2019, ഡിസംബർ 14, ശനിയാഴ്‌ച

കാർപ്പിള്ളികാവ് ശിവ ക്ഷേത്രം എറണാകുളം ജില്ല




കാർപ്പിള്ളികാവ് ശിവ ക്ഷേത്രം എറണാകുളം ജില്ല
===============================================
എറണാകുളം ജില്ലയിലെ മഞ്ഞപ്രയിൽ .കാലടി -മഞ്ഞപ്ര റൂട്ടിൽ ചന്ദ്രപ്പുര കവലക്കു തെക്കു ഭാഗത്ത് .പ്രധാനമൂർത്തി ശിവൻ. പടിഞ്ഞാട്ടു ദര്ശനം മൂന്ന് നേരം പൂജയുണ്ട് തന്ത്രി കുറ്റാല കാട് .ഉപദേവതാ കാർത്ത്യവീരാർജ്ജുനൻ ഭുവനേശ്വരി, ശാസ്താവ് ഗണപതി,ശിവൻ ഇവരിൽ കരാത്തവീരർജുനൻ പ്രാധന്യമര്ഹിക്കുന്നു. ഈ വിഗ്രഹത്തിനു അംഗഭംഗമുണ്ട് സാധാരണ ശിവക്ഷേത്രങ്ങളെ കാവെന്നു പറയാറില്ല .കാർ ത്തവീരാർജുനൻ ഇപ്പോൾ സങ്കല്പിക്കപ്പെടുന്ന മൂർത്തിയുടെ കാവായിരുന്നോ ഇത് എന്നും സംശയമുണ്ട്
കാർത്ത്യവീരാർജ്ജുനൻ പ്രതിഷ്ഠ നടത്തി എന്നാണു ഐതിഹ്യവും ആദ്യം ഒൻപതു ദേവന്മാരായിരുന്നു എന്ന് പഴമ .ക്ഷേത്രത്തിൽ നന്ദിയില്ല സതീവിയുകതനായ ശിവനായതുകൊണ്ടു നന്ദിയില്ലാത്തതു ഏന് വിശദികര ണം വൈക്കം പെരുംതൃക്കോവിലപ്പനെ പോലെ അന്നദാനപ്രഭുവായ ശിവനാണ് ഇവിടെഎന്നും വിശ്വാസമുണ്ട് .ഈ പ്രദേശത്തെ പത്തില്ലക്കാർ ക്ഷേത്രം ജീർണ്ണോദ്ധാരണം നടത്തി എന്നാണു പുരാവൃത്തം ഇവയിൽ പന യിൽപാഴൂരൊഴിച്ചു ബാക്കിയില്ലങ്ങൾ അന്ന്യം നിന്നു .ഈക്ഷേത്രത്തിലെ ശിവനും ക്ഷേത്രത്തിനു വടക്കു പടിഞ്ഞാറ് ഭാഗത്തുള്ള കുമരം കുളം സുബ്രമണ്യക്ഷേത്രത്തിലെ സുബ്രഹ്മണ്യനും അച്ഛനും മകനും ആണെന്ന് വിശ്വാസമുണ്ട് വടക്കൻ പറ വൂരിലെ ശിവനും മന്നം സുബ്രഹ്മണ്യനും ഇതുപോലെ ബന്ധമുണ്ടന്നു ഐതിഹ്യമുണ്ട് .മകരത്തിലെ തിരുവാതിര ആറാട്ടായി എട്ടു ദിവസത്തെ ഉത്സവം