കേരളത്തിന്റെ മുഴുവന്‍ പ്രൌഢിയും ഗാംഭീര്യവും ഉള്‍ക്കൊണ്ടു് തലസ്ഥാനനഗരിയുടെ ഹൃദയഭാഗത്ത് ശ്രീപത്മനാഭസ്വാമി ക്ഷേത്രം നിലകൊള്ളുന്നു. വിശാലമായ കരിങ്കല്‍ കോട്ടയ്ക്കുള്ളില്‍ മനോഹരമായ ശില്പവൈദഗ്ദ്ധ്യത്തില്‍ മെനഞ്ഞെടുത്ത ക്ഷേത്രഗോപുരത്തിനുള്ളിലെ ശ്രീകോവിലില്‍ വിരാജിക്കുന്ന ശ്രീപത്മനാഭസ്വാമിയുടെ വിഗ്രഹ പ്രതിഷ്ഠ അനേകം പ്രത്യേകതകള്‍ നിറഞ്ഞതാണ്. കടുശര്‍ക്കരബിംബമെന്ന് ഒറ്റവാക്കില്‍ പറയാമെങ്കിലും ഇതിന്റെ നിര്‍മ്മിതി ഒരു നിസ്സാരകാര്യമല്ല. ബിംബനിര്‍മ്മാണവിധിയെക്കുറിച്ച് തന്ത്രസമുച്ചയത്തിലും താന്ത്രിക-മാന്ത്രികവിധികളുടെ ഇരിപ്പിടങ്ങളായ ചില പുരാതന തറവാടുകളിലെ നിലവറകളില്‍ ഇന്നും പുറംലോകം അറിയാതെയിരിക്കുന്ന മഹത്തായ താളിയോലഗ്രന്ഥങ്ങളിലും കടുശര്‍ക്കരബിംബ നിര്‍മാണവിധി പ്രതിപാദിക്കപ്പെട്ടിട്ടുണ്ട്.....................വായിക്കുക ........
ശ്രീപത്മനാഭസ്വാമി ക്ഷേത്രം – പ്രതിഷ്ഠയും പ്രത്യേകതയും