2018, ജനുവരി 8, തിങ്കളാഴ്‌ച



* ബില്വാഷ്ടകം *
ത്രിദളം ത്രിഗുണാകാരം
ത്രിനേത്രം ത്രിയായുഷം
ത്രിജന്മപാപ സഹാരം
ഏകബില്വം ശിവാര്പ്പണം
ത്രിശാഖൈ: ബില്വപത്രൈശ്ച
ഹ്യച്ഛിദ്രൈ: കോമലൈ: ശുഭൈ:
ശിവപൂജാം കരിഷ്യാമി
ഹ്യേകബില്വം ശിവാര്പ്പണം
അഖണ്ഡബില്വ പത്രേണ
പൂജിതേ നന്ദികേശ്വരേ
ശുദ്ധ്യന്തി സര്വ്വപാപേഭ്യോ:
ഹ്യേകബില്വം ശിവാര്പ്പണം
സാലഗ്രാമശിലാമേകാം
വിപ്രാണാം ജാതു ചാര്പ്പയേത്
സോമയജ്ഞമഹാപുണ്യം
ഹ്യേകബില്വം ശിവാര്പ്പണം
ദന്തികോടി സഹസ്രാണി
വാജപേയശതാനി
കോടികന്യാ മഹാദാനം
ഹ്യേകബില്വം ശിവാര്പ്പണം
ലക്ഷ്മ്യാസ്തനുത ഉത്പന്നം
മഹാദേവസ്യ പ്രിയം
ബില്വവൃക്ഷം പ്രയച്ഛാമി
ഹ്യേകബില്വം ശിവാര്പ്പണം
ദര്ശനം ബില്വവൃക്ഷസ്യ
സ്പര്ശനം പാപനാശനം
അഘോരപാപസംഹാരം
ഏകബില്വം ശിവാര്പ്പണം
കാശീക്ഷേത്ര നിവാസം
കാലഭൈരവദര്ശനം
പ്രയാഗേമാധവം ദൃഷ്ട്വാ
ഹ്യേകബില്വം ശിവാര്പ്പണം
മൂലതോ ബ്രഹ്മരൂപായ
മദ്ധ്യതോ വിഷ്ണുരൂപിണേ
അഗ്രത: ശിവരൂപായ
ഹ്യേകബില്വം ശിവാര്പ്പണം
ബില്വാഷ്ടകമിദം പുണ്യം
: പഠേച്ഛിവസന്നിധൌ
സർവപാപവിനിർമുക്തഃ
ശിവലോകമവാപ്നുയാത്...

ശിവായ നമഃ
ശിവതത്ത്വങ്ങള്വിപുലം. കുടുംബജീവിതം അതീവഹൃദ്യമാണ്. ശിവന് ഗംഗയെന്നും പാര്വതിയെന്നും രണ്ടു ധര്മപത്നിമാരുണ്ട്. ഗംഗയെ ശിവശിരസ്സില്വഹിച്ചിരിക്കുന്നു. പാര്വതിയെ വാമഭാഗത്തില്ചേര്ത്തിരിക്കുന്നു. കാര്ത്യായനി, ഉമ, ഗൗരി, കാളി, ഹൈമവതി, ഈശ്വരി, ശിവാ, ഭവാനി, രുദ്രാണി, ശര്വാണി, സര്വമംഗലാ, അപര്ണാ, ദുര്ഗ്ഗ, മൃഡാനി, ചണ്ഡിക, അംബിക, ആര്യ, ദാക്ഷായണി, ഗിരിജ, മേനകാത്മജാ, ചാമുണ്ഡ, കര്ണമൗടി, ചര്ച്ചിക, ഭൈരവി എന്നീ പദങ്ങളെയും പാര്വതിയുടെ പര്യാങ്ങളാണ്. മഹാമേരുവിന്റെ മുകളിലാണ് ദമ്പതിയുടെ അധിവാസം.

മേരുവിന്റെ ചുറ്റിനും ഒന്പതു പുരികളില്ദേവതാവാസം തന്നെ. ഇന്ദ്രന്റെ അമരാവതി നേരെ കിഴക്കും, ബ്രഹ്മാവിന്റെ മനോവതി മധ്യത്തിലും, യമന്റെ സംയമനി തെക്കും, നിരൃതിയുടെ കൃഷ്ണാഞ്ജന തെക്കു പടിഞ്ഞാറെ മൂലയിലും വരുണന്റെ ശ്രദ്ധാവതി പടിഞ്ഞാറും, വായുവിന്റെ ഗന്ധവതി വടക്കുപടിഞ്ഞാറെ മൂലയിലും, കുബേരന്റെ മഹോദയ വടക്കുദിക്കിലും, ശിവന്റെ യശോവതി വടക്കുകിഴക്കേ ദിക്കിലും ആയി സംവിധാനം ചെയ്യപ്പെട്ടിരിക്കുന്നു.
ശിവന് പാര്വതിയില്സുബ്രഹ്മണ്യന്എന്നും ഗണപതിയെന്നും രണ്ടു പുത്രന്മാര്ജനിച്ചു. ശിവന്റെ രൂപാന്തര സമരയത്തും അന്യസ്ത്രീ സംഗമത്തിലും വേറെ ചില സന്താനങ്ങളും ഉണ്ടായിട്ടുണ്ട്. ഇന്ദ്രിജിത്ത്, ഹനുമാന്മുതലായവര്ഇങ്ങനെ ഉള്ളവരാണ്. (ദേവീഭാഗവതം)



നാനാത്വത്തില്ഏകത്വം
ഭാരതത്തിന്റെ മഹാത്മ്യമേറിയ തത്ത്വമാണ് നാനാത്വത്തില്ഏകത്വം. വിപരീത സ്വഭാവക്കാരെ മുഴുന്ജീവന്ഐക്യപ്പെടുത്തിയിരിക്കുന്നു. അച്ഛന്റെ ആഭരണമായ പാമ്പുകളെ മകന്റെ സുബ്രഹ്മണ്യന്റെ വാഹനമായ ഭക്ഷിക്കും. മറ്റൊരു മകന്റെ (ഗണപതിയുടെ) വാഹനമായ എലിയെ പിതാവിന്റെ ഭൂഷണമായ സര്പ്പം ഭക്ഷിക്കും. ഇപ്രകാരം ആകെ വിപരീത ശക്തികളാണ് അവിടെ ശിവകുടുംബത്തിലുള്ളത്. എന്നാല്പുണ്യസങ്കേതത്താല് വൈരുദ്ധ്യ ഭാവങ്ങളെ മുഴുവന്ഒന്നിപ്പിച്ചു യോജിപ്പിച്ചു കുടുംബ ശ്രോയസ്സിനായും ലോകോപകാരാര്ത്ഥമായും വളരെ ഇണക്കിച്ചേര്ക്കുന്ന മഹത്വമേറിയ കുടുംബകഥ കൂടിയാണ് ശിവകുടുംബകഥ.
ഭാരതത്തിന്റെ വൈശിഷ്ട്യം എല്ലാവിധത്തിലും ആരാധിക്കപ്പെടുന്ന പുണ്യോത്സവം കൂടിയാണ് ശിവരാത്രി. ആനന്ദം ചൊരിയുന്ന, അദ്ഭുതം ഒഴുകുന്ന, മാധുര്യമേകുന്ന, സങ്കല്പ്പങ്ങളും മതിവരാത്ത കഥാഗാനങ്ങളുമാണ് ശിവചരിതത്തില്കാണുന്നത്. അവ മനസ്സിലാക്കി ജീവിതം ശ്രേയസ്കരമാക്കാനും പുണ്യതരമാക്കാനും ശിവരാത്രി ആഘോഷവും ആചാരവും ഇടവരുത്തട്ടെ.