2019, ജൂൺ 16, ഞായറാഴ്‌ച

ഗുരുവായൂർ കീഴേടങ്ങൾ :തൃക്കണാമതിലകം ക്ഷേത്രം



ഗുരുവായൂർ കീഴേടങ്ങൾ :

 ഗുരുവായൂർ ക്ഷേത്രം ഒരുകാലത്ത് കൊടുങ്ങല്ലൂരിനടുത്തുള്ള തൃക്കണാമതിലകം ശിവക്ഷേത്രത്തിന്റെ കീഴേടമായിരുന്നു. അതിനാൽ അക്കാലത്ത് എന്തുകാര്യത്തിനും ആ ക്ഷേത്രം തന്നെയായിരുന്നു ആശ്രയം. പിന്നീട് തൃക്കണാമതിലകം നശിപ്പിക്കപ്പെടുകയും ഗുരുവായൂർ ക്ഷേത്രം ലോകപ്രസിദ്ധമാകുകയും ഗുരുവായൂർ ദേവസ്വം രൂപീകരിക്കപ്പെടുകയും ചെയ്തപ്പോൾ ഗുരുവായൂരിനുചുറ്റും സ്ഥിതിചെയ്യുന്ന ഏതാനും ചെറിയ ക്ഷേത്രങ്ങളെ ദേവസ്വത്തിന്റെ നിയന്ത്രണത്തിനുകീഴിൽ കൊണ്ടുവന്നു. അവയാണ് ഗുരുവായൂർ ക്ഷേത്രത്തിന്റെ കീഴേടങ്ങൾ. ഇപ്പോൾ 12 കീഴേടങ്ങളാണ് ഗുരുവായൂർ ദേവസ്വത്തിനുള്ളത്. ഇവയിൽ രണ്ടെണ്ണമൊഴികെ ബാക്കിയെല്ലാം ഗുരുവായൂരിനുചുറ്റുമാണ് സ്ഥിതിചെയ്യുന്നത്. 1 ) നാരായണംകുളങ്ങര ഞാമെല്ലിയൂർ ഇല്ലവുമായി വളരെ അടുപ്പമുള്ള മമ്മിയൂർ അംശത്തിലെ ഒരു ക്ഷേത്രമാണ് നാരായണംകുളങ്ങര ഭഗവതി ക്ഷേത്രം. ചിരിച്ചുകൊട്ടിക്കാവ് എന്നും അറിയപ്പെടുന്നു. മകരമാസത്തിലെ പത്താം ദിവസം രാത്രി പാനയും താലപ്പൊലിയും ആഘോഷിക്കുന്നു. നവരാത്രി, നിറ, പൂത്തരി, മണ്ഡലപൂജ, വിഷുവേല എന്നിവയും ആഘോഷിക്കുന്നു. 2 ) താമരയൂർ അയ്യപ്പ- വിഷ്ണു ക്ഷേത്രങ്ങൾ ഗുരുവായൂർ ക്ഷേത്രത്തിന് രണ്ടര കി.മീറ്റർ വടക്ക്, താമരയൂർ ഇല്ലത്തിന്റെ ഒരു ക്ഷേത്രമാണ് താമരയൂർ അയ്യപ്പക്ഷേത്രം. പുന്നത്തൂർ കോട്ടയിലേക്കുള്ള വഴിയിലാണ് ശ്രീകണ്ഠപുരം വിഷ്ണുക്ഷേത്രം. ഈ രണ്ട് ക്ഷേത്രങ്ങളും 1989ലാണ് ദേവസ്വം ഏറ്റെടുത്തത്. അഷ്ടമിരോഹിണി, മണ്ഡലവിളക്ക് തുടങ്ങിയവയാണ് രണ്ടിടത്തും പ്രധാന ആഘോഷങ്ങൾ. 3 ) അഞ്ഞൂർ അയ്യപ്പങ്കാവ് ക്ഷേത്രം ഗുരുവായൂർ നിന്നു തൃശ്ശൂർക്കുള്ള വഴിയിൽ ഗുരുവായൂരിൽക്ഷേത്രത്തിൽനിന്നും 16 കി.മീറ്റർ അകലെ മുണ്ടൂരിലാണ് ഈ ക്ഷേത്രം. പടിഞ്ഞാട്ടാണ് ദർശനം. കുംഭമാസത്തിലെ തിരുവാതിരയ്ക്ക് അയ്യപ്പൻ ഗുരുവായൂരിൽ ആറാട്ടിനു പോയിരുന്നുവെന്നും ടിപ്പുവിന്റെ പടയോട്ടത്തോടെയാണ് ഇത് നിന്നതെന്നും വിശ്വസിക്കുന്നു.മണ്ഡലകാലമാണ് പ്രധാനം. 4 ) വെർമാണൂർ ശിവക്ഷേത്രം പാലക്കാട് ജില്ലയിൽ ആലത്തൂർ താലൂക്കിൽ കുനിശ്ശേരിയിലെ പാറക്കുളത്താണ് ഈ ശിവക്ഷേത്രം. ഗുരുവായൂരിൽനിന്ന് 70 കിലോമീറ്റർ വടക്കുകിഴക്കുമാറി സ്ഥിതി ചെയ്യുന്നു. പടിഞ്ഞാട്ട് ദർശനമായി ശിവൻ കുടികൊള്ളുന്ന അപൂർവ്വം ക്ഷേത്രങ്ങളിലൊന്നാണിത്. ക്ഷേത്രേശന്റെ രൗദ്രഭാവം കുറയ്ക്കാൻ നടയ്ക്കുമുമ്പിൽ കുളം കുഴിച്ചുവച്ചിരിയ്ക്കുന്നു. ഈ കുളത്തിന്റെ പേരാണ് പാറക്കുളം. ശിവരാത്രിയാണ് പ്രധാന ആഘോഷം. 5 ) മാങ്ങാൻചിറ വിഷ്ണുക്ഷേത്രം പെരുവല്ലൂർ-തൃശ്ശൂർ വഴിയിൽ ഗുരുവായൂർ നിന്ന് 9 കി.മീറ്റർ അകലെ അന്നകരയിലെ പെരുവല്ലൂരിലാണ് ശ്രീകൃഷ്ണപ്രതിഷ്ഠയുള്ള ഈ ക്ഷേത്രം. കിഴക്കോട്ടാണ് ദർശനം. മേലേടത്തിലേതുപോലെ ചതുർബാഹുവായ വിഷ്ണുവിനെ ശ്രീകൃഷ്ണനാക്കി സങ്കല്പിച്ച് പൂജിയ്ക്കുന്നു. ശ്രീകൃഷ്ണപ്രതിഷ്ഠയായതിനാൽ അഷ്ടമിരോഹിണിയാണ് പ്രധാനം. 6 ) തലക്കോട്ടുകര ശിവക്ഷേത്രം ഗുരുവായുർനിന്ന് 12 കി.മീറ്റർ അകലെ കേച്ചേരിക്കടുത്താണ് ഈ ക്ഷേത്രം. ചുറ്റമ്പലത്തിനകത്ത് രണ്ട് ശ്രീകോവിലുകളുണ്ട് ഇവിടെ. തെക്കുഭാഗത്തുള്ളതിൽ സ്വയംഭൂലിംഗമാണ്, മറ്റേതിൽ മനുഷ്യനിർമിതലിംഗവും. ഒരേ പൂജാരി തന്നെ രണ്ടിടത്തും പൂജ ചെയ്യുന്നു. ശിവരാത്രിയാണ് പ്രധാന ആഘോഷം. ഇതിനടുത്ത് ദേവസ്വം ശിവശക്തി എന്നപേരിൽ ഒരു ഓഡിറ്റോറിയം പണിതിട്ടുണ്ട്. 7 ) പുന്നത്തൂർ ശിവ-വിഷ്ണു-ഭഗവതി ക്ഷേത്രങ്ങൾ ഗുരുവായൂർ നിന്ന് മൂന്നര കി.മീറ്റർ അകലെ പുന്നത്തൂരിലാണ് ഈ ക്ഷേത്രങ്ങൾ. 1975ൽ ദേവസ്വം വാങ്ങിയതാണിത്. സാമൂതിരിയുടെ സാമന്തനായിരുന്ന പുന്നത്തൂർ രാജാവിന്റെ കൊട്ടാരം ഇവിടെയായിരുന്നു. ക്ഷേത്രത്തിൽ ആനകളുടെ എണ്ണം ക്രമാതീതമായി കൂടിയപ്പോൾ ഇന്ന് പാഞ്ചജന്യം, ശ്രീവത്സം റസ്റ്റ് ഹൗസുകൾ നിലകൊള്ളുന്ന സ്ഥലത്ത് (പഴയ കോവിലകപ്പറമ്പിൽ, പണ്ട് അവിടെയാണ് ആനകളെ പാർപ്പിച്ചിരുന്നത്) സ്ഥലക്കുറവ് അനുഭവപ്പെടുകയും തുടർന്ന് ഈ സ്ഥലം സ്വന്തമാക്കി അവിടെ ആനകളെ പാർപ്പിയ്ക്കാൻ തുടങ്ങുകയും ചെയ്തു. ഗജരാജൻ ഗുരുവായൂർ കേശവന്റെ നേതൃത്വത്തിൽ ആനകളുടെ ഒരു ഘോഷയാത്രയായിരുന്നു പുതിയ താവളത്തിലേയ്ക്ക്. പുന്നത്തൂർക്കോട്ടയ്ക്കകത്തുതന്നെയാണ് ഈ രണ്ട് ക്ഷേത്രങ്ങളും. 10 ഏക്കർ വിസ്തീർണ്ണത്തിലാണ് ഈ സ്ഥലം. പ്രധന പ്രതിഷ്ഠകൾ ശിവനും വിഷ്ണുവും ഭഗവതിയുമാണ്. ശിവക്ഷേത്രം തെക്കേ അമ്പലം എന്നും ഭഗവതിക്ഷേത്രം പാതിക്കോട്ടുകാവ് എന്നും അറിയപ്പെടുന്നു. തെക്കേ അമ്പലത്തിൽ ശിവനും വിഷ്ണുവും തുല്യപ്രാധാന്യത്തോടെ കുടിയിരുത്തപ്പെട്ടിരിയ്ക്കുന്നു. കിഴക്കോട്ട് ദർശനം. ഗണപതി, അയ്യപ്പൻ, നാഗങ്ങൾ എന്നിവരാണ് ഉപദേവതകൾ. മതിൽക്കെട്ടിനകത്തുതന്നെയാണ് ഭഗവതിക്ഷേത്രം. ഭഗവതിക്ഷേത്രത്തിൽ പ്രതിഷ്ഠ ഭദ്രകാളിയാണ്. പടിഞ്ഞാട്ട് ദർശനം. ശിവരാത്രി, അഷ്ടമിരോഹിണി, നവരാത്രി എന്നിവയെല്ലാം ഇവിടെ ആഘോഷിയ്ക്കപ്പെടുന്നു. 8 ) *നെൻമിനി ബലരാമ-അയ്യപ്പ ക്ഷേത്രങ്ങൾ* ഗുരുവായൂരിന് 4കി.മീറ്റർ കിഴക്ക് നെന്മിനിയിലാണ് 500 മീറ്റർ അകലത്തിലായുള്ള ഈ ക്ഷേത്രങ്ങളുള്ളത്. ബലരാമനും അയ്യപ്പനുമാണ് പ്രതിഷ്ഠകൾ. നെന്മിനി ഇല്ലത്തിന്റെ ഈ ക്ഷേത്രങ്ങൾ ഗുരുവായൂർ ദേവസ്വത്തിന് കൈമാറുകയാണുണ്ടായത്. കിഴക്കോട്ട് ദർശനമായാണ് രണ്ട് പ്രതിഷ്ഠകളും. ഗണപതി, നാഗങ്ങൾ, ഭഗവതി എന്നിവരാണ് ഉപദേവതകൾ. 1989ലാണ് ദേവസ്വം ഈ ക്ഷേത്രങ്ങൾ സ്വന്തമാക്കിയത്. അഷ്ടമിരോഹിണിദിവസം മേലേടത്തേയ്ക്ക് ബലരാമന്റെ എഴുന്നള്ളിപ്പുണ്ടാകാറുണ്ട്. അനുജന്റെ പിറന്നാൾ ആഘോഷത്തിൽ പങ്കെടുക്കാൻ ജ്യേഷ്ഠൻ എഴുന്നള്ളുന്നു എന്നാണ് സങ്കല്പം. അക്ഷയതൃതീയയും ആഘോഷിയ്ക്കുന്നു. 9 ) കാവീട് ഭഗവതിക്ഷേത്രം 108 ദുർഗ്ഗാക്ഷേത്രങ്ങളിൽ ഒന്നാണിത്. ഗുരുവായൂരിൽ നിന്നും ആറു കി.മീറ്റർ അകലെ പുന്നത്തൂർ കോട്ടയ്ക്കടുത്താണ്. കിഴക്കോട്ട് ദർശനമായ ഇവിടത്തെ ഭഗവതി ശ്രീകൃഷ്ണസഹോദരിയാണെന്ന് പറയപ്പെടുന്നു. ഗണപതി, അയ്യപ്പൻ, നാഗങ്ങൾ എന്നിവരാണ് ഉപദേവതകൾ. മകം തൊഴൽ, നവരാത്രി, തൃക്കാർത്തികവിളക്ക് എന്നിവയാണ് പ്രധാന ആഘോഷങ്ങൾ. മുമ്പ് ദേവസ്വത്തിന്റെ പശുവളർത്തുകേന്ദ്രം ഈ ക്ഷേത്രത്തിനടുത്തായിരുന്നു. 10 ) പൂന്താനം വിഷ്ണുക്ഷേത്രം മലപ്പുറം ജില്ലയിൽ പെരിന്തൽമണ്ണ-നിലമ്പൂർ വഴിയിൽ ഗുരുവായൂർ നിന്ന് 60 കി.മീറ്റർ അകലെ ഇടത്തുപുറത്ത് പൂന്താനം മനയിലാണ് ഈ വിഷ്ണുക്ഷേത്രം. വിഷ്ണുവാണ് പ്രതിഷ്ഠയെങ്കിലും ജ്ഞാനപ്പാനയുടെ കർത്താവ് പൂന്താനം നമ്പൂതിരി ആരാധിച്ചിരുന്ന ശ്രീകൃഷ്ണഭഗവാനാണ് ഏറെ പ്രശസ്തി. പൂന്താനം നമ്പൂതിരിയുടെ പിന്തുടർച്ചക്കാർ ഗുരുവായൂർ ദേവസ്വത്തിന് ഇത് കൈമാറി.

2019, ജൂൺ 12, ബുധനാഴ്‌ച

കഠിനം കുളം മഹാദേവക്ഷേത്രം തിരുവനന്തപുരം ജില്ല




കഠിനം കുളം മഹാദേവക്ഷേത്രം
തിരുവനന്തപുരം ജില്ലയിൽ കഠിനം കുളം പഞ്ചായത്തിൽ . തിരുവനന്തപുരം -ആലംമൂട്‌ പെരുമാതുറ  റൂട്ടിൽ. പ്രധാനമൂർത്തി ശിവൻ പടിഞ്ഞാട്ട് ദർശനം (കടലിലേയ്ക്ക് )വട്ടശ്രീകോവിൽ മൂന്നു പൂജ തന്ത്രി വഞ്ചിയൂർ അത്തിയറ  .കായലിനും കടലിനും നടുവിലാണ് ഈ ക്ഷേത്രം എങ്കിലും ക്ഷേത്രകിണറ്റിൽ നല്ല വെള്ളമാണ്  ഉപദേവത  യക്ഷി നാഗം തമ്പുരാൻ ഗണപതി .മീനത്തിലെതിരുവാതിര ആറാട്ടായി പത്ത് ദിവസത്തെ ഉത്സവം 250  മീറ്റർ പടിഞ്ഞാറുള്ള  കടലിലാണ് ആറാട്ട്. മുറജപത്തിനു എത്തിയിരുന്ന നമ്പൂതിരിമാരിൽ ഒരു വിഭാഗം ഈ ക്ഷേത്രത്തിനു കിഴക്കു വശത്തുള്ള  കൊട്ടാരത്തിൽ താമസിച്ചിരുന്നു. കായൽ കടവിൽ നിന്നും ക്ഷേത്രത്തിൽ നിന്നും  ഈ കൊട്ടാരത്തിലേക്കു ഗുഹയുണ്ടായിരുന്നു എന്ന് വിശ്വാസം ക്ഷേത്രത്തിൽ ഗര്ഭഗൃഹത്തിന്റെ ഭിത്തിയ്ക്കു  താഴെയും നാലമ്പലത്തിന്റെ മുൻഭാഗത്ത് പ്രദിക്ഷണപഥത്തിനടുത്തും ശിലാശാസനമുണ്ട് കൊല്ലവർഷം 390  മീനം 18 നു വ്യാഴാഴ്ച്ച പൂയം നാലിൽ കീഴ്പെരൂർ ശ്രീ വീരരാമൻ ഉമയമ്മ എന്ന പിള്ളയാർ തിരുവടി  (മകൾ)പ്രതിഷ്ഠ ചെയ്യിച്ച ക്ഷേത്രം  എന്നാണു ശാസനം . കടലിൽ നിന്നാണ് ഈ ലിംഗം കിട്ടിയതെന്ന് ഐതിഹ്യം  ലിംഗം കിട്ടിയ കുടുംബത്തിന്റെ പിന്തുടർച്ച ക്കാരെന്ന നിലയിൽ ആറാട്ട് കടവിലേക്ക് പോകുമ്പോൾ ഇവിടുത്തെ ക്ലാരിയച്ചൻ  എന്ന ക്രിസ്ത്യാനി കുടുംബത്തിനു 1960  വരെ ദക്ഷിണ കൊടുത്തിരുന്നുഎന്നാണു പുരാവൃത്തം  

2019, ജൂൺ 9, ഞായറാഴ്‌ച

കൂത്താളി കമ്മോതത് വിഷ്ണു ക്ഷേത്രം കോഴിക്കോട് ജില്ല






കൂത്താളി കമ്മോതത് വിഷ്ണു ക്ഷേത്രം
===========================
കോഴിക്കോട് ജില്ലയിലെ കൂത്താളി പഞ്ചായത്തിൽ പേരാമ്പ്ര-കുറ്റ്യാടി റൂട്ട് പ്രധാന മൂർത്തി വിഷ്ണു കിഴക്കോട്ടു ദർശനം .ഉപദേവത ഭഗവതി ശിവൻ ഗണപതി അയ്യപ്പൻ മകരം മൂന്നിന് കൊടി കയറി ആര് ദിവസത്തെ ഉത്സവം പഴയ നാടുവാഴിയാളായ ഒതയോത്ത് ഇടക്കാരുടെ (കൂത്താളി മൂത്തത്) ക്ഷേത്രമായിരുന്നു .ഇപ്പോൾ കമ്മിറ്റി വല്ലഭൻ ചാത്തൻ എന്ന മൂത്തവർക്കു സ്ഥാനപ്പേരുണ്ടായിരുന്നുവത്രെ കുലശേഖരന്റെ കാലത്തും വല്ലഭൻ ചാത്തൻ ഉണ്ട്. പയ്യോർ മലനായർക്കു പാലേരി അവിണ്യാട് കൂത്താളി എന്നീ ശാഖകളുണ്ടായിരുന്നു എന്നും പഴമയുണ്ട് .പഴയ കുറുമ്പനാട്ടിലെ പ്രസിദ്ധ ക്ഷേത്രമാണ് കൂത്താളി .എന്ന് വാർഡ് കോർണർ സർവേയിൽ രേഖപ്പെടുത്തിയിട്ടുണ്ട്

മാർക്കണ്ഡേശ്വരംശിവക്ഷേത്രം എറണാകുളം ജില്ല








മാർക്കണ്ഡേശ്വരംശിവക്ഷേത്രം
===========================
മാർക്കണ്ഡേശ്വരം ശിവക്ഷേത്രം
എറണാകുളം ജില്ലയിൽ പറവൂരിനടുത്ത് പറവൂർ ആലുവ റൂട്ടിലെ മന്നം കവലയിൽ നിന്നും ഒരു കിലോ മീറ്റർ വടക്കു ഭാഗത്ത്. മാക്കണായ് ക്ഷേത്രം എന്നാണു പ്രാദേശിക നാമം പുരാതന ക്ഷേത്രമാണ് പ്രധാനമൂർത്തി ശിവൻ. വലിയ ലിംഗമാണ് വലിയ വട്ട ശ്രീകോവിൽ കിഴക്കോട്ടു ദർശനം .രണ്ടുനേരം പൂജയുണ്ട് തന്ത്രി വേഴപ്പറമ്പ് ശിവരാത്രി ആഘോഷമുണ്ട് മാർക്കണ്ഡേയൻ പ്രതിഷ്ടിച്ചതാണെന്നു ഐതിഹ്യമുണ്ട് പഴയ പറവൂർ നമ്പൂതിരി ഗ്രാമത്തിലെ പ്രധാന ക്ഷേത്രങ്ങളിൽ ഒന്നായിരുന്നു എന്നു കരുതുന്നു.28 ഊരാളന്മാർ ക്ഷേത്രത്തിലുണ്ടായിരുന്നു എന്നും പഴമ ഇപ്പോൾ തിരുവതാകൂർ ദേവസം ബോർഡ്

മായന്നൂർക്കാവ് ഭഗവതി ക്ഷേത്രം തൃശൂർജില്ല




മായന്നൂർക്കാവ് ഭഗവതി ക്ഷേത്രം തൃശൂർജില്ല 
==================================

മായന്നൂർക്കാവ് ഭഗവതി ക്ഷേത്രം തൃശൂർജില്ല 
തൃശൂർ ജില്ലയിലെ മായന്നൂരിൽ കൊണ്ടാഴി പഞ്ചായത്തിൽ. മായന്നൂർ കാവട്ടം സ്റ്റോപ്പ് പ്രധാനമൂർത്തി ഭദ്രകാളി ദാരു വിഗ്രഹമായിരുന്നു ക്ഷേത്രം കത്തിപോയതിനാൽ ഇപ്പോൾ ശിലാ വിഗ്രഹം പീഠമടക്കം നാലടിയോളം ഉയരമുണ്ട് .കിഴക്കോട്ടു ദർശനം . ഒരു നേരം പൂജ തന്ത്രി മുണ്ടനാട്ട് മന ഉപദേവത അയ്യപ്പൻ ക്ഷേത്രപാലൻ ഗണപതി,നാഗം ക്ഷേത്രപാലവിഗ്രഹം ദാരുവാണ് .മീനത്തിലെ പുണർതം കൊടികയറി ചിത്തിര ആറാട്ട് മകരത്തിൽ പാട്ടുമുണ്ട് പോണത് നായരുടെ കുടപുരത്ത് കൊടുങ്ങല്ലൂരിൽ നിന്നും വന്നു എന്ന് ഐതിഹ്യം ദേശക്ഷേത്രമായിരുന്നു പഴയകാലത്തെ അറിയപ്പെടുന്ന ക്ഷേത്രങ്ങളിൽ ഒന്നാണു മായന്നൂർ ക്ഷേത്രം ഇത് ഏറ്റെടുക്കുവാൻ ആദ്യം മുതലേ കൊച്ചി സർക്കാർ ശ്രമം നടത്തിയിരുന്നു മായന്നൂർക്കാവ് ഭഗവതി ക്ഷേത്രം തൃശൂർജില്ല ട്രസ്ടിമാർ ദുർഭരണം നടത്തുന്നു എന്ന് ആരോപിച്ചു 1081 ആണ് ക്ഷേത്രങ്ങൾ ഏറ്റെടുക്കാൻ നിയമങ്ങൾ കൊണ്ടുവന്നത് മായന്നൂർ ഭഗവതി ക്ഷേത്രത്തിലും കർക്കിടകത്തുകാവിലും കീഴേടങ്ങളിലും ഇതിന്റെ തണലില് പുതിയ ട്രസ്ടിമാരെ നിയമിച്ചു .1106 വകുപ്പ് വകുപ്പിൽ പത്ത് ദേവസങ്ങൾ കൊച്ചിയുടെ കൈവശം വന്നു കൊച്ചി തിരുമലം പെരുമ്പള്ളി, എളംകുന്നപ്പുഴ മേത്തലം പഴുവ സ്വർണ്ണക്കാവ് ആത്തൂർ അരിയന്നൂർ തായങ്കാവ് വടക്കേമഠം . ഇതിൽ കൊച്ചി തിരുമലയും വടക്കേ മഠവും ഇപ്പോൾ കൊച്ചി ദേവസം ബോർഡ് ഭരണത്തിലല്ല .1106 - 4,68,535 പറ നെല്ലും 1,14,418 രൂപയുമായിരുന്നു കൊച്ചി സർക്കാർ ദേവസങ്ങളിലെ പിരിവെന്നു കാണിപ്പയ്യൂർ തിരുവിതാംകൂറിൽ 20,1/ 2 ലക്ഷം രൂപ .മായന്നൂർ ഇപ്പോൾ കൊച്ചി ദേവസം ബോർഡിൻറെ ക്ഷേത്രമാണ് ഗ്രൂപ്പിലെ മറ്റു ക്ഷേത്രങ്ങൾ അംഗളൂർ കാവ് പണ്ടാരം പറ്റാടി ,വേട്ടയ്ക്കൊരുമകൻ തൃത്തം തളി .