2019, ഡിസംബർ 15, ഞായറാഴ്‌ച

പത്തിയൂർ ദുർഗ്ഗാക്ഷേത്രം ,ആലപ്പുഴ ജില്ല




പത്തിയൂർ ദുർഗ്ഗാക്ഷേത്രം ,ആലപ്പുഴ ജില്ല
==============================================




ആലപ്പുഴ ജില്ലയിലെ പത്തിയൂർ പഞ്ചായത്തിൽ. കായംകുളത്തിനടുത്ത് കരിയിലേക്കുളങ്ങരയിൽ നിന്നും ഒന്നര കിലോമീറ്റര് കിഴക്കുഭാഗത്ത് സ്ഥിതി ചെയ്യുന്നു .പ്രധാനമൂർത്തി ദുർഗ്ഗ. വട്ട ശ്രീകോവിൽ .കിഴക്കോട്ടു ദർശനം .മൂന്നു നേരം പൂജയുണ്ട് രണ്ടു തന്ത്രിമാർ .താഴമണ്ണും ,കുഴിക്കാട്ടും ദുർഗ്ഗ ചാതുർ ബാഹുവാണ് .ശംഘു ചക്രം, അഭയഹസ്തം കടിഹസ്തം -സാധാരണ നിലയിൽ കടിഹസ്തം അപൂർവ്വമാണ് വലതുകൈകൊണ്ട് അഭയ മുദ്രയും ,വഞ്ചിതാർത്ഥങ്ങൾ പ്രദാനം ചെയ്യുന്നു എന്ന് കാണിയ്ക്കാൻ വരമുദ്രയും കൈ നിവർത്തിപിടിച്ചു വിരലുകൾ മുകളിലേയ്ക്കു നിവർത്തിയ മുദ്രയാണ് അഭയമുദ്ര. വിരലുകൾ മുകളിലേയ്ക്കു നിവർത്തിയ മുദ്രയാണ് അഭയമുദ്ര. വിരലുകൾ അധോമുഖമാണെങ്കിൽ വരമുദ്ര. അധോമുഖ വാമഹസ്ത വശ്യതോ വരമുദ്രികഊർദ്ധികൃതോ ദക്ഷഹസ്ഥ :പ്രസ്യതോ ത ഭയ മുദ്രിക എന്ന് പ്രമാണം )
ഉപദേവത ,ശിവൻ, ഗണപതി ഹനുമാൻ, ശ്രീകൃഷ്ണൻ നാഗം രക്ഷസ് ശാസ്താവ് .മീനത്തിലെ മകംകൊടി കയറി 10 ദിവസത്തെ ഉത്സവം കെട്ടുകാഴ്ചയും തെരളി വഴിപാടും ഉണ്ട് .കായംകുളം രാജാവിന്റെ ക്ഷേത്രമായിരുന്നു ഇപ്പോൾ തിരുവതാം കൂർ ദേവസം ബോർഡ് ഭരണം ഇതിന്റെ കീഴേടമാണ്കുറ്റികുളങ്ങര ദേവിക്ഷേത്രം