2010, സെപ്റ്റംബർ 11, ശനിയാഴ്‌ച

vinayaka chathurthi [വിനായക ചതുര്‍ഥി ]

വിനായക് ചതുര്‍ഥി 

ഇന്ന് 11 -9 -  2010 വിനായക ചതുര്‍ഥി .

ഗണങ്ങളുടെ അധിപന്‍ ആണ് ഗണപതി. ശ്രീ പരമേശ്വരന്റെയും ശ്രീ പാര്‍വതിയുടയൂം പുത്രനാണ് ഗണപതി .
ശ്രീ ഗണപതിയുടെ ജന്മ ദിനത്തിനെ ഗണേശ ചതുര്‍ഥി ആയി കൊണ്ടാടുന്നു .എല്ലാ സുഭകാര്യങ്ങള്‍ക്കും മുന്‍പ് ഗണപതിയെ പൂജിക്കുക എന്നാണ് ഹിന്ദു മത വിശ്വാസം .ഗണേശ ചതുര്തിക്ക് പ്രത്യേക സാധനങ്ങള്‍ ചേര്‍ത്ത് ഗണപതി ഹോമം നടത്തി വരുന്നു. ഇതിനു അഷ്ട ദ്രവ്യ ഗണപതി ഹോമം എന്ന് പറയുന്നു.  
എല്ലാ ദേവതകളെയും പോലെ ഗണെശ നും രൂപ കല്പനയുണ്ട് .ഭാവങ്ങളിലും പ്രത്യേകതയുണ്ട്. അഷ്ട ഗണപതിയെന്നു
പറയുന്നു. വാഹനം മൂഷികന്‍‌ .
ശിരസ്സു ആനയുടെ പോലെ -പ്രനവാകാരതിനെയും,ബുദ്ധി ശക്തിയെയും,അറിവിനെയും അത് സൂചിപ്പിക്കുന്നു.
ഒറ്റ കൊമ്പു -അദ്വത ചിന്ത ശക്തിയെ സൂചിപ്പിക്കുന്നു.
ശരീരം-പ്രപഞ്ചതിനെ സൂചിപ്പിക്കുന്നു.
നാല് കൈകള്‍ - ചിത്തം,ബുദ്ധി ,അഹം കാരം ,മനസ്  എന്നിവയെ സൂചിപ്പിക്കുന്നു
മൊത്ത  ത്തില്‍ ഗണപതിയെ  ഓം കരമായി കണക്കാക്കുന്നു.
കുട്ടികളെ എഴുത്തിനു ഇരുത്തുമ്പോള്‍ ആദ്യമായി നാവില്‍ ഹരി ശ്രീ ഗ ണ പ ത യെ ന മ: ഹിന്ദുക്കള്‍ കുറിക്കുന്നു. ഇന്ത്യ യിലും പുറത്തും ഗണപതി വളരെ പ്രധാനപ്പെട്ടതാണ്
വടക്കെ ഇന്ത്യ യില്‍ ദിവസങ്ങളോളം ഉത്സവമായി കൊണ്ടാടുന്നു
.
 

അഭിപ്രായങ്ങളൊന്നുമില്ല: