2018, ജനുവരി 8, തിങ്കളാഴ്‌ച

ശിവതത്ത്വങ്ങള്വിപുലം. കുടുംബജീവിതം അതീവഹൃദ്യമാണ്. ശിവന് ഗംഗയെന്നും പാര്വതിയെന്നും രണ്ടു ധര്മപത്നിമാരുണ്ട്. ഗംഗയെ ശിവശിരസ്സില്വഹിച്ചിരിക്കുന്നു. പാര്വതിയെ വാമഭാഗത്തില്ചേര്ത്തിരിക്കുന്നു. കാര്ത്യായനി, ഉമ, ഗൗരി, കാളി, ഹൈമവതി, ഈശ്വരി, ശിവാ, ഭവാനി, രുദ്രാണി, ശര്വാണി, സര്വമംഗലാ, അപര്ണാ, ദുര്ഗ്ഗ, മൃഡാനി, ചണ്ഡിക, അംബിക, ആര്യ, ദാക്ഷായണി, ഗിരിജ, മേനകാത്മജാ, ചാമുണ്ഡ, കര്ണമൗടി, ചര്ച്ചിക, ഭൈരവി എന്നീ പദങ്ങളെയും പാര്വതിയുടെ പര്യാങ്ങളാണ്. മഹാമേരുവിന്റെ മുകളിലാണ് ദമ്പതിയുടെ അധിവാസം.

മേരുവിന്റെ ചുറ്റിനും ഒന്പതു പുരികളില്ദേവതാവാസം തന്നെ. ഇന്ദ്രന്റെ അമരാവതി നേരെ കിഴക്കും, ബ്രഹ്മാവിന്റെ മനോവതി മധ്യത്തിലും, യമന്റെ സംയമനി തെക്കും, നിരൃതിയുടെ കൃഷ്ണാഞ്ജന തെക്കു പടിഞ്ഞാറെ മൂലയിലും വരുണന്റെ ശ്രദ്ധാവതി പടിഞ്ഞാറും, വായുവിന്റെ ഗന്ധവതി വടക്കുപടിഞ്ഞാറെ മൂലയിലും, കുബേരന്റെ മഹോദയ വടക്കുദിക്കിലും, ശിവന്റെ യശോവതി വടക്കുകിഴക്കേ ദിക്കിലും ആയി സംവിധാനം ചെയ്യപ്പെട്ടിരിക്കുന്നു.
ശിവന് പാര്വതിയില്സുബ്രഹ്മണ്യന്എന്നും ഗണപതിയെന്നും രണ്ടു പുത്രന്മാര്ജനിച്ചു. ശിവന്റെ രൂപാന്തര സമരയത്തും അന്യസ്ത്രീ സംഗമത്തിലും വേറെ ചില സന്താനങ്ങളും ഉണ്ടായിട്ടുണ്ട്. ഇന്ദ്രിജിത്ത്, ഹനുമാന്മുതലായവര്ഇങ്ങനെ ഉള്ളവരാണ്. (ദേവീഭാഗവതം)