മാത്രം തരുന്ന ഒന്നാണെന്നിരിക്കെ, ഉള്ള സമയത്ത് ഈശ്വരനെ ഭജിച്ച് മോക്ഷം നേടുക.)
5.യാവദ് വിത്തോപാര്‍ജ്ജനസക്ത-
സ്‌താവന്നിജപരിവാരോ രക്ത:
പശ്‌ചാജ്ജീവതി ജര്‍ജ്ജരദേഹേ
വാര്‍ത്താം കോപി ന പൃച്‌ച്ഛതി ഗേഹേ
(എന്നു വരെ നീ ധനം സമ്പാദിക്കാന്‍ ആരോഗ്യമുള്ളവനായിരുക്കുന്നുവോ അത്രയും കാലം മാത്രമേ നിന്നോട് എല്ലാവര്‍ക്കും സ്‌നേഹവും ഔല്‍സുക്യവുമുണ്ടായിരുക്കുകയുള്ളൂ. നീ സമ്പാദിക്കാന്‍ കഴിവില്ലാതാകുന്നതോടെ, നിന്റെ സ്വന്തം ബന്ധുക്കളാലും, മിത്രങ്ങളാലും പരിവാരങ്ങളാലുമൊക്കെ നീ പരിത്യജിക്കപ്പെടുന്നു.)
6.യാവത് പവനോ നിവസതി ദേഹേ
താവത് പൃച്‌ഛതി കുശലം ഗേഹേ
ഗതവതി വായൌ ദേഹാപായേ
ഭാര്യാം ബിഭൃതി തസ്‌മിന്‍ കായേ
(ശരീരത്തില്‍ ആത്‌മാവ് നിലനില്‍ക്കുന്നിടത്തോളം കാലം എല്ലാവരും നിന്നോട് സ്‌നേഹവും സൌഖ്യവുമുള്ളവരായിരിക്കുന്നു. വായുരൂപത്തിലുള്ള ആത്‌മാവ് നിന്റെ ശരീരത്തില്‍ നിന്നും അകന്നു പോകുന്നതോടെ നീ കേവലം ജഡമാകുന്നു. ഇന്നലെവരെ പുണര്‍ന്നുറങ്ങിയിരുന്ന നിന്റെ ഭാര്യ പോലും പിന്നെ നിന്റെ ശരീരത്തെ ഭയക്കുന്നു.)
7.അര്‍ത്ഥമനര്‍ത്ഥം ഭാവയ നിത്യം
നാസ്തി തത: സുഖ ലേശ: സത്യം
പുത്രാദപി ധനഭാജാം ഭീതി:
സര്‍വ്വത്രൈഷാ വിഹിതാ രീതി
(ധനമാണ് ഒരുവന്റെ എല്ലാ നാശത്തിന്റേയും ഭയത്തിന്റേയും കാരണം. ഈ ഒരു സത്യത്തെ തിരിച്ചറിയുകയാണ് ആദ്യം വേണ്ടത്. ധനം ഒരുവനെ ശാശ്വതമായ സന്തോഷത്തിലേക്ക് ഒരിക്കലും നയിക്കുന്നില്ല. ധനവാന്‍ സ്വന്തം പുത്രനെപ്പോലും ഭയക്കുന്നു. ഈ അവസ്ഥ സാര്‍വജനികമാണ്. ലോകത്തെവിടേയും ഇതു നിങ്ങള്‍ക്കു കാണുവാന്‍ കഴിയും.)
8.ബാലസ്‌താവത് ക്രീഡാസക്താ
തരുണസ്‌താവത് തരുണീസക്താ
വൃദ്ധസ്‌താവത് ചിന്താസക്താ
പരമേ ബ്രഹ്മണി കോപി ന സക്ത:
(ബാല്യകാലത്ത് ഒരുവന്‍ കളികളില്‍ ആസക്തിയുള്ളവനായിരിക്കുന്നു. യൌവ്വനകാലത്ത് സ്‌ത്രീകളിലും ഭോഗക്രിയകളിലും ആസക്തനായിരിക്കുന്നു. വാര്‍ദ്ധക്യകാലത്ത് തന്റെ മക്കളുടേയും ഭാര്യയുടേയും ഭാവിയെക്കുറിച്ചും, നഷ്ടപ്പെട്ട കാലത്തെക്കുറിച്ചുമോര്‍ത്തുള്ള വ്യാധിയില്‍ മുഴുകിയിരിക്കുന്നു. ജീവിതത്തെ ഒന്നല്ലെങ്കില്‍ മറ്റൊന്നില്‍ നീ ദു:ഖ ഹേതുവായി മുഴുകിവെച്ചിരിക്കുന്നതിനാല്‍ ഒരിക്കല്‍ പോലും തന്റെ ചിന്തകളെ ഈശ്വരഭജനത്തിനായി അവന്‍ മാറ്റിവെക്കുന്നില്ല.)
9.കാ തേ കാന്ത: കസ്‌തേ പുത്ര:
സംസാരോ: യ: മതീവ വിചിത്രം
കസ്യ: ത്വം ക: കുത ആയാത-
സ്‌തത്ത്വം ചിന്തയ തദിഹ ഭ്രാത:
(യാഥാര്‍ഥ്യത്തെ ചിന്തിച്ചാല്‍ നിന്റെ ഭാര്യ, നിന്റെ പുത്രന്‍, പുത്രി, ഇവരൊക്കെ നിനക്ക് ആരാണ്? ഇതു കേവലം വിചിത്രമായ ചില സംസാരബന്ധനങ്ങള്‍ മാത്രമാണ്. നീ എവിടെ നിന്നാണ് വന്നത്? നീ ആരുടേതാണ്? ഇതൊന്നും സ്വയം ചിന്തിക്കാതെ, അല്ലയോ സോദരാ, ഇത്തരം സംസാരവൈചിത്ര്യങ്ങളില്‍ മനമുടക്കി സമയം പാഴാക്കാതെ ഈശ്വരനെ ഭജിക്കുക.)
10.സത്‌സംഗത്വേ നിസ്സംഗത്വം
നി:സംഗത്വേ നിര്‍മോഹത്വം
നിര്‍മോഹത്വേ നിശ്‌ചലതത്ത്വം
നിശ്‌ചലതത്ത്വേ ജീവന്‍ മുക്തി:
(സദ്‌ജനങ്ങളുമായുള്ള സംസര്‍ഗ്ഗത്താല്‍ മാത്രമേ ഇത്തരം മോഹിതമായ സംസാരബന്ധനങ്ങളില്‍ നിന്നും മോചനം ലഭിച്ച് നിസ്സംഗതയിലേക്കെത്താന്‍ പറ്റുകയുള്ളൂ. ഈ നിസ്സംഗാവസ്ഥയിലെത്തിയാല്‍ ജടിലമായ മോഹങ്ങളെ അതിജീവിക്കാന്‍ കഴിയും. ഈ മോഹങ്ങളെ അതിജീവിക്കുന്നതോടെ, ശാശ്വതമായ തത്വത്തെ അറിയാന്‍ കഴിയും, അതു വഴി മാത്രമേ ഒരുവനു ജീവിത മുക്തി ലഭിക്കുകയുള്ളൂ.)
11.വയസി ഗതേ ക: കാമവികാര:
ശുഷ്‌കേ നീരേ ക: കാസാര:
ക്ഷീണേ വിത്തേ ക: പരിവാരോ
ജ്ഞാതേ തത്ത്വേ ക: സംസാര:
(യൌവ്വനം അവസാനിക്കുന്നതോടെ നിന്നിലെ കാമവികാരം ക്ഷയിച്ചുപോകുന്നു. വാര്‍ദ്ധക്യാവസ്ഥയില്‍ എത്തുന്നതോടെ അതു പൂര്‍ണ്ണമായി നശിച്ചുപോകുന്നു. ജലം വരണ്ടുപോയാല്‍ പിന്നെ തടാകത്തെ ആരും അന്വേഷിക്കാറില്ല. നിന്നിലെ സമ്പത്തു ക്ഷയിച്ചു കഴിഞ്ഞാല്‍ ബന്ധുക്കളോ മിത്രങ്ങളോ നിനക്കില്ലാതാകുന്നു. എന്നാല്‍ ശാശ്വതമായ സത്യത്തെ അറിഞ്ഞു കഴിഞ്ഞാല്‍ ഈ സംസാരബന്ധനങ്ങള്‍ ഒന്നും നിന്നെ വിഷമിപ്പിക്കുന്നതേ ഇല്ല.)
12.മാ കുരു ധനജന യൌവ്വനപര്‍വ്വം
ഹരതി നിമേഷാത് കല: സര്‍വ്വം
മായാമയമിദമഖിലം ബുദ്ധ്വാ
ബ്രഹ്മപദം ത്വം പ്രവിശ വിദിത്വാ
(ഇഹലോകത്തെ സുഖസൌകര്യങ്ങളും സന്തോഷങ്ങളും യുവത്വവും ഒക്കെ
ഇന്ദ്രജാലങ്ങള്‍ പോലെ കേവലം നൈമിഷികമായി പ്രത്യക്ഷപ്പെടുന്നവയാണ്. ഇതെല്ലാം ഒന്നിനു ശേഷം മറ്റൊന്നെന്ന രീതിയില്‍ പ്രത്യക്ഷപ്പെട്ടുകൊണ്ടിരിക്കുന്നു. ഇത്തരം മായകളില്‍ വഞ്ചിതരാകാതെ, ഈശ്വരനെ ഭജിച്ച് മോക്ഷപദം സ്വീകരിക്കുക.)
13.ദിനയാമിന്യൌ സായം പ്രാത:
ശിശിരവസന്തൌ പുനരായാത:
കല: ക്രീഡതി ഗച്ഛത്യായു:
തദപി ന മുഞ്ചത്യാശാവായു:
(പകലും രാത്രിയും, പ്രഭാതവും പ്രദോഷവും , ശിശിരവും, വസന്തവും മാറി മാറി വന്നും പോയുമിരിക്കും. കാലം മനുഷ്യനെ ഇങ്ങനെ കളിപ്പിക്കുന്നതിനൊപ്പം അവന്റെ ആയുസ്സും കടന്നുപോയ്‌ക്കൊണ്ടിരിക്കുന്നു. മനുഷ്യന്‍ അവന്റെ ആഗ്രഹങ്ങളുടെ പിടി വിടാതെ, മോഹങ്ങളില്‍ നിന്നും അവനെ വിടുവിക്കാതെ കാലത്തിന്റെ കൈകളിലെ കളിപ്പാട്ടമായിരിക്കുന്നു. ഇതിനിടയില്‍ മോക്ഷത്തെക്കുറിച്ച് ചിന്തിക്കുന്നതേ ഇല്ല.)
14.കാ തേ കാന്താ ധനഗത ചിന്താ
വാതുല കിം തവ നാസ്‌തി നിയന്താ
ത്രിജഗതി സജ്ജനസംഗതിരേകാ
ഭവതി ഭവാര്‍ണ്ണവതരണേ നൌകാ.
(ഹേ മൂഢാത്മാവേ, നീ പോലും നിന്റെ നിയന്ത്രണത്തിലല്ലാത്തയിടത്ത് പരമമായ സത്യത്തെ അന്വേഷിക്കാതെ നീ എന്തിനാണ് നിന്റെ ഭാര്യയെക്കുറിച്ചും, സ്വത്തിനേക്കുറിച്ചും ഇത്രയേറെ വ്യാകുലപ്പെട്ടു ജീവിക്കുന്നത്? ഈ മൂന്നുലോകത്തിലും സജ്ജനങ്ങളുമായുള്ള സംസര്‍ഗ്ഗവും ഈശ്വരഭക്തിയും ഒഴിച്ച് മറ്റൊന്നും ജീവിതമാകുന്ന കടല്‍കടക്കാന്‍ നിന്നെ സഹായിക്കുകയില്ല.)
15.ജടിലോമുണ്ഡീ ലുഞ്ചിത കേശ:
കാഷായാംബര ബഹുകൃതവേഷാ:
പശ്യന്നപി ച ന പശ്യതി മൂഢ:
ഉദര നിമിത്തം ബഹുകൃത വേഷം
(ശിരസ്സില്‍ ജട പിടിപ്പിച്ചും തല മുണ്ഡനം ചെയ്തും കാഷായവസ്ത്രം ധരിച്ചുമൊക്കെ ആളുകളുണ്ട്. അവര്‍ക്കൊക്കെ കണ്ണുകളുണ്ടെങ്കിലും അവര്‍ കാണേണ്ടതു കാണുന്നില്ല. ഇവര്‍ ഉദരപൂരണത്തിനായി പല തരം വേഷം കെട്ടി ലോകത്തെ കബളിപ്പിക്കുകയാണ്. സന്യാസമെന്നത് പുറമെ കാണിക്കുന്ന മോടികളിലല്ല, അത് ശാശ്വതമായ സത്യത്തെ കണ്ടെത്തലിലൂടെ മാത്രമേ സാധിതമാകുന്നുള്ളൂ.)
16.അംഗം ഗളിതം പലിതം മുണ്ഡം
ദശനവിഹീനം ജാതം തുണ്ഡം
വൃദ്ധോ യാതി ഗൃഹീത്വാ ദണ്ഡം
തദപി ന മുഞ്ചത്യാശാപിണ്ഡം.
(പ്രായാധിക്യത്താല്‍ ശരീരം വളഞ്ഞുപോകുന്നു, തലമുടി നരയ്‌ക്കുന്നു, വായിലെ പല്ലുകള്‍ എല്ലാം കൊഴിഞ്ഞു പോകുന്നു. വടിയുടേയോ പരസഹായമില്ലാതെയോ നിവര്‍ന്നു നില്‍ക്കാനാകുന്നില്ല..എന്നിട്ടും മനുഷ്യന്‍ അവന്റെ ആഗ്രഹങ്ങളില്‍ നിന്നും ഒട്ടും പിന്നോട്ടു പോകുന്നില്ല. )
17.അഗ്രേ വഹ്‌നി, പൃഷ്‌ഠേ ഭാനു:
രാത്രൌ ചിബുക സമര്‍പ്പിത ജാനു:
കരതലഭിക്ഷ, സ്തരുതല വാസ:
തദപി ന മുഞ്ചത്യാശാപാശ:
(കയറിക്കിടക്കാനിടമില്ലാത്തവെങ്കിലും, മരത്തിന്റെ കീഴെ വസിക്കുന്നവനാണെങ്കിലും, ഭിക്ഷ എടുത്ത് ജീവിക്കുന്നവനാണെങ്കിലും, രാത്രിയില്‍ പുതക്കാനില്ലാതെ താടി മുട്ടോടു ചേര്‍ത്തുറങ്ങേണ്ട ഗതികേടുള്ളവനാണെങ്കിലും, അവന്‍ ആശയില്‍നിന്നോ, ആഗ്രഹങ്ങളില്‍ നിന്നോ പിന്നോട്ടു പോകാതെ ജീവിക്കുന്നു.)
18.കുരുതേ ഗംഗാസാഗരഗമനം
വ്രതപരിപാലനമഥവാ ദാനം
ജ്ഞാനവിഹീന: സര്‍വ്വമതേന
മുക്തിര്‍ ഭവതി ന ജന്മശതേന
(ഒരുവന്‍ ഗംഗാനദിയില്‍ കുളിച്ചതുകൊണ്ടോ, അനേകം വ്രതങ്ങളെടുത്തതുകൊണ്ടോ, ഒരുപാട് ദാനകര്‍മ്മങ്ങള്‍ ചെയ്തതുകൊണ്ടോ, മോക്ഷപ്രാപ്തിക്കര്‍ഹനാകുന്നില്ല. മഹത്തായ ഈശ്വരജ്ഞാനമില്ലാത്തവന് നൂറു ജന്മങ്ങളെടുത്താലും മോക്ഷം ലഭിക്കുന്നില്ല. ഇഹബന്ധങ്ങളെ ത്യജിച്ചുള്ള ഈശ്വരധ്യാനമാണ് മോക്ഷപ്രാപ്തി.)
19.സുരമന്ദിരതരുമൂലനിവാസ:
ശയ്യാഭൂതലമജിനം വാസ:
സര്‍വപരിഗ്രഹഭോഗത്യാഗ:
കസ്യ സുഖം ന കരോതി വിരാഗ:
(സര്‍വസംഗപരിത്യാഗിയായ ഒരു സന്യാസിയുടെ സമാധാനവും സന്തോഷവും ഇല്ലാതാക്കാന്‍ ആര്‍ക്കു കഴിയും. ക്ഷേത്രകവാടങ്ങളിലോ, വൃക്ഷച്ചുവട്ടിലോ മാന്‍തോല്‍ മാത്രം പുതച്ചു കിടന്നുറങ്ങുന്നവനും, ജീവിതത്തോടു പോലും ആഗ്രഹമില്ലാത്തവനുമായ ഒരാളെ എന്തുകൊണ്ടാണ് ശല്യപ്പെടുത്താന്‍ കഴിയുക.?)
20.യോഗരതോ വാ ഭോഗരതോ വാ
സംഗരതോ വാ സംഗവിഹീന:
യസ്യ ബ്രഹ്മണി രമതേ ചിത്തം
നന്ദതി നന്ദതി നന്ദത്യേവ
(യോഗാഭ്യാസത്തില്‍ മുഴുകിയിരിക്കുന്നതുകൊണ്ടോ, ഭോഗാസക്തിയില്‍ മുഴുകിയിരിക്കുന്നതുകൊണ്ടോ, ഒരു സാമൂഹ്യജീവിയായി എല്ലവരോടുമൊപ്പം കഴിയുന്നതുകൊണ്ടോ, അഥവാ ഏകാകിയായി ഇരിക്കുന്നതുകൊണ്ടോ, ഒരുവന്‍ സന്തോഷവാനായിരിക്കണമെന്നില്ല. സുഖം എന്നതു ഉള്ളില്‍ നിന്നും ഉണ്ടാകേണ്ട ഒന്നാണ്. ഉള്ളിന്റെ ഉള്ളില്‍നിന്നും ഈശ്വരജ്ഞാനത്തിന്റെ തിരിച്ചറിവുകൊണ്ടുണ്ടാകുന്ന സന്തോഷമാണ് നിത്യമായിട്ടുള്ളത്.)
21.ഭഗവദ്‌ഗീതാ കിഞ്ചിദധീതാ
ഗംഗാജല ലവകണികാ പീതാ
സകൃദപി യേന മുരാരി സമര്‍ച്ചാ
ക്രിയതേ തസ്യ യമോപി ന ചര്‍ച്ചാ.
(ഭഗവദ്‌ഗീതയെക്കുറിച്ചുള്ള അല്പമാത്രമെങ്കിലും അറിവോ, ഒരു തുള്ളിയെങ്കിലും ഗംഗാജലം കുടിക്കാനുള്ള ഭാഗ്യമോ, അല്‍പ്പമെങ്കിലും കൃഷ്ണനെ ഭജിക്കാനുള്ള അവസരമോ കിട്ടിയാല്‍ മരണസമയത്ത് നിങ്ങളെ മോക്ഷത്തിനു അതു സഹായിക്കുന്നതാണ്.)
22.പുനരപി ജനനം പുനരപി മരണം
പുനരപി ജനനീ ജഠരേ ശയനം
ഇഹ സംസാരേ, ബഹുദുസ്‌താരേ
കൃപയാ പാരേ, പാഹി മുരാരേ
(വീണ്ടും വീണ്ടും ജനിക്കുന്നതിന്റെ ആകുലതകള്‍, വീണ്ടും വീണ്ടും മരിക്കുന്നതിലെ പ്രാണവേദനകള്‍, വീണ്ടും വീണ്ടും മാതൃഗര്‍ഭപാത്രത്തിലെ കിടപ്പ്, സംസാരദു:ഖത്തിന്റെ ഈ വ്യാകുലതകള്‍ മറികടക്കുവാന്‍ വളരെ കഠിനമായിരിക്കുന്നു. ഇതില്‍ നിന്നും രക്ഷിച്ചു നീ എനിക്കു മോക്ഷം നല്‍കേണമേ.)
23.രഥ്യാകര്‍പ്പം വിരചിത കന്‌ഥ:
പുണ്യാപുണ്യവിവര്‍ജ്ജിത പന്‌ഥാ:
യോഗീ യോഗനിയോജിത ചിത്തോ
രമതേ ബാലോന്മത്തവദേവ:
(കീറിപ്പഴകിയ വസ്‌ത്രങ്ങള്‍ ധരിച്ചും, പുണ്യപാപങ്ങളെ എല്ലാം ഉപേക്ഷിച്ചും സര്‍വസംഗപരിത്യാഗിയായി ധ്യാനനിരതനായി വര്‍ത്തിക്കുന്ന യോഗി ബാഹ്യമായ എല്ലാ സൌഖ്യങ്ങള്‍ക്കും അപ്പുറത്തുള്ള ശാശ്വതമായ ആ സത്യത്തിന്റെ വെളിപാടുള്ളവനാകുന്നു. അവനെ ചിലപ്പോള്‍ ഒരു ബാലകന്റെ ചാപല്യത്തോടെയോ, ഒരു ഭ്രാന്തനെപ്പോലെയോ കാണാന്‍ കഴിഞ്ഞേക്കാം.)
24.കസ്‌ത്വം കോഹം കുത ആയാത:
കാ മേ ജനനീ കോ മേ താത:
ഇതി പരിഭാവയ സര്‍വമസാരം
വിശ്വം തൃക്ത്വാ സ്വപ്‌നവിചാരം
(നീ ആരാണ്? ഞാന്‍ ആരാണ്? ഞാന്‍ എവിടെ നിന്നു വന്നു? അമ്മ ആരാണ്? അച്ഛന്‍ ആരാണ്? ജ്ഞാനബുദ്ധിയിലൂടെ തിരിച്ചറിവു നേടിയാല്‍ ഇതെല്ലാം ഒരു സ്വപ്‌നവിചാരമാണെന്നു മനസ്സിലാകും. മായയിലൂടെ സൃഷ്‌ടിക്കപ്പെട്ട സംസാരദു:ഖത്തിന്റെ ഹേതുവാണ് ഇത്തരം ബന്ധനങ്ങള്‍. മഹാജ്ഞാനത്തിലൂടെ ഇതു തിരിച്ചറിഞ്ഞു കഴിഞ്ഞാല്‍ ഈ മായയില്‍ നിന്നും മുക്തി നേടാനാകും
25.ത്വയി മയി ചാന്യത്രൈകോവിഷ്ണുര്‍
വ്യര്‍ത്ഥം കുപ്യസി മയ്യസഹിഷ്ണു
ഭവ സമ ചിത്ത: സര്‍വ്വത്ര ത്വം
വാഞ്ചസ്യ ചിരാദ്യത്തി വിഷ്ണുത്വം
(എന്നിലും നിന്നിലും എല്ലായിടവും ഒരേ ഒരാളായ വിഷ്ണു (ഈശ്വരന്‍) മാത്രമേ ഉള്ളൂ. പലരേയും പലരൂപത്തില്‍ കാണുന്നത് നിന്റെ തെറ്റാണ്. നിന്നിലുള്ള അതേ ദൈവാംശമാണ് മറ്റുള്ളവരിലുമുള്ളത് എന്നു നീ അറിയണം. മറ്റുള്ളവരില്‍ നിന്നും വ്യത്യസ്ഥനാണ് എന്ന നിന്റെ അഹങ്കാരമാണ് നിന്നെ ഈശ്വരനെ അറിയുന്നതില്‍ നിന്നും തടഞ്ഞിരിക്കുന്നത്. ഒരേ ദൈവത്തിന്റെ അംശമെന്ന രീതിയില്‍ സമസ്തലോകത്തേയും അറിഞ്ഞു ജീവിക്കുക.)
26.കാമം ക്രോധം ലോഭം മോഹം
ത്വക്ത്വാത്‌മാനം ഭാവയ കോഹം
ആത്മജ്ഞാനവിഹീനാ മൂഢാ
സ്‌തേ പച്യന്തേ നരകനിഗൂഢാ
(ഭോഗാസക്തി, കോപം അത്യാഗ്രഹം, മോഹം എന്നിവയാണ് നിന്നെ ബന്ധിച്ചിരിക്കുന്നത്. അതില്‍ നിന്നും നിന്നെ വിടുവിച്ച് നീ ആരെന്ന് ആലോചിക്കുക. നിന്നിലെ നിന്നെ നിന്നില്‍ തന്നെ അന്വേഷിക്കുക. നിന്നിലെ നിന്നെ അറിയുമ്പോള്‍ നീ ഈശ്വരനെ അറിയുന്നു. സ്വയം അറിയാത്തിടത്തോളം ഇപ്പോഴെന്നപോലെ നീ മരണശേഷവും നരകയാതനകളിലേക്കു പതിക്കും.)
27.ഗേയം ഗീതാനാമസഹസ്രം
ധ്യേയം ശ്രീപതിരൂപമജസ്രം
നേയം സജ്ജനസംഗേ ചിത്തം
ദേയം ദീനജനായ ച വിത്തം
(ഭഗവത്‌ഗീത വായിക്കുക, വിഷ്ണു സഹസ്രനാമം ജപിക്കുക, ലക്ഷ്മീ ദേവിയെ ഭജിക്കുക, അങ്ങനെ നിന്റെ മനസ്സിനെ ഈശ്വരനോട് കൂടുതല്‍ ചേര്‍ത്തുനിര്‍ത്തുക. നീ പുണരുന്ന നിന്റെ ധനവും സമ്പത്തും ദരിദ്രര്‍ക്കു നല്‍കി ഈശ്വരനെ പുണരുവാന്‍ ശീലിക്കുക.)
28.ശത്രൌ മിത്രേ പുത്രേ ബന്ധൌ
മാ കുരു യത്നം വിഗ്രഹ സന്ധൌ
സര്‍വസ്‌മിന്നപി പശ്യാത്‌മാനാം
സര്‍വത്രോത്‌സൃജ ഭേദാജ്ഞാനം
(ആരേയും ശത്രുവെന്ന രീതിയിലോ, മിത്രമെന്ന രീതിയിലോ, സഹോദരനെന്ന രീതിയിലോ, ബന്ധുവെന്ന രീതിയിലോ കാണാതിരിക്കുക. നിന്റെ മനസ്സിന്റെ ഊര്‍ജ്ജത്തെ ഇത്തരം ബന്ധുത്വം, ശത്രുത എന്നീ വികാരങ്ങളിലൂടെ പാഴാക്കിക്കളയാതിരിക്കുക. എല്ലാവരോടും ഒരേ തരം മാനസികനിലയില്‍ വര്‍ത്തിക്കുക, എല്ലാവരേയും ഒന്നേപ്പോലെ കാണുക. നിന്നിലുള്ള ഈശ്വരന്‍ എല്ലാവരിലും ഉണ്ടെന്നു മനസ്സിലാക്കണം.)
29.സുഖത: ക്രിയതേ രാമാഭോഗ:
പശ്‌ചാത് ഹന്ത! ശരീരേ രോഗ:
യദ്യപി ലോകേ മരണം ശരണം
തദപി മുഞ്ചതി പാപാചരണം.
(എത്രമാത്രം ഭോഗാസക്തിയില്‍ ഒരുവന്‍ മുഴുകുന്നുവോ, അത്രമാത്രം അവന്‍ രോഗാതുരനുമാകുന്നു. മരണം ഒഴിവാക്കാനാകാത്തതാണെന്നും അന്ത്യമാണെന്നും അറിഞ്ഞുകൊണ്ടു തന്നെ മനുഷ്യന്‍ ഇത്തരം പാപങ്ങളില്‍ മുങ്ങിത്തന്നെ ജീവിക്കുന്നു.)
30.പ്രാണായാമം പ്രത്യാഹാരം
നിത്യാനിത്യ വിവേകവിചാരം
ജാപ്യസമേത സമാധിവിധാനം
കുര്‍വവധാനം മഹദവധാനം
(ശ്വാസത്തെ നിയന്ത്രിക്കുന്ന പ്രാണായാമം ചെയ്യുക, ഇഹത്തിലെ ശാശ്വതും നശ്വരവുമായവയെ തിരിച്ചറിയുക, ജപങ്ങളിലൂടെയും ധ്യാനങ്ങളിലൂടെയും ശരീരത്തില്‍ നിന്നും ആത്‌മാവിനെ മൌനമായി ഈശ്വരപാദങ്ങളിലെത്തിക്കുക. ലൌകികതയില്‍ നിന്നും ആത്മാവിനെ വിടുവിച്ച് ധ്യാനത്തിലൂടെ ഈശ്വരപാദങ്ങളിലെത്തുക.)
31.ഗുരുചരണാംബുജ നിര്‍ഭരഭക്ത:
സംസാരാദചിരാദ് ഭവ മുക്ത:
സേന്ദ്രിയ മാനസ നിയമാദേവം
ദ്രക്ഷ്യസി നിജ ഹൃദയസ്ഥം ദേവം
(ഇന്ദ്രിയങ്ങളുടെ മേല്‍ വിജയിച്ച ഒരു മനസ്സുമായി ഗുരുവിന്റെ പാദപങ്കജങ്ങളില്‍ നിങ്ങളെ സമര്‍പ്പിക്കുക. ഇഹത്തിലെ എല്ലാ വിധ മോഹങ്ങളേയും പരിത്യജിച്ച്, മനസ്സിനെ എല്ലാ ബന്ധനങ്ങളില്‍ നിന്നും വിടുവിച്ച് നിങ്ങളുടെ ഹൃദ യത്തില്‍ വസിക്കുന്ന ഈശ്വരനെ ധ്യാനത്തിലൂടെ തിരിച്ചറിഞ്ഞു കണ്ടെത്തി നിങ്ങളെ സമര്‍പ്പിക്കുക.)
പരമാത്മാവ്
ന മേ വിദു :സുരഗണാം പ്രഭവം ന മഹർഷയഃ
ദേവൻമാർക്കോ മാമുനിമാർക്കോ എന്നെ ശരിയായി അറിയുകയില്ല എന്ന് പറഞ്ഞ ആ ശക്തി ആരാണ് ?
സമസ്ത പ്രവാചകരേയും ആചാര്യൻ മാരെയും കാലാകാലങ്ങളിൽ നമുക്ക് സമ്മാനിച്ചത് ആരാണ് ? ശാസ്ത്ര സാങ്കേതിക വിദ്യക്കുമുന്നിൽ പോലും ദൃശ്യനാകാത്ത ആ പ്രകാശത്തെ ഈശ്വരൻ എന്ന് വിളിക്കുന്നു. ആരെയാണോ സ്നേഹത്തിന്‍റെ സാഗരമെന്ന് വിളിക്കുന്നത്, ആരെയാണോ ബുദ്ധിവാന്‍റെയും ബുദ്ധിവാനെന്ന് വിളിക്കുന്നത് ആരെയാണോ സർവശക്തൻ എന്ന് വിളിക്കുന്നത് എല്ലാവരും കയ്യൊഴിയുമ്പോൾ നമ്മൾ ആരെയാണോ ആശ്രയിക്കുന്നത് ആ ഏകനായ സത്യമാണ് ഈശ്വരൻ
നമ്മൾ ഈ ഭൌതികലോകത്തിൽ എന്തിനെയെങ്കിലും തിരിച്ചറിയുന്നത് കാണുന്നതിലൂടെയോ കേൾക്കുന്നതിലൂടെയോ രുചിക്കുന്നതിലൂടെയോ സ്പർശിക്കുന്നതിലൂടെയോ മണക്കുന്നതിലൂടെയോ ആണ്. എന്നാൽ ഇത്തരം ഇന്ദ്രിയാനുഭവങ്ങളിലൂടെ ഈശ്വരനുണ്ടോ എന്ന് മനസ്സിലാക്കുവാൻ സാധ്യമല്ല. പക്ഷേ അതീന്ദ്രിയമായ തലത്തിൽ നമ്മുടെ മനസ്സ് രമിക്കുമ്പോൾ അതിസൂക്ഷ്മനായ ഈശ്വരന്‍റെ തരംഗങ്ങൾ അനുഭവിക്കുവാൻ സാധിക്കുന്നതാണ്. ഈശ്വരൻ സത്യവും നിത്യവും ആയതു കാരണത്താൽ അനിത്യവും അസത്യവുമായ ഇന്ദ്രിയങ്ങളിലൂടെ ഈശ്വരനെ അനുഭവിക്കുവാൻ സാധിക്കുകയില്ല. എന്നാൽ മനസ്സ്, ബുദ്ധി എന്നീ ആത്മാവിന്‍റെ ഇന്ദ്രിയങ്ങളിലൂടെ ഈശ്വരനെ അനുഭവിക്കാൻ സാധിക്കുന്നതാണ്
നമ്മെപ്പോലെ തന്നെ ഈശ്വരനും ഒരാത്മാവ് തന്നെയാണ്. എന്നാൽ പരമാത്മാവ് എന്നാണ് നമ്മൾ വിളിക്കുന്നത്. ഈ പരമം എന്ന ശബ്ദം കൊണ്ട് ഉദ്ദേശിക്കുന്നതെന്തെന്നാൽ – ഈ ആത്മാവ് മാത്രം ജനനമരണചക്രത്തിലേക്ക് വരുന്നില്ല, ഈ ആത്മാവിനെ കർമമോ കർമവാസനകളോ ബാധിക്കുന്നില്ല, ജയപരാജയങ്ങൾക്ക് അതീതനാണ്. സുഖദുഃഖങ്ങൾക്ക് അതീതനാണ്, പരിമിതികൾ ഇല്ലാത്തവനാണ്, പ്രപഞ്ചരഹസ്യങ്ങളുടെ ജ്ഞാനമുള്ളവനാണ്.
ഈശ്വരൻ എല്ലാം നടത്തുന്നവനാണോ
നമ്മുടെ എല്ലാ ആഗ്രഹങ്ങളും ഈശ്വരൻ സാധിപ്പിച്ച് തരുമെന്നും നമുക്ക് സൌഭാഗ്യങ്ങൾ തരുന്നതും പരീക്ഷണങ്ങൾ തരുന്നതും ഈശ്വരനാണെന്നും ഭൂമിയിൽ ഓരോ ഇല ഇളകുന്നതുപോലും ഈശ്വരന്‍റെ ആജ്ഞക്കനുസരിച്ചാണെന്നും പലരും വിശ്വസിക്കുന്നു. എന്നാൽ ഈശ്വരൻ പ്രപഞ്ചനിയമങ്ങളെ മറികടന്നുകൊണ്ട് ആരെയും സഹായിക്കുകയോ ശിക്ഷിക്കുകയോ ചെയ്യുകയില്ല. എന്തുകൊണ്ടെന്നാൽ എല്ലാവർക്കും അവരവരുടെ കർമത്തിന്‍റെ യോഗ്യതക്കനുസരിച്ച് ആവശ്യമുള്ളത് ആവശ്യമുള്ളപ്പോൾ ലഭിക്കുമെന്ന് ഈശ്വരനറിയാം. എന്നാൽ മനുഷ്യർ ദേഹബോധത്തിനടിമയായി കർമത്തിന്‍റെയും ജന്മത്തിന്‍റെയും രഹസ്യങ്ങൾ വിസ്മരിക്കുമ്പോൾ അത് ഓർമിപ്പിച്ചുതരുന്നതുകൊണ്ട് ഈശ്വരനെ സർവതിന്‍റെയും ആധാരമായി മാനിക്കുന്നു.
ഈശ്വരൻ എവിടെയാണ് ?
ചിലർ എല്ലായിടത്തും ഈശ്വരനുണ്ടെന്ന് കരുതുന്നു. ചിലർ ചില നിശ്ചിത സ്ഥലങ്ങളിൽ ഈശ്വരൻ വസിക്കുന്നെ ണ്ടെന്നു കരുതുന്നു. ചിലർ ഞാൻ തന്നെയാണ് ഈശ്വരനെന്ന് പറയുന്നു. എന്നാൽ ആത്മാർഥമായി ഈശ്വരനെ വിളിക്കുമ്പോഴെല്ലാം സ്വാഭാവികമായി കണ്ണുകൾ മുകളിലേക്ക് പോകുന്നു. ചിലപ്പോൾ മേഘങ്ങൾക്ക് മുകളിലൊരു ലോകത്തിൽ ഈശ്വരൻ വസിക്കുന്നുണ്ടാകുമെന്ന് പ്രതീക്ഷിച്ചു കൊണ്ടായിരിക്കാം നോക്കുന്നത്. എന്നാൽ കണ്ണുകൾ കൊണ്ടോ ടെലസ്കോപ്പ് കൊണ്ടോ സാറ്റലൈറ്റുകൾ മുഖേനയോ കണ്ടെത്താൻ കഴിയാത്ത ആത്മലോകത്തെക്കുറിച്ച് എത്ര പേർ ചിന്തിക്കാറുണ്ട്. അഥവാ ചിന്തകളെ യഥാർത്ഥരീതിയിൽ ഏകോപിപ്പിക്കുവാൻ കഴിയുകയാണെങ്കിൽ മനസ്സ് കൊണ്ട് നമുക്ക് ആത്മലോകം വരെ സഞ്ചരിക്കുവാൻ സാധിക്കുന്നതാണ്. സ്വർണചുവപ്പ് നിറമുള്ള ഈ ലോകം ആത്മാക്കളുടെ പരമമായ ദിവ്യഗൃഹമാണ്. പഞ്ചതത്വങ്ങൾക്കുപരിയായി സ്ഥിതിചെയ്യുന്ന ആറാം തത്വമാണിത്. ധ്യാനത്തിലൂടെ ആത്മാവിന്‍റെ ബോധം ഈ തലത്തിലേക്ക് ഉയരുമ്പോൾ തന്‍റെ ഗൃഹത്തിലേക്കെത്തിച്ചേർന്ന പ്രതീതീയുണ്ടാകുന്നു. അവസാനം ഈശ്വരനിലേക്കും എത്തിച്ചേരുന്നു.
ആത്മീയ സൂര്യൻ ഏത് പോലെയാണോ ഭൌതീകസൂര്യൻ ചൂടും വെളിച്ചവും എല്ലാവർക്കും ഒരുപോലെ നൽകുന്നത് അതുപോലെ ആത്മീയ സൂര്യനായ ഈശ്വരനും സർവ്വർക്കും ഒരുപോലെ ആര് എവിടെയാണെങ്കിലും അവർക്ക് ജ്ഞാന പ്രകാശം നൽകുന്നു. യാതൊരു സ്വാർത്ഥ താത്പര്യങ്ങളുമില്ലാതെ പരോപകാരഭാവനയാടെ, ഓരോരുത്തർക്കും അവരുടെ മൂലഗുണങ്ങളായ സ്നേഹവും ശാന്തിയും സന്തോഷവും ഉണർത്തിക്കൊടുത്ത് നിസ്വാർത്ഥ ഭാവനയോടെ ഈശ്വരൻ സദാ സേവനം ചെയ്തുകൊണ്ടിരിക്കുന്നു. ഇതിനാൽ തന്നെയാണ് ഈശ്വരനെ സമസ്ഥ മതങ്ങളിലും ശിവൻ, റഹിം, കാരുണ്യപ്രകാശം എന്നിങ്ങനെ മംഗളകാരി എന്ന അർത്ഥത്തിലുള്ള നാമങ്ങൾ നൽകി വിളിക്കുന്നത്.
ഈശ്വരന്‍റെ ജ്ഞാനം (വിവേകം) സ്നേഹം, ശക്തി മനുഷ്യർ ചിലപ്പോൾ അത്ഭുത പ്പെടാറുണ്ട്, അഥവാ ഈശ്വരന്‍റെ നിലനിൽപ്പുണ്ടെങ്കിൽ ഈശ്വരന് ഇന്ദ്രജാലം കാണിച്ച് വസ്തുക്കളെയും വ്യക്തികളേയും സ്വാധീനിച്ച് അവർക്ക് ശരിയായ ദിശ കാണിച്ച് കൊടുത്തുകൂടേ. ഇതിലൂടെ ഭൂമിയിൽ നന്മ മാത്രം സംഭവിക്കുമല്ലോ. പക്ഷേ ഈശ്വരൻ ഒരിക്കലും ആരുടേയും സ്വാതന്ത്ര്യത്തിൽ കൈകടത്തുകയില്ല. ഓരോ വ്യക്തിയുടെയും വ്യക്തിപരമായ സവിശേഷതയേയും അന്തർലീനമായ ഗുണങ്ങളേയും മനസിലാക്കി അതിനെ അംഗീകരിക്കുക എന്നതാണ് ഈശ്വരന്‍റെ വിവേകം. ഈശ്വരൻ നമുക്ക് സ്നേഹം-വെറുപ്പ്, സന്തോഷം-സങ്കടം, ജയം-പരാജയം, എന്നിവയെക്കുറിച്ചുള്ള തിരിച്ചറിവിന്‍റെ ജ്ഞാനം മാത്രമേ നൽകുകയുള്ളൂ. ഈശ്വരൻ ഒരിക്കലും നമുക്ക് വേണ്ടി ഒന്നും തീരുമാനിച്ച് നൽകുകയില്ല. സ്നേഹിക്കണോ വെറുക്കണോ, വേണോ വേണ്ടയോ, എന്നിങ്ങനെയുള്ള തീരുമാനങ്ങൾ എടുക്കുന്നതിൽ ആത്മാവ് സ്വതന്ത്രനാണ്.
പുനർജന്മം ഒരു സത്യമാണ്.
അഥവാ നിങ്ങളിത് വിശ്വസിക്കുന്നു ണ്ടെങ്കിലും ഇല്ലെങ്കിലും നിങ്ങൾക്കും പുനർജനിക്കേണ്ടതാണ്.
ഇത് വിശ്വ മഹാ നാടകത്തിലെ കർമ്മനിയോഗങ്ങളുടെ അനിവാര്യതയാണ്..
പ്രപഞ്ച നിലനിൽപ്പിന്‍റെ താളാത്മകതയുടെ ഭാഗമാണ്.
എന്തുകൊണ്ടാണ് പുനർജന്മത്തെക്കുറിച്ച് വിശ്വസിക്കുന്നത് ? ഞാൻ ആത്മാവാണ് എന്ന സത്യം തിരിച്ചറിയുമ്പോൾ ഈ ജൻമത്തിനു മുൻപും ശേഷവും ഞാൻ നിലനിൽക്കുന്നു എന്ന് ബോധ്യമാകും. അവിനാശിയായ ഊജ്ജമായ ഞാൻ ഒരു ശരീരത്തിൽ നിന്നു വേർപ്പെട്ടു പോകുമ്പോൾ സംസ്ക്കാരങ്ങളുടെ സഞ്ചയത്തേയും എടുത്തിട്ടാണ് പോവുക. പൂർവ്വജൻമങ്ങളിലെ സംസ്ക്കാരങ്ങളുടെ പ്രഭാവം ആഗ്രഹമില്ലെങ്കിലും ഇപ്പോൾ നമ്മളെ സ്വാധീനിക്കുന്നത് കാണുന്നില്ലേ? നിഷ്കളങ്കരായ കുഞ്ഞുങ്ങൾ ജന്മനാൽ തന്നെ അംഗവൈകല്യമുള്ളവരായും, അനാഥരായും, ദരിദ്രരായും നീതിനിഷേധിക്കപ്പെട്ടവരായും എന്തുകൊണ്ട് ജന്മമെടുക്കുന്നു? ചില കുട്ടികളിൽ ജന്മസിദ്ധമായി തന്നെ കലാനൈപുണ്യങ്ങൾ കാണപ്പെടുന്നതെന്തുകൊണ്ട് ? ഒരമ്മയുടെത്തന്നെ മക്കൾ, ഒരേ സാഹചര്യത്തിൽ വളർന്നവർ, ഒരേ വിദ്യാഭ്യാസം നേടിയവർ എന്നിട്ടും അവരുടെ സ്വഭാവം വ്യത്യസ്തമാകുന്നത് എന്തുകൊണ്ട് ? ഓരോരുത്തരുടേയും D.N.A പരിപൂർണ്ണമായും വ്യത്യസ്തമാകുന്നത് എന്തുകൊണ്ട് ? ഈ ചോദ്യങ്ങളെല്ലാം പുനർജന്മം എന്ന ഒറ്റ ഉത്തരത്തിലേക്ക് നമ്മെ കൊണ്ടുചെന്നെത്തിക്കുന്നു. ജനനം, വളർച്ച, മരണം ഇവ ഒന്നിനു പിറകെ ഒന്നായി വന്നുകൊണ്ടിരിക്കുന്ന തുടരനുഭവങ്ങൾ മാത്രമാണ്. ജനനം ഒരു തുടക്കമോ മരണം ഒരു അവസാനമോ അല്ല. കേവലം അഭിനേതാവായ ആത്മാവ് ഒരു രംഗത്തിൽ നിന്ന് മറ്റൊരു രംഗത്തിലേക്ക് പ്രവേശിക്കുകയാണ് ചെയ്യുന്നത്. പുനർജന്മത്തെ കുറിച്ച് വ്യക്തമായി മനസ്സിലാക്കുന്നതിലൂടെ തന്‍റെ ജീവിതത്തിൽ ആകസ്മികമായി വന്നുകൊണ്ടിരിക്കുന്ന അനുഭവങ്ങൾക്ക് കാരണമെന്തെന്ന് മനസ്സിലാകുന്നതായിരിക്കും. ഭാവിയെക്കുറിച്ച് ഉത്കണ്ഠാകുലരായും ഭൂതകാലത്തിലെ സംഭവങ്ങളിൽ ചിന്തിതരായും ജീവിക്കാതെ വർത്തമാനസമയത്തിൽ ജീവിക്കുവാൻ പുനർജന്മത്തെ മനസ്സിലാക്കിയവർക്ക് സാധിക്കുന്നു.
മരണമെന്നത് ഭൌതികശരീരത്തെ മാത്രം ബാധിക്കുന്ന ഒരു പ്രക്രിയയാണ്. ആത്മാവ് മറ്റൊരു ശരീരത്തെ സ്വീകരിച്ച് ജീവിക്കുന്നു. ശരീരത്തിൽ വ്യാപിപ്പിച്ചു വെച്ചിരിക്കുന്ന ജീവോർജ്ജത്തെ ആത്മാവ് പിൻവലിച്ച് മരണസമയത്ത് ഭൃകുടിയിൽ നിന്ന് പുറത്തിറങ്ങുന്നു. തന്‍റെ യോഗ്യതക്കനുസരിച്ച് പ്രകൃതി ഒരുക്കുന്ന ഒരു മാതൃഗർഭത്തിലേക്ക് പ്രവേശിക്കുന്നു. മനുഷ്യാത്മാവിന് മനുഷ്യശരീരത്തെ മാത്രമേ നിയന്ത്രിക്കാൻ കഴിയൂ. അതിനാൽ മൃഗങ്ങളുടെ ഗർഭത്തിലേക്ക് പ്രവേശിക്കുകയില്ല. ഒരു ജന്മത്തിൽ നിന്ന് മറ്റൊരു ജന്മത്തിലേക്ക് പ്രവേശിക്കുന്നതിനിടെ ആത്മാവിന്‍റെ ബോധതലത്തിലുള്ള അറിവുകളും കർമവാസനകളും അബോധതലത്തിലേക്ക് മാറ്റപ്പെടുന്നു. എന്നാൽ പുതിയ ജന്മത്തിലെ വളർച്ചയുടെ വിവിധഘട്ടങ്ങളിൽ സംസ്ക്കാരരൂപത്തിൽ അവ തിരിച്ചെത്തും. എന്നാൽ പൂർവ്വജന്മത്തിലെ സ്മൃതികൾ അലട്ടുകയില്ല. സംഭവങ്ങളുടെ സ്മൃതികൾ ഇല്ലെങ്കിലും സംഭവങ്ങളുടെ ആധാരത്തിൽ നേടിയെടുക്കപ്പെട്ട മനോഭാവങ്ങളും വ്യക്തിത്വവും പ്രവണതകളും ഈ ജന്മത്തിലും ശക്തമായി സ്വാധീനിക്കുന്നതാണ്.
ആത്മാവ് തിരഞ്ഞെടുക്കുന്ന തന്‍റെ പുതിയ മാതാപിതാക്കളുടെ ജീനുകളിലൂടെ പകർന്നുകിട്ടുന്നതായിരിക്കും ഒരു പരിധിവരെ തന്‍റെ പുതിയ ശരീരത്തിന്‍റെ രൂപവുംഭാവവും എല്ലാം. ശരീരത്തിന്‍റെ നിറം, അവയവങ്ങളുടെ ആകൃതി, രോഗങ്ങൾ ഇവയെല്ലാം ഇത്തരത്തിൽ കൈമാറ്റം ചെയ്യപ്പെട്ടേക്കാം. എന്നാൽ ജീവിതത്തോടുള്ള ആ വ്യക്തിയുടെ കാഴ്ച്ചപ്പാട്, സംഭവങ്ങളോടുള്ള പ്രതികരണരീതി എന്നിവയെല്ലാം ജനിതകമായി പകർന്നുകിട്ടുന്നവയല്ല പൂർവജന്മങ്ങളിൽ നിന്ന് സമാഹരിച്ചവയാണ്.
ബന്ധങ്ങൾ
മനുഷ്യജീവിതത്തിൽ ബന്ധങ്ങൾക്കു വലിയ വിലയാണുള്ളത്. ചില ബന്ധങ്ങൾ സുഖം നൽകുന്നവയും മറ്റു ചിലത് ദുഃഖം നൽകുന്നവയുമാകുന്നു. ഇന്നലെ സുഖദായകമായിരുന്ന ബന്ധങ്ങൾ ഇന്ന് ദുഃഖദായകമാകുന്നു. ഇന്നലത്തെ മിത്രങ്ങൾ ഇന്നത്തെ ശത്രുക്കളാകുന്നു. ഇന്നലെ ഒരു പരിചയമില്ലാതിരുന്നവർ ഇന്നെന്‍റെ ബന്ധുക്കളാകുന്നു. മരണം വരെ കൂടെയുണ്ടായിരിക്കുമെന്ന് കരുതിയവർ പിരിഞ്ഞുപോകുന്നു. നമ്മൾ ആഗ്രഹിക്കുന്ന ബന്ധുക്കളേയോ മിത്രങ്ങളേയോ അല്ല നമുക്കു ലഭിച്ചിരിക്കുന്നത്. ചിലരുടെ കൂടെ എത്ര കാലം ജീവിച്ചാലും പൊരുത്തം ഉണ്ടാകുന്നില്ല. ചിലരുമായി ആദ്യത്തെ കണ്ടുമുട്ടലിൽ തന്നെ ഇണക്കമുണ്ടാകുന്നു. ഇതിനെല്ലാം കാരണമെന്താണ് ? ഉത്തരം ഒന്ന് മാത്രം – ഇവയെല്ലാം പൂർവജന്മത്തിലെ തുടർച്ചയാണ്. ഓരോരോ ജന്മങ്ങൾ ഓരോരോ അധ്യായങ്ങളാണ്. ഓരോ അധ്യായങ്ങൾ തീരുമ്പോൾ ചില കണക്കുകൾ അവസാനിക്കുകയും മറ്റു ചിലത് ആരംഭിക്കുകയും ചെയ്യുന്നു. ഈ കണക്കുകൾക്കനുസരിച്ച് ജീവിതം മുന്നോട്ട് നീങ്ങുന്നു. ഇതിനെ വിധി (തലയിലെഴുത്ത്) എന്ന് പറയുന്നു. എന്നാൽ വിധിയുടെ വിധാതാവ് നമ്മൾ തന്നെയാണ്. ഇതിൽ ഈശ്വരന് ഉത്തരവാദിത്തമില്ല.
ഉദാഃ ഒരു കുട്ടി സമസ്ത സൌഭാഗ്യങ്ങളുടെയും ഇടയിൽ ജനിക്കുന്നുവെങ്കിൽ ഈശ്വരകടാക്ഷം കൊണ്ടാണെന്ന് പറയുവാൻ സാധിക്കുകയില്ല. കർമഫലം കൊണ്ടാണെന്ന് പറയേണ്ടിവരും...!ധനികന്റെവീട്ടിൽ ജന്മമെടുക്കുവാനുള്ളത്ര സദ്കര്മങ്ങളുടെ ശേഖരണങ്ങളുമായാണ് ഒരാത്മാവ് പുതിയ ജന്മത്തിലേക്ക് വന്നിരിക്കുന്നത്...!പുനർജന്മത്തെക്കുറിച്ചുള്ള തിരിച്ചറിവുണ്ടാകുമ്പോൾ മനസ് ശാന്തമാകുന്നു... തന്ടെ അനാദിയായ അസ്തിത്വത്തെ തിരിച്ചറിയുമ്പോൾ മനസ് സ്വാഭാവികമായി ധ്യാനനിരതനാവുന്നു... ഭയം , ഉൾക്കണ്ട , സങ്കുചിതഭാവം ... എന്നിവക്കുള്ള ഉത്തമ മരുന്നാണ് പുനർജന്മ ജ്ഞാനം..!!ആത്മാവിനുള്ള മൃതസഞ്ജീവനിയാണ്...!!