2013, ജൂൺ 29, ശനിയാഴ്‌ച

വ്രതങ്ങള്‍ അനുഷ്ഠിക്കുക




വ്രതങ്ങള്‍ അനുഷ്ഠിക്കുക


ഹൈന്ദവജീവിതത്തില് വ്രതാനുഷ്ടാനങ്ങള്‍ക്ക് വളരെയേറെ പ്രാധാന്യം ആചാര്യന്മാര്‍ കല്പിച്ചിരിക്കുന്നു. മനസ്സിനെയും അതുവഴി വികാരങ്ങളെയും നിയന്ത്രിക്കുവാന്‍ വ്രതാനുഷ്ടാനങ്ങള്‍കൊണ്ടു സാധിക്കും. ആരോഗ്യപരിപാലനത്തില്‍ വ്രതാനുഷ്ടാനങ്ങള്‍ക്ക് പരമപ്രാധാന്യമാണുള്ളത്‌ എല്ലാ വ്രതാനുഷ്ടാനങ്ങള്‍ക്കും ഒരേ ഫലമല്ല. "ആണ്ടില്‍ രണ്ട്, മാസം രണ്ട്, ആഴ്ചയില്‍ രണ്ട്, ദിവസത്തില്‍ രണ്ട് ", എന്നൊരു ചൊല്ലുണ്ട്. അതിനര്‍ത്ഥം ആണ്ടില്‍ രണ്ട് ക്ഷൌരം, മാസം രണ്ട് ഏകാദശി, ആഴ്ചയില്‍ രണ്ട് തേച്ചുകുളി, ദിവസം രണ്ടു ശരീരശുദ്ധിവരുത്തല്‍ എന്നാണ്.

 

എല്ലാ ഹൈന്ദവാചാരങ്ങളും അനുഷ്ടാനങ്ങളും മറ്റു വിധികളും മനുഷ്യന്ടെ ആരോഗ്യത്തെയും ബുദ്ധിവികാസത്തെയും ഐശ്വര്യപൂര്‍ണമായ ജീവിതത്തെയും ലക്ഷ്യംവച്ച് പൌരാണികാചാര്യന്മാര്‍ നിര്‍ണയിചിട്ടുള്ളതാണ്.

 

ആണ്ടില്‍ ഒരിക്കല്‍മാത്രം അനുഷ്ടിക്കേണ്ട വ്രതം മുതല്‍ ആഴ്ചയില്‍ ഏഴു ദിവസവും അനുഷ്ടിക്കേണ്ട വ്രതങ്ങള്‍ വരെ അവര്‍ ഉപദേശിച്ചിട്ടുണ്ട്.

 

ശനിദോഷത്തിന് ശനീശ്വരപൂജ




ശനിദോഷത്തിന് ശനീശ്വരപൂജ

 

നൈഷ്ഠി ബ്രഹ്മചര്യത്തിന്റെ പ്രതീകമാണ് ശ്രീധര്‍മ്മശാസ്താവ്. അയ്യപ്പനും ധര്‍മ്മശാസ്താവും രണ്ടാണ്. മഹാവിഷ്ണുവിന്റെ മോഹിനിരൂപത്തെ കാമിച്ച് മഹേശ്വരനുണ്ടായ പുത്രനാണ് ധര്‍മ്മശാസ്താവ്. ധര്‍മ്മശാസ്താവിന്റെ അംശാവാതാരമാണ് ശ്രീഅയ്യപ്പന്‍. തീരാദുരിതങ്ങള്‍ക്കും ശനിദോഷശമനത്തിനുമായി കലിയുഗവരദനായ അയ്യപ്പനെ ശരണം പ്രാപിക്കാം... ഈ ഭൂമിയില്‍ പിറന്നുവീണ എല്ലാ മനുഷ്യരുടെ ജീവിതത്തിലും ശനിദോഷം കടന്നുവരും. ജനനസമയം അനുസരിച്ച് ശനിദോഷത്തിന്റെ ശക്തി കൂടിയും കുറഞ്ഞുമിരിക്കും. ചിലരുടെ ജീവിതത്തിലെ പ്രധാനസംഭവങ്ങളെല്ലാം നടക്കുന്നത് ഒരു പക്ഷെ ഈ കാലഘട്ടത്തിലായിരിക്കും. യൌവനത്തിലെ ശനിദശയ്ക്കയിരിക്കും കാഠിന്യം. ബാല്യത്തിലും വാര്‍ദ്ധ്യക്യത്തിലും വരുന്ന ശനിദശയ്ക്ക് ശക്തികുറവായിരിക്കും. എന്നാല്‍ ചില വ്യക്തികളെ ഈശ്വരാനുഗ്രഹം കുറവായ സന്ദര്‍ഭങ്ങളില്‍ ശനിദോഷം ശരിക്കും ബാധിക്കുകയും കഷ്ടപ്പെടുത്തുകയും ചെയ്യും. ഒരുവന്റെ പൂര്‍വ്വ ജന്മ പ്രാരാബ്ധങ്ങളെല്ലാം അവനവന്‍ അനുഭവിച്ചു തന്നെ തീര്‍ക്കണം. എന്നിരുന്നാലും നവഗ്രഹ പ്രതിഷ്ഠയുള്ള ക്ഷേത്രങ്ങളില്‍ ശനീശ്വരപൂജ ചെയ്യുന്നതും അയ്യപ്പസ്വാമിക്ക് എള്ള്തിരി കത്തിക്കുന്നതും എള്ള്പായസം കഴിക്കുന്നതും അതിലുപരി അയ്യപ്പസ്വാമിക്ഷേത്രങ്ങളില്‍ ശനിയാഴ്ചകളില്‍ ദര്‍ശനം നടത്തുന്നതും ശനിദോഷശാന്തിക്ക് ഉത്തമമാണ്. ധര്‍മ്മശാസ്താവിന് മുമ്പില്‍ മുട്ടിയുടച്ച നാളികേരം മുറിയില്‍ എണ്ണയൊഴിച്ച് നീരാഞ്ജനം കത്തിക്കുന്നത് അത്യന്തം ശ്രേയസ്കരമാണ്.

 

" നീലാഞ്ജന സമാഭാസം - രവിപുത്രം യാമാഗ്രജം ച്ഛായ

മാര്‍ത്താണ്ഡസംഭൂതം തം നമാമി ശനൈശ്ചര്യം."

 

ശനിയാഴ്ച കാക്കയ്ക്ക് പച്ചരിയും എള്ളും കലര്‍ത്തി നനച്ച് കൊടുക്കാം. പാവപ്പെട്ടവര്‍ക്ക് ഒരു നേരത്തെ ആഹാരം കൊടുക്കുന്നതും കറുപ്പോ നീലയോ വസ്ത്രം ദാനം ചെയ്യുന്നതും നല്ലതാണ്.

 

എന്തിനാണ് ഭൂമി തൊട്ട് ശിരസ്സില്‍ വയ്ക്കുന്നത്?


രാവിലെ എണീക്കുന്നതിന് മുമ്പ് എന്തിനാണ് ഭൂമി തൊട്ട് ശിരസ്സില്‍ വയ്ക്കുന്നത്?


എണീറ്റുണര്‍ന്ന് കിടക്കയിലിരുന്ന് രണ്ടു കൈപ്പടങ്ങളും നിവര്‍ത്തി ധനത്തിനും വിദ്യയ്ക്കും ശക്തിക്കുമായി ലക്ഷ്മീദേവിയേയും സരസ്വതീദേവിയേയും പാര്‍വ്വതീദേവിയേയും പ്രാര്‍ഥിച്ചശേഷം കിടക്കയില്‍ നിന്നും പാദങ്ങള്‍ ഭൂമിയില്‍ വയ്ക്കുന്നതിനുമുമ്പ് ഭൂമാതാവിനെ തൊട്ട് ശിരസ്സില്‍ വച്ച് ക്ഷമാപണമന്ത്രം ചൊല്ലണമെന്ന് ആചാര്യന്മാര്‍ വിധിച്ചിട്ടുണ്ട്.

 

"സമുദ്രവസനേ ദേവീ

പര്‍വ്വതസ്തന മണ്ഡലേ

വിഷ്ണുപത്നീ നമസ്തുഭ്യം

പാദസ്പര്‍ശം ക്ഷമസ്വമേ"

 

ഇങ്ങനെ ചൊല്ലിയാണ് ഭൂമി തൊട്ട് ശിരസ്സില്‍ വയ്ക്കേണ്ടത്.

 

ചിലരെങ്കിലും ഈ വിശ്വാസത്തെ അന്ധവിശ്വാസമെന്ന് പരിഹസിച്ച് തള്ളാനാണ് താല്പര്യം കാണിക്കുന്നത്. എന്നാല്‍ ഇതിന്റെ മഹത്തായ ശാസ്ത്രീയവശം പരിശോധിക്കാവുന്നതാണ്.

 

ഒരു വ്യക്തി ഉറങ്ങികിടക്കുമ്പോള്‍ അയാളുടെ ശരീരത്തിനകത്ത് കുടികൊള്ളുന്ന ഉര്‍ജ്ജത്തെ സ്റ്റാറ്റിക് എനര്‍ജി അഥവാ പൊട്ടന്‍ഷ്യല്‍ എനര്‍ജി എന്നാണ് വിളിക്കുന്നത്. എന്നാല്‍ എഴുന്നേല്‍ക്കുന്ന സമയത്ത് അത് ഡൈനാമിക് അഥവാ കൈനറ്റിക് എനര്‍ജിയായി മാറുന്നു.

 

ഭൂമിയില്‍ തൊടുന്നതോടെ ശരീരത്തിലെ മലിനോര്‍ജ്ജം (സ്റ്റാറ്റിക്ക് എനര്‍ജി) വിസര്‍ജ്ജിച്ച് ശുദ്ധോര്‍ജ്ജം ശരീരത്തില്‍ നിറയ്ക്കേണ്ടതുണ്ട്.

 

ഉണര്‍ന്നെണീക്കുമ്പോള്‍ കാലാണ് ആദ്യം തറയില്‍ തോടുന്നതെങ്കില്‍ ഊര്‍ജ്ജം കീഴോട്ടൊഴുകി ശരീരബലം കുറയുന്നു. എന്നാല്‍ കയ്യാണാദ്യം തറയില്‍ തൊടുന്നതെങ്കില്‍ ഊര്‍ജ്ജമാകട്ടെ മുകളിലോട്ട് വ്യാപിച്ച് കൈയിലൂടെ പുറത്തു പോകുന്നതോടെ ശരീരബലം ഇരട്ടിക്കുന്നു (കൂടുന്നു).

 

ഇത്തരത്തിലുള്ള ഒരു വലിയ ശാസ്ത്രീയ രഹസ്യം ഒളിഞ്ഞു കിടക്കുന്നതുകൊണ്ടാണ് ഭാരതത്തിലെ ആചാര്യന്മാര്‍ രാവിലെ ഭൂമിയെ തൊട്ടു ശിരസ്സില്‍ വച്ചശേഷമേ എണീക്കാവു എന്ന് പിന്‍തലമുറയെ ഓര്‍മ്മിപ്പിച്ചിരുന്നത്.

 

വിഗ്രഹത്തിന്റെ ഫോട്ടോ എടുക്കരുത്




വിഗ്രഹത്തിന്റെ ഫോട്ടോ എടുക്കരുത്.

ശ്രീകോവിലിലുള്ള മൂലവിഗ്രഹം താന്ത്രികവിധി അനുസരിച്ച് പ്രാണപ്രതിഷ്ഠ നടത്തപ്പെട്ടതാണ്
. തന്മൂലം വിഗ്രഹത്തിന് പ്രാണശക്തിയുണ്ടെന്നാണ് വിശ്വാസം. വിഗ്രഹത്തില്‍നിന്ന് എടുക്കപ്പെട്ട ഛായയോ നിഴലോ ആണ് ഫോട്ടോയെന്ന് പറയാം. ആ നിലയ്ക്ക് അതിനും ചെറിയൊരംശം ശക്തിയുണ്ട്. അതുകൊണ്ട് ആഗമവിധി അനുസരിച്ച് ഫോട്ടോ എടുക്കുന്നത് ദോഷംതന്നെയാകുന്നു. എന്നാല്‍ വിഗ്രഹത്തിന്റെ ചിത്രം വരച്ചു വെയ്ക്കുന്നതിന്ന് വിരോധമില്ല. ശീവേലിവിഗ്രഹത്തിന്റെ ഫോട്ടോ എടുക്കുന്നതിന്ന് വിലക്ക് കല്പിച്ച് കാണുന്നില്ല. എന്നാല്‍കൊടിമരത്തിനും ശ്രീകോവിലിനും സമീപത്തുവെച്ച് ഫോട്ടോ എടുക്കരുതെന്ന് പറയപ്പെടുന്നു. അവിടെ അനേകം ദേവതാശക്തികളെ മന്ത്രപുരസ്സരം പ്രതിഷ്ഠിച്ചതുകൊണ്ടായിരിക്കും അങ്ങനെ പറയപ്പെടുന്നത്. അതുകൊണ്ടാണല്ലോ ധ്വജത്തെയും വന്ദിച്ച് തൊഴുത് ദേവനെ വന്ദിക്കുന്ന ആചാരം ഉണ്ടായിട്ടുള്ളത്.

ഷഷ്ഠിപൂര്‍ത്തിയുടെ പ്രാധാന്യം




ഷഷ്ഠിപൂര്‍ത്തിയുടെ പ്രാധാന്യം, ശതാഭിഷേകം


മനുഷ്യായുസ്സ് നൂറ്റിയിരുപതെന്ന് കണക്കാക്കിയിരുന്ന കാലത്ത് അറുപത് ഒരിടവേളയെ ഓര്‍മ്മിപ്പിക്കുന്നു. അറുപതു വര്‍ഷങ്ങള്‍ക്കു മുന്‍പുള്ള ജനനത്തെഓര്‍മ്മിക്കുന്നതുപോലെവരാനുള്ള മരണത്തെകുറിച്ച് ഓര്‍ക്കാനുള്ളഒരവസരവും.എന്നാല്‍ജനനസമയത്ത്സംഭവിച്ചതുപോലെതന്നെ ജ്യോതിര്‍ ഗൃഹനില ഉണ്ടാവുകയെന്ന സ്ഥിതിവിശേഷം കൂടിയുണ്ട്. മനസ്സിനെ ഏകാഗ്രതയിലും ആത്മാവിലും ഉറപ്പിച്ചുനിര്‍ത്തി ശിഷ്ടകാലം ജ്ഞാനലബ്ധിയുടെ മോക്ഷദായകമായി മുന്നോട്ടു പോകാനും കഴിയുന്നു.

 

അറുപതുപോലെ എഴുപതും എണ്‍പതും തൊണ്ണൂറുമൊക്കെ ചിലര്‍ക്ക് കിട്ടിയെന്നുവരാം. എണ്‍പത്തിനാലില്‍ ശതാഭിഷേകം ആചരിക്കുന്നു. നൂറ് ശരത് ഋതുക്കള്‍ കടന്നുപോകുന്ന അസുലഭ സന്ദര്‍ഭം. ഒരു മനുഷ്യന്‍ ആയിരം പൌര്‍ണ്ണമികള്‍ പൂര്‍ത്തിയാക്കുന്ന കാലം. എണ്‍പത്തിമൂന്നു വയസ്സ് തികഞ്ഞ് പിന്നെയും മൂന്നരമാസം കഴിയുമ്പോള്‍ ശതാഭിഷേകമായി.

 

ഷഷ്ഠിവ്രതം


ഷഷ്ഠിവ്രതം


സുബ്രഹ്മണ്യപ്രീതി,


, സന്താനങ്ങളുടെ ശ്രേയസ്സ്, സര്‍പ്പദോഷശാന്തി, ത്വക് രോഗശമനം, ഇഷ്ടമംഗല്യസിദ്ധി, ഉദ്ദിഷ്ടകാര്യസാദ്ധ്യം, കുജഗ്രഹശാന്തി തുടങ്ങിയ ഫലങ്ങളാണ് ഷഷ്ഠിവ്രതത്തിന് പറഞ്ഞിരിക്കുന്നത്.

 


സൂര്യോദയം

മുതല്‍ആറുനാഴികഷഷ്ഠിയുള്ള ദിവസമാണ്

വ്രതം അനുഷ്ഠിക്കേണ്ടത്


.പ്രഭാതസ്നാനശേഷം.സുബ്രഹ്മണ്യക്ഷേത്രദര്‍ശനവും നാമജപവുംസുബ്രഹ്മണ്യകഥാകഥനവും കഥാശ്രവണവുമായി കഴിയണം. ഒരു നേരം മാത്രം ഭക്ഷണം. ക്ഷേത്രത്തില്‍നിന്ന് നേദ്യം പ്രസാദമായി വാങ്ങി കഴിക്കുന്നത് വിശിഷ്ടം



 സുബ്രഹ്മണ്യപൂജ,പഞ്ചാമൃതം,പനിനീര്‍മുതലായവയാണ് വഴിപാടുകള്‍.


 

 വെളുത്ത  ഷഷ്ഠിയിലാണ് വ്രതം അനുഷ്ഠിക്കേണ്ടത്. കറുത്ത ഷഷ്ഠിയില്‍വ്രതമില്ല.


കന്നിയിലെഹലഷഷ്ഠി

(ബലരാമജയന്തി), വൃശ്ചികത്തിലെഷഷ്ഠി (സൂര്യഷഷ്ഠി),കുംഭത്തിലെശീതളാഷഷ്ഠി എന്നിവയ്ക്ക് വൈശിഷ്ട്യമേറും.

2013, മേയ് 16, വ്യാഴാഴ്‌ച

കുങ്കുമം


കുങ്കുമം




ദേവിസ്വരൂപമാണ് കുങ്കുമം. പുരികങ്ങള്ക്ക് മദ്ധ്യേ വൃത്താകൃതിയില് തൊടുന്നു. ബിന്ദുരൂപത്തില് സ്ഥിതിചെയ്ത് സര്വ്വതിനേയും നയിക്കുന്ന മഹാശക്തിയെ സൂചിപ്പിക്കുന്നു. നടുവിരലു കൊണ്ടാണ് കുങ്കുമം തൊടെണ്ടത്. കുങ്കുമം നെറ്റിക്ക് കുറുകെയോ നെടുകെയോ തൊട്ടുകൂടാ എന്ന് ശാക്തമതം.

ത്രികോണം, ചതുരം, യോനി, ബിന്ദു ഇങ്ങനെയുള്ള ആകൃതിയിലും കുങ്കുമം തൊടാറുണ്ട്. കുങ്കുമം ചന്ദനകുറിയോട് ചേര്ത്ത് തൊടുന്നത് വിഷ്ണുമായാ പ്രതീകവും, കുങ്കുമം ഭസ്മകുറിയോട് ചേര്ത്ത് തൊടുന്നത് ശിവശക്ത്യാത്മകവും, മൂന്നും കൂടി തൊടുന്നത് ത്രിപുര സുന്ദരി പ്രതീകവും ആകുന്നു. ശാന്തശീലരായ സ്ത്രീകള്ക്ക് പെട്ടന്ന് ശോകമോ, ബുദ്ധിമുട്ടുകളോ ഉണ്ടായാല് ശിരസ്സിലുള്ള രക്തസംക്രമണത്തിന്റെ വേഗത കുറയും. കുങ്കുമത്തിന്റെ ചുവന്ന നിറവും ഭ്രുമദ്ധ്യത്തില് യോജിക്കുന്നതുകൊണ്ട് കുങ്കുമപ്പൊട്ട് അതിന്റെ രശ്മികളുടെ ആകര്ഷണശക്തി ഉപയോഗിച്ച് രക്തത്തെ ഭ്രുമദ്ധ്യത്തിലേക്ക് ആകര്ഷിക്കുകയും രക്തസംക്രമണത്തിന്റെ വേഗത വര്ദ്ധിപ്പിക്കുകയും ചെയ്യന്നു. മാത്രമല്ല ഊര്ദ്ധഗതിയിലേക്ക് രക്തത്തെ എത്തിക്കുവാനുള്ള ശക്തി മുഖശ്രീ വളര്ത്തുന്നതിന് സഹായകകരമാകും. മറ്റുള്ളവരുടെ നോട്ടത്തില് നിന്നും ഉണ്ടാകുന്ന രോഗാണുസ്വഭാവമുള്ള രശ്മികള് ബാധിക്കാതിരിക്കാന് കുങ്കുമത്തിന്റെ ആന്റിബാക്ടീരിയല് രശ്മികള് പ്രയോജനപ്പെടും.

 

ചില സുപ്രധാന ദേവദിനങ്ങള്‍


ചില സുപ്രധാന ദേവദിനങ്ങള്‍

വിഷ്ണു - ചിങ്ങത്തിലെ ജന്മാഷ്ടമി, അഥവാ അഷ്ടമി രോഹിണി (ശ്രീകൃഷ്ണജയന്തി), ധനുമാസത്തിലെ ആദ്യ ബുധനാഴ്ച (കുചേലദിനം). കൂടാതെ എല്ലാ ഏകാദശിയും മുപ്പെട്ടു വ്യാഴാഴ്ചകളും.

ഗണപതി - ചിങ്ങത്തിലെ വിനായകച്ചതുര്ഥി, തുലാത്തിലെ തിരുവോണം ഗണപതി, മീനത്തിലെ പൂരം ഗണപതി, ഓരോ മാസത്തിലെയും മുപ്പെട്ടു വെള്ളി.

ശിവന്‍ - കുംഭത്തിലെ ശിവരാത്രി, ധനുവിലെ തിരുവാതിര, എല്ലാ പ്രദോഷവും, എല്ലാ മുപ്പെട്ടു തിങ്കളും.

ശാസ്താവ് - മണ്ഡലക്കാലമായ വൃശ്ചികം ഒന്ന് മുതല് ധനു പതിനൊന്നുവരെയുള്ള നാല്പത്തിയൊന്നു ദിനങ്ങള്, മകരസംക്രമദിനം, എല്ലാ മുപ്പെട്ടു ബുധനും എല്ലാ ശനിയും.

ദുര്‍ഗാഭഗവതി - പ്രത്യേകാല് വൃശ്ചികത്തിലെ കാര്ത്തികയും എല്ലാ ചൊവ്വ - വെള്ളി ദിനങ്ങളും എല്ലാ കാര്ത്തികനാളുകളും.

സരസ്വതി - കന്നിമാസത്തിലെ നവരാത്രികാലമായ ഒബതു ദിനങ്ങളും, മഹാനവമി, വിജയദശമിദിനങ്ങള് പ്രത്യേകം.

ഭദ്രകാളി - മകരചൊവ്വയും (മകരത്തിലെ ആദ്യചൊവ്വ) മകരം ഇരുപത്തിയെട്ടാം തിയതിയും പ്രത്യേകാല് മീനത്തിലെ ഭരണി, മേടപ്പത്ത് (പത്താമുദയം), എല്ലാ ചൊവ്വ - വെള്ളി ദിനങ്ങളും എല്ലാ ഭരണിനാളും.

സുബ്രഹ്മണ്യന്‍ - കന്നിയിലെ കപിലഷഷ്ടി, തുലാത്തിലെ സ്കന്ദഷഷ്ടി, മകരത്തില് തൈപ്പൂയം, കൂടാതെ എല്ലാ ഷഷ്ടിയും പൂയവും മുപ്പെട്ടു ഞായറും.

ശ്രീരാമന്‍ - മേടമാസത്തില് ശ്രീരാമനവമി, നവമി - ഏകാദശി തിഥികളും എല്ലാ ബുധനാഴ്ചകളും.

സര്പ്പബലി നടത്തുക, നൂറും പാലും നിവേദിക്കുക, ഉപ്പ്, മഞ്ഞള്, സര്പ്പവിഗ്രഹം, പുറ്റ്, മുട്ട എന്നിവ നടയില് സമര്പ്പിക്കുക, പാല്, ഇളനീര്, എണ്ണ തുടങ്ങിയവ കൊണ്ട് അഭിഷേകം നടത്തുക. എന്നിവയൊക്കെ സര്പ്പപ്രീതികരങ്ങളായ വഴിപാടുകളാണ്. മാതൃശാപത്താല് ചുട്ടു നീറുന്ന നാഗങ്ങള്ക്ക് വെള്ളത്തില് പാലോഴിച്ചുള്ള സ്നാനം ചെയ്യുന്നവരുടെ ഗൃഹത്തില് സര്പ്പഭയമുണ്ടാകില്ല. സര്പ്പദോഷമൂലമുണ്ടാകുന്ന ചൊറി, വ്യാധി, വെള്ളപാണ്ട്, കുഷ്ഠം, നേത്രരോഗങ്ങള് എന്നിവയ്ക്ക് പുള്ളുവന്മാരെകൊണ്ട് സര്പ്പപാട്ട് പാടിച്ചാല് സര്പ്പദേവതാ പ്രീതി ലഭിക്കും. സദ്പുത്ര സന്താന ജനനത്തിനും, രോഗശാന്തിക്കും, സര്പ്പപൂജകള് നടത്തുന്നത് ഉത്തമമാണ്. എരിക്കിന്പൂവും, കൂവളത്തിലയും ചേര്ത്തുകെട്ടിയ മാല നഗരാജാവിനും, വെളുത്ത ചെമ്പകപ്പൂക്കളും മഞ്ഞ അരളിയും ചേര്ത്തുകെട്ടിയ മാല നാഗയക്ഷിക്കും കവുങ്ങിന് പൂക്കുലയും ചെത്തിപൂവും ചേര്ത്ത മാലകള് വൈഷ്ണവ സാന്നിദ്ധ്യമുള്ള നാഗദേവതകള്ക്കും നല്കിയാല് നാഗശാപം ഒഴിവായി കിട്ടും. ഭാഗവതത്തിലും, നാരായണീയത്തിലും കാളിയ മര്ദ്ദനം വിവരിക്കുന്ന ഭാഗം പാരായണം ചെയ്താല് നാഗദോഷം ഒഴിവാക്കാം. വര്ഷത്തില് വരുന്ന പന്ത്രണ്ട് പഞ്ചമതിഥിയുടെ അധിദേവതകളായ നാഗങ്ങളെ സ്തുതിച്ചാല് സര്പ്പപ്രീതി ലഭിക്കും. രാഹു കേതുക്കളുടെ ദോഷത്താല് അവിവാഹിതരായി കഴിയുന്ന പെണ്കുട്ടികള് അരയാലും വേപ്പും ഒന്നിച്ചുനില്ക്കുന്നതിന്റെ ചുവട്ടിലെ നാഗ പ്രതിഷ്ഠകള്ക്ക് പാലഭിഷേകം നടത്തിയാല് ദോഷം അകലും. വര്ഷത്തില് വരുന്ന പഞ്ചമതിഥികളില് വ്രതമനുഷ്ഠിച്ച് നാഗങ്ങളെ ദ്രവ്യാഭിഷേകത്തോടെ തൃപ്തിപ്പെടുത്തിയാല് പാമ്പു കടിയേറ്റു മരിച്ചവ്യക്തിയുടെ ആത്മാവിന് ഗതി കിട്ടും. ആയൂരാരോഗ്യ സമ്പല്സമൃതിക്കും, ഗൃഹത്തില് ഐശ്വര്യത്തിനും വേണ്ടി സര്പ്പബലി നടത്തുന്നു. നീച്ചസര്പ്പങ്ങളുടെ ദോഷം തീരാന് സര്പ്പപ്പാട്ടും, ഉത്തമ സര്പ്പങ്ങളുടെ ദോഷപരിഹാരത്തിന് സര്പ്പബലിയുമാണ് പ്രതിക്രിയ. സ്വര്ണ്ണംകൊണ്ടോ, ചെമ്പ്കൊണ്ടോ ഉണ്ടാക്കിയ സര്പ്പപ്രതിമ സമര്പ്പിക്കുന്നത് ദോഷപരിഹാരത്തിന് ഉത്തമമാണ്. കവുങ്ങിന് പൂക്കില മാലകള് എന്നിവകൊണ്ട് അലങ്കരിച്ചും, ചന്ദനം ചാര്ത്തിയും, കരിക്ക്, പാല്, പനിനീര് എന്നിവയാല് അഭിഷേകം നടത്തിയും, നെയ്യ്, അപ്പം, പായസം എന്നിവ നേദിച്ചും, നൂറും പാലും കൊണ്ട് സര്പ്പബലിനടത്തിയും നാഗദൈവങ്ങളെ പ്രീതിപ്പെടുത്താം.