2018, ജൂൺ 10, ഞായറാഴ്‌ച

കൃഷ്ണഗാഥ

\

കൃഷ്ണഗാഥ

ഭഗവാൻ ശ്രീകൃഷ്ണന്റെ ജീവിതകഥയെ അടിസ്ഥാനമാക്കി ചെറുശ്ശേരി രചിച്ച കാവ്യമാണ് കൃഷ്ണഗാഥ. രണ്ടു ഭാഗങ്ങളായാണ് കൃഷ്ണഗാഥ രചിച്ചിട്ടുള്ളത്. ശ്രീകൃഷ്ണന്റെ ജനനവും ബാലലീലകളും ഒന്നാംഭാഗത്തിൽ പ്രതിപാദ്യവിഷയമാകുന്നു. അവതാരലക്ഷ്യത്തിനായി പുറപ്പെടുന്നതു മുതൽ സ്വർഗ്ഗാരോഹണം വരെയുള്ള കാര്യങ്ങളാണ് രണ്ടാംഭാഗത്തിൽ വർണ്ണിക്കുന്നത്.
ഒന്നാം ഭാഗം
1. കൃഷ്ണോല്പത്തി
2. പൂതനാമോക്ഷം
3. ഉല്ലൂഖലബന്ധനം
4. വത്സസ്തേയം
5. കാളിയമർദ്ദനം
6. ഗ്രീഷ്മവർണ്ണനം
7. പ്രാവൃഡ്വർണ്ണനം
8. ശരദ്വർണ്ണനം
9. ഹേമന്തവർണ്ണനം
10. ഹേമന്തലീല
11. വിപ്രപത്ന്യനുഗ്രഹലീല
12. ഗോവർദ്ധനോദ്ധരണം
13. നന്ദമോക്ഷം
14. വേണുഗാനം
15. ഗോപികാദുഃഖം
16. രാസക്രീഡ
17. കംസമന്ത്രം
18. അക്രൂരാഗമനം
രണ്ടാം ഭാഗം
1. കംസസദ്‍ഗതി
2. ഗുരുദക്ഷിണ
3. ഉദ്ധവദൂത്
4. അക്രൂരദൂത്യം
5. ജരാസന്ധയുദ്ധം
6. രുക്മിണീസ്വയംവരം
7. ശംബരവധം
8. സ്യമന്തകം
9. നരകാസുരവധം
10. രുക്മീവധം
11. ബാണയുദ്ധം
12. നൃഗമോക്ഷം
13. ബലഭദ്രഗമനം
14. പൗണ്ഡ്രകവധം
15. സാംബോദ്വാഹം
16. നാരദപരീക്ഷ
17. ഖാണ്ഡവദാഹം
18. രാജസൂയം
19. സാല്വവധം
20. സീരിണസ്സൽക്കഥ
21. കുചേലഗതി
22. തീർത്ഥയാത്ര
23. കുമാരഷൾക്കാനയനം
24. സൗഭദ്രികകഥ
25. വൃകാസുരകഥ
26. ഭൃഗുപരീക്ഷ
27. സന്താനഗോപാലം
28. രാജ്യസ്ഥിതികഥ
29. സ്വർഗ്ഗാരോഹണം

ത്രിമൂർത്തികൾ

ത്രിമൂർത്തികൾ

ബ്രഹ്മാവ്, വിഷ്ണു, ശിവൻ എന്നിവർ ത്രിമൂർത്തികൾ എന്നറിയപ്പെടുന്നു. സൃഷ്ടി, സ്ഥിതി, സംഹാര മൂർത്തികളെന്നു വിശേഷിപ്പിക്കപ്പെടുന്ന ബ്രഹ്മാവ്, വിഷ്ണു, മഹേശ്വരൻ എന്നീ ദേവന്മാർ. ഒരേ പരമാത്മാവിന്റെ മൂർത്തിഭേദങ്ങളായിരിക്കുമ്പോൾത്തന്നെ മഹാവിഷ്ണുവിന്റെ നാഭിയിലെ താമരയിൽ ബ്രഹ്മാവും ബ്രഹ്മാവിന്റെ ഭ്രൂമധ്യത്തിൽനിന്ന് രുദ്രനും ജനിച്ചു എന്ന് പുരാണങ്ങളിൽ പറയുന്നു. പരാശക്തിയാണ് ത്രിമൂർത്തികളുടെയും ജനയിത്രിയെന്നും കല്പാന്തത്തിൽ ത്രിമൂർത്തികൾ പരാശക്തിയിൽ വിലയം പ്രാപിക്കുകയും അടുത്ത കല്പത്തിന്റെ ആരംഭത്തോടെ വീണ്ടും ജനിക്കുകയും ചെയ്യുന്നു എന്നുമാണ് കാലചക്രത്തെ പുരാണങ്ങളിൽ വിലയിരുത്തുന്നത്. സത്വം, രജസ്സ്, തമസ്സ് എന്നീ ത്രിഗുണങ്ങളുമായി ബന്ധപ്പെടുത്തിയും വിഷ്ണു, ബ്രഹ്മാവ്, പരമശിവൻ എന്നിവർ പരാമർശിക്കപ്പെടാറുണ്ട്. മഹാപ്രളയത്തിന്റെ അന്ത്യത്തോടെ വിസ്തൃതമായ ജലപ്പരപ്പിൽ ആലിലയിൽ കാണപ്പെടുന്ന ശിശുരൂപനായ മഹാവിഷ്ണുവിന്റെ മുന്നിൽ പരാശക്തി പ്രത്യക്ഷയായി അടുത്ത മഹായുഗത്തിന്റെ ആരംഭമായതായി ഓർമിപ്പിക്കുന്നു. മഹാവിഷ്ണുവിന്റെ നാഭിയിലെ താമരയിൽ പ്രത്യക്ഷനാകുന്ന ബ്രഹ്മാവിന് നാലു ദിക്കിലേക്കും മുകളിലേക്കും നോക്കുമ്പോൾ അഞ്ച് മുഖം ഉണ്ടാകുന്നു. തന്നെപ്പറ്റിയോ തന്റെ ലക്ഷ്യത്തെപ്പറ്റിയോ ഒന്നുമറിയാതെ വിഷണ്ണനായിരിക്കുമ്പോൾ 'തപസ്സുചെയ്തു ശക്തിനേടി സൃഷ്ടികർമത്തിലേർപ്പെടുക' എന്ന് അശരീരി കേൾക്കുകയും ബ്രഹ്മാവ് സൃഷ്ടികർമം ആരംഭിക്കുകയും ചെയ്യുന്നു. ബ്രഹ്മാവിന്റെ വ്യത്യസ്ത അവയവങ്ങളിൽനിന്നു ജനിച്ച പ്രജാപതിമാർ പിതാവിന്റെ നിർദേശപ്രകാരം പ്രപഞ്ചസൃഷ്ടിയിൽ വ്യാപൃതരാവുകയും വൈവിധ്യമാർന്ന ജീവജാലങ്ങളുടെയും സസ്യങ്ങളുടെയും ആവിർഭാവത്തിനു കാരണമാവുകയും ചെയ്തു.
ത്രിമൂർത്തികളുടെ മഹത്ത്വം
ത്രിമൂർത്തികളിൽ കൂടുതൽ മഹത്ത്വം ആർക്കാണെന്നു പരീക്ഷിക്കുന്നതിന് മഹർഷിമാർ ഒരിക്കൽ ഭൃഗുമഹർഷിയെ നിയോഗിച്ചു. പിതൃസ്ഥാനീയനായ ബ്രഹ്മാവിന്റെ സമീപത്തുചെന്ന മഹർഷി ഒരു സുഹൃത്തിനെയെന്നവണ്ണം ബ്രഹ്മാവിനെ അഭിവാദ്യം ചെയ്തു. ബ്രഹ്മാവ് കുപിതനായി മഹർഷിയെ ശകാരിച്ചു. കൈലാസത്തിലെത്തിയ മഹർഷി പരമശിവൻ പാർവതിയെ ആലിംഗനം ചെയ്തിരിക്കുന്നതുകണ്ട് പരിഹസിക്കുകയും പരമശിവന്റെയും പാർവതീദേവിയുടെയും കോപത്തിനു പാത്രമാവുകയും ചെയ്തു. വൈകുണ്ഠത്തിലേക്കാണ് പിന്നീട് മഹർഷി പോയത്. മഹർഷി വരുന്നതറിയാതെ അനന്തശായിയായി ഉറക്കത്തിലായിരുന്ന മഹാവിഷ്ണുവിനെ താൻ വന്നിട്ടു സത്കരിക്കാഞ്ഞതിനെന്നവണ്ണം മഹർഷി നെഞ്ചിൽ ചവുട്ടി. പെട്ടെന്നുണർന്ന മഹാവിഷ്ണു മുനിയുടെ പാദം തലോടിക്കൊണ്ട് ക്ഷമ ചോദിക്കുകയും പാദത്തിന് വേദനയുണ്ടായോ എന്ന് ആരായുകയും ചെയ്തു. പാദാഘാതത്തിന്റെ ഫലമായി മഹാവിഷ്ണുവിന്റെ മാറിലുണ്ടായ കലയാണ് ശ്രീവത്സം എന്ന പേരിൽ അറിയപ്പെടുന്നത്. ഈ സംഭവമെല്ലാം ഭൃഗുമുനി മറ്റു മഹർഷിമാരെ അറിയിച്ചു. മഹാവിഷ്ണുവും പരമശിവനും പരമശിവന്റെ പുത്രന്മാരായ ഗണപതിയും സുബ്രഹ്മണ്യനും ഭക്തന്മാരാൽ ക്ഷേത്രങ്ങളിലും ഗൃഹങ്ങളിലും പൂജിക്കപ്പെടുമ്പോൾ ബ്രഹ്മാവ് അത്രതന്നെ പ്രാചുര്യത്തോടെ പൂജിക്കപ്പെടുകയോ സ്തുതിക്കപ്പെടുകയോ ചെയ്യുന്നില്ല.

നഹുഷൻ

നഹുഷൻ

ചന്ദ്രന്റെ മകൻ ബുധൻ. ബുധന്റെ മകൻ പുരൂരവസ്സ്. പുരൂരവസ്സിന്റെയും ഇളയുടെയും പുത്രനായ 'ആയുസ്സ്' എന്ന രാജാവിന്റെ മകനാണ് ചന്ദ്രവംശത്തിലെ പ്രശസ്തനായ നഹുഷൻ. ഇദ്ദേഹത്തിന്റെ അമ്മയുടെ പേര് ഇന്ദുമതി അഥവാ സ്വർഭാനു കുമാരി. ആയുസ്സ് അന്തരിച്ചപ്പോൾ നഹുഷൻ മഹാരാജാവായിത്തീർന്നു. വളരെക്കാലം ഒരുണ്ണിക്കാൽ കാണാനുള്ള ഭാഗ്യമില്ലാതെ ദുഃഖിച്ചു കഴിഞ്ഞിരുന്ന ഇന്ദുമതിക്കും ആയുസ്സിനും ദത്താത്രേയ മഹർഷിയുടെ അനുഗ്രഹം മൂലം നഹുഷൻ പുത്രനായിപ്പിറന്നുവെന്നാണ് പുരാവൃത്തം. അദ്ദേഹം ദേവാംശസംഭൂതയായ 'അശോക സുന്ദരി'യെയാണ് ധർമപത്നിയായി സ്വീകരിച്ചത്. ആ പരിണയത്തിനു പിന്നിലെ വിചിത്രമായ ഒരു കഥ പദ്മപുരാണത്തിലുണ്ട്.
ഒരിക്കൽ നന്ദനോദ്യാനത്തിൽവച്ച് പാർവതി ശിവനോട് ആ ഉദ്യാനത്തിലെ ഏറ്റവും ശ്രേഷ്ഠമായ വനസ്പതി ഏതാണ്' എന്നുചോദിച്ചു. ശിവൻ 'കല്പവൃക്ഷം' എന്ന ഉത്തരം കൊടുത്തു. ആരുടെയും ഏതഭീഷ്ടവും ആ വൃക്ഷം സാധിച്ചുകൊടുക്കും എന്നുകേട്ടപ്പോൾ 'തനിക്ക് ഒരു സുന്ദരിയായ പെൺകുഞ്ഞ് വേണമെന്നായി' പാർവതി. അഭീഷ്ടം ഉടനടി സാധിതപ്രായമായി. ആ കുഞ്ഞിന് 'അശോകസുന്ദരി' എന്ന പേരിട്ടു. ഒരിക്കൽ അവൾ തോഴിമാരോടൊത്ത് നന്ദനോദ്യാനത്തിൽ നടക്കുമ്പോൾ ഒരസുരൻ അവളുടെ മുൻപിൽ പ്രത്യക്ഷനായി പ്രേമാഭ്യർഥന നടത്തി. വിപ്രചിത്തിയുടെ പുത്രനായ ഹുണ്ഡനായിരുന്നു അത്. അശോകസുന്ദരി ആ ദുഷ്ടന്റെ അഭ്യർഥന നിരസിച്ചു. എന്നുമാത്രമല്ല ചന്ദ്രവംശരാജാവായ ആയുസ്സിന് ഇന്ദുമതിയിൽ പിറക്കുന്ന നഹുഷൻ എന്ന രാജകുമാരൻ ആയിരിക്കും തന്നെ പരിണയിക്കുന്നത് എന്നുമറിയിച്ചു. നഹുഷൻ ജനിക്കുകപോലും ചെയ്തിട്ടില്ലെന്നും അയാൾ യുവാവാകുമ്പോൾ നീ വൃദ്ധയാകും എന്നും ഹുണ്ഡൻ പറഞ്ഞു. 'അമ്മയുടെ അനുഗ്രഹം മൂലം ഞാൻ നിത്യയുവതിയായിരിക്കും. നഹുഷനെ മാത്രമേ ഞാൻ വരിക്കൂ' എന്ന് അശോക സുന്ദരി ഉറപ്പിച്ചു പറഞ്ഞു. ഇക്കാലത്താണ് ഇന്ദുമതി ഒരു കുഞ്ഞിനു ജന്മം നൽകിയത്. അതിനെ വളരാൻ അനുവദിച്ചുകൂടാ എന്നു നിശ്ചയിച്ച് ഹുണ്ഡൻ ഒരു ദാസിയുടെ വേഷത്തിൽ ചെന്ന് ശിശുവിനെ തട്ടിയെടുത്തശേഷം അതിന്റെ മാംസം വേവിച്ചുതരാൻ ഭാര്യയോടാവശ്യപ്പെട്ടു. ഭാര്യ കുഞ്ഞിനെ വസിഷ്ഠമഹർഷിയുടെ ആശ്രമത്തിലാക്കി ഏതോ മൃഗത്തിന്റെ മാംസം വേവിച്ച് ഹുണ്ഡനു നൽകി. കുഞ്ഞ് മരിച്ചെന്നറിഞ്ഞാൽ അശോകസുന്ദരി തന്നെ ഇഷ്ടപ്പെട്ടേക്കുമെന്നു വ്യാമോഹിച്ച് ഹുണ്ഡൻ അവളുടെയടുത്തുചെന്ന് കാര്യം പറഞ്ഞു. ദുഃഖിതയായ അവളെ വിദ്യുന്ധരൻ എന്ന കിന്നരൻ സമാധാനിപ്പിച്ചിട്ട് നഹുഷൻ ജീവിച്ചിരിക്കുന്നെന്നും ഒരുനാൾ ഇവിടെയെത്തി അവളെ വരിക്കുമെന്നും അറിയിച്ചു. ഉന്മേഷവതിയായ അവൾ 'നഹുഷനാൽ നീ വധിക്കപ്പെടട്ടെ' എന്ന് ഹുണ്ഡനെ ശപിച്ചു. പ്രവചനം സഫലമായി. നഹുഷൻ സിംഹാസനാരൂഢനായി അശോകസുന്ദരിയെ പട്ടമഹിഷിയാക്കി. നഹുഷൻ ഉഗ്രമായ യുദ്ധത്തിൽ ഹുണ്ഡാസുരനെ വധിച്ചു. ചക്രവർത്തി പദത്തിലെത്തിയ നഹുഷന്റെ അടുത്ത നോട്ടം ഇന്ദ്രപ്പട്ടമായിരുന്നു. അതിനായി അദ്ദേഹം നൂറ് അശ്വമേധയാഗങ്ങൾ നടത്തി. ആയിടയ്ക്ക് വൃത്രനെ വഞ്ചിച്ചുകൊന്ന് ബ്രഹ്മഹത്യാപാപത്തിനിരയായ ദേവേന്ദ്രനു സ്ഥാനഭ്രംശമുണ്ടായി. പാപപരിഹാരത്തിനായി മാനസസരസ്സിലെ ഒരു താമരത്തണ്ടിൽ ഒളിച്ചു പാർത്ത് അദ്ദേഹം കഠിനതപസ്സിൽ മുഴുകി. സ്വർഗം നാഥനില്ലാക്കളരിയായി. അപ്പോൾ ബൃഹസ്പതിയുടെ ഉപദേശപ്രകാരം ദേവന്മാർ നഹുഷനെ ഇന്ദ്രപദവിയിലേക്കുയർത്തി. സ്വർഗസുഖങ്ങൾ അനുഭവിച്ചു തലയ്ക്കു മത്തുപിടിച്ച നഹുഷൻ മഹർഷിമാരെക്കൊണ്ടു പല്ലക്കു ചുമപ്പിച്ചു. പൊക്കം കുറവായ അഗസ്ത്യമുനി വഹിച്ചിരുന്ന പല്ലക്കിന്റെ തണ്ട് താണിരിക്കുന്നതുകണ്ട് നഹുഷൻ 'സർപ്പ' (വേഗം ഓടൂ) എന്നു പറഞ്ഞ് മുനിയെ ചമ്മട്ടികൊണ്ടടിച്ചു. തലയിൽ ചവിട്ടുകയും ചെയ്തു. രുഷ്ടനായ മുനി 'നീ സർപ്പമായിപ്പോകട്ടെ' എന്നു നഹുഷനെ ശപിച്ചു. അയാൾ ഒരു പെരുമ്പാമ്പായി ഹിമാലയത്തിന്റെ താഴ്വാരത്തിൽ വീണു. വിവേകം വീണ്ടു കിട്ടിയപ്പോൾ പശ്ചാത്തപിച്ച് ശാപമോക്ഷത്തിനിരന്ന നഹുഷനോട് 'വനവാസകാലത്ത് നിന്നെ കണ്ടുമുട്ടുന്ന ധർമപുത്രർ നിന്നെ ശാപവിമുക്തനാക്കും' എന്നു മഹർഷി പറഞ്ഞു. ഒരുനാൾ കാട്ടിൽ വേട്ടയാടി നടന്ന ഭീമനെ ആ പാമ്പ് വരിഞ്ഞുമുറുക്കി വിഴുങ്ങാനാരംഭിച്ചു. അപ്പോൾ വിലപിച്ച ഭീമന്റെയടുത്തേക്ക് ധർമപുത്രർ ഓടിയണഞ്ഞു. തന്റെ പൂർവ പിതാമഹനായ നഹുഷനാണ് ഈ സർപ്പമെന്നറിഞ്ഞ ധർമപുത്രർ നഹുഷനെ സർപ്പരൂപത്തിൽ നിന്ന് മോചിപ്പിച്ച് മുക്തിപഥത്തിലേക്കു നയിച്ചു.
ജീവന്മുക്തനായ നഹുഷൻ യമധർമന്റെ സദസ്സിലെ ഒരു വിശിഷ്ടാംഗമായി ശോഭിക്കുന്നതായി മഹാഭാരതം സഭാപർവത്തിൽ (എട്ടം അധ്യായം എട്ടാം പദ്യം) പ്രസ്താവിച്ചിട്ടുണ്ട്. നഹുഷന് യതി, യയാതി, സംയാതി, ആയാതി, അയതി, ധ്രുവൻ എന്ന് ആറു പുത്രന്മാർ ഉണ്ടായിരുന്നതായി ആദിപർവം 75-ാം അധ്യായം 30-ാം പദ്യത്തിൽ കാണുന്നു. മുനിമാരെ അപമാനിക്കുകവഴി പെരുമ്പാമ്പായി മാറിയ നഹുഷനെ, ധർമ്മപുത്രർ വനവാസകാലത്ത് കാണാനിടവരുകയും ശാപമോക്ഷം ലഭിക്കുകയും ചെയ്യുന്നു. താൽക്കാലികമായുണ്ടാകുന്ന ഉയർച്ചയിൽ മതിമറന്ന് അധഃപതനത്തിലേക്ക് കൂപ്പുകുത്തുന്ന മനുഷ്യരുടെ പ്രതീകമായാണ് നഹുഷനെ കരുതുന്നത്.

അത്രി, മാഹിഷ്മതി ബലരാമന്‍ വേദവ്യാസൻ പാലാഴിമഥനം


അത്രി,  മാഹിഷ്മതി  ബലരാമന്‍  വേദവ്യാസൻ  പാലാഴിമഥനം

അത്രി

സപ്തർഷിമണ്ഡലത്തിൽപ്പെട്ട ഒരു മുനിയാണ് അത്രി. വളരെയേറെ വേദസൂക്തങ്ങളുടെ കർത്താവാണ് ഇദ്ദേഹം. സ്വയംഭുവമന്വന്തരത്തിൽ ബ്രഹ്മാവിന്റെ കണ്ണിൽനിന്നാണ് അത്രി ഉണ്ടായതെന്ന് ചെറുശ്ശേരി ഭാരതത്തിൽ കാണുന്നു. അതുകൊണ്ടാണ് ബ്രഹ്മാവിന്റെ മാനസപുത്രൻ എന്ന നിലയിൽ അത്രി അറിയപ്പെടുന്നത് അഗ്നിയിൽ നിന്നു ജനിച്ചതായും ചില പരാമർശങ്ങളുണ്ട്. ഇന്ദ്രൻ, വിശ്വദേവൻമാർ, അശ്വിനികൾ, അഗ്നി എന്നിവരെ പ്രകീർത്തിക്കുന്ന വേദസൂക്തങ്ങൾ അത്രിമുനിയെക്കുറിച്ചും പരാമർശിക്കുന്നുണ്ട്. ദക്ഷന്റെ പുത്രിയായ അനസൂയയാണ് അത്രിയുടെ പത്നി. ആരാണ് പരമോന്നതനായ സർവശക്തൻ എന്ന വിഷയത്തെ അടിസ്ഥാനമാക്കി ഗൌതമനുമായി അത്രി സംവാദം നടത്തി. വേദങ്ങളിലെ സനാതനമതം സ്വീകരിച്ച ഈ ഋഷിവര്യൻ ഏക ദൈവവിശ്വാസിയായിരുന്നു. ഏകനായ ഈശ്വരൻ താൻതന്നെ എന്ന് പറഞ്ഞുകൊണ്ട് ബ്രഹ്മാവിഷ്ണുമഹേശ്വരന്മാർ ഓരോരുത്തരായി ഇദ്ദേഹത്തിനു പ്രത്യക്ഷപ്പെട്ടു. ത്രിമൂർത്തികളുടെ പ്രസാദത്താൽ സോമൻ, ദത്താത്രേയൻ, ദുർവാസസ്സ് എന്നിങ്ങനെ മൂന്ന് പുത്രന്മാർ യഥാക്രമം അത്രിക്കുണ്ടായി. വൈവസ്വതമന്വന്തരത്തിൽ അര്യമാവ് എന്നൊരു പുത്രനും അമല എന്നൊരു പുത്രിയും കൂടി ജനിച്ചു. അത്രിയുടെ കണ്ണിൽനിന്നാണ് ചന്ദ്രൻ ജനിച്ചതെന്ന് വിഷ്ണുപുരാണത്തിൽ കാണുന്നു. അതുകൊണ്ടാണ് 'അത്രിനേത്രഭവൻ' എന്ന പേരുകൂടി ചന്ദ്രന് സിദ്ധിച്ചിട്ടുള്ളത്. സിദ്ധന്മാരും മഹർഷിമാരുമായ അനവധിപേരുടെ പിതാവെന്നനിലയിൽ പുരാണങ്ങൾ അത്രിയെ പരാമർശിക്കുന്നു. വനവാസകാലത്ത് ശ്രീരാമനും സീതയും ലക്ഷ്മണനും ചിത്രകൂടത്തിനു തെക്കുള്ള ആശ്രമത്തിൽ ചെന്ന് അത്രിയെയും അനസൂയയെയും സന്ദർശിച്ച് ആതിഥ്യവും അനുഗ്രഹവും സ്വീകരിച്ചതായി രാമായണത്തിൽ പ്രസ്താവമുണ്ട്.
വേദകാലത്ത് പ്രപഞ്ചസൃഷ്ടിക്കായി മനു നിയോഗിച്ച പത്തു പ്രജാപതിമാരിൽ ഒരാൾ, സപ്തർഷികളിലൊരാൾ, ലോകത്തിന്നാധാരമായ അഷ്ടപ്രകൃതികളിലൊന്ന്, കുബേരന്റെ ഏഴു ഗുരുക്കന്മാരിൽ അദ്വിതീയൻ, വരുണന്റെ ഏഴു ഋത്വിക്കുകളിൽ ഒരാൾ; ചന്ദ്രന്റെ രാജസൂയ യാഗത്തിലെ ഹോതാവ്, രാഹുവിന്റെ ഗ്രഹണത്തിൽനിന്നും സൂര്യചന്ദ്രന്മാരെ വീണ്ടെടുത്ത് ലോകത്തിനു വെളിച്ചം നല്കിയ ധീരനായ ക്ഷത്രിയൻ എന്നിങ്ങനെ വിവിധ പദവികൾ അത്രിക്കു കല്പിക്കപ്പെട്ടിട്ടുണ്ട്. ശിവന് അത്രി എന്ന പര്യായമുണ്ട്. ശുക്രന്റെ ഒരു പുത്രനും അത്രി എന്ന പേരിലറിയപ്പെടുന്നതായി മഹാഭാരതത്തിൽ കാണുന്നു (ആദിപർവം).

മാഹിഷ്മതി

യാദവ വംശത്തിലെ ഹേഹേയ രാജ്യത്തിന്റെ തലസ്ഥാന നഗരിയാണ് മാഹിഷ്മതി. ഭാരതത്തിലെ സപ്തനദികളിലൊന്നായ നർമദയുടെ തീരത്താണ് ഈ നഗരം സ്ഥിതിചെയ്യുന്നത്. പുരാതന നഗരിയായ മാഹിഷ്മതിയുടെ ഇന്നത്തെ പേർ മഹേശ്വർ (മദ്ധ്യപ്രദേശ് - ഖർഗോൺ ജില്ല) എന്നാണ്. മാഹിഷ്മതിയെക്കുറിച്ച് രാമായണത്തിലും, മഹാഭാരതത്തിലും, ഇതരപുരാണാങ്ങളിലും വർണ്ണിക്കുന്നുണ്ട്. രാമായണത്തിൽ പൂർവ്വാകാണ്ഡത്തിൽ കാർത്തവീര്യവിജയത്തിൽ മാഹിഷ്മതി നഗരിയെപറ്റിയും അവിടുത്തെ ജീവിതചര്യകളും മറ്റും വിശദമായി വിവരിക്കുന്നുണ്ട്. രാവണൻ തന്റെ പടയോട്ടക്കാലത്ത് ഈ സുന്ദര നഗരിയിൽ വരുകയും മനോഹര നഗരം പിടിച്ചെടുക്കാൻ ശ്രമിച്ചെങ്കിലും അന്നത്തെ രാജാവായിരുന്ന കാർത്തവീര്യാർജ്ജുനൻ അദ്ദേഹത്തെ നിശ്ശേഷം തോൽപ്പിച്ചു. (രാവണൻ രാമനെകൂടാതെ രണ്ടുപേരോടു മാത്രമെ തന്റെ തോൽവി സമ്മതിച്ചിട്ടുള്ളു, അത് മാഹിഷ്മതിപതി കാർത്തവീര്യാർജ്ജുനനോടും, കിഷ്കിന്ദാപതി ബാലിയോടുമാണ്). ജമദഗ്നി മഹർഷിയെ വധിച്ചതിനാൽ പരശുരാമൻ കാർത്തവീര്യനേയും അദ്ദേഹത്തിന്റെ മറ്റനുജന്മാരെയും, പുത്രന്മാരെയും നിഗ്രഹിക്കുകയും, മാഹിഷ്മതിനഗരം നശിപ്പിച്ചുകളയുകയും ചെയ്തു.

ബലരാമന്‍

വിഷ്ണുഭഗവാന്റെ എട്ടാമത്തെ അവതാരമാണ്‌ ബലരാമന്‍. ബലഭദ്രന്‍, ബലദേവന്‍ തുടങ്ങിയ പേരുകളിലും ബലരാമന്‍ അറിയപ്പെടുന്നു. അതിയായ ബലത്തോട്‌ കൂടിയവനും സര്‍വരെയും ആകര്‍ഷിക്കുന്ന സ്വരൂപത്തോടുകൂടിയവരുമായതുകൊണ്ട്‌ ബലരാമന്‍ എന്ന പേരുണ്ടായതെന്ന്‌ പറയപ്പെടുന്നു. ബലരാമന്‍ ആദിശേഷന്റെ അവതാരമാണെന്നും പരാമര്‍ശങ്ങളുണ്ട്‌. വിഷ്ണുഭഗവാന്‍ ശ്രീരാമാവതാരത്തെ സ്വീകരിച്ചപ്പോള്‍ ആദിശേഷന്‍ ലക്ഷ്മണനായി അവതരിച്ചു. ശ്രീകൃഷ്ണാവതാരത്തില്‍ ആദിശേഷന്‍ ജ്യേഷ്ഠസഹോദരനായി ബലരാമന്‍ എന്ന നാമധേയത്തിലും അവതരിച്ചു. ബലരാമന്‍ വെളുത്തതും ശ്രീകൃഷ്ണന്‍ കറുത്തതുമായ സ്വരൂപത്തോടുകൂടിയവരാണത്രേ. ഇതു സംബന്ധിച്ച ഒരു ഐതിഹ്യമുണ്ട്‌. ഭൂലോത്തില്‍ ദുഷ്ടന്മാരുടെ ഉപദ്രവം വര്‍ദ്ധിച്ചുവന്നപ്പോള്‍ ഭൂമിദേവിയും ദേവന്മാരും കൂടി വിഷ്ണുഭഗവാനെ ചെന്ന്‌ ശരണം പ്രാപിച്ചു. അപ്പോള്‍ ഭഗവാന്‍ തന്റെ ശിരസ്സിന്‍ നിന്നും വെളുത്തതും, കറുത്തതുമായ രണ്ട്‌ രോമങ്ങള്‍ എടുത്ത്‌ അവ അവതാരങ്ങളായിത്തീരുമെന്ന്‌ പറഞ്ഞുവത്രേ. അങ്ങനെയാണത്രേ ബലരാമനും, ശ്രീകൃഷ്ണനും അവതരിക്കുന്നത്‌..
മധുരയിലെ ഭരണാധികാരിയായ ഉഗ്രസേനന്റെ സഹോദരപുത്രിയായ ദേവകിയെ ഗുരസേനന്റെ പുത്രനായ വാസുദേവര്‍ വിവാഹം കഴിച്ചു. ഉഗ്രസേനന്റെ പുത്രനായിരുന്നു കംസന്‍.. ...., വിവാഹഘോഷയാത്രാവേളയില്‍ ദേവകിയുടെ അഷ്ടമപുത്രന്‍ കംസനെ വധിക്കുമെന്ന്‌ അശരീരിയുണ്ടായി. ഇതുകേട്ട്‌ കംസന്‍ ദേവകിയെ വധിക്കാന്‍ ഒരുങ്ങി. യാദവപ്രമുഖരുടെ സമയോചിതമായ ഇടപെടല്‍മൂലം കംസന്‍ ദേവകിയെ വധിച്ചില്ല. ദേവകി പ്രസവിക്കുന്ന എല്ലാ ശിശുക്കളെയും കംസന്‌ കാഴ്ചവയ്ക്കാമെന്ന്‌ വാസുദേവന്‍ പറഞ്ഞു. കംസന്‍ അതിന്‌ സമ്മതിക്കുകയും, ദേവകീവസുദേവന്മാരെ കാരാഗൃഹത്തില്‍ അടയ്ക്കുകയും ചെയ്തു. ദേവകിയുടെ ആറ്‌ ശിശുക്കളെയും കംസന്‍ വധിച്ചുകളഞ്ഞു. ദേവകി ഏഴാമതും ഗര്‍ഭം ധരിച്ചു. ആ ഗര്‍ഭത്തെ മായാദേവി വസുദേവരുടെ തന്നെ മറ്റൊരു ഭാര്യയായ രോഹിണിയുടെ ഉദരത്തിലേക്ക്‌ മാറ്റി. ദേവകിയുടെ ഗര്‍ഭം അലസിപ്പോയതായി വാര്‍ത്തയും പറഞ്ഞു. രോഹിണി പ്രസവിച്ച ആ ശിശുവാണ്‌ ബലരാമന്‍. ഗര്‍ഭത്തെ സംഘര്‍ഷണം ചെയ്ത്‌ ജനിപ്പിച്ചവനായതുകൊണ്ട്‌ ബലരാമന്‌ സങ്കര്‍ഷണന്‍ എന്നൊരു പേരും കൂടിയുണ്ടായി.
ബലരാമന്‍ വിവാഹം ചെയ്തത്‌ രേവതിയെയായിരുന്നു. ഇതുസംബന്ധിച്ച കഥ ഇപ്രകാരമാണ്‌. രാമകൃഷ്ണന്മാരുടെ ആഗമനത്തിന്‌ മുന്‍പ്‌ ദ്വാരകയുടെ പേര്‍ കുശസ്ഥലി എന്നായിരുന്നു. അതിനെ ഭരിച്ചിരുന്നത്‌ ശര്യാതിയുടെ പൗത്രനും ആനര്‍ത്തന്റെ പുത്രനുമായ രേവതനായിരുന്നു. രേവതന്റെ പുത്രിയായിരുന്നു രേവതി. തന്റെ മകള്‍ക്ക്‌ അനുയോജ്യനായ പതി ആരാണെന്ന്‌ ചോദിക്കുവാന്‍ വേണ്ടി രേവതന്‍ അവളെയും കൊണ്ട്‌ ബ്രഹ്മലോകത്തേക്ക്‌ പോയി. ആ സമയത്ത്‌ വേദങ്ങളും യജ്ഞങ്ങളും സമുദ്രങ്ങളും, പര്‍വതങ്ങളുമൊക്കെ ബ്രഹ്മാവിനെ സ്തുതിച്ചുകൊണ്ടിരിക്കുകയായിരുന്നു. രേവതന്‍ അതുശ്രവിച്ച്‌ അല്‍പനേരം നിന്നുപോയി. അതിന്‌ ശേഷം നൃപന്‍ തന്റെ ആഗമനോദ്ദേശ്യം ബ്രഹ്മാവിനോട്‌ പറഞ്ഞു. അപ്പോള്‍ ബ്രഹ്മാവ്‌ പറഞ്ഞു : “അല്ലയോ രാജാവേ, അവിടുന്ന്‌ ഭൂമിയില്‍ നിന്നും ഇവിടെയെത്തിയിട്ട്‌ അനേകായിരം വര്‍ഷങ്ങളായിരിക്കുന്നു. ബ്രഹ്മലോകത്തിലെ ഒരു നിമിഷം പോലും മര്‍ത്ത്യലോകത്തില്‍ അനേകവര്‍ഷങ്ങളാണല്ലോ. ഭൂമിയില്‍ ഇപ്പോള്‍ ദ്വാപരയുഗാന്ത്യമാണ്‌. അങ്ങയുടെ കുശസ്ഥലിയില്‍ ഇപ്പോള്‍ രാമകൃഷ്ണന്മാര്‍ വസിക്കുന്നു. അങ്ങയുടെ പുത്രിയായ രേവതിയെ പരിണയിക്കാന്‍ എന്തുകൊണ്ടും യോഗ്യനായിരിക്കുന്നത്‌ ബലരാമന്‍ തന്നെയാണ്‌.” ഇതുകേട്ട്‌ രേവതന്‍ ഭൂമിയിലേക്ക്‌ തിരികെവന്ന്‌ രേവതിയെ ബലരാമന്‌ വിവാഹം ചെയ്തുകൊടുത്തു. മഹാഭാരതത്തിലെ രണ്ട്‌ പ്രമുഖ കഥാപാത്രങ്ങളായ ഭീമസേനനെയും ദുര്യോധനനെയും ഗദായുദ്ധം അഭ്യസിപ്പിച്ചത്‌ ബലരാമനായിരുന്നു. ഏറെക്കുറെ അനാസക്തമായ ജീവിതമാണ്‌ ബലരാമന്‍ നയിക്കുന്നത്‌. മഹാഭാരതയുദ്ധം നടന്നുകൊണ്ടിരിക്കുമ്പോള്‍ ബലരാമന്‍ തീര്‍ത്ഥയാത്രയിലായിരുന്നു. ബ്രാഹ്മണശാപംകൊണ്ട്‌ യാദവര്‍ തമ്മില്‍തല്ലിമരിച്ചു. ഇതുകണ്ട്‌ ബലരാമന്‍ ഒരു വൃക്ഷത്തിന്റെ ചുവട്ടില്‍ ചെന്ന്‌ ധ്യാനനിമഗ്നനായിരുന്നു. കുറച്ചു സമയം കഴിഞ്ഞപ്പോള്‍ അദ്ദേഹത്തിന്റെ മുഖത്തുനിന്നും ഒരു വെളുത്ത സര്‍പ്പം ഉദ്ഭവിച്ച്‌ സമുദ്രത്തെ ലക്ഷ്യമാക്കിപ്പോയി. ഈ സമയത്ത്‌ സമുദ്രദേവന്‍ അര്‍ഘ്യവുമായി വന്ന്‌ ആ സര്‍പ്പത്തെ പൂജിച്ചു. അനന്തരം ആ സര്‍പ്പം ശ്വേതദ്വീപിലേക്ക്‌ പോയി. ആദിശേഷന്റെ അവതാരമായ ബലരാമമൂര്‍ത്തി അങ്ങനെ ആദിശേഷനില്‍ തന്നെ വിലയം പ്രാപിച്ചു. ശ്രീബലരാമസ്വാമിക്ക്‌ മുഖ്യപ്രതിഷ്ഠയുള്ള ഒരു ക്ഷേത്രമാണ്‌ പാലക്കാട്‌ ജില്ലയിലെ നെന്മിനി ക്ഷേത്രം. ഈ ക്ഷേത്രം ഗുരുവായൂര്‍ ദേവസ്വത്തിന്റെ കീഴേടമാണ്‌.

വേദവ്യാസൻ

പുരാണങ്ങളിൽ അനശ്വരരെന്ന് വിശേഷിയ്ക്കപ്പെടുന്ന വ്യക്തികളിൽ ഒരാളാണ് വേദവ്യാസൻ. ഇദ്ദേഹത്തിന്റെ ജീവിതം രണ്ട് വശങ്ങളിലായി ദർ‌ശിയ്ക്കാം.ആദ്ധ്യാത്മികം എന്നും ഭൗതികം എന്നും. ജനിച്ച ഉടൻ തന്നെ തപസ്സിനായി പോയ ഇദ്ദേഹം അനേകവർ‌ഷങ്ങൾക്ക് ശേഷം സരസ്വതീനദീതീരത്ത് പ്രത്യക്ഷനാവുന്നു. അവിടെ തപസ്സുചെയ്യവേ ആശ്രമസമീപത്ത് കുരുവിക്കുഞ്ഞുങ്ങളെ അവയുടെ മാതാപിതാക്കൾ അതീവശ്രദ്ധയോടെ പരിചരിയ്ക്കുന്നത് കാണാനിടയായി.സ്നേഹത്തിനു മാത്രം വേണ്ടിയുള്ള നിഷ്കളങ്കമായ ഈ വാത്സല്യം കണ്ട ഇദ്ദേഹം അത്യന്തം അപുത്രയോഗത്താൽ ദുഃഖിതനായി. നാരദോപദേശപ്രകാരം ദേവിയെ തപസ്സ് ചെയ്ത് പ്രീതിപ്പെടുത്താൻ നിശ്ചയിച്ചു. തപസ്സിനു വിഘ്നം വരുത്തുക എന്ന ഉദ്ദേശത്തോടെ ഘൃതാചി എന്ന അപ്സരസ്ത്രീ ഒരു പഞ്ചവർ‌ണ്ണക്കിളിയുടെ രൂപമെടുത്ത് ഇദ്ദേഹത്തിന്റെ മുന്നിലൂടെ പറന്നുപോയി. കിളിയുടെ സൗന്ദര്യത്തിൽ ആകൃഷ്ടനായ മഹർ‌ഷിയ്ക്ക് കടഞ്ഞുകൊണ്ടിരുന്ന അരണിയിൽ‌നിന്നും ഒരു പുത്രൻ ജനിച്ചു. ശുകത്തെ മോഹിച്ചപ്പോൾ ഉണ്ടായ പുത്രൻ എന്ന നിലയ്ക്ക് സ്വപുത്രനെ ശുകൻ എന്ന് നാമകരണം ചെയ്തു. കാലങ്ങൾക്ക് ശേഷം, വിവാഹിതനായ ശുകൻ പിതാവിനേയും കുടും‌ബത്തേയും ഉപേക്ഷിച്ച് തപസ്സുചെയ്യാനായി പുറപ്പെട്ടു. മനോവിഷമത്താൽ അവശനായ വ്യാസൻ ആ സമയം തന്റെ മാതാവിനെ കുറിച്ചാലോചിയ്ക്കുകയും അങ്ങനെ ഹസ്തിനപുരിയിലേയ്ക്ക് തിരിയ്ക്കുകയും ചെയ്തുഹസ്തിനപുരി രാജാവായ ശന്തനു ഗംഗാദേവിയെ വിവാഹം ചെയ്യുകയും ദേവവ്രതൻ എന്ന പുത്രൻ പിറക്കുകയും ചെയ്തു.എന്നാൽ ഇദ്ദേഹം സത്യവതിയെ വിവാഹം ചെയ്യുകയും പുത്രൻ‌മാർ പിറക്കുകയും ചെയ്തു.സന്താനങ്ങളില്ലാതെ ഈ പുത്രൻ‌മാരെല്ലാം മരണമടഞ്ഞു.ശപഥത്താൽ രാജ്യഭരണം ഉപേക്ഷിച്ച ദേവവ്രതനു ശേഷം രാജ്യഭരണത്തിനു അവകാശികളില്ലാതിരിയ്ക്കേ വ്യാസൻ ഹസ്തിനപുരിയിലെത്തി.വ്യാസനിൽ‌നിന്നും അംബിക, അംബാലിക എനിവർ‌ക്ക് ധൃതരാഷ്ട്രർ, പാണ്ഡു എന്നീ പുത്രൻ‌മാർ ജനിച്ചു.ഇവരിൽ‌നിന്ന് കൗരവരും പാണ്ഡവരും പിറന്നു.ജീവിതത്തിന്റെ അവസാനകാലങ്ങളിലാണ് മഹാഭാരത കാവ്യരചന നടന്നത്. മഹാഭാരത്തിന്റെ രചനയാണ് വ്യാസമഹർ‌ഷിയുടെ മഹത്തരമായതും ശ്രേഷ്ഠമായതുമായ സംഭാവന.
ഭാരതത്തിൽ പരാമർ‌ശിയ്ക്കാത്ത ഒരു കാര്യവും ഇതേവരേയും സംഭവിച്ചിട്ടില്ല എന്നും സംഭവിച്ചതായ എല്ലാം ഭാരതത്തിൽ പരാമർ‌ശിയ്ക്കപ്പെട്ടിട്ടുള്ളതുമാണെന്ന സങ്കല്പം മഹാഭാരതത്തിന്റെ പ്രാധാന്യം വെളിപ്പെടുത്തുന്നു. ഈ വസ്തുതയ്ക്ക് നിദാനം മാനവജീവിതത്തെക്കുറിച്ച് ഗ്രന്ഥകാരനു അഗാധമായ ജ്ഞാനം ഉണ്ട് എന്നതുതന്നെ. ഭാരതസാമ്രാജ്യത്തിൽ സംഭവിച്ച എല്ലാകഥകളും ഹൃദിസ്ഥമായിരുന്ന വ്യാസൻ, അവയെ കാവ്യരൂപത്തിൽ പകർ‌ത്താൻ ആഗ്രഹിച്ചു. ബ്രഹ്മാവിന്റെ നിർദ്ദേശപ്രകാരം ഗണപതി നിയോഗിതനായി. എഴുത്താണി നിർ‌ത്താനിട വരാതെ നിർ‌ഗ്ഗളമായി കാവ്യം ചൊല്ലിക്കൊടുക്കാമെങ്കിൽ മാത്രം താൻ എഴുത്തുകാരനായിരിയ്ക്കാമെന്നും,അനർ‌ഗ്ഗളമായി ചൊല്ലുന്ന നേരം അർത്ഥം ധരിയ്ക്കാതെ എഴുതരുതെന്നുമുള്ള വ്യവസ്ഥകളുമായി മഹാഭാരതം രചന തുടങ്ങി.ഏകദേശം രണ്ടരവർഷം കൊണ്ട് കാവ്യരചന നടത്തി. മഹാഭാരതത്തിന്റെ ചെറിയ ഒരു സംഹിതയാണ് ഇത്. കുരുക്ഷേത്രയുദ്ധസമയത്ത് കൗരവപിതാവും ഹസ്തിനപുരിയിലെ രാജാവുമായിരുന്ന ധൃതരാഷ്ട്രർക്ക് യുദ്ധഭൂമിയിലുണ്ടാകുന്ന സംഭവവികാസങ്ങളെപ്പറ്റി അദ്ദേഹത്തിന്റെ തേരാളിയായ സഞ്ജയൻ വിവരിയ്ക്കുന്നു. ഇതിന്റെ പ്രാരംഭത്തിൽ അന്നുണ്ടായിരുന്ന വിവിധങ്ങളായ സാമ്രാജ്യങ്ങളെപ്പറ്റിയും അന്യഗ്രഹങ്ങളെക്കുറിച്ചും വിശദീകരിയ്ക്കുന്നു. ഭാരതം എന്ന സാമ്രാജ്യവും സേനാബലവും ഓരോ ഗ്രാമങ്ങളും നഗരങ്ങളും എല്ലാം വിധിപോലെ വിവരിയ്ക്കപ്പെടുന്നുണ്ട്. യുദ്ധഭൂമിയിൽ ഓരോ ദിവസവുമുള്ള സേനാവിന്യാസവും യുദ്ധസമ്പ്രദായങ്ങളും വിശദീകരിയ്ക്കുന്നു.ആയതിനാൽ‌തന്നെ ഈ സംഹിത ഭൂമിശാസ്ത്രം, ചരിത്രം, യുദ്ധതന്ത്രങ്ങൾ, മതം എന്നീ സകലമേഖലകളെപ്പറ്റിയും പരാമർശിയ്ക്കുന്നുണ്ട്. തിന്മയുടെ മേൽ നന്മയ്ക്ക് സംഭവിച്ച വിജയം എന്ന ഉദ്ദേശ്യത്തോടെ ആയിരിയ്ക്കണം ജയം എന്ന് വിളിയ്ക്കുന്നത്.തിന്മ എന്നാൽ കൗരവപക്ഷത്തേയും നന്മ എന്നാൽ പാണ്ഡവപക്ഷത്തേയും സൂചിപ്പിയ്ക്കുന്നു.

പാലാഴിമഥനം

അമൃതം എടുക്കാനായി ദേവന്മാരും അസുരന്മാരും ചേർന്ന് പാലാഴി എന്ന കടൽ കടഞ്ഞുവെന്ന് ഹൈന്ദവ പുരാണങ്ങൾ പറയുന്നു. കടകോലായി മന്ദരപർവ്വതവും, കയറായി വാസുകി എന്ന നാഗശ്രേഷ്ഠനേയും ഉപയോഗിച്ചു. വാസുകിയുടെ തലഭാഗം അസുരന്മാരും, വാൽഭാഗം ദേവന്മാരും വലിച്ചു. പാലാഴിമഥനത്തെത്തുടർന്ന് അതിൽ നിന്നും നിരവധി ദിവ്യ വസ്തുക്കൾ പൊന്തിവന്നു. അവസാനമായി സ്വർണ്ണകുഭത്തിൽ അമൃതവുമായി ധന്വന്തരിദേവനും പൊങ്ങിവന്നുവെന്നാണ് ഐതീഹ്യം. നിരവധി പുരാണങ്ങളിൽ പാലഴിമഥനം പ്രതിപാദിച്ചിട്ടുണ്ട്. മഹാഭാരതത്തിലും, രാമായണത്തിലും, ഭാഗവതത്തിലും പാലഴിമഥനം വർണ്ണിച്ചിട്ടുണ്ട്. പരമശിവന്റെ അവതാരമായ അത്രി മഹർഷിയുടെ പുത്രൻ ദുർവ്വാസാവ് മഹർഷിക്ക് ഒരിക്കൽ ദേവലോകത്തു വെച്ച് വിദ്യാധരസ്ത്രീകൾ ഒരു പാ‍രിജാതമാല സമർപ്പിച്ചു. സന്യാസിയായ തനിക്ക് ദിവ്യഹാരത്തിന്റെ ആവശ്യമില്ലാത്തതിനാൽ അദ്ദേഹം മാല ഐരാവതത്തിന്റെ പുറത്തേറി വരുന്ന ദേവേന്ദ്രനു സ്നേഹപൂർവ്വം സമ്മാനിച്ചു. ദേവേന്ദ്രൻ പാരിജാത പുഷ്പമാല കിട്ടിയ സന്തോഷത്തിൽ അതു തലയിൽ ചൂടാനായി മാല ഐരാവതത്തിന്റെ മുകളിൽ വച്ചു തലമുടി വൃത്തിയായി ഒതുക്കികെട്ടി തുടങ്ങി. അതിനോടകം പൂവിന്റെ വാസനയുടെ ഉറവിടം തേടി ധാരാളം വണ്ടുകൾ പാറിവന്നു ഐരാവതത്തിനു ചുറ്റും പറക്കാൻ തുടങ്ങി. വണ്ടുകളുടെ ശല്യം കൂടിവന്നപ്പോൾ ഐരാവതം പൂമാലയെടുത്ത് നിലത്തിട്ട് ചതച്ചുകളഞ്ഞു. ഇതു കണ്ട് കോപിഷ്ഠനായ ദുർവ്വാസാവ് ദേവേന്ദ്രനെ ഉൾപ്പെടെ എല്ലാ ദേവന്മാരെയും ശപിച്ചു. ജരാനര ബാധിക്കട്ടെ ! എന്ന്. ശാപമോക്ഷത്തിനായി അപേക്ഷിക്കയാൽ പാലാഴികടഞ്ഞ് അമൃതം കഴിച്ചാൽ ശാപമോക്ഷം കിട്ടുമെന്നും ഉപദേശിച്ചു.
ത്രിമൂർത്തിമാരുടെ അനുഗ്രഹാശിസ്സുകളോടെ ദേവന്മാർ അസുരന്മാരെയും പാലാഴിമഥനത്തിനു ക്ഷണിച്ചു. (ദേവന്മാർ തനിച്ചു സാധിക്കഞ്ഞതിനാലാവാം അസുര സഹായം ആവശ്യപ്പെട്ടത്). കടക്കോലായി മന്ദരപർവ്വതത്തേയും കയറായി വാസുകി എന്ന നാഗശ്രേഷ്ഠനേയും നിശ്ചയിച്ചു. വാസുകിയുടെ തലഭാഗം അസുരന്മാരും, വാൽഭാഗം ദേവന്മാരും പിടിച്ചു വലിക്കാൻ തുടങ്ങി. വലിയുടെ ശക്തിയിൽ മന്ദരപർവ്വതം തഴ്ന്നുപോയി. താഴ്ന്നുപോയ പർവ്വതത്തെ ഉയർത്താൻ വിഷ്ണു തന്റെ രണ്ടാമത്തെ അവതാരം കൂർമ്മം ആയി അവതരിച്ചു. കൂർമ്മാവതാരം മന്ദരപ്രവ്വതത്തെ യഥാസ്ഥനത്തേക്ക് വീണ്ടും ഉയർത്തി കൊണ്ടുവന്നു. വീണ്ടും പാലാഴിമഥനം തുടർന്നു, കുറച്ചു നേരത്തെ പാലാഴി കടയലിൽ വാസുകി അസ്ഥാരസ്യം വന്നു ഛർദ്ദിക്കുകയും, കാളകൂടം എന്ന മാരകവിഷം പുറത്തുവരികയും ചെയ്തു. പിന്നീട് ആ വിഷം പരമശിവൻ പാനം ചെയ്യുകയും, അതിലൂടെയാണ് ശിവന് നീലകണ്ഠൻ എന്ന പേര് ലഭിക്കുകയും ചെയ്തത് എന്നാണ് പറയപ്പെടുന്നത്. 

പ്രാഗ്‌ജ്യോതിഷ, പ്രജാപതിയുടെ ലോകസൃഷ്ടി , മിഥില, അനസൂയ

പ്രാഗ്‌ജ്യോതിഷ

പുരാതനകാലത്ത് പ്രാഗ്‌ജ്യോതിഷ എന്നറിയപ്പെട്ടിരുന്ന രാജ്യത്തിന്റെ ഭാഗമായിരുന്നു ഇന്ത്യയിലെ വടക്കുകിഴക്കൻ മേഖല. ആസ്സാമിൽ ഗൗഹതിക്കു കിഴക്കുമാറിയാണ് പ്രാഗ്‌ജ്യോതിഷപുരം. വസിഷ്ഠ മഹർഷിയുടെ ആശ്രമം നിലനിന്നിരുന്നു എന്നു കരുതുന്ന ഇവിടം ജ്യോതിശാസ്ത്രം, ഖഗോളശാസ്ത്രം എന്നിവയുടെ പ്രമുഖപഠനകേന്ദ്രമായിരുന്നു. രാമായണം, മഹാഭാരതം തുടങ്ങിയ ഇതിഹാസങ്ങളിലും ചില പുരാണങ്ങളിലും പ്രാഗ്ജ്യോതിഷയെക്കുറിച്ച് പരാമർശമുണ്ട്. എന്നാൽ പുരാണങ്ങളിലെ പ്രാഗ്ജ്യോതിഷ വലിയ ഒരു രാജ്യമായിരുന്നു. തെക്ക് ബംഗാൾ ഉൾക്കടൽ മുതൽ പടഞ്ഞാറ് കാരതോയ നദി വരെ രാജ്യത്തിനു വിസ്തൃതിയുണ്ടായിരുന്നതായി മഹാഭാരതത്തിൽ പറയുന്നു. പശ്ചിമ ബംഗാളിലൂടെ ഒഴുകുന്ന ഒരു നദിയാണ് കാരാതോയ. രാമായണത്തിൽ പറയുന്നത് പ്രാഗ്ജ്യോതിഷയ്ക്ക് ബിഹാറിലെ കോസി നദി വരെ വിസ്തൃതിയുണ്ടായിരുന്നു എന്നാണ്. നേപ്പാൾ, ഭൂട്ടാൻ എന്നീ രാജ്യങ്ങളുടെ ഏതാനം മേഖലകളും പ്രാഗ്ജ്യോതിഷയിൽ ഉൾപ്പെട്ടിരുന്നു. ഇവിടെ ചിത്രാചലത്തിൽ പ്രസിദ്ധമായ ഒരു നവഗ്രഹക്ഷേത്രമുണ്ട്. ഗൗഹതിയ്ക്ക് പ്രാഗ്ജ്യോതിഷം എന്നു കൂടി പേരു വരാൻ കാരണം ഈ ക്ഷേത്രമാണ്.

അനസൂയ

ഹൈന്ദവപുരാണങ്ങളിൽ പരാമർശിക്കപ്പെട്ടിട്ടുള്ള പതിവ്രതാ രത്നമായ വനിതയാണ് അനസൂയ. സപ്തർഷികളിൽ ഒരാളായ അത്രിമഹർഷിയുടെ ഭാര്യ. തുടരെ പത്തു വർഷം മഴ പെയ്യാതെ ലോകം തപിച്ചപ്പോൾ അനസൂയ തപഃശക്തിയും പാതിവ്രത്യശക്തിയും കൊണ്ട് കായ്കനികൾ നിർമിച്ച് ജീവജാലങ്ങളെ പോറ്റിപ്പുലർത്തുകയും വറ്റിപ്പോയ ഗംഗാനദിയിൽ ജലപ്രവാഹമുണ്ടാക്കുകയും ചെയ്തു. ശീലാവതി സ്വഭർത്താവായ ഉഗ്രശ്രവസ്സിനെ രക്ഷിക്കാൻ പാതിവ്രത്യപ്രഭാവംകൊണ്ടു സൂര്യോദയം തടഞ്ഞുവച്ച് കാലഗതിയെ സ്തംഭിപ്പിച്ചപ്പോൾ പരിഭ്രാന്തരായ ത്രിമൂർത്തികൾ അനസൂയയെയും കൂട്ടിക്കൊണ്ട് ശീലാവതിയുടെ അടുത്തെത്തുകയും അനസൂയ ശീലാവതിയെക്കൊണ്ട് ശാപം പിൻവലിപ്പിക്കയും ചെയ്തതായി കഥയുണ്ട്. ഈ ഉപകാരത്തിന് എന്തു വരം വേണമെങ്കിലും ചോദിച്ചുകൊള്ളാൻ ത്രിമൂർത്തികൾ പറഞ്ഞതനുസരിച്ച്, അവർ തന്റെ പുത്രൻമാരായി ജനിക്കണമെന്ന വരം അനസൂയ ചോദിച്ചു. അങ്ങനെ മഹാവിഷ്ണു ദത്താത്രേയനായും ശിവൻ ദുർവാസാവായും ബ്രഹ്മാവ് ചന്ദ്രനായും അനസൂയയിൽ ജനിച്ചു. രാമലക്ഷ്മണൻമാർ വനവാസകാലത്ത് സീതാസമേതം അത്രിമഹർഷിയുടെശ്രമം സന്ദർശിച്ചപ്പോൾ അനസൂയ ഭർത്താവോടൊത്ത് അവരെ ആദരപൂർവം സ്വീകരിക്കയും സൽകരിക്കയും ചെയ്തതായി രാമായണത്തിൽ പറഞ്ഞു കാണുന്നു.

മിഥില

രാമായണത്തിലെ വിദേഹപുരിയുടെ തലസ്ഥാനമാണ് മിഥില. സീതയുടെ പിതാവായ ജനകൻ ഭരിച്ചിരുന്നത് ഇവിടെയാണ്. പ്രാചീനകാലത്ത് ഇവിടം വിദ്യയുടേയും സംസ്കാരത്തിന്റേയും തലസ്ഥാനമഅയിരുന്നു. വിശ്വാമിത്രൻ, വാൽമീകി, ജനകൻ, യാജ്ഞ്യവൽക്യൻ, ഗൗതമൻ തുടങ്ങിയ ആചാര്യന്മാരാൽ പരിപോഷിപ്പിക്കപ്പെട്ട മിഥിലയിലെ വിശ്വവിദ്യാലയം വിക്രമശിലയുടെ തകർച്ചയോടെ പ്രശസ്തിയിലേക്ക് കുതിച്ചു കയറി. വേദോപനിഷത്തുകൾക്കും, സ്മൃതികൾക്കും പ്രശസ്തമായ ഈ കേന്ദ്രം മൂന്നു ശതാബ്ദത്തിലധികം നിലകൊണ്ടു. മിഥിലയിൽ വിശ്വാമിത്ര-ഗൗതമ-യാജ്ഞ്യവൽക്യ-വാൽമീക്യാശ്രമങ്ങളുണ്ടായിരുന്നുവെന്നു കരുതപ്പെടുന്നു. ജങ്കരാജക്കന്മാരുടെ പുരോഹിതന്മാർ ഗൗതമവംശക്കാരായിരുന്നു. ജനകപൂരിൽ കപിലേശ്വരം, കൂപേശ്വരം, ശീലനാഥം, കല്യാണേശ്വരം, ജലേശ്വരം, ക്ഷീരേശ്വരം, മിഥിലേശ്വരം തുടങ്ങി നിരവധി ശിവക്ഷേത്രങ്ങളും രാമാ-ജാനകി-ദശരഥക്ഷേത്രങ്ങളുമുണ്ട്.

പ്രജാപതിയുടെ ലോകസൃഷ്ടി

ഈ ലോകം ഉണ്ടാകുന്നതിനു മുമ്പ് (പ്രത്യക്ഷമാകുന്നതിനുമുമ്പ്) ഏകമാത്രനായ പരമാത്മാവ് മാത്രമേ ഉണ്ടായിരുന്നുള്ളൂ. (“ആത്മാ വാ ഇദമേക ഏവാഗ്ര ആസീത്. നാന്യത് കിംചനമിഷത്. സ ഈക്ഷത ലോകാന്നുസൃജാ ഇതി.”) പരമാത്മാവ് മാത്രം. മറ്റൊന്നുമില്ല. ഏതെങ്കിലും തത്ത്വത്തിലുള്ള രൂപമോ ഭാവമോ പരമാത്മാവിനില്ല. അഖണ്ഡ ചിദ്ഘനമാണത്.
ആ പരമാത്മാവ് സൃഷ്ടിക്കുമുമ്പ് ഈ പ്രപഞ്ചം മുഴുവന്‍ ഒന്നായി വ്യാപിച്ചിരിക്കുകയായിരുന്നു. വ്യാപാരമുള്ളതായോ ഇല്ലാത്തതായോ വേറൊന്നും ഉണ്ടായിരുന്നില്ല.
ആ ആത്മാവ് വിചാരിച്ചു: “ഞാന്‍ വിഭിന്നലോകങ്ങളെ സൃഷ്ടിക്കട്ടെയോ.” ഈ വിധം ചിന്തിച്ചതിനുശേഷം ആത്മാവ് ലോകസൃഷ്ടിയ്ക്കു തന്നെ ആഗ്രഹിച്ചു. എന്നിട്ട് സൃഷ്ടിയാരംഭിച്ചു.
അംഭസ്സ് (ദ്യുലോകത്തേയും അതിനു മുകളിലുള്ള ലോകത്തേയും) മരീചി (അന്തരീക്ഷം) മര്‍ത്ത്യലോകം, ജലം (ഭൂമിയ്ക്കു താഴെയുള്ള ലോകങ്ങള്‍) എന്നീ ലോകങ്ങളെ സൃഷ്ടിച്ചു. സ്വര്‍ഗ്ഗലോകത്തിനു മുകളിലായി സ്ഥിതിചെയ്യുന്ന ലോകങ്ങളാണ് മഹര്‍ലോകം, ജനലോകം, തപോലോകം, സത്യലോകം എന്നിവ. ഈ ലോകങ്ങള്‍ക്ക് ആധാരമായത് ദ്യുലോകമാണ്. ഈ അഞ്ചു ലോകങ്ങളേയും ചേര്‍ത്ത് അംഭസ്സ് എന്നു പറയുന്നു. ഇതിനു താഴെയാണ് അന്തരീക്ഷലോകം. ഇതു തന്നെയാണ് ഭുവര്‍ലോകം. സൂര്യന്‍, ചന്ദ്രന്‍, നക്ഷത്രങ്ങള്‍ എന്നീ പ്രകാശഗോളങ്ങളോടും കിരണങ്ങളോടും കൂടിയതാണ് അന്തരീക്ഷലോകം. മരീചി എന്ന പേരിനാല്‍ ഈ ലോകം വിശേഷിച്ചറിയുന്നു. അതിനു താഴെയാണ് മര്‍ത്ത്യലോകമെന്നറിയപ്പെടുന്ന പൃഥ്വിലോകം. പൃഥ്വിക്കും താഴെയുള്ള പാതാളാദിലോകങ്ങള്‍ക്ക് ആപഃ എന്നു പറയുന്നു. ഇങ്ങനെ സര്‍വ്വലോകങ്ങളേയും പരമാത്മാവ് തന്റെ ഇച്ഛകൊണ്ടു മാത്രം സൃഷ്ടിച്ചു.ഇപ്രകാരം ലോകങ്ങളെയെല്ലാം സൃഷ്ടിച്ചതിനുശേഷം പരമാത്മാവ് വീണ്ടും വിചാരിച്ചു.
“ലോകങ്ങളെല്ലാം സൃഷ്ടിച്ചു. ഈ ലോകങ്ങളെ സംരക്ഷിക്കുന്ന ലോകപാലകന്മാരേയും മറ്റും സൃഷ്ടിക്കണം.” ഇങ്ങനെ ചിന്തിച്ചിട്ട് ആത്മാവ്, ജലം തുടങ്ങിയ സൂക്ഷ്മഭൂതങ്ങളില്‍ നിന്ന് ഹിരണ്യഗര്‍ഭരൂപിയായ പുരുഷനെ സമുദ്ധരിച്ചു. ആ പുരുഷനെ സര്‍വാംഗയുക്തനാക്കി. മൂര്‍ത്തരൂപവും നല്കി. ഹിരണ്യഗര്‍ഭനെന്ന പുരുഷനുണ്ടായി! പക്ഷേ അംഗോപാംഗങ്ങള്‍ വ്യക്തമല്ല. പുതിയതായി ജനിച്ച ഹിരണ്യഗര്‍ഭനെന്ന പുരുഷന്റെ അംഗോപാംഗങ്ങളെ ഇനി വ്യക്തമാക്കേണ്ടതുണ്ട്. അതിന് എന്തു ചെയ്യണം? പരമാത്മാവ് സങ്കല്പതപം ആരംഭിച്ചു. തപസ്സിന്റെ ഫലം ഹിരണ്യഗര്‍ഭനില്‍ മാറ്റങ്ങളുണ്ടാക്കി. ഹിരണ്യഗര്‍ഭ പുരുഷന്റെ ശരീരത്തില്‍നിന്ന് ആദ്യമായി മുട്ടയുടെ ആകൃതിയില്‍ മുഖം പൊട്ടിപ്പിളര്‍ന്നുണ്ടായി. വീണ്ടും മുഖത്ത് ചില മാറ്റങ്ങള്‍ സംഭവിച്ചു. മുഖം പൊട്ടിവിരിഞ്ഞു. മുഖത്ത് വാഗിന്ദ്രിയവും വാഗിന്ദ്രിയത്തില്‍ നിന്ന് അഗ്നിയും ഉണ്ടായി. പിന്നീട് നാസികയും നാസികയില്‍ രണ്ടു ദ്വാരങ്ങളും പ്രത്യക്ഷമായി. ആ ദ്വാരങ്ങളില്‍ക്കൂടി പ്രാണനും പ്രാണനില്‍ നിന്ന് വായുവും പ്രകടമായി. അതിനുശേഷം നേത്രങ്ങളുടെ രണ്ട് രൂപങ്ങളും അവയില്‍ നിന്ന് നേത്രേന്ദ്രിയങ്ങളും ഉണ്ടായി. നേത്രേന്ദ്രിയത്തില്‍ നിന്ന് സൂര്യന്‍ ജനിച്ചു. തുടര്‍ന്ന് രണ്ടു കര്‍ണ്ണച്ചിദ്രങ്ങള്‍ പ്രകടമായി. അവയില്‍ നിന്ന് ശ്രോത്രേന്ദ്രിയം ഉണ്ടായി. ശ്രോത്രേന്ദ്രിയത്തില്‍ നിന്ന് ദിക്കുകള്‍ ഉത്ഭവിച്ചു. അതിനുശേഷം ചര്‍മ്മം പ്രകടമായി. ചര്‍മ്മത്തില്‍നിന്ന് രോമവും, ഔഷധികളും വൃക്ഷങ്ങളും ഉണ്ടായി. അടുത്തതായി ഉണ്ടായത് ഹൃദയമാണ്. ഹൃദയത്തെത്തുടര്‍ന്ന് മനസ്സും മനസ്സില്‍ നിന്ന് ചന്ദ്രനും ഉണ്ടായി. അനന്തരം നാഭി പ്രത്യക്ഷമായി. നാഭിയില്‍നിന്ന് അപാനവായുവും അപാനവായുവില്‍നിന്ന് മൃത്യുവും ഉണ്ടായി. ലിംഗത്തില്‍ നിന്ന് ജലവും രേതസ്സില്‍ നിന്ന് ജലവും ഉണ്ടായി. ഈവിധം പരമാത്മാവിനാല്‍ ഒരുവട്ടം സൃഷ്ടി കഴിഞ്ഞു. സൃഷ്ടിക്കപ്പെട്ട ഇന്ദ്രിയങ്ങളുടെ അധിഷ്ഠാനങ്ങളായ അഗ്നി, വായു, സൂര്യന്‍, ചന്ദ്രന്‍ തുടങ്ങിയ ദേവന്മാര്‍ ഈ സംസാരസമുദ്രത്തില്‍ വന്നു വീണു. അപ്പോള്‍ പരമാത്മാവ് ആ ദേവന്മാരെ വിശപ്പും ദാഹവുമുള്ളവരാക്കിത്തീര്‍ത്തു. അതോടെ ദേവന്മാര്‍ വല്ലാതായി. വിശപ്പും ദാഹവും കൊണ്ട് അവര്‍ അലഞ്ഞു. എവിടെ വസിക്കും? എന്തു ഭക്ഷിക്കും? എങ്ങനെ ഈ സംസാരത്തില്‍ നിലനില്ക്കും? ഇങ്ങനെ ഒട്ടെറെ വൈഷമ്യങ്ങളെ അവര്‍ അഭിമുഖീകരിച്ചു. ഒടുവില്‍ ദേവന്മാര്‍ പരമാത്മാവിനെ തന്നെ ശരണം പ്രാപിച്ചിട്ട് പറഞ്ഞു:
“പ്രഭോ, അങ്ങ് ഞങ്ങളെ സൃഷ്ടിച്ചു. വിശപ്പും ദാഹവുമുള്ളവരാക്കിത്തീര്‍ത്തു. ഞങ്ങള്‍ക്ക് വിശക്കുന്നു. ദാഹം സഹിക്കവയ്യ. പക്ഷേ ഞങ്ങള്‍ എന്തു ഭക്ഷിക്കും? എന്തു കുടിക്കും? എവിടെ വസിക്കും? ഒന്നിനും മാര്‍ഗ്ഗമില്ല. അതിനാല്‍ ഞങ്ങള്‍ക്ക് ആഹാരത്തെ എടുക്കാന്‍ വേണ്ട വ്യവസ്ഥകള്‍ ചെയ്തു തന്നാലും.”
ദേവന്മാരുടെ അഭ്യര്‍ത്ഥന പരിഗണിക്കപ്പെട്ടു. എല്ലാവര്‍ക്കും വസിക്കുവാന്‍ പൊതുവായി എന്തു സൃഷ്ടിക്കണമെന്ന് പരമാത്മാവ് ആലോചിച്ചു. എന്നിട്ട് സൃഷ്ടികര്‍ത്താവ് ഒരുപശുവിന്റെ ശരീരം നിര്‍മ്മിച്ചിട്ട് അവരെ കാണിച്ചു കൊടുത്തു. പശുവിന്റെ ശരീരം കണ്ടിട്ട് ദേവന്മാര്‍ തൃപ്തരായില്ല. അതൃപ്തി സൃഷ്ടികര്‍ത്താവിനോടുതന്നെ പ്രകടിപ്പിച്ചു.
“പ്രഭോ, ഈ പശുവിന്റെ ശരീരം എല്ലാവര്‍ക്കും കൂടി അപര്യാപ്തമാണ്. മാത്രമല്ല ഇത് ഞങ്ങള്‍ക്കു വേണ്ടത്ര തൃപ്തിനല്കുന്നുമില്ല. അങ്ങ് മറ്റെന്നിനെ സൃഷ്ടിച്ചു തന്നാല്‍ ഞങ്ങള്‍ ആ ശരീരത്തില്‍ വസിക്കാം.” അപേക്ഷകേട്ട് പരമാത്മാവ് ഒരു കുതിരയുടെ ശരീരം നിര്‍മ്മിച്ച് കാണിച്ചു കൊടുത്തു. ദേവന്മാര്‍ അതും തങ്ങള്‍ക്ക് പര്യാപ്തമല്ലെന്നു പറഞ്ഞു.
“ഭഗവാന്‍, അങ്ങ് ഒരിക്കല്‍ക്കൂടി മറ്റൊരുശരീരം ഞങ്ങള്‍ക്കു വസിക്കാന്‍ ഉചിതമായി സൃഷ്ടിച്ചാലും!” “ഇന്ദ്രിയദേവന്മാരേ, ഈ രണ്ടു ശരീരത്തിലും നിങ്ങള്‍ക്ക് വസിക്കാനാവശ്യമായ എല്ലാ അവയവങ്ങളുമുണ്ട്. എന്നിട്ടും നിങ്ങള്‍ തൃപ്തരല്ലെന്നറിയുന്നതില്‍ വിസ്മയമുണ്ട്. ശരി. എങ്കില്‍ നിങ്ങള്‍ക്കുവേണ്ടി മറ്റൊരു ആകൃതിയില്‍ ഒരു ശരീരം നിര്‍മ്മിച്ചു തരാം. അതില്‍ നിങ്ങള്‍ ആകൃഷ്ടരാകും.” എന്നിട്ട് പരമാത്മാവ് പുരുഷശരീരം സൃഷ്ടിച്ചു. പുരുഷശരീരത്തെ അവരെ കാണിച്ചുകൊട്ത്തിട്ട് പരമാത്മാവി ചോദച്ചു. “ഈ ശരീരത്തില്‍ നിങ്ങള്‍ക്ക് വസിക്കാനാകുകയില്ലേ?”പുരുഷശരീരം കണ്ട് ദേവന്മാര്‍ ആകൃഷ്ടരായി. എല്ലാവര്‍ക്കും സന്തോഷമായി. ആ ശരീരത്തിലെ വിവിധഭാഗങ്ങളില്‍ അവരവര്‍ക്കു യോജിച്ച ഭാഗങ്ങളെ അവര്‍ കണ്ടെത്തി.“പ്രഭോ, ഈ ശരീരം ഞങ്ങള്‍ക്ക് വളരെ തൃപ്തികരമാണ്. ഇത് ഞങ്ങള്‍ക്ക് ഏറ്റവും സുന്ദരവും ഉപരിചിതവുമായ നിവാസസ്ഥാനം തന്നെയാണ്. ഈ ശരീരത്തിലിരുന്നാല്‍ ഞങ്ങള്‍ക്ക് പൂര്‍ണ്ണമായ ആസ്വാദ്യത ലഭിക്കും. ഞങ്ങള്‍ക്കിത് ഇഷ്ടപ്പെട്ടു. അങ്ങയുടെ ഏറ്റവും സുന്ദരവും ശ്രേഷ്ടവുമായ സൃഷ്ടി തന്നെയാണ് ഈ മനുഷ്യശരീരം എന്നതില്‍ സംശയമില്ല. ഈ വിധമൊരു സൃഷ്ടി നടത്തിയ അവിടുത്തേയ്ക്ക് പ്രണാമങ്ങള്‍.”
“ഈ മനുഷ്യശരീരം നിങ്ങള്‍ക്കെല്ലാം പര്യാപ്തമെന്ന് അറിഞ്ഞതില്‍ നല്ലത്. എങ്കില്‍ ഇനി നിങ്ങള്‍ക്ക് ഈ മനുഷ്യശരീരത്തില്‍ പ്രവേശിക്കാം. ഓരോരുത്തര്‍ക്കും ഇഷ്ടവും യോഗ്യവുമായ സ്ഥാപനങ്ങളില്‍ പ്രവേശിച്ചു കെള്ളുവിന്‍. അവിടവിടെ വസിക്കാം. അവരവര്‍ക്ക് യോഗ്യമായ സ്ഥാപനത്തെ വശത്താക്കി വയ്ക്കുകയുമാകാം.”
പരമാത്മാവിന്റെ ആജ്ഞയനുസരിച്ച് ഇന്ദ്രിയദേവന്മാര്‍ വേഗം മനുഷ്യശരീരത്തിലേയ്ക്ക് പ്രവേശിച്ചു തുടങ്ങി. അഗ്നിദേവന്‍ വാഗിന്ദ്രിയത്തിന്റെ രൂപം ധരിച്ച് പുരുഷശരീരത്തിന്റെ വക‍്ത്രത്തില്‍ പ്രവേശിച്ചു. എന്നിട്ട് നാവിനെ തനിക്കാശ്രയമാക്കി. വായുദേവന്‍ നാസികാരന്ധ്രങ്ങളില്‍ക്കൂടി പുരുഷശരീരത്തില്‍ പ്രവേശിച്ചു പ്രാണന്റെ രൂപമെടുത്ത് സ്ഥിതിചെയ്തു. സൂര്യദേവന്‍ നേത്രേന്ദ്രിയമായി കണ്ണുകളില്‍ പ്രവേശിച്ചു. ദിക്കകള്‍ ശ്രോത്രേന്ദ്രിയമായി ചെവികള്‍ക്കുള്ളില്‍ കടന്നുകൂടി. ഔഷധികളും വനസ്പതികളും രോമങ്ങളായി ആ ശരീരത്തിന്റെ ചര്‍മ്മത്തിലാകെ പ്രവേശിച്ചു നിറഞ്ഞു. ചന്ദ്രന്‍ മനസ്സിന്റെ രൂപം ധരിച്ച് ഹൃദയത്തിലിടം കണ്ടെത്തി. മൃത്യുദേവന്‍ അപാനരൂപം ധരിച്ച് നാഭിയില്‍ പ്രവേശിച്ചു. ജലം രേതസ്സായി ലിംഗത്തിലും സ്ഥാനം നേടി. ഉചിതമായ ഒരു വാസസ്ഥാനം ലഭിക്കാതെ വിശപ്പും ദാഹവും അവശേഷിച്ചു. അവര്‍ വിഷണ്ണരായി. ഈ മനുഷ്യശരീരത്തിന്റെ ഏതുഭാഗത്ത് കയറിക്കൂടണം എന്നവര്‍ക്ക് എത്രയാലോചിച്ചിട്ടും നിശ്ചയമുണ്ടായില്ല. ഒടുവില്‍ അവര്‍ പരമാത്മാവിനെത്തന്നെ ആശ്രയിച്ചു. “ഭഗവന്‍, ഞങ്ങള്‍ ഒറ്റപ്പെട്ടിരിക്കുന്നു. ഞങ്ങള്‍ക്കും വസിക്കുവാനുള്ള സ്ഥാനം നിശ്ചയിച്ച് അങ്ങ് ഞങ്ങളേയും ഈ പുരുഷശരീരത്തില്‍ പ്രവേശിപ്പിക്കണം.” അതുകേട്ട് പരമാത്മാവ് പറഞ്ഞു: “നിങ്ങള്‍ വിശപ്പും ദാഹവുമാണ്. നിങ്ങള്‍ക്ക് രണ്ടു പേര്‍ക്കും പ്രത്യേകമായി ഒരു വാസസ്ഥാനം ആവശ്യമില്ല. ശരീരത്തില്‍ പ്രവേശിച്ചുകൊള്ളുക. എന്നിട്ട് ഈ ദേവന്മാരുടെയെല്ലാം സ്ഥാപനങ്ങളില്‍ പങ്കുകൊള്ളുക.” പരമാത്മവിന്റെ നിര്‍ദ്ദേശമനുസരിച്ച് വിശപ്പും ദാഹവും ശരീരത്തില്‍ പ്രവേശിച്ചു. അതോടെ ആ ഭാഗം ഭംഗിയായി. വീണ്ടും പരമാത്മാവ് തുടങ്ങി. “ലോകങ്ങളും ലോകപാലകന്മാരും സൃഷ്ടിക്കപ്പെട്ടു. അവരോടൊപ്പം വിശപ്പും ദാഹവും എവിടെയുമുണ്ട്. ഇനി ഇവര്‍ക്ക് ജീവിക്കണം. അതിന് അന്നം വേണമല്ലേ. അതു കൊണ്ട് ഇനി അന്നത്തെ സൃഷ്ടിക്കാം.”
പരാത്മാവ് ആഹാരത്തെ സൃഷ്ടിക്കാന്‍ നിശ്ചയിച്ചു. ജലത്തെ തപിപ്പിക്കാന്‍ തുടങ്ങി. സ്വസകല്പത്താല്‍ അവയില്‍ ബഹുവിധ പ്രക്രിയകള്‍ നടന്നു. സൂക്ഷ്മഭൂതകാലമായിരുന്ന പഞ്ചഭൂതങ്ങള്‍ പരമാത്മാവിനാല്‍ തപിക്കപ്പെട്ടു തുടങ്ങി. അങ്ങനെ സൂക്ഷ്മമഹാഭൂതങ്ങളില്‍ നിന്ന് അവയുടെ സ്ഥൂല രൂപം പ്രത്യക്ഷമായി. ഇതു തന്നെ ‘അന്നം’എന്നു പരമാത്മാവ് നിശ്ചയിച്ചു.
“ഇന്ദ്രിയദേവന്മാരേ, നിങ്ങളോടൊപ്പം വിശപ്പും ദാഹവും കൂടിയിരിക്കുന്നതിനാല്‍ നിങ്ങള്‍ക്ക് അന്നം വേണം. ഇതാ നിങ്ങള്‍ക്കുവേണ്ടി സൃഷ്ടിക്കപ്പെട്ട അന്നം ഇതിനെ യഥാശക്തി സ്വീകരിക്കുക.” പരമാത്മാവ് ഇന്ദ്രിയങ്ങള്‍ക്ക് നിര്‍ദ്ദേശം നല്‍കി. അതുകേട്ട് ഇന്ദ്രിയങ്ങള്‍ക്ക് ആശ്വാസവും സന്തോഷവുമായി. അവര്‍ ‘ശരി’ എന്നു പറഞ്ഞു കൊണ്ട് അന്നത്തെ സ്വീകരിക്കാന്‍ തയ്യാറായി. അപ്പോള്‍ ആ അന്നം ബഹിര്‍മുഖമായിട്ട് അവരില്‍ നിന്ന് ഓടാന്‍ തുടങ്ങി. അപ്പോള്‍ മനുഷ്യരൂപത്തില്‍ ഉത്പന്നമായ ജീവാത്മാവ് ആ അന്നത്തെ പല വിധത്തില്‍ ഗ്രഹിക്കാന്‍ ആഗ്രഹിച്ചു കൊണ്ട് ശ്രമമാരംഭിച്ചു. ജീവാത്മാവായ പുരുഷന്‍ ആദ്യം വാക്കിനെ ആശ്രയിച്ചു. വാക്കു മുഖേന ആ അന്നത്തെ ഗ്രഹിക്കുവാന്‍ ശ്രമിച്ചു. എന്നാല്‍ സാധിച്ചില്ല. ആ പുരുഷന് വാക്കു മുഖേന അന്നത്തെ ഗ്രഹിക്കുവാന്‍ സാധിച്ചിരുന്നുവെങ്കില്‍ ഇപ്പോഴും മനുഷ്യന് അന്നത്തെ വാക്കു മുഖേന സ്വീകരിച്ച് വിശപ്പും ദാഹവും അടക്കാന്‍ കഴിയുമായിരുന്നു. അതായത് അന്നതിന്റെ പേരു പറഞ്ഞാല്‍ മാത്രം വയറുനിറയുകയും വിശപ്പും ദാഹവും ശമിക്കുകയും ചെയ്യുമായിരുന്നു. പക്ഷേ വാക്ക് പരാജയപ്പെട്ടു.
അപ്പോള്‍ ആ പുരുഷന്‍ പ്രാണന്‍ മുഖേന ഘ്രാണേന്ദ്രിയത്താല്‍ അന്നത്തെ ഗ്രഹിക്കുവാന്‍ ശ്രമിച്ചു. എന്നാല്‍ അന്നം ഓടിക്കളഞ്ഞു. അഗ്രഹം സാധിച്ചില്ല. അന്നത്തെ ഗ്രഹിക്കുവാന്‍ ഘ്രാണേന്ദ്രിയത്തിലൂടെ സാധിച്ചിരുന്നുവെങ്കില്‍ ഇപ്പോള്‍ മനുഷ്യര്‍ക്ക് ആഹാരത്തിന്റെ മണം കൊണ്ടു മാത്രം വിശപ്പും ദാഹവും ശമിപ്പിക്കാന്‍ കഴിയുമായിരുന്നു. പക്ഷേ സാധിച്ചില്ല.
വാക്കുകൊണ്ടും മൂക്കുകൊണ്ടും അന്നത്തെ വശത്താക്കാന്‍ കഴിയാതെ വന്നപ്പോള്‍ പുരുഷന്‍ കണ്ണുകളെ ആശ്രയിച്ചു. ഓടിനടക്കുന്ന അന്നത്തെ കണ്ണുകള്‍ കൊണ്ട് പിടിച്ചെടുക്കാന്‍ ശ്രമിച്ചു. വളരെ വേഗമേറിയതായിരുന്നു കണ്ണിന്റെ പ്രവര്‍ത്തനങ്ങള്‍. പക്ഷേ അന്നത്തെ ഗ്രഹിക്കുവാന്‍ കണ്ണുകള്‍ മുഖേന പുരുഷന് സാധിച്ചില്ല. ആ ശ്രമം വിജയിച്ചിരുന്നു വെങ്കില്‍ ഇന്ന് മനുഷ്യര്‍ക്ക് ആഹാരത്തെ കാണുന്നതുകൊണ്ടു തന്നെ വിശപ്പും ദാഹവും മാറി തൃപ്തി വരുമായിരുന്നു. പക്ഷേ കഴിഞ്ഞില്ല. അനന്തരം പുരുഷന്‍ അന്നത്തെ ചെവികള്‍ മുഖേന ഗ്രഹിക്കുവാന്‍ ശ്രമിച്ചു. എന്നാല്‍ ചെവികളാലും അന്നത്തെ ഗ്രഹിക്കുവാന്‍ സാദ്ധ്യമായില്ല. അന്നത്തെ കര്‍ണ്ണങ്ങളിലൂടെ ഗ്രഹിക്കുവാന്‍ പുരുഷന് കഴിഞ്ഞിരുന്നുവെങ്കില്‍ തീര്‍ച്ചയായിട്ടും മനുഷ്യന് അതൊരു വലിയ അനുഗ്രഹമാകുമായിരുന്നു. അന്നത്തിന്റെ നാമശ്രവണമാത്രയില്‍ തന്നെ മനുഷ്യന് വിശപ്പ് ശമിക്കുമായിരുന്നു. കര്‍ണ്ണങ്ങളിലൂടെയും അന്നത്തെ ഗ്രഹിക്കുവാന്‍ സാധിക്കാതെ വന്നപ്പോള്‍ പുരുഷന്‍ ചര്‍മ്മത്തെ സമീപിച്ചു. ശരീരത്തിന്റെ ബാഹ്യമാകെ നിറഞ്ഞിരിക്കുന്ന ചര്‍മ്മത്തെ ഉപയോഗിച്ച് ഗ്രഹിക്കാന്‍ ശ്രമിച്ചു. എന്നാല്‍ ആ പരിശ്രമം ഫലവത്തായില്ല. അന്നത്തെ ചര്‍മ്മം മുഖേന ഗ്രഹിക്കാന്‍ കഴിഞ്ഞിരുന്നുവെങ്കില്‍ തീര്‍ച്ചയായിട്ടും മനുഷ്യര്‍ ആഹാരത്തിന്റെ സ്പര്‍ശനം കൊണ്ടുമാത്രം തൃപ്തരാകുമായിരുന്നു. പക്ഷേ കഴിഞ്ഞില്ല. ഇനി എന്തുവേണമെന്ന് വിചാരിച്ച പുരുഷന്‍ ആഹാരത്തെ മനസ്സുകൊണ്ട് ആഗ്രഹിച്ചു. എന്നാല്‍ മനസ്സുകൊണ്ട് പുരുഷന് അന്നത്തെ ഗ്രഹിക്കാന്‍ കഴിഞ്ഞില്ല. കഴിഞ്ഞിരുന്നുവെങ്കില്‍ ആഹാരത്തെക്കുറിച്ച് ചിന്തിക്കുക മാത്രം ചെയ്താല്‍ വിശപ്പും ദാഹവും ശമിക്കുമായിരുന്നു. അപ്പോള്‍ പുരുഷന് ഒരാശയം തോന്നി. പുരുഷന്‍ തന്റെ ശിശ്നം കൊണ്ട് അന്നത്തെ ഗ്രഹിക്കാന്‍ ആഗ്രഹിച്ചു. എന്നാല്‍ അന്നത്തെ ശിശ്നം മുഖേനയും ഗ്രഹിക്കുവാന്‍ പുരുഷനായില്ല. സാധിച്ചിരുന്നുവെങ്കില്‍ ഇപ്പോള്‍ മനുഷ്യന് അന്നത്തെ ത്യജിച്ചാല്‍ മാത്രം തൃപ്തി ലഭിക്കുമായിരുന്നു. ഒടുവില്‍ പുരുഷന്‍ അന്നത്തെ വായില്‍ക്കൂടി അപാനവായു മുഖേന ഗ്രഹിക്കുവാന്‍ ആഗ്രഹിച്ചു. അതിനുള്ള ശ്രമം നടന്നു. അതോടെ അന്നത്തിന്റെ ഓട്ടം നിലച്ചു. മറ്റിന്ദ്രിയങ്ങള്‍ നോക്കിനില്‍ക്കവേ അന്നം കീഴടങ്ങി. പുരുഷന്‍ അന്നത്തെ ഗ്രഹിച്ചു. അപാനവായുവിലൂടെ ജീവനായ പുരുഷന്‍ ആഹാരത്തെ സ്വീകരിച്ചു. അങ്ങനെ അന്നം കൊണ്ട് ജീവനെ രക്ഷിക്കുന്ന പ്രസിദ്ധനായ വായു എന്ന സ്ഥാനം അപാനവായുവിനായി. പുരുഷന് ആശ്വാസമായി. പരമാത്മാവ് എല്ലാവര്‍ക്കും ആഹാരം പ്രദാനം ചെയ്തു. മനുഷ്യശരീരധാരിയായ പുരുഷന്‍ ആ ആഹാരത്തെ വേണ്ട വിധം ഗ്രഹിക്കുവാന്‍ പഠിച്ചു. ലോകങ്ങള്‍, ലോകപാലകന്മാര്‍ ഇന്ദ്രിയങ്ങള്‍, ആഹാരം ഇവയെല്ലാം സൃഷ്ടിച്ച് കഴിഞ്ഞപ്പോള്‍ പരമാത്മാവ് വീണ്ടും ചിന്തിച്ചു. “ഈ പുരുഷന്‍ എന്നെക്കൂടാതെ എങ്ങനെ ജീവിച്ചിരിക്കും? ജീവിച്ചിരിക്കുമോ? അതോ നശിച്ചു പോകുമോ? ഒന്നു പരീക്ഷിക്കുന്നത് ഉചിതമാണോ?” പരമാത്മാവ് ചിന്തിച്ചു ചില നിഗമനങ്ങലിലെത്തി.
“ഞാന്‍ സൃഷ്ടിച്ചുവെങ്കിലും, എന്റെ സഹകരണം കൂടാതെ ഈ പുരുഷന്‍ വാണി മുഖേന സംസാരിക്കുവാനുള്ള വിദ്യ അഭ്യസിച്ചു. മൂക്കുകൊണ്ട് ഗന്ധമറിയുന്നു. പ്രാണങ്ങളാല്‍ ശ്വാസോച്ഛ്വാസപ്രക്രിയ വശമാക്കി. നേത്രങ്ങളാല്‍ കണ്ടു. ചെവികളാല്‍ കേട്ടു. ചര്‍മ്മംകൊണ്ട് സ്പര്‍ശിച്ചു. മനസ്സു കൊണ്ട് മനനം ചെയ്തു. അപാനവായുകൊണ്ട് അന്നത്തെ ഗ്രഹിച്ചു. ജനനേന്ദ്രിയത്തിലൂടെ മൂത്രം, വീര്യം എന്നിവ പുറപ്പെടുവിക്കാനും പഠിച്ചു. ആ സ്ഥിതിക്ക് ഇനി എന്റെ ആവശ്യം എന്താണ്? എന്റ പ്രയോജനം ഈ പുരുഷന് എന്തിനാണ്?” – ഇങ്ങനെ ചിന്തിച്ചതിനുശേഷം പരമാത്മാവ് നിശ്ചയിച്ചു. ഞാന്‍ ഇനി ഈ മനുഷ്യശരീരത്തില്‍ പ്രവേശിച്ചു നോക്കാം. ഏതു മാര്‍ഗ്ഗത്തിലൂടെയാണ് താന്‍ പ്രവേശിക്കേണ്ടത്? വളരെയാലോചിച്ചിട്ട് പരമാത്മാവ് മനുഷ്യശരീരത്തിന്റെ മൂര്‍ദ്ധാവിനെ സമീപിച്ചു. ശിരസ്സിലെ ബ്രഹ്മരന്ധ്രം ഭേദിച്ചു കൊണ്ട് അതില്‍ക്കൂടി മനുഷ്യശരീരത്തില്‍ പ്രവേശിച്ചു. അതോടെ മനുഷ്യശരീരം സജീവമായി. ആ പുരുഷന്‍ ഈ ഭൗതികജഗത്തിന്റെ വിചിത്രസൃഷ്ടിയെ അത്യാശ്ചര്യപൂര്‍വ്വം നാലുഭാഗത്തു നിന്നും നോക്കി. എന്നിട്ട് സ്വയം പലതും ചിന്തിച്ചിട്ട് ഇങ്ങനെ പറഞ്ഞു: “ഈ ജഗത്ത് വളരെ വിചിത്രമായിരിക്കുന്നു! ഇതിന്റെ സ്രഷ്ടാവ് ആരാണ്? ഞാനല്ലാതെ മറ്റാരെയും ഞാന്‍ കാണുന്നില്ല ഞാനാകട്ടെ ഈ ജഗത്തിന്റെ സ്രഷ്ടാവല്ല. ഇത് എന്റെ സൃഷ്ടിയല്ലതന്നെ. ഇതിന് ഏതെങ്കിലും ഒരു കര്‍ത്താവ് തീര്‍ച്ചയായിട്ടും ഉണ്ടായിരിക്കണം. അതാരാണ്?”ഇങ്ങനെ ഏറെനേരം ചിന്തിച്ച പുരുഷന്‍ സ്വഹൃദയത്തില്‍ അന്തര്യാമിയായി വിരാചിക്കുന്ന പരമാത്മാവിനെ കണ്ടറിഞ്ഞു. സര്‍വ്വജഗത്തിലും വ്യാപിച്ചിരിക്കുന്ന ആ പരമാത്മാവാണ് എല്ലാത്തിന്റേയും കര്‍ത്താവെന്നും അത് തന്റെ ഹൃദയത്തില്‍ തന്നെ വസിക്കുന്നവനാണെന്നും പുരുഷന്‍ തിരിച്ചറിഞ്ഞു. ആ അറിവില്‍ അവന്‍ ആനന്ദഭരിതനായി, അത്യാഹ്ലാദത്തോടെ പറഞ്ഞു: “ആശ്ചര്യം തന്നെ! ഞാന്‍ പരബ്രഹ്മത്തെ സാക്ഷാത്ക്കരിച്ചത് ഭാഗ്യം തന്നെ!!” ഇങ്ങനെ ആ പുരുഷന്‍ തന്റെ സ്രഷ്ടാവായ പരമാത്മാവിനെ മനുഷ്യശരീരത്തില്‍ സാക്ഷാത്ക്കരിച്ചു. അതോടെ ആ പുരുഷന്‍ നിത്യാനന്ദം അനുഭവിക്കാനിടയായി.
ഓം തത് സത്
അവലംബം – ഐതരയോപനിഷത്ത്

അർദ്ധനാരീശ്വരൻ



അർദ്ധനാരീശ്വരൻ

പകുതി സ്ത്രീയും പകുതി പുരുഷനുമായഹിന്ദു ദൈവ അവതാരരൂപമാണ് അർദ്ധനാരീശ്വരൻ.
ഐതിഹ്യം
അവാച്യമായ പ്രണയ സാഫല്യത്തിന്റെ ഈശ്വരഭാവമാണ് അർദ്ധനാരീശ്വരൻ. ശ്രീപാർവ്വതിയുടെ ആജ്ഞയനുസരിച്ച് ദുർഗ്ഗാദേവി മഹിഷാസുരനെ വധിച്ചു. ഇതിൽ ശിവന് അഭിമാനവും സന്തുഷ്ടിയുമുണ്ടായി. തന്റെ ഭാര്യയുടെ ആത്മരൂപമായ ദുർഗ്ഗയോട് അമിതമായ പ്രേമപാരവശ്യം തോന്നി. ശിവൻ വേഗം അരുണാചലത്തിൽ തപസ്സനുഷ്ടിക്കുന്ന ഭാര്യ പാർവ്വതിയുടെ അടുത്തെത്തി. ഇരുവരും ആലിംഗനബദ്ധരായി. ശ്രീപാർവ്വതിയെ ശിവൻ തന്റെ മടിയിൽ ഇടത്തെ തുടയിൽ ഇരുത്തി. പാർവ്വതിയാകട്ടെ ആ ശരീരത്തിൽ ലയിച്ച് ചേർന്നു. ആ ശരീരത്തിന്റെ വലത് ഭാഗം ശിവചിഹ്നങ്ങളായ ജഡ, സർപ്പം തുടങ്ങിയവയായും ഇടത് ഭാഗം പാർവ്വതിയുടെ സ്ത്രീശരീരമായും കൂടിച്ചേർന്നു. പാർവ്വതി പരമേശ്വരന്മാരുടെ പ്രണയസാഫല്യത്തിന്റെ മൂർത്തിമദ് ഭാവമാണ് അർദ്ധനാരീശ്വരൻ.
പുരാതന കാലം മുതൽക്കേ തുടർന്നു പോരുന്ന ഈ ആരാധനാരീതി ചരിത്രാതീതകാലം മുതലുള്ള മാനവൻറെ സ്ത്രീ-പുരുഷ സമഭാവനയുടെ ദൃഷ്ടാന്തമായി ചൂണ്ടിക്കാണിക്കാവുന്നതാണ്. ശൈവം, ശാക്തേയം എന്നീ രണ്ടു ശാഖകളുടെ സം‌യോജിതമായ ആരാധനാസമ്പ്രദായങ്ങളും താന്ത്രിക ക്രിയകളിലെ ഏകത്വവും അർദ്ധനാരീശ്വര സങ്കല്പത്തിലും, ആചാരങ്ങളിലും പലയിടങ്ങളിലും ദർശിക്കാവുന്നതാണ്

2018, ജൂൺ 4, തിങ്കളാഴ്‌ച

ഇൻവെർട്ടർ എന്ന കറണ്ട് തീനി ബാറ്ററി




ഇൻവെർട്ടർ എന്ന കറണ്ട് തീനി ബാറ്ററി
Mohandas K Padmanabhan
21. വീടുകളില്‍ ഇന്‍ വെര്ട്ടറും ബാറ്ററിയും
ഇപ്പോള്‍ നമ്മുടെ വീടുകളില്‍ മിക്കതിലും വൈദ്യുത വിതരണം തകരാറിലായാല്‍ കുറച്ചു നേരത്തേക്കെങ്കിലും വൈദ്യുതി നിലനിര്ത്താന്‍ ഇന്‍വെര്ടര്‍ വാങ്ങി വെക്കുന്നുണ്ട്. ഇതിന്റെ കൂടെ ബാറ്ററിയും ആവശ്യമാണ്‌. ഇന്നത്തെ കുറിപ്പില്‍ അവയെപ്പറ്റിയാണ് ചര്ച്ച ചെയ്യുന്നത്.
എന്താണ് ഇന്‍ വെര്ട്ടര്‍ ?
വീട്ടില്‍ കിട്ടുന്ന വൈദ്യുതി ഏ സി (പ്രത്യാ വര്ത്തി ) വൈദ്യുതി ആണെന്ന് മുമ്പ് ഒരിക്കല്‍ എഴുതിയിരുന്നു. സിംഗിള്‍ ഫെയ്സോ മൂന്ന് ഫെയ്സോ വീടിന്റെ വലിപ്പവും ബന്ധിത ലോഡും അനുസരിച്ച്. ഏതെങ്കിലും കാരണ വശാല്‍ ഇലക്ട്രിസിറ്റി ബോര്ഡി ല്‍ നിന്നുള്ള വൈദ്യുതി തടസ്സ പ്പെട്ടാല്‍ കുറച്ചു സമയത്തേക്കെങ്കിലും വീട്ടില്‍ അത്യാവശ്യം വെളിച്ചം നിലനർിത്താ നും ഫാന്‍ പ്രവര്ത്തിപ്പിക്കാനും വേണ്ട വൈദ്യുതി നല്കാനുള്ള അടിയന്തിര സംവിധാനമാണ് ഈ ഉപകരണം കൊണ്ടു സാധിക്കുന്നത്. ഇന്‍വെര്ട്ടര്‍ എന്ന ഉപകര ണവും അത് പ്രവര്ത്തിപ്പിക്കാന്‍ ആവശ്യ മായ ബാറ്ററിയും ഉള്പ്പെടുന്നു ഇതില്‍.
വീട്ടില്‍ ഉപയോഗിക്കുന്നത് ഏ സി വൈദ്യു തിയും ബാറ്ററിയില്‍ നിന്ന് കിട്ടുന്നത് ഡി സി (നേര്ധാര ) വൈദ്യുതിയുമാണ്. ഡി സി വൈ ദ്യുതി ഏ സി വൈദ്യുതി ആക്കി മാറ്റാനുള്ള ഉപകരണമാണ് ഇന്‍ വെര്ട്ടര്‍. ബോര്ഡില്‍ നിന്നുള്ള വിതരണം ഇല്ലാതെ വരുമ്പോള്‍ ബാറ്ററിയില്‍ ശേഖരിച്ചു വെച്ച ഡി സി വൈ ദ്യുതി ഏ സി ആക്കി മാറ്റി വീട്ടിലെ അത്യാവ ശ്യം വിളക്കുകള്ക്കും ഫാനുകള്ക്കും നല്കുന്നു. മൂന്നോ നാലോ മണിക്കൂറുകള്‍ മാത്രമേ ഇങ്ങനെ നല്കാന്‍ കഴിയൂ , അതി നു വേണ്ട ഇന്‍ വെര്ട്ടറിന്റെ കപ്പാസി റ്റിയും ബാറ്ററിയുടെ കഴിവും എങ്ങനെ കണക്കാ ക്കാം എന്നും നോക്കാം .
ഒരു കാര്യം പ്രത്യേകം ശ്രദ്ധിക്കണം . ഇത് ഒരു അടിയന്തിര സാഹചര്യത്തില്‍ മാത്രം ഉപയോഗിക്കാനുള്ള സംവിധാനമായി മാത്രമേ ഉപയോഗിക്കാന്‍ കഴിയൂ. മണിക്കൂറുകള്‍ വിതരണം തടസ്സപ്പെട്ടാല്‍ വൈദ്യുതി ഇന്‍ വെര്ട്ടറില്‍ നിന്ന് മാത്രം എടുക്കാന്‍ കഴിയുകയില്ല, കാരണം ബാറ്റ റിയില്‍ സൂക്ഷിച്ച വൈദ്യുതി തീര്ന്നു കഴിഞ്ഞാല്‍ ബാറ്ററി വോള്ട്ടത താഴുന്നു. ഈ വോള്ട്ടത ഒരു പരിധിയില്‍ നിന്ന് താഴേക്കു പോയാല്‍ ബാറ്ററി വീണ്ടും ചാര്ജു ചെയ്യാതെ ഉപയോഗിക്കാന്‍ കഴിയുകയില്ല. സാധാരണ ഇന്‍ വെര്ട്ടരില്‍ വോള്ട്ടത അനുവദിക്കാവുന്നത്തില്‍ കുറവാകുമ്പോള്‍ ഒരു വിസില്‍ ശബ്ദം കേള്ക്കും , അപ്പോള്‍ ഇന്‍വെര്ട്ടര്‍ വീണ്ടും ചാര്ജു ചെയ്യാതെ തുടര്ന്നു പയോഗിക്കാന്‍ കഴിയുകയില്ല എന്ന് വിളിച്ചു പറയുകയാണ്‌. അപ്പോള്‍ അത് ഓഫ്‌ ചെയ്യുന്നില്ലെങ്കില്‍ അത് സ്വയം ഓഫ് ആകും.
ഇന്‍വെര്ടറിന്റെ ശേഷി കണക്കാക്കുന്നതു വോള്ട്ട് ആമ്പിയറില്‍ (VA)ആണ് , ആയിരം വോള്ട്ട് ആമ്പിയര്‍ ഒരു കി വോ ആ ആകു ന്നു.
ഒരു വീട്ടില്‍ ബോര്ഡിന്റെ വൈദ്യുതി നഷ്ട പ്പെട്ടാല്‍ അത്യാവശ്യമായി ഉപയോഗിക്കേ ണ്ട ഉപകരണങ്ങളും അവയുടെ സവിശേ ഷതകളും താഴെ കൊടുക്കുന്നത് പോലെ ആണ് എന്നിരിക്കട്ടെ.
1. വിളക്കുകള്‍
40 വാട്ടിന്റെ ട്യുബ് 2 എണ്ണം , എല്‍ ഈ ഡി വിളക്കുകള്‍ 10 വാട്ടിന്റെ 3 എണ്ണം
2. ഫാനുകള്‍ : 60 വാട്ടിന്റെ 3 എണ്ണം
3. എല്‍ ഈ ഡി ടെലിവിഷന്‍ : 100 വാട്ട് ഒരെണ്ണം
ആകെ വാട്ട്സ് = 80 + 30 + 180 + 100 = 390 (400)
ഏ സി യിലെ ശക്തി ഗുണകം : സുമാര്‍ 0. 8 ആയെടുക്കാം
അപ്പോള്‍ ആകെ വോള്ട് ആമ്പിയര്‍ = 390 / 0.8 = 487.5 സുമാര്‍ 500 എന്നിരിക്കട്ടെ
അപ്പോള്‍ ഇന്‍ വെര്ട്ടടറിന്റെ കപ്പാസിറ്റി = 500 വോ ആ
ബാറ്ററിയുടെ ശേഷി
ബാറ്ററിയുടെ ശേഷി , എത്ര മണിക്കൂര്‍ ഇന്‍ വെര്ടര്‍ പ്രവര്ത്തിക്കണം എന്നതിനെ ആശ്രയി ച്ചും കൂടി ആണിരിക്കുന്നത് .
മൂന്നു മണിക്കൂര്‍ എങ്കിലും മേല്പ്പറഞ്ഞ ഉപകരണങ്ങള്‍ പ്രവര്ത്തിപ്പിക്കണം എന്നിരിക്കട്ടെ .
സാധാരണ ഉപയോഗിക്കുന്ന ബാറ്ററി 12 വോള്ട്ടിന്റെ ആയിരിക്കും , രണ്ടെണ്ണം ശ്രേണി രീതിയില്‍ ഉപയോഗിക്കുന്നു എങ്കില്‍ , അപ്പോള്‍ 24 വോള്ട്ട് ആകുമല്ലോ
അപ്പോള്‍ കരണ്ടു = 400 / 24 = 16.67 A
മൂന്നു മണിക്കൂര്‍ പ്രവര്ത്തി ക്കണമെങ്കില്‍ ബാറ്ററി കപ്പാസിറ്റി = 16.67 X 3 = 50 AH
അതായത് മൂന്നു മണിക്കൂര്‍ ഈ ഉപകര ണങ്ങള്‍ പ്രവര്തിപ്പിക്കാന്‍ 12 വോല്‍ട്ടിന്റെ 2 ബാറ്ററിക്കു 50 ആം മണിക്കൂര്‍ കഴിവു ണ്ടാകണം . ഒരു ബാറ്ററി മാത്രം ആണെങ്കില്‍ 100 ആമ്പിയര്‍ മണിക്കൂര്‍ കപ്പാസിറ്റി ഉണ്ടാ വണം .
ഈ ബാറ്ററി മൂന്നു മണിക്കൂര്‍ കഴിയുമ്പോള്‍ വോള്ട്ടേജ് കുറഞ്ഞു പ്രവര്ത്തിക്കാതാകും , അപ്പോള്‍ ബാറ്ററി ചാര്ജു ചെയ്യേണ്ടി വരും . 50 വോ ആ ബാറ്ററി 5 ആ ചാര്ജിംഗ് ധാര ഉപയോഗിച്ചാല്‍ 10 മണിക്കൂര്‍ കൊണ്ടു മാത്രമേ പൂര്ണ വോള്ട്ടതതയില്‍ ആകുകയുള്ളൂ.
പൊതുവേ ബാറ്ററി മെല്ലെ ചാര്ജു ചെയ്യുക യാണ് നല്ലത് .ചാര്ജു ചെയ്യുന്ന കരണ്ടു കൂട്ടി ചാര്ജു ചെയ്യുന്ന സമയം കുറക്കാന്‍ കഴിയു മെങ്കിലും ഇത് ബാറ്ററി കൂടുതല്‍ കാലം ഉപയോഗിക്കണമെങ്കില്‍ നല്ലതല്ല.
വീട്ടില്‍ ഇന്‍ വെര്ട്ടാര്‍ ഉപയോഗിക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ .
1. കാര്യ ക്ഷമത കുറഞ്ഞ ഇന്‍ വെര്ട്ടരും ബാറ്ററിയും വൈദ്യുതി പാഴാക്കും , ആവശ്യ ത്തിലധികം സമയം ചാര്ജു ചെയ്യാന്‍ എടുക്കുകയും കൂടുതല്‍ ഊര്ജ, നഷ്ടം ഉണ്ടാവുകയും ചെയ്യും .
2. സൌരോര്‍ജം ഉപയോഗിച്ച് ബാറ്ററി ചാര്ജുു ചെയ്യുകയാണെങ്കില്‍ ലൈനില്‍ നിന്ന് വൈദ്യുതി എടുക്കെണ്ട ആവശ്യമു ണ്ടാവുകായില്ല. പകല്‍ സമയത്ത് ചാര്ജു ചെയ്‌താല്‍ രാത്രി വൈദ്യുത സപ്ലെ പോ യാല്‍ ബാറ്ററിയില്‍ നിന്ന് വൈദ്യുതി ഉപയോഗിക്കാം .
3. സാമ്പത്തിക ശേഷിയുള്ള ഗാര്ഹിക ഉപഭോക്താക്കള്‍ ഇന്‍ വെര്ട്ടജര്‍ ചാര്ജു ചെയ്യാന്‍ വേണ്ടി മാത്രമെങ്കിലും സൌരോ ര്ജ പാനലുകള്‍ സ്ഥാപിക്കുന്നത് കരണ്ടു ചാര്ജു കുറയ്ക്കാനും സമൂഹ നന്മക്കും പ്രയോജനപ്പെടും .
4.അനുരക്ഷണം ആവശ്യമില്ലാത്ത തരം ബാറ്ററികള്‍ ഉപയോഗിക്കുന്നതാണ് നല്ലത്. ട്യൂബുലര്‍ ബാറ്ററി സാധാരണ പ്ലേറ്റ് ഉപയോ ഗിക്കുന്ന ബാറ്ററിയെക്കാള്‍ കൂടുതല്‍ കാലം ഉപയോഗിക്കാന്‍ കഴിയും .
5. ബാറ്ററിയില്‍ അമ്ലം കലര്ന്ന ശുദ്ധ ജലം ആണ് ഉപയോഗിക്കുന്നത്. ഇടയ്ക്കിടയ്ക്ക് വെള്ളത്തിന്റെ നിരപ്പ് വൈദ്യുത ട്യുബു കള്‍ മുങ്ങി തന്നെയാണോ ഇരിക്കുന്നത് പരിശോധിച്ച് നിരപ്പ് താഴുമ്പോള്‍ നല്ല ഗുണനിലവാരമുള്ള ഡിസ്റ്റില്ട് വെള്ളം ഉപയോഗിച്ച് നിരപ്പ് ഉയര്ത്താന്‍ മറക്ക രുത് . രണ്ടു മാസത്തില്‍ ഒരിക്കല്‍ എങ്കിലും നോക്കണം .
6. ഇന്‍വെര്ടരിന്റെ ബഹിര്ഗമ പരിപഥ ത്തില്‍ കൂടുതല്‍ കരണ്ട് എടുക്കുന്ന മിക്സി, ഫ്രിഡ്ജ് , ഇസ്തിരിപ്പെട്ടി, മോട്ടോര്‍ , ഹീറ്റര്‍ ഇവ ഒഴിവാക്കനാം . അറിയാതെ ഇവ ഓണ്‍ ചെയ്‌താല്‍ ഇന്‍ വെര്ട്ടറിന് അധിക കരണ്ടു എടുക്കുന്നത് കൊണ്ടു പെട്ടെന്ന് വോല്ട്ടേജു കുറയാന്‍ കാരണമാവാം
.7. കാറ്റും വെളിച്ചവും കിട്ടുന്ന സ്ഥലത്ത് വേണം ഇന്‍ വെര്ട്ടര്‍ സ്ഥാപിക്കാന്‍ .
8. ഇന്‍ വെര്ട്ടരിന്റെ ടെര്മിനലില്‍ ഒരു വെളുത്ത സാധനം ഉണ്ടായി തകരാറി ലാവാന്‍ സാദ്ധ്യതയുണ്ട്. അത് ഇടക്ക് ബ്രഷ് ഉപയോഗിച്ച് വൃത്തിയാക്കണം .
9. ഇന്‍ വേര്ട്ടര്‍ തീരെ ഉപയോഗിക്കാതെ ഇരിക്കുന്നു എങ്കില്‍ രണ്ടു മാസത്തില്‍ ഒരിക്കലെങ്കിലും അത് മുഴുവന്‍ ഡിസ്ചാര്ജു് ചെയ്തു വീണ്ടും ചാര്ജു ചെയ്യണം .