അംബരീഷന്‍
പണ്ട് ഭാരതത്തില്‍ അംബരീഷന്‍ എന്നൊരു രാജാവ് ഭരിച്ചിരുന്നു. അദ്ദേഹം പരമഭക്തനും ജാഞാനിയും ആയിരുന്നു. അദ്ദേഹത്തിന്റെ രക്ഷക്കായി വിഷ്ണുഭഗവാന്‍ തന്നെ സ്വന്തം സുദര്‍ശനചക്രത്തെ കൊട്ടാരത്തില്‍ വച്ചിരുന്നു.
ഒരു ദിവസം ദുര്‍വാസാവു മഹര്‍ഷി, രാജാവിന്റെ കൊട്ടാരത്തില്‍ എത്തി. അന്ന് രാജാവ് ഏകാദശിവ്രതം കഴിഞ്ഞുള്ള പ്രാര്‍ത്ഥനയ്ക്ക് തുടങ്ങുകയായിരുന്നു. ഉടനെ രാജാവ് മഹര്‍ഷിയെ പൂജിച്ചിരുത്തി, കൊട്ടാരത്തില്‍ നിന്നും ഭിക്ഷ സ്വീകരിക്കണമെന്നപേക്ഷിച്ചു . ആ ക്ഷണം സ്വീകരിച്ച് മഹര്‍ഷി കുളിക്കാനായി പുറപ്പെട്ടു. വളരെ സമയമായിട്ടും മഹര്‍ഷി കളികഴിഞ്ഞെത്തിയില്ല. ഏകാദശിവ്രതം അവസാനിപ്പിക്കുന്നതിന് ചില നിബന്ധനകളൊക്കെയുണ്ട്. അംബരീഷ മഹാരാജാവിന് വ്രതം അവസാനിപ്പിക്കേണ്ട സമയം അതിക്രമിച്ചു. അദ്ദേഹം പണ്ഡിതന്മാരുമായി പരിഹാരം ചര്‍ച്ചചെ്തു. പണ്ഡിതന്മാരുടെ അഭിപ്രായപ്രകാരം ജലപാനം നടത്തി വ്രതം അവസാനിപ്പിക്കാം എന്നു തീരുമാനിച്ചു.
കുറെസമയം കഴിഞ്ഞപ്പോള്‍ മഹര്‍ഷി എത്തി. അതിഥിയായ താന്‍ എത്തുന്നതിനുമുമ്പ് രാജാവ് ആഹാരം കഴിച്ചിരിക്കുന്നു. എന്ന് അദ്ദേഹം തന്റെ ജ്ഞാനദൃഷ്ടികൊണ്ട് മനസ്സിലാക്കി. ഇത്, തന്നെ ധിക്കരിച്ചതാണെന്ന് ധരിച്ച് കോപിഷ്ഠനായ ദുര്‍വാസാവ് മഹര്‍ഷി തന്റെ ജട പറിച്ചെടുത്ത് നിലത്ത് ആഞ്ഞടിച്ചു. അപ്പോള്‍ തീജ്വാല വമിക്കുന്ന കണ്ണുകളോടുകൂടിയ കറുത്ത ഒരു ഭീകരരൂപം ഉണ്ടായി. കൃത്തിക എന്നാണവളുടെ പേര്. പനയെക്കാള്‍ പൊക്കവും ആനയെക്കാള്‍ വണ്ണവും ഉണ്ട്. കൃത്തിക രാജാവിനെ വിഴുങ്ങുന്നതിനായി പാഞ്ഞടുത്തു. രാജാവിന് ഒരു ഭയവും തോന്നിയില്ല. പക്ഷേ സുദര്‍ശനചക്രം പാഞ്ഞുവന്ന് തന്റെ രശ്മികള്‍ കൊണ്ട് കൃത്തികയെ ഭസ്മമാക്കി എന്നിട്ട് ദുര്‍വാസാവു മഹര്‍ഷിയുടെ നേരെ തിരിഞ്ഞു. മഹര്‍ഷി പേടിച്ച് ഓടി കൈലാസത്തില്‍ ശിവന്റെ അടുത്തെത്തി അഭയം അഭ്യര്‍ത്ഥിച്ചു. മഹര്‍ഷി ശിവഭക്തനാണല്ലോ? പക്ഷെ ശിവന്‍ പറഞ്ഞു-സുദര്‍ശനചക്രത്തോട് എതിരിടാന്‍ തനിക്ക് കഴിവില്ല എന്ന്. ദുര്‍വാസാവ് അവിടെ നിന്നും ബ്രഹ്മാവിന്റെ അടുത്തേക്കോടി. പക്ഷേ മഹര്‍ഷിക്ക് അവിടെയും അഭയം കിട്ടിയില്ല. പിന്നെ സുദര്‍ശനചക്രത്തിന്റെ ഉടമയായ വിഷ്ണഭഗവാന്റെ അടുത്തുതന്നെ ചെന്ന് തന്നെ രക്ഷിക്കണമെന്നപേക്ഷിച്ചു. എന്നാല്‍ വിഷ്ണു ഭഗവാന്‍ പറഞ്ഞതെന്താണെന്നോ ‘ഞാനെന്തുചെയ്യാനാണ്. ഞാന്‍ എന്റെ ഭക്തന്റെ ദാസനാണ്. എനിക്ക് എന്റെ ഭക്തനെയും, ഭക്തന് എന്നെയും മാത്രമേ അറിഞ്ഞുകൂടൂ. എന്റെ ഭക്തനാണ് എന്നെക്കാള്‍ വലിയവന്‍. അതുകൊണ്ട് എന്റെ ഭക്തനായ അംബരീഷനെത്തന്നെ അഭയം പ്രാപിക്കൂ. പിന്നെ മഹര്‍ഷേ, ഒരുകാര്യം കൂടി മനസ്സിലാക്കൂ. തപസ്സും യോഗശക്തിയും എല്ലാം ഉണ്ടെങ്കിലും വിനയം ഇല്ലെങ്കില്‍ അതെല്ലാം നിഷ്ഫലമാണ്. ഇത്രയും കേട്ടപ്പോള്‍ മഹര്‍ഷി പശ്ചാത്താപത്തോടുകൂടി അംബരീഷ മഹാരാജാവിന്റെ കൊട്ടാരത്തിലെത്തി. ഇത്രയും സംഭവങ്ങള്‍ കഴിഞ്ഞപ്പോഴേക്കും ഒരു വര്‍ഷം കഴിഞ്ഞിരുന്നു. അവിടെ ചെന്നപ്പോള്‍ ദുര്‍വാസാവ് മഹര്‍ഷികണ്ടതെന്താണ്? രാജാവ് മഹര്‍ഷിയെ പ്രതീക്ഷിച്ച് അന്ന് നിന്നിടത്തുതന്നെ നില്ക്കുകയാണ്. മഹര്‍ഷി രാജാവിന്റെ കാല്‍ക്കല്‍വീണ് രക്ഷക്കായി അഭ്യര്‍ത്ഥിച്ചു. അപ്പോള്‍ രാജാവ് സുദര്‍ശനചക്രത്തോട് അപേക്ഷിച്ചു. ‘ഞാന്‍ എന്തെങ്കിലും തപസ്സോ പുണ്യമോ ചെയ്തിട്ടുണ്ടെങ്കില്‍ അതിന്റെ ശക്തി ഞാന്‍ സമര്‍പ്പിക്കുന്നു. ഹേ സുദര്‍ശനചക്രമേ ശാന്തമാകൂ. ഉടന്‍തന്നെ സുദര്‍ശനചക്രം ശാന്തമായി. മഹര്‍ഷിയെ രാജാവ് വേണ്ടവണ്ണം സല്‍ക്കരിച്ച് യാത്രയാക്കി.
വിനയവും ക്ഷമയും നമുക്കുണ്ടാകണം. പിന്നെ, ദുര്‍വാസാവുമഹര്‍ഷി തന്റെ തപസ്സ് മറ്റുളളവരെ ശിക്ഷിക്കാന്‍വേണ്ടി ഉപയോഗിപ്പെടുത്തിയതുപോലെയാക രുത്. അംബരീഷമഹര്‍ഷി തന്റെ തപസ്സ് സുദര്‍ശനചക്രത്തെ ശാന്തമാക്കാന്‍ വേണ്ടി ചിലവാക്കിയതുപോലെയാകണം. നമുക്ക് എന്തെങ്കിലും ശക്തിയുണ്ടെങ്കില്‍ അത് നല്ല കാര്യങ്ങള്‍ക്ക് മാത്രമേ ചിലവഴിക്കാവൂ.
പിന്നെ, ദുര്വാസാവുമഹര്ഷിയ്ക്കുപോ ലും ഇങ്ങനെ അബദ്ധങ്ങള്‍ പറ്റിയെങ്കില്‍ നമ്മളൊക്കെ എത്ര സൂക്ഷിച്ചു പെരുമാറണം! അല്ലേ? തന്നോട്, അപ്രിയം ചെയ്യുന്നവരോടുപോലും പ്രതികാരബുദ്ധി ഇല്ലാതിരിക്കണം.
ഒരു ദിവസം ദുര്‍വാസാവു മഹര്‍ഷി, രാജാവിന്റെ കൊട്ടാരത്തില്‍ എത്തി. അന്ന് രാജാവ് ഏകാദശിവ്രതം കഴിഞ്ഞുള്ള പ്രാര്‍ത്ഥനയ്ക്ക് തുടങ്ങുകയായിരുന്നു. ഉടനെ രാജാവ് മഹര്‍ഷിയെ പൂജിച്ചിരുത്തി, കൊട്ടാരത്തില്‍ നിന്നും ഭിക്ഷ സ്വീകരിക്കണമെന്നപേക്ഷിച്ചു
കുറെസമയം കഴിഞ്ഞപ്പോള്‍ മഹര്‍ഷി എത്തി. അതിഥിയായ താന്‍ എത്തുന്നതിനുമുമ്പ് രാജാവ് ആഹാരം കഴിച്ചിരിക്കുന്നു. എന്ന് അദ്ദേഹം തന്റെ ജ്ഞാനദൃഷ്ടികൊണ്ട് മനസ്സിലാക്കി. ഇത്, തന്നെ ധിക്കരിച്ചതാണെന്ന് ധരിച്ച് കോപിഷ്ഠനായ ദുര്‍വാസാവ് മഹര്‍ഷി തന്റെ ജട പറിച്ചെടുത്ത് നിലത്ത് ആഞ്ഞടിച്ചു. അപ്പോള്‍ തീജ്വാല വമിക്കുന്ന കണ്ണുകളോടുകൂടിയ കറുത്ത ഒരു ഭീകരരൂപം ഉണ്ടായി. കൃത്തിക എന്നാണവളുടെ പേര്. പനയെക്കാള്‍ പൊക്കവും ആനയെക്കാള്‍ വണ്ണവും ഉണ്ട്. കൃത്തിക രാജാവിനെ വിഴുങ്ങുന്നതിനായി പാഞ്ഞടുത്തു. രാജാവിന് ഒരു ഭയവും തോന്നിയില്ല. പക്ഷേ സുദര്‍ശനചക്രം പാഞ്ഞുവന്ന് തന്റെ രശ്മികള്‍ കൊണ്ട് കൃത്തികയെ ഭസ്മമാക്കി എന്നിട്ട് ദുര്‍വാസാവു മഹര്‍ഷിയുടെ നേരെ തിരിഞ്ഞു. മഹര്‍ഷി പേടിച്ച് ഓടി കൈലാസത്തില്‍ ശിവന്റെ അടുത്തെത്തി അഭയം അഭ്യര്‍ത്ഥിച്ചു. മഹര്‍ഷി ശിവഭക്തനാണല്ലോ? പക്ഷെ ശിവന്‍ പറഞ്ഞു-സുദര്‍ശനചക്രത്തോട് എതിരിടാന്‍ തനിക്ക് കഴിവില്ല എന്ന്. ദുര്‍വാസാവ് അവിടെ നിന്നും ബ്രഹ്മാവിന്റെ അടുത്തേക്കോടി. പക്ഷേ മഹര്‍ഷിക്ക് അവിടെയും അഭയം കിട്ടിയില്ല. പിന്നെ സുദര്‍ശനചക്രത്തിന്റെ ഉടമയായ വിഷ്ണഭഗവാന്റെ അടുത്തുതന്നെ ചെന്ന് തന്നെ രക്ഷിക്കണമെന്നപേക്ഷിച്ചു. എന്നാല്‍ വിഷ്ണു ഭഗവാന്‍ പറഞ്ഞതെന്താണെന്നോ ‘ഞാനെന്തുചെയ്യാനാണ്. ഞാന്‍ എന്റെ ഭക്തന്റെ ദാസനാണ്. എനിക്ക് എന്റെ ഭക്തനെയും, ഭക്തന് എന്നെയും മാത്രമേ അറിഞ്ഞുകൂടൂ. എന്റെ ഭക്തനാണ് എന്നെക്കാള്‍ വലിയവന്‍. അതുകൊണ്ട് എന്റെ ഭക്തനായ അംബരീഷനെത്തന്നെ അഭയം പ്രാപിക്കൂ. പിന്നെ മഹര്‍ഷേ, ഒരുകാര്യം കൂടി മനസ്സിലാക്കൂ. തപസ്സും യോഗശക്തിയും എല്ലാം ഉണ്ടെങ്കിലും വിനയം ഇല്ലെങ്കില്‍ അതെല്ലാം നിഷ്ഫലമാണ്. ഇത്രയും കേട്ടപ്പോള്‍ മഹര്‍ഷി പശ്ചാത്താപത്തോടുകൂടി അംബരീഷ മഹാരാജാവിന്റെ കൊട്ടാരത്തിലെത്തി. ഇത്രയും സംഭവങ്ങള്‍ കഴിഞ്ഞപ്പോഴേക്കും ഒരു വര്‍ഷം കഴിഞ്ഞിരുന്നു. അവിടെ ചെന്നപ്പോള്‍ ദുര്‍വാസാവ് മഹര്‍ഷികണ്ടതെന്താണ്? രാജാവ് മഹര്‍ഷിയെ പ്രതീക്ഷിച്ച് അന്ന് നിന്നിടത്തുതന്നെ നില്ക്കുകയാണ്. മഹര്‍ഷി രാജാവിന്റെ കാല്‍ക്കല്‍വീണ് രക്ഷക്കായി അഭ്യര്‍ത്ഥിച്ചു. അപ്പോള്‍ രാജാവ് സുദര്‍ശനചക്രത്തോട് അപേക്ഷിച്ചു. ‘ഞാന്‍ എന്തെങ്കിലും തപസ്സോ പുണ്യമോ ചെയ്തിട്ടുണ്ടെങ്കില്‍ അതിന്റെ ശക്തി ഞാന്‍ സമര്‍പ്പിക്കുന്നു. ഹേ സുദര്‍ശനചക്രമേ ശാന്തമാകൂ. ഉടന്‍തന്നെ സുദര്‍ശനചക്രം ശാന്തമായി. മഹര്‍ഷിയെ രാജാവ് വേണ്ടവണ്ണം സല്‍ക്കരിച്ച് യാത്രയാക്കി.
വിനയവും ക്ഷമയും നമുക്കുണ്ടാകണം. പിന്നെ, ദുര്‍വാസാവുമഹര്‍ഷി തന്റെ തപസ്സ് മറ്റുളളവരെ ശിക്ഷിക്കാന്‍വേണ്ടി ഉപയോഗിപ്പെടുത്തിയതുപോലെയാക
പിന്നെ, ദുര്വാസാവുമഹര്ഷിയ്ക്കുപോ
ആരായിരുന്നു കുചേലൻ ?
എല്ലും തോലുമായ ശരീരം, മുഷിഞ്ഞ് ജീര്‍ണ്ണിച്ച വേഷം, കഷണ്ടി കയറിയ തല, കൈയില്‍ തകര്‍ന്നു ദ്രവിച്ച ഓലക്കുട, കക്ഷത്തില്‍ ഒരു പൊതി, കൂനിക്കൂടിയുള്ള നടത്തം- ഇത്രയുമായാല്‍ കുചേലനായി. സ്‌കൂള്‍ യുവജനോത്സവങ്ങളിലെ പ്രച്ഛന്ന വേഷമത്സരത്തില്‍ മാത്രമല്ല, സാംസ്‌കാരിക ഘേഷയാത്രകളിലും ടിവി- സിനിമാ രംഗങ്ങളിലും എന്നുവേണ്ട, ഭാഗവത സപ്താഹ വേദികളിലും ഈ ബ്രാഹ്മണദാരിദ്ര്യത്തെ കാണാം. മലയാളിയ്ക്ക് രാമപുരത്തു വാര്യര്‍ രചിച്ച കുചേലവൃത്തം വഞ്ചിപ്പാട്ടിലെ ഈ കുചേലനെ മാത്രമേ പരിചയമുള്ളു.
പക്ഷേ, ഭഗവാന്‍ ശ്രീകൃഷ്ണന്‍, ഒപ്പം പഠിച്ച ചങ്ങാതിയെ ഒപ്പത്തിനൊപ്പം ഗണിച്ച്, വര്‍ഷങ്ങള്‍ക്കു ശേഷം കണ്ടപ്പോള്‍ മാറോടണച്ച്, തന്റെ ലക്ഷ്മീതല്‍പ്പത്തില്‍ കൂടെയിരുത്തിയ ആ സുദാമാവിനെ എത്രപേര്‍ക്കു പരിചയമുണ്ട്? കുചേലനപ്പുറം സുദാമാവിനെ കണ്ടറിയണമെങ്കില്‍ കുറച്ച് അകലെ പോകണം. അവിടെ ക്കണ്ട സുദാമാവ് വെറും ദരിദ്ര ബ്രാഹ്മണനല്ല, അതിനെല്ലാമുപരി, സാമൂഹ്യ പരിവര്‍ത്തനത്തിനു കാരണക്കാരനായ ആരാധ്യനാണ്, അതുകൊണ്ടുതന്നെയാണ് ഗുജറാത്തില്‍ സുദാമാവിന് ക്ഷേത്രമുള്ളത്, സുദാമാവിനെ ആരാധിക്കുന്നത്. കുചേലനെ സുദാമാവായി കണ്ടറിയാനും കുചേല ജീവിതത്തിന്റെ അഗാധ യാഥാര്‍ത്ഥ്യങ്ങളിലേക്ക് സഞ്ചരിക്കാനും ഈ ഡിസംബര്‍ 23-ന് പുതിയൊരു വേദിയൊരുങ്ങുന്നു, അമ്പലപ്പുഴയില്‍.
”കണ്ടാലെത്രകഷ്ടമെത്ര-
യും മുഷിഞ്ഞ ജീര്‍ണ്ണ വസ്ത്രം
കൊണ്ടു തറ്റുടുത്തിട്ടുത്തരീയവുമിട ്ട്
മുണ്ടില്‍ പൊതിഞ്ഞപൊതിയും
മുഖ്യമായ പുസ്തകവും
രണ്ടുംകൂടി കക്ഷത്തിങ്ക-
ലിടുക്കിക്കൊണ്ട്..” ”
ഭാര്യയുടെ നിര്‍ബന്ധ പ്രകാരം ഭഗവാന്‍ കൃഷ്ണനെ കാണുവാന്‍ ദ്വാരകാ പുരിയിലേക്ക് പുറപ്പെട്ട സുദാമാവിന്റെ രൂപമാണ് രാമപുരത്തുവാര്യര്‍ വരച്ചിട്ടത്. സുദാമാവ് ഭഗവാന്‍ കൃഷ്ണന്റെ, സാന്ദീപനിമഹര്‍ഷിയുടെ ഗുരുകുലത്തിലെ ബാല്യകാല സഹപാഠി. വിദ്യാഭ്യാസത്തിനു ശേഷം രണ്ടുപേരും വഴിപിരിയുകയും ഭഗവാന്‍ പിന്നീട് ദ്വാരകയിലെ രാജാവും സുദാമാവ് പോര്‍ബന്തറിലെ ഏറ്റവും ദരിദ്രനായ ഗൃഹസ്ഥനുമായിത്തീര്‍ന്നു.
ദ്വാരകയിലെത്തിയ സുദാമാവിനെ ഗോപുരവാതില്‍ക്കല്‍ കണ്ടമാത്രയില്‍തന്നെ ഭഗവാന്‍ മാളികപ്പുറത്തുനിന്ന് ഇറങ്ങിവന്ന് എതിരേറ്റ് ലക്ഷ്മീമഞ്ചത്തിലിരുത്തി സര്‍വ്വോപചാരങ്ങളും നല്‍കി സ്വീകരിയ്ക്കുന്ന വൃത്താന്തവും രാമപുരത്തു വാര്യര്‍ വിവരിക്കുന്നുണ്ട്. ദ്വാരകയില്‍ രുഗ്മിണി-സത്യഭാമമാരുടെ പരിചരണങ്ങള്‍ ഏറ്റുവാങ്ങുവാന്‍ അധികാരമുള്ള ഒരേ ഒരു വ്യക്തി ഭഗവാന്‍ ശ്രീകൃഷ്ണന്‍ മാത്രമാണെന്നിരിക്കെ, ഭഗവാന്‍ തന്നെ കുചേലനെ പരിചരിക്കുന്നതിന് രുഗ്മിണീ സത്യഭാമമാരെ നിയോഗിച്ച കാര്യവും, ഭഗവാന്‍തന്നെ സുദാമാവിന്റെ കാലുകഴുകിച്ചാദരിച്ചതും മറ്റും മറ്റും കവിതയില്‍ സവിസ്തരം പ്രതിപാദിക്കുന്നുണ്ട്. ഇത്രയധികം ഭഗവാന് പ്രിയപ്പെട്ട ഭക്തനും പൂര്‍വ്വകാലസഹപാഠിയുമായ കുചേലന് ചരിത്രം ഇന്നും എന്തുകൊണ്ട് ഒരു തെരുവുയാചകന്റെ പരിവേഷം മാത്രം നല്‍കിയിരിക്കുന്നു എന്ന് മനസ്സിലാകുന്നില്ല.
സുദാമാവ് വളരെ ദരിദ്രനായിരുന്നിട്ടും ആകാരഭംഗിയില്ലാതിരുന്നിട്ടു ം ബാല്യകാലസഖാവ് എന്ന നിലയില്‍ ഭഗവാന്‍ കുചേലന് ഹൃദ്യമായ സ്വീകരണം നല്‍കി എന്നും ഭഗവാന്റെ ഭക്തമാരോടുള്ള സമീപനം സദാ അപ്രകാരമായിരിക്കും എന്ന് ഉദ്‌ഘോഷിച്ചുകൊണ്ട് ഭഗവാന്റെ മഹത്വം പ്രതിപാദിക്കുന്നതിനിടയില്‍ ചില കവികളും കഥാകാരന്മാരും പ്രഭാഷകരും സുദാമാവിന്റെ പ്രാധാന്യം കുറച്ചു കാട്ടിയില്ലേ എന്നു സംശയിക്കണം. ശ്രീ മഹാഭാഗവതത്തില്‍ സവിസ്തരം പ്രതിപാദിക്കുന്ന സുദാമാചരിതത്തിന് ഇതിനപ്പുറം താത്വികവും താന്ത്രികവുമായ വശങ്ങളിലേക്ക് കടക്കേണ്ടതുണ്ട്.
കേരളത്തിന് പുറത്ത് സുദാമ ബ്രാഹ്മണനെ ഭക്ത്യാദരപൂര്‍വ്വം കാണുന്ന ഒരു സംസ്‌കാരമാണുള്ളത്. ഗുജറാത്തിലെ പോര്‍ബന്തറില്‍ സുദാമാവിന്റെ പ്രധാനപ്രതിഷ്ഠയോടെയുള്ള ഒരു ക്ഷേത്രമുണ്ട് എന്നത് പലര്‍ക്കും പുതിയ അറിവായിരിക്കും. ഗാന്ധിജിയുടെ ജന്മഗൃഹത്തിന് ഏറെ അകലെയല്ലാതെ സുദാമാവ് മദ്ധ്യത്തിലും വലതുവശത്ത് ശ്രീകൃഷ്ണപരമാത്മാവും ഇടതുവശത്ത് സുദാമാപത്‌നി സുശീലാദേവിയും ചേര്‍ന്ന് നില്‍ക്കുന്ന വിഗ്രഹങ്ങളോടെയുള്ള ഒരു പ്രൗഢഗംഭീര ക്ഷേത്രം. വെണ്ണക്കല്ലില്തീര്ത്തഗോപ ുരത്തോടെയുള്ള ശ്രീകോവിലിലെ സുദാമാ വിഗ്രഹം കണ്ടാല്‍, ഭഗവാന്‍ കൃഷ്ണന്‍ കൊടുംകാലുകുത്താതെ ഓടക്കുഴലില്ലാതെ നിവര്ന്നുനിന്നാലെപ്രകാരമോ അതുതന്നെയെന്നു തോന്നും. നീണ്ടുമെലിഞ്ഞ് ഉണങ്ങിയ, കൂനിക്കൂടിയ കഷണ്ടി മനുഷ്യനല്ല അവിടെ വിഗ്രഹിച്ചിരിക്കുന്ന സുദാമാവ്,.
ഉത്തരഭാരതത്തിലെ പല ക്ഷേത്രങ്ങളിലെയും പോലെ സാക്ഷിഗോപാലന്റെ ഒരു ഉപക്ഷേത്രവും ഇവിടെയുണ്ട്. മരണാനന്തരം ഭൂമിയിലെ ജീവിതത്തില്‍ നാം ഓരോരുത്തരും ചെയ്തിട്ടുള്ള പുണ്യപാപങ്ങളെ തുലനം ചെയ്ത് നരക ജീവിതവും സ്വര്‍ഗ്ഗപ്രവേശവും വിധിക്കുന്ന ചിത്രഗുപ്തന് നാം നടത്തിയ പുണ്യസ്ഥല സന്ദര്ശനങ്ങളെക്കുറിച്ചുള് ള രേഖകള്‍ നല്‍കുന്നതിനും ശിക്ഷയുടെ കാഠിന്യം കുറയ്ക്കുന്നതിനുമാണ് പുണ്യധാമങ്ങള്‍ സന്ദര്‍ശിക്കുമ്പോള്‍ അവിടുത്തെ സാക്ഷിഗോപാലനേയും നാം വണങ്ങുന്നത് എന്ന് വിശ്വസിക്കപ്പെടുന്നു.
സുദാമാവ് ദരിദ്രനും ദുര്‍ബലനുമായതുകൊണ്ട് ആര്‍ക്കും അവഹേളിക്കാമെന്ന ധാരണയുള്ളതുകൊണ്ട് മാത്രമാണ് കുചേലന്‍ ഭഗവാന് കാഴ്ചവസ്തുവായി കരുതിയ അവല്‍പ്പൊതി കക്ഷത്തിലിടുക്കിയതായി പറയുന്നത്. കേരളത്തിലെവിടെയും കക്ഷത്തില്‍ വച്ച സാധനം നിവേദിക്കുന്നതിനായി ആരും നല്‍കാറില്ല, എന്നുമാത്രമല്ല. അത് അശുദ്ധമായിട്ടാണ് കണക്കാക്കുന്നതും. ഭാഗവതത്തിലൊരിടത്തും കല്ലും നെല്ലും ഉള്‍ക്കൊള്ളുന്ന അവലാണ് കുചേലന്‍ ഭഗവാന് നല്‍കുവാന്‍ കരുതിയത് എന്നും പരാമര്‍ശമുള്ളതായി കേട്ടിട്ടില്ല. ആ അവല്‍പ്പൊതിയില്‍ കല്ലും നെല്ലും ചിലര്‍ കണ്ടെത്തിയതിന്റെ പൊരുളും മനസ്സിലാകുന്നില്ല. ഇക്കാലത്ത് മലര് നിവേദ്യത്തിന്റെ കാര്യത്തില്‍ ചിലപ്പോഴത് ശരിയായിരിക്കാം. പാതിവൃത്യത്തിന്റെ കാര്യത്തിലും ഭക്തിയുടെ കാര്യത്തിലും സാവിത്രിയുടേയും ശീലാവതിയുടേയും ഗണത്തില്‍ തന്നെ പെടുത്താവുന്ന സുശീലാദേവി തീരെ അശ്രദ്ധമായിട്ടാണ് അവല്‍ പൊതി കൊടുത്തുവിട്ടതെന്ന് കരുതുന്നതും യുക്തിപ്രകാരം നോക്കിയാല്‍ കടന്ന കൈയാണ്. വ്രജഭാഷയില്‍ സുദാമാ എന്ന വാക്കിന്റെ അര്‍ത്ഥം സ്വപ്രയത്‌നംകൊണ്ട് സാമര്‍ത്ഥ്യം തെളിയിച്ച വ്യക്തി എന്നാണ്. ഭഗവാന്‍ കൃഷ്ണനോടൊപ്പം കുറച്ചുനാള്‍ ഭൂമിയില്‍ മനുഷ്യരൂപത്തില്‍ ജീവിക്കണമെന്ന ആഗ്രഹത്തോടെ നാരദമഹര്‍ഷി സുദാമാവായി പിറന്നതാണെന്നും ഐതിഹ്യമുണ്ട്. ഇത്തരത്തിലൊരു കഥാപാത്രത്തെയാണ് നാം ‘എങ്ങനെയോ ദാരിദ്ര്യദൈന്യത്തിന്റെ മൂര്‍ത്തിയാക്കിയത്.
ഭഗവാന്‍ ശ്രീകൃഷ്ണന്റെ ഉറ്റസതീര്‍ത്ഥ്യന്റെ പ്രാധാന്യം യഥാതഥമായി അടുത്ത തലമുറയില്പ്പെട്ടവരെയെങ്കി ലും അറിയിക്കുവാന്‍ നമുക്കെന്തെങ്കിലും ചെയ്യേണ്ടതില്ലേ. ബാല്യകാലസുഹൃത്തുക്കള്‍ ജീവിതസായാഹ്നത്തില്‍ ഒത്തുചേരുന്ന ചരിത്രാതീതസംഭവം എന്ന നിലയില്‍ കുചേലദിനം സൗഹൃദദിനമായോ പൂര്‍വ്വവിദ്യാര്‍ത്ഥി സംഗമദിനമായോ ആചരിക്കുന്നതിന് ഭാരതീയ സംസ്‌കാരത്തിന്റെ അടിസ്ഥാനത്തില്‍ ചിന്തിക്കുന്ന ഏവര്‍ക്കും പ്രചോദനമരുളേണ്ടതാണെന്ന്
പക്ഷേ, ഭഗവാന്‍ ശ്രീകൃഷ്ണന്‍, ഒപ്പം പഠിച്ച ചങ്ങാതിയെ ഒപ്പത്തിനൊപ്പം ഗണിച്ച്, വര്‍ഷങ്ങള്‍ക്കു ശേഷം കണ്ടപ്പോള്‍ മാറോടണച്ച്, തന്റെ ലക്ഷ്മീതല്‍പ്പത്തില്‍ കൂടെയിരുത്തിയ ആ സുദാമാവിനെ എത്രപേര്‍ക്കു പരിചയമുണ്ട്? കുചേലനപ്പുറം സുദാമാവിനെ കണ്ടറിയണമെങ്കില്‍ കുറച്ച് അകലെ പോകണം. അവിടെ ക്കണ്ട സുദാമാവ് വെറും ദരിദ്ര ബ്രാഹ്മണനല്ല, അതിനെല്ലാമുപരി, സാമൂഹ്യ പരിവര്‍ത്തനത്തിനു കാരണക്കാരനായ ആരാധ്യനാണ്, അതുകൊണ്ടുതന്നെയാണ് ഗുജറാത്തില്‍ സുദാമാവിന് ക്ഷേത്രമുള്ളത്, സുദാമാവിനെ ആരാധിക്കുന്നത്. കുചേലനെ സുദാമാവായി കണ്ടറിയാനും കുചേല ജീവിതത്തിന്റെ അഗാധ യാഥാര്‍ത്ഥ്യങ്ങളിലേക്ക് സഞ്ചരിക്കാനും ഈ ഡിസംബര്‍ 23-ന് പുതിയൊരു വേദിയൊരുങ്ങുന്നു, അമ്പലപ്പുഴയില്‍.
”കണ്ടാലെത്രകഷ്ടമെത്ര-
യും മുഷിഞ്ഞ ജീര്‍ണ്ണ വസ്ത്രം
കൊണ്ടു തറ്റുടുത്തിട്ടുത്തരീയവുമിട
മുണ്ടില്‍ പൊതിഞ്ഞപൊതിയും
മുഖ്യമായ പുസ്തകവും
രണ്ടുംകൂടി കക്ഷത്തിങ്ക-
ലിടുക്കിക്കൊണ്ട്..” ”
ഭാര്യയുടെ നിര്‍ബന്ധ പ്രകാരം ഭഗവാന്‍ കൃഷ്ണനെ കാണുവാന്‍ ദ്വാരകാ പുരിയിലേക്ക് പുറപ്പെട്ട സുദാമാവിന്റെ രൂപമാണ് രാമപുരത്തുവാര്യര്‍ വരച്ചിട്ടത്. സുദാമാവ് ഭഗവാന്‍ കൃഷ്ണന്റെ, സാന്ദീപനിമഹര്‍ഷിയുടെ ഗുരുകുലത്തിലെ ബാല്യകാല സഹപാഠി. വിദ്യാഭ്യാസത്തിനു ശേഷം രണ്ടുപേരും വഴിപിരിയുകയും ഭഗവാന്‍ പിന്നീട് ദ്വാരകയിലെ രാജാവും സുദാമാവ് പോര്‍ബന്തറിലെ ഏറ്റവും ദരിദ്രനായ ഗൃഹസ്ഥനുമായിത്തീര്‍ന്നു.
ദ്വാരകയിലെത്തിയ സുദാമാവിനെ ഗോപുരവാതില്‍ക്കല്‍ കണ്ടമാത്രയില്‍തന്നെ ഭഗവാന്‍ മാളികപ്പുറത്തുനിന്ന് ഇറങ്ങിവന്ന് എതിരേറ്റ് ലക്ഷ്മീമഞ്ചത്തിലിരുത്തി സര്‍വ്വോപചാരങ്ങളും നല്‍കി സ്വീകരിയ്ക്കുന്ന വൃത്താന്തവും രാമപുരത്തു വാര്യര്‍ വിവരിക്കുന്നുണ്ട്. ദ്വാരകയില്‍ രുഗ്മിണി-സത്യഭാമമാരുടെ പരിചരണങ്ങള്‍ ഏറ്റുവാങ്ങുവാന്‍ അധികാരമുള്ള ഒരേ ഒരു വ്യക്തി ഭഗവാന്‍ ശ്രീകൃഷ്ണന്‍ മാത്രമാണെന്നിരിക്കെ, ഭഗവാന്‍ തന്നെ കുചേലനെ പരിചരിക്കുന്നതിന് രുഗ്മിണീ സത്യഭാമമാരെ നിയോഗിച്ച കാര്യവും, ഭഗവാന്‍തന്നെ സുദാമാവിന്റെ കാലുകഴുകിച്ചാദരിച്ചതും മറ്റും മറ്റും കവിതയില്‍ സവിസ്തരം പ്രതിപാദിക്കുന്നുണ്ട്. ഇത്രയധികം ഭഗവാന് പ്രിയപ്പെട്ട ഭക്തനും പൂര്‍വ്വകാലസഹപാഠിയുമായ കുചേലന് ചരിത്രം ഇന്നും എന്തുകൊണ്ട് ഒരു തെരുവുയാചകന്റെ പരിവേഷം മാത്രം നല്‍കിയിരിക്കുന്നു എന്ന് മനസ്സിലാകുന്നില്ല.
സുദാമാവ് വളരെ ദരിദ്രനായിരുന്നിട്ടും ആകാരഭംഗിയില്ലാതിരുന്നിട്ടു
കേരളത്തിന് പുറത്ത് സുദാമ ബ്രാഹ്മണനെ ഭക്ത്യാദരപൂര്‍വ്വം കാണുന്ന ഒരു സംസ്‌കാരമാണുള്ളത്. ഗുജറാത്തിലെ പോര്‍ബന്തറില്‍ സുദാമാവിന്റെ പ്രധാനപ്രതിഷ്ഠയോടെയുള്ള ഒരു ക്ഷേത്രമുണ്ട് എന്നത് പലര്‍ക്കും പുതിയ അറിവായിരിക്കും. ഗാന്ധിജിയുടെ ജന്മഗൃഹത്തിന് ഏറെ അകലെയല്ലാതെ സുദാമാവ് മദ്ധ്യത്തിലും വലതുവശത്ത് ശ്രീകൃഷ്ണപരമാത്മാവും ഇടതുവശത്ത് സുദാമാപത്‌നി സുശീലാദേവിയും ചേര്‍ന്ന് നില്‍ക്കുന്ന വിഗ്രഹങ്ങളോടെയുള്ള ഒരു പ്രൗഢഗംഭീര ക്ഷേത്രം. വെണ്ണക്കല്ലില്തീര്ത്തഗോപ
ഉത്തരഭാരതത്തിലെ പല ക്ഷേത്രങ്ങളിലെയും പോലെ സാക്ഷിഗോപാലന്റെ ഒരു ഉപക്ഷേത്രവും ഇവിടെയുണ്ട്. മരണാനന്തരം ഭൂമിയിലെ ജീവിതത്തില്‍ നാം ഓരോരുത്തരും ചെയ്തിട്ടുള്ള പുണ്യപാപങ്ങളെ തുലനം ചെയ്ത് നരക ജീവിതവും സ്വര്‍ഗ്ഗപ്രവേശവും വിധിക്കുന്ന ചിത്രഗുപ്തന് നാം നടത്തിയ പുണ്യസ്ഥല സന്ദര്ശനങ്ങളെക്കുറിച്ചുള്
സുദാമാവ് ദരിദ്രനും ദുര്‍ബലനുമായതുകൊണ്ട് ആര്‍ക്കും അവഹേളിക്കാമെന്ന ധാരണയുള്ളതുകൊണ്ട് മാത്രമാണ് കുചേലന്‍ ഭഗവാന് കാഴ്ചവസ്തുവായി കരുതിയ അവല്‍പ്പൊതി കക്ഷത്തിലിടുക്കിയതായി പറയുന്നത്. കേരളത്തിലെവിടെയും കക്ഷത്തില്‍ വച്ച സാധനം നിവേദിക്കുന്നതിനായി ആരും നല്‍കാറില്ല, എന്നുമാത്രമല്ല. അത് അശുദ്ധമായിട്ടാണ് കണക്കാക്കുന്നതും. ഭാഗവതത്തിലൊരിടത്തും കല്ലും നെല്ലും ഉള്‍ക്കൊള്ളുന്ന അവലാണ് കുചേലന്‍ ഭഗവാന് നല്‍കുവാന്‍ കരുതിയത് എന്നും പരാമര്‍ശമുള്ളതായി കേട്ടിട്ടില്ല. ആ അവല്‍പ്പൊതിയില്‍ കല്ലും നെല്ലും ചിലര്‍ കണ്ടെത്തിയതിന്റെ പൊരുളും മനസ്സിലാകുന്നില്ല. ഇക്കാലത്ത് മലര് നിവേദ്യത്തിന്റെ കാര്യത്തില്‍ ചിലപ്പോഴത് ശരിയായിരിക്കാം. പാതിവൃത്യത്തിന്റെ കാര്യത്തിലും ഭക്തിയുടെ കാര്യത്തിലും സാവിത്രിയുടേയും ശീലാവതിയുടേയും ഗണത്തില്‍ തന്നെ പെടുത്താവുന്ന സുശീലാദേവി തീരെ അശ്രദ്ധമായിട്ടാണ് അവല്‍ പൊതി കൊടുത്തുവിട്ടതെന്ന് കരുതുന്നതും യുക്തിപ്രകാരം നോക്കിയാല്‍ കടന്ന കൈയാണ്. വ്രജഭാഷയില്‍ സുദാമാ എന്ന വാക്കിന്റെ അര്‍ത്ഥം സ്വപ്രയത്‌നംകൊണ്ട് സാമര്‍ത്ഥ്യം തെളിയിച്ച വ്യക്തി എന്നാണ്. ഭഗവാന്‍ കൃഷ്ണനോടൊപ്പം കുറച്ചുനാള്‍ ഭൂമിയില്‍ മനുഷ്യരൂപത്തില്‍ ജീവിക്കണമെന്ന ആഗ്രഹത്തോടെ നാരദമഹര്‍ഷി സുദാമാവായി പിറന്നതാണെന്നും ഐതിഹ്യമുണ്ട്. ഇത്തരത്തിലൊരു കഥാപാത്രത്തെയാണ് നാം ‘എങ്ങനെയോ ദാരിദ്ര്യദൈന്യത്തിന്റെ മൂര്‍ത്തിയാക്കിയത്.
ഭഗവാന്‍ ശ്രീകൃഷ്ണന്റെ ഉറ്റസതീര്‍ത്ഥ്യന്റെ പ്രാധാന്യം യഥാതഥമായി അടുത്ത തലമുറയില്പ്പെട്ടവരെയെങ്കി
ആരായിരുന്നു കുചേലൻ ?
മഹാഭാരതത്തിലെ പ്രമുഖകഥാപാത്രങ്ങളിലൊരാള്‍; കുന്തിക്ക് ഇന്ദ്രനിലുണ്ടായ പുത്രന്‍. പാണ്ഡുപുത്രന്മാര്‍ അഞ്ചുപേരില്‍ മൂന്നാമനായതുകൊണ്ട് മധ്യമപാണ്ഡവന്‍ എന്നും അര്‍ജുനനെ വിളിക്കാറുണ്ട്. അര്‍ജുനനും അര്‍ജുനസ്യാലനും സാരഥിയുമായ കൃഷ്ണനും പൂര്‍വജന്മത്തില്‍ നരനാരായണന്‍മാരെന്ന പേരിലുള്ള തപസ്വികളായിരുന്നെന്ന് ദേവീഭാഗവതത്തില്‍ പ്രസ്താവമുണ്ട്.
കിന്ദമമുനിയുടെ ശാപംകൊണ്ട് പത്നീസ്പര്‍ശത്തിന് അശക്യനായിത്തീര്‍ന്ന പാണ്ഡുവിന്റെ അനുവാദത്തോടുകൂടി പട്ടമഹിഷിയായ കുന്തി ദുര്‍വാസാവ് നല്കിയ വരശക്തികൊണ്ട് ഇന്ദ്രനെ സമീപത്തു വരുത്തി. കുന്തിക്ക് ഇന്ദ്രനില്‍നിന്നും ജനിച്ച പുത്രനാണ് അര്‍ജുനന്‍. സ്വജീവിതത്തില്‍ അര്‍ജുനന്‍ നിര്‍വഹിക്കാന്‍ പോകുന്ന പരാക്രമങ്ങള്‍ പ്രവചിച്ചുകൊണ്ട് ജനനസമയത്തുതന്നെ അശരീരിവചസ്സുണ്ടായി. കശ്യപന്‍, ശുകന്‍, കൃപര്‍ തുടങ്ങിയവരില്‍നിന്ന് അഭ്യസിച്ചുതുടങ്ങിയ ആയുധവിദ്യ ദ്രോണാചാര്യരുടെ കീഴിലാണ് അര്‍ജുനന്‍ പൂര്‍ത്തിയാക്കിയത്. ദ്രോണരുടെ സവിശേഷ വാത്സല്യത്തിനു പാത്രമായിത്തീര്‍ന്ന അര്‍ജുനന്‍ സകല ആയുധവിദ്യകളിലും പരീക്ഷകളിലും അദ്ദേഹത്തിന്റെ ശിഷ്യരില്‍ അഗ്രിമസ്ഥാനം കൈവരിച്ചു. തന്നെ മുന്‍പൊരിക്കല്‍ നിന്ദിച്ച ദ്രുപദരാജാവിനെ ബന്ധിച്ചുകൊണ്ടുവന്ന് ഗുരുദക്ഷിണ നല്കണമെന്നുള്ള ദ്രോണരുടെ ആഗ്രഹവും അര്‍ജുനന്‍ നിറവേറ്റി.
മഹാഭാരതയുദ്ധത്തിനുമുന്‍പുള്ള അര്‍ജുനന്റെ പ്രശസ്തിക്ക് ഹേതുഭൂതമായ മുഖ്യസംഭവങ്ങള്‍ പാഞ്ചാലീസ്വയംവരം, ഖാണ്ഡവദാഹം, പാശുപതാസ്ത്രലബ്ധി, നിവാതകവചകാലകേയവധം, ഉര്‍വശീശാപം, അജ്ഞാതവാസക്കാലത്തെ കൌരവോച്ചാടനം തുടങ്ങിയവയാണ്. അരക്കില്ലത്തില്‍നിന്നു രക്ഷപ്പെട്ടു നടക്കുന്നകാലത്ത് ഗംഗാതീരത്തുവച്ച് ചിത്രരഥനെന്ന ഗന്ധര്‍വനെ ബന്ധിച്ചതും ദ്രൌപദീയുധിഷ്ഠിരസമാഗമരംഗത്തില്‍ ഓര്‍മിക്കാതെ കയറിയതിനു പ്രായശ്ചിത്തമായി തീര്‍ഥാടനം നടത്തിയതും അക്കാലത്ത് നാഗരാജപുത്രിയായ ഉലൂപിയെയും മണിപുരരാജകുമാരിയായ ചിത്രാംഗദയെയും പരിണയിച്ചതും സുഭദ്രാപഹരണം നടത്തിയതും സന്താനഗോപാലകഥയില്‍ മര്‍മസ്പൃക്കായ ഒരു പങ്കു നിര്‍വഹിച്ചതും ഭാരതഭാഗവതാദി പുരാണങ്ങളില്‍ അര്‍ജുനന്റെ അസാധാരണ സിദ്ധികളെ ഉദാഹരിക്കാന്‍ ചേര്‍ത്തിട്ടുള്ള ഉപാഖ്യാനങ്ങളില്‍ ചിലതാണ്. ഈ കാലത്താണ് അര്‍ജുനനും ഹനുമാനും തമ്മില്‍ ഒരു ബലപരീക്ഷണമുണ്ടാകുന്നതും മധ്യസ്ഥതീരുമാനപ്രകാരം ഹനുമാന്‍ അര്‍ജുനന്റെ കൊടിയടയാളമായിത്തീരുന്നതും. ഒരിക്കല്‍ ഗാലവന്‍ എന്ന മുനിയോട് അര്‍ജുനനും കൃഷ്ണനും ചെയ്ത വിപരീതപ്രതിജ്ഞകള്‍ പാലിക്കാനായി ഇവര്‍ രണ്ടുപേരും തമ്മില്‍ ഘോരമായ യുദ്ധം നടന്നതായി ഒരു കഥയും പുരാണങ്ങളിലുണ്ട്.
ഭാരതയുദ്ധം. നിരായുധനായ കൃഷ്ണനെ സാരഥിയായി വരിച്ചുകൊണ്ടുള്ള ഉഗ്രമായ കുരുക്ഷേത്രയുദ്ധത്തിന്റെ ആരംഭത്തില്‍ത്തന്നെ സ്വജനവധത്തില്‍ വിഷാദവിവശനായിത്തീര്‍ന്ന അര്‍ജുനനെ കൃഷ്ണന്‍ ഗീതോപദേശം കൊണ്ട് കര്‍ത്തവ്യോന്മുഖനാക്കി. യുദ്ധത്തിന്റെ പത്താം ദിവസം ശിഖണ്ഡിയെ മുന്‍നിര്‍ത്തിക്കൊണ്ട് അര്‍ജുനന്‍ ഭീഷ്മരെ നിലംപതിപ്പിച്ച് ശരശയ്യയില്‍ കിടത്തുകയും തുടര്‍ന്നുള്ള ദിവസങ്ങളില്‍ നടന്ന ഭീകരമായ ഏറ്റുമുട്ടലുകളില്‍ സുധന്വാവ്, ഭഗദത്തന്‍, വൃഷകന്‍, അചലന്‍, ജയദ്രഥന്‍, അലംബുഷന്‍, ഏറ്റവുമൊടുവില്‍ കര്‍ണന്‍ തുടങ്ങിയ പ്രതിപക്ഷവീരന്മാരെ വധിക്കുകയും ചെയ്തു. വീരന്മാരായ പുത്രന്മാരെ-അഭിമന്യുവിനെയും ഇരാവാനെയും ശ്വേതകീര്‍ത്തിയെയും-ഈ യുദ്ധത്തില്‍ അര്‍ജുനനു നഷ്ടപ്പെട്ടു.
യുദ്ധവിജയത്തിനുശേഷം ധര്‍മപുത്രര്‍ നടത്തിയ അശ്വമേധത്തിനുവേണ്ടി ദ്വിഗ്വിജയം ചെയ്തുവരുംവഴി അര്‍ജുനന്‍ സ്വപുത്രനായ ബഭ്രുവാഹനനാല്‍ വധിക്കപ്പെട്ട ഒരു സംഭവമുണ്ടായിട്ടുണ്ട്. ഭീഷ്മമാതാവായ ഗംഗാദേവിയുടെ ശാപംകൊണ്ടാണ് ഇങ്ങനെ സംഭവിച്ചത്. പക്ഷേ, ശാപമോക്ഷമനുസരിച്ച് മൃത്യുഞ്ജയമന്ത്രത്താല്‍ അര്‍ജുനന്‍ വീണ്ടും ജീവിപ്പിക്കപ്പെട്ടു. ചിത്രാംഗദയുടെ പുത്രനായിരുന്നു ബഭ്രുവാഹനന്‍; ഉലൂപിയുടേത് ഇരാവാനും. (പാഞ്ചാലിയില്‍ ശ്വേതകീര്‍ത്തി, സുഭദ്രയില്‍ അഭിമന്യു)ആഭ്യന്തരകലഹംമൂലം യാദവവംശം നശിക്കുകയും കൃഷ്ണന്‍ സ്വര്‍ഗാരോഹണം നടത്തുകയും ചെയ്തശേഷം അര്‍ജുനന്‍ ദ്വാരകയിലെത്തി പിതൃക്കള്‍ക്കു വേണ്ട അപരകര്‍മങ്ങളെല്ലാം നടത്തി. ജീവിതലക്ഷ്യം സാധിച്ചുകഴിഞ്ഞ അര്‍ജുനന്റെ ശക്തി അപ്പോഴേക്കും ക്ഷയിച്ചുതുടങ്ങിയിരുന്നു. അഗ്നി പ്രത്യക്ഷപ്പെട്ട് ഗാണ്ഡീവം തിരികെ ആവശ്യപ്പെട്ടതോടുകൂടി അര്‍ജുനന്റെ ഭൌതികപ്രഭാവങ്ങളെല്ലാം അസ്തമിക്കുകയും ആക്രമിക്കാനെത്തിയ ആഭീരന്മാരാല്‍ പരാജിതനാക്കപ്പെടുകയും ചെയ്തു.
അതിനുശേഷം യുധിഷ്ഠിരനെ മുന്‍നിര്‍ത്തിക്കൊണ്ട് പാണ്ഡവന്മാര്‍ മഹാപ്രസ്ഥാനമാരംഭിച്ചു; പാഞ്ചാലി അവരെ അനുഗമിച്ചു. ആ യാത്രയില്‍ പാഞ്ചാലി മുതല്‍ ഓരോരുത്തരായി മരിച്ചു നിലത്തു വീണു. തന്റെ ഊഴം വന്നപ്പോള്‍ അര്‍ജുനനും നാലാമനായി താഴെ വീണു മരിച്ചു. ഒടുവില്‍ ഇന്ദ്രന്‍ കൊടുത്തയച്ച സ്വര്‍ണരഥത്തില്‍ കയറി യുധിഷ്ഠിരന്‍ സ്വര്‍ഗത്തില്‍ എത്തിയപ്പോള്‍ സഹോദരന്മാരൊത്ത് പാഞ്ചാലിയും അവിടെ വസിക്കുന്നതായി കണ്ടു
അര്‍ജുനന്റെ സ്ഥാനം. മഹാഭാരതത്തിലുള്ളവരില്‍ മാത്രമല്ല ഭാരതീയപുരാണകഥാപാത്രങ്ങളില്‍ത്തന്നെ നിറപ്പകിട്ടു നല്കി അവതരിപ്പിക്കപ്പെട്ടിരിക്കുന്ന ഒരു വീരനായകനാണ് മധ്യമപാണ്ഡവനായ അര്‍ജുനന്‍. ഭാരതീയ സാഹിത്യങ്ങളുടെ സകലശാഖകളിലും അര്‍ജുനനെ കഥാനായകനാക്കിയോ അദ്ദേഹത്തിന്റെ ജീവചരിത്രസംഭവങ്ങളെ കേന്ദ്രബിന്ദുക്കളാക്കിയോ രചിക്കപ്പെട്ടിരിക്കുന്ന എണ്ണമറ്റ രചനകളുണ്ട്. അര്‍ജുനന്റെ അഹന്തയെയും വീരശൌര്യപരാക്രമങ്ങളെയും ഉണര്‍ത്താനും ഉച്ഛൃംഖലമായി പ്രയോഗത്തില്‍ വരുത്താനും അപഹാസവചസ്സുകളെ പോലെ ശക്തിമത്തായ മറ്റൊരു മാധ്യമം ഉണ്ടോ എന്നു സംശയമാണ്. സന്താനഗോപാലം, കിരാതം തുടങ്ങിയ പുരാണോപജീവികളായ സാഹിത്യസൃഷ്ടികളിലും രബീന്ദ്രനാഥടാഗൂറിന്റെ ചിത്രാംഗദയിലും അര്‍ജുനന്റെ ഈ മാനസികാവസ്ഥയെ മിഴിവേകി പ്രദര്‍ശിപ്പിച്ചിരിക്കുന്നു. അര്‍ജുനന്‍ മരിച്ചുവീണപ്പോള്‍ അതിന്റെ കാരണത്തെക്കുറിച്ച് ആരാഞ്ഞ ഭീമസേനനോട് യുധിഷ്ഠിരന്‍ പറഞ്ഞത്
'ഒറ്റപ്പകല്‍ക്കരികളെ-ച്ചുടാമെന്നോതിയര്‍ജുനന്‍
ചെയ്തീലതിശ്ശൂരമാനി-യതിനാല്‍ വീണതാണവന്‍;
അവമാനിച്ചു വില്ലാളി-കളെയൊട്ടുക്കു ഫല്‍ഗുനന്‍
അവ്വണ്ണമാണിതവ്വണ്ണം-ചെയ്യൊല്ലൈശ്വര്യമോര്‍പ്പവന്‍'
എന്നാണ്. അധൃഷ്യമായ തന്റെ ശക്തിയെക്കുറിച്ചുള്ള അചഞ്ചലമായ അഭിമാനം അര്‍ജുനനെ പലപ്പോഴും ആപന്മേഖലയെ സ്പര്‍ശിക്കുന്ന അഹങ്കാരത്തിന്റെ വക്കില്‍ കൊണ്ടുനിര്‍ത്തിയിട്ടുണ്ട്. ഗോഗ്രഹണം ചെയ്ത കൌരവന്മാരെ തോല്പിച്ചോടിക്കാന്‍ ബൃഹന്നളാനാമധാരിയായ അര്‍ജുനനെ സാരഥിയാക്കി പുറപ്പെട്ട വിരാടരാജകുമാരനായ ഉത്തരന്‍ ശത്രുസേനയെക്കണ്ട് പേടിച്ച് പിന്തിരിയാന്‍ ഭാവിച്ചപ്പോള്‍ അര്‍ജുനന്‍ ആ കുമാരനെ തേരില്‍ പിടിച്ചു കെട്ടിയിടുകയും പേടിപോകാന്‍ തന്റെ പത്ത് പേരുകള്‍ ഉരുവിടാന്‍ ആജ്ഞാപിക്കുകയും ചെയ്തു. അര്‍ജുനപര്യായങ്ങള്‍-
'അര്‍ജുനന്‍, ഫല്‍ഗുനന്‍, ജിഷ്ണു,
കിരീടി, ശ്വേതവാഹനന്‍,
ബീഭത്സു, വിജയന്‍, പാര്‍ഥന്‍,
സവ്യസാചി, ധനഞ്ജയന്‍.'
'ഋജുവായ (നേരായ) കര്‍മമേ ചെയ്വൂ' എന്നതുകൊണ്ട് അര്‍ജുനന്‍; 'ഹിമവത്ഗിരിപൃഷ്ഠത്തില്‍ ഉത്തരാഫല്‍ഗുനി നക്ഷത്ര'ത്തില്‍ ഉണ്ടായതുകൊണ്ട് ഫല്‍ഗുനന്‍: 'ദുരാപനും ദുരാധര്‍ഷനു' മായതുകൊണ്ട് ജിഷ്ണു; 'ഇന്ദ്രന്‍ തലയ്ക്കര്‍ക്കാഭകിരീടം' ചേര്‍ത്തതുകൊണ്ട് കിരീടി; 'തേരില്‍ പൂട്ടുന്ന പൊന്നണിക്കോപ്പെഴും ശ്വേതഹയ'ങ്ങളുള്ളവനാകയാല്‍ ശ്വേതവാഹനന്‍; 'യുദ്ധത്തിങ്കലൊരിക്കലും ബീഭത്സ കര്‍മം' ചെയ്യാത്തതുകൊണ്ട് ബീഭത്സു; 'ജയിക്കാതെയൊഴിക്കില്ലാത്തവനാകയാല്‍' വിജയന്‍; പൃഥാ (കുന്തി) പുത്രനായതുകൊണ്ട് പാര്‍ഥന്‍, Aurjuna - mid-pallava.png 'ഗാണ്ഡീവം വില്‍ വലിച്ചീടാന്‍-.
കൈരണ്ടും ദക്ഷിണങ്ങള്‍ മേ
അതിനാല്‍ സവ്യസാചി,'
'നാടൊക്കെയും ജയിച്ചിട്ടു
വിത്തം നേടീട്ടു കേവലം
ധനമധ്യത്തില്‍ നില്പോനാ' യതുകൊണ്ട് ധനഞ്ജയന്‍ എന്നിങ്ങനെയാണ് തന്റെ പേരുകളുടെ പ്രസക്തി അര്‍ജുനന്‍ തന്നെ ഉത്തരനു വിവരിച്ചുകൊടുക്കുന്നത്. (ഇക്കൂട്ടത്തില്‍ പാര്‍ഥന്‍ എന്നതിന്റെ സ്ഥാനത്ത് കൃഷ്ണന്‍ എന്ന പേരും കാണുന്നു. പാണ്ഡു ആദ്യം ഈ പുത്രനു കൃഷ്ണന്‍ എന്നാണ് നാമകരണം ചെയ്തതെന്ന് ആദിപര്‍വത്തിലുണ്ട്.) നോ: അജ്ഞാതവാസം; ഉര്‍വശീശാപം; ഉലൂപി; ഏകലവ്യന്‍; കിരാതം; കുന്തി; കൃഷ്ണാര്‍ജുനയുദ്ധം; ഖാണ്ഡവദാഹം; ചിത്രാംഗദ; ദ്രുപദന്‍; ദ്രോണര്‍; നരനാരായണന്മാര്‍; നിവാതകവചകാലകേയവധം; പാഞ്ചാലി; പാണ്ഡു; ഭഗവദ്ഗീത; സന്താനഗോപാലം; സുഭദ്ര.