2019, ഡിസംബർ 30, തിങ്കളാഴ്‌ച

നാമജപത്തിനുള്ള ചിട്ടകൾ




നാമജപത്തിനുള്ള ചിട്ടകൾ

1. പ്രഭാതത്തില് ബ്രഹ്മമുഹൂർത്തത്തിലും വൈകുന്നേരം സന്ധ്യാസമയവും വളരെ നല്ലതാണ്. ഈ സമയങ്ങളിൽ സത്വശുദ്ധി വർദ്ധിക്കുന്നു. കൃത്യമായ സമയനിഷ്ഠ പാലിക്കാൻ ശ്രദ്ധിക്കണം.
2. നിത്യേന ഒരേ സ്ഥലത്തിരുന്നു ജപിക്കണം. സമയവും സ്ഥലവും മാറ്റരുത്.
3. സമകായശിരോഗ്രീവനായി ഇരിക്കണം. യോഗാസനത്തില് ഏതെങ്കിലും ഒന്നിനെയെങ്കിലും തിരഞ്ഞെടുക്കണം. അത് മനസ്സിനെ നിശ്ചലമാകാന് സഹായിക്കും.
4. കിഴക്കോ വടക്കോ തിരിഞ്ഞിരിക്കാന് ശ്രദ്ധിക്കണം.
5. മാന്തോല്, കുശ, പരവതാനി എന്നിങ്ങനെ ഏതെങ്കിലും ഇരിപ്പിടം തിരഞ്ഞെടുക്കുക, ഇത് ശരീരത്തിലെ വൈദ്യുതിയെ രക്ഷിക്കും.
6. ഇഷ്ടദേവതയുടെ സ്തുതികളും കീർത്തനങ്ങളും സാത്വികഭാവത്തെ ഉണ്ടാക്കാൻ സഹായകമാണ്.
7. മന്ത്രോച്ചാരണം തെറ്റ് കൂടാതെ വ്യക്തതയോടെ ചെയ്യണം.
8. നിരന്തരമായ ജാഗ്രത അവസാനംവരെ ഉണ്ടായിരിക്കണം. പലപ്പോഴും ഉണർവ്വും ഉത്സാഹവും ആദ്യം ഉണ്ടാവുമെങ്കിലും പിന്നീട് മനസ്സ് ചലിക്കാൻ തുടങ്ങും. ഇവയെ ജയിക്കുകതന്നെ വേണം.
9. ജപമാല ഉണർവ്വുണ്ടാക്കുന്നു, ഔത്സുക്യത്തെ വർദ്ധിപ്പിക്കുകയും ചെയ്യുന്നു. ഇത് ജപതൃഷ്ണയെ വളർത്തുന്നു. ഇത്ര മാല ജപിക്കും എന്ന് തീർച്ചപ്പെടുത്തണം.
10. ജപിക്കുമ്പോൾ ആദ്യം ഉച്ചത്തിലും പിന്നീട് പതുക്കെയും അവസാനം മനസ്സിലും
ജപിച്ചാൽ മന്ത്രഉച്ചാരണത്തിൽ വൈവിധ്യം വരികയും അത് ശ്രദ്ധ നിലനിർത്താനും, മുഷിച്ചിൽ അകറ്റാനും വിശ്രമത്തിനും സഹായിക്കുന്നു.
11. ജപത്തോടുകൂടി തന്നെ ഇഷ്ടദേവതാ സ്വരൂപത്തെ ധ്യാനിക്കുകയും വേണം.
12. ജപം കഴിഞ്ഞാൽ ഒരു പത്തു മിനിറ്റ് ഇരുന്നു ഒരു സ്തുതിയോ കീർത്തനമോ പാടുക. ദേവന്റെ സ്വരൂപത്തെ ധ്യാനിച്ചു കൊണ്ടു സാഷ്ടാംഗനമസ്ക്കാരം ചെയ്തു മെല്ലെ എഴുന്നേല്ക്കുക.
സാധനകൾ ദൃഡനിശ്ചയത്തോടും നിരന്തര പരിശ്രമത്തോടും ചിട്ടയിലും ചെയ്‌താൽ ഫലം ലഭിക്കുക തന്നെ ചെയ്യും.
സന്ധ്യാസമയത്തിന് ജീവിതത്തിൽ വളരെയേറെ പ്രാധാന്യം ആചാര്യന്മാർ കല്പിച്ചിട്ടുണ്ട്. സന്ധ്യാസമയം നാമജപത്തിന് മാത്രമുള്ളതാണ്. സൂര്യന്റെയും ചന്ദ്രന്റെയും സദ്ഗുണങ്ങൾ ഭൂമിയിൽ അനുഭവപ്പെടാത്ത സമയമാണത്. അന്തരീക്ഷം വിഷവായുക്കളെ കൊണ്ട് അപ്പോൾ നിറഞ്ഞിരിക്കും. ആ സമയത്ത് നാമജപമല്ലാതെ മറ്റൊന്നും ചെയ്യരുത്. കിണറ്റിൽ നിന്ന് വെള്ളം കോരാനോ കല്ലിൽ തുണികൾ അടിച്ചു ശബ്ദമുണ്ടാക്കി അലക്കാനോ, ചെടികളിൽ നിന്ന് ഇലകളോ കായ്കളോ കിഴങ്ങുകളോ ഒന്നും അടർത്തിയെടുക്കാനോ, പൂക്കൾ പറിക്കാനോ പാടുള്ളതല്ല. സന്ധ്യയായാൽ ചെടികൾ നിശ്ചലമാകയും രാത്രി സുഷുപ്തിയില് ലയിക്കുകയും ചെയ്യുന്നു. സന്ധ്യാസമയം ജലപാനംപോലും അരുത്. സന്ധ്യയില് സംഗം ചെയ്ത് കുട്ടികൾ ജനിച്ചാൽ അവര് മന്ദബുദ്ധികളോ ദുഷ്ടരോ ആയിത്തീരും. ക്ഷേത്രത്തില് സന്ധ്യക്കുള്ള ദീപാരാധന തൊഴുന്നത് വളരെ വിശേഷമാണ്.
ചിത്രത്തിൽ ഇനിപ്പറയുന്നത്‌ അടങ്ങിയിരിക്കാം: ഒരു വ്യക്തി