നെട്ടിശ്ശേരി ശാസ്താക്ഷേത്രം ,തൃശൂർ ജില്ല
====================================
തൃശൂർ ജില്ലയിലെ നെട്ടിശ്ശേരിയിൽ ,തൃശൂരിൽ നിന്നും മൂർക്കാട്ടുകര വഴി മണ്ണുത്തി റൂട്ടിൽ. പ്രധാനമൂർത്തി ശാസ്താവ്..പ്രത്യേകതയുള്ള വിഗ്രഹമാണ്. വലതുകാൽ പൊന്തിച്ചു ഇടതു കാൽ മടക്കി രണ്ടു കാല്മുട്ടുകളിലും കൈ വച്ച് ഇരിയ്ക്കുന്ന ശാസ്താവാണ് .കിഴക്കോട്ടാണ് ദര്ശനം രണ്ടു നേരം പൂജയുണ്ട്, തന്ത്രി നടുവിൽ മണ്ണാഴി . ആറാട്ടുപുഴ പൂരം പങ്കാളിയാണ് മീനത്തിലെ തിരുവാതിര പുറപ്പാട്. അത്തം നക്ഷത്രം കൊടികുത്ത്. .ഉപദേവതാഃ ,നാല് വിഷ്ണു ശിവൻ,ഗണപതി ഭദ്രകാളി വടക്കേടത്ത്,കപ്ലിങ്ങാട്ട് പാലത്തോൽ,വെള്ളായണി ആലത്തൂർ നമ്പൂതിരിപ്പാട് എന്നിവരുടെ ക്ഷേത്രമായിരുന്നു ഇപ്പോൾ കൊച്ചി ദേവസ്വO ബോർഡ് .മുളയത്തായിരുന്നു ആദ്യം ഈ ശാസ്താവ് എന്നാണു പഴമ ഈ ബോർഡിൻറെ ഉപ ഗ്രൂപ്പിലെ മറ്റു ക്ഷേത്രങ്ങൾ മുളയംകൂട്ടാല ,മുളയം പനങ്ങാട്ടുകര ,നടത്തറ അവിലശ്ശേരി ശിവൻ മുക്കാട്ടുകാര വിഷ്ണു ,മുക്കാട്ടുകര കൊക്കുളങ്ങര ഭദ്രകാളി