2021, ഒക്‌ടോബർ 27, ബുധനാഴ്‌ച

കാർക്കുവേൽ അയ്യനാർ ക്ഷേത്രം,

 






കാർക്കുവേൽ അയ്യനാർ ക്ഷേത്രം, 

================================


തമിഴ്നാട്ടിലുള്ള തേറിക്കാടാണ് ഈ പറഞ്ഞ സ്ഥലം. ആദ്യകാലത്തൊക്കെ സിനിമാഷൂട്ടിംഗിന് വേണ്ടി ഉപയോഗിച്ചിരുന്ന ഇവിടേക്ക് ഇന്നിപ്പോൾ കേട്ടറിഞ്ഞ് ഒത്തിരിപ്പേർ എത്തുന്നുണ്ട്. 12000 ഏക്കറിലായി വ്യാപിച്ചു കിടക്കുന്ന തേറിക്കാട് മരുഭൂമി അക്ഷരാർത്ഥത്തിൽ ഒരു ചുവന്ന മരുഭൂമി തന്നെയാണ്. മറ്റു മരുഭൂമികളിൽ നിന്നും വ്യത്യസ്‌തമായി ചുവന്ന മണലാണ് ഇവിടത്തെ പ്രത്യേകത. ആൾത്താമസമില്ലാത്ത ഈ പ്രദേശത്തെത്താൻ തൂത്തുക്കുടിയിൽ നിന്നും തിരുനെൽവേലിയിൽ നിന്നും 55 കിലോമീറ്റർ സഞ്ചരിക്കണം.


ആദ്യം തിരിച്ചെന്തൂരിലെത്തണം അവിടെ നിന്നും മരുഭൂമിയുടെ അടുത്ത സ്ഥലമായ കയമൊഴിയിലേയ്‌ക്കാണ് ബസ് ടിക്കറ്റ് എടുക്കേണ്ടത്. കാർക്കുവേൽ അയ്യനാർ ക്ഷേത്രം, അരും ചുനൈ കാത്ത അയ്യനാർ ക്ഷേത്രം എന്നിങ്ങനെ രണ്ട് പ്രസിദ്ധമായ ക്ഷേത്രങ്ങൾ തേറിക്കാടിനടുത്തുണ്ട്. ക്ഷേത്രത്തിന് മുന്നിൽ വലിയൊരു കവാടമുണ്ട്. ക്ഷേത്രങ്ങൾക്ക് പുറകിലായിട്ടാണ് നീണ്ടു കിടക്കുന്ന മരുഭൂമി. ഇവിടെ ദർശനത്തിനെത്തുന്നവരിൽ ഏറെപ്പേരും മരുഭൂമിയിലെ കാഴ്‌ചകളും കണ്ടാണ് മടങ്ങുന്നത്. ഇടയ്‌ക്കിടെ തണലൊരുക്കി ചില വൃക്ഷങ്ങളും നിലകൊള്ളുന്നുണ്ട്. കൂടുതലും പനകളാണ്. കുറ്റിച്ചെടികളും കശുമാവും ഒക്കെ ഇടയ്‌ക്ക് കാണാൻ കഴിയും. അതുപോലെ തന്നെ മരുഭൂമിയിലെ അത്ഭുതങ്ങളായി വറ്റാത്ത രണ്ട് കുളങ്ങളും ഇവിടെയുണ്ട്. ക്ഷേത്രത്തിന് സമീപത്തുകൂടി മരുഭൂമിയിലേക്ക് പ്രവേശിക്കാൻ എളുപ്പവഴിയുണ്ട്. അതിരാവിലെയോ വൈകുന്നേരങ്ങളിലോ വേണം ഇവിടെയെത്താൻ. വേനൽക്കാലത്ത് ഇങ്ങോട്ടേക്കുള്ള യാത്ര ഒഴിവാക്കാം.


തൂത്തുക്കുടിയിൽ നിന്നും തിരുനെൽവേലിയിൽ നിന്നും 55 കിലോമീറ്റർ സഞ്ചരിച്ചാൽ തേറിക്കാട് എത്താം



visit ;-

https://melparambath.blogspot.com