2018, സെപ്റ്റംബർ 11, ചൊവ്വാഴ്ച

തലവൂർ തൃക്കൊന്നമർക്കോട് ശ്രീ ദുർഗാദേവീക്ഷേത്രം





തലവൂർ തൃക്കൊന്നമർക്കോട് ശ്രീ ദുർഗാദേവീക്ഷേത്രം

ദക്ഷിണ കേരളത്തിലെ ഒരു പ്രധാന ദുർഗാ ദേവി ക്ഷേത്രമാണു തലവൂർ തൃക്കൊന്നമർക്കോട് ശ്രീ ദുർഗാ ദേവി ക്ഷേത്രംകൊല്ലം ജില്ലയിലെ പത്തനാപുരം താലൂക്കിലെ തലവൂർ ഗ്രാമത്തിലാണുക്ഷേത്രം സ്ഥിതി ചെയ്യുന്നത്. കുന്നിക്കോട് - പട്ടാഴി പാതയിൽ കുന്നിക്കോട്ടു നിന്നും 3 കിലോമീറ്റർ മാറിയാണു ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. മഹിഷാസുര മർദ്ദിനി ഭാവത്തിലുള്ള ദുർഗ്ഗയാണു ഇവിടുത്തെ പ്രതിഷ്ഠ


പേരിനു പിന്നിൽ

തലവന്മാരുടെ ഊരായിരുന്നു തലവൂർ. ദാരികനിഗ്രഹം എന്ന തിരു കൊലയുടെ ശബ്ദം കേട്ട ഇടം എന്ന അർത്ഥത്തിൽ തൃക്കൊന്നമർക്കോട് എന്ന പേര് ലഭിച്ചത്. കോട് എന്ന സ്ഥലത്തിന് സ്ഥലം എന്നർത്ഥമുണ്ട്.

ദുർഗ

ഹൈന്ദവവിശ്വാസമനുസരിച്ച് ശിവപത്നിയായ ശ്രീപാർവ്വതിയുടെ രൗദ്ര രൂപമാണ് ദുർഗാദേവി. മഹിഷാസുരനെ വധിക്കാൻ വേണ്ടി അവതാരം എടുത്തതെന്നാണ്‌ വിശ്വാസം . പതിനാറ് കൈകൾ ഉള്ളതും സിംഹത്തിന്റെ പുറത്ത് സഞ്ചരിക്കുന്നതുമായിട്ടാണ് ദുർഗയെ കണക്കാക്കുന്നത്.

മൂലക്ഷേത്രം

തലവൂർ ക്ഷേത്രത്തിന്റെ മൂലസ്ഥാനം ഭൂതത്താൻ മുകളിലാണ്. ക്ഷേത്രത്തോട് ചേർന്ന് കുന്നിൻ മുകളിലാണ് ഇത്. പണ്ട് ഘോരവനമായിരുന്ന ഇവിടെ ദേവീസാന്നിധ്യം ആദ്യം അനുഭവിച്ചറിഞ്ഞത് പുല്ലുപറിക്കാനെത്തിയ താഴ്ന്ന ജാതിയിൽ പെട്ടവരായിരുന്നു. വലിയ കുന്നും ഘോരവനമുമായതിനാൽ ഇവിടെയെത്താൻ ഭക്തർക്ക് എത്തിച്ചേരാൻ ബുദ്ധിമുട്ട് അനുഭവപ്പെട്ടു. തുടർന്ന് താഴ്വാരത്ത് ക്ഷേത്രം പണിയുകയായിരുന്നു.

മറ്റു ഉപ ദേവാലയങ്ങൾ

  • ഗണപതി
  • മുരുകൻ
  • യക്ഷി നട
  • രക്ഷസ്സ്
  • സർപ്പക്കാവ് - നാഗരാജാവ്, നാഗയക്ഷി
  • യോഗീശ്വരൻ
  • നവഗ്രഹങ്ങൾ

പ്രധാന ചടങ്ങുകൾ

  1. തലവൂർ പൂരം (കുംഭ മാസത്തിലെ പൂരം നാൾ)
  2. തലവൂർ പൊങ്കാല (മകര മാസത്തിലെ ആദ്യ ഞായറാഴ്ച)
  3. തൈപ്പൂയ മഹോത്സവം
  4. നവരാത്രി ഉത്സവം-വിദ്യാരംഭം
  5. ഷഷ്ഠി വ്രതം
  6. നാരങ്ങാവിളക്ക് (മലയാളമാസത്തിലെ ആദ്യ ഞായറാഴ്ച)
  7. വിളക്കുപൂജ (മലയാളമാസത്തിലെ അവസാന വെള്ളിയാഴ്ച)
  8. രാമായണ മാസാചരണം (മണ്ഡലചിറപ്പ് മഹോത്സവം)
  9. നവരാത്രി ഉത്സവം

തലവൂർ പൂരം

ചരിത്ര പ്രസിദ്ധമായ തലവൂർ പൂരം നടക്കുന്നതു ഈ ക്ഷേത്രത്തിലാണു്. കുംഭ മാസത്തിലെ പൂരം നാളിലാണു ഈ ഉത്സവം കൊണ്ടാടുന്നത്.
ദേവീക്ഷേത്രസന്നിധിയിൽ കുംഭമാസത്തിൽ നാട്ടുകാർ ഒത്തുകൂടി "കീഴ്പ്പതിവുപോൽ പതിവടിയന്തരങ്ങൾ നടത്തിക്കൊള്ളാം" എന്ന് പ്രതിജ്ഞ ചെയ്തു പിരിയുന്നതോടെയാണ് പൂരത്തിന്റെ ഒരുക്കങ്ങൾ ആരംഭിക്കുക. നാട്ടുപ്രമാണികളുടെ സാന്നിധ്യത്തിൽ തെക്കും വടക്കും ചേരികളുടെ പ്രതിനിധികളായി 12 പേർ വീതം ഇരു വശങ്ങളിലുമായി നിന്ന് കരവിളിച്ച് നടത്തുന്ന ചടങ്ങ് ആർപ്പുവിളികളും ആരവങ്ങളുമായി പിരിയുന്നു. തുടർന്ന് ദേവി തന്റെ പിറന്നാളിന് നാട്ടുകാരെ ക്ഷണിക്കാനെത്തുന്നതാണ് പറയിടീൽ ചടങ്ങ്. ഉത്സവത്തിനും തിരുന്നാളിനും വരുന്ന ചെലവ് വഹിക്കേണ്ടത് തങ്ങളുടെ കടമയാണെന്നാണ് നാട്ടുകാരുടെ വിശ്വാസം. ധാന്യത്തിന്റെയോ സമ്പാദ്യത്തിന്റെയോ ഒരു ഭാഗം അതിനുവേണ്ടി അവർ ദേവിക്ക് സമർപ്പിക്കുന്നു. നാടുകണ്ട്, 20ഓളം ദിവസം നീണ്ടതാണ് പറയിടീൽ ചടങ്ങ്. നാടുകണ്ട് തിരിച്ചെത്തുന്ന ദേവിക്കു മുൻപിൽ അധികം വൈകാതെ ഉത്സവം അരങ്ങേറുന്നു.
പത്തു ദിവസം നീണ്ട ഉത്സവത്തിന്റെ ആദ്യ ഏഴ് ദിവസം സപ്താഹാദികളാണ്. എട്ട്, ഒൻപത്, പത്ത് (മകം, പൂരം, ഉത്രം) ദിവസങ്ങളിലാണ് യഥാർത്ഥ ഉത്സവം അരങ്ങേറുന്നത്. പൂരം ദിവസം വമ്പിച്ച ഘോഷയാത്രയും, വെടിക്കെട്ടും അരങ്ങേറുന്നു. തലവൂർ ദേശത്തിന്റെ പ്രസിദ്ധി വർദ്ധിപ്പിച്ചതിൽ വെടിക്കെട്ടിന് നിർണ്ണായക സ്ഥാനമാണുള്ളത്.

മൈലം, കിടങ്ങയിൽ ക്ഷേത്രങ്ങളുമായുള്ള ബന്ധം

ഒരു നേർവര വരച്ചാൽ മൂന്ന് ദേവി ക്ഷേത്രങ്ങൾ ഒരേ വരയിൽ. ദാരികനിഗ്രഹം തൃക്കൊന്നമർന്ന് കിടുങ്ങിയ കിടങ്ങയിൽ ക്ഷേത്രവും, തൃക്കൊന്നമർന്ന കേട്ട തൃക്കൊന്നമർക്കോടും തൃക്കൊന്നമർന്ന മൈലം തൃക്കൊന്നമർക്കാവുമാണ് ഈ ക്ഷേത്രങ്ങൾ. തലവൂർ പ്രദേശത്തിന്റെ അടുത്തടുത്ത പ്രദേശങ്ങളായ കുന്നിക്കോട്മൈലം എന്നിവിടങ്ങളിലാണ് ഈ ക്ഷേത്രങ്ങൾ. പരസ്പരം സഹോദരീഭാവമാണ് ഇവർ തമ്മിലെന്നാണ് പ്രാദേശികരുടെ വിശ്വാസം.
തലവൂർ പൂരം തിരുന്നാൾ ദിവസം രാത്രിയിൽ മൈലം ക്ഷേത്രത്തിലെ അത്താഴപൂജ കഴിഞ്ഞാൽ മേൽശാന്തി ഉടൻ നടയടച്ച് ദേവീസാന്നിദ്ധ്യത്തെ ആവാഹിച്ച് പൂരം കൂടാനായി തലവൂരെത്തുന്നു. രാത്രിയിലെ എഴുന്നെള്ളത്തിന് ദേവീതിടമ്പുമായി മൈലം ദേവിയുടെ സാന്നിദ്ധ്യത്തിൽ ആനപ്പുറത്ത് ഏറുന്നത് അദ്ദേഹമാണ്. തുടർന്ന് മൂലക്ഷേത്രമായ ഭൂതത്താൻ മുകളിലേക്ക് ഭൂതഗണങ്ങളുടെയൊപ്പം ആനയിക്കുന്നു. ഈ സമയം അനുജത്തി ഭാവത്തിൽ കിടങ്ങയിൽ ഭഗവതി തയ്യാറെടുപ്പുകളുമായി അവിടെയുണ്ടാകുമെന്നാണ് വിശ്വാസം. ജ്യേഷ്ഠത്തി ഭാവത്തിൽ നിലകൊള്ളുന്ന തലവൂർ, മൈലം ഭഗവതികൾക്ക് പുറം തിരിഞ്ഞിരിക്കുന്ന വിഷമം കൊണ്ട് കിഴക്കോട്ട് മൂന്ന് തവണ പ്രതിഷ്ഠ നടത്തിയിട്ടും കിടങ്ങയിൽ ദേവി വടക്കോട്ട് ദർശനമായി ഇരുന്നു എന്നാണ് ഐതിഹ്യം.

ക്ഷേത്ര ഉടമസ്തതയിലുള്ള മറ്റ് ക്ഷേത്രങ്ങളും സ്ഥാപനങ്ങളും

  • അരിങങ്ട ദുർഗാ ദേവി ക്ഷേത്രം
  • ഭൂതത്താൻ മുകൾ ക്ഷേത്രം
  • തലവൂർ ദേവി വിലാസം വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂൾ
  • തലവൂർ ദേവി വിലാസം ഇംഗ്ലീഷ് മീഡിയം എൽ പീ സ്കൂൾ
  • തലവൂർ ദേവി വിലാസം T.T.I
  • ശ്രീദുർഗാ ഓഡിറ്റോറിയം
  • തീർഥാടക വിശ്രമ കേന്ദ്രം

നിലയ്ക്കൽ മഹാദേവ ക്ഷേത്രം



നിലയ്ക്കൽ മഹാദേവ ക്ഷേത്രം


കൊട്ടാരക്കര പടിഞ്ഞാറ്റിൻകര മഹാദേവക്ഷേത്രം കൊല്ലം ജില്ലയിലെ കൊട്ടാരക്കരയിൽ


കൊട്ടാരക്കര പടിഞ്ഞാറ്റിൻകര മഹാദേവക്ഷേത്രം   കൊല്ലം ജില്ല


കൊല്ലം ജില്ലയിലെ കൊട്ടാരക്കരയിൽ സ്ഥിതിചെയ്യുന്ന അതി പുരാതനവും വളരെപ്രസിദ്ധവുമായ ക്ഷേത്രമാണ് കൊട്ടാരക്കര പടിഞ്ഞാറ്റിൻകര മഹാദേവക്ഷേത്രംകൊട്ടാരക്കര തമ്പുരാക്കന്മാരുടെകാലത്താണ് ക്ഷേത്ര നിർമ്മാണം നടത്തിയത് എന്നുകരുതുന്നു. കേരളത്തിലെ നൂറ്റെട്ട് ശിവക്ഷേത്രങ്ങളിൽ പ്രാധാന്യമേറിയ ഈ ക്ഷേത്രത്തിലെ പ്രധാന പ്രതിഷ്ഠകൾ പരമശിവനുംപാർവതിദേവിയുമാണ്. ശിവൻ പടിഞ്ഞാറുഭാഗത്തേക്കും പാർവതിദേവി കിഴക്കുഭാഗത്തേക്കും അനഭിമുഖമായി ഒരേ ശ്രീകോവിലിൽ പ്രതിഷ്ഠിച്ചിരിക്കുന്നു.വൈഷ്ണവാശഭൂതനായ ശ്രീ പരശുരാമനാണ് പ്രതിഷ്ഠ നടത്തിയത് എന്നാണ് ഐതിഹ്യം

ഐതിഹ്യം

ജാതകവശാൽ തന്റെ ആയുസ്സു തീരാറായി എന്നു മനസ്സിലാക്കാൻ കഴിഞ്ഞ മലബാറുകാരനായബ്രാഹ്മണൻ പ്രായിശ്ചിത്തമായി ആറന്മുള പാർത്ഥസാരഥി ക്ഷേത്രത്തിൽ ഒരു മണ്ഡലക്കാലം (41 ദിവസം) ഭജനമിരുന്നു. 41-ആം ദിവസം സ്വപ്നത്തിൽ ഒരാൾ വന്ന് ഇനി ഇവിടെ ഇരുന്നിട്ടു കാര്യമില്ലന്നും കൊട്ടാരക്കര പടിഞ്ഞാറ്റിങ്കരയിൽ പോയി ഭജനമിരിയ്ക്കണമെന്നും ഉപദേശിച്ചു. അങ്ങനെ അദ്ദേഹം പടിഞ്ഞാൻകരയിൽ വരികയും ഒരു മണ്ഡലകാലം ഇളയിടത്തപ്പന്റെ തിരുനടയിൽ ഭജനമിരിക്കുകയും ചെയ്തു. നാല്പത്തിയൊന്നാം ദിവസം സന്ധ്യക്ക് കിഴക്കേ കുളത്തിൽ ശരീരശുദ്ധി കഴിച്ച് മടങ്ങിവന്ന ബ്രാഹ്മണനെ ഒരു സർപ്പം വിടാതെ പിന്തുടരുകയും ക്ഷേത്ര നാലമ്പലം വരെ അനുഗമിക്കുകയും ചെയ്തു. സർപ്പത്തെ കണ്ട് ഓടി ഇളയിടത്തപ്പന്റെ നടയിൽ വരുമ്പോൾ ദീപാരാധനയ്ക്കായി നടയടച്ചിരിക്കുകയായിരുന്നു. പെട്ടെന്ന് തിരുനട തുറക്കുകയും മുകളിൽ നിന്നും ഒരു പരുന്തു പറന്നു വന്നു സർപ്പത്തെ കൊത്തി പറക്കുകയും പുറത്തു കൊണ്ടുപോയി അതിനെ കൊല്ലുകയും ചെയ്തുവെന്നാണ് ഐതിഹ്യം.
സർപ്പത്തെ കൊന്നു ഉപേക്ഷിച്ച സ്ഥലം പിന്നീട് ജടായൂകാവ് എന്ന് അറിയപ്പെട്ടു. ക്ഷേത്രത്തിനടുത്തുള്ള ആ സ്ഥലം ഇന്ന് വലിയ ഒരു സർപ്പകാവാണ്. തന്റെ ആയുസ്സ് കൂട്ടി കൊടുത്ത ഇളയിടത്തപ്പന് ആ ബ്രാഹ്മണൻ ഗോശാല നിർമ്മിച്ചു കൊടുത്തു. അതാണ് പ്രസിദ്ധമായ കൊട്ടാരക്കര ഗോശാല. വിഷ്ണുവിന്റെ ആറാം അവതാരമായ പരശുരാമനാണ് ഇവിടെ ലിംഗ പ്രതിഷ്ഠ നടത്തിയത് എന്നാണ് ഐതിഹ്യം.[5]

ചരിത്രം

14-ആം നൂറ്റാണ്ടുവരെ ഇളയിടത്തു സ്വരൂപത്തിന്റെ തലസ്ഥാനം കിളിമാനൂരിനടുത്തെ കുന്നുമേൽആയിരുന്നു. പിന്നീട് കുന്നുമേലിൽ നിന്നും കൊട്ടാരക്കരയിലേക്ക് മാറ്റുകയും അന്ന് നെടുമങ്ങാടും, കൊട്ടാരക്കരയും പൂർണ്ണമായും, തിരുവനന്തപുരം, പത്തനാപുരം, ചെങ്കോട്ട, തുടങ്ങീ പ്രദേശങ്ങൾ ഭാഗീയമായും ഇളയിടത്തു സ്വരൂപത്തിന്റെ ഭാഗമായിരുന്നു. [6] തിരുവിതാംകൂർ രാജാവ് അനിഴം തിരുനാൾ മാർത്താണ്ഡവർമ്മയുടെ കാലത്തോളം ഇതു തുടർന്നു പോന്നു. കൊട്ടാരക്കരയിലെ ആദ്യ കൊട്ടാരം പണിതീർത്തത് വേണാട്ടരചനായിരുന്ന ഉദയമാർത്താണ്ഡവർമ്മയായിരുന്നു (1382-1444). ഇളയിടത്തു സ്വരൂപം നിയന്ത്രിച്ചിരുന്ന ക്ഷേത്രമായതിനാൽ ഇവിടത്തെ ശിവനെ ഇളയിടത്തപ്പൻ എന്നു വിളിയ്ക്കുന്നു.

കഥകളി


പതിനേഴാം നൂറ്റാണ്ടിലാണ്‌ കഥകളി ഉദ്ഭവിച്ചത്‌. കൊട്ടാരക്കര ത്തമ്പുരാൻ രാമായണത്തെ എട്ട്‌ ദിവസത്തെ കഥയാക്കി വിഭജിച്ച്‌ നിർമിച്ച രാമനാട്ടമാണ്‌ പിൽക്കാലത്തു കഥകളിയായി പരിണമിച്ചത്‌.  കഥകളിയുടെ ആദ്യകാലങ്ങളിൽ അരങ്ങേറിയ മഹാക്ഷേത്രം കൂടിയാണ് പടിഞ്ഞാറ്റിൻകര മഹാ ശിവക്ഷേത്രം.
പടിഞ്ഞാറ്റിൻകര മഹാദേവ ക്ഷേത്ര നിർമ്മാണം നടത്തിയത് പറയിപെറ്റ പന്തിരുകുലത്തിലെ മഹാതച്ചനായ ഉളിയന്നൂർ പെരുന്തച്ചനായിരുന്നു. കൊട്ടാരക്കര തമ്പുരാന്റെ ആഗ്രഹ പ്രകാരം സ്വയംഭൂവായ ശിവലിംഗ പ്രതിഷ്ഠയുള്ള പഴയ ക്ഷേത്രം മാറ്റിപുതുക്കി പണിതീർത്തു കൊടുത്തുവെന്നു ചരിത്രം.

ക്ഷേത്ര നിർമ്മിതി

കൊട്ടാരക്കര പടിഞ്ഞാറ്റിൻകര മഹാദേവക്ഷേത്രം
കേരളത്തിലെ 108 ശിവാലയങ്ങളിലൊന്നായ ക്ഷേത്രത്തിന്റെ പ്രധാന ദർശനം പടിഞ്ഞാറ് ദിശയിലേക്കാണ്. പടിഞ്ഞാറു വശത്ത് കേരള ദ്രാവിഡ ശൈലിയിൽ തീർത്ത അലങ്കാര ഗോപുരമുണ്ട്. വടക്ക്-കിഴക്ക് ഭാഗത്തായി ക്ഷേത്രക്കുളം തീർത്തിരിക്കുന്നു. ധാരാളം ദാരുശില്പങ്ങളാൽ മുഖരിതമാണ് മുഖമണ്ഡപവും ശ്രീകോവിലും. എല്ലാം കൂടി മഹാക്ഷേത്ര നിർമ്മിതിയാണ് പടിഞ്ഞാറ്റിൻകര മഹാദേവക്ഷേത്രത്തിന്.

ശ്രീകോവിൽ]

ശ്രീകോവിൽ വൃത്താകൃതിയിലുള്ള മഹാശ്രീകോവിലായി ഇരുനിലയിൽ തീർത്തിരിക്കുന്നു. പെരുന്തച്ചൻ പണിതീർത്ത ഇരുനിലയിലുള്ള ശ്രീകോവിലുകളിൽ ഒന്നിതാണ്. പടിഞ്ഞാറേക്ക് ദർശനം നൽകി ശൂലപാണിയുടെ സ്വയംഭൂവായ ശിവലിംഗ പ്രതിഷ്ഠ. അർദ്ധനാരീശ്വര പ്രതിഷ്ഠാസങ്കല്പമുള്ള മഹാക്ഷേത്രങ്ങളിലൊന്നാണിത്. വടക്കുംനാഥത്തും വാഴപ്പള്ളിയിലുംചെങ്ങന്നൂരിലും ഇതുപോലെ അർദ്ധനാരീശ്വര സങ്കല്പമായി അനഭിമുഖമായി ശിവനുപുറകിലായി അതേ ശ്രീകോവിലിൽ പാർവ്വതീ ദേവിയുടെ പ്രതിഷ്ഠയുണ്ട്.

പ്രതിഷ്ഠകൾ

പ്രധാന പ്രതിഷ്ഠാമൂർത്തി ശൂലപാണിയായ ശ്രീ പരമശിവനാണ്. കൂടാതെ കിഴക്കേ സോപാനത്തിലായി പാർവ്വതിദേവിയുടെ പ്രതിഷ്ഠയും ഉണ്ട്. ഉപദേവപ്രതിഷ്ഠാമൂർത്തിമാരായി ശ്രീകൃഷ്ണനും, ഗണപതിയും, ശാസ്താവും, നാഗരാജാവും, നാഗയക്ഷിയും ഇളയിടത്തപ്പന്റെ ക്ഷേത്രാങ്കണത്തിൽ പ്രതിഷ്ഠിക്കപ്പെട്ടിരിക്കുന്നു.

വിശേഷങ്ങൾ

തിരുവുത്സവം കുംഭമാസത്തിൽ (ഫെബ്രുവരി-മാർച്ച്തിരുവാതിര നക്ഷത്രം ആറാട്ടായി വരത്തക്കവിധം എട്ടുനാൾ കൊണ്ടാടുന്നു. ഒന്നാം ദിവസം ഉത്തൃട്ടാതി നക്ഷത്രത്തിൽ തൃക്കൊടിയേറി ആരംഭിക്കുന്ന തിരുവുത്സവം എട്ടാംദിവസം തിരുവാതിര ആറാട്ടോടുകൂടി സമാപിക്കുന്നു. കൊടിപ്പുറത്തു വിളക്കു വെച്ചു കഴിഞ്ഞുള്ള എല്ലാ ദിവസങ്ങളിലും രാവിലെയും സന്ധ്യക്കും കാഴ്ചശീവേലി എഴുന്നള്ളിപ്പുകളും; രാത്രിയിൽ ശ്രീഭൂതബലിയും വിളക്ക് എഴുന്നള്ളിപ്പുകളും ഉണ്ടായിരിക്കും.

ക്ഷേത്രത്തിലെത്തി ചേരാൻ

ദേശീയ പാത 220 ന് അരികിലായി കൊട്ടാരക്കര നഗരത്തിൽ ക്ഷേത്രം സ്ഥിതിചെയ്യുന്നു.

തൃക്കുലശേഖരപുരം ശ്രീകൃഷ്ണക്ഷേത്രം



തൃക്കുലശേഖരപുരം ശ്രീകൃഷ്ണക്ഷേത്രം


തൃക്കുലശേഖരപുരം ശ്രീകൃഷ്ണക്ഷേത്രം
തൃശൂർ ജില്ലയിലെ കൊടുങ്ങല്ലൂരിനടുത്ത്മേത്തല പഞ്ചായത്തിൽ തൃക്കുലശേഖരപുരം എന്ന സ്ഥലത്താണ് ഈ ശ്രീകൃഷ്ണ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. കേരളത്തിൽ ആദ്യം പണിതീർത്ത വിഷ്ണുക്ഷേത്രം എന്ന് വിശ്വാസം. പ്രധാനമൂർത്തി യൗവനയുക്തനും, വിവാഹിതനുമായ ശ്രീകൃഷ്ണനാണ്കൊച്ചിൻ ദേവസ്വം ബോർഡിന്റെ കീഴിലാണ് ഈ മഹാക്ഷേത്രം.

ചരിത്രം

കുലശേഖരസാമ്രാജ്യ സ്ഥാപകനായ കുലശേഖര ആഴ്‌വാർ നിർമ്മിക്കുകയോ പുതുക്കിപണിയുകയോ ചെയ്ത ക്ഷേത്രമാണെന്ന് കരുതപ്പെടുന്നു. ഹിന്ദു നവോത്ഥാനകാലത്ത് ചേരന്മാരുടെ പിൻഗാമികളായ കുലശേഖരന്മാർ വൈഷ്ണവമതാനുയായികളാക്കപ്പെട്ടു. കേരളക്കരയിൽ ആദ്യമായി അക്കാലത്ത് ഈ വൈഷ്ണവക്ഷേത്രം സ്ഥാപിച്ചു എന്ന് കരുതപ്പെടുന്നു. കുലശേഖര ആഴ്‌വാർ വൈഷ്ണവൻ ആയിരുന്നെങ്കിലും, പിന്നീട് വന്ന കുലശേഖരന്മാർ ശൈവർ ആയതിനാലാണ് ഈ ക്ഷേത്രത്തിൻ വേണ്ടത്ര പ്രോത്സാഹനം കിട്ടാതെ പോയതെന്ന് കരുതുന്നു. കൊടുങ്ങല്ലൂർ രാജകുടുംബത്തിന്റെകുലദേവതയാണ്. കൊടുങ്ങല്ലൂർ തമ്പുരാക്കന്മാരുടെ അരിയിട്ടുവാഴ്ച ഈ ക്ഷേത്രത്തിലായിരുന്നു.

പ്രതിഷ്ഠ

പ്രധാന പ്രതിഷ്ഠ ശ്രീകൃഷ്ണൻ. യൗവനയുക്തനായ ശ്രീകൃഷ്ണൻ എന്നൊരു സങ്കല്പമുണ്ട്. കല്യാണകൃഷ്ണൻ എന്നും ഒരു പഴമയുണ്ട്. കിഴക്കോട്ടാണ് ദർശനം. ശംഖചക്രഗദാപദ്മധാരിയായ ഭഗവാനാണ്. ആറടി ഉയരം വരുന്ന വിഗ്രഹം നിൽക്കുന്ന രൂപത്തിലാണ്.

ഉപദേവത

ക്ഷേത്രപാലൻ, വസുദേവർ, നന്ദഗോപർ, മോഹിനി, പാർത്ഥസാരഥി, ഗോവർദ്ധനൻ, ഗരുഡൻ, നാഗദൈവങ്ങൾ, ഗണപതി, ശിവൻ, സുബ്രഹ്മണ്യൻ, അയ്യപ്പൻ, ഹനുമാൻ, നവഗ്രഹങ്ങൾ.
ഇവരിൽ പാർത്ഥസാരഥിയും ഗോവർദ്ധനനും ഭഗവാന്റെ രണ്ടുരൂപങ്ങളാണ്.

വലിയ കൂനമ്പായിക്കുളം ക്ഷേത്രം. കൊല്ലം ജില്ല (പനങ്കാവ് ക്ഷേത്രം)


വലിയ കൂനമ്പായിക്കുളം ക്ഷേത്രം.

കേരളത്തിൽ കൊല്ലം ജില്ലയിൽ സ്ഥിതിചെയ്യുന്ന ഒരു ഭദ്രകാളി ക്ഷേത്രമാണ് വലിയ കൂനമ്പായിക്കുളം ക്ഷേത്രം. ഏറെ വർഷങ്ങൾക്കു മുമ്പ് പനങ്കാവ് ക്ഷേത്രം എന്ന പേരിലും ഈ ക്ഷേത്രം അറിയപ്പെട്ടിരുന്നു. കൊല്ലം ജില്ലയിലെ പള്ളിമുക്കിൽ നിന്ന് ഒരു കിലോമീറ്റർ വടക്കുകിഴക്കായി വടക്കേവിളയിലാണ് ഇത് സ്ഥിതി ചെയ്യുന്നത്. തിരുവനന്തപുരത്തുനിന്ന് ഏതാണ്ട് 62 കി.മീ. അകലെയാണ് ഈ ക്ഷേത്രം.
തച്ചുശാസ്ത്രവിധി പ്രകാരം കൃഷ്ണശിലയിൽ പണിതീർത്തതും മേൽക്കൂരയില്ലാത്തതുമായ ശ്രീകോവിലാണ് ഇവിടെയുള്ളത്. വടക്കുദിശയെ അഭിമുഖീകരിക്കുന്ന ഈ ശ്രീകോവിലിലാണ് ക്ഷേത്രത്തിലെ പ്രധാന ആരാധനാമൂർത്തിയായ ഭദ്രകാളിയെ പ്രതിഷ്ഠിച്ചിരിക്കുന്നത്. ഉപദേവതകളായ ഗണപതിവീരഭദ്രൻബ്രഹ്മരക്ഷസ്സ്യോഗീശ്വരൻകണ്ഠാകർണൻയക്ഷിനാഗരാജാവ്നാഗയക്ഷി എന്നിവരെയും ഇവിടെ ആരാധിക്കുന്നു. ഇവിടുത്തെ നാഗരാജാവും നാഗയക്ഷിയും രാഹുദോഷങ്ങൾ, മംഗല്യദോഷങ്ങൾ എന്നിങ്ങനെയുള്ള ദോഷങ്ങൾ ഇല്ലാതാക്കുമെന്ന് വിശ്വാസമുണ്ട്
ക്ഷേത്രത്തിനു സമീപം ആറാട്ടുകുളവും ആൽമരങ്ങളും പനകളും വിദ്യാലയങ്ങളുംഗുരുമന്ദിരവുമെല്ലാമുണ്ട്. ഈ ക്ഷേത്രവും കൊടുങ്ങല്ലൂരിലെ ശ്രീ കുരുംബ ഭഗവതി ക്ഷേത്രവുംകോഴിക്കോട്ടെ പിഷാരിക്കാവും ഏതാണ്ട് ഒരേ കാലത്താണ് പണികഴിക്കപ്പെട്ടത് .[1] കേരളത്തിന്റെസാംസ്കാരിക ചരിത്രത്തിൽ ഈ മൂന്ന് ക്ഷേത്രങ്ങൾക്കും പ്രധാന സ്ഥാനമാണുള്ളത്. ഈ മൂന്ന് ക്ഷേത്രങ്ങളും തുല്യ അകലത്തിൽ സ്ഥിതി ചെയ്യുന്നു. ഇവയ്ക്ക് കടലുമായുള്ള അകലവും തുല്യം തന്നെ. കൊടുങ്ങല്ലൂരമ്മ തന്നെയാണ് കൂനമ്പായിക്കുളത്തും കുടികൊള്ളുന്നത് എന്നാണ് വിശ്വാസം.
വലിയ കൂനമ്പായിക്കുളം ക്ഷേത്രത്തിലെ പ്രധാന പൂജയാണ് കാര്യസിദ്ധി പൂജ. എല്ലാ ചൊവ്വാഴ്ചകളിലുമാണ് ഈ പൂജ നടത്തുന്നത്. തുടർച്ചയായി 21 ആഴ്ച കാര്യസിദ്ധിപൂജ നടത്തിയാൽ മനസ്സിലെ ആഗ്രഹം സാധിക്കുമെന്നാണ് ഇവിടുത്തെ വിശ്വാസം. കാര്യസിദ്ധീ പൂജയ്ക്കായി നിരവധി ഭക്തർ ഇവിടെയെത്തുന്നുണ്ട്. എല്ലാവർഷവും കുംഭമാസത്തിലെ ഭരണി നാളിൽ ക്ഷേത്രത്തിലെ ഉത്സവം നടത്തുന്നു

ചരിത്രം

കൂനമ്പായിക്കുളത്തെ ദേവീസാന്നിദ്ധ്യത്തിന് നൂററാണ്ടുകൾ പഴക്കമുണ്ട്. ചേരൻമാരുടെയുദ്ധദേവതയായിരുന്ന കൊറ്റവൈയുടെ മേൽക്കൂരയില്ലാത്ത ക്ഷേത്രമായിരുന്നു ഇവിടം.[1]പിന്നീടുണ്ടായ തകർച്ചയ്ക്കും ആക്രമണങ്ങൾക്കും ശേഷം ഇത് 'പനങ്കാവ് ക്ഷേത്രം' എന്നറിയപ്പെട്ടു.വേണാട്ടു രാജാക്കൻമാരുടെ പരദേവതയായിരുന്നു പനങ്കാവമ്മ. അന്ന് കൊല്ലംപട്ടണത്തിൻറെ ഒരു ദിവസം തുടങ്ങുന്നത് പനങ്കാവിലമ്മയെ തൊഴുതുകൊണ്ടാണ്.ക്ഷേത്രത്തിനു ചുറ്റുമായി പനങ്കാവ് കോട്ടയും കൊട്ടാരവും കടലിനാൽ ചുറ്റപ്പെട്ടുണ്ടായിരുന്നു. എ.ഡി. 1681-ൽ ഡച്ചുകാരുടെ ആക്രമണത്തിൽ ഈ ക്ഷേത്രവും തകർന്നു പോയി. [1] എങ്ങനെയോ കടലിൻറെ ഭാഗവും വറ്റിമാറി. വർഷങ്ങൾക്കുശേഷം ഈ പ്രദേശത്ത് ഭദ്രകാളിയുടെ ഒരു കാവ് നിർമ്മിക്കപ്പെട്ടു.പനങ്കാവ് എന്നായിരുന്നു അതിന്റെ പേര്. അനേകം വർഷങ്ങൾക്കു ശേഷം ഇത് പുതുക്കിപ്പണിഞ്ഞാണ് ഇന്നത്തെ ക്ഷേത്രമായത്.

പദോൽപത്തി

ഡച്ചുകാരുടെ ആക്രമണത്തിനു ശേഷം നിർമ്മിക്കപ്പെട്ട കാവിനു മുമ്പിൽ വിശാലമായ ഒരു കുളമുണ്ടായിരുന്നുകൂരമ്പ എന്നും അറിയപ്പെട്ടിരുന്ന ഭദ്രകാളിയുടെ ഈ കാവ് അങ്ങനെ 'കൂരമ്പക്കാവ്കുളം' എന്ന് വിളിക്കപ്പെട്ടു.കാലാന്തരത്തിൽ 'കൂരമ്പക്കാവ് കുളം' എന്നത് 'കൂനമ്പക്കാവ് കുളം' എന്നും പിന്നീട് 'കൂനമ്പായിക്കുളം' ആയി മാറി എന്നും കരുതുന്നു [1].

കൂനമ്പായിക്കുളവും കൊല്ലവർഷവും

കൊല്ലത്തിൻറെ ചരിത്രമുറങ്ങുന്ന മണ്ണാണിത്. എ.ഡി.825-ലാണ് കൊല്ലവർഷം ആരംഭിച്ചത്. അക്കാലത്ത് കൊല്ലം നഗരത്തിന് അടിക്കടി ഉണ്ടാകുമായിരുന്ന ആക്രമണങ്ങളും പ്രകൃതിക്ഷോഭങ്ങളും പരിഹരിക്കുന്നതിനായി ചേരരാജാവായിരുന്ന കുലശേഖരരാജാവിൻറെസാന്നിദ്ധ്യത്തിൽ ചൈനയിലെയും ലങ്കയിലെയും ഭരണകൂടപ്രതിനിധികളെയും രാജാക്കൻമാരെയും പങ്കെുപ്പിച്ച് ഒരു മഹാജ്യോതിഷ സമ്മേളനം കൊല്ലത്തു പനങ്കാവിൽ (കൂനമ്പായിക്കുളത്ത്) വച്ച് നടന്നു.[1] ആ സമ്മേളനത്തിൽ വച്ച്, ദേവീകോപത്തിനു പരിഹാരമായി പനങ്കാവിനു സമീപം ഒരു ശിവക്ഷേത്രം നിർമ്മിക്കുവാൻ തീരുമാനമായി.(ഈ ക്ഷേത്രം അയത്തിൽ ശ്രീ ഇണ്ടിളയപ്പൻ ശങ്കരനാരായണ സ്വാമി ക്ഷേത്രം ആണെന്നു കരുതുന്നു) [1] അങ്ങനെ ക്ഷേത്രനിർമ്മാണം തുടങ്ങിയ എ.ഡി.825 ചൈത്രമാസം ഒന്നാം തീയതിയിൽ ഒരു പുതുവർഷം ആരംഭിക്കുവാനും തീരുമാനിച്ചു.അങ്ങനെ കൊല്ലം പട്ടണത്തിൽ തുടങ്ങിയ പുതുവർഷം കൊല്ലവർഷമായി.എല്ലാവർഷവും മേടം ഒന്നാം തീയതി സൂര്യൻ പനങ്കാവിനു നേർമുകളിൽ 90° കോണളവിൽ എത്തുന്നത് ഇതു ശരിവയ്ക്കുന്നു.

ക്ഷേത്ര ഐതിഹ്യം

ചിലപ്പതികാരം കഥയുമായി സാദൃശ്യമുള്ള ഐതിഹ്യം.[1] ശ്രീ ഭദ്രകാളി ദാരികനിഗ്രഹത്തിനു ശേഷം ശിവൻറെ താൽപര്യത്തിൽ ഒരു പെൺകുഞ്ഞായി ജന്മമെടുത്തു. ആ കുട്ടിയെ വളർത്തിയത് തെക്കൻ കൊല്ലത്തെ നാരായണർ ആയിരുന്നു. ദേവിയുടെ സാന്നിദ്ധ്യം കൊല്ലത്തിൻറെ സമ്പത്തും ഐശ്വര്യവും വർദ്ധിച്ചു. വടക്കൻ കൊല്ലത്തെ (കോഴിക്കോട്) പാലകൻ ദേവിയെ വിവാഹം ചെയ്തു. വ്യാപാരത്തിനായി പാലകൻ പാണ്ഡ്യൻ നാട്ടിലെത്തി. അവിടെ പാണ്ഡ്യരാജാവ് തൻറെ ഭാര്യയുടെ ചിലമ്പ് പാലകൻ മോഷ്ടിച്ചുവെന്ന് വരുത്തിത്തീർത്തു.അങ്ങനെ മോഷണക്കുറ്റം ചുമത്തി നിരപരാധിയായ പാലകനെ വധിച്ചു. തന്റെ ഭർത്താവിനെ കൊന്നതിന് പ്രതികാരമായി ദേവി രാജാവിനെയും രാജ്യത്തെയും നശിപ്പിക്കുന്നു. തുടർന്നുണ്ടായ ഭക്തിനിർഭരമായ സംഭവങ്ങൾക്കു ശേഷം അവസാനം കൊടുങ്ങല്ലൂരിൽ കുടിയിരുന്ന് ദേവിയുടെ അവതാരം പൂർത്തിയാക്കി. ഭക്തനും രാജസേവകനുമായ ഒരു കാരണവർ കൊടുങ്ങല്ലൂർ ഭഗവതി ക്ഷേത്രത്തിൽ പോയി ഭജനമിരുന്ന് ദേവിയെ പ്രത്യക്ഷപ്പെടുത്തി ആനയിച്ച് മണ്ണുകൂട്ടി പീഠമുണ്ടാക്കി പച്ചക്കൊട്ടിൽ കെട്ടി അതിൽ കൊടുങ്ങല്ലൂർ ഭദ്രകാളിയെ കുടിയിരുത്തി ആദരിച്ചു.[1]അതിനാൽ ആണ്ടുകാലങ്ങളിൽ ദേവിയെ ആനയിച്ച് കൊണ്ടുവന്ന് പച്ചക്കൊട്ടിൽ കെട്ടി തോറ്റം പാട്ടും വട്ടിപ്പടുക്കയും നൽകി കുരുതിപൂജയുംനടത്തി വരുന്നു. അങ്ങനെ കൊടുങ്ങല്ലൂരമ്മയുടെ ചൈതന്യം കുടികൊളളുന്ന കൂനമ്പായിക്കുളം ക്ഷേത്രം വിശാലമായ മണൽപ്പരപ്പിൽ നാടിന് ഐശ്വര്യവും ശാന്തിയും നൽകി നിലകൊള്ളുന്നുവെന്നാണ് വിശ്വാസം.

2017-ലെ പുനഃപ്രതിഷ്ഠ

ഇവിടെയുണ്ടായിരുന്ന കൂരമ്പക്കാവ് പലതവണ പുതുക്കിപ്പണിഞ്ഞാണ് ഇന്നത്തെ വലിയ കൂനമ്പായിക്കുളം ക്ഷേത്രമായി മാറിയത്.[1]ഏറ്റവുമൊടുവിൽ 2017 ഫെബ്രുവരി 9-ന് ക്ഷേത്രത്തിലെ പുനഃപ്രതിഷ്ഠയും പുതിയ ശ്രീകോവിലിന്റെ സമർപ്പണവും നടന്നു.[3]

ഘടന

ശ്രീകോവിൽ

പരമ്പരാഗത ക്ഷേത്ര നിർമ്മാണ രീതിയിൽ പൂർണ്ണമായും കൃഷ്ണശിലയിലും (കരിങ്കല്ല്) തേക്കിൻ തടിയിലുമാണ് ശ്രീകോവിൽ നിർമ്മിച്ചിരിക്കുന്നത്. വാസ്തുശാസ്ത്രജ്ഞൻ മൂവാറ്റുപുഴ ശിവന്റെയും ശിൽപി കാവനാട് രഘുവിന്റെയും നേതൃത്വത്തിലാണ് ശ്രീകോവിലിന്റെ നിർമ്മാണം പുർത്തിയായത്] 12 മുഖങ്ങളിൽ ദാരുശിൽപഭംഗിയോടു കൂടി നാലുകെട്ട് മാതൃകയിൽ ചെമ്പോല മേഞ്ഞ ശ്രീകോവിലാണ് ഇവിടുത്തേത്. ഈ ശ്രീകോവിലിനുള്ളിൽ ഭദ്രകാളിയുടെ പഞ്ചലോഹ വിഗ്രഹം പ്രതിഷ്ഠിച്ചിട്ടുണ്ട്.[3] ശ്രീകോവിലിനു മുമ്പിൽ ചിത്രപ്പണികൾ കൊണ്ട് അലങ്കരിച്ച ഒരു നമസ്കാര മണ്ഡപമുണ്ട്.

ഉത്സവാഘോഷങ്ങൾ

കൂനമ്പായിക്കുളം ക്ഷേത്രത്തിൽ ആറാട്ടു മഹോത്സവം കുംഭംമാസത്തിലെ ഭരണി നാളിലാണ്.ഭരണിക്ക് പത്ത് നാൾ മുമ്പെ കൊടിയേറി തോറ്റം പാട്ട്നടത്തുന്നു.പറയ്ക്കെഴുന്നള്ളത്ത്,പള്ളിവേട്ട എന്നിവയുമുണ്ട്. കൊടിയേറിയശേഷം ആദ്യ വെള്ളിയാഴ്ച പുതുമണ്കലങ്ങളിൽ ഭക്തർ സമർപ്പിക്കുന്ന ചന്ദ്രപ്പൊങ്കലും പ്രധാന ചടങ്ങാണ്. ഉത്സവകാലത്ത് സമർപ്പിക്കുന്ന വട്ടിപ്പടുക്ക ദേവിക്ക് ഇഷ്ടവഴിപാടാണ്.

പ്രധാന പൂജകൾ

  • കാര്യസിദ്ധി പൂജ
ക്ഷേത്രത്തിലെ ഒരു പ്രധാന പൂജയാണ് എല്ലാ ചൊവ്വാഴ്ചയും രാവിലെ 9.30നു നടക്കുന്ന കാര്യസിദ്ധി പൂജ.തുടർച്ചയായി ഇരുപത്തിയൊന്നാഴ്ച വ്രതശുദ്ധിയോടെ പൂജ നടത്തിയാൽ ഏതാഗ്രഹവും സാധിക്കുമെന്നാണ് വിശ്വാസം [1].
  • നീരാജ്ഞന വിളക്ക് എല്ലാ ശനിയാഴ്ചയും വൈകിട്ട് 5.30 ന്.
  • നാരങ്ങാവിളക്ക് എല്ലാ ഞായറാഴ്ചയും വൈകിട്ട് 4.30 ന്.
  • ഐശ്വര്യ പൂജ എല്ലാ മാസവും ഉത്രം നാളിൽ.
  • നാഗപൂജ ആയില്യം നാളിൽ

എത്തിച്ചേരുവാനുള്ള വഴി

  • ക്ഷേത്രത്തിൻറെ വിലാസം : വലിയ കൂനമ്പായിക്കുളം ശ്രീ ഭദ്രകാളി ക്ഷേത്രം, വടക്കേവിള, കൊല്ലം-10