2018, ജനുവരി 7, ഞായറാഴ്‌ച

ത്രിമൂര്ത്തികള്
~~~~~~~~~~~~~
മൂലപ്രകൃതിയില്നിന്ന്, ബ്രഹ്മസന്നിധാന വിശേഷത്താല് സത്ത്വം രജസ്സ്, തമസ്സ് ഇങ്ങനെ മൂന്നു വികൃതഗുണങ്ങള് ഉണ്ടായി.അവയില് സത്ത്വം ഉത്തമവും, രജസ്സ് മദ്ധ്യമവും, തമസ്സ് അധമവുമാകുന്നു.
സത്ത്വഗുണത്തിന്റെ നിറം വെളുപ്പും രജോഗുണത്തിന്റേത് ചുമപ്പും തമോഗുണത്തിന്റേതു കറുപ്പുമാണ്.
മൂന്നുഗുണങ്ങളും ഒന്നായിട്ട് ഒത്തിരുന്നാലും അവയില് ഏതെങ്കിലും ഒന്ന് അധികമായിരിക്കും. ഗുണങ്ങളെ മുമ്മൂന്ന് (ഒമ്പത്) ഭാഗങ്ങളായി വിഭജിക്കാം.
അവ, സത്ത്വത്തില് സത്ത്വം,
സത്ത്വത്തില് രജസ്സ്,
സത്ത്വത്തില് തമസ്സ്,
രജസ്സില് സത്ത്വം,
രജസ്സില് രജസ്സ്,
രജസ്സില് തമസ്സ്,
തമസ്സില് സത്ത്വം,
തമസ്സില് രജസ്സ്,
തമസ്സില് തമസ്സ് എന്നു വ്യവഹരിക്കപ്പെടുന്നു. സത്ത്വഗുണത്തിന്റെ സമഷ്ടിഭാവത്തെ മായയെന്നും രജോഗുണത്തിന്റെ സമഷ്ടിഭാവത്തെ അവിദ്യയെന്നും
തമോഗുണത്തിന്റെ സമഷ്ടിഭാവത്തെ താമസി എന്നും പറഞ്ഞു വരുന്നു.
അവയില് സത്ത്വത്തില് സത്ത്വം പ്രധാനമാകുമ്പോള് അതില് പ്രതിബിംബിച്ച ഈശ്വരന് ജഗത്തിനെ രക്ഷിക്കഹേതുവായിട്ട് വിഷ്ണുവെന്നും,
സത്ത്വത്തില്രജസ്സ് പ്രധാനമാകുമ്പോള് അതില് പ്രതിബിംബിച്ച ഈശ്വരന് ജഗത്തിനെ സൃഷ്ടിക്കഹേതുവാ
യിട്ട് ബ്രഹ്മാവെന്നും,
സത്ത്വത്തില് തമസ്സ് പ്രാധാനമാകുമ്പോള് അതില് പ്രതിബിംബിച്ച ഈശ്വരന് ജഗത്തിനെ സംഹരിക്കഹേതുവായിട്ട് രുദ്രനെന്നും പേരുകള് പറയപ്പെടുന്നു. ,
രജസ്സില് സത്ത്വത്തില് നിന്നു തത്ത്വജ്ഞാനികള്രജസ്സില് രജസ്സില് നിന്ന്കര്മ്മനി
ഷ്ഠന്മാര്,
രജസ്സില് തമസ്സില് നിന്ന് ആലസ്യം, നിദ്ര, മയക്കം, ഇവയോടുകൂടിയ മന്ദന്മാര് ഇങ്ങനെ മൂന്നു വക ജീവന്മാരും
തമസ്സില് സത്ത്വത്തില് നിന്ന് അന്തഃകരണങ്ങള്, ജ്ഞാനേന്ദ്രിയങ്ങള് ഇവയും,
തമസ്സില് രജസ്സില്നിന്ന് പ്രണാദിവായുക്കള്, കര്മ്മേന്ദ്രിയങ്ങള് ഇവയും,
തമസ്സില് തമസ്സില്നിന്ന് ആകാശാദിപഞ്ചമഹാഭ
ൂതങ്ങളും ഉണ്ടായി
കടപ്പാട്:- ശ്രീ ചട്ടമ്പിസ്വാമികൾ....
ദ ശ ഉ പ ദേ ശ ങ്ങ ൾ  

DURGGASHTAKAM



ശംഖുവിളിക്ക് മഹത്വം ഉണ്ടോ?

അമ്പലത്തിലാണ് സാധാരണ ശംഖ് നാദം ഉയരുന്നത്. ദീപാരാധന സമയത്തെ മന്ത്രധ്വനികളും മണി - ശംഖ് നാദങ്ങളും കാതിനിമ്പമേകുമ്പോള്‍, ദേവിവിഗ്രഹത്തിനു മുന്നില്‍ ഉയര്‍ന്നുപൊങ്ങുന്ന ദീപനാളങ്ങള്‍ കൂടി കാണുമ്പോള്‍ ഭക്തരില്‍ സായുജ്യം നിറയുന്നതും മനസ്സിന്ശാന്തിലഭിക്കുന്നതും നമ്മുടെ പൂര്‍വ്വികര്‍ രേഖപ്പെടുത്തിയിട്ടുണ്ട്.

ഈശ്വരീയ ധ്വനിയായ "ഓം" എന്ന മംഗള നാദമാണ് ശംഖില്‍ നിന്നും ഉയരുന്നത്.

വിളംബരനാദമായുംശംഖിനെകാണുന്നതില്‍തെറ്റില്ല. കുരുക്ഷേത്രയുദ്ധത്തിന്റെ ആരംഭത്തില്‍ യുദ്ധഭൂമിയില്‍ ഉയര്‍ന്നുകേട്ട ശംഖധ്വനി ആരുടെ ഉള്ളില്‍ നിന്നാണ് മാഞ്ഞുപോകുക.

ശംഖ് ഉരച്ച് ചില പ്രത്യേക രോഗങ്ങള്‍ക്ക് നല്‍കുന്ന ഔഷധക്കൂട്ടില്‍ ചേര്‍ക്കാറുള്ളതും വാസ്തവമാണ്. അതിനാല്‍ ഏതോ പ്രത്യേക ഔഷധഗുണംഅതില്‍ അടങ്ങിയിരിക്കുന്നതായി മനസ്സിലാക്കാവുന്നതാണ്.

ഇത്തരത്തില്‍ കാണുന്ന ശംഖില്‍ നിന്നും ഉയരുന്ന ശബ്ദത്തിന്റെ സ്പന്ദനങ്ങള്‍കേള്‍ക്കുന്ന വ്യക്തിയുടെ മസ്തിഷ്ക്കത്തില്‍ ഗുണപരമായ ഉദ്ദീപനങ്ങള്‍ ഉണ്ടാകുന്നുവെന്നാണ് ആധുനിക ശാസ്ത്ര കണ്ടുപിടുത്തം.



വഴിപാടു ഗുണങ്ങള്‍

1. വിളക്ക് വഴിപാട് കഴിച്ചാലുള്ള ഗുണം ?
ദുഃഖനിവാരണം
2. പിന്‍വിളക്ക് വഴിപാട് കഴിച്ചാലുള്ള ഗുണം ?
മംഗല്ല്യ സിദ്ധി, ദാബത്യ ഐക്യം.
3. കെടാവിളക്ക് വഴിപാട് കഴിച്ചാലുള്ള ഗുണം ?
മഹാവ്യാധിയില്‍ നിന്ന് മോചനം.
4. നെയ്യ് വിളക്ക് വഴിപാട് കഴിച്ചാലുള്ള ഗുണം ?
നേത്രരോഗ ശമനം
5. ചുറ്റുവിളക്ക് വഴിപാട് കഴിച്ചാലുള്ള ഗുണം ?
മനശാന്തി, പാപമോചനം, യശസ്സ്
6. നാരങ്ങാ വിളക്ക് വഴിപാട് കഴിച്ചാലുള്ള ഗുണം ?
രാഹുദോഷ നിവാരണം, വിവാഹതടസ്സം നീങ്ങല്‍.
7. ആല്‍വിളക്ക് വഴിപാട് കഴിച്ചാലുള്ള ഗുണം ?
ഉദ്ദിഷ്ടകാര്യസിദ്ധി.
8. മാല വഴിപാട് കഴിച്ചാലുള്ള ഫലം ?
മാനസിക സുഖം
9. കൂവളമാല വഴിപാട് കഴിച്ചാലുള്ള ഫലം ?
മൂന്ന്‍ ജന്മങ്ങളിലെ പാപങ്ങള്‍ നശിക്കുന്നു, ഉറച്ച മനസ്സിന്, ശിവസായൂജ്യം.
10. നിറമാല വഴിപാട് കഴിച്ചാലുള്ള ഫലം ?
അഭീഷ്ടസിദ്ധി

11.
ഗണപതിഹോമം വഴിപാട് കഴിച്ചാലുള്ള ഫലം ?
വിഘ്നങ്ങള്‍ മാറി ലക്‌ഷ്യം കൈവരിക്കല്‍.

12.
കറുക ഹോമം വഴിപാട് കഴിച്ചാലുള്ള ഫലം ?
ബാലാരിഷ്ടമുക്തി, രോഗശമനം.

13.
മൃത്യുഞ്ജയഹോമം വഴിപാട് കഴിച്ചാലുള്ള ഫലം ?
കഠിനരോഗ നിവാരണം, സകലവിധ പാപമോചനം.

14.
തിലഹോമം വഴിപാട് നടത്തിയാലുള്ള ഫലം ?
പ്രേതോപദ്രവങ്ങളില്‍ നിന്ന് ശാന്തി.

15.
കാളികാഹോമം വഴിപാട് നടത്തിയാലുള്ള ഫലം ?
ശത്രുദോഷ ശമനം.

16.
ലക്ഷ്മിഹോമം വഴിപാട് നടത്തിയാലുള്ള ഫലം ?
ധനാഭിവൃദ്ധി

17.
ചയോദ്രുമാഹോമം വഴിപാട് നടത്തിയാലുള്ള ഫലം ?
രോഗശാന്തി

18.
ഐകമത്യഹോമം വഴിപാട് നടത്തിയാലുള്ള ഫലം ?
കുടുംബഭദ്രത, മത്സരം ഒഴിവാക്കല്‍

19.
സുദര്‍ശനഹോമം വഴിപാട് നടത്തിയാലുള്ള ഫലം ?
രോഗശാന്തി

20.
അഘോരഹോമം വഴിപാട് നടത്തിയാലുള്ള ഫലം ?
ആഭിചാരബാധ, ശത്രുദോഷം, എന്നിവയുടെ നിവാരണം.

21.
ആയില്ല്യ പൂജ വഴിപാട് നടത്തിയാലുള്ള ഫലം ?
ത്വക്ക് രോഗശമനം, സര്‍പ്പപ്രീതി, സര്‍പ്പദോഷം നീങ്ങല്‍.

22.
ഉമാമഹേശ്വര പൂജ വഴിപാട് നടത്തിയാലുള്ള ഫലം ?
മംഗല്ല്യ തടസ്സ നിവാരണം.

23.
ലക്ഷ്മീ നാരായണ പൂജ വഴിപാട് നടത്തിയാലുള്ള ഫലം ?
ദുരിതനിവാരണം, ശത്രുനിവാരണം

24.
നൂറും പാലും വഴിപാട് നടത്തിയാലുള്ള ഫലം ?
സന്താനലാഭം, രോഗശാന്തി, ദീര്‍ഘായുസ്സ് .

25.
ഭഗവതിസേവ വഴിപാട് നടത്തിയാലുള്ള ഫലം ?
ദുരിതനിവാരണം, ആപത്തുകളില്‍ നിന്നും മോചനം.

26.
ബ്രഹ്മരക്ഷസ്സ് പൂജ വഴിപാട് നടത്തിയാലുള്ള ഫലം ?
സ്ഥല ദോഷത്തിനും, നാല്‍ക്കാലികളുടെ രക്ഷക്കും.

27.
നിത്യപൂജ വഴിപാട് നടത്തിയാലുള്ള ഫലം ?
സര്‍വ്വവിധ ഐശ്വര്യം.

28.
ഉദയാസ്തമനപൂജ വഴിപാട് നടത്തിയാലുള്ള ഫലം ?
ദീര്‍ഘായുസ്സ്, ശത്രുദോഷനിവാരണം, സര്‍വ്വൈശ്വര്യം.

29.
ഉഷപൂജ വഴിപാട് നടത്തിയാലുള്ള ഗുണം ?
വിദ്യാലാഭം, സന്താനലബ്ധി

30.
ഉച്ചപൂജ വഴിപാട് നടത്തിയാലുള്ള ഗുണം ?
രോഗശാന്തി, ഗ്രിഹ - ദ്രവ്യ ലാഭം, മനസമാധാനം

31.
ആത്താഴപൂജ വഴിപാട് നടത്തിയാലുള്ള ഗുണം ?
ആയൂരാരോഗ്യ സൌഖ്യം

32.
ഒറ്റപ്പം വഴിപാട് നടത്തിയാലുള്ള ഗുണം ?
നല്ല ആരോഗ്യം

33.
കദളിപ്പഴം നിവേദ്യം നടത്തിയാലുള്ള ഫലം ?
ജ്ഞാനലബ്ധി

34.
വെണ്ണ നിവേദ്യം നടത്തിയാലുള്ള ഫലം ?
ബുദ്ധിക്കും, വിദ്യക്കും.

35.
വെള്ള നിവേദ്യം വഴിപാട് നടത്തിയാലുള്ള ഗുണം ?
ദാരിദ്ര്യം നീങ്ങും

36.
അവില്‍ നിവേദ്യം വഴിപാട് നടത്തിയാലുള്ള ഗുണം ?
ദാരിദ്ര്യ നിര്‍മ്മാര്‍ജ്ജനം

37.
ത്രിമധുരം വഴിപാട് നടത്തിയാലുള്ള ഗുണം ?
താപത്രയങ്ങളില്‍നിന്നു മുക്തി.

38.
പഞ്ചാമൃതം വഴിപാട് നടത്തിയാലുള്ള ഗുണം ?
ദേവാനുഗ്രഹം

39.
ചന്ദനം ചാര്‍ത്ത് വഴിപാട് നടത്തിയാലുള്ള ഗുണം ?
ഉഷ്ണരോഗശമനം, ചര്‍മ്മ രോഗശാന്തി.

40.
ദേവിക്ക് മുഴുക്കാപ്പ് ചാര്‍ത്തിയാല്‍ ലഭിക്കുന്ന ഗുണം ?
പ്രശസ്തി, ദീര്‍ഘായുസ്സ്

41.
ഗണപതിക്ക്‌ മുഴുക്കാപ്പ് ചാര്‍ത്തിയാല്‍ ലഭിക്കുന്ന ഗുണം ?
കാര്യതടസ്സം മാറികിട്ടും

42.
ശിവന് മുഴുക്കാപ്പ് ചാര്‍ത്തിയാല്‍ ലഭിക്കുന്ന ഗുണം ?
രോഗശാന്തി, ദീര്‍ഘായുസ്സ്

43.
കാവടിയാട്ടം വഴിപാട് നടത്തിയാലുള്ള ഗുണം ?
ഐശ്വര്യലബ്ധി

44.
മുട്ടരുക്കല്‍ വഴിപാട് നടത്തിയാലുള്ള ഗുണം ?
തടസ്സങ്ങള്‍ നീങ്ങുന്നു.

45.
താലിചാര്‍ത്തല്‍ വഴിപാട് നടത്തിയാലുള്ള ഗുണം ?
മംഗല്ല്യഭാഗ്യത്തിനു

46.
നീരാജനം വഴിപാട് നടത്തിയാലുള്ള ഗുണം ?
മനസ്വസ്ഥത, ശനിദോഷ നിവാരണം, രോഗവിമുക്തി.

47.
വെടിവഴിപാട് നടത്തിയാലുള്ള ഗുണം ?
നഷ്ടപ്പെട്ട ദ്രവ്യം കണ്ടെത്തുന്നതിനും, കാര്യസാധ്യത്തിനും

48.
പായസം വഴിപാട് നടത്തിയാലുള്ള ഗുണം ?
ധനധാന്യ വര്‍ദ്ധന

49.
തന്നീരാമ്രിതം വഴിപാട് നടത്തിയാലുള്ള ഗുണം ?
രോഗശാന്തി, അഭീഷ്ടശാന്തി.


അമ്പലത്തില്‍ എന്തിന് വഴിപാട് നല്‍കണം.

തൊട്ടടുത്തുള്ള ക്ഷേത്രത്തില്‍ ഒരു വഴിപാട് കഴിക്കണമെന്ന് മുത്തശ്ശി പറയുമ്പോള്‍ ദൈവത്തില്‍ നിന്നും എന്തോ സംഘടിപ്പിച്ചെടുക്കാനുള്ള മുത്തശ്ശിയുടെ തന്ത്രമെന്നാണ് കുട്ടികള്‍ കളിയാക്കി പറയുന്നത്.

എന്നാല്‍ ഇതു കളിയാക്കി പറയുന്നതുപോലെ വെറുമൊരു തന്ത്രമല്ല. നമ്മുടെ പൂര്‍വ്വികര്‍ ഇതിനെ ഒരു ആരാധനയായാണ് കണ്ടിരുന്നത്.

സാധാരണയായി ഒരു പാല്‍പ്പായസമോ അല്ലെങ്കില്‍ വിളക്കോ പൂവോ വിളക്ക് കത്തിക്കുവാനുള്ള എണ്ണയോയൊക്കെ വഴിപാടായി നേരാറുണ്ട്.

ഒരു വഴിപാട് നേര്‍ന്ന്, നിരന്തരം പ്രാ൪ത്ഥിച്ച് മനസ്സ് ഈശ്വരനില്‍ തന്നെ കേന്ദ്രീകരിപ്പിക്കുന്നത് കാരണം ഭക്തന്റെ ഉള്ളില്‍ സ്ഥിതിചെയ്യുന്ന ശക്തിചൈതന്യം ഉണരുകയും ഉദ്ദേശിച്ച കാര്യം ദൈവാനുഗ്രഹത്തോടെ നടത്താന്‍ ഭക്തന്‍ ശക്തനാവുകയും ചെയ്യുന്നുവെന്ന് നമ്മുടെ പൂര്‍വ്വികര്‍ നേരത്തെ മനസ്സിലാക്കിയിരുന്നു.

പൂജക്കാവശ്യമായ വസ്തുക്കള്‍ ദേവന് വഴിപാടായി സമര്‍പ്പിക്കുന്നതിലൂടെ നല്‍കുന്നയാള്‍ സ്വയം പൂജയുടെ ഭാഗമായും മാറുന്നുണ്ട്.

ഈ വിഷയത്തിന്റെ സാധുതയെപ്പറ്റി പാശ്ചാത്യനാടുകളില്‍ നടന്നുവരുന്ന ഗവേഷണങ്ങള്‍ ഇനിയും അവസാനിപ്പിച്ചിട്ടില്ല. എങ്കിലും നിരന്തരമായ ദൃഢസങ്കല്‍പ്പത്തിലൂടെ എന്തും സാധിക്കുവാനുള്ള അനന്തമായ ശക്തി മനുഷ്യനുണ്ടെന്ന യാഥാര്‍ത്ഥ്യം ശാസ്ത്രലോകം അംഗീകരിച്ചുകഴിഞ്ഞു. വഴിപാടിലൂടെ ഭക്തന് ലഭ്യമാകുന്നതും ഇതുതന്നെ.

വഴിപാട് നല്‍കാത്തവരും ക്ഷേത്രത്തില്‍ ഭക്തിയോടെ ദക്ഷിണ കൊടുക്കുന്നത് കാണാം. ഈശ്വരനെയും രാജാവിനെയും ഗുരുവിനെയും കാരണവരെയും കാണാന്‍ ചെല്ലുമ്പോള്‍ വെറും കയ്യായിട്ടു പോകരുതെന്നൊരു ചൊല്ല് ഭാരതീയ വിശ്വാസസംഹിതയില്‍ അരക്കിട്ടുറപ്പിച്ചുട്ടുണ്ട്.


2017, ഡിസംബർ 2, ശനിയാഴ്‌ച

മേൽപറ മ്പ  ത്ത്  ദേവീക്ഷേത്ര ത്തിൽ  ഭാഗവതസപ്‌താഹം

2017  ഡിസംമ്പർ 25 മുതൽ  2018 ജനുവരി  1 വരെ 
യജ്ഞാചാര്യൻ :  മേഴത്തുർ  സുദർശൻജി   നെന്മാറ ,പാലക്കാട് 
ക്ഷേത്രം തന്ത്രി :       ബ്രഹ്മശ്രീ മനയത്താറ്റ് മന  ചന്ദ്രശേഖരൻ  നമ്പുതിരി