കഠിനം കുളം മഹാദേവക്ഷേത്രം
തിരുവനന്തപുരം ജില്ലയിൽ കഠിനം കുളം പഞ്ചായത്തിൽ . തിരുവനന്തപുരം -ആലംമൂട് പെരുമാതുറ റൂട്ടിൽ. പ്രധാനമൂർത്തി ശിവൻ പടിഞ്ഞാട്ട് ദർശനം (കടലിലേയ്ക്ക് )വട്ടശ്രീകോവിൽ മൂന്നു പൂജ തന്ത്രി വഞ്ചിയൂർ അത്തിയറ .കായലിനും കടലിനും നടുവിലാണ് ഈ ക്ഷേത്രം എങ്കിലും ക്ഷേത്രകിണറ്റിൽ നല്ല വെള്ളമാണ് ഉപദേവത യക്ഷി നാഗം തമ്പുരാൻ ഗണപതി .മീനത്തിലെതിരുവാതിര ആറാട്ടായി പത്ത് ദിവസത്തെ ഉത്സവം 250 മീറ്റർ പടിഞ്ഞാറുള്ള കടലിലാണ് ആറാട്ട്. മുറജപത്തിനു എത്തിയിരുന്ന നമ്പൂതിരിമാരിൽ ഒരു വിഭാഗം ഈ ക്ഷേത്രത്തിനു കിഴക്കു വശത്തുള്ള കൊട്ടാരത്തിൽ താമസിച്ചിരുന്നു. കായൽ കടവിൽ നിന്നും ക്ഷേത്രത്തിൽ നിന്നും ഈ കൊട്ടാരത്തിലേക്കു ഗുഹയുണ്ടായിരുന്നു എന്ന് വിശ്വാസം ക്ഷേത്രത്തിൽ ഗര്ഭഗൃഹത്തിന്റെ ഭിത്തിയ്ക്കു താഴെയും നാലമ്പലത്തിന്റെ മുൻഭാഗത്ത് പ്രദിക്ഷണപഥത്തിനടുത്തും ശിലാശാസനമുണ്ട് കൊല്ലവർഷം 390 മീനം 18 നു വ്യാഴാഴ്ച്ച പൂയം നാലിൽ കീഴ്പെരൂർ ശ്രീ വീരരാമൻ ഉമയമ്മ എന്ന പിള്ളയാർ തിരുവടി (മകൾ)പ്രതിഷ്ഠ ചെയ്യിച്ച ക്ഷേത്രം എന്നാണു ശാസനം . കടലിൽ നിന്നാണ് ഈ ലിംഗം കിട്ടിയതെന്ന് ഐതിഹ്യം ലിംഗം കിട്ടിയ കുടുംബത്തിന്റെ പിന്തുടർച്ച ക്കാരെന്ന നിലയിൽ ആറാട്ട് കടവിലേക്ക് പോകുമ്പോൾ ഇവിടുത്തെ ക്ലാരിയച്ചൻ എന്ന ക്രിസ്ത്യാനി കുടുംബത്തിനു 1960 വരെ ദക്ഷിണ കൊടുത്തിരുന്നുഎന്നാണു പുരാവൃത്തം