- ഹോം
- കീര്‍ത്തനങ്ങള്‍
- ക്ഷേത്രവിശേഷം
- ഫോട്ടോഗാലെറി
- മറ്റു ക്ഷേത്രങ്ങള്‍
- kshethra chaithanyam/ആചാരങ്ങള്‍/ [Acharangal/anus...
- അറിയുവാന്‍II /നാഗാരാധന
- അറിയുവാന്‍ I / നാഗാരാധന
- ഞങ്ങളുടെ അമ്മ/ലളിത സഹസ്രനാമ സ്തോത്രം
- മഹാഭാരതകഥ/Mahabharatham
- ബന്ധപ്പെടുക// ഈ മാസത്തെപ്രധാന വഴിപാട് /
- vaikom Ashtami
- ashtabandha kalasam’,ദേവപ്രശ്നവും പരിഹാരങ്ങളും
2023, ഏപ്രിൽ 27, വ്യാഴാഴ്ച
2023, മാർച്ച് 25, ശനിയാഴ്‌ച
എന്താണ് പൊങ്കാല മഹോത്സവം 2023
എന്താണ് പൊങ്കാല മഹോത്സവം
===================================
ആയിരം വർഷങ്ങക്കു മുൻപാണ് പൊങ്കൽ തുടങ്ങിയത്. ചോളഭരണകാലത്തിന്റെമദ്ധ്യകാലത്ത് പുതിയീട് ആഘോഷിച്ചിരുന്നതായി ശിലാലിഖിതങ്ങൾ പറയുന്നു.( പുതിയീട് കൊല്ലത്തിലെ ആദ്യത്തെ വിളവെടുപ്പാണ്)
കേരളത്തിലേയും തമിഴ്നാട്ടിലേയും കൊയ്ത്തുത്സവമാണ്. പൊങ്കാല എന്ന് വാക്കിനർത്ഥം തിളച്ചു മറിയുക എന്നാണ്. മനം ഉരുകി കരയുന്ന മങ്കമാരുടെ മനസ്സിലെ മാതൃത്വസ്നേഹം നിറഞ്ഞു തുളുമ്പുന്ന നൈവേദ്യമാണ് പൊങ്കാല.അമ്മയുടെ തിരുസന്നിധിയിൽ മകൾ അമ്മയോടെന്ന പോലെ തന്റെ ദു:ഖങ്ങൾക്ക് ആശ്വാസമേകുമെന്ന പ്രതീഷയോടുകൂടി അർപ്പിക്കുന്ന പൊങ്കാല ഒരു ദിവ്യഔഷധമയാണ് കരുതിപ്പോരുന്നത്. ആചാരപരമായി അരിയും, ശർക്കരനീരും നാളികേരം ചിരകിയതും അണ്ടിപരിപ്പുകളും ഉണക്ക മുന്തിരിയും ചേർത്തുണ്ടാകുന്ന വിഭവം ദൈവത്തിനു നേദിക്കലാണ്. പ്രധാനമായും സ്ത്രീ വിശ്വാസികളാണ് ഇതിൽ പങ്കെടുക്കുന്നത്. തമിഴ്നാട്ടിൽ ‘തൈപ്പൊങ്കൽ’ ആഘോഷിക്കുന്നു
മീന മാസത്തിലെ ഭരണി നാളിലാണ് മേല്പറമ്പത്ത് ശ്രീ ഭദ്രകാളി ക്ഷേത്രത്തിലെ പൊങ്കാല മഹോത്സവം
മധുര നഗരം ചുട്ടെരിച്ച കണ്ണകിയുടെ കഥയുമായി ബന്ധപ്പെട്ടതാണ് ആറ്റുകാൽ പൊങ്കാലയുടെ ഐതിഹ്യം എന്നാണ് വിശ്വാസം. തന്റെ കണ്ണിൽ നിന്നും പുറപ്പെട്ട അഗ്നിയിൽ മധുര കത്തിച്ചാമ്പലാക്കിയ കണ്ണകി ദേവിയെ ആശ്വസിപ്പിക്കുന്നതിനായി ജനങ്ങൾ പൊങ്കാല നല്കി എതിരേറ്റു. അതിന്‍റെ ഓർമ്മയിലാണ് പൊങ്കലയെന്നാണ് ഒരു വിശ്വാസം. മറ്റൊരു വിശ്വാസം അനുസരിച്ച് മഹിഷാസുരനെ വധിച്ച ദേവിയെ ജനങ്ങൾ പൊങ്കാല നല്കിയാണത്രെ സ്വീകരിച്ചത്. അതിന്റെ ഓർമ്മയിൽ ഇവിടെ പൊങ്കാല ആചരിക്കുന്നുവെന്നും പറയപ്പെടുന്നു. പാർവ്വതി ദേവി ഒറ്റക്കാലിൽ നിന്നു തപസ്സ് ചെയ്തതിന്റെ കഥയും പൊങ്കാല ആഘോഷത്തോടൊപ്പം വിശ്വാസികൾ ചേർത്തു വായിക്കുന്നു
മറ്റൊരു വിശ്വാസം അനുസരിച്ച് മഹിഷാസുരനെ വധിച്ച ദേവിയെ ജനങ്ങൾ പൊങ്കാല നല്കിയാണത്രെ സ്വീകരിച്ചത്. അതിന്റെ ഓർമ്മയിൽ ഇവിടെ പൊങ്കാല ആചരിക്കുന്നുവെന്നും പറയപ്പെടുന്നു. പാർവ്വതി ദേവി ഒറ്റക്കാലിൽ നിന്നു തപസ്സ് ചെയ്തതിന്റെ കഥയും പൊങ്കാല ആഘോഷത്തോടൊപ്പം വിശ്വാസികൾ ചേർത്തു വായിക്കുന്നു
കൃത്യമായ അനുഷ്ഠാനങ്ങളോടെ വ്രതമെടുത്തു മാത്രമേ പൊങ്കാല അർപ്പിക്കാവു എന്നാണ് വിശ്വാസം. പൊങ്കാലയ്ക്ക് മുൻപ് ഒരാഴ്ചയെങ്കിലും വ്രതം നോറ്റിരിക്കണം. കൂടാതെ ദിവസവും രണ്ടുനേരം കുളിച്ച്, മാത്സ്യം, മുട്ട, മാംസം എന്നിവ ഒഴിവാക്കി സസ്യാഹാരം മാത്രമേ കഴിക്കാവൂ. കൂടാതെ മനഃശുദ്ധിയോടും ശരീര ശുദ്ധിയോടും കൂടി വേണം വ്രതം എടുക്കാൻ. അതിനു പുറമെ, പൊങ്കാലയുടെ തലേ ദിവസം ഒരിക്കൽ മാത്രമേ ആഹാരം കഴിക്കാവൂ. പൊങ്കാലയ്ക്ക് മുൻപ് കഴിവതും ക്ഷേത്രദർശനം നടത്തുക എന്നിങ്ങനെ പോകുന്നു ആചാരങ്ങൾ.
പൊങ്കാലയിൽ പഞ്ചഭൂതങ്ങളുടെ സംഗമമാണ് കാണുവാൻ സാധിക്കുന്നത്. അതായത് ഭൂമിയെ പ്രതീകമായ മൺകലവും അരിയും മറ്റുള്ള ആകാശം, വായു, ജലം, അഗ്നി എന്നിവയോട് ചേരുന്നതാണ് പൊങ്കാലയുടെ പുണ്യം എന്നാണ് വിശ്വസിക്കപ്പെടുന്നത്. ശരീരത്തിലെ പഞ്ചഭൂതങ്ങൾ ഒന്നിച്ചുചേരുന്ന ആനന്ദമാണ് ഇതിൽനിന്നും ലഭിക്കുന്നത് എന്നാണ് വിശ്വസിക്കപ്പെടുന്നത്. കുളി കഴിഞ്ഞ് ശുദ്ധിയോടെ ഈറന്‍ വസ്ത്രം ധരിച്ച്സൂര്യന് അഭിമുഖമായി നിന്നാണ് പൊങ്കാല തയ്യാറാക്കുന്നത്.
മേല്‍ശാന്തി ക്ഷേത്ര തിടപ്പള്ളിയിലെ അടുപ്പിലും വലിയ തിടപ്പള്ളിയിലെ അടുപ്പിലും തീ പകരുംം. തുടർന്ന ് ശേഷം സഹമേല്‍ശാന്തിക്ക് ദീപം കൈമാറും. സഹമേല്‍ശാന്തിയാണ് ക്ഷേത്രത്തിന് മുന്‍വശത്തെ പണ്ടാര അടുപ്പില്‍ തീപകരുന്നത്. ഇതിനു ശേഷം ഒരുങ്ങിയിരിക്കുന്ന ലക്ഷക്കണക്കിന് ഭക്തരുടെ പൊങ്കാല അടുപ്പുകളിലേക്ക് തീപകരും.
പൊങ്കാല ഇടുന്നത് ജീവിത സാഫല്യമാണ്. ഓരോ വർഷവും ഇവിടെ കൂടിവരുന്ന വിശ്വാസികളുടെ എണ്ണം മാത്രം മതി പൊങ്കാലയുടെ പ്രാധാന്യം മനസ്സിലാക്കുവാൻ.
മേല്പറമ്പത്ത് അമ്മയുടെ അനുഗ്രഹം നേടുവാൻ മാത്രമല്ല, ജീവിതത്തിലെ സകല ആപത്തുകളും അപകടങ്ങളും ഒഴിഞ്ഞു പോകുവാനും മനസ്സറിഞ്ഞു പ്രാർത്ഥിക്കുന്ന ആഗ്രങ്ങളും ആവശ്യങ്ങളും നടക്കുവാനും മോക്ഷം നല്കുവാനും വരെ പൊങ്കാല അർപ്പണം സഹായിക്കുമെന്നാണ് വിശ്വാസം .ദേവിയുടെ
മുന്നിൽ ഒരു മകളെപ്പോലെ സങ്കടങ്ങൾ പറയുവാനും അതിന് ആശ്വാസം തേടുവാനുമാണ് വിശ്വാസികൾ ഈ ദിവസം ഇവിടെയെത്തി പൊങ്കാലയര്‍പ്പിക്കുന്നത്.
2023, മാർച്ച് 24, വെള്ളിയാഴ്ച
2023, മാർച്ച് 20, തിങ്കളാഴ്‌ച
ഉറുമ്പും മഹാദേവനും
ഉറുമ്പും മഹാദേവനും
========================
ഒരിക്കൽ മഹാദേവൻ, അന്നപൂർണശ്വരിയായ പാർവതിയുടെ കൈയിൽ നിന്നും അന്നം വാങ്ങി പ്രപഞ്ചത്തിലെ സകല ജീവികൾക്കും നൽകാൻ സാധാരണ പോലെ യാത്രയായി.
ഇതു കണ്ട ഗണപതിയും മുരുകനും അച്ഛനെ പറ്റിക്കാൻ ഒരു ഉറുമ്പിനെ പിടിച്ചു, മൺ പാത്രത്തിൽ ഇട്ട്, ശിവന്റെ ഇരിപ്പടത്തിന്റെ അടിയിൽ വെച്ചു.ഇതെന്താണ് നിങ്ങൾ ചെയ്യുന്നത് എന്ന് പാർവതി ചോദിച്ചപ്പോൾ ഗണപതി പറഞ്ഞു. ഈ ഉറുമ്പിനെ അച്ഛൻ കാണുകയില്ല... ഇതിന് ഭക്ഷണം കിട്ടുകയുമില്ല
പാർവതി ചിരിച്ചതല്ലാതെ ഒന്നും പറഞ്ഞില്ല.
തിരികെ ശിവൻ വന്നപ്പോൾ മക്കൾ അച്ഛനെ നോക്കി കളിയാക്കി.. മഹാദേവൻ കാര്യം തിരക്കി. ഗണപതി പറഞ്ഞു
അച്ഛനിന്ന് ഒരു ഉറുമ്പിന് ഭക്ഷണം എത്തിച്ചിട്ടില്ല.
മഹാദേവൻ ഉറുമ്പിനെ കാണിച്ചു തരാൻ ആവിശ്യപെട്ടു. ഗണപതി, താൻ ഒളിപ്പിച്ചു വച്ചിരുന്ന ഉറുമ്പിനെ സൂക്ഷിച്ചിരുന്ന പാത്രം പുറത്തെടുത്തു തുറന്നപ്പോൾ,,
ആ ഉറുമ്പിന്റെ അരികിൽ ഒരു നെൽമണി കിടക്കുന്നു.
അത്ഭുതപ്പെട്ടു നിൽക്കുന്ന ഉണ്ണി ഗണപതിയോട് പാർവതി പറഞ്ഞു.
നിന്റെ അച്ഛൻ എല്ലാ ജീവജാലങ്ങളുടെയും ഹൃദയത്തിലാണ് വസിക്കുന്നത്... ആ ചൈതന്യം നഷ്ട്ടമാകുമ്പോൾ അത് നിർജീവമാകുന്നു.... അതൊരു പ്രപഞ്ച സത്യമാണ് ഗണേശാ..എല്ലാം അദ്ദേഹത്തിന്റെ ലീലകൾ... ആ പരമത്മാവിന്റെ ആത്മ അംശങ്ങൾ..
അവിടെ കേവലം ഉറുമ്പ് എന്നോ, ദേവരാജൻ ഇന്ദ്രൻ എന്നോ പക്ഷപാധമില്ല.... എല്ലാം പല ശരീരം സ്വീകരിച്ചു അവസാനം ഇവിടെ വന്നു ചേരുന്നു...കാര്യം മനസിലായ ഗണപതി മഹാദേവന്റെ കാൽ തൊട്ട് വന്ദിച്ചു.
ഭഗവാൻ മൃതുജയനാണ്. കാരണം ജീവനാകുന്ന ആത്മാവ് കടപ്പെട്ടിരിക്കുന്നത് പരമാത്മാവ് ആകുന്ന ശിവനോട് മാത്രം... പരമാത്മാവ് എപ്പോൾ തിരികെ വിളിച്ചാലും ജീവത്മാവിന്, ശരീരം ഉപേക്ഷിക്കുകയെ വഴിയുള്ളു.
***********************************
പല നദികൾ സമൂദ്രത്തിൽ ചേരുമ്പോൾ നദികൾ ഇല്ലാതാകുകയും സമൂദ്രം ശേഷിക്കുകയും ചെയ്യും. വീണ്ടും അതെ സമൂദ്രത്തിൽ നിന്നും വിവിധ നദികൾ പരിണമിക്കുന്നു.അപ്പോഴും സമൂദ്രത്തിന് മാറ്റാമില്ല.വീണ്ടും കറങ്ങി തിരിഞ്ഞ് നദികൾ സമൂദ്രത്തിൽ എത്തുന്നു.അതുപോലെ ആത്മാവ് പല ശരീരം സ്വീകരിച്ചു, മരണശേഷം മഹാദേവനിൽ എത്തിച്ചേരുന്നു. ജീവിതത്തിൽ മഹാദേവനെ ആത്മാവ് അറിഞ്ഞാൽ പിന്നീട് ജനനമില്ല,ആ ബ്രഹ്മത്തിൽ എന്നുന്നേക്കുമായി ലയിക്കുന്നു...... ശരീരം ചെയ്യുന്ന കർമങ്ങൾ ആത്മാവിനെ ബന്ധിച്ചാൽ വീണ്ടും മഹാദേവനിൽ നിന്നും പുനർജനിക്കുന്നു...ഇത് തുടർന്ന് കൊണ്ടിരിക്കും.
ഈ പ്രപഞ്ചത്തിൽ ഒരാൾ എത്ര ധനികൻ ആയാലും, ദാരിദ്രൻ ആയാലും, സനാഥൻ ആയാലും, അനാഥൻ ആയാലും, പണ്ഡിതനോ പാമരനോ ആയാലും, ബ്രഹ്മണനോ ശുദ്രനോ ആയാലും,എത്ര കഴിവുള്ളവനായാലും കഴിവ് കെട്ടവനായാലുംആദി പരമത്മാവിന് അവന്റെ മക്കൾ തന്നെയാണ് ആരും അദ്ദേഹത്തിൽ നിന്നും വിഭിന്നനല്ല ഒന്നുകിൽ അദ്ദേഹത്തിന്റെ സ്വാത്തിക ഗുണം ( ദൈവീകം)അല്ലങ്കിൽ രാജോ ഗുണം ( മാനുഷികം)അല്ലങ്കിൽ താമസിക ഗുണം (അസൂരികം) അത്രമാത്രം
ഇതെല്ലാം ഉണ്ടാകുന്നതും ചെന്നവസാനിക്കുന്നതും ഒരേ പരമത്മാവിൽ തന്നെ അതറിയാതെ നാം കാട്ടി കൂട്ടുന്ന വികൃതിയുടെ പേരാണ് ജീവിതം****
കടപ്പാട്
2023, മാർച്ച് 13, തിങ്കളാഴ്‌ച
ഹോളിആഘോഷം
ഹോളിആഘോഷം
=======================
ഹോളിഗയുടെ കഥ
പ്രഹ്ലാദന്റെ പിതാവ് ഹിരണ്യകശ്യപുവിന്റെ സഹോദരിയായിരുന്നു ഹോളിഗ. മൂന്നു ലോകങ്ങളും കീഴടക്കിയ ഹിരണ്യകശ്യപു അഹങ്കാരം കൊണ്ടു നിറഞ്ഞു ഭഗവാൻ വിഷ്ണുവിനെ വരെ തനിക്കു കീഴടക്കാനാകുമെന്നു വിശ്വസിച്ചു. ആരും വിഷ്ണുവിനെ ആരാധിക്കരുതെന്നും മൂന്നു ലോകത്തിലുമുള്ള സകലരും തന്നെ ആരാധിക്കണമെന്നും ഹിരണ്യകശ്യപു ഉത്തരവിട്ടു. എന്നാൽ തന്റെ അഞ്ചുവയസുകാരനായ മകൻ പ്രഹ്ലാദനെ മാത്രം അയാൾക്കു ഭയപ്പെടുത്താനായില്ല. തികഞ്ഞ ഈശ്വരവിശ്വാസിയായിരുന്നു പ്രഹ്ലാദൻ. വിഷ്ണുവിന്റെ ഉത്തമഭക്‌തൻ. അച്ഛന്റെ ആജ്ഞയെ ധിക്കരിച്ചു പ്രഹ്ലാദൻ വിഷ്ണുവിനെ ആരാധിച്ചുകൊണ്ടിരുന്നു. തുടർന്നു പ്രഹ്ലാദനെ വധിക്കാൻ ഹിരണ്യകശ്യപു ഉത്തരവിട്ടു. എന്നാൽ വിഷ്ണുവിന്റെ ശക്‌തിയാൽ ആർക്കും അവനെ ഒന്നും ചെയ്യാനായില്ല.
ഒടുവിൽ, ഹിരണ്യകശ്യപു തന്റെ സഹോദരി ഹോളിഗയുടെ സഹായം അഭ്യർഥിച്ചു. അഗ്നിദേവൻ സമ്മാനിച്ച വസ്‌ത്രമണിഞ്ഞാൽ അഗ്നിക്കിരയാകില്ലെന്ന വരം ഹോളിഗയ്ക്കു കിട്ടിയിരുന്നു. അവർ പ്രഹ്ലാദനെയും കൈകളിലെടുത്തു അഗ്നിയിലേക്കിറങ്ങി. എന്നാൽ, ഒറ്റയ്ക്കു തീയിലിറങ്ങിയാൽ മാത്രമേ വരത്തിനു ശക്‌തിയുണ്ടാവൂ എന്നവർ മനസ്സിലാക്കിരുന്നില്ല. വിഷ്ണുവിന്റെ അനുഗ്രഹത്താൽ പ്രഹ്ലാദൻ ചെറിയൊരു പൊള്ളൽ പോലും ഏൽക്കാതെ രക്ഷപ്പെട്ടു. ഹോളിഗ തീയിൽ വെന്തുമരിക്കുകയും ചെയ്‌തു. ഹിരണ്യകശ്യപുവിനെ പിന്നീട് വിഷ്ണുവിന്റെ അവതാരമായ നരസിംഹം കൊലപ്പെടുത്തി. തിന്മയുടെ മേൽ നന്മ വിജയം നേടിയത് ആഘോഷിക്കാൻ ഹോളിയുമായി ബന്ധപ്പെട്ടു ഹോളിഗയെ കത്തിക്കുന്ന ചടങ്ങുണ്ട്. ഹോളിയുടെ തലേന്നു രാത്രിയാണ് ഈ ചടങ്ങ്
2 .കാമദേവന്റെ ത്യാഗം
പ്രധാന ലേഖനം: കാമദേവൻ
പരമശിവനുമായി ബന്ധപ്പെട്ടാണ് ഹോളിയുടെ മറ്റൊരു കഥയുള്ളത്. ബ്രഹ്മാവിന്റെ മകനായിരുന്ന ദക്ഷന്റെ മകളായ സതി ശിവന്റെ ഭാര്യയായിരുന്നു. ഒരിക്കൽ, ദക്ഷൻ തന്റെ കൊട്ടാരത്തിൽ വലിയൊരു യാഗം നടത്തി. എന്നാൽ മകളെയും ഭർത്താവായ ശിവനെയും യാഗത്തെ പറ്റി അറിയിച്ചില്ല. തന്റെ അച്ഛന്റെ കൊട്ടാരത്തിൽ നടക്കുന്ന യാഗത്തെ കുറിച്ചു കേട്ടറിഞ്ഞ് സതി ശിവന്റെ അനുവാദമില്ലാതെ യാഗസ്ഥലത്ത് എത്തി. എന്നാൽ അവിടെ തന്റെ ഭർത്താവിനെ അപമാനിക്കുന്നതായി സതിക്കു തോന്നി. ശിവന്റെ അനുവാദമില്ലാതെ യാഗസ്ഥലത്ത് എത്തി അപമാനിതയായതിൽ മനം നൊന്ത് സതി യാഗാഗ്നിയിൽ ചാടി മരിച്ചു. ഇതറിഞ്ഞ ശിവൻ കോപത്താൽ വിറച്ച് തന്റെ ഭൂതഗണങ്ങളെ അയച്ചു യാഗവേദി മുഴുവൻ നശിപ്പിച്ചു.
എന്നിട്ടും കോപം തീരാതെ ശിവൻ കഠിനമായ തപസ് ആരംഭിച്ചു. തപസിന്റെ ശക്‌തിയാൽ ലോകം തന്നെ നശിക്കുമെന്നു മനസ്സിലാക്കിയ ദേവൻമാർ കാമദേവനെ സമീപിച്ചു ശിവന്റെ തപസ് മുടക്കാൻ അപേക്ഷിച്ചു. സതിയുടെ പുനർജന്മമായ പാർവതി ശിവനെ പ്രീതിപ്പെടുത്താനായി അദ്ദേഹത്തെ ശുശ്രൂക്ഷിച്ചു വരികയായിരുന്നു. ശിവന്റെ തപസ് നടക്കുന്ന സ്ഥലത്ത് എത്തി മറഞ്ഞിരുന്ന് കാമദേവൻ കാമാസ്‌ത്രം ശിവന്റെ നേരെ തൊടുത്തു. ക്ഷുഭിതനായ ശിവൻ തന്റെ തൃക്കണ്ണ് തുറന്ന് കാമദേവനെ ഭസ്മമാക്കി. പിന്നീട് തെറ്റുമനസ്സിലാക്കിയ ശിവൻ കാമദേവനു അനശ്വരത്വം നൽകുകയും ചെയ്‌തു. ലോകത്തിന്റെ രക്ഷയ്ക്കു വേണ്ടി തന്റെ തന്നെ ജീവിതം സമർപ്പിച്ച കാമദേവന്റെ സ്മരണയിൽ ഹോളിയുടെ നിരവധി ആചാരങ്ങളുണ്ട്.
3 . രാധാ-കൃഷ്ണ പ്രണയകാലം
കൃഷ്ണനും അമ്പാടി ഗോപസ്‌ത്രീയായ രാധയുമായി ബന്ധപ്പെട്ടാണ് ഹോളിയുടെ മറ്റൊരു കഥ. ബാലനായ കൃഷ്ണൻ തനിക്കു മാത്രം കാർമേഘത്തിന്റെ നിറം എങ്ങനെ ലഭിച്ചുവെന്നു വളർത്തമ്മയായ യശോദയോടു ചോദിച്ചു. രാധയും മറ്റു ഗോപസ്‌ത്രീകളും വെളുത്തു സുന്ദരികളായി ഇരിക്കുന്നതെന്തു കൊണ്ടാണെന്നായിരുന്നു കൃഷ്ണന് അറിയേണ്ടത്. യശോദ കൃഷ്ണനു ഒരു ഉപായം പറഞ്ഞുകൊടുത്തു. രാധയുടെ ദേഹത്ത് കൃഷ്ണനു ഇഷ്ടമുള്ള നിറങ്ങൾ കലക്കിയൊഴിക്കുക എന്നതായിരുന്നു അത്. കൃഷ്ണൻ അങ്ങനെ ചെയ്‌തു. ഹോളിയിൽ നിറങ്ങൾ വാരിവിതറുന്നത് കൃഷ്ണന്റെ ഈ കഥയുമായി ബന്ധപ്പെട്ടിരിക്കുന്നുവെന്നാണ് വിശ്വാസം.
മദനോത്സവം
കാലാന്തരത്തിൽ ഈ ആഘോഷം മദനോത്സവരൂപത്തിൽ കൊണ്ടാടാൻ തുടങ്ങി.ഗ്രാമങ്ങളിലും നഗരങ്ങളിലും ഉള്ള ആളുകൾ ഒരുസ്ഥലത്ത് ഒത്തുകൂടി കാമദേവ പൂജ നടത്തുന്നു.പൂജയ്ക്ക് ശേഷം എല്ലാവരും സംഗീതം,നൃത്തം,കളിതമാശകൾ എന്നിവയിലൂടെ പരസ്പരം രസിക്കുന്നു.സ്ത്രീകൾ പുരുഷന്മാരുടെ പുറത്ത് പീച്ചാംകുഴലിലൂടെ നിറം കലക്കിയ വെള്ളം തെറിപ്പിക്കുകയും പുരുഷന്മമർ സ്ത്രീകളുടെ കവിളിൽ പലനിറത്തിൽ ഉള്ള വർണ്ണപൊടികൾ വാരിപ്പൂശുന്നു.നര്ത്തകർ കൃഷ്ണന്റെയും ഗോപികമാരുടെയും വേഷഭൂഷാദികൾ അൺഞ്ഞ് നൃത്തം ചെയ്യുന്നു.
2023, മാർച്ച് 12, ഞായറാഴ്‌ച
പുരാതന കേരളത്തിലെ നാടൻ ദേവതാ നാമങ്ങൾ......................
സുന്ദര യക്ഷി
=============
പുരാതന കേരളത്തിലെ നാടൻ ദേവതാ നാമങ്ങൾ…
-------------------------------------------------------------------------------
എണ്ണിയാലൊടുങ്ങാത്ത ദൈവങ്ങളുള്ള നാടാണ് നമ്മുടേത്. ഹൈന്ദവ വേദഗ്രന്ഥങ്ങളിലും പുരാണങ്ങളിലും ഇതിഹാസങ്ങളിലും കാണാനാവാത്ത ധാരാളം ആരാധ്യ ദേവതകൾ കേരളത്തിലെ ഹിന്ദുക്കൾക്കിടയിലുണ്ട്.
ദേവതകളെ – ദേവഗൃഹം, അസുരഗൃഹം, ഗന്ധർവ്വഗൃഹം, യക്ഷഗൃഹം, പിശാച്ഗൃഹം, ബ്രഹ്മരക്ഷസ്, പിതൃഗൃഹം, ഗുരു- വൃദ്ധഗൃഹം, സർപ്പഗൃഹം, പക്ഷിഗൃഹം എന്നിങ്ങനെ തരം തിരിക്കാറുണ്ട്.
അവയിൽ ചിലതിനെ പരിചയപ്പെടുത്താം.
അമരകോശത്തിൽ വിദ്യാധരന്മാർ, അപ്സരസ്സുകൾ, യക്ഷന്മാർ, രാക്ഷസന്മാർ, ഗന്ധർവ്വന്മാർ, കിന്നരന്മാർ, പിശാചന്മാർ, ഹുഹ്യകന്മാർ, സിദ്ധന്മാർ, ഭൂതങ്ങൾ എന്നിങ്ങനെ പത്തുതരം ദേവതകളെക്കുറിച്ച് പറയുന്നുണ്ട്.
തന്ത്രസമുച്ചയാദി ഗ്രന്ഥങ്ങളിൽ ശിവൻ, വിഷ്ണു, ശങ്കരനാരായണൻ, ഗണപതി, സുബ്രഹ്മണ്യൻ, ശാസ്താവ്, ദുർഗ്ഗ എന്നീ സപ്തദേവരെക്കുറിച്ചാണത്രേ പ്രതിപാദിക്കുന്നത്.
ശേഷസമുച്ചയത്തിൽ വിവരിക്കുന്ന ദേവന്മാർ ബ്രഹ്മാവ്, സൂര്യൻ, വൈശ്രവണൻ, കൃഷ്ണൻ, സരസ്വതി, ശ്രീപാർവ്വതി, ശ്രീഭഗവതി, ജ്യേഷ്ഠാഭഗവതി, ഭദ്രകാളി, വീരഭദ്രൻ, ക്ഷേത്രപാലൻ, ഭൈരവൻ തുടങ്ങിയവരാണ്.
താന്ത്രിക ജൈനാരാധനയുടെ ഭാഗമായാണ് തീർത്ഥങ്കരന്മാരുടെ രക്ഷാദേവതകളായ യക്ഷി ആരാധന പ്രചാരം നേടിയതെന്ന അഭിപ്രായമാണ് എം.ആർ.രാഘവവാരിയർ ‘ജൈനമതം കേരളത്തിൽ’ എന്ന പുസ്തകത്തിൽ പറയുന്നത്.
ബുദ്ധമതത്തിലും ഹിന്ദുമതത്തിലും യക്ഷി ആരാധനയുണ്ട്. യക്ഷികൾ പലപേരുകളിലറിയപ്പെടുന്നുണ്ട്.
യക്ഷികൾ :
സുന്ദരയക്ഷി, അന്തരയക്ഷി, അംബരയക്ഷി(ആകാശയക്ഷി), മായയക്ഷി, അരക്കി, അയലി യക്ഷി, മുയലി യക്ഷി, കോലന യക്ഷി, കൊടിയന യക്ഷി, തൂമൊഴി യക്ഷി, കാല യക്ഷി, നാഗ യക്ഷി, അപസ്മാര യക്ഷി, ഇന്ദ്ര യക്ഷി, ഈശാന യക്ഷി, കാഞ്ഞിര യക്ഷി, കാരി യക്ഷി, കാളമുഖി യക്ഷി, കുമാരി യക്ഷി, തിരുനീലകണ്ഠ യക്ഷി, പിശാചരീ യക്ഷി, പുഷ്കരമധ്യാംബു യക്ഷി, പുള്ള യക്ഷി, പ്രജഡാധാരി യക്ഷി, ബാലകുമാരി യക്ഷി, ബ്രഹ്മവാഹിനി യക്ഷി, കരിനാഗ യക്ഷി, എരിനാഗ യക്ഷി, പറനാഗ യക്ഷി…. ഇങ്ങനെ പോകുന്നു യക്ഷി നാമങ്ങൾ.
പക്ഷി(പുള്ള്) ദേവതകൾ :
ഈശ്വരപുള്ള്, കോൽപുള്ള്, കോലിറച്ചിപുള്ള്, നീലപുള്ള്, നീർപുള്ള്, പരന്തറച്ചിപുള്ള്, രാക്ഷസപുള്ള്, രുദ്രപുള്ള്, വരടപുള്ള്, വർണ്ണപുള്ള്, വിങ്ങാപുള്ള്, വിങ്ങുപുള്ള്, വിഷ്ണുപുള്ള്… ഇങ്ങനെ പോകുന്നു പക്ഷിദേവതകൾ.
ഗന്ധർവ്വൻ (കാമൻ, കന്നി, മാരൻ) :
ആകാശഗന്ധർവ്വൻ, പൂമാലഗന്ധർവ്വൻ, ബാലഗന്ധർവ്വൻ, വിമാനഗന്ധർവ്വൻ, കാമൻ, ഭൂതകാമൻ, വൈശ്രകാമൻ, ഇരസികാമൻ, ചന്ദനമാരൻ, കന്നി… ഇങ്ങനെ പലതരമാകുന്നു ഗന്ധർവ്വന്മാർ.
ഭൂതം :
വെളുത്ത ഭൂതം, ശ്രീ (കറുത്ത) ഭൂതം, ചുവന്ന ഭൂതം, അന്ത്യ ഭൂതം, അളർ ഭൂതം, ആറ്റു ചിലച്ചി, തോട്ടു ചിലച്ചി…. ഇവ ഭൂതങ്ങളാണ്.
മാടൻ :
ചെറുമാടൻ, തൊപ്പിമാടൻ, വടിമാടൻ, പുള്ളിമാടൻ, ചുടലമാടൻ, കാലമാടൻ, അഗ്നിമാടൻ, ഭൂതമാടൻ, പിള്ളതിന്നിമാടൻ, ചിതവറയിൽമാടൻ… അങ്ങനെ പോകുന്നു മാടന്റെ നാമങ്ങൾ.
ഭൈരവൻ :
അഗ്നിഭൈരവൻ, കാലഭൈരവൻ, ആദിഭേരവൻ, കങ്കാളഭൈരവൻ, യോഗിഭൈരവൻ, ശാക്തേയഭൈരവൻ, കപാലഭൈരവൻ… അങ്ങനെ നീണ്ടുപോകുന്നു പലതരം ഭൈരവന്മാർ.
പൊട്ടൻ :
പുലപ്പൊട്ടൻ, മാരണപ്പൊട്ടൻ, ഉച്ചാർപൊട്ടൻ അങ്ങനെ പോകുന്നു പൊട്ടൻ ദേവങ്ങൾ.
കുട്ടിച്ചാത്തൻ :
കരിങ്കുട്ടിച്ചാത്തൻ, പൂങ്കുട്ടിച്ചാത്തൻ, തീക്കുട്ടിച്ചാത്തൻ, പറക്കുട്ടിച്ചാത്തൻ, പൊലക്കുട്ടിച്ചാത്തൻ, വിഷ്ണുമായച്ചാത്തൻ, കാളകാട് കുട്ടിച്ചാത്തൻ അങ്ങനെ പോകുന്നു കുട്ടിചാത്തന്മാർ.
ഗുളികൻ :
കുളിയൻ (ഗുളികൻ), തെക്കൻ കുളിയൻ, കാര ഗുളികൻ, മൃത്യു ഗുളികൻ, ശ്മശാന ഗുളികൻ, അകന്നാൾ ഗുളികൻ, മാരണ ഗുളികൻ, മാമായ ഗുളികൻ…… ഇങ്ങനെ പോകുന്നു ഗുളികനാമങ്ങൾ.
കുറത്തി :
കുഞ്ഞാർ കുറത്തി, പുള്ളി കുറത്തി, മലങ്കുറത്തി, സേവക്കുറത്തി, തെക്കൻ കുറത്തി, വടക്കൻ കുറത്തി.. അങ്ങനെ പലതരം കുറത്തികളുണ്ട്.
മറുത :
കരിമറുത, കാലകേശി മറുത, ഈശാന്തൻ മറുത, പണ്ടാരമറുത, പച്ചമറുത, തള്ളമറുത… ഇങ്ങനെ പോകുന്നു മറുതാ നാമങ്ങൾ.
രക്ഷസ്സ് :
ബ്രഹ്മരക്ഷസ്സ്, ഗോരക്ഷസ്സ്, മാർജ്ജാരരക്ഷസ്സ്.
ഇവ വിവിധ രക്ഷസ്സുകളാണ്.
വീരൻ :
കതുവന്നൂർ വീരൻ, കോയിച്ചാറു വീരൻ, പാടൻകുളങ്ങര വീരൻ, തുളുവീരൻ, മലവീരൻ, പടവീരൻ ഇങ്ങനെ പലതരം വീരന്മാരുണ്ട്.
മല്ലൻ :
മൂവോട്ടുമല്ലൻ, തെറ്റിക്കോട്ടുമല്ലൻ, കാരക്കോട്ടുമല്ലൻ, പറമല്ലൻ, മലിമല്ലൻ…. ഇങ്ങനെ പലതരം മല്ലന്മാരുണ്ട്.
പിശാച് :
കാലപിശാച്, ഭസ്മപിശാച്, ജലപിശാച്, പൂതപിശാച്, എരിപിശാച്, മരപിശാച് ഇങ്ങനെ വൈവിധ്യമാർന്ന പിശാചുക്കളുണ്ട്.
കാളി :
ഭദ്രകാളി, ചുടലഭദ്രകാളി,വീരർ കാളി, കൊടുങ്കാളി, പറക്കാളി, പുള്ളിക്കരിങ്കാളി, മലയകരിങ്കാളി, വേട്ടക്കാളി, ശൂലക്കാളി… ഇങ്ങനെ പലതരം കാളികളുണ്ട്.
ചാവ് :
പുലിചാവ്, ആനചാവ്, പാമ്പ്ചാവ് (ഇങ്ങനെ ദുർമ്മരണം സംഭവിച്ച മനുഷ്യാത്മാക്കളെ പലതരം ചാവുകളായി വിശേഷിപ്പിക്കുന്നു).
ഈശ്വരി :
രക്തേശ്വരി, ഭുവനേശ്വരി, പരമേശ്വരി… തുടങ്ങിയവ ഈശ്വരീഗണത്തിൽ പെടുന്നു.
ചാമുണ്ഡി :
രക്തചാമുണ്ഡി, മാടച്ചാമുണ്ഡി, മുട്ടിയറച്ചാമുണ്ഡി, നീലംകൈച്ചാമുണ്ഡി, പെരിയാട്ടുചാമുണ്ഡി, മലച്ചാമുണ്ഡി, എടപ്പാറച്ചാമുണ്ഡി, ആനമടച്ചാമുണ്ഡി, ചാലയിൽ ചാമുണ്ഡി….. ഇങ്ങനെ കുറെ ചാമുണ്ഡിമാരുണ്ട്.
നാഗദേവതകൾ :
നാഗകണ്ഠൻ, നാഗകന്നി, നാഗരാജാവ്, നാഗയക്ഷി, സർപ്പയക്ഷി, എരിനാഗം, കരിനാഗം, മണിനാഗം, കുഴിനാഗം, നാഗക്കാളി, നാഗഭഗവതി, നാഗേനീശ്വരി…. ഇങ്ങനെ കുറെ നാഗദേവതകളുണ്ട്.
വനദേവതകൾ :
ആയിരവില്ലി, കരിവില്ലി, പൂവല്ലി, ഇളവില്ലി, കരീമലദൈവം, തലച്ചിറവൻ, താന്നിയോടൻ, മലക്കാരി, പുളിപ്പൂളോൻ… ഇങ്ങനെ വിവിധങ്ങളായ വനദേവതകളുണ്ട്.
മൂർത്തികൾ :
കണ്ടകമൂർത്തി, കടുവാ മൂർത്തി, മാരണമൂർത്തി, വനമൂർത്തി, പാഷാണമൂർത്തി, കാട്ടുമൂർത്തി…. ഇങ്ങനെപോകുന്നു മൂർത്തിദേവതകൾ.
രോഗദേവതകൾ :
ചീറുമ്പമാർ, ദണ്ഡദേവൻ, വസൂരിമാല, ഭദ്രകാളി, മാരിയമ്മൻ, മാരിമടക്കിത്തമ്പുരാട്ടി, തൂവക്കാളി, അപസ്മാരമൂർത്തി… ഇവ രോഗദേവതകളാണ്.
ഇനി സ്ഥലപ്പേരുമായി ബന്ധപ്പെട്ട ദേവതാനാമങ്ങളാണ്
കരിങ്കുഴി ശാസ്താവ്, കൊട്ടിയൂർ പെരുമാൾ, ചെറുകുന്നത്ത് അന്നപൂർണ്ണേശ്വരി, തൃക്കരിപ്പൂർ ചക്രപാണി…. എന്നിവ.
കാട്ടുമടന്ത, പാറമേക്കാവിൽ ഭഗവതി, ചെക്കിപ്പാറഭഗവതി, ചെറുകുന്നത്തമ്മ, തുടങ്ങിയ നാമങ്ങൾ മല, പാറ, കുന്ന്, കാട് എന്നി വിശേഷണങ്ങൾ ചേർന്നു വരുന്നവയാണ്.
(കടപ്പാട്)
2023, മാർച്ച് 10, വെള്ളിയാഴ്ച
2023, ജനുവരി 30, തിങ്കളാഴ്‌ച
ശ്രീ കാളികാ ദുർഗ്ഗാ പരമേശ്വരി ക്ഷേത്രം , ബാംഗ്ലൂരിൽ സ്ഥിതി ചെയ്യുന്ന ക്ഷേത്രം
ശ്രീ കാളികാ ദുർഗ്ഗാ പരമേശ്വരി ക്ഷേത്രം
======================================
ബാംഗ്ലൂരിൽ സ്ഥിതി ചെയ്യുന്ന ക്ഷേത്രം
വിദ്യാരണ്യപുര കാളികാ ദുർഗ്ഗാ പരമേശ്വരി ക്ഷേത്രം സ്ഥാപിച്ചത് 1988-ൽ ശ്രീരാമു ശാസ്ത്രിയാണെങ്കിലും, ബാംഗ്ലൂരുകാർക്കിടയിൽ ഇത് വളരെ പ്രസിദ്ധമാണ്, കാരണം ശ്രീ ദുർഗ്ഗാ പരമേശ്വരിയുടെ രൂപത്തിലുള്ള പരമേശ്വരിയുടെ ദർശനം ഏത് പ്രശ്‌നവും ഇല്ലാതാക്കാൻ അത്യധികം ശക്തമാണ്എന്ന് വിശ്വസിക്കുന്നു . ഭക്തജനങ്ങൾ സമൃദ്ധവും സന്തുഷ്ടവുമായ ജീവിതം നയിക്കാനും തുടങ്ങുന്നു.
108 അടി ഉയരമുള്ള പ്രധാന ഗോപുരത്തോടെ, ക്ഷേത്രം ഗംഭീരമായി നമുക്ക് കാണുവാൻ സാധിയ്‌ക്കുന്നു , കൂടാതെ ശൈലപുത്രി, ചന്ദ്രഘണ്ട, ബ്രഹ്മചാരിണി, കൂഷ്മാണ്ഡ, കാർത്യായിനി, സ്കന്ദമാത, കാളരാത്രി, സിദ്ധിധാത്രി, മഹാഗൗരി എന്നിവ ഉൾപ്പെടുന്ന ദുർഗ്ഗാദേവിയുടെ ശാരീരിക പ്രകടമായ 9 അവതാരങ്ങളുടെ ശ്രീകോവിൽ ഉൾപ്പെടുന്നു.
ദുർഗ്ഗാ മാതാവിന്റെ (നവ ദുർഗ്ഗ) 9 അവതാരങ്ങളുടെ അതുല്യമായ സംയോജനത്തോടൊപ്പം , നമുക്ക് ഭഗവാൻ മഹാഗണപതി, ഭഗവാൻ സുബ്രഹ്മണ്യ സ്വാമി, ഭഗവാൻ നർത്തക കൃഷ്ണൻ, ഭഗവാൻ നരസിംഹ സ്വാമി എന്നിവരെ ഇവിടെ പ്രാർത്ഥിക്കാം.
ശനീശ്വരൻ, നവഗ്രഹങ്ങൾ എന്നിവയ്ക്കുള്ള പ്രത്യേക അറകളും ക്ഷേത്രത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട് . അവ ഓരോന്നും ഓരോ ശ്രീകോവിലിൽ സ്ഥാപിച്ചിരിക്കുന്നു.
മുകളിൽ പറഞ്ഞവ കൂടാതെ, ശ്രീ കാളികാ ദുർഗ്ഗാ പരമേശ്വരി ക്ഷേത്രത്തിൽ യക്ഷിണി ദേവിയും ഉൾപ്പെടുന്നു, ഭക്തരുടെ ആഗ്രഹങ്ങൾ ഉടനടി നിറവേറ്റുന്നു, അവരുടെ ആഗ്രഹം ഒരു കടലാസിൽ എഴുതി ദേവിയിൽ കെട്ടുന്നു.
ദൈവികത വർദ്ധിപ്പിക്കുന്നതിനായി, ക്ഷേത്രം മുഴുവൻ ശിൽപങ്ങളാൽ നിറഞ്ഞിരിക്കുന്നു, ശിവനും പാർവതി ദേവിയുമായി ബന്ധപ്പെട്ട ഐതിഹ്യങ്ങൾ ചിത്രീകരിച്ചിരി ക്കുന്നു. ക്ഷേത്രത്തിന്റെ ഉത്ഭവം മുതൽ, ക്ഷേത്രത്തിന്റെ വാതിലുകൾ എല്ലാ ദിവസവും തെറ്റാതെ തുറന്നിരുന്നു.
ദേവിക്ക് അർപ്പിക്കുന്ന വിവിധ തരത്തിലുള്ള പ്രത്യേക പൂജകൾക്ക് ഈ ക്ഷേത്രം അറിയപ്പെടുന്നു. മറ്റെല്ലാ ദിവസവും, മഹാ മംഗളാരതി പൂർത്തിയാക്കിയ ശേഷം, ഭക്തർക്ക് ചൂടുള്ളതും വളരെ രുചികരവുമായ സൗജന്യ ഉച്ചഭക്ഷണം നൽകും. ഭക്ഷണത്തിൽ സാമ്പാർ, രസം, മോർ, ചോറ് എന്നിവ ഉൾപ്പെടുന്നു.ഈ ക്ഷേത്രം സന്ദർശിക്കുകയും മഹാദുർഗ്ഗയെ ദർശിക്കുകയും ചെയ്യുന്നത് അവരുടെ ജീവിത പ്രശ്‌നങ്ങൾ എളുപ്പത്തിൽ പരിഹരിക്കാനുള്ള ശാക്തീകരണബോധം നൽകുന്നതിനാൽ, ബാംഗ്ലൂരിന്റെ വിവിധ പ്രദേശങ്ങളിൽ നിന്നുള്ള ധാരാളം ഭക്തർ ഞായറാഴ്ച മഹാഅഭിഷേകത്തിൽ മുഴുകാൻ ക്ഷേത്രത്തിൽ ഒത്തുകൂടുന്നു.
ദൈവീക മാതാവിന്റെ ശക്തി പ്രചരിപ്പിക്കാനുള്ള ക്ഷേത്രത്തിന്റെ സ്ഥാപകന്റെ ശക്തമായ കാഴ്ചപ്പാട്, അതിന്റെ ഉത്ഭവം മുതൽ, അടിസ്ഥാന സൗകര്യങ്ങളിലും പൂജകളിലും സേവനങ്ങളിലും ഭക്തരെ പ്രസാദിപ്പിക്കുന്ന അവിശ്വസനീയമായ പുരോഗതിക്ക് ക്ഷേത്രം സാക്ഷ്യം വഹിച്ചുവെന്ന് സ്ഥിരീകരിക്കപ്പെടുന്നു. വിനീതമായ ഒരു തുറസ്സുണ്ടായെങ്കിലും, അതിന്റെ വൻ വളർച്ചയുടെ ഫലം ഭക്തർ ആസ്വദിച്ചു വരുന്നു
2023, ജനുവരി 25, ബുധനാഴ്‌ച
കക്കര ഭഗവതി
കക്കര ഭഗവതി
==================
ഒരിക്കൽ കാളകാട് തന്ത്രി ഇല്ലത്ത് തേവാരം അനുഷ്ടിച്ചു കൊണ്ടിരിക്കുകയായിരുന്നപ്പോൾ ഇല്ലത്തെ ഒരു പിഞ്ചോമനയുടെ കരച്ചിൽ അദ്ദേഹത്തിന് അരോചകമായി തോന്നി. ഈ കുട്ടിയെ എടുക്കാൻ ആരും ഇല്ലേ എന്ന ചോദിക്കാൻ കരുതിയ അദ്ദേഹം പറഞ്ഞപ്പോൾ ഈ കുട്ടിയെ അടക്കാൻ എന്നായിപ്പോയി. കുറച്ചു സമയത്തിനുള്ളിൽ ആ കുട്ടി മരിച്ചു പോയി. ഇതിൽ മനം നൊന്ത അദ്ദേഹം കുഞ്ഞിനെക്കൊന്ന കുറ്റം ചുമത്തി ദേവിയുടെ പള്ളിവാൾ തോട്ടിൽ വലിച്ചെറിഞ്ഞു
ഒഴുകി വന്ന ആ പള്ളിവാൾ പൂന്തോട്ടം നമ്പൂതിരിക്ക് കിട്ടി. അദ്ദേഹം അതെടുത്ത് കക്കരക്കാവിൽ പ്രതിഷ്ഠിച്ചു. അങ്ങനെ കക്കര ഭഗവതി എന്നറിയപ്പെട്ടു.
ദാരികനെ വധം ചെയ്യാൻ കാളകണ്ഠനാം മഹേശ്വരന്റെ തൃക്കണ്ണിൽ നിന്നും കൊടിയതായുളവായ കാളീ രൂപമാണ് കക്കര ഭഗവതി. ഉടയിൽ അഗ്നിയും ‘ഭദ്രച്ചൊട്ട’ മുഖവുമായി അസുര വാദ്യത്തിൽ ചടുല നൃത്തച്ചുവടുകളുമായാടുന്ന കക്കര ഭഗവതിയുടെ അരങ്ങ് വളരെ ഭയഭക്തി നിറഞ്ഞതാണ്. വ്യത്യസ്ത ദേശങ്ങളിൽ വ്യത്യസ്ത നാമങ്ങളിൽ കെട്ടിയാടുന്ന കക്കര ഭഗവതിയുടെ യഥാർഥ നാമം കൽക്കുറഭഗവതി എന്നാണെന്നും ആരൂഢ സ്ഥാനം കൽക്കുറക്കാവെന്ന കക്കരക്കാവാണെന്നും തോറ്റംപാട്ടിൽ നിന്നും മനസിലാക്കാം.
പല നാടുകളില്‍ പല പേരുകളില്‍ അറിയപ്പെടുന്ന ഉഗ്ര മൂര്‍ത്തിയായ ഈ ദേവത ശ്രീ പരമേശ്വരന്റെ തൃക്കണ്ണില്‍ പിറവിയെടുത്ത അഗ്നി ദേവതയാണ് കൊടുംകാളിയായ ഈ ഭഗവതി. ആരൂഡം കല്‍കുറ കാവ് എന്ന കക്കര കാവാണെന്ന് വിശ്വസിക്കപ്പെടുന്നു.
പൂന്തോട്ടം, കാളകാട് എന്നീ മാന്ത്രിക ഇല്ലങ്ങളുമായി ദേവിക്ക് ബന്ധമുണ്ടെന്നു കരുതപ്പെടുന്നു. ദേവിയുടെ ചൈതന്യം കുടി കൊള്ളുന്ന വാള്‍ ഒരിക്കല്‍ കാളകാട്ടു നമ്പൂതിരി പുഴയിലെറിഞ്ഞുവെന്നും ഒഴുകി വന്ന വാള്‍ പൂന്തോട്ടം എടുത്ത് തന്റെ ഇല്ലത്ത് പ്രതിഷ്ടിച്ചു എന്നുമാണ് ഐതിഹ്യം.
“എടുത്തെറിഞ്ഞതോ എന്റെ കാളകാട്…
വലിച്ചു കരകയറ്റിയതെന്റെ പൂന്തോട്ടം”
കുത്തി നിര്‍ത്തിയ ഉടയില്‍ തീപന്തവും കൊണ്ട് കാഴ്ചക്കാരുടെ നേരെ പാഞ്ഞടുക്കുന്ന ഈ ദേവി ക്രോധഭാവം വളരെയധികം ഉള്ള ഉഗ്രമൂര്ത്തികളില്‍ ഒന്നാണ് എന്നുള്ളത് കൊണ്ട് ഈ തെയ്യക്കോലം കാഴ്ചക്കാരില്‍ ഭീതിയുണര്‍ത്തും എന്നുള്ള കാര്യത്തില്‍ സംശയമില്ല. ചെണ്ടയുടെ ആസുര താളത്തില്‍ ഉറഞ്ഞു തുള്ളുന്ന ദേവിയുടെ നൃത്ത ചുവടുകളും അത് പോലെ ഭീതി നിറക്കുന്നതാണ്.
മാമ്പള്ളി ഭഗവതി, അറുമ്പള്ളി ഭഗവതി, ചെക്കിചേരി ഭഗവതി, കാരാട്ട് ഭഗവതി, കോയികുളങ്ങര ഭഗവതി, ധൂളിയാങ്ങ ഭഗവതി എന്നിങ്ങനെ പല നാടുകളില്‍ പല പേരുകളിലാണ് ഈ ദേവി അറിയപ്പെടുന്നത്..
(കടപ്പാട് )
പാലന്തായി കണ്ണന് ,കാസര്‍കോഡ് ജില്ല
കാസര്കോഡ് ജില്ലയിലെ പ്രകൃതി രമണീയമായ പ്രദേശമാണ് നീലേശ്വരം. പുഴകളും പാലങ്ങളും കൊച്ചു ദ്വീപുകളും കൊണ്ട് ഏറെ പ്രകൃതി സമ്പ്ന്നമായ പ്രദേശം. നീലേശ്വരം രാജാവിന്റെ പടനായകരില് പ്രധമൻ 'കുറുവാട്ടുകുറുപ്പ്'. ജാതീയത കൊടികുത്തിവാണിരുന്ന ഒരു കാലഘട്ടമാണത്. കുറുവാട്ട് കുറുപ്പ് ഏറെ ധനികനും രാജാവിന്റെ പ്രീതിയാല് ധാരാളം ഭൂസ്വത്ത് കൈവശം വച്ചിരുന്ന ആളുമായിരുന്നു. ആയിരക്കണക്കിന് 'പറ' നെല്ല് കൊയ്യ്തെടുത്ത പാടങ്ങളും. നൂറുകണക്കിന് പശുക്കളെ കൊണ്ട് നിറഞ്ഞ ഗോശാലയും കുറുപ്പിന്റെ സന്വത്തിന്റെ ആഴം നമുക്ക് കാണിച്ച് തരുന്നു. കുറുപ്പിന്റെ വിശാലമായ ഭൂപ്രദേശം നോക്കി നടത്താന് ധാരാളം ജോലിക്കാരുമുണ്ടായിരുന്നു. അതില് കുറുപ്പിന്റെ കാലികളെ പരിചരിക്കാന് നിയോഗിക്കപ്പെട്ട ചെക്കനായിരുന്നു' കണ്ണന്.