മനസ് ശാന്തമാക്കാന്‍
ജീവിത പ്രശ്നങ്ങല്‍ പലപ്പോഴും എന്നെ ഉലയ്ക്കാറുണ്ട്. എത്രശ്രമിച്ചിട്ടും മനസ് ശാന്തമാകുന്നില്ല.
ക്രിസ്മസ് ആഘോഷങ്ങള്‍ കഴിഞ്ഞു. വീടിനകത്ത് ഒരുക്കിയിരുന്ന മരക്കൊമ്പ് മാറ്റാന്‍ പിതാവ് തുനിയവേ മക്കള്‍ പറഞ്ഞു.
“എന്തിനാ അത് മാറ്റുന്നത്? എന്നും അത് അവിടെത്തന്നെ ഇരുന്നാല്‍ എന്താ?”
“മോനേ അത് ഉണങ്ങിത്തുടങ്ങി… ഇനിയും താമസിച്ചാല്‍ മുറിയില്‍ ഇലകള്‍ കൊഴിഞ്ഞ് വീഴും. മുറിയിലെ ചൂടില്‍ ആ മരക്കെമ്പ് പച്ചയായി ഇരിക്കില്ല.
“പക്ഷേ പുറത്തുള്ള മരങ്ങള്‍ക്കൊന്നും ഉണക്ക് വരുന്നില്ലല്ലോ കൊടും വെയിലിലും അത് പച്ചയോടെ തന്നെ ഇരിക്കുന്നു.” മകന് വീണ്ടും സംശയം. പുഞ്ചിരിയോടെ പിതാവ് വിശദീകരിച്ചു.
“ശരിയാണ്, പുറത്തെ വൃക്ഷങ്ങള്‍ എത്രവെയിലത്തും ഉണങ്ങില്ല. കാരണം അവയുടെ വേരുകള്‍ ആഴത്തില്‍ ഓടി ജലം ശേഖരിയ്ക്കയാണ്. അതുകൊണ്ട് സൂര്യതാപത്തിന് അവയെ ഉണക്കാനാവില്ല. പക്ഷേ മുറിക്കകത്തെ വൃക്ഷക്കൊമ്പുകള്‍ക്ക് അങ്ങനെ വെള്ളം കിട്ടുന്നുണ്ടോ… അതിനാല്‍ അവ വാടിപ്പോകുന്നു.”
ഇതുപോലെയാണ് ജീവിതമാകുന്ന വൃക്ഷവും. അതിന്റെ വേരുകള്‍ ഈശ്വരവിശ്വാസമാകുന്ന (ആത്മവിശ്വാസം) നദിയില്‍ സ്പര്‍ശിച്ചാല്‍ ഒരു ദുരിതങ്ങള്‍ക്കും, ക്ലേശങ്ങള്‍ക്കും അവയെ ഉണക്കികളായാനാവില്ല. മറിച്ചാണെങ്കില്‍ ചെറിയ ദുഃഖങ്ങളുടെ ചൂടു പോലും ജീവിതവൃക്ഷത്തെ വാട്ടി, കരിച്ചു കളയും.
കടപ്പാട്: നാം മുന്നോട്ട്
അവനവനാല്‍ കഴിയുന്നത് നിസ്വാര്‍ത്ഥമായി ചെയ്യുക
എന്നെപോലെ നിസാരനായ ഒരുവന് സമൂഹത്തിനുവേണ്ടി എന്തുചെയ്യാനാകും?
മദര്‍തെരേസയുടെ സേവനജീവിതം തുടങ്ങുന്നകാലം. അവരുടെ കൊച്ചു കൊച്ചു സേവനപ്രവര്‍ത്തനങ്ങള്‍ കണ്ട് ഒരിക്കല്‍ ഒരു പത്രപ്രവര്‍ത്തകന്‍ ചോദിച്ചു, “മദര്‍ ഇതുകൊണ്ടെന്തു പ്രയോജനം? ഈ നഗരം മുഴുവനും നരകാവസ്ഥയിലാണ്. മദറിന്റെ ഈ ചെറിയ ചെറിയ പ്രവര്‍ത്തനങ്ങള്‍ കൊണ്ട് എന്തു പ്രയോജനമാണ് ഉണ്ടാകുക? ഇത് കടലിലൊരു തുള്ളി ജലം പോലെ മാത്രമല്ലേയുള്ളു.”
ഉടന്‍ തന്നെ മദര്‍ പറഞ്ഞു, “അതേ മകനേ, പക്ഷേ തുള്ളികള്‍ ചേര്‍ന്നാണ് കടല്‍ ഉണ്ടായതെന്നു മറക്കരുത്.”
ആയിരക്കണക്കിന് കിലോമീറ്റര്‍ ദൂരം യാത്ര ചെയ്തവരും ആദ്യത്തെ ഒരു ചുവട് വച്ചാണ് ആ യാത്ര തുടങ്ങിയത്. ലോകത്തിലെ എല്ലാ മഹാത്മാക്കളും അവരുടെ വമ്പന്‍ പദ്ധതികള്‍ നടപ്പില്‍ വരുത്തിയത് ഓരോരോ കൊച്ചു പ്രവൃത്തിയിലൂടെയാണ്. സ്വാമി വിവേകാനന്ദന്‍ നമ്മെ ഓര്‍മ്മിപ്പിക്കുന്നു,”മഹത്തായ കാര്യങ്ങള്‍ ചെയ്യുന്നതിലല്ല, ചെറിയ കാര്യങ്ങള്‍ മഹത്തായ രീതിയില്‍ ചെയ്യുന്നതിലാണ് മഹനീയത.”
നമ്മുടെ ഏറ്റവും ചെറിയ ഓരോ സത്പ്രവര്‍ത്തികള്‍ക്കുപോലും ലോകത്തില്‍ വലിയ സ്വാധീനം ചെലുത്താനാകും. അതുകൊണ്ട് നമുക്കാവുന്നത് ഏറ്റവും നന്നായി, നിസ്വാര്‍ത്ഥമായി നമുക്ക് നിറവേറ്റാം. ഇരുളിനെ പഴിക്കുന്നതിനേക്കാള്‍ നല്ലത് ഒരു ചെറുതിരി വെട്ടം കൊളുത്തുകയാണ്.
ശുചിത്വത്തിനെ ഈശ്വത്വവുമായി ബന്ധിപ്പിക്കണം
അമൃതാനന്ദമയി അമ്മ
കേരളത്തിന്റെ ഇന്നത്തെ അവസ്ഥയെക്കുറിച്ചു പറയുമ്പോള്‍ ജീവിതത്തില്‍ വലിയ വിജയങ്ങള്‍ നേടിയ ഒരാളുടെ കാര്യം അമ്മ ഓര്‍മിക്കുകയാണ്. പത്രക്കാര്‍ അയാളോടു ചോദിച്ചു: ”അങ്ങളുടെ വിജയരഹസ്യം എന്താണ്?” ”രണ്ടു വാക്ക്.” ”എന്താണ് ആ രണ്ടു വാക്കുകള്‍?” ”ശരിയായ തീരുമാനങ്ങള്‍”. ”എങ്ങനെയാണ് എപ്പോഴും ശരിയായ തീരുമാനങ്ങള്‍ എടുക്കാന്‍ കഴിഞ്ഞത്?” ”ഒരു വാക്ക്.” ”ഒരു വാക്കോ, എന്താണത്?” ”അനുഭവം.” ”എങ്ങനെ ആ അനുഭവസമ്പത്തുനേടി?” ”രണ്ടു വാക്ക് – തെറ്റായ തീരുമാനങ്ങള്‍.” അയാള്‍ പറഞ്ഞുനിര്‍ത്തി.
”ദൈവത്തിന്റെ സ്വന്തം നാട്” എന്നാണ് നാം കേരളത്തെ വിളിക്കാറുള്ളത്. മലകളും കാടുകളും പുഴകളും എങ്ങും നിറഞ്ഞ പച്ചപ്പും കേരളത്തെ മനോഹരമാക്കുന്നു. എന്നാല്‍ ഇന്ന് കേരളത്തിന്റെ മുഖം വികൃതമായി വരുന്ന കാഴ്ചയാണ് നാം കാണുന്നത്. നമ്മുടെ തെറ്റായ തീരുമാനങ്ങളും പ്രവൃത്തികളും ഇന്നു നമുക്കു തിക്തഫലങ്ങള്‍ തന്നുകൊണ്ടിരിക്കുന്നു.
പറയാറുണ്ട്, ‘ഈശ്വരന്‍ സൃഷ്ടിച്ചതാണ് ഗ്രാമങ്ങള്‍. നഗരങ്ങളാവട്ടെ മനുഷ്യന്‍ സൃഷ്ടിച്ചതും’. ഈശ്വരസൃഷ്ടിയില്‍ എല്ലാറ്റിനും ഒരു ക്രമമുണ്ട്. എല്ലാ ജിവജാലങ്ങള്‍ക്കും ഒരു സ്ഥാനമുണ്ട്. പ്രകൃതിയിലുണ്ടാകുന്ന മാലിന്യങ്ങള്‍ വീണ്ടും പ്രയോജനമുള്ളവയാക്കി മാറ്റാനും അങ്ങനെ പരിസ്ഥിതി സംരക്ഷിക്കാനുമുള്ള മാര്‍ഗങ്ങള്‍ പ്രകൃതിയില്‍ത്തന്നെയുണ്ട്. എന്നാല്‍ മനുഷ്യന്‍ സ്വാര്‍ഥതയ്ക്കായി പ്രകൃതിസമ്പത്തുകളില്‍ ക്രമാതീതമായ മാറ്റമുണ്ടാക്കുമ്പോള്‍ പ്രകൃതിയുടെ താളംതെറ്റുന്നു. അതിന്റെ ഫലം പ്രകൃതിയിലെ മറ്റു ജീവജാലങ്ങളോടൊപ്പം മനുഷ്യനും അനുഭവിക്കേണ്ടിവരുന്നു. ശാസ്ത്രം പുരോഗമിക്കുമ്പോള്‍ നഗരങ്ങളും ഫാക്ടറികളും ഉണ്ടാകും. മാലിന്യങ്ങള്‍ കുന്നുകൂടും. എന്നാല്‍ ആ മാലിന്യങ്ങള്‍ വേണ്ടപോലെ കൈകാര്യം ചെയ്യാനുള്ള ശാസ്ത്രീയസംവിധാനങ്ങള്‍ കണ്ടെത്തുകയും അവ പ്രാവര്‍ത്തികമാക്കുകയും വേണം. അല്ലെങ്കില്‍ പരിസ്ഥിതി ദുഷിക്കും. രോഗങ്ങള്‍ പടര്‍ന്നുപിടിക്കും. ആസ്പത്രികള്‍ നിര്‍മിച്ചതുകൊണ്ടോ, പുതിയ ഔഷധങ്ങള്‍ കണ്ടെത്തിയതുകൊണ്ടോ മാത്രം ആ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ കഴിയില്ല. ഇന്നെല്ലാം മലിനമായിക്കൊണ്ടിരിക്കുന്നു. വായുവും വെള്ളവും ആഹാരപദാര്‍ഥങ്ങളും എല്ലാം.

ഇനിയെങ്കിലും മനുഷ്യന്‍ ഒരു മാറ്റത്തിന് വിധേയനായില്ലെങ്കില്‍, പ്രകൃതി നമ്മളെ പാഠം പഠിപ്പിക്കും. അത് താങ്ങാന്‍ നമുക്കു കഴിഞ്ഞെന്നു വരില്ല. മനുഷ്യനുവേണ്ട എല്ലാ വിഭവങ്ങളും തന്നനുഗ്രഹിക്കുന്നവളാണ് പ്രകൃതിമാതാവ്. പക്ഷെ, മനുഷ്യന്‍ കടിഞ്ഞാണില്ലാത്ത കുതിരയെപ്പോലെ, അവന്റെ ആഗ്രഹങ്ങളെ അഴിച്ചുവിട്ടാല്‍, പ്രകൃതി തിരിച്ചടിക്കും. അതുകൊണ്ട്, ഇനിയുമൊട്ടും വൈകിക്കൂടാ. ശരിയായ തീരുമാനങ്ങളും ശരിയായ പ്രവൃത്തികളും നാം സ്വീകരിക്കേണ്ടിയിരിക്കുന്നു. അവയെല്ലാതലങ്ങളില്‍ നിന്നുമുണ്ടാകണം. ആത്മീയമായ പരിഹാരമാര്‍ഗങ്ങളും ആലോചിക്കണം. സമൂഹത്തില്‍ നിന്ന് ആത്മീയചിന്തയെ അകറ്റിനിര്‍ത്താന്‍ ശ്രമിച്ചതാണ് ഇന്നത്തെ പ്രശ്‌നങ്ങള്‍ക്കുള്ള ഒരു പ്രധാനകാരണം. വിദേശരാജ്യങ്ങളില്‍ ശുചിത്വമുണ്ട്. പക്ഷെ, മൂല്യങ്ങളില്ല. അതാണ് അവിടുത്തെ പ്രശ്‌നം. ശുചിത്വത്തിനെ ഈശ്വത്വവുമായി ബന്ധിപ്പിക്കുമ്പോഴാണ് അതിന് പരിപൂര്‍ണത കൈവരുന്നത്.
പരിസരവൃത്തിയെ കുറിച്ചുള്ള പാഠങ്ങള്‍ ബാല്യത്തില്‍ത്തന്നെ നാം കുട്ടികള്‍ക്ക് നല്‍കണം. വീടും പരിസരവും ശുചിയായി സൂക്ഷിക്കുവാനും ചപ്പുചവറുകള്‍ വലിച്ചെറിയാതിരിക്കാനും അവര്‍ക്ക് ശിക്ഷണം കിട്ടണം. അത് വീട്ടിലും സ്‌കൂളിലും ലഭിക്കാനുള്ള സാഹചര്യം ലഭിക്കണം. പരിസ്ഥിതി സംരക്ഷണത്തിന്റെ പാഠങ്ങള്‍ പാഠ്യപദ്ധതിയുടെ ഭാഗമാകണം. പ്രകൃതിയെ സ്‌നേഹിക്കാനും അതിനെ കാരുണ്യപൂര്‍വം പരിഗണിക്കാനുമുള്ള പ്രായോഗികമായ മാര്‍ഗദര്‍ശനവും കുട്ടികള്‍ക്ക് ലഭിക്കണം.
ലോകത്തെ കുറിച്ചും ലോകകാര്യങ്ങളെ കുറിച്ചും നമ്മള്‍ കുട്ടികളെ അടിസ്ഥാനതത്വമായ സ്‌നേഹത്തെ കുറിച്ചും കാരുണ്യത്തെക്കുറിച്ചും പഠിപ്പിക്കുവാന്‍ നമ്മള്‍ മറന്നുപോകുന്നു. അറിവും ആത്മീയതയിലുറച്ച സ്‌നേഹവും കൈകോര്‍ത്തുപോയാല്‍, മനുഷ്യന്‍ മനുഷ്യനെ സ്‌നേഹിക്കും, അവന്‍ പ്രകൃതിയെ സംരക്ഷിക്കും, പരിസ്ഥിതിശുചിയായി സൂക്ഷിക്കും. അങ്ങനെ ഒരു നല്ല നാളെയുണ്ടാകും.