2018, ഫെബ്രുവരി 12, തിങ്കളാഴ്‌ച

എല്ലാം നല്ലതിന്

  1. എല്ലാം നല്ലതിന്

  2. ഒരു രാജ്യത്ത് വളരെ ഈശ്വരഭക്തനായ ഒരു രാജാവും അദ്ദേഹത്തിന് തികഞ്ഞ ഈശ്വരഭക്തിയോടുകൂടിയ ഒരു മന്ത്രിയുമുണ്ടായിരുന്നുഎന്താപത്ത് വന്നാലും അതെല്ലാം ഈശ്വരാനുഗ്രഹമാണെന്ന് വിചാരിച് രണ്ടുപേരും സമാധാനമായി ജീവിച്ചുകാലക്രമത്തില്രാജാവ് മരിച്ചുരാജകുമാരന്രാജാവായിഅദ്ദേഹത്തിന് ഈശ്വരനില്വലിയ വിശ്വാസമുണ്ടായിരുന്നില്ലആപത്തുക്കള്വരുന്നത് മനുഷ്യന്റെ ശ്രദ്ധക്കുറവുകൊണ്ടും ദൗര്ഭാഗ്യംകൊണ്ടുമാണെന്നാണ് അയാള്പൂര്ണ്ണമായി വിശ്വസിച്ചുമന്ത്രി അപ്പോഴും ഈശ്വരേച്ചകൊണ്ടുണ്ടാകുന്ന എന്തും നല്ലതിനാണെന്ന് തന്നെ വിശ്വസിച്ചു
  3. ഒരു ദിവസം രണ്ടുപേരും കൂടി നായാട്ടിനു പോയി..രാജാവിന്റെ കൈല്ഒരു മുറിവ് പറ്റിഅദ്ദേഹം മന്ത്രിയെ വിളിച്ചു കാണിച്ചുമന്ത്രി ഉടനെ അതും നല്ലതിനുതന്നെ എന്നഭിപ്രായം പറഞ്ഞുതന്റെ കൈ മുറിഞ്ഞത് നല്ലതിനാണെന്ന് പറയുന്ന മന്ത്രിക്ക് സ്നേഹം ഇല്ലാന്ന് വിചാരിച് കുപിതനായ രാജാവ് മന്ത്രിയെ ജയിലിലടയ്ക്കുവാന്കല്പ്പിച്ചുനാല് ദിവസം കഴിഞ്ഞ് രാജാവ് വീണ്ടും നായാട്ടിനു പോയിഅപ്പോഴാണ്ചില കാപാലികന്മാര്വന്നു അദ്ദേഹത്തെ പിടികൂടിയത്അമാവാസിദിവസംപാതിരയ്ക്ക് കാളിപൂജയ്ക്ക്ശേഷം ലക്ഷണമൊത്ത ഒരു പുരുഷനെ ബലി കൊടുക്കുകയാണെങ്കില്ആഗ്രഹങ്ങളെല്ലാം സാധിക്കുമെന്നാണ് അവരുടെ വിശ്വാസംഅതിനു വേണ്ടി രാജാവിനെ കുളിപ്പിച്ച് ചുവന്ന പട്ടുടുപ്പിച്ച് ചെമ്പരത്തിപ്പൂമാലയണിഞ്ഞു കാളീക്ഷേത്രത്തില്എത്തിച്ചുതന്റെ മരണം അടുത്തിരിക്കുന്നു എന്നറിഞ്ഞ രാജാവ് ഭയം കൊണ്ട് മരവിച് കണ്ണുമടച് നിന്നുപൂജയ്ക്ക് ശേഷം ബലി നടത്തുവാനുള്ള പൂജാരി അടുത്ത് വന്നു രാജാവിന്റെ ദേഹം പരിശോധിച്ചപ്പോള്കയ്യിലെ മുറിവ കണ്ടു .. ദേഹം ബലിക്ക് പറ്റിയതല്ലെന്ന് വിധിക്കുകയും ചെയ്തു..രാജാവിന് ജീവന്വീണ്ടുകിട്ടിതന്റെ കൈ മുറിഞ്ഞത് നല്ലതിനായിരുന്നുവെന്നു ബോധ്യപ്പെടുകയും ചെയ്തു..അകാരണമായി മന്ത്രിയെ ശിക്ഷിച്ചതില്പശ്ചാത്തപിച്ച രാജാവ് കൊട്ടാരത്തില്മടങ്ങിയെത്തി മന്ത്രിയെ വരുത്തി ക്ഷമായാചനം ചെയ്തുഎന്നിട്ട് ചോദിച്ചു ;എന്റെ കൈ മുറിഞ്ഞത് നല്ലതിനാണെന്ന് എനിക്ക് മനസ്സിലായി..കാരണം കൂടാതെ അങ്ങ് ഒരാഴ്ച ജയിലില്കിടന്നു വിഷമിച്ചത് എന്തിനായിരുന്നു..? അതെങ്ങനെയാണ്നല്ലതിനാകുന്നത് ?മന്ത്രി മറുപടി പറഞ്ഞു…’അതും ഈശ്വരനിശ്ചയംകൊണ്ട് നല്ലതിനായിരുന്നുഇല്ലെങ്കി
  4. ല്അങ്ങയുടെ കൂടെ ഞാനും നായാട്ടിനുപോരുംനമ്മളെ രണ്ടുപേരെയും കാപാലികന്മാര്പിടിക്കുംഅങ്ങയെ വിട്ടയ്ക്കുംബോള്പിന്നെ എന്നെയാണ് ബാലികൊടുക്കുകഅതില്ലാതായത് എന്നെ ജയിലില്ഇട്ടതുകൊണ്ടല്ലേ..?..എല്ലാം നല്ലതിനാണെന്ന് രാജാവിനു ബോധ്യം വന്നു
  5. നമുക്ക് എന്തെങ്കിലും ഒരു ആപത്ത് വരുമ്പോഴേക്കും നാം വല്ലാതെ വിഷമിക്കുന്നുവാസ്തവത്തില്അതെല്ലാം നമുക്ക് നല്ലതിനാകുന്നു..ഈശ്വരന്റെ ഓരോ അനുഗ്രഹമാകുന്നു എന്ന വിചാരം അത് സന്തോഷപൂര്വ്വം സഹിക്കുവാന്നമ്മെ പ്രാപ്തരാക്കുന്നുഒരു ആഭരണപണിക്കാരന്സ്വര്ണ്ണം തീയിലിട്ട് ഉരുക്കുകയും വെള്ളത്തില്മുക്കുകയും ചെയ്യുമ്പോലെയാണ്
  6. ഈശ്വരന്നമ്മുടെ ഹൃദയമാകുന്ന കനകത്തെ ദുഖാഗ്നിയിലെക്ക് തപിപ്പിക്കുകയും മിഴിനീരിലിട്ട് മുക്കുകയും ചെയ്യുന്നത്..സാധാരണ മനുഷ്യര്ക്ക് അപകടങ്ങള്സംഭവിക്കുമ്പോള്അതെന്തിനാണെന്ന് അറിയുവാനുള്ള കഷമയില്ലെന്നു മാത്രം..സമ്പത്തെന്നപോലെ വിപത്തും ഈശ്വരാനുഗ്രഹമാണെന്ന് വിചാരിച്ച് സന്തുഷ്ടചിത്തരായിരിക്കയാണ്വേണ്ടത്..ഇതാണ് ഒരു യാഥാര്ത്ഥ ഭക്തന്റെ സ്വഭാവം




എറണാകുളത്തപ്പന്‍ ക്ഷേത്രം


എറണാകുളത്തപ്പന്ക്ഷേത്രം
___________________________
എറണാകുളം നഗരമദ്ധ്യത്തിലാണ്പ്രസിദ്ധമായ എറണാകുളത്തപ്പന്ക്ഷേത്രം. എറണാകുളം എന്നൊരു നഗരം ഉണ്ടായിരുന്നില്ല. പണ്ട്ഇവിടെ ഒരു ദ്വീപായിരുന്നു. ചതുപ്പുനിറഞ്ഞ പ്രദേശം. എറണാകുളം ശിവക്ഷേത്രമാണ്പേരുണ്ടാവാന്കാരണമെന്ന്പുരാവൃത്തം. തമിഴില്ശിവന്ഇരയനാര്എന്നു പേരുണ്ടെന്നും ഇരയനാര്വിരാചിക്കുന്ന സ്ഥലം എന്നതുകൊണ്ടും ഋഷിനാഗക്കുളം എന്ന സ്ഥലനാമവും കൂടി ചേര്ന്നാണ്എറണാകുളം എന്ന പേരുണ്ടായതെന്ന്ഐതിഹ്യം. ക്ഷേത്രത്തിന്പടിഞ്ഞാറ്കൊച്ചിക്കായല്‍. അടുത്ത്നാഗക്കുളം ബോട്ട്ജട്ടി, സായന്തനങ്ങളില്കാറ്റുകൊള്ളാന്പറ്റിയ മനോഹരമായ ഒരു പാര്ക്ക്‌. കിഴക്ക്ഹനുമാന്ക്ഷേത്രവും വടക്ക്സുബ്രഹ്മണ്യക്ഷേത്രവും ഉണ്ട്‌.
മഹാദേവര്ക്ഷേത്രത്തിനോടടുക്കുമ്പോള്ശ്രീകോവിലിനു മുകളില്
വെട്ടിത്തിളങ്ങുന്ന സ്വര്ണ്ണത്താഴികക്കുടങ്ങള്‍. കിഴക്കും പടിഞ്ഞാറും ഗോപുലവാതിലുകള്‍. പടിഞ്ഞാറേ ഗോപുരം പ്രൗഢ ഗംഭീരം. അതിനടുത്ത്വെടിപ്പുര. അകത്ത്വിശാലമായ ആനക്കൊട്ടില്‍. ഇടതുവശത്ത്എറണാകുളത്തപ്പന്ഹാള്‍. ബലിക്കല്പുരയുടെ മുന്നിലും സ്വര്ണ്ണധ്വജത്തിന്മുകളിലും നന്ദികേശന്‍. മണല്നിറഞ്ഞ പറമ്പില്കല്ലുപാകിയ പ്രദക്ഷിണ വഴി.പടിഞ്ഞാറോട്ട്ദര്ശനമായി പരമശിവന്ശ്രീകോവിലില്പ്രശോഭിക്കുന്നു. ആദ്യം കിഴക്കോട്ട്ദര്ശനമായിരുന്ന എറണാകുളത്തപ്പന്‍. പഴയന്നൂര്ഭഗവതിക്കു ദര്ശനമേകാന്പടിഞ്ഞാറോട്ടായി എന്ന്പഴമ. ഗണപതി, ശാസ്താവ്‌, കിരാതമൂര്ത്തി, നാഗരാജാവ്തുടങ്ങിയ ഉപദേവന്മാരുണ്ട്‌. അഞ്ചു പൂജകളുള്ള മഹാക്ഷേത്രത്തില്നിര്മ്മാല്യം തൊഴുന്നത്വിശേഷം. അഭിഷേകം കഴിഞ്ഞാല്ഉണക്കലരിച്ചോറുകൊണ്ടുള്ള നിവേദ്യം. പിന്നെ ശര്ക്കരപായസം.
ശ്രീവേലിക്കുശേഷം പന്തീരടി പൂജ. ഉച്ചപൂജ കഴിഞ്ഞ്നട അടച്ചാല്വൈകിട്ട്നാലുമണിക്ക്തുറക്കും. പ്രധാനവഴിപാട്ആയിരത്തി ഒന്നു കുടം ജലധാര. എള്ളു തുലാഭാരവുമുണ്ട്‌. കിഴക്കേനടയില്വിളക്കുവച്ചാല്മംഗല്യഭാഗ്യസിദ്ധിക്ക്നല്ലതെന്ന്വിശ്വാസം. പണ്ട്ഹിമാലയത്തില്കുലുമുനി എന്നൊരു താപസ്സന്പാര്ത്തിരുന്നു. മഹര്ഷിയുടെ ആശ്രമത്തിലേക്ക്ആവശ്യമായ പൂജാദ്രവ്യങ്ങള്ശേഖരിക്കാന്ദേവലന്എന്നൊരു മുനികുമാരനുണ്ടായിരുന്നു. ഒരിക്കല്ദേവലനെ പാമ്പു കടിച്ചു. പാമ്പിനെ മുനികുമാരന്കയ്യോടെ കുരുക്കിട്ട്പിടിച്ചു. അതോടെ പാമ്പ്ചത്തു. ഇതു കണ്ട മുനി ദേവലന്ഒരു സര്പ്പമായിത്തീരട്ടേ എന്നു ശപിച്ചു. അങ്ങനെ ദേവലന്നാഗര്ഷി എന്ന നാഗമായി തീര്ന്നു. നാഗര്ഷി മുനിയോട്മോക്ഷത്തിനായി കേണു. അപ്പോള്മുനി പറഞ്ഞു കിഴക്കന്ദിക്കിലെ ഒരു പര്വ്വതത്തില്ശിവലിംഗവും കാത്തു കഴിയുന്ന ഒരു നാഗമുണ്ട്‌. ശിവലിംഗം എടുത്ത്രാമേശ്വരത്ത്പൂജിച്ച്അവിടെനിന്നും വടക്കോട്ട്യാത്ര ചെയ്യുമ്പോള്എവിടെയെങ്കിലും ഒരിടത്ത്ശിവലിംഗം ഉറയ്ക്കും. അവിടെവച്ച്നിനക്ക്ശാപമോക്ഷം ലഭിക്കും. അങ്ങനെ നാഗര്ഷി എറണാകുളത്ത്എത്തി. കാട്ടിലെ കുളത്തില്ഇറങ്ങി കുളിച്ചശേഷം നാഗര്ഷി വിഗ്രഹം പുജിക്കാന്തുടങ്ങി. കുളത്തില്നിന്ന അലക്കുകാരന്ഇതു കണ്ടു. അവര്ആളുകളെ കൂട്ടി തല്ലിയോടിക്കാന്ശ്രമിച്ചു. ശിവലിംഗമെടുത്ത്നാഗര്ഷിയും ഓടാന്തുടങ്ങി. എന്നാല്ശിവലിംഗം എടുക്കാന്കഴിഞ്ഞില്ല. അത്അവിടെ ഉറച്ചുപോയി. അന്ന്ശിവലിംഗം ഉറച്ച സ്ഥാനത്താണ് ക്ഷേത്രം. നാഗര്ഷിമോക്ഷം പ്രാപിച്ച്അപ്രതൃക്ഷനായി.പരശുരാമന്എത്തി വിഗ്രഹത്തിന്റെ പ്രതിഷ്ഠാകര്മ്മം നിര്വ്വഹിച്ചു. പിന്നീട്തൂശത്തു വില്വമംഗലം സ്വാമിയാരുടെ നിര്ദ്ദേശപ്രകാരം ക്ഷേത്രം പണിയിച്ചു. പടിഞ്ഞാറോട്ട്ദര്ശനമായി പ്രതിഷ്ഠാ കര്മ്മം നടത്തി. കിഴക്കേനടയില്ശ്രീ പാര്വ്വതിയുടെ ചൈതന്യമുണ്ടെന്നു കണ്ടതിനാല്കിഴക്കേവാതില്അടച്ചിടണമെന്നും സ്വാമിയാര്നിര്ദ്ദേശിച്ചു. ഇങ്ങനെ അടച്ച കതക്ആണ്ടിലൊരിക്കല്തുറക്കാറുണ്ടായിരുന്നെങ്കിലും ഇപ്പോള്തുറക്കാറേയില്ല. മകരമാസത്തില്തിരുവാതിരയ്ക്ക്ആറാട്ട്‌.