ഓരോരുത്തരും അവരവരുടെ നാളുകളിലുള്ള മരങ്ങള്‍ നട്ടു വളര്‍ത്തി സംരക്ഷിക്കണമെന്ന് വിശ്വാസം പൂര്‍വികന്മാര്‍ നമുക്ക് പറഞ്ഞു തന്നിട്ടുള്ളതാണ്. 27 നാളുകള്‍ക്കും അവയുടെതായ മരങ്ങള്‍ ഉണ്ട് .ഈ പറയുന്ന എല്ലാ മരങ്ങള്‍ക്കും ഔഷധ ഗുണം ഉള്ളതാണ്.ആയുര്‍വേദ വിധിയില്‍ പറയുന്ന പലതരത്തിലും ഉള്ള ചികിത്സകള്‍ക്കു ഇവയുടെ ഇല,വേര് ,കായ ,തൊലി,എന്നിവ പല വിധത്തിലും ഉപയോഗിക്കുന്നു.
നാളുകള്‍ മരങ്ങള്‍ ഔഷധ ഗുണം
അശ്വതി കാഞ്ഞിരം വാത ,കഫം,ശ്വസനസംബധി
ഭരണി നെല്ലി ത്രിഫലയിലെ പ്രധാനി,ഒരു ഭക്ഷ്യയോഗ്യം
കാര്‍ത്തിക അത്തി ഭക്ഷ്യ യോഗ്യം ,രക്ത അര്സസു
രോഹിണി ഞാവെല്‍ പ്രമേഹം,അതിസാരം
മകയിര്യം കരിങ്ങാലി ചുമ,ചൊറി,രക്ത ശുധിക്കും
തിരുവാതിര കരിമരം വേരിലും,തൊലിയിലും ഔഷധ ദ്രവ്യങ്ങള്‍
പുണര്‍തം മുള വിത്ത് ഭക്ഷണ യോഗ്യം
പൂയം അരയാല്‍ ഇലകള്‍ ധാരാളം ഓക്സിജന്‍ പുറത്ത് വിടുന്നു.
ആയില്യം നാകം ചര്‍മ രോഗങ്ങള്‍ക്കും,ശ്വാസകൊശ രോഗങ്ങള്‍ക്കും
മകം പേരാല്‍ തൊലിയിലെ കറയ്ക്ക് ഔഷധഗുണം
പൂരം പ്ലാശു
ഉത്രം ഇത്തി രക്ത ശുദ്ധിക്കു
അത്തം അമ്പഴം ഔഷധഗുണം
ചിത്തിര കൂവളം പ്രമേഹ രോഗങ്ങള്‍ക്ക്
ചോതി നീര്‍മരുത് വാതം, കഫം ,ഹൃദയത്തിന് ഉത്തേജനം
വിശാഖം വയ്യാം കൈത മാനസിക രോഗങ്ങള്‍ക്ക്
അനിഴം ഇലഞ്ഞി ദന്ത ,ഉദര രോഗങ്ങള്‍ക്ക്
തൃക്കേട്ട വെട്ടി പനീ , മഞ്ഞപിത്തം
മൂലം പൈന്‍(വെള്ളകുന്തിരിക്കം) ഉദര രോഗം
പൂരാടം വഞ്ചി പൂക്കള്‍ ഭക്ഷണ യോഗ്യം
ഉത്രാടം പ്ലാവ് മഞ്ഞപിത്തം, ഭക്ഷണ യോഗ്യം
തിരുവോണം എരിക്ക് എക്സിമ, ചര്‍മരോഗംങ്ങള്‍
അവിട്ടം വന്നി
ചതയം കടമ്പ്
പൂരുട്ടാതി തേന്മാവ് ഔഷധ യോഗ്യം,ഭക്ഷണ യോഗ്യം
ഉതൃട്ടാതി കരിമ്പന വയറു കടി ,അതിസാരം
രേവതി ഇരിപ്പ ഔഷധ ഗുണം,തൈലം വാതരോഗത്തിന് .
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ