ദീപം കത്തിയ്ക്കുമ്പോള്‍
ഒരു തിരിയായി വിളക്കുകൊളുത്തരുതു. കൈതൊഴുതു പിടിക്കുമ്പോലെ രണ്ട് തിരികള്‍ ചേര്‍ത്ത് ഒരു ദീപമായി കത്തിക്കുക. രാവിലെ ഒരു ദീപം കിഴക്കോട്ടും, വൈകിട്ട് രണ്ട് ദീപങ്ങള്‍ കിഴക്കോട്ടും പടിഞ്ഞാറോട്ടും . തീപ്പെട്ടി ഉരച്ച് വിളക്കില്‍ നേരിട്ട് കത്തിക്കരുത് കൊടി വിളക്കിലൊ വേറെ തിരിയിലൊ ആദ്യം കത്തിക്കണം. എന്നിട്ട് ആ വിളക്ക് കൊണ്ട് വേണം നിലവിളക്ക് കൊളുത്തുവാന്‍.
ദീപം കത്തിക്കുമ്പോള്‍ കിഴക്കു നിന്നാരംഭിച്ച് വലത്തു ചുറ്റിക്കൊണ്ടു വേണം. ദീപം കത്തിക്കുമ്പോള്‍ കെടരുത്. എണ്ണ തീര്‍ന്ന് നിലവിളക്ക് പടുതിരിയായി കെടരുത്. വിളക്ക് വെറും നിലത്ത് വയ്ക്കാതെ പീഠത്തിലൊ താമ്പാളത്തിലൊ വെയ്ക്കുക.
സന്ധ്യാദീപദര്‍ശനം തെക്ക്, കിഴക്ക് ഭാഗങ്ങളില്‍ നിന്ന് ഉത്തമവും, പടിഞ്ഞാറു, വടക്ക് ഭാഗങ്ങള്‍ അശുഭവുമാകുന്നു. നിശ്ചിതസമയത്തിനു ശേഷം നിലവിളക്ക് കെടുത്തി വെക്കാം. വസ്ത്രം കൊണ്ട് വീശി കെടുത്തുന്നത് ഉത്തമം, കൈ കൊണ്ട് വീശികെടുത്തുന്നത് മദ്ധ്യമം, എണ്ണയില്‍ തിരി താഴ്ത്തി കെടുത്തുന്നത് അധമം ,ഊതി കെടുത്തുന്നത് വര്‍ജ്ജ്യം(പാപഫലം)
- ഹോം
- കീര്‍ത്തനങ്ങള്‍
- ക്ഷേത്രവിശേഷം
- ഫോട്ടോഗാലെറി
- മറ്റു ക്ഷേത്രങ്ങള്‍
- kshethra chaithanyam/ആചാരങ്ങള്‍/ [Acharangal/anus...
- അറിയുവാന്‍II /നാഗാരാധന
- അറിയുവാന്‍ I / നാഗാരാധന
- ഞങ്ങളുടെ അമ്മ/ലളിത സഹസ്രനാമ സ്തോത്രം
- മഹാഭാരതകഥ/Mahabharatham
- ബന്ധപ്പെടുക// ഈ മാസത്തെപ്രധാന വഴിപാട് /
- vaikom Ashtami
- ashtabandha kalasam’,ദേവപ്രശ്നവും പരിഹാരങ്ങളും
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ