2010, സെപ്റ്റംബർ 22, ബുധനാഴ്‌ച

അറിഞ്ഞിരിക്കേണ്ടവ -കൂവളം നട്ടാല്‍:-

അറിഞ്ഞിരിക്കേണ്ടവ
കൂവളം നട്ടാല്‍:-
ഒട്ടേറെ സല്ഫലങ്ങള്‍ ലഭിക്കുമെന്നു പുരാണങ്ങള്‍ പറയുന്നു. അശ്വമേധയാഗം നടത്തിയഫലം, ആയിരം പേര്‍ക്ക് അന്നദാനം നടത്തിയഫലം, ഗംഗ പോലുള്ള നദികളില്‍ നീരാടിയ ഫലം, കാശി മുതല്‍ രാമേശ്വരം വരെയുള്ള ശിവക്ഷേത്രങ്ങളില്‍ ദര്‍ശനം നടത്തിയഫലം എന്നിവ ലഭിക്കുമെന്നു പറയപ്പെടുന്നു.
സപ്തമാതൃക്കള്‍:-
ബ്രാഹ്മി, മഹേശ്വരി, കൌമാരി, വൈഷ്ണവി, വാരാഹി, ഇന്ദ്രാണി, ചാമുണ്ഡ എന്നിവരാണ്.


സനാതന ധര്‍മ്മം:-(സ്കന്ദ പുരാണം)
സത്യം പറയണം, പ്രിയം പറയണം, അപ്രിയമായ സത്യം പറയാതിരിക്കണം, പ്രിയമാണെങ്കിലും അസത്യം പറയാതിരിക്കണംഇവയാണ് സനാതന ധര്‍മ്മം.

നിലവിളക്ക് കെടുത്തുന്ന വിധം:-
ഒരു പുഷ്പമോ, തുളസി ഇലയോ, കൂവളദളമോ തിരിനാളത്തിന് മുകളില്‍വച്ചു കെടുത്താം. ഇതാണ് ഉത്തമം. നാല് കൈവിരലുകള്‍ വിശറിപോലെ ഉപയോഗിച്ചു മെല്ലെ വീശിക്കെടുത്തുന്നത് മാധ്യമം. ഊതി ക്കെടുത്തുന്നത് അധമം.

അറിഞ്ഞിരിക്കേണ്ടവ- നാമ ജപം

അറിഞ്ഞിരിക്കേണ്ടവ
നാമ ജപം
1 .  പ്രഭാതത്തില്‍ ബ്രഹ്മമുഹൂര്‍ത്തത്തിലും വൈകുന്നേരം സന്ധ്യാസമയവും വളരെ നല്ലതാണ്. സമയങ്ങളില്‍ സത്വശുദ്ധി വര്‍ദ്ധിക്കുന്നു. കൃത്യമായ സമയനിഷ്ഠ പാലിക്കാന്‍ ശ്രദ്ധിക്കണം
2 . കിഴക്കോ വടക്കോ തിരിഞ്ഞിരിക്കാന്‍ ശ്രദ്ധിക്കണം
3 . ഇഷ്ടദേവതയുടെ സ്തുതികളും കീര്‍ത്തനങ്ങളും സാത്വികഭാവത്തെ ഉണ്ടാക്കാന്‍ സഹായകമാണ്.
4 .നിരന്തരമായ ജാഗ്രത അവസാനംവരെ ഉണ്ടായിരിക്കണം. പലപ്പോഴും ഉണര്‍വ്വും ഉത്സാഹവും ആദ്യം ഉണ്ടാവുമെങ്കിലും പിന്നീട് മനസ്സ് ചലിക്കാന്‍ തുടങ്ങും. ഇവയെ ജയിക്കുകതന്നെ വേണം.
5 .മന്ത്രോച്ചാരണം തെറ്റ്കൂടാതെ വ്യക്തതയോടെ ചെയ്യണം.കിഴക്കോ വടക്കോ തിരിഞ്ഞിരിക്കാന്‍ ശ്രദ്ധിക്കണം
6 .സമകായശിരോഗ്രീവനായി ഇരിക്കണം. യോഗാസനത്തില്‍ ഏതെങ്കിലും ഒന്നിനെയെങ്കിലും തിരഞ്ഞെടുക്കണം.അത് മനസ്സിനെ നിശ്ചലമാകാന്‍ സഹായിക്കും.
7 .ജപിക്കുമ്പോള്‍ ആദ്യം ഉച്ചത്തിലും,പിന്നീട് പതുക്കെയും,അവസാനം മനസ്സിലും ജപിച്ചാല്‍ മന്ത്രോച്ചാരണത്തില്‍വൈവിധ്യം വരികയും അത് ശ്രദ്ധനിലനിര്‍ത്താനും, മുഷിച്ചില്‍ അകറ്റാനും ,വിശ്രമത്തിനും സഹായിക്കുന്നു.
8 . ജപത്തോടുകൂടി തന്നെ ഇഷ്ടദേവതാ സ്വരൂപത്തെ ധ്യാനിക്കണം.
9 .ജപമാല ഉണര്‍വ്വുണ്ടാക്കുന്നു, ഔത്സുക്യത്തെ വര്‍ധിപ്പിക്കുകയും ചെയ്യുന്നു. ഇത് ജപതൃഷ്ണയെ വളര്‍ത്തുന്നു. ഇത്ര മാല ജപിക്കും എന്ന് തീര്‍ച്ച് പ്പെടുത്തണം
10. ജപം കഴിഞ്ഞാല് ഒരു പത്തു മിനിറ്റ് ഇരുന്നു ഒരു സ്തുതിയോ കീര്‍ത്തനമോ പാടുക. ദേവന്‍റെ സ്വരൂപത്തെ ധ്യാനിച്ചു കൊണ്ടു സാഷ്ടാംഗനമസ്ക്കാരം ചെയ്തു മെല്ലെ എഴുന്നേല്‍ക്കുക.
 

2010, സെപ്റ്റംബർ 19, ഞായറാഴ്‌ച

ഭസ്മ ധാരണം

ഭസ്മ ധാരണം ( വെണ്ണിര്‍ ധാരണം )

ഓം നമം ആയദൈവമേ !അടിയ്ക്ക് അനന്ദന്‍
മുടിയ്ക്ക് ശ്രീ ഗരുഡന്‍ ഇടത്ത് ലക്ഷ്മണന്‍
വലത്ത് ശ്രീരാമന്‍ മുന്‍പില്‍ ശ്രീ ഹനുമാന്‍
പിന്പില്‍ വിഭീഷനന്‍ കീഴും മേലും
ചുറ്റും ശ്രീ നാരായണ സ്വാമി കാത്തുരക്ഷിക്കും
ഓം നമോ ഭഗവതോ ഓം ധിറ്റി ,ധിറ്റിഗ്രിണി,ഗ്രിണി,വശി,
വശി,ക്രൊധ് ധണിക്ക സ്വാഹ

ശിവ പ്രദിക്ഷണം

ശിവ പ്രദിക്ഷണം
പ്ര കൃ ഷ്ട പാപനാശാര്‍ത്ഥമ്പ്ര കൃഷ്ടഫലസിദ്ധയെ!
പ്ര ദിക്ഷണം കരോമി ശാ പ്രദീദ പരമേശ്വര !