2018, സെപ്റ്റംബർ 30, ഞായറാഴ്‌ച

ഉദിനൂർ കൂലോം (കോവിലകം )




ഉദിനൂർ കൂലോം (കോവിലകം )
കാസർഗോഡ് ജില്ലയുടെ തെക്കേ അറ്റത്തുള്ള തൃക്കരിപ്പൂർ പഞ്ചായത്തിനടുത്തു ഉള്ള ഒരു കാർഷിക സാംസ്‌കാരിക ഗ്രാമം ആണ് ഉദിനൂർ, .. ഉദിനൂർ നാടിന്റെ, കാർഷിക, സാംസ്‌കാരിക, ആത്മീയ മേഖലകളിൽ സ്വാധീനം ചെലുത്തിയ ഒരു ക്ഷേത്ര സമുച്ചയം ആണ് ഉദിനൂർ കൂലോം ശ്രീ ക്ഷേത്രപാലക ക്ഷേത്രം.. ക്ഷേത്രപാലകനീശ്വരനും, കാളരാത്രിയമ്മയും ആണ് പ്രധാന ആരാധനാമൂർത്തികൾ.. ക്ഷേത്രത്തിലെ ഏറ്റു മാടത്തിൽ ക്ഷേത്രപാലകനും, തൊട്ടടുത്തുള്ള വലതുഭാഗത്തെ പള്ളിയറയിൽ ഈശ്വരന്റെ മാതാവായ കാളരാത്രി അമ്മ കുടികൊള്ളുന്നു നെടിയിരുപ്പ് സ്വരൂപാധിപൻ സാമൂതിരിയുടെ കുല പരദേവതയായ വളയനാട്ടമ്മ ആണ് കാളരാത്രി എന്ന് ഒരു വാദം ഉണ്ട്,.. ഉദിനൂർ ദേശത്തിന്റെ സ്ഥലനാമ ചരിത്രം അന്വേഷിച്ചാൽ ഉദയനൻ കോലത്തിരിയുടെ നാട് എന്ന വാക്കിൽ നിന്നാണെന്ന് ഒരു പ്രാദേശിക മിത്ത് ഉണ്ട്.. എന്നാൽ ക്ഷേത്രപാലകൻ, തോറ്റതിൽ "പൂർവ്വാചാലത്തിന്മേൽ സൂര്യൻ വന്നുദിച്ചപോലെ രാജ്യത്തിന് നടുവിൽ വന്നു പൂജ്യനായുദയം ചെയ്താൻ അന്നേരം ഉദയഗ്രാമം എന്നായങ്ങാവിടെ നാമം "ക്ഷേത്രപാലകൻ വന്നുദിച്ച ഗ്രാമം എന്നും വാദം ഇതിൽ നിന്നും മനസിലാക്കാം.. ക്ഷേത്രത്തിന്റെ മുന്നിൽ താമരക്കുളം ക്ഷേത്ര സന്ദര്ശകർക് നയനാനുഭവം നൽകുന്നു.. ക്ഷേത്രത്തിന്റെ പ്രധാന പള്ളിയറകൾക്കു പുറത്തു വടക്കു പടിഞ്ഞാറേ കോണിൽ വടക്കേം വാതുക്കൽ ഭഗവതിയുടെ പള്ളിയറയും തെക്കു പടിഞ്ഞാറേ കോണിൽ പാടാർകുളങ്ങര ഭഗവതിയുടെ പള്ളിയറയും തൊട്ടടുത്തു കന്നി കൊട്ടാരവും ഉണ്ട്... ക്ഷേത്രത്തിന്റെ പടിഞ്ഞാറേ ഗോപുരത്തിൽ ഈശ്വരന്റെ ചങ്ങാതിയായ വേട്ടയ്ക്കൊരുമകൻ ഈശ്വരനും പ്രത്യേകം സ്ഥാനം നൽകിയിരിക്കുന്നു.. പടിഞ്ഞാറേ ഗോപുരത്തിന് പുറത്തു അറബിക്കടലിലേക്ക് നോക്കിയിരിക്കുന്ന യോഗിയുടെ പ്രതിമയും അതിനു വടക്കുഭാഗത്തുള്ള കൊട്ടാരവും പഴമയുടെ നാഴികക്കല്ലുകളാണ്.. പണ്ടത്തെ നാട്ടു ഭരണാധികാരികളായ അള്ളട സ്വരൂപത്തിൽ (അൽ ലോഹല ദേശം ) എട്ടുകുടക്കൽ പ്രഭുക്കൻ മാരിൽ അള്ളോന്റെ (അൽ ലോഹലൻ ) ന്റെ സഹോദരനായ മന്നോന്റെ കോവിലകം ആയിരുന്നു.. അള്ളോൻ മഡിയൻ കോവിലകത്തും ആയിരിന്നു ഭരണം പിന്നീട് നീലേശ്വരം രാജവംശത്തിന്റെ ഉല്പത്തിയൊടെ രാജാവിന്റെ കോവിലകങ്ങൾ ആയിമാറുകയുംകുലപരദേവത ആയ ക്ഷേത്രപാലകന്റെയും കാളരാത്രിയുടെ യും ആരാധനാലയങ്ങളായി മാറി... തോറ്റതിൽ " ഉദിനൂർ, മഡിയൻ പുളിയാക്കാട്ടു നാക്കോല മുക്കാത്തതിൽ മൂന്ന് സ്ഥാനം ".. ഉദിനൂർ കൂലോം, മഡിയൻ കൂലോം, പുളിയാക്കാട്ടു നാക്കോല (മാടത്തിൻകീഴിൽ ക്ഷേത്രപാലക ക്ഷേത്രം പടിഞ്ഞാറ്റം കൊഴുവൽ ).. ഇതിൽ ഉദിനൂർ കൂലോം ആണ് ഈശ്വരന്റെ പ്രഥമ സ്ഥാനം.. "ഒരു നൂറു പത്തു കഴിഞ്ഞ ഏഴാം ആണ്ടിൽ ഗുരു വരൻ ചരിക്കും കന്നി പതിനൊന്നിൽ "(കൊല്ലവർഷം 117) എന്ന് ഉദിനൂരിൽ ഈശ്വരന്റെ ആഗമനത്തെ കുറിച്ചു പൂച്ചക്കാട് ഭഗവതി ക്ഷേത്ര പുസ്തകത്തിൽ പ്രതിപാദിക്കുന്നുണ്ട്‌.. ക്ഷേത്രത്തിലെ പ്രധാന ഉത്സവും പാട്ടുത്സവമാണ്.. പാട്ടുൽവം കൂടിയാൽ സമീപ ദേശങ്ങളിൽ തെയ്യം, വിവാഹം, കോഴിയറവ്‌ മരം മുറിക്കൽ എന്നിവ നടത്താൻ പാടില്ല... പാട്ടുത്സവത്തിൽ അമ്മയുടെ നടയിൽ ഈശ്വരന്റെയും അമ്മയുടെയും കളങ്ങൾ വരച്ചു തെയ്യമ്പാടി നമ്പ്യാന്മാർ പാട്ട് നടത്തും പുറത്തു തിരുനെല്ലി നായർ, മഡിയൻ നായർ പള്ളിയത്ത് നായർ എന്നിവർ തിരുവായുധം എഴുന്നള്ളിക്കും ഏഴാം പാട്ടാണ് അന്ന് ചെറുവത്തൂർ വീരഭദ്ര ക്ഷേത്രം നട വൈകുന്നേരം നേരത്തെ അടക്കുകയും ക്ഷേത്രേശന്മാർ ദക്ഷ യാഗത്തെ ഓർമിപ്പിക്കുന്ന ചക്കകൊത്തൽ ചടങ്ങിന് വരികയും ചെയ്യുന്നു അന്ന് വീരഭദ്രൻ ചങ്ങാതിയായ ക്ഷേത്രപാലകന്റെ പാട്ടുത്സവം കാണാൻ വരുന്നു എന്നാണ് വിശ്വാസം.. അന്നും നാലാം പാട്ടിനും പയ്യക്കാൽ ക്ഷേത്രത്തിലെ സ്ഥാനികർ മോയോറാട്ടം നടത്തുന്നു.. കളത്തിൽ അരി ചടങ്ങോടെ പാട്ട് സമാപിക്കുന്നു പിന്നീട് തെയ്യ ആചാരക്കാരുടെ അടിമപ്പണം സമർപ്പണം ഈശ്വരന്... ഒരു ദിവസത്തിനു ശേഷം കളിയാട്ടം ആണ്, ക്ഷേത്രപാലകനും കാളരാത്രി അമ്മയ്ക്കും ഇവിടെ കെട്ടിക്കോലം ഇല്ല പ്രസ്തുത ദേവതകളെ കൂലോത്തു് നിന്നും തിരുവായുധം കൊണ്ടുപോയി തങ്കയത്തുള്ള ഉത്തമന്തിൽ മാടത്തിൽ മൂവാണ്ട് കളിയാട്ടത്തിൽ കെട്ടിയടിക്കുന്നുണ്ട്.... കൂലോത്തെ ആകർഷണം പൊതച്ച (കൊതച്ച ) മുടിയും കറുത്ത താടി മീശയും വട്ടക്കണ്ണു മുഖത്തെഴുതി അരിച്ചാന്തു മെയ്യെഴുതി 30 ഓളം പന്നി ചൂട്ടുകളുടെ അകമ്പടിയോടെ പുതിയറമ്പൻ തെയ്യത്തിന്റെ പുറപ്പാട്. വ്രതശുദ്ധിയോടെ ഏഴിമലയിൽ നിന്നും കാൽനടയായി പറിച്ചു കൊണ്ടുവരുന്ന പുഷ്പങ്ങൾ വലിയ വീട് തറവാട്ടിൽ വച്ച് കലശത്തട്ടു അലങ്കരിച്ചു വലിയ ഓട്ടു പാത്രം നിറയെ പടു കള്ളു നിറെച്ചു വാല്യക്കാരുടെ ആർപ്പുവിളിയോടെ കലശംഎഴുന്നള്ളിക്കുന്നു ഈ ചടങ്ങിന് വഴികാട്ടാൻ ആണ് പന്നി ചൂട്ടുകൾ അത് വാല്യക്കാർ വലിയവീട് തറവാട്ടിൽ നിന്നുമാണ് കത്തിച്ചു ആർപ്പൂവിളി കളോടെകൊണ്ടുവരുന്നത് എതിരേൽക്കാൻ പുതിയറമ്പനും മറ്റെവിടെയും കാണാൻ കഴിയാത്ത ഒരു അനുഭവം ആണ് ഇത് . കേളോത് ഒരു മണിയാണി തറവാട്ടിലെ ഒരു വീര സങ്കല്പത്തിലുള്ള തെയ്യം, കാപ്പാട് കഴകത്തിലും, കണ്ണമംഗലത്തിലും ഈ ദേവന് വെള്ളാട്ടം ഉണ്ടെങ്കിലും കൂലോത് തോറ്റമോ വെള്ളാട്ടമോ ഇല്ല.. രാവിലെ മുതൽ പാടാർകുളങ്ങര ഭഗവതി, വിഷ്ണുമൂർത്തി, വടക്കേം വാതുക്കൽ ഭഗവതി എന്നീ തെയ്യങ്ങൾ കെട്ടിയാടുന്ന ഇവിടുത്തെ വിഷ്ണുമൂർത്തിക് വില്ലില്ല, പാടാർകുളങ്ങര ഭഗവതിക് കുരുത്തോല അരമടയും കുത്തു പന്തങ്ങളും ഇല്ല എന്നൊരു പ്രത്യേകത കൂടി ഉണ്ട്... കൂലോം തെയ്യക്കാർക് ആചാരം നൽകുന്ന സ്ഥലം കൂടിയാണ് തെക്കുംകര വേലന്റെ പാലായനത്തോടെ തെക്കുംകരയിൽ രണ്ടാം അവകാശിയായ കൂലോത് പാടാർകുളങ്ങര ഭഗവതി കെട്ടിയാടുന്ന നീലേശ്വരം, കിണാവൂർ ഒന്നാം അവകാശി കിണാവൂർ നേണിക്ക ത്തിന്റെ തറവാട്ടിൽ നിന്നും ഒരു ആചാരക്കാരനെ തെക്കും കരയിലെ വേലൻകുതിരിൽ പാർപ്പിച്ചു ഉദിനൂർ കൂലോത്തും നിന്നും കച്ചും ചുരികയും നൽകി തെക്കുംകര കർണമൂർത്തി എന്ന ആചാര ത്തോടെ ആചാര തെയ്യമായ വടക്കേം വാതുക്കൽ ഭഗവതി കെട്ടിയാടാൻ അധികാരം നൽകി തെക്കും കരയിലെ ഒന്നാം വണ്ണാൻ അവകാശി ആയി മാറ്റുന്നു... സമീപ പ്രദേശത്തെ രാമവില്യം, കണ്ണമംഗലം കഴകങ്ങൾ, തൃക്കരിപ്പൂർ, ചന്തേര മുച്ചിലോട്ടു കാവുകൾ, മുണ്ട്യകൾ, ചീർമക്കാവ്, തുടങ്ങിയ ക്ഷേത്രങ്ങളുടെ നായകസ്ഥാനവും ഈ ക്ഷേത്രങ്ങളിലെ കളിയാട്ടം, പാട്ട് തുടങ്ങിയ ഉത്സവങ്ങൾക്ക് ദീപവും തിരിയും നൽകുന്നത് ഉദിനൂർ കൂലോം ആണ്... പണ്ട് കാലത്തു പല പ്രശ്നങ്ങളും തീർത്തിരുന്നത് കൂലോത് നടയിൽ നിന്നുമാണെന്നു കേട്ടിട്ടുണ്ടാകും.. ഇന്നും ഈ ക്ഷേത്രവും അനുബന്ധ കൊട്ടാരവും ഉദിനൂരും സമീപ പ്രദേശത്തെ ജനതയുടെ ജീവിതത്തിൽ മഹത്തായൊരു സ്ഥാനം അലങ്കരിക്കുന്നു
കടപ്പാട് : Sreesan Uthamanthil

താംബൂലപ്രശ്നം എന്തിന് ? വെറ്റില വിശേഷം ?




താംബൂലപ്രശ്നം എന്തിന്


*വെറ്റില വിശേഷം*
*താംബൂലപ്രശ്നം എന്തിന്?*
ജ്യോതിഷാലയത്തില്‍ വച്ച് ജ്യോതിഷി നടത്തുന്ന പ്രശ്ന ചിന്തയെക്കാള്‍ കുറേകൂടി വിപുലവും സൂക്ഷ്മവുമായ ക്ഷേത്രസംബന്ധമായോ ഗൃഹസംബന്ധമായോ ഉള്ള ഗുണദോഷങ്ങള്‍ അറിയുന്നതിനുവേണ്ടിയാണ് താംബൂലപ്രശ്നം (വെറ്റില പ്രശ്നം).
*സാധാരണ പ്രശ്നങ്ങളെക്കാള്‍ കുറച്ചുകൂടി വിപുലമാണ് താംബൂലപ്രശ്ന പദ്ധതി*. എങ്കില്‍ കൂടി അഷ്ടമംഗലപ്രശ്നത്തിന്‍റെ വൈപുല്യം ഇതിനില്ല.
ഏകദേശം ഒരു ദിവസം നീണ്ടുനില്‍ക്കുന്ന  താംബൂല പ്രശ്നം കൊണ്ടും മതിയായില്ലായെങ്കില്‍ (ക്ഷേത്രത്തിലായാലും ഗൃഹത്തിലായാലും) രണ്ടോ മൂന്നോ ദിവസം നീണ്ടു നില്‍ക്കുന്ന വിപുലമായ അഷ്ടമംഗലപ്രശ്ന ചിന്ത നി൪ദ്ദേശിക്കാവുന്നതാണ്.
*താംബൂലത്തില്‍ അധിവസിക്കുന്ന ദേവതകള്‍*
*താംബൂലാഗ്രത്തില്‍ ലക്ഷ്മിദേവിയും, മദ്ധ്യഭാഗത്ത് സരസ്വതിയും, കടയ്ക്കല്‍ ജ്യേഷ്ഠാഭഗവതിയും, വലതുഭാഗത്ത് പാ൪വ്വതിയും, ഇടതു ഭാഗത്ത് ഭൂമി ദേവിയും, ഉള്ളില്‍ വിഷ്ണുവും, പുറത്ത് ചന്ദ്രനും, കോണുകളില്‍ ശിവനും ബ്രഹ്മാവും, ഉപരിഭാഗത്ത് ഇന്ദ്രനും ആദിത്യനും എല്ലാ ഭാഗങ്ങളിലും കാമ ദേവനും സ്ഥിതി ചെയ്യുന്നു*.
*താംബൂലദാനലക്ഷണം*
വെറ്റിലയോടൊപ്പം പണമോ ഫലമോ സ്വ൪ണ്ണമോ ദൈവജ്ഞന് ദാനം ചെയ്യുന്നത് ഉത്തമമാണ്. എന്നാല്‍ അവ താംബൂലത്തിന്‍റെ പുറത്ത് വയ്ക്കുന്നത് അശുഭഫലസൂചകമാണ്.
ലക്ഷ്മീനിവാസസ്ഥാനമായ വെറ്റിലയുടെ അഗ്രഭാഗം മുന്നിലാക്കി വെറ്റില മല൪ത്തി വയ്ക്കുന്നതും, വെറ്റിലയുടെ അഗ്രഭാഗം കിഴക്കുദിക്കിലേയ്ക്കോ വടക്കുദിക്കിലേയ്ക്കോ തിരിഞ്ഞിരിക്കുന്ന വിധം വയ്ക്കുന്നതും ശുഭഫലസൂചകമാണ്.
ഇതിനു വിപരീതമായ വെറ്റില കമഴ്ത്തിവയ്ക്കുന്നതും, തെക്കോട്ടോ പടിഞ്ഞാറോട്ടോ  തിരിഞ്ഞിരിക്കുന്നതും അത്യധികമായ കഷ്ടഫലങ്ങളെ സൂചിപ്പിക്കുന്നതാണ്.
വെറ്റിലകെട്ട് അഴിച്ചു വയ്ക്കുന്നത് ഉത്തമമാണ്. കെട്ടഴിക്കാതെ വയ്ക്കുന്നത് അധമവും. വെറ്റില ദാനം ചെയ്യുന്നയാള്‍ അംഗവൈകല്യമുള്ളവനായിരിക്കുന്നതും വെറ്റില കേടായിപ്പോവുകയോ, ദൈവജ്ഞന് സമ൪പ്പിക്കാന്‍ പോകുമ്പോള്‍ തറയില്‍ വീണുപോവുകയോ ചെയ്യുന്നതും ഏറെ അശുഭമായ ഫലത്തെ സൂചിപ്പിക്കുന്നതാണെന്ന് അറിഞ്ഞുകൊള്ളണം.
(*ശിവന്‍ പാ൪വ്വതിയോട് പറയുകയാണ്*) അല്ലയോ പ്രിയേ, ശത്രുക്കള്‍ക്ക് വെറ്റിലയുടെ അഗ്രഭാഗം നേരേനീട്ടിയും, മിത്രങ്ങള്‍ക്ക് വെറ്റിലയുടെ അഗ്രഭാഗം താഴ്ത്തിയും, സേവകന്മാ൪ക്ക് അഗ്രഭാഗം മുകളിലേയ്ക്ക് ഉയ൪ത്തിപ്പിടിച്ചും വേണം താംബൂലദാനം ചെയ്യേണ്ടത്. *കാര്യസാദ്ധ്യം സൂചിപ്പിക്കുന്ന ഈ സിദ്ധയോഗം ഞാന്‍ നിന്നോട് വളരെ ചുരുക്കിയാണ് പറഞ്ഞത്*. (യുക്ത്യനുസാരം താംബൂലദാനത്തിന്‍റെ മറ്റു ലക്ഷണങ്ങള്‍ കൂടി ഗ്രഹിച്ചു കൊള്ളുക.)
*വെറ്റിലയുടെ വലിപ്പവും നിറവും*
വെറ്റിലയ്ക്ക് വീതിയുടെ മൂന്നിരട്ടി നീളം ഉണ്ടായിരിക്കുന്നതാണ് ഏറ്റവും ശുഭപ്രദം.
രണ്ടംഗുലം വീതിയും ആറംഗുലം നീളമുള്ള ഏറെ നീളം കൂടിയതോ ഏറെ വീതിയുള്ളതോ അല്ലാത്ത, വെറ്റില ഭാവപുഷ്ടിയെ പ്രദാനം ചെയ്യും.
എങ്കില്‍ കൂടി വ്യത്യസ്ത ദേശങ്ങളില്‍ വളരുന്നവയും വെവ്വേറെ ഇനങ്ങളിലുള്ളവയുമായ വെറ്റിലകള്‍ക്ക് വലിപ്പ വ്യതാസവും ആകൃതി വ്യത്യാസവും ഉണ്ടാകാം.
*എന്നതിനാല്‍ മേല്‍പ്പറഞ്ഞ നിയമത്തിന് അമിത പ്രാധാന്യം കല്പിക്കേണ്ടതില്ല, മറിച്ച് ദേശകാലങ്ങള്‍ക്കൊത്തതായിരിക്കണം വെറ്റില എന്ന് മനസ്സിലാക്കിയാല്‍ മതി*.
ഏതൊരു ദേശത്തുവെച്ചാണോ താംബൂലപ്രശ്നം നടക്കുന്നത് ആ ദേശത്ത് പ്രചാരത്തിലിരിക്കുന്ന വെറ്റിലയ്ക്ക് സമാനമായ വലിപ്പമുള്ളതും സമ്പൂ൪ണ്ണതയും രൂപസൗഭാഗവും പ്രകാശിപ്പിക്കുന്നതുമായിരിക്കണം
*താംബൂല പ്രശ്നത്തിനായി ലഭിക്കുന്ന വെറ്റില. മറിച്ചാണ് എങ്കില്‍ അതിനനുസരണമായ ദോഷഫലങ്ങള്‍ പറഞ്ഞുകൊള്ളുക*.
ഇതുപോലെ തന്നെ വെറ്റിലയുടെ നിറവും സാമാന്യഫലത്തെ മാത്രം സൂചിപ്പിക്കുന്നതാണ്. ഏതു ഭാവത്തെക്കുറിച്ചാണ് ചിന്തിക്കുന്നത് എന്നതിനനുസരിച്ചാണ് വെറ്റിലയുടെ നിറത്തെ ഫലവുമായി എങ്ങനെ യോജിപ്പിക്കേണ്ടത് എന്ന് നിശ്ചയിക്കേണ്ടത്.
വെളുത്തപക്ഷത്തിലോ കറുത്തപക്ഷത്തിലോ തളിരിട്ടത് എന്നതിനെ അടിസ്ഥാനമാക്കി വെറ്റിലയുടെ നിറം വെളുത്തതോ ഇരുണ്ടതോ ആകാം. *വെളുപ്പുകല൪ന്ന വെറ്റില ദൈവീകപ്രാധാന്യത്തെയും, ഇരുണ്ട നിറമുള്ള വെറ്റില പിതൃപ്രാധാന്യത്തെയും സൂചിപ്പിക്കുന്നു എന്ന് പറയാവുന്നതാണ്*.
*ഇരുണ്ട വെറ്റില തിക്തം ഉഷ്ണം കയ്പ് ദാഹം വായ്‌ വരള്‍ച്ച അഴുക്ക് എന്നിവയെ സൂചിപ്പിക്കുന്നതും അസ്വീകാര്യവുമാണ്. വെളുത്ത വെറ്റില കഫനാശകവും, സ്വീകാര്യവും, മധുര രസമുള്ളതും, ദഹനശേഷി വ൪ദ്ധിപ്പിക്കുന്നതും ആണ്*. രോഗപ്രശ്നത്തില്‍ ആറാം വെറ്റിലയോട് ബന്ധപ്പെടുത്തി ഇക്കാര്യം പ്രത്യേകം പരിഗണിക്കാവുന്നതാണ്‌.
*താംബൂലലക്ഷണവും താംബൂലപ്രശ്നവും*
ജ്യോതിഷിക്ക് ചോദ്യക൪ത്താവ് വിനീതമായി സമ൪പ്പിക്കുന്ന വെറ്റിലകളുടെ എണ്ണത്തെ തല്‍ക്കാല ഗ്രഹസ്ഥിതിയുമായി ബന്ധിപ്പിച്ച് അതുകൊണ്ടുള്ള ഫലചിന്തയാണ് താംബൂലപ്രശ്നം എന്ന പേരില്‍ അറിയപ്പെടുന്നത്.
മറിച്ച് ദ്വാദശ ഭാവസൂചകമായ വെറ്റിലകളിലെ മ്ലാനി, കീറല്‍, ദ്വാരം, പുഴുക്കടി തുടങ്ങിയ ലക്ഷണങ്ങള്‍ നിരീക്ഷിച്ച് ശുഭാശുഭങ്ങളെക്കുറിച്ചുള്ള പ്രാഥമിക ജ്ഞാനം നേടാനുള്ള ശ്രമമാണ് താംബൂല ലക്ഷണം.
താംബൂല ലക്ഷണത്തില്‍ നിന്ന് ശുഭാശുഭങ്ങളെക്കുറിച്ചുള്ള പ്രാഥമിക ജ്ഞാനം നേടി, ആ അറിവിനെ തല്‍ക്കാല ഗ്രഹസ്ഥിതിയുമായി ബന്ധപ്പെടുത്തി ഫലം സൂക്ഷ്മപ്പെടുത്താന്‍ സാധിക്കുമ്പോള്‍ മാത്രമേ താംബൂലപ്രശ്നം സ്വാ൪ത്ഥമായിത്തീരുകയുള്ളു.
താംബൂല ലക്ഷണവും തല്‍ക്കാല ഗ്രഹസ്ഥിതിയും ഒരേ ചരടില്‍  കൊരുത്ത മുത്തുകളെന്നപോലെ പരസ്പര ബന്ധത്തോടുകൂടിയതാക്കുമ്പോള്‍ താംബൂലപ്രശ്നം സമഗ്രതയാ൪ന്ന ഒരു ഫലചിന്താരീതിയായിമാറുന്നു.
*താംബൂല ലക്ഷണം*
പൃച്ഛകന്‍ ജ്യോതിഷിക്ക് കൊടുത്തിട്ടുള്ള താംബൂലങ്ങളെക്കൊണ്ടും ദ്വാദശഭാവങ്ങളുടെ (12 ഭാവങ്ങളുടെ) എല്ലാ ശുഭാശുഭഫലങ്ങളേയും പറയാം. താംബൂലംകൊണ്ട് ചിന്തിക്കേണ്ട രീതിയെയാണ്‌ ഇവിടെ പറയുന്നത്.
“പൃച്ഛ” മദ്ധ്യാഹ്നത്തിന് (ഉച്ചക്ക്) മുമ്പെയായാല്‍ പൃച്ഛകന്‍തന്ന വെറ്റില അങ്ങിനെ തന്നെ എടുത്ത് മുകളിലത്തെ വെറ്റില ഒന്നാം ഭാവമായും താഴെയുള്ളത് രണ്ടാം ഭാവമായും ക്രമേണ പന്ത്രണ്ടു വെറ്റിലകളെക്കൊണ്ടും പന്ത്രണ്ട് ഭാവങ്ങളായി കല്പിച്ചുകൊള്ളേണ്ടതാകുന്നു. പൃച്ഛ മദ്ധ്യാഹ്നത്തിന് (ഉച്ചക്ക്) ശേഷമാണെങ്കില്‍ താഴത്തെ വെറ്റില ലഗ്നഭാവമായും (ഒന്നാം ഭാവമായും) അതിന് മുകളിലത്തെ വെറ്റില രണ്ടാം ഭാവമായും, ഇപ്രകാരം മേല്പോട്ട് പന്ത്രണ്ട് വെറ്റിലകളെക്കൊണ്ട് പന്ത്രണ്ട് ഭാവങ്ങളേയും കല്പിച്ച് ഫലം പറയേണ്ടതാകുന്നു.
പൃച്ഛ രാത്രിയുടെ പൂ൪വ്വാ൪ദ്ധത്തിലാണെങ്കില്‍ ചുവട്ടില്‍ നിന്ന് തുടങ്ങി മേല്പോട്ടും പൃച്ഛ രാത്രിയുടെ ഉത്തരാ൪ദ്ധത്തിലാണെങ്കില്‍ മുകളില്‍ നിന്ന് കീഴ്പ്പോട്ടും എണ്ണി ക്രമേണ ലഗ്നാദി ഭാവങ്ങളെ ചിന്തിക്കാം എന്ന് ആപ്തോപദേശം. വെറ്റിലയ്ക്ക് വാട്ടമോ മുറിവോ ചതവോ ദ്വാരമോ പുഴുക്കടിയോ ഉണ്ടെങ്കില്‍ ആ ഭാവത്തിന് വ്യാധി നാശം മുതലായ അനിഷ്ടഫലങ്ങളേയും, നല്ല വെറ്റിലയാണെങ്കില്‍ ശുഭത്തേയും ഐശ്വര്യവ൪ദ്ധനയേയും പറയണം.
(*പ്രഷ്ടാവ് നല്‍കിയ വെറ്റിലകലെക്കൊണ്ട് അയാളുടെ എല്ലാ ഫലങ്ങളും പറയാവുന്നതാണ്*) എന്നിങ്ങനെ. “അഖിലം വക്തവ്യം” എന്ന് പറഞ്ഞിരിക്കുന്നതില്‍
അ – സൂര്യന്‍ (അഷ്ടവ൪ഗ്ഗം) – പിംഗല (ദക്ഷിണ നാഡി)
ഖി – കുജന്‍ (കവ൪ഗ്ഗം) – അഗ്നി (സുഷുമ്നാ നാഡി)
ലം – ചന്ദ്രന്‍ (യവ൪ഗ്ഗം) – അഗ്നി (വാമ നാഡി)
എന്നിങ്ങനെ ശ്വാസത്തോടുകൂടി സൂചിപ്പിച്ചതില്‍ നിന്ന് ദൈവജ്ഞന്‍ താംബൂലപ്രശ്നം ചെയ്യുമ്പോള്‍ ശ്വാസപരിശോധന ചെയ്യണം എന്നു കൂടി ആചാര്യന്‍ സൂചിപ്പിച്ചിരിക്കുന്നു.
*പൃച്ഛകന്‍ ജ്യോതിഷിക്ക് നല്‍കിയ വെറ്റിലയുടെ എണ്ണത്തെ സംബന്ധിച്ച ഫലങ്ങള്‍*
ഒരു വെറ്റില മാത്രമായാല്‍ ദുഃഖഫലത്തേയും രണ്ടു വെറ്റിലയാണെങ്കില്‍ ധനക്ഷയവും മൂന്നു വെറ്റിലയായാല്‍ വിനാശത്തേയും പറയണം. നാലോ അഞ്ചോ അതില്‍ കൂടുതലോ വെറ്റിലയുണ്ടെങ്കില്‍ ശുഭഫലപ്രദവുമാണ്.
ഇവിടെ 5 വരെയുള്ള വെറ്റിലകള്‍ക്കാണല്ലോ ഫലം പറഞ്ഞിട്ടുള്ളത്. *അതിനാല്‍ ചില൪ ആകെ വെറ്റിലകളുടെ എണ്ണത്തെ 5 കൊണ്ട് ഹരിച്ച്‌ ശിഷ്ടം എത്ര വരുന്നുവോ അതിനനുസരണമായി ശിഷ്ടസംഖ്യ 1 എങ്കില്‍ ദുഃഖം, 2 എങ്കില്‍ ധനനാശം, 3 എങ്കില്‍ വിനാശം, 4 എങ്കില്‍ ശുഭം, 5 എങ്കില്‍ ശുഭം എന്നിങ്ങനെ ഫലം നി൪ണ്ണയിക്കുന്നു*. ഈ രീതിയും സ്വീകാര്യം തന്നെ.
*ശത്രുവിന് മൂന്നും, ശത്രുവായ വൈശ്യന് പത്തും, വീരന്മാ൪ക്ക് പതിനേഴും, ദിവ്യന്മാ൪ക്ക് മുപ്പത്തെട്ടും, സിദ്ധന്മാ൪ക്കും മനുഷ്യ൪ക്കും പത്തൊമ്പതും, ഭൃത്യന്മാ൪ക്ക് ഏഴും, കന്യകയ്ക്ക് ഇരുപത്തിയഞ്ചും, സാമന്ത രാജാക്കന്മാ൪ക്കും പൗത്രന്മാ൪ക്കും പതിനഞ്ചും, പുത്രവധുവിന് മുപ്പതും, ദാസിക്ക് പതിനാലും, മറ്റുള്ളവ൪ക്ക് ഇരുപതും വെറ്റിലയാണ് നല്‍കേണ്ടത് എന്നാണ് നിയമം*.
പൃച്ഛകന്‍ ഇതൊന്നും പാലിച്ചിരിക്കണമെന്നില്ല. എന്നാല്‍ ജ്യോതിഷിക്ക് ഈ അറിവും ഫലപ്രവചനത്തില്‍ യുക്തിപൂ൪വ്വം പ്രയോജനപ്പെടുത്താവുന്നതാണ്
*താംബൂല ലഗ്നം കണ്ടുപിടിക്കുന്നത് എങ്ങനെ?*
താംബൂലസംഖ്യയെ ഇരട്ടിച്ച് അഞ്ചുകൊണ്ട് ഗുണിച്ച്‌ കിട്ടുന്ന സംഖ്യയില്‍ ഒന്നുകൂട്ടി ഏഴില്‍ ഹരിക്കുക; (താംബൂല സംഖ്യയെ പത്തില്‍  പെരുക്കി ഒന്ന് കൂട്ടിയാല്‍ മതി, {(താംബൂല സംഖ്യ x 10) +1 = ലഭിക്കുന്ന ഉത്തരത്തെ ഏഴില്‍ ഹരിക്കുക}ശേഷിച്ച സംഖ്യ ക്രമേണ സൂര്യാദി ഏഴ് ഗ്രഹങ്ങളാകുന്നു.
ഇപ്രകാരം വരുന്ന ഗ്രഹം തല്‍ക്കാലത്തില്‍ (താംബൂലപ്രശ്നദിവസത്തെ ഗ്രഹനിലയില്‍) ഏത് രാശിയില്‍ നില്‍ക്കുന്നുവോ ആ രാശിയെ താംബൂല ലഗ്നരാശിയെന്ന് (താംബൂല ലഗ്നം / താംബൂലാരൂഢം) പറയുന്നു.
ഹരണശേഷം ശിഷ്ടസംഖ്യ ഒന്നെങ്കില്‍ സൂര്യനെന്നും, രണ്ടെങ്കില്‍ ചന്ദ്രനെന്നും, മൂന്നെങ്കില്‍ ചൊവ്വയെന്നും നാലെങ്കില്‍ ബുധനെനെന്നും, അഞ്ചു എങ്കില്‍ വ്യാഴം എന്നും ആറ് എങ്കില്‍ ശുക്രനെന്നും ഏഴ്‌ എങ്കില്‍ ശനിയെന്നും ചിന്തിക്കണം.
ഇങ്ങനെ ഏഴുവരെയുള്ള സംഖ്യകൊണ്ട് ശനിവരെയുള്ള ഏഴ് ഗ്രഹങ്ങളൊന്നിന്‍റെ ഉദയത്തെ കല്‍പിക്കണം. ഇപ്രകാരം വരുന്ന ഗ്രഹം – താംബൂലഗ്രഹം – പ്രശ്നസമയത്ത് ഏത് രാശിയില്‍ നില്‍ക്കുന്നുവോ ആ രാശിയെ ലഗ്നരാശി അഥവാ താംബൂല ലഗ്നം (താംബൂലാരൂഢം) എന്ന് പറയുന്നു.
*താംബൂലലഗ്നത്തിന്‍റെ / താംബൂല ഗ്രഹത്തിന്‍റെ ഫലങ്ങള്‍*
താംബൂലഗ്രഹം സൂര്യനാണെങ്കില്‍ പൃച്ഛകന് ദുഃഖവും, ചന്ദ്രനാണെങ്കില്‍ സുഖവും, കുജനാണെങ്കില്‍ കലഹവും, ബുധനോ വ്യാഴമോ ആണെങ്കില്‍ ധനലാഭവും, ശുക്രനാണെങ്കില്‍ സ൪വ്വാഭീഷ്ടസിദ്ധിയും, ശനിയാണെങ്കില്‍ മരണവും ഫലമാകുന്നു.
താംബൂല ഗ്രഹം നില്‍ക്കുന്ന രാശിയാണല്ലോ താംബൂലലഗ്നം. താംബൂലലഗ്നം തുടങ്ങി ദ്വാദശഭാവങ്ങളുടെ ശുഭാശുഭഫലങ്ങളേയും സിദ്ധിയേയും ഇപ്രകാരം ലഭിക്കുന്ന ലഗ്നാദി പന്ത്രണ്ടു ഭാവങ്ങളെക്കൊണ്ടും അവിടെ നില്‍ക്കുന്ന ഗ്രഹങ്ങളെക്കൊണ്ടും ഫലം പറയാവുന്നതാണ്.
*ലക്ഷണ ചിന്തയ്ക്കായി വെറ്റില എടുക്കേണ്ട ക്രമം*
പ്രഷ്ടാവ് നല്‍കിയ വെറ്റിലകളെക്കൊണ്ട് അയാളുടെ സകലഫലങ്ങളും പറയാവുന്നതാണ്. താംബൂലപ്രശ്നം ഉച്ചയ്ക്ക് മുമ്പാണെങ്കില്‍ ഫലചിന്തയ്ക്കാവശ്യമായ 12 വെറ്റിലകള്‍, എണ്ണിഎടുക്കേണ്ടത് മുകളില്‍ നിന്ന് താഴേക്കും ഉച്ചയ്ക്ക് ശേഷമാണെങ്കില്‍ താഴെ നിന്ന് മുകളിലേയ്ക്കുമാണ്.
താംബൂലൈഃ പ്രഷ്ടൃദത്തൈരപി ഫലമഖിലാ-
സ്തസ്യ വക്തവ്യമേവം
പ്രാരഭ്യോപ൪യ്യധസ്താദ് ഗണനമിഹ വപുഃ-
പൂ൪വ്വമഹ്നോ൪ദ്ധയോഃ സ്യാല്‍
എന്ന പദ്യം ഓ൪മ്മിക്കുക,
ഇവിടെ ഉപരി (മുകളില്‍) എന്നതുകൊണ്ട്‌ വെറ്റിലക്കെട്ടില്‍ വെറ്റില മല൪ന്നിരിക്കുന്ന ഭാഗവും (അകവശം കാണാവുന്ന ഭാഗവും) അധസ്താദ് (താഴെ മുതല്‍) എന്നതുകൊണ്ട്‌ വെറ്റില കമഴ്ന്നിരിക്കുന്ന ഭാഗവും (ബാഹ്യഭാഗം മാത്രം കാണാനാവുന്ന ഭാഗവും) ആണ് സൂചിപ്പിക്കപ്പെട്ടിരിക്കുന്നതെന്നും സ്പഷ്ടമായി അറിഞ്ഞിരിക്കേണ്ടതാണ്.
*വെറ്റില കെട്ടഴിച്ചു മല൪ത്തിക വയ്ക്കുന്നതാണ് ഏറ്റവും ഉത്തമം*. അങ്ങിനെ മല൪ത്തി വയ്ക്കപ്പെട്ട വെറ്റില വെയിലേറ്റ് വാടിപോകാന്‍സാദ്ധ്യതയുള്ളതിനാലാണ് ഇപ്രകാരം ഒരു നിയമം പറയപ്പെട്ടിരിക്കുന്നതെന്ന് തോന്നുന്നു.
*വെയിലേറ്റ് വാടാത്ത നല്ല വെറ്റില നോക്കിവേണം താംബൂലപ്രശ്നം പറയാന്‍ എന്ന് സാരം*.
പൃച്ഛകന്‍റെതല്ലാത്ത കാരണങ്ങളാല്‍ വാടിപോയ വെറ്റിലയെടുത്ത് വച്ച് ദോഷഫലങ്ങള്‍ മാത്രം പറഞ്ഞ് പൃച്ഛകന് മനോദുഃഖം വ൪ദ്ധിപ്പിക്കുന്നത് ഒട്ടും നന്നല്ലല്ലോ.
താംബൂല ദാനം രാവിലെ തന്നെ നി൪വ്വഹിക്കപ്പെടുകയും പൃച്ഛകന്‍റെതല്ലാത്ത ഏതെങ്കിലും കാരണത്താല്‍ താംബൂല ലക്ഷണങ്ങള്‍ ഫലപ്രവചനം ഉച്ഛയ്ക്കുശേഷമാവുകയും ചെയ്‌താല്‍, വെറ്റില വെയിലേറ്റ് വാടിപ്പോയി എന്ന ഒറ്റക്കാരണത്താല്‍  ദുരിതഫലങ്ങള്‍ മാത്രം പറയുന്നത് പ്രഷ്ടാവിനോട് കാണിക്കുന്ന ദ്രോഹമായിരിക്കും.
കൂടാതെ അത് സത്യഫലബോധനത്തിന് സഹായിക്കുകയില്ല. ആകയാലാവാം ഇപ്രകാരം ഒരു നിയമം നല്‍കപ്പെട്ടിരിക്കുന്നത്. രാത്രിയിലാണ് പൃച്ഛ എങ്കില്‍ വെറ്റില എണ്ണിയെടുക്കേണ്ട ക്രമത്തെപ്പറ്റി ആചാര്യന്‍ ഒന്നും പറഞ്ഞിട്ടില്ല എന്നത് ഈ ആശയത്തിന് ഉപോല്‍ബലകമാണ്.
മേല്‍പറഞ്ഞ പദ്യങ്ങളില്‍ ഭാവചിന്തയ്ക്കാവശ്യമായ 12 വെറ്റിലകള്‍ എണ്ണിയെടുക്കേണ്ട ക്രമം പറയപ്പെട്ടിട്ടുണ്ടെങ്കിലും ഓരോ വെറ്റിലയുടെയും ഉള്‍ഭാഗം നോക്കിയാണോ ഭാവചിന്ത നടത്തേണ്ടത് എന്ന് സ്പഷ്ടമാക്കിയിട്ടില്ല പ്രമുഖ ഗ്രന്ഥങ്ങളിലൊന്നും ഈ വിഷയം ച൪ച്ച ചെയ്തിട്ടില്ല എന്നത്, ഏറ്റവും സ്വാഭാവികമായ രീതിയാണ് അക്കാര്യത്തില്‍ അവ൪ പിന്തുട൪ന്നിരുന്നത് എന്ന് സൂചിപ്പിക്കുന്നു.
*രാവിലെയാണെങ്കിലും ഉച്ചയ്ക്കുശേഷമാണെങ്കിലും ശരി, ഓരോ വെറ്റിലയും മല൪ത്തിവെച്ച് വെറ്റിലയുടെ അകവശം നോക്കി ഫലചിന്ത ചെയ്യുന്നതാണ് ഏറ്റവും ഉത്തമമായ മാ൪ഗ്ഗം*. താംബൂലാഗ്രം കിഴക്ക് ദിക്കിലേയ്ക്ക്‌ തിരിഞ്ഞിരിക്കുന്ന വിധമാണ് വെറ്റില വെയ്ക്കേണ്ടത്.
*ഭാവപുഷ്ടികരമായ വെറ്റിലയുടെ ലക്ഷണങ്ങള്‍*
വലതുഭാഗം ഉയ൪ന്നിരിക്കുന്ന വെറ്റില വെളുത്തപക്ഷത്തില്‍ തളിരിട്ടതാണ്. അപ്രകാരം വെളുത്തപക്ഷത്തില്‍ തളിരിട്ടതും വെളുത്ത് ശോഭയോടുകൂടിയതും, കേടില്ലാത്തതും വളരെ ദീ൪ഘമല്ലാത്തതും ഹ്രസ്വമല്ലാത്തതും, ജന്തുക്കള്‍ ദോഷപ്പെടുത്താത്തതും, തടിച്ച സിരകളുള്ളതുമായ വെറ്റില പൃച്ഛകന് ദീ൪ഘായുസ്സിനേയും സുഖത്തേയും ധനത്തേയും തദ്ഭാവപുഷ്ടിയേയും പ്രദാനം ചെയ്യുന്നു.
*ഭാവനാശകമായ വെറ്റിലയുടെ ലക്ഷണങ്ങള്‍*
ഇടതുഭാഗം ഉയ൪ന്നിരിക്കുന്ന വെറ്റില കറുത്തപക്ഷത്തില്‍ തളിരിട്ടതാണ്. കറുത്തപക്ഷത്തില്‍ തളിരിട്ടതും കറുത്തനിറത്തോടുകൂടിയതും ഇടതുഭാഗം ഉയ൪ന്നിരിക്കുന്നതും കൃമിദൂഷണത്തോടുകൂടിയതും വാടിയതും മുറിവുള്ളതും വളരെ ദീ൪ഘമായതും അഥവാ വളരെ ചെറിയതും ദൗ൪ബല്യമുള്ളതും, ചെറിയ നാഡീഞരമ്പുകളോടു കൂടിയതുമായ വെറ്റില പൃച്ഛകന്മാ൪ക്ക് വളരെ വ്യസനത്തേയും രോഗഭയത്തേയും മരണഭയത്തേയും ഭാവനാശത്തേയും ചെയ്യുന്നതാണ്.
*താംബൂല ലക്ഷണത്തിലെ ഭാവചിന്താവിധി*
പ്രഷ്ടാവ് നല്‍കിയ വെറ്റിലകളില്‍ യാതൊരു ഭാവസംബന്ധിയായ വെറ്റിലയ്ക്കാണോ വാട്ടമോ, കീറലോ, ദ്വാരമോ, മറ്റു കേടുകളോ ഉള്ളത്, ആ ഭാവത്തിന് വ്യാധി, നാശം തുടങ്ങിയ അനിഷ്ടഫലങ്ങള്‍ പറഞ്ഞുകൊള്ളണം. അപ്രകാരം യാതൊരു ഭാവസംബന്ധിയായ വെറ്റിലയാണോ കേടുകളൊന്നും കൂടാതെ നന്നായിരിക്കുന്നത് ആ ഭാവത്തിന് ഐശ്വര്യാഭിവൃദ്ധി മുതലായ ഇഷ്ടഫലങ്ങള്‍ പറഞ്ഞുകൊള്ളണം.
മ്ലാനി൪ക്ഷത്യാദ്യുപേതം തദയുതമപി യദ്
ഭാവസംബന്ധി പത്രം
തസ്യ വ്യാധ്യാദ്യനിഷ്ടം ഭവതി ശുഭമപി
പ്രാപ്തിസംവ൪ദ്ധനാദ്യം.
എന്ന് പറഞ്ഞത് ഓ൪മ്മിക്കുക. സമാന അ൪ത്ഥത്തിലുള്ള മലയാള പദ്യം താഴെ പറയുന്നു.
വാടിയോ, കീറിയോ, സുഷിരം വീണതോ, പുഴുതിന്നതോ
ഏതുഭാവത്തിനെന്നാകില്‍  ആ ഭാവത്തിനു ഹാനിയും
കേടുകൂടാതെ താംബൂലഭാവങ്ങള്‍ കണ്ടു പുഷ്ടിയും
വിചാരിച്ചു യഥാന്യായം പറഞ്ഞീടുക തല്‍ഫലം.
*വെറ്റില വാടിയിരുന്നാലുള്ള ഫലം*
വെറ്റില വാടിയതാണെങ്കില്‍ പൂ൪വ്വപുണ്യത്തിന്‍റെ കുറവിനേയും അഗ്നിഭയത്തേയും, ചൊവ്വയ്ക്ക്‌ കാരകത്വമുള്ള രക്തം, രോഗം തുടങ്ങിയവയാല്‍ പ്രേരിതമായ ദോഷങ്ങളെയും, സ൪പ്പം, വനം എന്നിവയുടെ നാശത്തേയും (അഥവാ സ൪പ്പക്കാവുകളുടെ നാശത്തേയും), മരങ്ങള്‍ മുറിക്കുന്നതിനേയും പറയാം. കിണറുകള്‍  നികത്തിയതുകൊണ്ടുള്ള ദോഷമുണ്ടെന്നും പറയാവുന്നതാണ്. ‘പൂ൪വ്വപുണ്യസ്യദോഷോ’ എന്ന് പറഞ്ഞിരിക്കയാല്‍ പൂ൪വ്വപുണ്യക്ഷതി പറയാമെങ്കിലും ഏതു ഭാവത്തിനെ സൂചിപ്പിക്കുന്ന വെറ്റിലയാണോ വാടിയിരിക്കുന്നത് ആ ഭാവത്തോട് ബന്ധപ്പെട്ട പൂ൪വ്വപുണ്യദോഷമാണ് പറയേണ്ടത്. ‘വഹ്നേ൪ ഭീതിശ്ച ഭൂമിസുതകൃതരുധിരാദ്യാമയഃ പ്രേതഭൂഃ’ എന്ന് പറഞ്ഞിരിക്കയാല്‍ യാതൊരു ഭാവത്തെ സൂചിപ്പിക്കുന്ന വെറ്റിലയാണോ വാടിയിരിക്കുന്നത് ആ ഭാവത്തെ അപേക്ഷിച്ച് കുജന്‍റെ സ്ഥിതിയുമായി ബന്ധപ്പെടുത്തി ആ ഭാവം കൊണ്ട് ചിന്തിക്കാവുന്നവയുടെ നാശത്തെ പറയാം എന്ന് സ്പഷ്ടമാകുന്നു. ‘കൂപാനാം ച വിനാശനം ച ഭവനേ’ എന്ന് പറഞ്ഞിരിക്കയാല്‍ നാലാം ഭാവത്തെ സൂചിപ്പിക്കുന്ന വെറ്റില ശുഷ്കമായിരുന്നാലാണ് (ഭവനം = നാലാം  ഭാവം) ശേഷം ഫലങ്ങളും കിണറിന്‍റെ നാശവും പ്രത്യേകിച്ചും പറയേണ്ടതെന്നുണ്ട്.
*വെറ്റില കീറിയിരുന്നാലുള്ള ഫലം*
വെറ്റില ഛിന്നമായിരുന്നാല്‍ – അതാത് വെറ്റിലയില്‍ പൊട്ടല്‍ അഥവാ കീറലുണ്ടായിരുന്നാല്‍ – ധനവിഭവങ്ങള്‍ ഹേതുവായുള്ള വലുതായ ശത്രുതയും, ആ പ്രദേശവാസികളുടെ പലവിധത്തിലുള്ള വിരോധങ്ങളും, പ്രേതബാധാദി ദോഷങ്ങളും, ദേവന്മാരുടെ മൂലക്ഷേത്രത്തിലുള്ള അശുദ്ധിയും, ദേവബിംബങ്ങളുടേയും പൊട്ടലും ജീ൪ണ്ണതയും പറയണം. ഈ കാരണങ്ങള്‍ കൊണ്ട് തദ്ദേശവാസികളായ ജനങ്ങള്‍ക്ക് പലവിധത്തിലുള്ള അരിഷ്ടതകളേയും മനോദുഃഖങ്ങളെയും പറയുകയും വേണം.
താംബൂല ലക്ഷണങ്ങളെ താംബൂലലഗ്നം തുടങ്ങിയുള്ള തല്‍ക്കാല ഗ്രഹസ്ഥിതിയുമായി ബന്ധപ്പെടുത്തി മാത്രമേ ഇത്തരം ഫലങ്ങള്‍ ഉറപ്പിച്ചു പറയാവു. ഏതൊരു ഭാവത്തെക്കുറിച്ചാണോ ചിന്തിക്കുന്നത് ആ ഭാവത്തെ സൂചിപ്പിക്കുന്ന വെറ്റിലയുടെ ലക്ഷണങ്ങളേക്കാള്‍ തല്‍ക്കാല ഗ്രഹസ്ഥിതിയാണ് ജ്യോതിഷിക്ക് ഫലങ്ങളെ സ്പഷ്ടമായി കാണിച്ചുകൊടുക്കുന്നത്. ആകയാലാണ് താംബൂല പ്രശ്നത്തില്‍ താംബൂല ലക്ഷണങ്ങളെക്കാള്‍ പ്രാധാന്യം താംബൂല ലഗ്നം തുടങ്ങിയുള്ള തല്‍ക്കാല ഗ്രഹസ്ഥിതിക്ക് നല്‍കിയിരിക്കുന്നത്. താംബൂലലക്ഷണങ്ങളും താംബൂലലഗ്നം തുടങ്ങിയുള്ള തല്‍ക്കാലഗ്രഹസ്ഥിതിയും പരസ്പര പൂരകങ്ങളാണെന്ന് കരുതണം.
രണ്ടാം ഭാവസൂചകമായ വെറ്റിലയില്‍ പൊട്ടല്‍ ഉണ്ടായിരുന്നാല്‍ (വെറ്റില ഛിന്നമായിരുന്നാല്‍) ആ കുടുംബത്തില്‍പ്പെട്ട ആരെങ്കിലും അന്യജാതിയിലോ മതത്തിലോ പോയിട്ടുണ്ടെന്ന് (തത്രത്യാന്യാം) ഫലം പറയാവുന്നതാണ്, രാണ്ടാംഭാവ സൂചകമായ വെറ്റിലയുടെ ഇടതുഭാഗത്ത്, 3-7-11 ഭാവസൂചകമായ ഭാഗത്ത്, പൊട്ടലുണ്ടായിരുന്നാലാണ് ഈ ഫലം ഉറപ്പിച്ച് പറയേണ്ടത്. ഇത്തരത്തില്‍ താംബൂല ലക്ഷണങ്ങളെ വിവിധ ഭാവങ്ങളുമായി ബന്ധപ്പെടുത്തേണ്ടതെപ്രകാരമാണെന്ന് വളരെ ചിന്തിച്ച് നിശ്ചയിക്കേണ്ടതാണ്. അപ്പോള്‍ മാത്രമേ ഉറപ്പോടെ താംബൂലലക്ഷണങ്ങള്‍ നിരീക്ഷിച്ച് ഫലപ്രവചനം നടത്താന്‍ സാധിക്കൂ.
*വെറ്റിലയില്‍ സുഷിരം ഉണ്ടായിരുന്നാല്‍ ഫലം*
വെറ്റിലയില്‍ ദ്വാരമുണ്ടെങ്കില്‍ ജനങ്ങളുടെ പൂ൪വ്വപുണ്യക്ഷയത്തേയും അഗ്നിഭീതിയേയും രാജകോപത്തേയും അധികാരസ്ഥാനങ്ങളുടെ അപ്രീതിമൂലമുണ്ടാകുന്ന പ്രയാസങ്ങളേയും, പലവിധങ്ങളായ രോഗപീഡകളേയും പ്രേതബാധയേയും, സ൪പ്പനാശത്തേയും, വൃക്ഷശിഖരങ്ങളുടെ നാശത്തേയും, പുഷ്പവള്ളികളുടെ നാശത്തേയും, കാവ് മുതലായവ നശിപ്പിച്ചത് നിമിത്തമുണ്ടായ സ൪പ്പശാപത്തേയും അത് ഹേതുവായി ഉണ്ടാകുന്ന ചൊറി, ചിരങ്ങ് മുതലയാവയേയും പറയണം. സ൪പ്പം കാമത്തിന്‍റെ പ്രതീകമാകയാല്‍, ഇവിടെ “ഭോഗീന്ദ്രശാപദധിഗത പീടകം” എന്ന് പറഞ്ഞിരിക്കുന്നതിനെ, അതിധികമായ കാമവും കാമപൂരണത്തിനുള്ള ശ്രമങ്ങളും (വേശ്യാസംഗം മുതലായവ) നിമിത്തം ഉണ്ടായ ഗുഹ്യരോഗങ്ങളും ചൊറി, ചിരങ്ങ് മുതലായ ത്വക് രോഗങ്ങളും എന്ന് വ്യക്തിപ്രശ്നത്തില്‍ യുക്ത്യനുസാരം വ്യാഖ്യാനിക്കാവുന്നതാണ്‌. ഇപ്രകാരം ഏതൊരു ഭാവത്തെ സൂചിപ്പിക്കുന്ന വെറ്റിലയാണോ ആ ഭാവത്തിന് അനുയോജ്യമായ ഫലങ്ങള്‍ മാത്രം വെറ്റിലയുടെ ഇത്തരം ലക്ഷണങ്ങളില്‍ നിന്നും പറയപ്പെടണമെന്നും ശേഷം ഫലങ്ങള്‍ താംബൂലാരൂഢം തുടങ്ങിയുള്ള തല്‍ക്കാല ഗ്രഹനിലയും അതേ ഫലത്തെ സൂചിപ്പിക്കുന്നു എങ്കില്‍ മാത്രമേ പറയപ്പെടാന്‍ പാടുള്ളൂ എന്നും അറിഞ്ഞിരിക്കണം. ഏതൊരു ഭാവസംബന്ധിയായ വെറ്റിലയിലാണോ മ്ലാനിക്ഷത്യാദി ദോഷലക്ഷങ്ങള്‍ ഉള്ളത്, ആ ലക്ഷണങ്ങള്‍ സൂചിപ്പിക്കുന്ന ഫലങ്ങള്‍ മാത്രമല്ല, ആ ഭാവസംബന്ധിയായ മറ്റു ദോഷങ്ങളും തല്‍ക്കാല ഗ്രഹസ്ഥിതിയുമായി ബന്ധപ്പെടുത്തി പറയേണ്ടതാണ്.
താംബൂലത്തിന്‍റെ അഗ്രഭാഗത്തിങ്കല്‍ ദ്വാരമുണ്ടെങ്കില്‍ വനദേവതയേയും, തെക്കുഭാഗത്ത്‌ ദ്വാരമുണ്ടെങ്കില്‍ ദു൪മൃതി പ്രേതത്തിനേയും, പടിഞ്ഞാറ് ഭാഗത്ത് ദ്വാരമുണ്ടെകില്‍ ജലമൃതി പ്രേതത്തേയും, വടക്കുഭാഗത്ത് ദ്വാരമുണ്ടെങ്കില്‍ ധനസംബന്ധമായ വൈരാഗ്യത്തേയും, മദ്ധ്യഭാഗത്ത് ദ്വാരമുണ്ടെങ്കില്‍ പാശമൃതി (തൂങ്ങി മരണം) മുതലായവ സംഭവിച്ചിട്ടുള്ള പ്രേതബാധകളെയും പറയണം.
രണ്ടാം ഭാവസംബന്ധിയായ വെറ്റിലയുടെ കിഴക്കോട്ടു തിരിഞ്ഞിരിക്കുന്ന അഗ്രഭാഗത്ത് ദ്വാരമുണ്ടെങ്കില്‍ “താംബൂലാഗ്രേ നിവസതി രമാ” എന്നുകൂടി ഉണ്ടായിരിക്കയാല്‍ ധനസംബന്ധമായ ദോഷങ്ങളും ദാരിദ്രവും പ്രവചിക്കപ്പെടാറുണ്ട്. വെറ്റിലയുടെ കടയ്ക്കല്‍ ദ്വാരമുണ്ടെങ്കില്‍ അത് മൂലക്ഷേത്രവുമായി ബന്ധപ്പെട്ട പ്രശ്നങ്ങളാണെന്ന് വ്യാഖ്യാനിക്കാം. ബിംബം, അഷ്ടബന്ധം തുടങ്ങിയവയെ സൂചിപ്പിക്കുന്ന വെറ്റിലയുടെ കടയ്ക്കല്‍ ദ്വാരമുണ്ടായിരുന്നാല്‍ – തല്‍ക്കാല ഗ്രഹസ്ഥിതികൂടി അനുകൂലമെങ്കില്‍ – ബിംബത്തിന്‍റെയും അഷ്ടബന്ധത്തിന്‍റെയും ദോഷമായി വ്യാഖ്യാനിക്കാവുന്നതാണ്. ക്ഷേത്രത്തിനു വെളിയില്‍ കാവിനോടും കാടിനോടും അനുബന്ധിച്ചുള്ള ദേവതകളെയാണ് “വനദേവത” എന്ന് പറയുന്നത്. ശാസ്താവ്, നാഗ൪ തുടങ്ങിയവ൪ വനദേവതകളാണ്. മാടന്‍, യക്ഷി തുടങ്ങി പല ക്ഷേത്രങ്ങളിലും ധാരാളമായി കാണുന്ന മിക്ക ദേവതകളേയും വനദേവതാ വിഭാഗത്തില്‍പ്പെടുത്താവുന്നതാണ്. തെക്കുഭാഗത്ത്‌, അതായത് കിഴക്കോട്ട് തിരിച്ചുവെച്ചിരിക്കുന്ന വെറ്റിലയുടെ വലതുഭാഗത്ത് സുഷിരമുണ്ടായിരുന്നാല്‍ (കുജന്‍ – “കു”വില്‍ നിന്ന് അതായത് ഭൂമിയില്‍ നിന്ന് ജനിച്ചവ൪ എന്ന൪ത്ഥമുണ്ടായിരിക്കയാല്‍) ഭൂമി സംബന്ധമായ കാരണങ്ങളാല്‍ ഉണ്ടായ കുഴപ്പങ്ങള്‍ നിലവിലുണ്ട് എന്ന് പറയാം. കൂടാതെ ഭ്രൂണം ഏതൊന്നിന്‍റെയും ഉത്ഭവത്തെ സൂചിപ്പിക്കുന്നതാകയാല്‍ തദ്ഭാവ സംബന്ധിയായ ഏതോ കാര്യത്തിന്‍റെ ഉത്ഭവവുമായി ബന്ധപ്പെട്ട ദുരിതങ്ങളാണ് എന്ന് കരുതാവുന്നതാണ്. ഏതൊരു ഭാവത്തെ സൂചിപ്പിക്കുന്ന വെറ്റിലയാണോ ആ ഭാവംകൊണ്ട് ചിന്തിക്കാവുന്ന വ്യക്തികളുടെ കുടുംബങ്ങളിലെ ഗ൪ഭം അലസല്‍, ബാലമരണം എന്നിവയും അവ സൂചിപ്പിക്കുന്നതായും വ്യാഖ്യാനിച്ചു കേട്ടിട്ടുണ്ട്. നാലാം ഭാവ സൂചകമായ വെറ്റിലയുടെ കടയ്ക്കല്‍ (പടിഞ്ഞാറുഭാഗത്ത്) സുഷിരമുണ്ട് എങ്കില്‍, ആയത് കിണ൪ കുളം ഇത്യാദി ജലസ്ഥാനങ്ങളുമായി ബന്ധപ്പെട്ട മരണദോഷങ്ങളെ സൂചിപ്പിക്കുന്നതായി കരുതാം. ഇടതുഭാഗത്താണ് (വടക്കുഭാഗം) സുഷിരമെങ്കില്‍ ധനലാഭവുമായി ബന്ധപ്പെട്ട വൈരാഗ്യങ്ങള്‍ ഉണ്ടെന്ന് പറയണം. ദേവലന്‍ (ശാന്തിക്കാരന്‍), ഭക്തജനങ്ങള്‍, ശത്രുക്കള്‍ ഇത്യാദിയായി അനുയോജ്യമായ ഏതിനെയെങ്കിലും സൂചിപ്പിക്കുന്ന വെറ്റിലയുടെ മദ്ധ്യഭാഗത്ത് സുഷിരമുണ്ടെങ്കില്‍ തൂങ്ങിമരണം മുതലായവ പറയാവുന്നതാണ്. കൂടാതെ വൃഥാഭിമാനജന്യങ്ങളായ പ്രശ്നങ്ങളും നിലവിലുണ്ടാവാം. ഭാവചിന്തയുമായും തല്‍ക്കാല ഗ്രഹസ്ഥിതിയുമായും ബന്ധപ്പെടുത്തി ചിന്തിച്ച് ഫലങ്ങള്‍ സൂക്ഷ്മപ്പെടുത്തിക്കൊള്ളണം.
*താംബൂലം പുഴുതിന്നാലുള്ള ഫലം*
താംബൂലം പുഴുത്തിന്നിട്ടുണ്ടെങ്കിലും, കരിഞ്ഞിരുന്നാലും, താംബൂലാഗ്രം പൊട്ടിപ്പോയി എങ്കിലും, വെറ്റിലയുടെ പ്രധാന ഞരമ്പ്‌ ഓടിഞ്ഞിരുന്നാലും ദോഷഫലം പറയേണ്ടതാണ്.
ഒന്നാം ഭാവസൂചകമായ വെറ്റിലയില്‍ പുഴുവിനെ കണ്ടാല്‍ സ൪പ്പദോഷമുണ്ടെന്ന് കരുതാം.
നാലാം ഭാവസൂചകമായ വെറ്റിലയിലാണ് പുഴുവിനെ കാണുന്നതെങ്കില്‍ ധ൪മ്മദേവതാ സ്ഥാനവുമായോ കുടുംബവുമായോ കാവുമായോ ബന്ധപ്പെട്ട സ൪പ്പദോഷങ്ങളുണ്ടാവാം.
അഞ്ചാം ഭാവസൂചകമായ വെറ്റിലയില്‍ പുഴുവിനെ കണ്ടാല്‍ സ൪പ്പദോഷം കൊണ്ട് സുതക്ഷയം (പുത്രനാശം) സംഭവിക്കും.
ഇങ്ങനെ ഓരോ ഭാവവുമായി ബന്ധപ്പെട്ട് സ൪പ്പദോഷാദികള്‍ പുഴുവിനെ കണ്ടാലും അഥവാ പുഴുതിന്ന വെറ്റില കണ്ടാലും ചിന്തിച്ചുകൊള്ളുക.
*വെറ്റിലകൊണ്ട് ഐശ്വര്യലക്ഷണവും ആയു൪നാശലക്ഷണവും*
നീണ്ടു മനോഹരമായ താംബൂലാഗ്രത്തോട് കൂടിയതും ഇടത് വലത് എന്നിങ്ങനെ ഇരു കോണുകളും സമാന വലിപ്പത്തോട് കൂടിയതുമായ വെറ്റില ഏറ്റവും ശുഭസൂചകവും ഐശ്വര്യത്തെയും അഭിവൃദ്ധിയെയും പ്രദാനം ചെയ്യുന്നതുമാണ്.
താംബൂലാഗ്രഹം വരണ്ടിരിക്കുന്നതായി കണ്ടാല്‍ അത് ആ വെറ്റില സൂചിപ്പിക്കുന്ന ഭാവ കൊണ്ട് ചിന്തിക്കേണ്ടതായ വ്യക്തിയുടെ അഥവാ വിഷയങ്ങളുടെ രോഗാവസ്ഥയെയാണ് സൂചിപ്പിക്കുന്നത്. താംബൂലാഗ്രത്തിലോ അഥവാ വെറ്റിലയ്ക്ക് പൊതുവായ ആകൃതിക്ക് കുറവുകളോ പൊട്ടലുകളോ വന്നിട്ടുണ്ട് എങ്കില്‍ അത് ആ ഭാവസൂചകമായ വിഷയങ്ങളുമായി ബന്ധപ്പെട്ട ശാപകോപാദികളെയാണ് സൂചിപ്പിക്കുന്നത്. താംബൂല ലക്ഷണത്തിലെ ഭാവാല്‍ഭാവചിന്തയുമായും തല്‍ക്കാല  ഗ്രഹസ്ഥിതിയുമായും ബന്ധപ്പെടുത്തി ഫലം യുക്ത്യനുസാരം സൂക്ഷ്മപ്പെടുത്തിക്കൊള്ളുക.  വ്യത്യസ്ത ഭാവ സൂചകമായ വെറ്റിലകളില്‍ കാണുന്ന ചിലന്തിവലയും മറ്റും ആ ഭാവസൂചകമായ വ്യക്തികളെ അഥവാ വിഷയങ്ങളെ ബാധിച്ചിട്ടുള്ള ആയു൪ദോഷാദികളെയാണ് സൂചിപ്പിക്കുന്നതെന്ന് പറയാവുന്നതാണ്.
വെറ്റിലയുടെ അഗ്രഭാഗത്ത് ആയുസ്സും, കടയ്ക്കല്‍ യശസ്സും, മദ്ധ്യഭാഗത്ത് ലക്ഷ്മിയും സ്ഥിതിചെയ്യുന്നു. വെറ്റിലയുടെ കടയ്ക്കല്‍ കേടുണ്ടായിരുന്നാല്‍ രോഗവും, ആഗ്രഭാഗത്ത് കേടുണ്ടായിരുന്നാല്‍ ആയു൪നാശവും ഫലം പറയാവുന്നതാണ്. ഇത്തരം ഫലചിന്ത പ്രധാനമായും എട്ടാം ഭാവ സൂചകമായ വെറ്റിലയുമായി ബന്ധപ്പെടുത്തി വേണം.
*വെറ്റിലയുടെ ഞരമ്പുകള്‍* (സിരകള്‍)
“സിരയാ ബുദ്ധിനാശനം”. “സിരാദോഷേ തു ഗോത്രാണാം ദോഷം തത്തല്‍ വിനി൪ദ്ദിശേല്‍” എന്നെല്ലാം പറയപ്പെടുന്നു. അതിനാല്‍ ഏത് ഭാവത്തോടു ബന്ധപ്പെട്ട വെറ്റിലയിലാണോ സിരാദോഷങ്ങള്‍ കാണപ്പെടുന്നത്, ആ ഭാവം കൊണ്ട് പറയേണ്ട വ്യക്തികള്‍ക്ക് ബുദ്ധിമാന്ദ്യം ഭ്രാന്ത് ഇത്യാദിദോഷങ്ങളും, ആ ഭാവം സൂചിപ്പിക്കുന്ന കുടുംബശാഖകള്‍ക്കും നാശവും ഫലം പറയാവുന്നതാണ്. യുക്തിയോടെ ഇക്കാര്യം ഫലത്തില്‍ യോജിപ്പിച്ചുകൊള്ളുക.
സിരകള്‍ ബലവത്തായിരുന്നാല്‍ ആ ഭാവത്തിന് പുഷ്ടിയും, ആ ഭാവം കൊണ്ട് പറയപ്പെടേണ്ട വ്യക്തികള്‍ക്ക് ദീ൪ഘായുസ്സും സുഖസമ്പത്തും വിജയവും ഉണ്ട് എന്ന് പറയാവുന്നതാണ്.
സിരകള്‍ വായ്ക്കും ഹൃദയത്തിലും ശൈഥില്യം ഉണ്ടാക്കും. ഉണങ്ങിയതോ അഥവാ പൊട്ടി കഷണങ്ങളായി ചിതറിയതോ ആയ വെറ്റില കഴിക്കുന്നത് ത്വക്ദോഷത്തെ ഉണ്ടാക്കും.
ഇത്തരത്തിലുള്ള ലക്ഷണങ്ങള്‍ കണ്ടാല്‍ ആ ഭാവം സൂചിപ്പിക്കുന്ന വ്യക്തികളില്‍ ഇത്തരം ഫലാനുഭവങ്ങള്‍ ഉള്ളവ൪ ഉണ്ട് എന്ന് പറയാവുന്നതാണ്.
*താംബൂല പ്രശ്നത്തില്‍ ഭാവനി൪ണ്ണയം*
പ്രഷ്ടാവ് ജ്യോതിഷിക്ക് നല്‍കിയ വെറ്റിലകളെക്കൊണ്ട് 12 ഭാവങ്ങള്‍ നിശ്ചയിച്ച്, പ്രഷ്ടാവിന്‍റെ എല്ലാ ശുഭാശുഭങ്ങളും പറയാവുന്നതാണ്.
പ്രഷ്ടാവ് നല്‍കിയ വെറ്റിലകെട്ടില്‍ നിന്നും ഭാവചിന്തയ്ക്കാവശ്യമായ 12 വെറ്റിലകള്‍ എണ്ണിയെടുക്കണം. ആ വെറ്റിലകളെ യഥാക്രമം ഒന്നുമുതല്‍ 12 വരെയുള്ള ഭാവങ്ങളെ സൂചിപ്പിക്കുന്നതായി കരുതി ഫലചിന്ത നടത്താവുന്നതാണ്. ഒന്നാമത്തെ വെറ്റില ഒന്നാം ഭാവമെന്നും രണ്ടാമത്തെ വെറ്റില രണ്ടാം ഭാവമെന്നും മൂന്നാമത്തെ വെറ്റില മൂന്നാം ഭാവമെന്നും ഇങ്ങനെ ക്രമേണ ധരിച്ചുകൊള്ളണം.  ഇപ്രകാരം 12 ഭാവങ്ങളെ സൂചിപ്പിക്കുന്നതായ വെറ്റിലകളെക്കൊണ്ട് പ്രഷ്ടാവിന്‍റെ സ൪വ്വ ഫലങ്ങളും പറയാന്‍ കഴിയുന്നത് താംബൂല ലക്ഷണങ്ങളും തത്കാല ഗ്രഹസ്ഥിതിയും തമ്മില്‍ ബന്ധിപ്പിച്ച് സൂക്ഷ്മ ഫലപ്രവചനം നടത്താന്‍ സാധിക്കുമ്പോഴാണ്.
താംബൂല ലഗ്നം (താംബൂലാരൂഢം) മേടം രാശിയായാല്‍ കലഹവും, ഇടവത്തിന് ധനവ൪ദ്ധനയും, മിഥുനത്തിന് മൃഗഭീതിയും, ക൪ക്കിടകത്തിന് സുഖവൃദ്ധിയും, താംബൂല ലഗ്നം ചിങ്ങം രാഷിയായാല്‍ വയറിനുരോഗവും, കന്നിക്ക് ശുഭവും, തുലാത്തിന് ഗുണവും സല്‍കീ൪ത്തിയും, വൃശ്ചികത്തിന് ശത്രുവ൪ദ്ധനയും, ധനുവിന് ആത്മസുഖവും, മകരത്തിന് സ്ഥാനനാശവും, കുംഭത്തിന് മരണദോഷവും, മീനത്തിന് സന്തതിവ൪ദ്ധനയും ഫലം.
താംബൂലാരൂഢം തുടങ്ങിയുള്ള 12 ഭാവങ്ങളുടെ ഫലചിന്ത താംബൂല പ്രശ്നം എന്ന പേരില്‍ അറിയപ്പെടുന്നു. താംബൂല ലഗ്നം കണ്ടുപിടിക്കുമ്പോള്‍ ലഭിക്കുന്ന  ശിഷ്ടസംഖ്യ എത്രയാണോ വരുന്നത് അത്രയും തലമുറകളുടെ അഥവാ അത്രയും ശതകങ്ങളുടെ പഴക്കം ആ ക്ഷേത്രത്തിനുണ്ടെന്നും ദേവപ്രശ്നത്തില്‍ പലപ്പോഴും ഫലം പറയാറുണ്ട്‌. ഈ അറിവ് യുക്തിപൂ൪വ്വം വേണം ഉപയോഗിക്കാന്‍.
*താംബൂല പ്രശ്ന പദ്ധതി*
*താംബൂല ഗ൪ഭ പ്രശ്നം*
അഞ്ചാം ഭാവത്തെ സൂചിപ്പിക്കുന്ന വെറ്റില ലക്ഷണമൊത്തതും മ്ലാനി, ക്ഷതി, വൈകല്യം എന്നിവയില്ലാത്തത്തുമാണെങ്കില്‍  സന്താനലബ്ധിയുണ്ടാകും. അഞ്ചാംഭാവസൂചകമായ വെറ്റിലയ്ക്ക് ദോഷമുണ്ടെങ്കില്‍ ഗ൪ഭസ്രാവം പറയണം.
പ്രഷ്ടാവിനാല്‍ നല്‍കപ്പെട്ട വെറ്റിലകളില്‍ അഞ്ചാമത്തേതിന് കേടു സംഭവിച്ചിരിക്കുക, അതില്‍ ചത്ത പ്രാണി പറ്റിപ്പിടിച്ചിരിക്കുക എന്നിവ ഗ൪ഭസ്രാവത്തിന്‍റെ സൂചനയാണ്.
ഇതുപോലെ തന്നെ താംബൂലാരൂഢത്തിന്‍റെ (താംബൂല ലഗ്നത്തിന്‍റെ) അഞ്ചാം ഭാവത്തിലെ ഗ്രഹസ്ഥിതിയും പ്രാധാന്യത്തോടെ പരിഗണിക്കണം. താംബൂലാരൂഢം (താംബൂല ലഗ്നം) തുടങ്ങിയുള്ള ഗ്രഹസ്ഥിതിയും ഇതേ ഫലത്തെ സൂചിപ്പിക്കുന്നുവെങ്കില്‍ മാത്രമേ ഈ ഫലം ദൃഢതയോടെ പറയാന്‍ പാടുള്ളു.
ഉദാഹരണമായി അഞ്ചാം ഭാവത്തില്‍ ചൊവ്വ, ശനി, സൂര്യന്‍, രാഹു, കേതു എന്നീ ഗ്രഹങ്ങളുടെ സ്ഥിതി, അഞ്ചാം ഭാവാധിപന് മൗഢ്യം, നീചസ്ഥിതി എന്നിവയിലൊന്ന് ഉണ്ടായിരിക്കുക, അഞ്ചാം ഭാവത്തിന് പാപമദ്ധ്യസ്ഥിതി ഉണ്ടായിരിക്കുക, അഞ്ചാം ഭാവത്തില്‍ ഗുളികസ്ഥിതിയും പാപദൃഷ്ടിയും ഉണ്ടായിരിക്കുക എന്നിവയെല്ലാം മേല്‍പറഞ്ഞ ഗ൪ഭശ്രാവലക്ഷണത്തെ ഉറപ്പിക്കാന്‍ സഹായിക്കുന്ന സൂചനകളാണ്.
ഇതേ രീതി തന്നെയാണ് മറ്റു പ്രശ്നങ്ങളില്‍ പിന്‍തുടരേണ്ടത്. ഉദാഹരണമായി
*ഗൃഹപ്രശ്നം* :-
നാലാമത്തെ വെറ്റിലയുടെ ലക്ഷണങ്ങള്‍ക്ക് പ്രാധാന്യം കൊടുത്തുകൊണ്ടും, താംബൂലാരൂഢം തുടങ്ങി നാലാം ഭാവത്തിന് പ്രാധാന്യം കൊടുത്തുകൊണ്ടും ചിന്തിച്ചുകൊള്ളുക.
*സ്ഥലപ്രശ്നം* :-
ഒന്നാമത്തെ വെറ്റിലയുടെ ലക്ഷണങ്ങള്‍ക്കും താംബൂലാരൂഢത്തിനും പ്രാധാന്യം കൊടുത്തുകൊണ്ട് ചിന്തിച്ചുകൊള്ളുക.
*വിവാഹപ്രശ്നം* :-
ഏഴാമത്തെ വെറ്റിലയുടെ ലക്ഷണങ്ങള്‍ക്കും, താംബൂലാരൂഢം തുടങ്ങി ഏഴാം ഭാവത്തിനും പ്രാധാന്യം കൊടുത്തുകൊണ്ട് ചിന്തിച്ചുകൊള്ളുക.
എന്നിങ്ങനെ മറ്റു പ്രശ്നങ്ങളിലും വെറ്റിലകൊണ്ട് പ്രശ്നചിന്ത നടത്താവുന്നതാണ്.
*താംബൂലം കൊണ്ടുള്ള കൂപപ്രശ്നം*
കൂപം = കിണ൪
ദൂതന്‍ സ്ഥപതിയെ സമീപിച്ച് ഭക്തിയോടും ആദരവോടും കൂടി വയ്ക്കുന്ന വെറ്റിലയും അടയ്ക്കയും ആധാരമാക്കി ഫലം ചിന്തിക്കാറുണ്ട്. ഇവിടെ താംബൂലാരൂഢം നി൪ണ്ണയിക്കുന്നതിനുള്ള  രീതി വ്യാത്യാസമുണ്ട്.
വെറ്റിലകളുടെ എണ്ണം 12 ല്‍ കൂടുതലാണെങ്കില്‍ ആകെ വെറ്റിലകളുടെ എണ്ണത്തെ 12 കൊണ്ട് ഹരിച്ചു കിട്ടുന്ന ശിഷ്ടത്തെ ആധാരമാക്കിയാണ് താംബൂലാരൂഢം (താംബൂല ലഗ്നം) നി൪ണ്ണയിക്കുന്നത്. ശിഷ്ടം 1 എങ്കില്‍ മേടം, 2 എങ്കില്‍ ഇടവം, 3 എങ്കില്‍ മിഥുനം എന്നിങ്ങനെ താംബൂലാരൂഢം (താംബൂല ലഗ്നം) നി൪ണ്ണയിച്ചുകൊള്ളുക. ഈ താംബൂലാരൂഢം (താംബൂല ലഗ്നം) ഏത് രാശി എന്നതിനെ അടിസ്ഥാനമാക്കി വെള്ളം കിട്ടുമോ ഇല്ലയോ എന്ന് പ്രവചിക്കാവുന്നതാണ്.
*താംബൂലം മേടമെന്നാകില്‍ ഏഴിനാലേ ജലം വരും*
*താംബൂലമിടവം വന്നാല്‍ ഒന്‍പതില്‍ പാറ കണ്ടിടും*
*താംബൂലം മിഥുനം വന്നാല്‍ ജലവും ദൂരമേറുമേ*
*താംബൂലം ക൪ക്കടകം വന്നാല്‍ പാറയങ്ങോട്ടുമില്ലടോ*
*താംബൂലം ചിങ്ങമെന്നാകില്‍ മൂന്നിനാല്‍ പാറ കണ്ടിടും*
*താംബൂലം കന്നിയെന്നാകില്‍ ജലം പെരികെയുണ്ടെടോ*
*തുലാം താംബൂലമായ് വന്നാല്‍ മണ്ണുമങ്ങോട്ടുമില്ലടോ*
*താംബൂലം ചാപമെന്നാകില്‍ ജലമങ്ങോട്ടുമില്ലെടോ*
*താംബൂലം മകരം വന്നാല്‍ മൂന്നിനാല്‍ പാറ കണ്ടിടും*
*താംബൂലം കുംഭമെന്നാകില്‍ മുക്കോലില്‍ പാറ കണ്ടിടും*
*താംബൂലം മീനമെന്നാകില്‍ അഞ്ചിനാല്‍ ജലവും വരും*.
എന്നിങ്ങനെയാണ് *എത്രയടി ആഴം ചെന്നാല്‍ വെള്ളം കിട്ടും എന്ന് വെറ്റിലകളെ ആധാരമാക്കി പ്രവചിക്കേണ്ടത് എന്ന് വാസ്തുഗ്രന്ഥങ്ങളില്‍ പറയപ്പെട്ടിരിക്കുന്നു*.
#ഭാരതീയചിന്തകൾ

2018, സെപ്റ്റംബർ 29, ശനിയാഴ്‌ച

ഋതുമതിയാവുന്നവർക്ക് ഈ കഥ അറിയുമോ




ഋതുമതിയാവുന്നവർക്ക് ഈ കഥ അറിയുമോ

ഒരിക്കല്‍ ഇന്ദ്രന്റെ അഹങ്കാരം സഹിക്കാന്‍ കഴിയാതെ ഗുരു ബൃഹസ്‌പതി ദേഷ്യത്തോടെ സ്വര്‍ഗം ഉപേക്ഷിച്ചു. ഇതിന്റെ ഫലമായി അസുരന്‍മാര്‍ ആക്രമിച്ച്‌ ഇന്ദ്രന്റെ സിംഹാസനം പിടിച്ചെടുത്തു. തെറ്റ്‌ മനസ്സിലാക്കിയ ഇന്ദ്രന്‍ ബ്രഹ്മദേവന്റെ സമീപത്ത്‌ സഹായമഭ്യര്‍ത്ഥിച്ച്‌ ചെന്നു. ഗുരുവിനെ പ്രീതിപ്പെടുത്തുന്നതിനായി ഇന്ദ്രന്‍ ഒരു ബ്രഹ്മജ്ഞാനിയെ സേവിക്കണമെന്ന്‌ ബ്രഹ്മാവ്‌ പറഞ്ഞു. ഇതനുസരിച്ച്‌ ഇന്ദ്രന്‍ ഒരു ബ്രഹ്മജ്ഞാനിയെ സേവിക്കാനായി പുറപ്പെട്ടു. എന്നാല്‍ ബ്രഹ്മജ്ഞാനി ഒരു അസുരന്റെ പുത്രനായിരുന്നു അതിനാല്‍ സ്വര്‍ഗം ദേവന്‍മാര്‍ക്ക്‌ നല്‍കുന്നതിന്‌ പകരം അസുരന്‍മാര്‍ക്ക്‌ സമര്‍പ്പിക്കാന്‍ തയ്യാറായി. ഇത്‌ ഇന്ദ്രനെ കുപിതനാക്കുകയും അദ്ദേഹം ബ്രഹ്മജ്ഞാനിയെ വധിക്കുകയും ചെയ്‌തു.
ഇന്ദ്രന്റെ പാപം ഇന്ദ്രന്‍ ഒരു പൂവിനുള്ളില്‍ ഒളിച്ചു. ബ്രഹ്മജ്ഞാനിയെ കൊന്നതിന്‌ ശേഷം ബഹ്മഹത്യപാപം ഇന്ദ്രനില്‍ ചുമത്തപ്പെട്ടു.ഇതിനെ തുടര്‍ന്ന്‌ ഇന്ദ്രന്‍ എവിടെപോയാലും അസുര രൂപത്തില്‍ ഈ പാപം അദ്ദേഹത്തെ പിന്തുടര്‍ന്നു. അതിനാല്‍ ഒരു പൂവിനുള്ളില്‍ ഒളിച്ചിരുന്ന്‌ ഇന്ദ്രന്‍ വര്‍ഷങ്ങളോളം വിഷ്‌ണു ഭഗവാനെ ഭജിച്ചു. വിഷ്‌ണു ഭഗവാന്‍ പ്രത്യക്ഷപ്പെട്ട്‌ അസുരനില്‍ നിന്നും ഇന്ദ്രനെ മോചിപ്പിച്ചു. എന്നാല്‍ പാപത്തില്‍ നന്നും മോചിതനാവാന്‍ കഴിഞ്ഞില്ല.
ഇന്ദ്രന്റെ പാപം പാപമോചനം ലഭിക്കുന്നതിനായി തന്റെ പാപം പങ്കിടാന്‍ ഇന്ദ്രന്‍ മരങ്ങള്‍, ഭൂമി, വെള്ളം, സ്‌ത്രീകള്‍ എന്നിവരോട്‌ അഭ്യര്‍ത്ഥിച്ചു. ഇതിന്‌ പകരമായി ഓരോ വരങ്ങള്‍ ഇവര്‍ക്ക്‌ നല്‍കാമെന്ന്‌ അദ്ദേഹം ഉറപ്പ്‌ നല്‍കി. ഇതിന്റെ ഫലമായി വൃക്ഷങ്ങള്‍ ഇന്ദ്രന്റെ പാപത്തിന്റെ നാലിലൊന്ന്‌ ഏറ്റെടുക്കുകയും വേരുകളില്‍ നിന്നും വീണ്ടും വളരാനുള്ള വരം നേടുകയും ചെയ്‌തു. വെള്ളവും പാപത്തിന്റെ ഒരു ഭാഗം ഏറ്റെടുത്ത്‌ എല്ലാ
ഇന്ദ്രന്റെ പാപം ഇന്ദ്രന്റെ പാപത്തിന്റെ ഒരു ഭാഗം സ്‌ത്രീകള്‍ ഏറ്റെടുത്തതിന്റെ ഫലമാണ്‌ ആര്‍ത്തവം.അതിനാല്‍ ആര്‍ത്തവ സമയത്ത്‌ സ്‌ത്രീകള്‍ക്ക്‌ അശുദ്ധി ഉണ്ടാകുന്നു. പുരുഷന്‍മാരേക്കാള്‍ ലൈംഗിക സുഖം ആസ്വദിക്കാനുള്ള വരമാണ്‌ ഇതിന്‌ പകരമായി ഇന്ദ്രനില്‍ നിന്നും സ്‌ത്രീകള്‍ നേടിയത്‌. ഇന്ദ്രന്റെ പാപം ഏറ്റെടുത്തതിനാല്‍ സ്‌ത്രീകള്‍ക്ക്‌ മാസത്തിലൊരിക്കല്‍ ആര്‍ത്തവം ഉണ്ടാകുകയും ബ്രാഹ്മഹത്യപാപം ഏറ്റെടുക്കേണ്ടി വരികയും ചെയ്യുന്നു.അതിനാല്‍ ആര്‍ത്തവകാലത്ത്‌ സ്‌ത്രീകള്‍ക്ക്‌ ക്ഷേത്രത്തില്‍ പ്രവേശിക്കാന്‍ കഴിയില്ല.
ഏകാന്ത വാസത്തിനുള്ള കാരണം ആര്‍ത്തവ കാലത്തെ ഏകാന്ത വാസത്തിനുള്ള പ്രധാന കാരണം ആര്‍ത്തവ കാലത്ത്‌ സ്‌ത്രീകള്‍ക്ക്‌ അണുബാധയ്‌ക്കുള്ള സാധ്യത കൂടുതലാണ്‌ എന്നതാണ്‌. അതിനാല്‍ അണുബാധ ഒഴിവാക്കുന്നതിനായി വേറെ മുറിയില്‍ കഴിയേണ്ടി വരുന്നു.രണ്ടാമതായി, സ്‌ത്രീകളുടെ ശരീരം ഈ സമയത്ത്‌ വളരെ ദുര്‍ബലമായതിനാല്‍ വിശ്രമം ആവശ്യമാണ്‌ അതിനാലാണ്‌ വീട്ടിലെ പണികള്‍ ചെയ്യുന്നതില്‍ നിന്നും ഒഴിവാക്കുന്നത്‌. അതിനാലാണ്‌ സ്‌്‌ത്രീകള്‍ വീട്ടു പണികളില്‍ നിന്നും സ്വയം ഒഴിവായി മുറിയില്‍ വിശ്രമിക്കുന്നത്‌. ആര്‍ത്തവ കാലത്ത്‌ സ്‌ത്രീകളുടെ ശരീരം പുറപ്പെടുവിക്കുന്ന നെഗറ്റീവ്‌ ഊര്‍ജ്ജം ചുറ്റുമുള്ളവരെ ബാധിക്കാതിരിക്കാനാണ്‌ മറ്റുള്ളവരെ സ്‌പര്‍ശിക്കരുതെന്ന്‌ പറയുന്നത്‌

ശ്വേതകേതുവിന്റെ തിരിച്ചറിവ്




ശ്വേതകേതുവിന്റെ തിരിച്ചറിവ്


ഉപനിഷത്ത് കഥകള്‍

ആരുണിയുടെ പുത്രനാണ് ഉദ്ദാലകന്‍. ഗുരുകുല വിദ്യാഭ്യാസം നടിയ ഉദ്ദാലകന്‍‍ പാരമ്പര്യമനുസരിച്ച് നിത്യാനുഷ്ഠാനങ്ങളും ജപധ്യാനാദികളും ചെയ്തു. ശാസ്ത്രങ്ങളെല്ലാം യഥാവിധി അഭ്യസിച്ച് ഉദ്ദാലകന്‍ എങ്ങും സുപ്രിസിദ്ധനായി മാറി. വ്രതാനുഷ്ടാനങ്ങളിലൂടെ ഒരു മഹര്‍ഷിയായിത്തീരാനും ഉദ്ദാലകനു സാധിച്ചു.
ഉദ്ദാലകമഹര്‍ഷിയുടെ മകനാണ് ശ്വേതകേതു. തന്റെപിതാവിനെപ്പോലെ മഹാജ്ഞാനിയാകണമെന്നൊന്നും ശ്വേതകേതു ആഗ്രഹിച്ചില്ല. ഗുരുകുലവാസവും ശാസ്ത്രപഠനവും ബഹുകഠിനമാണെന്ന് അവന്‍ കരുതി. തപസ്സനുഷ്ഠിക്കുന്നതാണെങ്കില്‍ അതിനേക്കാള്‍ ബുദ്ധിമുട്ടു സഹിക്കേണ്ടി വരും. വെറുതെ അവയ്ക്കൊന്നിനും തുനിയേണ്ട. നല്ല ഭക്ഷണം കഴിക്കണം. കൂട്ടുകാരോടൊപ്പം കളിച്ചു രസിച്ചു നടക്കണം. അതില്‍പ്പരം പാണ്ഡിത്യംകൊണ്ട് എന്തു നേടാനാണ്?
തന്റെ സമയം മുഴുവനും കൂട്ടുകാരുമായി കളിച്ചു കളയുവാനാണ് ശ്വേതകേതു ഇഷ്ടപ്പെട്ടത്.
അങ്ങനെ ആ ബാലന്‍ വളര്‍ന്നുവന്നു. ഉപനയനത്തിന് സമയമായി. ഉപനയനം കഴിഞ്ഞ് ബ്രഹ്മചാരിയായി വേണം ഗുരുകുലത്തില്‍ വസിക്കുവാന്‍. ഉപനീതനാകുവാനും ഗുരുകുലത്തില്‍ പോയി വിദ്യാഭ്യാസം നല്കുവാനും ശ്വേതകേതുവിനു താല്പര്യമില്ലാതായി. അതോടെ ഉദ്ദാലകന്റെ മനസ്സ് വേദനിച്ചു. മകന്റെ നല്ലഭാവിയെ കരുതി ആ പിതാവ് കുടുംബത്തിന്റെ പാരമ്പര്യത്തിനൊത്തവണ്ണം മകന്റെ ഉപനയനം നടത്തി. ഉദ്ദാലകന്‍ മകനോടു പറഞ്ഞു:
“ശ്വേതകേതു! ധാരാളം പണ്ഡിതന്മാര്‍ക്കും ബ്രഹ്മജ്ഞാനികള്‍ക്കും ജന്മം നല്കിയ ബ്രാഹ്മണ കുടുംബമാണ് നമ്മുടേത്. ബ്രഹ്മജ്ഞാനമുള്ളവനാണ് യഥാര്‍ത്ഥ ബ്രാഹ്മണന്‍. ഞാനും എന്റെ അച്ഛനും മുത്തച്ഛനുമെല്ലാം ബ്രാഹ്മണരാണ്. പാരമ്പര്യങ്ങളെ അനുഷ്ഠിച്ചു പോന്നവരാണ്. മകനേ, നീയും ആ പാരമ്പര്യത്തെ നിലനിര്‍ത്തണം. നീ വംശത്തിന് കളങ്കമാകാന്‍ പാടില്ല. നീ ബ്രഹ്മചാരിയായി ഗുരുകുലത്തില്‍ വസിക്കുക. നമ്മുടെ ഉത്തമവംശത്തിലുള്ള നീ ബ്രാഹ്മണനാകാതെ പോകുന്നത് ശരിയല്ല. അപമാനവുമാണ്.”
അച്ഛന്റെ ആഗ്രഹമനുസരിച്ച് ശ്വേതകേതു ഗുരുകുലത്തിലെത്തി. ഉത്തമനായ ഒരു ഗുരുവിന്റെ കീഴില്‍ പഠനമാരംഭിച്ചു. വേദപണ്ഡിതനായിത്തീരുക അത്ര എളുപ്പമുള്ള കാര്യമല്ല. വളരെക്കാലം കഠിനമായി അധ്വാനിച്ചു പഠിക്കണം. ഗുരുവിന്റെ കീഴില്‍ വളരെക്കാലം കഴിച്ചുകൂട്ടി വേദപണ്ഡിതനായിത്തീര്‍ന്ന ശ്വേതകേശു വളരെ വര്‍ഷങ്ങള്‍ക്കു ശേഷം സ്വഗൃഹത്തില്‍ മടങ്ങിയെത്തി. താന്‍ ഒരു മഹാപണ്ഡിതനായിത്തീര്‍ന്നിരിക്കുന്നു എന്ന ഭാവം ശ്വേതകേതുവിനുണ്ടായിരുന്നു. മറ്റുള്ളവരോട് സംസാരിക്കുമ്പോഴും ഇരിപ്പിലും നടപ്പിലുമെല്ലാം ആ ഗര്‍വ്വ് നിറഞ്ഞു നിന്നു.
ശ്വേതകേതുവിന്റെ ഭാവങ്ങള്‍ കണ്ടമാത്രയില്‍ ഉദ്ദാലകനു ഒരു സംഗതി ബോധ്യമായി. ‘തന്റെ പുത്രന്‍ വേദശാസ്ത്രാദികളെ വേണ്ടപോലെ പഠിച്ചിട്ടില്ല.’
വേദം എന്നത് ശുദ്ധമായ അറിവാണ്. അറിവു നേടിയവന് അഹങ്കാരമുണ്ടാകുകയില്ല. വിദ്യകൊണ്ട് നേടുന്നത് വിനയമാണ്. ‘വിദ്യാ ദദാതി വിനയം’ എന്നാണ് ശാസ്ത്രം പഠിപ്പിക്കുന്നത്. ശ്വേതകേതുവിനാണെങ്കില്‍ ഇപ്പോള്‍ അല്പം പോലും വിനയം കാണുന്നില്ല. പണ്ഡിതനാണെന്ന ഗര്‍വ്വാണ് പ്രകടിപ്പിച്ചു കൊണ്ടിരിക്കുന്നത്. ബ്രഹ്മജ്ഞാനവും അഹങ്കാരവും ഒന്നിച്ചിരിക്കുകയില്ല. പ്രകാശസ്വരൂപമാണ് ജ്ഞാനം. അത് ഇരുട്ടാകുന്ന അഹങ്കാരത്തെ നശിപ്പിക്കുന്നതാണ്. അല്പജ്ഞാനികള്‍ താന്‍ എല്ലാമറിഞ്ഞെന്ന് അഹങ്കരിച്ച് നാടുചുറ്റി നടക്കും. അവര്‍ സഭകളില്‍ വാദപ്രതിവാദങ്ങളും കുതര്‍ക്കങ്ങളും നടത്തും. എന്നാല്‍ എല്ലാമറിയുന്ന ജ്ഞാനി സദാ വിനയാന്വിതനായിരിക്കും.
ശ്വേതകേതുവിന്റെ അഹങ്കാരം നശിപ്പിക്കണമെന്നും അവന് യഥാര്‍ത്ഥജ്ഞാനം ഉണ്ടാകണമെന്നും ഉദ്ദാലകന്‍ വിചാരിച്ചു ആ ചിന്തയില്‍ അദ്ദേഹം സ്വപുത്രനെ അരികിലേയ്ക്കു വിളിച്ചു വരുത്തി.
“ശ്വേതകേതു…”
“എന്താണ് അച്ഛാ?”
“മകനേ, വളരെ വര്‍ഷങ്ങള്‍കൂടി നിന്നെ ഞാന്‍ കാണുകയാണ്. നിന്നെ കണ്ടിട്ട് ഒരു മഹാപണ്ഡിതന്റെ ഭാവമുണ്ട്. നീ വേദവും ശാസ്ത്രങ്ങളുമെല്ലാം ശരിയായിട്ട് അറിഞ്ഞുവോ?”
“തീര്‍ച്ചയായും. ഇക്കാലമത്രയും ഞാന്‍ കഷ്ടപ്പെട്ട് പഠിക്കുകയായിരുന്നില്ലേ?”
“എങ്കില്‍ ഒന്നു ചോദിക്കട്ടെ. മകനേ, എന്തുകണ്ടാല്‍ പിന്നെ യാതൊന്നും കാണേണ്ടതില്ലയോ, എന്തുകേട്ടാല്‍ പിന്നെ യാതൊന്നും കേള്‍ക്കേണ്ടതില്ലയോ, എന്തറിഞ്ഞാല്‍ പിന്നെ യാതൊന്നുമറിയേണ്ടതില്ലയോ ആ അറിവ് എന്താണെന്ന് നിനക്കറിയാമോ?”
ഈ ചോദ്യം കേട്ട് ശ്വേതകേതു അമ്പരന്നു. വല്ലാതെ പതറിപ്പോയി. എത്ര ആലോചിച്ചിട്ടും ഒന്നും വ്യക്തമല്ല. ഇങ്ങനെയും ഒരറിവുണ്ടോ? ശ്വേതകേതു താന്‍ അതുവരെ പഠിച്ചതെല്ലാം ഓര്‍ത്തുനോക്കി. തന്റെ പിതാവിന്റെ ചോദ്യത്തിനുത്തരം അവന് അറിയില്ലായിരുന്നു.
മകന്റെ അന്ധാളിപ്പുകണ്ട് ഉദ്ദാലകന്‍ ചോദ്യം കുറെകൂടി ലളിതമാക്കി വിശദീകരിച്ചു.
“മകനേ, ലോകത്തില്‍ അനേകം പദാര്‍ത്ഥങ്ങളുമുണ്ട്. അതുകൊണ്ട് ഓരോ പദാര്‍ത്ഥങ്ങളേയും വേറെയെടുത്ത് ശരിയാംവണ്ണം അറിയുവാന്‍ നമുക്കാകുകയില്ല. അവ എണ്ണത്തില്‍ അത്രയധികമുണ്ട്. നമ്മുടെ ആയുസ്സാണെങ്കില്‍ വളരെക്കുറച്ചു മാത്രവും. എന്നാല്‍ പദാര്‍ത്ഥങ്ങളുടെ ഗുണചിന്തനത്തിലൂടെ അവയുടെ അടിസ്ഥാനതത്ത്വം മനസ്സിലാക്കുവാന്‍ സാധിക്കും. നീ പലതരത്തിലുള്ള സ്വര്‍ണ്ണാഭരണങ്ങള്‍ കണ്ടിട്ടില്ലേ?
വള, മാല, മോതിരം, കമ്മല്‍ എന്നിങ്ങനെ ബഹുവിധം ആഭരണങ്ങള്‍ സ്വര്‍ണ്ണം കൊണ്ടുണ്ടാക്കിയവയുമുണ്ട്. എന്നാല്‍ ഇവെല്ലാം ഉരുക്കിയാല്‍ സ്വര്‍ണ്ണം മാത്രമാണ്. വളയും മാലയും ആകുന്നതിനുമുമ്പും അവ സ്വര്‍ണ്ണമായിരുന്നു. വള, കമ്മല്‍, മോതിരം, മാല എന്നിവയൊക്കെ വെറും നാമരൂപങ്ങള്‍ മാത്രം. സത്യത്തില്‍ അവ എപ്പോഴും സ്വര്‍ണ്ണമാണ്. സ്വര്‍ണ്ണപ്പണിക്കാരന്‍ സ്വര്‍ണ്ണം കൊണ്ട് വിവിധരൂപങ്ങള്‍ ഉണ്ടാക്കുന്നു. ആ രൂപത്തിന് ആകൃതിയ്ക്കനുസരിച്ച് പല പേരുകള്‍ പറയുന്നു. അത്രമാത്രം. ഇവിടെ സ്വര്‍ണ്ണപ്പണിക്കാരന്‍ ഒരു നിമിത്ത കാരണം. അയാള്‍ സത്യത്തില്‍ മാലയോ വളയോ ഒന്നുമല്ല. മകനേ, ഇനി ആലോചിച്ച് നോക്കിയിട്ട് എന്റെ ചോദ്യത്തിന്ഉത്തരം പറയൂ….”
“അച്ഛാ, എന്റെ ഗുരു ഇതൊന്നും പറഞ്ഞുതന്നിട്ടില്ല. അച്ഛന്‍ അതെന്താണെന്ന് എനിക്ക് പറഞ്ഞു തന്നാലും.” ശ്വേതകേതു അച്ഛനോട് അപേക്ഷിച്ചു. അപ്പോള്‍ അവന്റെ ഗര്‍വ്വെല്ലാം നശിച്ചുകഴിഞ്ഞിരുന്നു. അതുകൊണ്ട് ഉദ്ദാലക മഹര്‍ഷി പുത്രനോട് യഥാര്‍ത്ഥ അറിവിനെക്കുറിച്ച് വിശദീകരിച്ചു.
“ശ്വേതകേതോ, നീ ചുറ്റും കാണുന്ന ഈ പ്രപഞ്ചമില്ലേ? അത് മുമ്പ് ഉണ്ടായിരുന്നില്ല. ഇവയെല്ലാം ഉണ്ടാകുന്നതിനുമുമ്പ് ആദിയില്‍ ഒരു ചൈതന്യം മാത്രമേ ഉണ്ടായിരുന്നുള്ളൂ. ആ സത്വ‍സ്തുവല്ലാതെ മറ്റൊന്നുമുണ്ടായിരുന്നില്ല.
ആ സത്ത് പലതാകട്ടെ എന്നാഗ്രഹിച്ചു.
ആദ്യം പഞ്ചതന്മാത്രകളുണ്ടായി.
പഞ്ചഭൂതങ്ങളുടെ സൂക്ഷ്മരൂപങ്ങളാണ് പഞ്ചതന്മാത്രകള്‍. ആകാശം വായു, അഗ്നി, ജലം, ഭൂമി ഇവയാണ് പഞ്ചഭൂതങ്ങള്‍.
പിന്നീട് ജീവാത്മാവ് സ്ഥാവരജംഗമവസ്തുക്കളില്‍ സ്വയം പ്രകടിതമായി. ആദിയില്‍ ഇവിടെ ഉണ്ടായിരുന്ന ആ സത്തു തന്നെയാണ് ജീവജാലങ്ങളില്‍ ചൈതന്യസ്വരൂപനായ ജീവാത്മാവായി നിലനില്‍ക്കുന്നത്. അതുകൊണ്ട് ആ”സത്തിനെ” അറിഞ്ഞാല്‍ എല്ലാത്തിനേയും അറിയാം.
മകനേ, ഞാന്‍ നിന്നോടു ചോദിച്ചില്ലേ, ഏതൊന്നിനെ അറിഞ്ഞാലാണോ പിന്നെ യാതൊന്നും അറിയേണ്ടതില്ലെന്ന്. ഉത്തരമിതാണ്.സകല ജീവജാലങ്ങളിലും നിറഞ്ഞു നില്‍ക്കുന്ന ആ “സത്യത്തിന്റെ” അറിവിലൂടെ എല്ലാം അറിയാനാകും. പിന്നെ മറ്റൊന്നും അറിയാനില്ല!”
അത്രയും കേട്ടുകഴിഞ്ഞപ്പോള്‍ ശ്വേതകേതുവിന് അനേകം സംശയങ്ങളുണ്ടായി.
“ആദിയില്‍ ഒന്നായിരുന്നത് എങ്ങനെയാണ് പലതാകുന്നത്? സൂക്ഷ്മത്തില്‍നിന്ന് എങ്ങനെ സ്ഥൂലമുണ്ടാകും? ഒന്നും വ്യക്തമായി മനസ്സിലാകുന്നില്ലല്ലോ.”
ശ്വേതകേതുവിന്റെ അവസ്ഥ മനസ്സിലാക്കി ഉദ്ദാലക മഹര്‍ഷി പറഞ്ഞു:
“ശരി, നീ ഇപ്പോള്‍ പോകുക പതിനഞ്ചു ദിവസങ്ങള്‍ ഇനി ആഹാരമൊന്നും കഴിയ്ക്കരുത്. ആവശ്യമെങ്കില്‍ വെള്ളം മാത്രം ഇടയ്ക്കിടയ്ക്ക് കുടിക്കാം. വിരോധമില്ല. പതിനാറാമത്തെ ദിവസം ഇനി നമുക്കു തമ്മില്‍ കാണാം.”
അച്ഛന്റെ ഈ ആവശ്യം ശ്വേതകേതു അനുസരിച്ചു അവന്‍ പതിനഞ്ചു ദിവസം പട്ടിണി കിടന്നു.
അച്ഛന്റെ നിര്‍ദ്ദേശപ്രകാരം ശ്വേതകേതു പതിനഞ്ചു ദിവസം ആഹാരമൊന്നും കഴിക്കാതെ ജലപാനം മാത്രം ചെയ്തു ജീവിച്ചു:
“മകനേ, നീ വേദങ്ങള്‍ പഠിച്ചിട്ടുണ്ടല്ലോ.” “ഉവ്വ്.” “എങ്കില്‍ വേദം ചൊല്ലൂ. കേള്‍ക്കട്ടെ.”
വേദങ്ങളെല്ലാം പഠിച്ചവനാണ് ശ്വേതകേതു. പക്ഷേ ഇപ്പോള്‍ യാതൊന്നും ഓര്‍മ്മ വരുന്നില്ല.
“അച്ഛാ, വേദങ്ങളൊന്നും എനിക്ക് ഓര്‍മ്മ വരുന്നില്ല.”
“ശരി , എങ്കില്‍ നീ പോയി കുറച്ചുദിവസം ആഹാരമെല്ലാം കഴിച്ച് ക്ഷീണമകറ്റൂ. ആരോഗ്യമൊക്കെ തിരികെ വരട്ടെ.”
ശ്വേതകേതു അങ്ങനെ ചെയ്തു. നന്നായി ആഹാരം കഴിച്ചു. വിശ്രമിച്ചു. ദിവസങ്ങള്‍ കഴിഞ്ഞു. ശ്വേതകേതുവിന്റെ ക്ഷീണമെല്ലാം മാറി. ആരോഗ്യം പുഷ്ടിപ്പെട്ടു. വേദം നന്നായി ഓര്‍മ്മിച്ചു. പിതാവിന്റെ നിര്‍ദ്ദേശപ്രകാരം വേദഭാഗങ്ങളൊക്കെ ചൊല്ലിക്കേള്‍പ്പിച്ചു.
“ശ്വേതകേതു, നിനക്കിപ്പോള്‍ ഈ അറിവ് എവിടെ നിന്നാണ് തിരിച്ചുകിട്ടിയത്? ആരോഗ്യം ക്ഷയിച്ചിരുന്ന അവസ്ഥയില്‍ ഈ അറിവ് എന്തുകൊണ്ട് നിനക്ക് ഓര്‍മ വന്നില്ല?”
പിതാവിന്റെ ചോദ്യം ശ്വേതകേതുവിനെ ചിന്താമഗ്നനാക്കി.
ഉദ്ദാലകന്‍ വിശദീകരിച്ചുകൊടുത്തു.
“ഭൗതികശരീരം അന്നത്തില്‍ നിന്നാണ് ഉണ്ടാകുന്നത്. അന്നം സ്ഥൂലമാണ്. അന്നം ജലത്തില്‍ നിന്നും, ജലം തേജസ്സില്‍ നിന്നും ഉണ്ടാകുന്നു. അതായത് അന്നത്തിന്റെ സൂക്ഷമഭാവം ജലവും ജലത്തിന്റെ സൂക്ഷ്മഭാവം തേജസ്സുമാണ്. ഈ തേജസ്സ് ഉണ്ടാകുന്നതാകട്ടെ സത്തില്‍ നിന്നാണ്. സത്തിന് ഉല്‍പ്പത്തിയില്ല. നാശവുമില്ല. സകല അറിവിന്റെയും മൂലകാരണം സത്താണ്.
മനസ്സും ഭൗതികമാണ്. ശരീരസംബന്ധത്താല്‍ മനസ്സ് ആഹാരത്തില്‍ നിന്നാണ് പുഷ്ടി നേടുന്നത്. ശരീരത്തിനും മനസ്സിനും ആവശ്യമായ ഊര്‍ജ്ജം ആഹാരത്തില്‍ നിന്നാണ് ലഭിക്കുന്നത്. മനസ്സിന് ശരീരത്തെ ആശ്രയിക്കാതെ സ്വതന്ത്രമായി പുഷ്ടിപ്പെടുവാന്‍ സാധ്യമല്ല. മനസ്സിന് സ്വതന്ത്രസത്ത ഇല്ല. ആഹാരത്തിന്റെ സൂക്ഷ്മാംശം പരിണമിച്ചിട്ടുണ്ടാകുന്ന മനസ്സിന് ആഹാരസംബന്ധമായി ക്ഷീണവും പുഷ്ടിയും വരാം.
അതുകൊണ്ട് ആഹാരമില്ലാതെ ശരീരം ക്ഷീണിക്കുമ്പോള്‍ മനസ്സും ക്ഷീണിക്കും. മനസ്സു തളര്‍ന്നവന്റെ ബുദ്ധിശരിയായി പ്രവര്‍ത്തിക്കുകയില്ല. അപ്പോള്‍ അവനിലെ അറിവ് സൂക്ഷ്മത്തിലേയ്ക്ക് മാറിക്കിടപ്പുണ്ട്. യഥാര്‍ത്ഥത്തില്‍ നശിക്കുന്നില്ലെങ്കിലും സ്ഥൂലമായി പ്രകടമാകുകയില്ല.
മനസ്സും ശരീരത്തിനും ആരോഗ്യമുള്ളപ്പോഴാണ് ബുദ്ധിയും സ്മൃതിയുമൊക്കെ വേണ്ടതു പോലെ പ്രവര്‍ത്തിക്കുന്നത്. എല്ലാ അറിവിന്റെയും മൂലകാരണം സത്ത് തന്നെയാണ്. ആ സത്ത് തന്നെയാണ് ആത്മരൂപേണ എല്ലാത്തിലും വ്യാപിച്ചിരിക്കുന്നത്. അത് അഖണ്ഡമാണ്. ആനന്ദസ്വരൂപവുമാണ്. യഥാര്‍ത്ഥത്തില്‍ ഈ സത്താണ് മനുഷ്യന്റെ സ്വന്തം സ്വരൂപം.
തന്റെ സ്വന്തം സ്വരൂപത്തെ അറിയുന്നവന് ആനന്ദാനുഭൂതിയുണ്ടാകും. ആ ആനന്ദാനുഭൂതിയില്‍ ലയിച്ച് ആത്മാവാകുന്നു സത്തുമായി ഏകീഭവിക്കുന്നതാണ് യഥാര്‍ത്ഥ സുഖം. എല്ലാത്തിലും നിറഞ്ഞിരിക്കുന്ന ആ ആത്മസത്ത ശ്വേതകേതോ നിന്നിലുമുണ്ട്.
അല്ലയോ ശ്വേതകേതോ, ആ സത്ത് നീ തന്നെയാകുന്നു. ആനന്ദസ്വരൂപമായ ആ ആത്മാവ് നീ തന്നെയാകുന്നു.”
“തത്ത്വമസി ശ്വേതകേതോ”
(തത് – അത്, ത്വം – നീ, അസി – ആകുന്നു.)
ജീവാത്മാവിനേയും പരമാത്മാവിനേയും കുറിച്ച് അനേക തത്ത്വങ്ങള്‍ ശ്വേതകേതുവിന് പിതാവ് വിശദീകരിച്ചുകൊടുത്തു. എന്നിട്ട് അവനോട് ഒരു പേരാല്‍വിത്ത് കൊണ്ടുവരാന്‍ ആവശ്യപ്പെട്ടു.
ശ്വേതകേതു ഒരു പേരാല്‍വിത്ത് കൊണ്ടുവന്ന് കാണിച്ചു.
“ശരി, അത് പൊളിച്ചുനോക്കൂ. അതില്‍ നീ കാണുന്നത് എന്താണ്?”
ശ്വേതകേതു പേരാല്‍വിത്ത് പൊളിച്ചുനോക്കി.
“അണുക്കളെപ്പോലെ ചെറിയ ചെറിയ വിത്തുകള്‍ കാണുന്നു.”
“ശരി, അതിലൊന്നെടുത്ത് പൊളിച്ചു നോക്കൂ….!”
അതും പൊളിച്ചു നോക്കി.
“ഇപ്പോള്‍ എന്തു കാണുന്നു?”
“ഇതില്‍ ഒന്നും കാണുന്നില്ല.”
“നീ ഈ വിത്തിനുള്ളില്‍ ഒന്നും കാണുന്നില്ലെങ്കിലും അതില്‍ പേരാലിന്റെ ബീജമായി ചെറിയൊരംശമുണ്ട്. ആ ചെറിയ ബീജമാണ് വലിയ വൃക്ഷമായി വളരുന്നത്. ഇതുപോലെയാണ് സൂക്ഷ്മത്തില്‍ നിന്ന് സ്ഥൂലമുണ്ടാകുന്നത്. സൂക്ഷ്മമായ ആത്മാവ് നാനാ രൂപങ്ങളോടുകൂടിയ സ്ഥൂലപ്രപഞ്ചമായി ഈ വിധം മാറുന്നു.”
ശ്വേതകേതുവിന് ഒരു സംശയമുണ്ടായി.
“സത്തായ ആത്മാവാണ് പ്രപഞ്ചത്തിലെ എല്ലാത്തിനും കാരണമെങ്കില്‍ അതിനെ പ്രത്യക്ഷമായി കാണാന്‍ സാധിക്കാത്തത് എന്തുകൊണ്ടാണ്?”
ഉദ്ദാലകന്‍ പറഞ്ഞു:”മകനേ, നീ ഇപ്പോള്‍ ഒരു പാത്രത്തില്‍ കുറച്ചു വെള്ളമെടുത്തിട്ട് അതില്‍ കുറെ ഉപ്പ് ഇടണം. എന്നിട്ട് അത് എടുത്തുകൊണ്ട് വരണം.”
ശ്വേതകേതു അപ്രകാരം ചെയ്തു.
പിറ്റേദിവസം ഉപ്പിട്ട ജലവുമായി ശ്വേതകേതു അച്ഛന്റെ അടുത്തെത്തി.
“മകനേ, നീ ഇന്നലെ ഈ വെള്ളത്തിലിട്ട ഉപ്പ് എവിടെപ്പോയി?”
“അത് കാണുന്നില്ല!”
“ഇനി ഈ വെള്ളത്തില്‍ അല്പമെടുത്ത് രുചിച്ചു നോക്കൂ.”
ശ്വേതകേതു അല്പം ജലമെടുത്ത് രുചിച്ചു നോക്കി!
“അച്ഛാ, ഇത് ഉപ്പുരസമുള്ളതാണ്.”
“ശരി, എങ്കില്‍ ഈ വെള്ളത്തിന്റെ വിവിധ ഭാഗങ്ങളില്‍ രസം നോക്കുക.”
ശ്വേതകേതു അപ്രകാരം ചെയ്തു. എല്ലാ ഭാഗങ്ങളിലും ഉപ്പുരസം നിറഞ്ഞിരിക്കുന്നു.
“നീ ഇന്നലെ വെള്ളത്തിലിട്ട ഉപ്പ് ഇപ്പോഴും അവിടെത്തന്നെയുണ്ട്. പക്ഷേ വെള്ളത്തിലെ ഉപ്പിനെ നിനക്ക് കാണാന്‍ കഴിയുന്നില്ല എന്നുമാത്രം. എങ്കിലും രുചിച്ചുനോക്കിയിട്ട് രസംകൊണ്ട് ഉപ്പിനെ അറിയാമല്ലോ. അതുപോലെ ഓരോ ശരീരത്തിലുമുള്ള ആത്മാവിനെ നമുക്ക് കാണാന്‍ കഴിയുന്നില്ലെങ്കിലും മറ്റു വിധത്തില്‍ അതിനെ അനുഭവിച്ചറിയാന്‍ കഴിയും.”
ശ്വേതകേതുവിന് ഒരു സംശയം കൂടി ബാക്കി നിന്നു.
“അച്ഛാ! വെള്ളത്തിലെ ഉപ്പിനെ സ്വാദു കൊണ്ടറിയുന്നതു പോലെ ആത്മാവിനെ എന്തുകൊണ്ടാണറിയുക.”
“കള്ളന്മാര്‍ ഒരുവനെ പിടികൂടി കണ്ണുകെട്ടി കാട്ടില്‍ കൊണ്ടുവിട്ടിട്ട് കടന്നു കളഞ്ഞെന്നിരിക്കട്ടെ. അവന്റെ അവസ്ഥ ഒന്നാലോചിക്കൂ. വഴിയറിയാതെയും സഹായിക്കാന്‍ ആരുമില്ലാതെയും കാട്ടുപാതയില്‍ അവന് എത്രയധികം വിഷമിച്ചു വലയേണ്ടിവരും. ആ വഴി വരുന്ന ദയാലുവായ ഒരാള്‍ അവന്റെ കെട്ടഴിച്ച്, ആശ്വസിപ്പിച്ച് സ്വന്തം നാട്ടിലേയ്ക്കുള്ള വഴി കാണിച്ചു കൊടുക്കുന്നതുപോലെ ശ്രേഷ്ഠനായ ഒരു ഗുരുവിന്റെ സഹായത്താല്‍ ആത്മാവിന് അറിയാനാകും.
കാരുണ്യവാനും ആത്മജ്ഞാനിയുമായ ഒരു ഗുരുവിന്റെ ഉപദേശാനുസാരം സൂക്ഷമമായ ആത്മഭാവത്തെ അനുഭവിക്കാന്‍ കഴിയും.
സ്വസ്വരൂപത്തെ അറിഞ്ഞാനന്ദിക്കുന്നവന് പിന്നെ യാതൊരുവിധ ദുഃഖങ്ങളും ഉണ്ടാകുന്നില്ല.”
ശ്വേതകേതുവിന്റെ സംശയങ്ങളെല്ലാം ഉദ്ദാലകന്‍ ഉപദേശിച്ച് ഇല്ലാതാക്കി.
എല്ലാത്തിലും നിറഞ്ഞിരിക്കുന്ന ആ സത്ത തന്റെ ആത്മാവു തന്നെയാണെന്ന് അറിഞ്ഞ് ശ്വേതകേതു സംതൃപ്തനായി.
സുപ്രസിദ്ധങ്ങളായ നാല് വേദാന്ത മഹാവാക്യങ്ങളില്‍ വെച്ച് പ്രധാനപ്പെട്ട ഒന്നാണ് ‘തത്ത്വമസി’എന്ന വാക്യം. ഉദ്ദാലകന്റേയും ശ്വേതകേതുവിന്റെയും ഈ കഥാഭാഗത്താണ് ‘തത്ത്വമസി’ മഹാവാക്യത്തെ ആദ്യമായി ഉപദേശിക്കപ്പെടുന്നത്.
തത്, ത്വം, അസി എന്നീ മൂന്നു പദങ്ങളാണ് തത്ത്വമസി എന്ന വാക്യത്തിലുള്ളത്. പരമാര്‍ത്ഥത്തില്‍ എല്ലാത്തിനും നിറഞ്ഞിരിക്കുന്ന ഏക സത്ത ബ്രഹ്മം മാത്രമാണ്. എല്ലാജീവന്മാര്‍ക്കും അധിഷ്ഠാനമായിരിക്കുന്ന സത്ത ആത്മാവിന്റേതാണ്. പക്ഷേ ശരീരസംബന്ധം കൊണ്ട് ജീവന്‍ തന്റെ യഥാര്‍ത്ഥ സത്തയെ അറിയുന്നില്ല. ഗുരുപദേശവും ശാസ്ത്രവിചാരവും കൊണ്ട് ശിഷ്യന് യാഥാര്‍ത്ഥ്യം ബോധ്യമാകും. എങ്കിലും പൂര്‍ണ്ണമായ ‍‍ജ്ഞാനം ഉണ്ടാകണമെന്നില്ല. അങ്ങനെ നിരാശപ്പെട്ടിരിക്കുന്ന അവസരത്തിലാണ് ഗുരുക്കന്മാര്‍ ‘തത്ത്വമസി’ ഉപദേശം ശിഷ്യര്‍ക്കു നല്കുന്നത്. ‘ത്വം’ പദം കൊണ്ട് ജീവനേയും ‘തത്’ പദംകൊണ്ട് എല്ലാത്തിനും അധിഷ്ഠാനമായിരിക്കുന്ന ആത്മാവിനേയും കാണിക്കുന്നു. ‘അസി’ പദംകൊണ്ട് ഇവ രണ്ടിന്റേയും ഐക്യത്തെ പ്രകാശിപ്പിക്കുകയും ചെയ്യുന്നു.
ഓം തത് സത്
അവലംബം- ഛാന്ദോഗ്യോ ഉപനിഷത്ത്

ശിവലിംഗ പൂജയുടെ മാഹാത്മ്യം





ശിവലിംഗ പൂജയുടെ മാഹാത്മ്യം

പണ്ട് ശംബരൻ എന്നൊരു വേടൻ കാട്ടിൽ താമസിച്ചിരുന്നു.അതി ശക്തനും സമർഥനും ആയിരുന്നു അദ്ദേഹം.ഒരിക്കൽ വേട്ട കഴിഞ്ഞ് മടങ്ങവേ വഴിയിൽ ജീർണിച്ചു നാമാവശേഷമായ ഒരു ശിവക്ഷേത്രവും അതിൽ മഞ്ഞും മഴയും വെയിലും കൊണ്ട് കിടന്ന ഒരു ശിവലിംഗവും കാണാൻ ഇടയായി. അദ്ദേഹം അത്യധികം തേജസ്സുള്ള ആ ശിവലിംഗവും കയ്യിലെടുത്തു യാത്ര തുടർന്നു.മാർഗമധ്യേ വേട്ടക്കായി കാട്ടിലെത്തിയ കാണാൻ ഇടയായ ശംബരൻ അദ്ധേഹത്തെ താണ് തോഴുതുകൊണ്ട് ഇപ്രകാരം ഉണർത്തിച്ചു.” മഹാപ്രഭോ,അടിയൻ ഒരു വേടനാണ്.വനത്തിൽ നാമാവശേഷമായി കിടന്ന ഒരു ശിവ ക്ഷേത്രത്തിൽ നിന്നും അടിയനു ലഭിച്ചതാണീ ശിവലിംഗം.നീചജാതിക്കാരനായ അടിയനു പൂജാവിധികൾ ഒന്നും തന്നെ അറിയില്ല.അതിനാൽ ദയവുണ്ടായി അങ്ങ് അടിയന്റെ ജാതിക്കൊത്ത പൂജാവിധികൾ വല്ലതും ഉണ്ടെകിൽ അടിയനു പറഞ്ഞു തന്നാലും”ശംബരന്റെ വാക്കുകൾ കേട്ട രാജാവ് സന്തോഷത്തോടെ ശംബരനു യോജിച്ച വിധത്തിലുള്ള പൂജാവിധികൾ ഇപ്രകാരം ഉപദേശിച്ചു.
“അതിരാവിലെ എഴുന്നേറ്റു കുളിച്ചു ദേഹശുദ്ധി വരുത്തി ശിവലിന്ഗത്തെ ഒരു പാറമേൽ വെച്ച് പുഴവെള്ളം കൊണ്ട് കുളിപ്പിക്കണം പൂജ ചെയ്യുന്നവനരോ അവൻ നിത്യവും വസ്ത്രവും പല്ലും വെളുപ്പിക്കണം.ശിവപൂജക്ക് ഏറ്റവും ശ്രേഷ്ട്ടമായതു ചുടലഭസ്മം ആകയാൽ നീ ആ ഭസ്മം ശിവലിംഗത്തിലും ശരീരത്തിലും പൂശണം.ഫലമൂലാദികളും വരിനെല്ലുചോറും ചാമയും ഭഗവാനു നിവേദിക്കണം. ഒരിക്കലും ശിവപൂജ കഴിയാതെ ഭക്ഷണം കഴിക്കാനും പാടില്ല”
അങ്ങനെ ശംബരൻ പാഞ്ചാല രാജന്റെ ഉപദേശം സ്വീകരിച്ചു ഭഗവാനെ പൂജിക്കാൻ ആരംഭിച്ചു.നെല്ലും ചോറും ലഭ്യമല്ലാതതിനാൽ ചുട്ട ഇറച്ചിയും നിവേദിച്ചു വന്നു. ശംബരന്റെ പൂജയിൽ വേടത്തിയും പങ്കുചേർന്നു വന്നു.വർധിച്ച ഭക്തിയാൽ അവർ ശിവലിംഗ പ്രതിഷ്ട്ടക്ക് സമീപം ഒരു പർണ്ണശാല കെട്ടി പാർത്തു. മാസങ്ങൾ പലതും കഴിഞ്ഞു. ഒരു ദിവസം ചുടലഭസ്മം തേടി വളരെ അലഞ്ഞിട്ടും അതു ലഭിക്കാതെ വന്ന ശംബരന് അതീവ നിരാശയും ദുഖവും ഉണ്ടായി. ഭഗവദ് പൂജക്ക് വിഘ്നം സംഭവിക്കരുതെന്നു മനസിലുറപ്പിച്ച ശംബരൻ തന്റെ പ്രിയ പത്നി പടുതുയർത്തിയ പർണ്ണശാലക്ക് തീ വെച്ചു.ആ പർണ്ണശാലയിൽ തന്റെ വേടത്തി ഉണ്ടായിരുന്ന കാര്യം ശംബരൻ ചിന്തിച്ചതേ ഇല്ല.ആശ്രമാത്തോടൊപ്പം അവളും വെന്തു വെണ്ണീറായി.ശംബരൻ ആ ഭസ്മമെടുത്ത് ശിവലിംഗത്തിലും ശരീരത്തും പൂശി യഥാവിധി പൂജകൾ കഴിച്ചു. പൂജക്ക് ശേഷം പതിവുപോലെ പ്രസാദം നൽകാൻ തന്റെ പത്നിയെ വിളിച്ചു.അത്ഭുതമെന്നു പറയട്ടെ ,ചിരിച്ചുകൊണ്ട് രണ്ടുകയ്യും നീട്ടി പ്രസാദം വാങ്ങാൻ വേടത്തി അടുത്ത് നിക്കുന്നു.ആശ്രമത്തോടൊപ്പം താൻ ഭാര്യയെയും അഗ്നിക്കിരയാക്കിയ കാര്യമോർത്ത് ശംബരൻ അതിശയിച്ചു നിന്നു.അപ്പോൾ വേടത്തി പറഞ്ഞു. അല്ലയോ നാഥാ , പൂജക്ക് വിഘ്നം സംഭവിക്കരുതെന്ന ചിന്തയിൽ ആശ്രമാത്തോടൊപ്പം എന്നേയും അങ്ങ് അഗ്നിക്കിരയാക്കിയെങ്കിലും ആ തീജ്വാലകൾ എന്നെ സ്പർശിച്ചതേ ഇല്ല.ആശ്രമം കത്തിയമരുമ്പോൾ എന്താണ് സംഭവിച്ചതെന്നു എനിക്ക് ഓർമ്മയില്ല .ഈ അത്ഭുതങ്ങൽക്കെല്ലാം കാരണം അങ്ങ് മുടങ്ങാതെ ചെയ്തുവന്ന ശിവലിംഗ പൂജയുടെ മാഹത്മ്യമാണ്. ഇരുവരും ഭക്തിപുരസ്സരം ശ്രീ പരമേശ്വരനെ സ്തുതിച്ചു.ക്ഷണനേരം കൊണ്ട് പുഷ്പക വിമാനത്തിൽ വന്നിറങ്ങിയ ശിവഗണങ്ങൾ ശംബരനേയും പത്നിയേയും വഹിച്ചുകൊണ്ട് ശിവലോകത്തെക്ക് പോയി. അങ്ങനെ മുടങ്ങാതെ ശിവലിംഗ പൂജ ചെയ്ത ശംബരനും പത്നിയും ശിവപാദത്തിൽ അലിഞ്ഞു ചേര്ന്നു.

ക്ഷേത്രങ്ങളിലെ പായസ വഴിപാടുകൾ/ നിവേദ്യങ്ങൾ…





ക്ഷേത്രങ്ങളിലെ പായസ വഴിപാടുകൾ/ നിവേദ്യങ്ങൾ…


ആചാര അനുഷ്ടാന-വിശ്വാസ പെരുമകൾ കൊണ്ട് വിഭിന്നമാണ് ഭാരതത്തിലെ ഓരോ ക്ഷേത്രവും.. ക്ഷേത്രങ്ങളിൽ ദേവി അല്ലെങ്കിൽ ദേവന് നിവേദിക്കുന്ന നിവേദ്യപ്രസാദങ്ങളുടെ കാര്യവും അതുപോലെ തന്നെ.. ശബരിമലയിലെ അരവണ പ്രസിദ്ധമാണല്ലോ.. പഴനിയിലെ പഞ്ചാമൃതം,കൊട്ടാരക്കരയിൽ ഉണ്ണിയപ്പം,അമ്പലപുഴയിലെ പാൽപായസ്സം, ഇവയെല്ലാം വളരെ പ്രസിദ്ധമാണല്ലോ.. ഇനി ദേവി ക്ഷേത്രങ്ങളിലേക്ക് നോക്കാം.. കടുംപായസ്സമാണ് ദേവി ക്ഷേത്രങ്ങളിൽ പ്രധാനം..ഉണക്കലരിയും ശർക്കരയും നെയ്യും ആണ് കടുംപായസത്തിലെ പ്രധാന ചേരുവകൾ.. കടുത്ത മധുരമുള്ളതുകൊണ്ടാണ് കടും പായസം/കഠിനപ്പായസം എന്നൊക്കെ വിളിക്കുന്നത്. ദീർഘകാലം കേടാവാതെ ഇരിക്കുമെന്നതാണ് ഈ പായസത്തിന്റെ ഗുണം..
മലയാലപ്പുഴയിലും കുമാരനല്ലൂരിലും അമ്മയ്ക്ക് പായസ-നിവേദ്യം ചതു:ശതം എന്ന പേരിൽ അറിയപെടുന്നു. ചതുർ എന്നാൽ നാല് ശതം എന്നാൽ നൂറ് ചതുശതം എന്നാൽ 104… ഇവിടെ 104 ചേരുവ-കൂട്ടുകൾ ആണ് ചതു:ശതപായസ നിവേദ്യത്തിൽ ഉള്ളത്. 104 തേങ്ങ, 104 കലം ശര്ക്കര, 104 നാഴി അരി, 104 തുടം നെയ്യ്, 104 കദളിപ്പഴം എന്നീ നിരക്കിലുള്ള കൂട്ടുകള് കൊണ്ടാണ് ചതുശതം തയ്യാറാക്കുന്നത്.
മഹേശ്വരിയുടെ കാർത്ത്യായനി ഭാവത്തിൽ കുടികൊള്ളുന്ന ചേർത്തല ദേവി ക്ഷേത്രത്തിലെ നിവേദ്യപ്രസാധമാണ് ചേര്ത്തല തടി” പ്രസാദം..ക്ഷേത്രത്തിലെ പ്രധാന വഴിപാടാണ് തടിവഴിപാട്. അരിപ്പൊടി, തേന്, പഴം, മുന്തിരിങ്ങ, കല്ക്കണ്ടം, ചുക്കുപൊടി, ഏലക്കാപൊടി, ജീരകപ്പൊടി എന്നിവ ചേർത്താണ് ഇത് നിർമ്മിക്കുന്നത്. തുടർന്ന് കുഴൽരൂപത്തിൽ ചുരുട്ടിയെടുത്ത പാളയിൽ ഈ മിശ്രിതം നിറയ്ക്കുന്നു. തുടർന്ന് മണ്ണിൽ കുഴിച്ചിട്ട് മീതെ തീയിട്ട് ചുട്ടെടുക്കുകായാണ്. രോഗം മാറാൻ, ദുരിതങ്ങൾ ഒഴിയാൻ, നിരവധിപ്പേരാണ് ഈ വഴിപാട് നേരുന്നത്..
ക്ഷേത്രം ഏതുമായിക്കൊള്ളട്ടെ ക്ഷേത്രദർശനം കഴിഞ്ഞു ശാന്തമായ മനസ്സോടെ ഭക്തിനൈർമല്യത്തോടെ ആ പ്രസാദം കഴിക്കുമ്പോൾ ആണ് അത് നമുക്ക് കൂടുതൽ രുചികരമാകുന്നത്..പിന്നീടെപ്പോഴായാലും ആ ചെറിയ വാഴയിലക്കീറിൽ ലഭിക്കുന്ന ഒരല്പം പായസം പോലും നമുക്ക് അമൃതാണ്. ഒരു മാത്ര നേരം നമ്മൾ ആ ക്ഷേത്രത്തെ കുറിച്ച് ഓർത്തുപോകുന്നു. എത്ര കാലം കഴിഞ്ഞാലും ആ രുചി നമ്മുടെ മനസ്സിൽ നിന്ന് മായുകയുമില്ല..

നമ്മുടെ കയ്യ് ..ഭാരതീയ വേദങ്ങള്‍




നമ്മുടെ കയ്യ് ..

ഇത് നമ്മുടെ കയ്യ് ..ഭാരതീയ വേദങ്ങള്‍ …ആയൂര്‍ വേദം ഒക്കെ പറയുന്നത് ..നമ്മുടെ ശരീരത്തിന്റെ എല്ലാ ഭാഗങ്ങളും ഈ കയ്യില്‍ അവസാനിക്കുന്നു ..അല്ലെങ്കില്‍ ആ കയ്യില്‍ ഒരു കൂട്ടി പിടിച്ചു ഒന്ന് തിരുമ്മിയാല്‍ നിങ്ങളുടെ ശരീരത്തില്‍ പല ഭാഗത്തും അതിന്റെ പ്രതിഭലനം എത്തുന്നു …അതിന്റെ കാരണം ..എല്ലാ അവയവങ്ങളുടെയും നിയന്ത്രണം …ആ കയ്യില്‍ ആണ് എന്ന് ഭാരതീയ ആയൂര്‍വേദം പറയുന്നു ..അത് കൊണ്ട് തന്നെ ആയൂര്‍ വേദ ചികിത്സതുടങ്ങുമ്പോള്‍ ആദ്യം കയ്യില്‍ എണ്ണാ തേച്ചു പിടിപ്പിക്കുന്നു ……തളര്‍ന്നു വീഴുന്ന ഒരാളെ ഉണര്‍ത്തുവാന്‍ നമ്മള്‍ ആദ്യം ചെയ്യുന്നത് കയ്യ് കൂട്ടി തിരുമ്മി ചൂട് പിടിപ്പിക്കുന്നു ..അല്ലെങ്കില്‍ വെള്ളത്തില്‍ വീണ ഒരാളെ ഉണര്‍ത്തുവാന്‍ നമ്മള്‍ കായി തിരുമ്മി ചൂടി പിടിപ്പിക്കുന്നു …അതും ഇതിന്റെ ഒരു ഭാഗം തന്നെ …നമ്മുടെ വേദങ്ങളും അറിവ്യുകളും എത്ര മഹത്തരം ആണ് എന്ന് ഇങ്ങനെ ഉള്ള അറിവുകള്‍ നമ്മളെ ഓര്‍മ്മ പെടുത്തുന്നു

കഥയിലെന്തു കാര്യം




കഥയിലെന്തു കാര്യം

ഇന്നത്തെ കാലത്ത് മാതാപിതാക്കള്‍ക്ക് ഹൈന്ദവഗ്രന്ഥങ്ങളോ പുരാണകഥകളോ കുട്ടികള്‍ക്ക് ശരിയായ വിധത്തില്‍ പറഞ്ഞുകൊടുക്കാനാകുന്നില്ല എന്നത് ഒരു പോരായ്മ തന്നെയാണ്.
ഒരമ്മ സായാഹ്നവേളയില്‍ മക്കളുമൊത്ത് പാര്‍ക്കില്‍ വിശ്രമിക്കവേ തന്‍റെ മക്കള്‍ക്ക് പാലാഴി മഥനം കഥ പറഞ്ഞുകൊടുക്കുകയായിരുന്നു.
ദേവന്മാര്‍ക്ക് ശാപമോക്ഷം കിട്ടണമെങ്കില്‍ പാലാഴി കടഞ്ഞ് അമൃതെടുക്കണം. പാലാഴി എന്ന് പറയുന്നത് പാല്‍ കൊണ്ടുള്ള ഒരു കടലാണ്. അത് എങ്ങനെ കടയും. അതിന് കടകോലായി ഒരു വലിയ ഒരു പര്‍വ്വതത്തെ കൊണ്ടുവന്നു. കയറായി വാസുകി എന്ന പാമ്പിനെ ഉപയോഗിച്ചു. അസുരന്മാര്‍ പാമ്പിന്‍റെ തലഭാഗവും, ദേവന്മാര്‍ വാലും പിടിച്ച് കടയാന്‍ തുടങ്ങി. പെട്ടെന്ന് കടകോലായ പര്‍വ്വതം സമുദ്രത്തില്‍ മുങ്ങിപ്പോയി. അപ്പോളാണ് മഹാവിഷ്ണു കൂര്‍മ്മാവതാരമെടുത്ത് പര്‍വ്വത്തെ ഉയര്‍ത്തുന്നത്. വീണ്ടും കടയാന്‍ തുടങ്ങി. അങ്ങനെ കടയുന്തോറും പാലാഴിയില്‍ നിന്ന് ഓരോരോ സാധനങ്ങളായി പൊന്തിപ്പൊന്തി വന്നു. മൂധേവി, ശ്രീദേവി, അശ്വം, കാമധേനു അങ്ങനെ പലതും. ഒടുക്കം അമൃത് പൊന്തിവന്നു.
ഇതുകേട്ട ചെറിയ മോന് സഹിച്ചില്ല. എന്തിനാ അമ്മേ ഈ നുണക്കഥയൊക്കെ പറയുന്നത്? പാല് കൊണ്ടൊരു കടല് പോലും. അത് കടയാനൊരു മലയും, കയറിനൊരു പാമ്പും. ഇതൊക്കെ എങ്ങനെ വിശ്വസിക്കാനാണ്?
ഇതൊക്കെ കേട്ടുകൊണ്ടിരുന്ന ഒരു അധ്യാപകന്‍ പതുക്കെ പ്രശ്നത്തില്‍ ഇടപെട്ടു. അദ്ദേഹം പറഞ്ഞു. നിങ്ങളുടെ അമ്മ പറഞ്ഞതൊക്കെ നുണയാണ് മോനേ.. ഒന്നും വിശ്വസിക്കണ്ട. ഞാന്‍ പറഞ്ഞു തരാം. അവരെ പിന്തുണക്കാനൊരാളെ കിട്ടിയപ്പോ അവര്‍ക്ക് സന്തോഷമായി. പിന്നെ ചോദ്യം ആ അധ്യാപകനോടായി.
ഇതോക്കെ നുണക്കഥയല്ലേ ചേട്ടാ? ഒരു കുട്ടി ചോദിച്ചു.
അദ്ദേഹം പറഞ്ഞു. നിങ്ങളെപ്പോലെ ബുദ്ധിയുള്ള ഇന്നത്തെ കാലത്തെ കുട്ടികളോട് ഇങ്ങനെ കഥ പറഞ്ഞുതന്നതാണ് തെറ്റ്. ഈ കഥയിലെ പാലാഴി എന്ന് പറഞ്ഞത്, പാല് നിറച്ച കടലൊന്നുമല്ല. നമ്മുടെ മനസ്സിനെയാണ് പാലാഴിയായി കവി സങ്കല്പിച്ചിരിക്കുന്നത്. ആ മനസ്സ് കടയുക എന്ന് പറഞ്ഞാല്‍ ധ്യാനിക്കുക എന്നാണ് അര്‍ത്ഥം. അങ്ങനെ ധ്യാനത്തിന്‍റെ പൂര്‍ണ്ണതയിലെത്തുമ്പോ അമൃതാകുന്ന പരമമായ ജ്ഞാനം ലഭിക്കും.
ഇവിടെ മലയും പാമ്പുമൊക്കെ അപ്പോ എന്താ? മൂത്ത പുത്രന്‍റെ ചോദ്യം.
മലയെന്നു പറയുന്നത് നമ്മുടെ വിവേകമാണ്. പാമ്പ് നമ്മുടെ കാമ-ലോഭ-മോഹ വികാരങ്ങളും. നമ്മുടെ വികാരങ്ങളെ ദേവന്മാരാകുന്ന നല്ല ചിന്തകളും, അസുരന്മാരാകുന്ന ചീത്ത ചിന്തകളും അങ്ങോട്ടും ഇങ്ങോട്ടും സദാ വലിച്ചുകൊണ്ടിരിക്കുകയാണ്. ആലോചിച്ച് നോക്കൂ നമ്മളൊരു തെറ്റ് ചെയ്യാനായി ഒരുങ്ങുമ്പോ ഒരു മനസ്സ് പറയും, നീ ചെയ്തോളൂ എന്ന്. മറ്റൊരു മനസ്സ് പറയും അയ്യോ അങ്ങനെ ചെയ്യരുതേ അത് പാപമാണ് എന്ന്. അപ്പോ നമ്മളൊന്ന് ആലോചിക്കും. എന്നിട്ട് ചെയ്യണോ വേണ്ടയോ എന്ന് തീരുമാനിക്കുന്നതെന്താണ് ? അത് നമ്മുടെ വിവേകം.
അപ്പോ കടയുന്നതിനിടക്ക് പര്‍വ്വതം താഴ്ന്നുപോയി എന്നു പറഞ്ഞാലെന്താണര്‍ത്ഥം? അധ്യാപകന്‍ ചോദിച്ചു.
“വിവേകം താഴ്ന്നുപോയി”. കുട്ടികള്‍ പറഞ്ഞു.
ഹാ..ഹ… അതെ… ആഗ്രഹങ്ങളുടെ അമിതമായ ആസക്തിയില്‍പ്പെട്ട് നമ്മുടെ വിവേകം താഴ്ന്നുപോയി. അപ്പോള്‍ ഭഗവാന്‍ കൂര്‍മ്മാവതാരമെടുത്ത് മല വീണ്ടു പൊക്കിക്കൊണ്ടു വന്നു എന്ന് പറയുന്നു. എന്താ അതിനര്‍ത്ഥം.?
ബോധം ഉണര്‍ന്ന് വീണ്ടും പഴയതലത്തിലേക്ക് വിവേകത്തെ ഉയര്‍ത്തിക്കൊണ്ട് വരണം.
അപ്പോള്‍ അടുത്ത ചോദ്യം, ഈ ബോധവും വിവേകവും രണ്ടാണോ?
അതെ. നാം കുറ്റബോധം എന്ന് പറയാറില്ലേ, എന്തേ കുറ്റവിവേകം എന്ന് പറയാത്തത്? കാരണം ഒരു കാര്യം ചെയ്യണോ വേണ്ടയോ എന്ന് തീരുമാനിക്കുന്നതാണ് വിവേകം. ആ വിവേകം നഷ്ടപ്പെടുമ്പോഴാണ് കുറ്റം ചെയ്യുന്നത്. കുറ്റം ചെയ്തതിന് ശേഷം ഉണ്ടാകുന്ന തിരിച്ചറിവാണ് ബോധം. അയ്യോ ഞാന്‍ ചെയ്തത് തെറ്റായിപ്പോയി എന്നോക്കെ പറയാറില്ല. ഏത് ശക്തിയാണ് ആ തിരിച്ചറിവ് തരുന്നത്? ആ ശക്തിയെ അല്ലെങ്കില്‍ ആ ബോധത്തെയാണ് നാം വിഷ്ണു അല്ലെങ്കില്‍ ദൈവം എന്നൊക്കെ വിളിക്കുന്നത്.
ബോധം കൂര്‍മ്മാവതാരമെടുത്തു എന്ന് പറഞ്ഞാലെന്താ അര്‍ത്ഥം?
കൂര്‍മ്മം എന്നാല്‍ ആമ. ആമയുടെ പ്രത്യേകതയെന്താ ? അതിന് എല്ലാ അവയവങ്ങളേയും ഉള്ളിലേക്ക് വലിക്കാനാകും. അല്ലേ. അതുപോലെ നമ്മളും നമ്മുടെ ഇന്ദ്രിയങ്ങളെ ഉള്ളിലേക്ക് വലിച്ച് എന്നുവച്ചാല്‍ , കാമ-മോഹ-ലോഭങ്ങള്‍ക്കൊന്നും അടിമപ്പെടാതെ വിവേകത്തെ വീണ്ടു ഉയര്‍ത്തണം. ഓരോ വട്ടം മനസ്സ് തെറ്റായ വഴിയിലേക്ക് പോകുന്തോറും ഭഗവാന്‍ കൂര്‍മ്മാവതാരമെടുക്കേണ്ടത് നമ്മുടെ മനസ്സെന്ന പാലാഴിയിലാണ്.
അങ്ങനെ വിവേകം വീണ്ടും ഉയര്‍ന്ന് ധ്യാനം തുടര്‍ന്നാല്‍ ആദ്യം മൂദേവിയും പിന്നെ ശ്രീദേവിയും പുറത്തേക്ക് വരും. എന്താ ഇതിനര്‍ത്ഥം? ധ്യാനം മുറുകവേ നമ്മുടെ മനസ്സിലുള്ള ചീത്ത വികാരവിചാരങ്ങളൊക്കെ പുറത്ത് പോകും. അതാണ് മൂദേവി.. പിന്നെ ശ്രീദേവിയും പോകും. അതായത് കാശ്-പണം-സ്വത്ത് തുടങ്ങിയ ആര്‍ത്തികളും, പുറത്ത് പോകും. എന്നാല്‍ ശ്രീദേവിയെ വിഷ്ണു പത്നിയായി സ്വീകരിക്കുമെന്നും പറയുന്നു. അതായത് ചീത്ത ഗുണങ്ങളെ പുറന്തള്ളി നല്ല ഗുണങ്ങള്‍ നമ്മുടെ ബോധത്തിലെത്തും. വീണ്ടും ധ്യാനം തുടരുമ്പോള്‍ ചോദിക്കുന്നതെല്ലാം തരുന്ന കല്പവൃക്ഷവും, കാമധേനുവുമൊക്കെ വരും. എന്നുവച്ചാല്‍ ധ്യാന നിരതനായ വ്യക്തിക്ക് പലപല സിദ്ധികളും കൈവരുന്നു.
എന്നാലിതൊക്കെ കിട്ടുമ്പോ എല്ലാമായി എന്ന് പറഞ്ഞ് ധ്യാനം നിറുത്തരുത്. വീണ്ടും തുടരണം. അപ്പഴേ അമൃതമാകുന്ന പരമാത്മജ്ഞാനം ലഭിക്കൂ. താനാരാണ് എന്ന പരമമായ ബോധത്തിലേക്ക് ആ വ്യക്തി എത്തുന്നു.
ആ അമൃത് കുടിച്ചവര്‍ക്ക് പിന്നെ വാര്‍ദ്ധ്യക്യമുണ്ടോ? മരണമുണ്ടോ ?
ഇനി പറയൂ.. പാലാഴി മഥനം വെറും കഥയാണോ ?
“അല്ല” എന്ന് കുട്ടികള്‍
എത്ര വലിയ മഹാതത്വത്തെയാണ് നമ്മുടെ പൂര്‍വ്വികരായ ഋഷിവര്യന്മാര്‍ ഈ കഥയിലൂടെ പറയുന്നത്.
ഉം.. അപ്പോ ഈ മോഹിനി അവതാരം.. ?
അത് വേറൊരു ദിവസം നമ്മളിവിടെ വീണ്ടും കാണുമ്പോള്‍ പറയാം.
ആ മാതാവും കുട്ടികളും അധ്യാപകന്‍റെ വിവരണത്തിന് നന്ദി പറഞ്ഞു. അധ്യാപകന്‍ ചിരിച്ചുകൊണ്ട് ദുരേക്ക് നടന്നു.
കടപ്പാട്: അഗ്നി

പാലാഴി മഥനത്തിന്‍റെ രഹസ്യമെന്ത്?



പാലാഴി മഥനത്തിന്‍റെ രഹസ്യമെന്ത്?

പാലാഴി മഥനകഥ മഹാഭാരതം, രാമായണം, മറ്റ് പുരാണങ്ങള്‍ എന്നിവകളില്‍ കാണാം. കഥകളില്‍ പരസ്പരം അല്പം വ്യത്യാസങ്ങളുണ്ടെങ്കിലും സമുദ്രമഥനം, അമൃത് ലഭിച്ചത് അത് അസുര•ാരെടുത്തത്, വിഷ്ണുവിന്‍റെ മോഹിനീരൂപം തുടങ്ങിയവ എല്ലാറ്റിലും കാണാം. ഈ കഥയുടെ ഭാവമെന്താണ്? യഥാര്‍ത്ഥത്തില്‍ ദേവ•ാര്‍ സമുദ്രത്തെ തൈരു പോലെ കടഞ്ഞിട്ടുണ്ടോ? അങ്ങനെ യഥാര്‍ത്ഥത്തില്‍ അമൃത് ലഭിച്ചുവോ? അത് അസുരന്‍മാര്‍ എടുത്തു കൊണ്ടുപോയോ? അതു കഴിച്ച് ദേവ•ാര്‍ അമരന്‍മാരായിത്തീര്‍ന്നുവോ? ഇന്നു നാം കാണുന്ന സമുദ്രത്തെ കടയാന്‍ ഇതുവരെ കഴിഞ്ഞിട്ടില്ല. അമൃത് കിട്ടാന്‍ ആരെങ്കിലും ഇക്കാണുന്ന സമുദ്രത്തെ കടയുമോ? അങ്ങനെ ‘അമൃത’മെന്ന ഒന്ന് ഉണ്ടെങ്കിലല്ലേ ലഭിക്കുകയുള്ളു. അമര•ാരായ ആ ദേവ•ാര്‍ ഇന്ന് എവിടേയാണ് ഉള്ളത്? ദാനവ•ാര്‍ ഈ ഭൂമിയില്‍ നിന്നാണ് യുദ്ധം ചെയ്യുകയെന്ന് പുരാണങ്ങളില്‍ പറയുന്നു.
എന്നാല്‍ ഇന്ന് ആ ദാനവ•ാര്‍ എവിടേയാണുള്ളത്! യഥാര്‍ത്ഥത്തില്‍ ഈ കഥകള്‍ക്കൊന്നും അത്തരത്തിലുള്ള അര്‍ത്ഥങ്ങളില്ല. ‘സമുദ്ര’മെന്നത് ആകാശത്തിന്‍റെ പേരാണെന്ന് പലതവണ പറഞ്ഞുകഴിഞ്ഞു. ‘അസുര’ നാമം മേഘത്തെക്കുറിക്കുന്നതാണെന്ന് പ്രശസ്തനായ നിഘണ്ടുകാരന്‍ യാസ്കന്‍ പറഞ്ഞിട്ടുണ്ട്. ‘ദേവ’ന്‍ എന്ന പേര് സൂര്യകിരണങ്ങളെക്കുറിക്കുന്നതാണ്. ആലങ്കാരിക ഭാഷയില്‍, സൂര്യകിരണങ്ങള്‍ ദേവ•ാരും മേഘങ്ങള്‍ അസുര•ാരുമായി നടക്കുന്ന യുദ്ധത്തെ സങ്കല്പിച്ചുനോക്കൂ. ഇവര്‍ രണ്ടു പേരും ചേര്‍ന്നാണ് ‘സമുദ്ര’ അഥവാ ആകാശ ‘മന്ഥനം’ അഥവാ കടയല്‍ നടത്തുന്നത്. പാല്‍ തൈരായി അത് കടഞ്ഞാണ് നെയ്യുണ്ടാക്കുന്നത്. അതുപോലെ സൂര്യകിരണങ്ങളേറ്റ് ഭൂമിയിലെ വെള്ളം ബാഷ്പീകരിച്ച് അല്പാല്പമായി ആകാശത്തില്‍ ഒരുമിച്ചു കൂടുന്നു. മേഘരൂപത്തില്‍ അത് അകാശത്തില്‍ അവിടവിടെയായി ചിന്നിച്ചിതറുന്നു. ഈ സമയം സൂര്യകിരണങ്ങളും (ദേവ•ാരും) അസുരഗണങ്ങളും (മേഘങ്ങളും) സമുദ്ര (ആകാശ) ത്തെ കടയുകയാണ് ചെയ്യുന്നതെന്നാണ് സാങ്കല്പികമായി ഈ ചിത്രീകരണത്തില്‍ പറഞ്ഞിരിക്കുന്നത്. ഈ കടയല്‍ നടക്കുമ്പോള്‍ ‘അമൃത്’ പിറക്കുന്നു. അമൃതമെന്ന പേര് ‘ജല’ത്തിന്റേതാണെന്നും നിഘണ്ടു പഠിച്ചാല്‍ മനസ്സിലാകും. വേദങ്ങളില്‍ ഈ അമൃതിന്റെ അനേകം ഉദാഹരണങ്ങളുണ്ട്. ‘അമൃത’മെന്ന പേര് ജലത്തിന്‍റെതു തന്നെയാണ്. അമരകോശത്തില്‍ പറയുന്നു. ‘പയഃ കീലാലമൃതം ജീവനം ഭൂവനം വനമ്” പയം, കിലാലം, അമൃത്, ജീവനം, ഭുവനം, വനം എന്നിവയെല്ലാം ജലത്തിന്റെ പര്യായങ്ങളാണെന്നാണ് ഈ പറഞ്ഞതിന്റെ അര്‍ത്ഥം. ഭൂമിയില്‍ നിന്നു തന്നെയാണ്, വെള്ളം ബാഷ്പീകരിച്ച് മേഘങ്ങളായിത്തീരുന്നത്. അങ്ങനെ ആകാശത്തെ കടയുമ്പോള്‍ അമൃതം ലഭിക്കുന്നു. മഴ പെയ്യാവുന്ന തരത്തിലുള്ള മേഘങ്ങളുണ്ടാകുന്നു.
ആകാശമഥനം നടക്കുമ്പോള്‍ മേഘങ്ങളില്‍ വൈദ്യുതിയുടെ പ്രസരണം പ്രത്യേക ശോഭയായി നമുക്ക് കാണാം. മേഘങ്ങള്‍, നമുക്ക് നോക്കിയാല്‍ ഓടി ഓടി മറയുന്നതു കാണാം. അമൃതകുംഭങ്ങളായ ആ മേഘങ്ങള്‍ ഓടിപ്പോകുന്നതാണ് അസുര•ാര്‍ അമൃതകുംഭവുമായി ഓടി മറഞ്ഞുവെന്ന കഥയുടെ അടിസ്ഥാനം. ആ ഓടിപ്പോകുന്നതിനിടയില്‍ മേഘങ്ങള്‍ സൂര്യകിരണങ്ങളെ കണ്ടുമുട്ടും. ഈ സൂര്യകിരണങ്ങളാണ് ഭൂമിയില്‍ നിന്ന് വെള്ളത്തെ ബാഷ്പീകരിച്ച് കൊണ്ടു വന്നത്. തങ്ങളുടെ പ്രയത്നം വെറുതേയാകുന്നൂവല്ലോയെന്ന് ഈ കിരണങ്ങളാകുന്ന ദേവ•ാര്‍ കരുതും. ആ സമയത്ത് സൂര്യകിരണങ്ങള്‍ ദേവനോട് എന്തെങ്കിലുമൊരു ഉപായം ചെയ്യാന്‍ ആവശ്യപ്പെടുന്നു. അപ്പോള്‍ വിഷ്ണുദേവന്‍ ഒരു സുന്ദരിയായ മോഹിനീരൂപം ധരിക്കുന്നു. അതായത് വിഷ്ണു (സൂര്യന്‍) ‘വൈദ്യുതി രൂപത്തിലുള്ള സ്ത്രീ’ രൂപം ധരിക്കുന്നു. അതായത് വൈദ്യുതി മിന്നല്‍ രൂപത്തില്‍ അസുരഗണങ്ങളായ മേഘക്കൂട്ടത്തില്‍ കടന്നുവന്ന് അവയെ ഛിന്നഭിന്നമാക്കി മാറ്റുന്നു. അപ്പോള്‍ വെള്ളം മഴയായി, അമൃതായി പെയ്തിറങ്ങുന്നു. ഇതാണ് മോഹിനീരൂപം പൂണ്ട വിഷ്ണു. മേഘങ്ങളില്‍ നിന്ന്, അസുരഗണങ്ങളില്‍ നിന്ന്, അമൃതകുംഭം തിരിച്ചു മേടിക്കുന്നു. മഴ പെയ്യുന്നതാണ് അമൃത പ്രാപ്തി. മഴതന്നെയാണ് അമൃതം. മേഘങ്ങളില്‍ നിന്ന് മിന്നലുണ്ടാകുന്നതിന്റെ കാരണം സൂര്യന്‍ തന്നെയാണ്. സൂര്യന്റെ താപം കൊണ്ടാണ് വായു ചലിക്കുന്നത്. വായുവിന്‍റെ അടിസ്ഥാനത്തിലാണ് മേഘങ്ങള്‍ സഞ്ചരിക്കുന്നത്. ആ മേഘങ്ങളുടെ സംഘര്‍ഷണം കൊണ്ടാണ് മിന്നലുണ്ടാകുന്നത്. യഥാര്‍ത്ഥത്തില്‍ മേഘത്തിന്റെ കാരണവും സൂര്യന്‍ തന്നെയാണ്. ആ മോഹിനീ രൂപമാര്‍ന്ന മിന്നലില്‍ മോഹിക്കുന്ന കാര്‍മേഘങ്ങള്‍ സ്വയംദ്രവീഭൂതമായി അമൃതം അഥവാ ജലം കിനിഞ്ഞു നല്‍കുന്നു. അതായത് സൂര്യന്‍റെ ഉഷ്ണത കൊണ്ടും മഴ പെയ്യുന്നുവെന്നര്‍ത്ഥം. എല്ലാ ദേവ•ാരും അതായത് പദാര്‍ത്ഥങ്ങളും ഈ ജീവജലം അഥവാ അമൃത് കഴിച്ച് അമര•ാരാകുന്നു. വെള്ളമില്ലെങ്കില്‍ എല്ലാവരും മരിക്കുന്നു. ഇവിടെ ദേവശബ്ദത്തിന് സൂര്യകിരണങ്ങളെന്നും ഭൂമിയിലെ പദാര്‍ത്ഥങ്ങളെന്നും അര്‍ത്ഥം പറയാം. വൃക്ഷം അഗ്നിയില്‍പ്പെട്ടാല്‍ ഭസ്മമാകും. അതൊരിക്കലും വൃക്ഷരൂപത്തില്‍ പുനര്‍ജനിക്കില്ല. എല്ലാ പദാര്‍ത്ഥങ്ങളുടേയും ഗതി ഇതു തന്നെയാണ്. എന്നാല്‍ ജലത്തെ നിങ്ങള്‍ ഭസ്മമാക്കാന്‍ ശ്രമിച്ചാലും അത് കേവലം ബാഷ്പരൂപത്തിലായി തിരിച്ച് വീണ്ടും ജലരൂപം പ്രാപിക്കും. ഇക്കാരണങ്ങള്‍ കൊണ്ടു തന്നെ ജലത്തെ വേദങ്ങളില്‍ ‘അമൃത്’ എന്നു വിളിക്കുന്നു.
പാലാഴി മഥനം നടക്കുമ്പോള്‍ ആദ്യമെത്തിയത് കാളകൂട വിഷമാണ്. ആ വിഷമാണ് രുദ്രന്‍ അഥവാ ശിവന്‍ എടുത്ത് കഴിച്ചത്. എന്താണ് ഈ കാളകൂട വിഷമെന്ന് നമുക്ക് നോക്കാം. മഴ ആരംഭിക്കുന്നതിന് തൊട്ടു മുന്‍പുള്ള ദിവസങ്ങളില്‍ കടുത്ത ഉഷ്ണമാണല്ലോ നമുക്ക് അനുഭവപ്പെടുക. ഈ സമയത്ത് വായു തികച്ചും നിശ്ചലാവസ്ഥയിലാകുന്നു. ഈ കടുത്ത വേനല്‍ച്ചൂട് സകല ജീവജാലങ്ങളേയും ദുഃഖത്തിലാഴ്ത്തുന്നു. തുടര്‍ന്ന് മഴ തുടങ്ങുന്നതോടെ രോഗങ്ങളും കടന്നു വരുന്നു. ഇങ്ങനെ രോഗമുണ്ടാക്കുന്ന വിഷാംശം ആകാശമാകുന്ന സമുദ്രത്തില്‍ ഉണ്ടാകുന്നു. ഈ വിഷാംശത്തെ രുദ്രന്‍ എടുത്തു കുടിക്കുകയാണ് സാധാരണ ചെയ്യുക. ‘രുദ്രന്‍’ എന്നാല്‍ രോദിപ്പിക്കുന്നവന്‍ അഥവാ കരയിപ്പിക്കുന്നവന്‍ എന്നേ അര്‍ത്ഥമുള്ളു. വൈദ്യുതിയാണ് രുദ്രന്‍. കടുത്ത മഴ പെയ്യുമ്പോള്‍ ഉണ്ടാകുന്ന ഇടിയും മിന്നലും ചിലപ്പോഴെങ്കിലും ആളുകളെ രോദിപ്പിക്കാറുണ്ട്. എന്നാല്‍ ആ വൈദ്യുതി രോഗാണുക്കളെ നശിപ്പിക്കുകയും ചെയ്യുമെന്ന് പ്രാചീന ഋഷിമാര്‍ക്ക് അറിയാമായിരുന്നു. കനത്ത മഴ പെയ്യുന്നതോടെ രോഗങ്ങള്‍ക്കു കാരണമാകുന്ന ഭൂമിയില്‍ കെട്ടിക്കിടക്കുന്ന പാഴ് വസ്തുക്കള്‍ ഒഴുകി ഒലിച്ച് സമുദ്രത്തില്‍പ്പതിക്കുന്നു. ഇങ്ങനെ വൈദ്യുതിയുടേയും ഇടിയുടേയും ഫലമായി ഭൂപ്രദേശങ്ങളും നദികളും അന്തരീക്ഷവും ശുദ്ധമായിത്തീരുന്നു. പാലാഴി മഥനത്തില്‍ നിന്ന് ഉണ്ടായ കാളകൂട വിഷം കൂടാതെ ഉച്ചൈശ്രവസ് എന്ന കുതിരയും ഐരാവതമെന്ന ആനയും ഉണ്ടായി.
എന്താണ് ഈ ‘ഉച്ചൈശ്രവസ്’ എന്ന കുതിരയെന്നു നമുക്ക് നോക്കാം. വര്‍ഷകാലത്തുള്ള വായു ഒരു കുതിരയേപ്പോലെ കാര്‍മേഘത്തെയും കൊണ്ട് ഓടി നടക്കുന്നു. ഉച്ചസ്വഭാവമുള്ള വായു എങ്ങോട്ട് പോകുന്നുവെന്നതിലാണ് വര്‍ഷകാലത്തെ കാത്തിരിക്കുന്നവര്‍ കണ്ണുനട്ടിരിക്കുന്നത്. ഈ വായുവാകുന്ന ‘കുതിര’ മഴയുടെ ദേവനായ ഇന്ദ്രന്റെ വാഹനമാകുന്നത് ആലങ്കാരികമായ ഒരു വര്‍ണനമാത്രമാണ്. വായു വേഗവും കുതിരശക്തിയും പരസ്പരം ചേര്‍ന്നിരിക്കുന്നത് നാം ശ്രദ്ധിച്ചാല്‍ വായുവിനെ കുതിരയാക്കിയത് എന്തുകൊണ്ടാണെന്നു മനസ്സിലാകും