ശകുന്തള
വിശ്വാമിത്ര മഹര്‍ഷി ഹിമാലയത്തിലെ മാലനി നദിക്കരയില്‍ കൊടുംതപസനുഷ്ടിക്കുകയായിരുന്നു. പരലോകത്തിലെ ദേവന്മാരെ തോല്പിക്കാനുള്ള ഒരു വരത്തിനുവേണ്ടിയുള്ളതാണ് തപസ്സ്.
ഈ തപസ്സ് മുന്നോട്ടുപോയാല്‍ എപ്പോഴെങ്കിലും ബുദ്ധിമുട്ടു വന്നുചേരുമെന്നു മനസ്സിലാക്കിയ ദേവേന്ദ്രന് തപസ്സ് മുടക്കാന്‍ ദേവലോകത്തിലെ സുന്ദരിയായ മേനകയെ ഭൂമിയിലേക്കയച്ചു.
വെളുത്ത സാരിയുടുത്ത് ചുവന്ന ബ്ലൗസും കിലുങ്ങുന്ന പാദസരവും കൈത്തണ്ടയില്‍ വളകളുമായി മേനക എത്തി തപസനുഷ്ഠിക്കുന്ന വിശ്വാമിത്രനുചുറ്റും കുറെനേരം നൃത്തമാടി. വളകിലുക്കം കേട്ട് ഒന്നു കണ്ണുതുറന്ന വിശ്വാമിത്രന് പിന്നെയും ധ്യാനത്തല് മുഴുകിയെങ്കിലും അതു തുടരാനായില്ല. മുല്ലപ്പൂവിന്റെ പരിമളം പടര്‍ത്തി സമീപത്തുതന്നെ നൃത്തം ചെയ്യുന്ന മേനകയെ പിന്നീട് മഹര്‍ഷി എഴുന്നേറ്റു ചെന്ന് ആലിംഗനം ചെയ്തു.
തപസ്സ് മുടങ്ങിയപ്പോള്‍ ശരീരബോധം മഹര്‍ഷിയെ കീഴടക്കി. രാത്രിയും പകലും ഒന്നിച്ചു കഴിയേണ്ടിവന്ന മേനക മഹര്‍ഷിയില്‍ നിന്നും ഗര്‍ഭവതിയായി, പിന്നെ പ്രസവിച്ചു. പെണ്‍കുഞ്ഞ് തപസ് മുടക്കിയ ശേഷം വന്നതുപോലെ മടങ്ങിപ്പോകേണ്ടിയിരുന്ന മേനകയ്ക്ക് കുഞ്ഞ് ഒരു വിലങ്ങുതടിയായി. അവര്‍ ഒന്നും ചിന്തിക്കാതെ കുഞ്ഞിനെ എടുത്ത് കുറ്റിക്കാട്ടില്‍ കിടത്തിയശേഷം ദേവലോകത്തിലേക്കുപോയി.
കാട്ടിലൂടെ നടക്കുകയായിരുന്ന കണ്വമഹര്‍ഷി കുഞ്ഞിനെ കണ്ട് എടുത്തുകൊണ്ടു പോയി ആശ്രമത്തില്‍ വളര്‍ത്തി. യുവതിയായപ്പോള്‍ അവള് അമ്മയെക്കാള്‍ സുന്ദരിയായ. ആ കുട്ടിയാണു ശകുന്തള.
ഒരു ദിവസം ചന്ദ്രവംശരാജാവായ ദുഷ്യന്തന് വേട്ടയ്ക്കിറങ്ങിയപ്പോള്‍ ഒരു മാനിന്റെ പിന്നാലെ ഓടി. കണ്വാശ്രമവളപ്പില്‍ എത്തിച്ചേര്‍ന്നു. ശകുന്തളയെ കണ്ടപ്പോള്‍ മാനിന്റെ കാര്യം മറന്നു. ദുഷ്യന്തനും സുന്ദരനായിരുന്നു. കണ്വമഹര്‍ഷി ആശ്രമത്തില്‍ ഉണ്ടായിരുന്നില്ല. അതിഥിയെ സല്ക്കരിക്കേണ്ട ബാദ്ധ്യത ശകുന്തളയില്‍ വന്നുചേര്‍ന്നു.
അതിഥി പിന്നീട് കണ്വമഹര്‍ഷി വരുംമുന്‍പുതന്നെ ഗാന്ധര്‍വ്വവിധിപ്രകാരം ശകുന്തളയെ വിവാഹം കഴിച്ചു. മഹര്‍ഷി ഉള്ളപ്പോള്‍ മടങ്ങിയെത്താമെന്ന് വാക്കു നല്കി ദുഷ്യന്തന് യാത്രപറഞ്ഞു. ഇതിനിടയില്‍ ശകുന്തള ഗര്‍ഭിണിയായിക്കഴിഞ്ഞിരുന്നു.
കണ്വമഹര്‍ഷി വന്നപ്പോള്‍ ശകുന്തളയുടെ തോഴിമാരായ അനസൂയയും പ്രിയംവദയും ഉണ്ടായ സംഭവങ്ങള്‍ അദ്ദേഹത്തെ അറിയിച്ചു. സമാധാനചിത്തനായ കണ്വമഹര്‍ഷി ശകുന്തളയെ കുറ്റപ്പെടുത്തിയില്ല.
ദുഷ്യന്തനെ മാത്രം ധ്യാനിച്ച് ശകുന്തള ആശ്രമവാതിലില്‍ ഇരിക്കുമ്പോള്‍ ക്ഷിപ്രകോപിയായ ദുര്‍വാസാവു മഹര്‍ഷി അവിടെ കയറിവന്നു. ചിന്തയിലായിരുന്നതുകൊണ്ട് ശകുന്തള അതിഥിയെ തിരിച്ചറിയുകയോ ഉപചരിക്കുകയോ ചെയ്തില്ല.
“”ഇവള് ആരേ ഓര്‍മ്മിച്ചുകൊണ്ടിരിക്കുന്നുവോ അയാള്‍ ഇവളെ മറന്നുപോകട്ടെ” എന്ന് ദുര്‍വാസാവു ശപിച്ചു. സംഭവം കണ്ടുനിന്നിരുന്ന അനസൂയയും പ്രിയംവദയും മുന്നോട്ടു നടന്ന അദ്ദേഹത്തിന്റെ പുറകെ ഓടി ശാപമോക്ഷത്തിനായി ഇരന്നു.
എന്തെങ്കിലും അടയാളം കാണിച്ചാല്‍ ഓര്‍മ്മ വരുമെന്ന് ദുര്‍വാസാവു ശാപമോക്ഷം നല്കി. തോഴിമാര് ഓടിവന്ന് ദുഷ്യന്തന് സമ്മാനിച്ച മുദ്രമോതിരം വിരലില്‍ ഉണ്ടോ എന്നു പരിശോധിച്ചപ്പോള്‍ അത് യഥാസ്ഥാനത്ത് ഉണ്ടായിരുന്നു.
മോതിരം നഷ്ടപ്പെടാതെ സൂക്ഷിക്കണമെന്ന് തോഴിമാര് പറഞ്ഞെങ്കിലും ശാപം സംബന്ധിച്ച കാര്യങ്ങളൊന്നും ശകുന്തളയോടു പറഞ്ഞില്ല. അതറിഞ്ഞ് വിഷമിക്കേണ്ട എന്നു ധരിച്ചിട്ടായിരിക്കാം. മറവി സംഭവിച്ച ദുഷ്യന്തന് പിന്നെ ശകുന്തളയെ കാണാന്‍ വന്നില്ല.
കണ്വമഹര്‍ഷി ഗര്‍ഭിണിയായ ശകുന്തളയെ ദുഷ്യന്തരാജാവിന്റെ കൊട്ടാരത്തിലേക്കയയ്ക്കാന്‍ നിര്‍ബന്ധിതനായി. കാരണം അവള് പൂര്‍ണ ഗര്‍ഭിണി ആയിക്കഴിഞ്ഞിരുന്നു. ആശ്രമവാസികളായ ഗൗതമിയെയും ശാര്‍ങധരനെയും കൂട്ടി ശകുന്തളയെ അദ്ദേഹം കൊട്ടാരത്തലേക്കയച്ചു. വഴിക്ക് സോമാവതാര തീര്‍ത്ഥത്തില്‍ കൈകാലുകള്‍ കഴുകിയപ്പോള്‍ ശകുന്തളയുടെ വിരലില്‍ കിടന്ന മോതിരം വെള്ളത്തില്‍ പോയി. അവര്‍ അത് അറിഞ്ഞതുമില്ല.
കൊട്ടാരത്തിലെത്തിയ ശകുന്തളയെ ദുഷ്യന്തന് തിരിച്ചറിഞ്ഞില്ല. ശാപം നേരത്തെതന്നെ അദ്ദേഹത്തെ പിടികൂടിയിരുന്നു. പത്തു മാസമായിട്ടും ശകുന്തളയെ ഓര്‍മ്മ വരാതിരുന്നതും ഇതുകൊണ്ടുതന്നെയാണ്. അടയാളം കാണിക്കാന്‍ മുദ്രമോതിരം വിരലില്‍ ഉണ്ടായിരുന്നില്ല. വെറും അപരിചിതനായി പെരുമാറിയ ദുഷ്യന്തനു മുന്നില്‍ മോഹാലസ്യപ്പെട്ടു വീണ ശകുന്തളയെ മേനക കൂട്ടിക്കൊണ്ടുപോയി കശ്യപ മഹര്‍ഷിയുടെ ആശ്രമത്തിലാക്കി.
അവിടെ ശകുന്തളയ്ക്ക് ഒരു ആണ്കുഞ്ഞു ജനിച്ചു. മഹര്‍ഷി കുട്ടിക്ക് “സര്‍വ്വദമനന്‍’ എന്നു പേരിട്ടു. രാജതേജസ്സുള്ള കുട്ടി ആശ്രമവാസികള്‍ക്കെല്ലാം പ്രിയങ്കരനായി.
ദുഷ്യന്തരാജാവിനെ കാണാന്‍ പോകുന്നതിനിടയില്‍ കൈകാല്‍ കഴുകാനിറങ്ങിയ സോമാവതാരതീര്‍ത്ഥത്തില്‍ നഷ്ടപ്പെട്ട ശകുന്തളയുടെ മോതിരം ഒരു മത്സ്യം വിഴുങ്ങുകയായിരുന്നു. ഈ മത്സ്യത്തെ പിടിച്ച മുക്കുവന് മത്സ്യത്തിന്റെ വയറ്റില്‍ സ്വര്‍ണ്ണമോതിരം കണ്ട് അതു വില്ക്കാന് പോയപ്പോള്‍ പടയാളികള്‍ പിടിച്ചു.
രാജാവിന്റെ മുദ്രമോതിരമാണെന്നറിഞ്ഞതുകൊണ്ടാണു പിടിച്ചത്. മോതിരവുമായി പടയാളികള്‍ അയാളെ രാജാവിനു മുന്നില്‍ ഹാജരാക്കി. തന്റെ നിരപരാധിത്വം മുക്കുവന് വെളിപ്പെടുത്ത. മുദ്രമോതിരം കണ്ടപ്പോള്‍ ദുഷ്യന്തരാജാവിന് സംഭവങ്ങള്‍ ഓരോന്നും അടുക്കടുക്കായി ഓര്‍മ്മയിലെത്തി. ശകുന്തളയെ ഓര്‍മ്മിച്ച് അദ്ദേഹം വിഷണ്ണനായി കഴിഞ്ഞുകൂടി.
അവള്‍ക്ക് എന്തു സംഭവച്ചു എന്നറിയാന്‍ പലവഴികളിലൂടെ അന്വേഷിച്ചു. ദേവാസുരയുദ്ധം ആയിടെയാണ് ഉണ്ടായത്. പറക്കുന്ന തേരിലേറി ദേവലോകത്തില്‍ പോയി മടങ്ങുമ്പോള്‍ ഹിമാലയത്തിലെ വനത്തില്‍ ഒരു ബാലന് സിംഹക്കുട്ടിയുമായി ഉല്ലസിക്കുന്നത് ദുഷ്യന്തന് കാണാനിടയായി. തേര് അവിടെ നിറുത്തി കുട്ടിയെ കണ്ട രാജാവ് മാതാപിതാക്കളെപ്പറ്റി അന്വേഷിച്ചു. ബാലന് മാതാവിന്നടുക്കലേക്ക് കൂട്ടിക്കൊണ്ടുപോയി. ദുഷ്യന്തന് ശകുന്തളയെ തിരിച്ചറിയുകയും ആശ്ലേഷിക്കുകയും ചെയ്തു.
മഹര്‍ഷിയുടെ അനുവാദത്തോടെ ശകുന്തളയെയും മകനെയും കൊട്ടാരത്തില്‍ കൊണ്ടുവന്നു. സര്‍വ്വദമനന്‍ എന്ന ഈ കുട്ടിക്ക് ദുഷ്യന്ത മഹാരാജാവു നല്കിയ പേരാണ് ഭരതന്. ഭരതചക്രവര്‍ത്തി പിന്നീട് ദീര്‍ഘകാലം രാജ്യം ഭരിച്ചു. ഭരതന് ഭരിച്ച നാടിന് “ഭാരതം’ എന്ന പേരുണ്ടായി.

അഷ്ടാവക്രമഹർഷി
ബ്രഹ്മാദ്വൈതവാദിയും താര്‍ക്കികനുമായ ഒരു മഹര്‍ഷി. മഹാഭാരതത്തിലെ ആരണ്യപര്‍വത്തില്‍ അഷ്ടാവക്രീയം കഥ പ്രതിപാദിച്ചിട്ടുണ്ട്. കഹോഡന്‍ എന്നൊരു ബ്രഹ്മജ്ഞാനിയായ ബ്രാഹ്മണന് തന്റെ ആചാര്യനായ ഉദ്ദാലകന്റെ മകള്‍ സുജാതയെ വിവാഹം ചെയ്തു. അവള് ഗര്‍ഭിണിയായി. എപ്പോഴും ധ്യാനനിരതനായിരുന്ന കഹോഡന്‍ ഭാര്യയെപ്പറ്റി നിര്വിചാരനായി കഴിഞ്ഞുകൂടി. ഗര്ഭസ്ഥനായ ശിശു ഈ അനാസ്ഥയെച്ചൊല്ലി അച്ഛനെ പഴിച്ചു. കഹോഡന്‍ കുപിതനായി, 'വയറ്റില്‍ കിടന്ന് ഇത്രത്തോളം പറഞ്ഞ നീ എട്ടുവളവുകളോടുകൂടി ജനിക്കും' എന്നു ശപിച്ചു. പിതാവ് വേദോച്ചാരണത്തില്‍ അശുദ്ധപാഠം ചൊല്ലുന്നതുകേട്ട് ഗര്ഭസ്ഥനായ ശിശു പരിഹസിച്ചു ചിരിച്ചതിനാല്‍ കുപിതനായാണ് ഈ ശാപം നല്കപ്പെട്ടതെന്നു മറ്റൊരു ഐതിഹ്യം പ്രസ്താവിക്കുന്നു. മഹാഭാരതത്തില്‍ പറയുന്നത് രാത്രിയില്‍ വേദാധ്യയനം ചെയ്തതിന് അച്ഛനെ മകന് പരിഹസിച്ചു എന്നാണ്. ഭാര്യയ്ക്കു ഗര്‍ഭം തികഞ്ഞപ്പോള്‍ ധനം തേടി കഹോഡന്‍ ജനകരാജാവിന്റെ യാഗത്തില്‍ സംബന്ധിക്കാന്‍ പോയി. അവിടെവച്ച് വന്ദി എന്നൊരു പണ്ഡിതനോടു വാഗ്വാദത്തില്‍ തോറ്റു. തത്സംബന്ധമായി നിശ്ചയിച്ചിരുന്ന വ്യവസ്ഥപ്രകാരം കഹോഡന്‍ വെള്ളത്തില്‍ ആഴ്ത്തപ്പെട്ടു.
സുജാത പ്രസവിച്ച ശിശു പിതൃശാപം മൂലം എട്ടു വളവുകളോടുകൂടിയാണ് ജനിച്ചത്. അതിനാല്‍ അഷ്ടാവക്രനെന്നു പേരുകിട്ടി. 12 വയസ്സായപ്പോള്‍ പിതാവിനു നേരിട്ട അപമൃത്യുവെപ്പറ്റി അറിഞ്ഞു. തന്റെ അമ്മാവനായ ശ്വേതകേതുവിനോടൊന്നിച്ചു മിഥിലയിലെത്തി, അച്ഛനെ തോല്പിച്ച വന്ദിയെ വാദപ്രതിവാദത്തില്‍ ജയിച്ചു. വ്യവസ്ഥപ്രകാരം തോറ്റയാളെ വെള്ളത്തില്‍ മുക്കണമെന്നു രാജാവിനോടാവശ്യപ്പെട്ടു. തത്സമയം താന്‍ വരുണന്റെ പുത്രനാണെന്നും വരുണന് നടത്തുന്ന ഒരു യാഗത്തിനു ബ്രാഹ്മണരെ എത്തിച്ചുകൊടുക്കാന്വേണ്ടിയാണ് അവരെ വാദത്തില്‍ തോല്പിച്ച് വെള്ളത്തില്‍ മുക്കിയതെന്നും അവരെല്ലാം ജീവനോടുകൂടി ഇരിക്കുന്നുണ്ടെന്നും വന്ദി വെളിപ്പെടുത്തി. ജലഗര്ഭത്തില്നിന്നും കഹോഡനെ തിരികെവരുത്തി. അഷ്ടാവക്രന് പിതാവിന്റെ നിര്‍ദേശപ്രകാരം സമംഗ എന്ന പുണ്യതീര്‍ഥത്തില്‍ മുങ്ങിക്കുളിച്ചതോടെ വളവുകള്‍ എല്ലാം പോയി സുഭഗനായിത്തീരുകയും പിന്നീട് സുപ്രഭയെന്നൊരു മുനിപുത്രിയെ വിവാഹം കഴിക്കുകയും ചെയ്തു

ഉത്താനകന്
അയോധധൗമ്യ മഹര്‍ഷിയുടെ ശിഷ്യന്മാരില് ഒരാളായിരുന്ന വേദ മുനിയുടെ ശിഷ്യനായിരുന്നു
ഉത്താനകന്.ഒരിക്കല്‍ അദ്ദേഹം യാഗാവശ്യങ്ങള്‍ക്ക് വേണ്ടി കുറച്ചു നാള് മാറിനില്‍ക്കേണ്ടി വന്നപ്പോള്‍ തന്റെ ആശ്രമവും മറ്റും ഉത്താനകനെ നോക്കാനേല്പിച്ചു. ഉത്താനകനാകട്ടെ ഗുരുവിന്റേ ആഗ്രഹം പോലെ ആശ്രമവും പരിസരവും വളരെ ഭംഗിയായ് സൂക്ഷിച്ചു.ഗുരു തിരിച്ചു വന്നപ്പോള്‍
ഉത്താനകന്റെ പ്രവര്‍ത്തിയില്‍ സന്തുഷ്ടനായി പറഞ്ഞു" നിന്റെ അദ്ധ്യയനം സമാപിക്കാറായിരിക്കുന്നു. നിനക്ക് ഈ ഗുരുകുലം വിട്ടു പോകാം". ഇതു കേട്ടപ്പോള്‍ ഉത്താനകന് ചോദിച്ചു"അങ്ങേക്ക് ഞാന്‍ എന്താണ് ഗുരുദക്ഷിണയായ് നല്‍കേണ്ടത്".ഗുരു പറഞ്ഞു" നീ പോയി നമ്മുടെ പത്നിയോടു ചോദിക്കൂ".അങ്ങനെ ഉത്താനകന് ഗുരു പത്നിയുടെ സമീപത്ത് ചെന്നു. ഗുരു പത്നി പറഞ്ഞു." ഇന്നേക്ക് നാലാം ദിവസം ഈ ആശ്രമത്തില്‍ വെച്ച് ഒട്ടെറെ ബ്രാഹ്മണരും മറ്റും പന്കേടുക്കുന്ന ഒരു യാഗം നടക്കുന്നുണ്ട. അതിലേക്ക് ധരിക്കുവാനായി എനിക്ക് പൗഷ്യ രാജാവിന്റെ പത്നിയുടെ കമ്മല്‍ കിട്ടിയാല്‍ കൊള്ളമെന്നുണ്ട്. നീ അതെനിക്കു കൊണ്ടുത്തരണം."
അങ്ങനെ ഗുരുവിന്റെ ആശീര്‍വാദവും വാങ്ങി ഉത്താനകന് കൊട്ടാരതിലേക്ക് യാത്ര തിരിച്ചു. വഴിമദ്ധ്യേ അദ്ദേഹം ഒരു കൂറ്റന്‍ കാളയേയും അതിനൊപ്പം ഒരു അസാധാരണ മനുഷ്യനേയും കണ്ടു.ആ മനുഷ്യന് ഉത്താനകനോട് പറഞ്ഞു. " ഈ കാളയുടെ ചാണകം ഭക്ഷിക്കു".ഉത്താനകന് ഇതു കേട്ട് ഒന്നും മിണ്ടാതെ നിന്നു. അപ്പോള്‍ ആ മനുഷ്യന് വീണ്ടും പറഞ്ഞു." സംശയികേണ്ട. നിന്റെ ഗുരുവും ഇതു ഭക്ഷിചിട്ടുണ്ട്." ഇതു കേട്ടപ്പോള്‍ ഉത്താനകന് ആ മനുഷ്യന് പറഞ്ഞതു പോലെ ചെയ്തു.അങ്ങ്നെ അദ്ദേഹം കൊട്ടാരത്തിലെത്തി. പൗഷ്യ രാജാവ് അദ്ദേഹത്തെ വളരെയധികം ആദരവോടെ സ്വീകരിച്ചിരുത്തി. ഉത്താനകന് തന്റെ ആഗമനോദ്ദേശം വെളിപ്പെടുത്തി.രാജാവു പറഞ്ഞു. " അങ്ങ് അന്തഃപുരത്തില്‍ ചെന്നു രാജ്ഞിയോട് ചോദിക്കു" . അങ്ങനെ ഉത്താനകന് അന്തഃപുരത്തില്‍ ചെന്നു എന്നാല്‍ അദ്ദെഹത്തിനു അവിടെ ആരെയും കാണാന്‍ കഴിഞ്ഞില്ല.ഉത്താനകന് തിരിച്ചു വന്നു രാജാവിനെ കാര്യം ധരിപ്പിച്ചു.രാജാവു പറഞ്ഞു "അല്ലയോ മഹര്‍ഷേ, എന്റെ ഭാര്യ വളരെ വിശുദ്ധയായ സ്ത്രിയാണ്. ഏതെന്കിലും തരത്തില്‍ അശുദ്ധിയുള്ള ആള്‍ക്ക് അവളെ കാണാന്‍ സാധിക്കുകയില്ല."ഇതു കേട്ട ഉത്താനകന് ചിന്തിചു എന്നിട്ടു പറഞ്ഞു" രാജന് അങ്ങു പറഞ്ഞ്തു ശരിയാണ് തിടുക്കം കാരണം ഭക്ഷണത്തിനു ശേഷം ഞാന്‍ നിന്നുകൊണ്താണ് ശരീര ശുദ്ധി ചെയ്തത്.അതായിരിക്കും കാരണം"ഇതു പറഞ്ഞ്തിനു ശേഷം അദ്ദേഹം വിധിപ്രകാര്ം ശരീര ശുദ്ധി വരുത്തി അന്തഃപുരത്തില്‍ ചെന്നു . ഇത്തവണ അദ്ദേഹം രാജ്ഞിയെ കണ്ടു. കാര്യം പറഞ്ഞപ്പോള്‍ രാജ്ഞി സന്തോഷത്തോടു കൂടി കമ്മല്‍ അദ്ദേഹത്തിനു നല്കി.എന്നിട്ടു പറഞ്ഞു."സര്‍പ്പരാജാവായ തക്ഷകന് എന്റെ ഈ കമ്മലില്‍ ആഗ്രഹമുണ്ട്. അതുകൊണ്ട് വളരെ ശ്രദ്ധയോടെ കൊണ്ടു പോകണം."ഇതു കേട്ട ഉത്താനകന് പറഞ്ഞു"തക്ഷകന് എന്റെ കയ്യില്‍ നിന്നു ഇതു അപഹരിക്കുകയില്ല."
അങ്ങനെ ഉത്താനകന് കമ്മലുമായി യാത്ര തിരിച്ചു. വഴിമ്ദ്ധ്യേ അദ്ദേഹം തന്റെ എതിരേ ഒരു പിച്ചക്കാരന് നടന്നു വരുന്ന്തു കണ്ടു. അദ്ദേഹം ആ കമ്മല്‍ ഒരു മരച്ചുവട്ടില്‍ വച്ച് കുളിക്കാന്‍ വേണ്ടി നദിയിലേക്ക് പോയി. ആ സമയത്ത് പിച്ചക്കാരന് ആ കമ്മലുമായി കടന്നു കളഞ്ഞു.ഇതു കണ്ട ഉത്താനകന് പിച്ചക്കാരന്റെ പുറകെ ചെന്ന് അവനെ കടന്നു പിടിച്ചു. തല്‍ക്ഷണം ആ പിച്ചക്കാരന് തന്റെ സ്വന്തം രൂപം പുറത്തെടുത്തു. അതു മറ്റാരുമല്ലായിരുന്നു നാഗരാജാവായ തക്ഷകന് തന്നെയായിരുന്നു. തക്ഷകന് ഉത്താനകന്റെ കയ്യില്‍ നിന്നു വഴുതിമാറി തൊട്ടടുത്ത കണ്ട മാളത്തിലൂടെ നാഗലോകത്തേക്ക് യാത്രയായി.
അപ്പോള്‍ ഉത്താനകന് രാജ്ഞി പറഞ്ഞത് ഓര്‍മ്മ വന്നു. കമ്മല്‍ കൊണ്ടു പോയത് തക്ഷകന് തന്നെയെന്നു ഉറപ്പിച്ച് അദ്ദേഹം തൊട്ടടുത്ത് കിടന്ന ഒരു വടി എടുത്ത് മാളം വലുതാക്കാന്‍ തുടങ്ങി. ഉത്താനകന്റെ ഈ അവസ്ഥയില്‍ വിഷമം തോന്നിയ ഇന്ദ്രന് തന്റെ വജ്രായുധം ഉപയോഗിച്ച് അദ്ദേഹത്തെ സഹായിച്ചു.
അങ്ങനെ ഉത്താനകന് നാഗലോകത്തെത്തി. അവിടെ അദ്ദെഹം കണ്ട്ത് രണ്ടു സ്ത്രികള്‍ കറപ്പും വെളുപ്പും നൂലുകളുപയോഗിച്ച് ഇടവേളയില്ലാതെ തുണി നെയ്യുന്ന്തും,അതുപൊലെ 12 ആരക്കാലുകളുള്ള ഒരു വലിയ ചക്രം ആറു കുട്ടികള്‍ ചേര്‍ന്ന് ഉരുട്ടി നീക്കുന്നതും പിന്നെ ഒരു കുതിരയേയും അതിനു മുകളില്‍ വളരെ സുന്ദരനായ ഒരു മനുഷ്യനേയും. ഉത്താനകന് ആ മനുഷ്യനോട് തന്നെ സഹായിക്കണമെന്ന് അഭ്യര്‍ത്ഥിച്ചു. ആ മനുഷ്യന് പറഞ്ഞു " നീ ഈ കുതിരയുടെ പുറത്ത് ശക്തിയായി ഊതുക".ഉത്താനകന് അപ്രകാരം ചെയ്തു. അപ്പോള്‍ ആ കുതിരയുടെ ഓരോ രോമകൂപത്തില്‍ നിന്നും തീ വമിക്കാന്‍ തുടങ്ങി. ചൂട് അസഹനീയമായപ്പോള്‍ നാഗങ്ങള്‍ വെളിയില്‍ വരാന്‍ തുടങ്ങി. അവസാനം തക്ഷകന് തന്നെ അവിടെ എത്തിച്ചേര്‍ന്ന് ആ കമ്മല്‍ അദ്ദേഹത്തിനു നല്കി.
കമ്മല്‍ കൈയിലെത്തിച്ചേര്‍ന്നപ്പോളാണ് ഉത്താനകന് ചിന്തിച്ചത് ഇന്നാണ് ഗുരു പത്നി പറഞ്ഞ് ആ ദിവസം. ഇത്രയും ദൂരത്തു നിന്നും എങ്ങനെ അവിടെ എത്തിച്ചേരും.ഉത്താനകന്റെ ഈ ചിന്ത മനസ്സിലാകിയ ആ മനുഷ്യന് പറഞ്ഞു." നീ ഈ കുതിരമായി പോകു. ഇതു നിന്നെ നിമിഷങ്ങള്‍ക്കുള്ളില്‍ ലക്ഷ്യസ്ഥാനത്തെത്തിക്കും."അങ്ങനെ ഉത്താനകന് ആ കുതിരപ്പുറത്തേറി ആശ്രമത്തിലെത്തിച്ചേര്‍ന്നു. കമ്മല്‍ ഗുരുപത്നിക്കു നല്കി.അതിനു ശേഷം അദ്ദെഹം ഗുരുവിനു മുന്‍പിലെത്തി പറഞ്ഞു. "ഗുരോ ഈ കമ്മല്‍ എന്റെ കയ്യില്‍ നിന്നും തക്ഷകന് അപഹരിച്ചു കൊണ്ടു പോയിരുന്നു അത് ലഭിക്കാന്‍ വേണ്ടി എനിക്ക് നാഗലോകത്തില്‍ പോവേണ്ടി വന്നു.അവിടെ ഞാന്‍ രണ്ടു സ്ത്രികള്‍ കറപ്പും വെളുപ്പും നൂലുകളുപയോഗിച്ച് ഇടവേളയില്ലാതെ തുണി നെയ്യുന്നത് കണ്ടു.ഗുരോ ആരാണവര്‍? അതുപോലെ 12 ആരക്കാലുകളുള്ള ഒരു വലിയ ചക്രം ആറു കുട്ടികള്‍ ചേര്‍ന്ന് ഉരുട്ടി നീക്കുന്നത് കണ്ടു. എന്താണ്ത് അര്‍ത്ഥമാക്കുന്നത്.അതുപോലെ എന്നെ എവിടെ എത്തിച്ച ആ കുതിരയും ആ മനുഷ്യനും ആരാണ്. പിന്നെ ഞാന്‍ കൊട്ടാരത്തിലെക്ക് പോകും വഴി കണ്ട ആ ഭിമാകാരനായ കാളയും കാളക്കാരനും ആരാണ് ? ആ കാളക്കാരന് എന്നോട് അതിന്റെ ചാണകം ഭക്ഷിക്കാന്‍ പറഞ്ഞു. അങ്ങും അത് ഭക്ഷിച്ചിട്ടുണ്ടെന്നു പറഞ്ഞു. ഗുരോ എന്താണിതു കൊണ്ട് അര്‍ത്ഥമാക്കുന്നതെന്നു അങ്ങ് എനിക്ക് മനസ്സിലാക്കിത്തന്നാലും.
ഇതുകേട്ട് ഗുരു പറഞ്ഞു." നീ നാഗലോകത്ത് കണ്ട് രണ്ട് സ്ത്രീകള്‍ ധാതാവും വിധാതാവുമാണ്. കറുപ്പും വെളുപ്പും നൂലുകള്‍ രാത്രിയേയും പകലിനേയും ആണ് സൂചിപ്പിക്കുന്നത്.അതുപൊലെ 12 ആരക്കാലുകളുള്ള ഒരു വലിയ ചക്രം ഒരു വര്‍ഷത്തെയും ആറു കുട്ടികള്‍ ആറു ഋതുക്കളെയും
പ്രതിനിധാനം ചെയ്യുന്നു.നീ അവിടെ കണ്ട മനുഷ്യന് മഴദേവനായ പാര്‍ജ്ജന്യനാണ്.കുതിര അഗ്നിദേവനും.പിന്നെ നീ വഴിയില്‍ കണ്ട കാള ഐരാവതമാണ് ,കാളക്കാരന് ഇന്ദ്രനും നീ ഭക്ഷിച്ചത് അമൃതാണ്. അതു കൊണ്ടാണ് നിനക്കു നാഗലോകത്ത് പോയിട്ടും തിരികെ വരാന്‍ കഴിഞ്ഞത്. ഉത്താനകാ, നിന്റെ വിദ്യാഭാസം പൂര്‍ത്തിയായിരിക്കുന്നു. നിനക്ക് ഇനി ഇവിടം വിട്ടു പോകാം"
ഉത്താനകന് അങ്ങനെ ആശ്രമത്തില്‍ നിന്നും യാത്രയായി. എന്നാല്‍ തന്റെ ഉദ്യമത്തിനു തടസ്സം സൃഷ്ടിക്കാന്‍ ശ്രമിച്ച തക്ഷകനെ ഒരു പാഠം പഠിപ്പിക്കണമെന്ന് തിരുമാനിച്ച് അദ്ദേഹം നേരെ ജനമേജയന്റെ കൊട്ടാരത്തില്‍ ചെന്നു പറഞ്ഞു. " നാഗങ്ങളുടെ അഹന്കാരം നാള്‍ക്കുനാള്‍ വര്‍ദ്ധിച്ചു വരികയാണ് താന്കളുടെ പിതാവിനെ കൊന്ന തക്ഷകന് ഇന്നു എന്റെ ലക്ഷ്യത്തിനു തടസ്സം വരുത്താനും ശ്രമിച്ചു. അതുകൊണ്ട് രാജന് നാഗങ്ങളുടെ ഈ അഹന്കാരം ശമിപ്പിക്കുന്നതിനു വേണ്ടി ഒരു യാഗം നടത്തു. " അങ്ങനെ ഉത്താനകന്റെ നിര്‍ദേശപ്രകാരം തന്റെ പിതാവിന്റെ മരണത്തിനുത്തവാദിയായ തക്ഷകനെയും നാഗവംശത്തെയും നശിപ്പികാന്‍ വേണ്ടി ജനമേജയന് നടത്തിയ യാഗമാണ് സര്‍പ്പസത്രം.ആ സര്‍പ്പസത്രത്തിന്റെ ഇടവേളകളില്‍ വച്ചാണ് വേദവ്യാസന്റെ ശിഷ്യനായ വൈശന്പായനന്‍ ജനമേജയന് ഭാരതകഥ പറഞ്ഞു കൊടുക്കുന്നത്.എന്നാല്‍ തക്ഷകനു വേണ്ടി നടത്തിയ ഈ യാഗത്തില്‍ നിന്ന് തക്ഷകന് രക്ഷപ്പെട്ടു. ആ കഥ പിന്നിടൊരിക്കല്‍ പറയാം