2018, ഓഗസ്റ്റ് 4, ശനിയാഴ്‌ച

ജ്യോതിർലിംഗങ്ങൾ



ജ്യോതിർലിംഗങ്ങൾ

.
Jump to navigationJump to search

ജ്യോതിർലിംഗങ്ങൾ is located in India
സോമനാഥ്
സോമനാഥ്
മല്ലികാർജ്ജുനം
മല്ലികാർജ്ജുനം
മഹാകാലേശ്വർ
മഹാകാലേശ്വർ
ഓംകാരേശ്വർ
ഓംകാരേശ്വർ
വൈദ്യനാഥ്
വൈദ്യനാഥ്
ഭീമശങ്കരം
ഭീമശങ്കരം
രാമേശ്വരം
രാമേശ്വരം
നാഗേശ്വർ
നാഗേശ്വർ
കാശിവിശ്വനാഥ്
കാശിവിശ്വനാഥ്
ത്രയംബകേശ്വർ
ത്രയംബകേശ്വർ
കേദാർനാഥ്
കേദാർനാഥ്
ഘൃഷ്ണേശ്വർ
ഘൃഷ്ണേശ്വർ
ദ്വാദശ ജ്യോതിർലിംഗ ക്ഷേത്രങ്ങളുടെ സ്ഥാനം
ശിവനെ ജ്യോതിർലിഗ രൂപത്തിൽ ആരാധിക്കുന്ന ഭാരതത്തിൽ ഉള്ള 12 ശിവ ക്ഷേത്രങ്ങളാണു ദ്വാദശ ജ്യോതിർലിംഗങ്ങൾ [1] . ഈ ക്ഷേത്രങ്ങൾ ഭാരതീയ സംസ്കാരവുമായി വളരെയധികം ബന്ധപ്പെട്ടിരിക്കുന്നു. ഇതിൽ തെക്കെ അറ്റത്തുള്ളതു രാമേശ്വരവും വടക്കുള്ളതു കേദാർനാഥുമാണ്. ഇവ ശൈവപുരാണങ്ങളുമായും ചരിത്രവുമായും അടുത്തുനിൽക്കുന്നു

ജ്യോതിർലിഗ ക്ഷേത്രങ്ങൾ

സോമനാഥൻ


ഈ ക്ഷേത്രം ഗുജറാത്തിലെ സൗരാഷ്ട്രയിലുള്ള പ്രഭാസ് പട്ടണത്തിൽ സ്ഥിതി ചെയ്യുന്നു. ഈ ക്ഷേതം ഭാരതീയ സംസ്കാരത്തിൽ വളരെയധികം സ്വാധീനം ചെലുത്തിയിട്ടുണ്ട്.

മഹാകാലേശ്വരൻ

മഹാകാലേശ്വര ക്ഷേത്രം മദ്ധ്യപ്രദേശിലെ പുരാതന നഗരമായ അവന്തി അഥവാ ഉജ്ജെയിനിൽ സ്ഥിതി ചെയ്യുന്നു.

ഭീംശങ്കർ

ത്രിപുരാസുര വധവുമായി ബന്ധപ്പെട്ട ഈ ക്ഷേത്രം മഹാരാഷ്ട്രയിലെ പൂനക്കടുത്തുള്ള സഹ്യാദ്രി കുന്നുകളിൽ സ്ഥിതി ചെയ്യുന്നു.

ത്രയംബകേശ്വർ

മഹാരാഷ്ട്രയിലെ നാസിക്കിനടുത്താണു ഈ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. ഗോദാവരി നദി ക്ഷേത്ര പരിസരത്തു നിന്നാണു ഉദ്ഭവിക്കുന്നതു.

രാമേശ്വർ

തമിഴ്നാടിനു തെക്കേ അറ്റത്തുള്ള രാമേശ്വര ദ്വീപിൽ സ്ഥിതി ചെയ്യുന്നു. സേതുബന്ധനം ഇതിനടുത്താണു.

ഓംകാരേശ്വർ

മദ്ധ്യപ്രദേശിലെ നർമ്മദാ നദീ തീരത്തുള്ള ദ്വീപിൽ ഈ അമലേശ്വര ക്ഷേത്രം സ്ഥിതി ചെയ്യുന്നു.

വൈദ്യനാഥൻ

ജാർഖണ്ഡ് ദിയോഗാർഹിൽ ഈ പുരാതന ക്ഷേത്രം സ്ഥിതി ചെയ്യുന്നു.

മല്ലികാർജ്ജുനൻ

ആന്ധ്രാപ്രദേശിലെ കുർണൂൽ ജില്ലയിൽ കാണപ്പേടുന്ന ശ്രീ ശൈലം മല്ലികാർജ്ജുന ക്ഷേത്രം ശില്പ്പകലകൾ കൊണ്ട് പ്രസിദ്ധമാണു.

കേദാർനാഥ്

ഹിമാലയത്തിൽ മഞ്ഞിനാൽ മൂടി കാണപ്പെടുന്ന ഈ ക്ഷേത്രം വർഷത്തിൽ ആറു മാസം മാത്രമേ തറക്കുകയുള്ളു. ഉത്തരാഖണ്ഢ്സംസ്ഥാനത്ത് സ്ഥിതി ചെയ്യുന്ന ക്ഷേത്രം നിർമ്മിച്ചത് ആദി ശങ്കരാചാര്യരാണു.

വിശ്വനാഥൻ

ജ്യോതിർലിംഗ ക്ഷേത്രങ്ങളിൽ ഏറ്റവും പ്രസിദ്ധം ഈ ക്ഷേത്രമാണു. ഉത്തർപ്രദേശിലെ ബനാറസിൽ (കാശി / വാരണാസി) സ്ഥിതി ചെയ്യുന്നു.

നാഗേശ്വർ

ഗുജറാത്തിലെ ദ്വാരകക്ക് സമീപം സ്ഥിതി ചെയ്യുന്നു.

ഗ്രിഷ്നേശ്വർ

രാമേശ്വർ

നാഗേശ്വർ

വൈദ്യനാഥൻ




ഭീംശങ്കർ


കേദാർനാഥ്

ഓംകാരേശ്വർ

ശ്രീശൈലം
ഭീംശങ്കർ

മഹാകാലേശ്വർ



ഘൃഷ്ണേശ്വർ

മഹാരാഷ്ട്രയിലെ എല്ലോറ്ക്ക് സമീപം സ്ഥിതി ചെയ്യുന്നു. ഒന്നാം നൂറ്റാണ്ടിൽ നിർമ്മിച്ച ശിലാലിഖിതങ്ങൾ ഇവിടെ കാണാം.

ദ്വാദശ ജ്യോതിർലിംഗ സ്തോത്രം

പന്ത്രണ്ട് ജ്യോതിർലിംഗങ്ങളെക്കുറിച്ചും അവയുടെ സ്ഥാനത്തെകുറിച്ചും പ്രതിപാദിക്കുന്ന സംസ്കൃത സ്തോത്രമാണ് ദ്വാദശ ജ്യോതിർലിംഗ സ്തോത്രം. ആദിശങ്കരനാണ് ഇതിന്റെ കർത്താവ്.


മലയാളത്തിൽ:
സൗരാഷ്ട്രേ സോമനാഥം ച ശ്രീശൈലേ മല്ലികാർജുനം. ഉജ്ജയിന്യാം മഹാകാലം ഓംകാരമമലേശ്വരം..
പരല്യാം വൈദ്യനാഥം ച ഡാകിന്യാം ഭീമശങ്കരം. സേതുബന്ധേ തു രാമേശം നാഗേശം ദാരുകാവനേ..
വാരണസ്യാം തു വിശ്വേശം ത്ര്യംബകം ഗൗതമീതടേ. ഹിമാലയേ തു കേദാരം ഘുഷ്മേശം ച ശിവാലയേ..
ഏതാനി ജ്യോതിർലിംഗാനി സായം പ്രാതഃ പഠേത് നരഃ. സപ്തജന്മകൃതം പാപം സ്മരണേന വിനശ്യതി..
ഏതേശാം ദർശനാദേവ പാതകം നൈവ തിഷ്ഠതി. കർമക്ഷയോ ഭവേത്തസ്യ യസ്യ തുഷ്ടോ മഹേശ്വരഃ..
ഇതി ദ്വാദശ ജ്യോതിർലിംഗസ്തോത്രം സംപൂർണ്ണം.


52 ശക്തിപീഠങ്ങൾ



52 ശക്തിപീഠങ്ങൾ

ക്രമ സംഖ്യസ്ഥാനംശരീരഭാഗം/ ആഭരണംശക്തികാലഭൈരവൻ
1കാഞ്ചീപുരം, കാമാക്ഷി ക്ഷേത്രംOttiyanaകാമാക്ഷികാല ഭൈരവൻ
2Nainativu (Manipallavam), നല്ലൂർ, വടക്കൻ പ്രവിശ്യ, ശ്രീ ലങ്കചിലമ്പ്(പാദസരം)ഇന്ദ്രാക്ഷി(നാഗഭൂഷണി /ഭുവനേശ്വരി)രക്ഷശേഷ്വർ
3ശിവാഹർകരായ്, കറാച്ചി, പാകിസ്താൻനേത്രങ്ങൾമഹിഷാസുര മർദ്ധിനിക്രോധീഷ്
4സുഗന്ധ, ശിഖർപുർ, ബംഗ്ലാദേശ്നാസികസുഗന്ധത്രയംബക്
5അമർനാഥ്, കാശ്മീർ, ഇന്ത്യകണ്ഠംമഹാമായത്രിസന്ധ്യേശ്വർ
6ജ്വാലാമുഖി, കാംഗ്ര, ഇന്ത്യനാക്ക്സിദ്ധിധ(അംബിക)ഉന്മത്ത ഭൈരവൻ
7അംബാജി, അനർത്, ഗുജറാത്ത്,ഇന്ത്യഹൃദയംഅംബാജി
8നേപ്പാൾ, പശുപതിനാഥ ക്ഷേത്രത്തിനു സമീപം.ഇരു മുട്ടുകളുംമഹാശിരകപാലി
9തിബറ്റിലെ മാനസസരോവരംവലതുകൈദാക്ഷായണിഅമർ
10ബർധമാൻ, പശ്ചിം ബംഗാഇന്ത്യനാഭിമാതാ സർവമംഗളാ ദേവിഭഗവാൻ ശിവൻ/ മഹാദേവൻ
11ഗന്ധകി, പൊക്ഗാറ, നേപ്പാൾനെറ്റിഗണ്ഡകി ചണ്ഡിചക്രപാണി
12ബഹുല, അജയ് നദീതീരത്ത്, ബർദ്വാൻ, പശ്ചിം ബംഗാഇന്ത്യഇടതുകരംബഹുലാ ദേവിഭിരുക്
13ഉജ്ജനി, പശ്ചിം ബംഗാഇന്ത്യദക്ഷിണ മണിബന്ധംമംഗള ചണ്ഡികകപിലാംബരൻ
14ഉദയ്പുർ, ത്രിപുരയിലെവലതു കാൽത്രിപുര സുന്ദരിത്രിപുരേശ്വരൻ
15ചന്ദ്രനാഥ് മലകൾ, ചിറ്റഗോങ്, ബംഗ്ലാദേശ്.വലതു കരംഭവാനിചന്ദ്രശേഖരൻ
16ജല്പേഷ് ക്ഷേത്രത്തിന് സമീപം, ജൽപൈഗുരി, പശ്ചിം ബംഗാഇന്ത്യ.ഇടതു കാൽബ്രാമരിഅംബർ
17കാംഗിരി, ഗുവാഹത്തിക്കു സമീപം നീലാചല പർവതത്തിലെ കാമാഖ്യ, ആസാം, ഇന്ത്യജനനേന്ദ്രിയംകാമാഖ്യഉമാനന്ദ്
18ഗിർഗ്രാം, ബർദ്വാൻ ജില്ല0, പശ്ചിം ബംഗാഇന്ത്യപെരുവിരൽ(ദക്ഷിണം)ജുഗാദ്യക്ഷീർ കന്ധക്
19കാളീപീഠം, (കാളിഘട്ട്, കൊൽക്കത്ത), ഇന്ത്യവലതു കാല് വിരലുകൾകാളികനകുലേശ്വർ
20പ്രയാഗ്, ഉത്തർപ്രദേശ്ഇന്ത്യവിരലുകൾമാധവേശ്വരിഭാവ
21നാർതിയാങ്, മേഘാലയ, ഇന്ത്യ. This Shakti Peetha is locally known as the Nartiang Durga Temple.ഇടതു തുട\ജയന്തിക്രമധീശ്വർ
22കിരീട്, മുർഷിദാബാദ് ജില്ല, പശ്ചിം ബംഗാഇന്ത്യകിരീടംവിമലSanwart
23കാശിയിൽ ഗംഗാതീരത്ത് മണികർണികാ ഘാട്ട്, ഉത്തർ പ്രദേശ്, ഇന്ത്യകർണാഭരണംവിശാലാക്ഷി/ മണികർണികാലഭൈരവൻ
24കന്യാശ്രം, കന്യാകുമാരി, തമിഴ് നാട്, ഇന്ത്യ ( ബംഗ്ലാദേശിലെ ചിറ്റഗോങിലാണെന്നും കരുതപ്പെടുന്നു.)പിൻഭാഗംസർവാണിനിമിഷ്
25ഇന്നത്തെ കുരുക്ഷേത്ര നഗരം/ തനേശ്വർ, ഹരിയാന, ഇന്ത്യകണങ്ങാലിലെ അസ്ഥിസാവിത്രി/ ഭദ്രകാളിസ്ഥാനു
26മണിബന്ധ്, അജ്മീർ രാജസ്ഥാൻ, ഇന്ത്യരണ്ട് കങ്കണങ്ങൽ\ഗായത്രിസർവാനന്ദ്
27ശ്രീ ഷൈൽ, ദക്ഷിൺ സുർമാ, ബംഗ്ലാദേശ്കഴുത്ത്മഹാലക്ഷ്മിസാമ്പാർ നാഥ്
28കങ്കലിതല, ബിർബം ജില്ല പശ്ചിം ബംഗാഇന്ത്യഅസ്ഥിദേവ്ഘർഭരുണു
29കാൽമാധവ്, ഷോൻ നദീതീരത്ത്, മധ്യപ്രദേശ്ഇന്ത്യവാമ പൃഷ്ഠംകാളിഅസിതങ്ക്
30ഷൊന്ദേശ്, നർമദാ നദിയുടെ ഉദ്ഭവസ്ഥാനത്ത്, മദ്യപ്രദേശ്, ഇന്ത്യദക്ഷിണ പൃഷ്ഠംനർമ്മദ\ഭദ്രസെൻ
31രാംഗിരി, തിത്രകൂട, ഉത്തർപ്രദേശ്ഇന്ത്യദക്ഷിണ സ്തനംശിവാനിചന്ദ്ര
32വൃന്ദാവൻ, ഉത്തർപ്രദേശ്ഇന്ത്യRinglets of hairഉമഭൂതേഷ്
33കന്യാകുമാരി തിരുവനന്തപുരം റോഡിൽ നിന്നും 11കി.മീ അകലെ ശുചീന്ദ്രം, തമിഴ് നാട്, ഇന്ത്യമേല്പല്ലുകൾനാരായണിസങ്കർ
34പഞ്ച് സാഗർ (ഹരിദ്വാറിനുസമീപം എന്ന് കരുതപ്പെടുന്നു)കീഴ്പല്ലുകൾവരാഹിമഹാരുദ്രൻ
35ഭവാനിപുർ യൂണിയൻ ബോഗ്രാ ജില്ല, ബംഗ്ലാദേശ്Left anklet(ornament)അർപണവാമൻ
36ഡ്രീ പർവത്, ലഡാക്, കാശ്മീർ, ഇന്ത്യ. മറ്റൊരഭിപ്രായം: ശ്രീശൈലം, ആന്ധ്രാപ്രദേശ്ഇന്ത്യRight anklet (ornament)ശ്രീസുന്ദരിസുന്ദരാനന്ദ്
37വിഭാഷ് , പൂർവ്വ മേദിനിപുർ, പശ്ചിം ബംഗാഇന്ത്യഇടതു കണങ്കാൽകപാലിനി (ഭീമരൂപ)സർവാനന്ദ്
38സോമനാഥ് ക്ഷേത്രത്തിനു സമീപം, പ്രഭാസ്, ജുനഗർ ജില്ല, ഗുജറാത്ത്ഇന്ത്യവയർചന്ദ്രഭാഗവക്രതുണ്ട്
39ഭൈരവ് പർവതത്തിൽ ക്ഷിപ്രാനദീതീരത്ത് , ഉജ്ജയിനിക്കു സമീപം, മധ്യപ്രദേശ്ഇന്ത്യമേൽചുണ്ട്അവന്തിലംബകർണ
40നാസിക, മഹാരാഷ്ട്ര, ഇന്ത്യകവിളുകൾഭ്രമരിവികൃതാക്ഷ്
41ഗോദാവരീ തീരത്തെ കോടിലിംഗേശ്വര ക്ഷേത്രം, രാജമണ്ട്രി, ആന്ധ്രാപ്രദേശ്ഇന്ത്യകവിളുകൾരാകിനി/ വിശ്വേശ്വരിവത്സ്നാഭ്/ ദണ്ഡപാണി
42വിരാട്, ഭരത്പുരിനു സമീപം, രാജസ്ഥാൻ, ഇന്ത്യഇടതു പെരുവിരൽഅംബികഅമൃതേശ്വർ
43രത്നാകർ നദീതീരത്തെ രത്നാവലി, ഹൂഗ്ലി ജില്ല, പശ്ചിം ബംഗാഇന്ത്യവലത് തോൾകുമാരിശിവൻ
44മിഥില, [[ഇന്ത്യ]-നേപ്പാൾ അതിർത്തിക്കു സമീപംഇടത് തോൾഉമമഹോദർ
45നൽഹാതി, ബിർബം ജില്ല, പശ്ചിം ബംഗാഇന്ത്യVocal chord with part of the tracheaeകാളിക ദേവിയോഗേഷ്
46കർണാട്, കാംഗ്രാ, ഹിമാചൽ പ്രദേശ്, Karnat,ഇരു കർണങ്ങൾജയദുർഗഅഭിരു
47ബക്രേശ്വർ , സിയൂരി, ബിർബം പശ്ചിം ബംഗാഇന്ത്യപുരികങ്ങൾക്കിടയിലുള്ള ഭാഗംമഹിഷാസുര മർദ്ദിനിവക്രനാഥ്
48ജെസ്സോരേശ്വരി, ഈശ്വരിപുർ, ശ്യാം നഗർ, ബംഗ്ലാദേശ്.ഹസ്തം, soles of the feetജഷോരേശ്വരിചന്ദ്ര
49അട്ടഹാസ് ഗ്രാമം, ബർദമാൻ ജില്ല, പശ്ചിം ബംഗാഇന്ത്യഅധരങ്ങക്ക്Phullaraവിശ്വേശ്
50സൈന്ത്യ, ബിർബം ജില്ല, പശ്ചിം ബംഗാഇന്ത്യകണ്ഠാഭരണംനന്ദിനിനന്ദികേശ്വർ
51ഹിംഗ്ലജ്, തെക്കൻ ബലൂചിസ്ഥാൻ, പാകിസ്താൻBramharandhra (Part of the head)കോടരിഭീമലോചനൻ
52ധനേശ്വരി, ജഗ്ദല്പുർ, ഛത്തീസ്ഖഡ്, ഇന്ത്യദന്തംദന്ദേശ്വരികപാലഭൈരവൻ
53വജ്രേശ്വരി, കാംഗ്രഇടതു സ്തനം (teeth)വജ്രേശ്വരികാലഭൈരവൻ
53പത്മാവതിപുരി ധാം, മധ്യപ്രദേശ്,പാദംപദ്മാവതികപാലഭൈരവൻ
54താരാപീഠം, ഭിർഭം ജില്ല, പശ്ചിം ബംഗാഇന്ത്യതൃക്കണ്ണ്താര
55ചണ്ഡികാസ്ഥാൻ, ഗംഗാതീരത്ത്, ബീഹാർഇന്ത്യഇടതു കണ്ണ്ചണ്ഡിക/ ചണ്ഡി ദേവിബോലേ ശങ്കർ
56പാട്ന, ബീഹാർഇന്ത്യവലതു തുടBadi Patan Devi/chhoti Patan Deviഭൈരവൻ

ആദിപരാശക്തിയെ സതിയുടെ ശക്തി പീഠങ്ങൾ



ശക്തി പീഠങ്ങൾ 

ആദിപരാശക്തിയെ സതിയുടെ ശരീരപിണ്ഡങ്ങളുടെ രൂപത്തിൽ പ്രതിഷ്ഠിച്ചിരിക്കുന്ന ഭഗവതീക്ഷേത്രങ്ങളാണ് ശക്തിപീഠങ്ങൾ(സംസ്കൃതം: शक्ति पीठ; ഇംഗ്ലീഷ്: Shakti Pithas). സതിദേവിയുടെ മൃതശരീരം സുദർശനചക്രത്താൽ ഖണ്ഡിക്കപ്പെടുകയും അവ പൃഥ്വിയുടെ ഓരോ ഭാഗങ്ങളിൽ പതിക്കുകയും ചെയ്തു. ഇവയാണ് പിൽക്കാലത്ത് ആദിശക്തിപീഠങ്ങളായ് അറിയപ്പെട്ടത്. ഇന്ത്യൻ ഉപഭൂഖണ്ഡത്തിന്റെ വിവിധ ഭാഗങ്ങളിൽ ശക്തിപീഠങ്ങൾ സ്ഥിതി ചെയ്യുന്നു.[2] ശക്തിപീഠങ്ങളുടെ സംരക്ഷണാർഥം പരമശിവൻ രൗദ്രമായ കാലഭൈരവന്റെ രൂപത്തിൽ ഓരോ ശക്തിപീഠങ്ങളിലും സ്ഥിതിചെയ്യുന്നു. ഓരോ സ്ഥലത്തും ജഗദീശ്വരി വിവിധ നാമങ്ങളിൽ ആരാധിക്കപ്പെടുന്നു.

ഐതിഹ്യം

ദക്ഷയജ്ഞത്തിനെത്തിയ സതി
സതിയുടെ ചേതനയറ്റ ശരീരവുമായി അലഞ്ഞുനടക്കുന്ന ശിവൻ
ദക്ഷപ്രജാപതിയുടെ പുത്രിയായി ആദിശക്തി സതീരൂപത്തിൽ ജന്മമെടുത്തു. പരമശിവനുമായി സംഗമിക്കുകയായിരുന്നു സതി അവതാരത്തിന്റെ ലക്ഷ്യം. ശിവവിരോധിയായിരുന്ന ദക്ഷന് സതി ശിവനെ വിവാഹം ചെയ്യുന്നത് ഒന്നുകൊണ്ടും സ്വീകാര്യമല്ലായിരുന്നു. എന്നാൽ ശിവനും സതിയുമായുള്ള വിവാഹം സംഭവിക്കുകതന്നെ ചെയ്തു.
ശിവന്റെയും സതിയുടെയും വിവാഹം ദക്ഷന് ശിവനോടുള്ള വിരോധത്തെ ഇല്ലാതാക്കുകയല്ല മറിച്ച് വർദ്ധിപ്പിക്കുകയാണ് ചെയ്തത്. ദക്ഷന്റെ പ്രിയപുത്രിയായിരുന്ന സതി തന്റെ ഇച്ഛയ്ക്ക് വിരുദ്ധമായി ഒരു യോഗിയായ ശിവനെ വിവാഹം ചെയ്തതിൽ, ദക്ഷന് സതിയോടും നീരസമുണ്ടായി.
ഒരിക്കൽ മഹായാഗം നടത്തുവാൻ ദക്ഷൻ തീരുമാനിച്ചു. ശിവനും സതിയും ഒഴികെയുള്ള സമസ്ത ദേവീ ദേവന്മാർക്കും ഋഷിവര്യന്മാർക്കും ദക്ഷൻ തന്റെ യജ്ഞത്തിൽ സംബന്ധിക്കുവാൻ ക്ഷണപത്രിക അയച്ചു. എങ്കിലും തന്റെ ഭവനത്തിൽ വെച്ചുനടക്കുന്ന യജ്ഞത്തിൽ സമ്മേളിക്കുവാനുള്ള ആഗ്രഹം സതി ശിവനെ അറിയിച്ചു. ക്ഷണമില്ലാത്ത യജ്ഞത്തിൽ പങ്കെടുക്കുന്നത് യജ്ഞം നടത്തുന്നവരെ അപമാനിക്കുന്നതിന് തുല്യമാണെന്ന് ശിവൻ പറഞ്ഞു. സതിയെ യജ്ഞത്തിന് അയക്കാതിരിക്കുവാൻ ശിവൻ പരമാവധി ശ്രമിച്ചുവെങ്കിലും സതി തന്റെ നിശ്ചയത്തിൽനിന്നും അണുവിട അനങ്ങിയില്ല. നിർബന്ധിതനായ ശിവൻ തന്റെ വാഹനമായ നന്തിയേയും ഗണങ്ങളേയും സതിയുടെകൂടെ അയച്ചു.
എന്നാൽ സതിക്ക് തന്റെ ഗൃഹത്തിൽ ഒരാദരവും ദക്ഷൻ നൽകിയില്ല. ദക്ഷൻ ശിവനെ അപമാനിക്കുകയും ചെയ്തു. എന്നാൽ തന്റെ പതിയ്ക്കുനേരെയുള്ള അപമാനം സതിക്ക് സഹനീയമായിരുന്നില്ല. ദാക്ഷയനിയായതാണ് താൻ ചെയ്ത അപരാധം എന്ന് സതി പറഞ്ഞു. യജ്ഞഭൂമിയിൽ വെച്ച് തന്റെ യോഗശക്തിയിൽ നിന്നുദ്ഭവിച്ച അഗ്നിയിൽ സതി പ്രാണത്യാഗം ചെയ്തു.
സതിയുടെ പ്രാണത്യാഗത്തെ തുടർന്ന് കുപിതനും ദുഃഖിതനുമായ ഭഗവാൻ ശിവൻ ദക്ഷനെ വധംചെയ്ത് യജ്ഞത്തെ ഇല്ലാതാക്കുവാൻ ഉഗ്രരൂപിയായ വീരഭദ്രനെ ദക്ഷന്റെ കൊട്ടാരത്തിലേക്കയച്ചു. ശിവന്റെ അവതാരമായ വീരഭദ്രൻ തന്റെ കൂട്ടാളിയായ ഭദ്രകാളിയോടൊപ്പം ചെന്ന് ദക്ഷന്റെ ശിരസ്സ് ഛേദിക്കുകയും യാഗശാല തകർക്കുകയും ചെയ്തു. ദക്ഷന്റെ ഭവനത്തിലെത്തിയ ശിവൻ ദക്ഷപത്നിയായ പ്രസൂതിയുടെയും മറ്റു പരിവാരങ്ങളുടേയും അപേക്ഷമാനിച്ച് ദക്ഷനെ പുനഃർജീവിപ്പിക്കാൻ ശിവൻ നിശ്ചയിച്ചു. ഒരു ആടിന്റെ ശിരസ്സ് നൽകി ശിവൻ ദക്ഷനെ പുനഃർജീവിപ്പിച്ചു. അജ്ഞതമൂലം താൻ ചെയ്ത അപരാധങ്ങൾക്കെല്ലാം ശിവനോട് ദക്ഷൻ ക്ഷമയാചിച്ചു. സതിയുടെ നിഷ്പ്രാണ ശരീരം കണ്ട് വികാരാധീതനായ ശിവൻ സതിയുടെ ശരീരവും കയ്യിലേന്തി സഞ്ചരിക്കുവാൻ തുടങ്ങി. ഭഗവാൻ വിഷ്ണു ശിവനെ തന്റെ ദുഃഖത്തിൽ നിന്നും മോചിപ്പിക്കുന്നതിനായി സുദർശനചക്രം കൊണ്ട് സതിയുടെ ശരീരത്തെ ഖണ്ഡിച്ചു. സതിയുടെ ശരീരത്തിന്റെ വിവിധ ഖണ്ഡങ്ങൾ ഭൂമിയുടെ പലഭാഗങ്ങളിലായി പതിച്ചു. ഇവയാണ് പിന്നീട് ശക്തിപീഠങ്ങളായി പരിവർത്തനം ചെയ്യപ്പെട്ടത്.
ശിവന്റെ ഒരു അവതാരമായ കാലഭൈരവന്റെ സഹിതമാണ് ശക്തിപീഠങ്ങളിൽ ആദിശക്തി വിരാജിക്കുന്നത്.
സംഖ്യസ്ഥാനംശരീരഭാഗം/ ആഭരണംശക്തി
1ഒഡീഷയിലെ പുരി ജഗന്നാഥക്ഷേത്ര മന്ദിര സമുച്ചയത്തിൽപാദംബിമല
2ബെറാമ്പുർ, ഒഡീഷസ്തന ഖണ്ഡംതാരാ തരിണി
3ഗുവാഹട്ടി, ആസാംയോനീഖണ്ഡംകാമാഖ്യ
4കൊൽക്കത്ത, പശ്ചിമ ബംഗാൾമുഖ ഖണ്ഡംദക്ഷിണ കാലിക

തൃശ്ശൂർ ജില്ലയിൽ ഊരകം അമ്മത്തിരുവടി ക്ഷേത്രം



ഊരകം അമ്മത്തിരുവടി ക്ഷേത്രം

.
കേരളത്തിലെ തൃശ്ശൂർ ജില്ലയിൽ തൃശ്ശൂർ പട്ടണത്തിന് 12 കിലോമീറ്റർ അകലെയായി ഊരകം എന്ന ഗ്രാമത്തിലാണ് അമ്മത്തിരുവടി ക്ഷേത്രം സ്ഥിതിചെയ്യുന്നത്. "ആദിപരാശക്തിയും" പരമാത്മ ശക്തിസ്വരൂപിണിയുമായ "ദുർഗ്ഗാദേവിയാണ്" പ്രധാന പ്രതിഷ്ഠ. മഹാകാളി, മഹാലക്ഷ്മി, മഹാസരസ്വതി എന്നീ മൂന്ന് ഭാവങ്ങളിലും ഇവിടെ ദേവി ആരാധിക്കപ്പെടുന്നു. പ്രശസ്തമായ നൂറ്റെട്ട് ദുർഗ്ഗാക്ഷേത്രങ്ങളിൽ ഒന്നാം സ്ഥാനം അലങ്കരിക്കുന്നതായി ഈ ക്ഷേത്രം കരുതപ്പെടുന്നു. ചെന്നൈക്കടുത്തുള്ള "കാഞ്ചി കാമാക്ഷി" തന്നെയാണ്‌ ഈ ദേവി എന്നൊരു സങ്കൽപ്പവുമുണ്ട്.
Jump to navigationJump to search

Ammathiruvadi Temple.jpg
കേരളത്തിലെ തൃശ്ശൂർ ജില്ലയിൽ തൃശ്ശൂർ പട്ടണത്തിന് 12 കിലോമീറ്റർ അകലെയായി ഊരകം എന്ന ഗ്രാമത്തിലാണ് അമ്മത്തിരുവടി ക്ഷേത്രം സ്ഥിതിചെയ്യുന്നത്. "ആദിപരാശക്തിയും" പരമാത്മ ശക്തിസ്വരൂപിണിയുമായ "ദുർഗ്ഗാദേവിയാണ്" പ്രധാന പ്രതിഷ്ഠ. മഹാകാളി, മഹാലക്ഷ്മി, മഹാസരസ്വതി എന്നീ മൂന്ന് ഭാവങ്ങളിലും ഇവിടെ ദേവി ആരാധിക്കപ്പെടുന്നു. പ്രശസ്തമായ നൂറ്റെട്ട് ദുർഗ്ഗാക്ഷേത്രങ്ങളിൽ ഒന്നാം സ്ഥാനം അലങ്കരിക്കുന്നതായി ഈ ക്ഷേത്രം കരുതപ്പെടുന്നു. ചെന്നൈക്കടുത്തുള്ള "കാഞ്ചി കാമാക്ഷി" തന്നെയാണ്‌ ഈ ദേവി എന്നൊരു സങ്കൽപ്പവുമുണ്ട്.

    ഐതിഹ്യം

    ഐതിഹ്യമനുസരിച്ച് പൂമുള്ളി നമ്പൂതിരി (തിരുവലയന്നൂർ ഭട്ടതിരി എന്നും ഇദ്ദേഹം അറിയപ്പെടാറുണ്ട്) 700 മുതൽ 1000 വരെ വർഷങ്ങൾക്കുമുൻപാണ് അമ്മത്തിരുവടി ക്ഷേത്രം സ്ഥാപിച്ചത്. ഈ ക്ഷേത്രം ഇന്ന് സ്ഥിതിചെയ്യുന്ന സ്ഥലത്താ‍യിരുന്നു നമ്പൂതിരിയുടെ ഇല്ലം സ്ഥിതിചെയ്തിരുന്നത്. കേരളത്തിലെ പുരാതനമായ 64 ഗ്രാമങ്ങളിൽ ഒന്നായ പെരുവനം ഗ്രാമത്തിന്റെ ഭാഗമായിരുന്നു ഊരകം. ചെന്നൈക്കടുത്തുള്ള കാഞ്ചീപുരം കാമാക്ഷിയമ്മൻ ക്ഷേത്രത്തിൽ പ്രാർത്ഥിക്കാൻ പോയ നമ്പൂതിരിയുടെ ഭക്തിയിൽ പ്രീതയായ "കാഞ്ചി കാമാക്ഷി ദേവി" നമ്പൂതിരിയുടെ ഓലക്കുടയിൽ കേറി കേരളത്തിലെത്തിലെത്തി എന്നാണ് ഐതിഹ്യം. വീട്ടിൽ തിരിച്ചെത്തിയ നമ്പൂതിരി ഓലക്കുട വീട്ടിന്റെ നിലത്തു വെച്ചു. പിന്നീട് അദ്ദേഹം വന്നപ്പോൾ ഓലക്കുട നിലത്തുനിന്നും ഉയർത്താൻ സാധിച്ചില്ല. നിലത്ത് ഓലക്കുട ഉറച്ചുപോയിരുന്നു. പിന്നീട് ഈ കുടയിൽ ആദിപരാശക്തിയായ കാഞ്ചി കാമാക്ഷി കുടികൊള്ളുന്നു എന്ന് പ്രശ്നവശാൽ കണ്ടെത്തി. നമ്പൂതിരിയുടെ സ്വപ്നത്തിൽ പ്രത്യക്ഷപ്പെട്ട ജഗദംബിക ഊരകം വിട്ട് ദേവിക്കായി അവിടെ ഒരു ക്ഷേത്രം പണിയാൻ ആവശ്യപ്പെട്ടു. ദൂരെ ഒരു കിണറ്റിൽ ദേവീവിഗ്രഹം കണ്ടെത്താമെന്നും മഹാമായ സ്വപ്നത്തിൽ അറിയിച്ചു. നമ്പൂതിരി ദേവി അരുളിച്ചെയ്തതുപോലെ ക്ഷേത്രംനിർമ്മിക്കുകയും തന്റെ എല്ലാ സ്വത്തുക്കളും ക്ഷേത്രത്തിന് ദാനം ചെയ്യുകയും ചെയ്തു. ക്ഷേത്രത്തിന്റെ ഭരണാധികാരം അദ്ദേഹം കൊച്ചി രാജ്യത്തിന് ഏൽപ്പിച്ചു. അന്നുമുതൽ ഈ ദേവി "അമ്മത്തിരുവടി" എന്ന് അറിയപ്പെടുന്നു.

    ചരിത്രം

    അടി എന്ന വിശേഷണം കൊണ്ട് ആദിയിൽ ഇത് ജൈനക്ഷേത്രമോ ബൌദ്ധക്ഷേത്രമോ ആയിരിക്കാനാണ് സാധ്യത എന്നാണ് ചരിത്രകാരനായ വി.വി.കെ വാലത്ത് കരുതുന്നത്. സന്യാസിമാരെ അക്കാലത്ത് അടികൾ എന്ന് വിളിച്ചിരുന്നു. ബ്രാഹ്മണമേധാവിത്വകാലത്ത് അത് പനിമലമകൾ അഥവാ പാർ‌വ്വതിയായിത്തീർന്നു.
    സാഹിത്യഗ്രന്ഥങ്ങളിൽ ഈ ഭഗവതി പരാമർശിക്കപ്പെട്ടിട്ടുണ്ട്.
    ഒരുവരുണ്ടേ ഭഗവതിമാർ
    ഒരുവരിലുമഴകിയതോ
    അഴകിയതോ ഞാനറിവേൻ
    ഊരകത്തെ ഭഗവതിപോൽ
    എന്നാണ്‌ മഹാകവി ഉള്ളൂർ കേരള സാഹിത്യചരിത്രത്തില്ഴുതിയിരിക്കുന്നത്.

    വാസ്തുവിദ്യ

    ഊരകത്തമ്മ ക്ഷേത്രം.JPG
    ക്ഷേത്രത്തിൽ രണ്ട് ഗോപുരങ്ങൾ, മതിൽക്കെട്ട്, ഊട്ടുപുര, നാലമ്പലം, രണ്ടുനിലയുള്ള ശ്രീകോവിൽ എന്നിവയുണ്ട്. പ്രധാനപ്രതിഷ്ഠയായ ഭഗവതി പടിഞ്ഞാറ് ദിശയിലേയ്ക്ക് ദർശനമായി വാഴുന്നു. ഇരിയ്ക്കുന്ന രൂപത്തിലുള്ള വിഗ്രഹത്തിന് നാലുകൈകളുണ്ട്. ഗണപതി, അയ്യപ്പൻ, സുബ്രഹ്മണ്യൻ, നാഗദൈവങ്ങൾ എന്നിവരാണ് ഉപപ്രതിഷ്ഠകൾ. കൂടാതെ കിഴക്കേ ഗോപുരത്തിൽ കൊടുങ്ങല്ലൂരമ്മയുടെ സാന്നിദ്ധ്യമുള്ളതായും പറയപ്പെടുന്നു.

    ഉത്സവങ്ങൾ

    ക്ഷേത്രത്തിലെ പ്രധാന ഉത്സവങ്ങളിൽ ഒന്നാണ് മകീര്യംപുറപ്പാട്. അമ്മത്തിരുവടിയുടെ ആറാട്ടുപുഴ പൂരത്തിനുള്ള പുറപ്പാടായാണ് ഈ ഉത്സവം കണക്കാക്കപ്പെടുന്നത്. ആ‍റാട്ടുപുഴ പൂരത്തിൽ അമ്മത്തിരുവടിക്ക് ഒരു പ്രധാന പങ്കുണ്ട്. ആറാട്ടുപുഴ പൂരം കഴിഞ്ഞേ അമ്മത്തിരുവടി മടങ്ങാറുള്ളൂ. നവരാത്രിതൃക്കാർത്തികഎന്നിവയും വിശേഷദിവസങ്ങളാണ്.

    പാലക്കാട് ജില്ലയിൽ പാലക്കാട് നഗരത്തിനടുത്തുള്ള തിരുവാലത്തൂർ ഗ്രാമത്തിൽ രണ്ടുമൂർത്തി ഭഗവതിക്ഷേത്രം



    തിരുവാലത്തൂർ രണ്ടുമൂർത്തി ഭഗവതിക്ഷേത്രം :
    പാലക്കാട് ജില്ലയിൽ പാലക്കാട് നഗരത്തിനടുത്തുള്ള തിരുവാലത്തൂർ ഗ്രാമത്തിൽ ഭാരതപ്പുഴയുടെ പോഷകനദിയായ കണ്ണാടിപ്പുഴയുടെ കരയിൽ സ്ഥിതിചെയ്യുന്ന പ്രസിദ്ധമായ ഒരു ക്ഷേത്രമാണ് ശ്രീ രണ്ടുമൂർത്തി ഭഗവതിക്ഷേത്രം. 
    ആദിപരാശക്തിയായ ജഗദംബിക അത്യുഗ്രദേവതയായ മഹിഷാസുരമർദ്ദിനിയായും, ശാന്തസ്വരൂപിണിയായ അന്നപൂർണ്ണേശ്വരിയായും രണ്ടുഭാവങ്ങളിൽ കുടികൊള്ളുന്ന ക്ഷേത്രമായതുകൊണ്ടാണ് ഇതിന് 'രണ്ടുമൂർത്തി ഭഗവതിക്ഷേത്രം' എന്ന പേരുവന്നത്. 
    നൂറ്റെട്ട് ദുർഗ്ഗാലയങ്ങളിലൊന്നാണ് ഈ ക്ഷേത്രം. പ്രകൃതിരമണീയമായ അന്തരീക്ഷത്തിൽ നിൽക്കുന്ന ഈ ക്ഷേത്രം കേരളീയ വാസ്തുവിദ്യയുടെ മകുടോദാഹരണമാണ്. 
    ക്ഷേത്രത്തിൽ ഉപദേവതകളായി ശിവൻ, ഗണപതി, അയ്യപ്പൻ, ശ്രീകൃഷ്ണൻ, നാഗദൈവങ്ങൾ എന്നിവരും കുടികൊള്ളുന്നുണ്ട്. മലബാർ ദേവസ്വം ബോർഡിന്റെ കീഴിലാണ് ഈ മഹാക്ഷേത്രം.
    ഭരണം:
    മലബാർ ദേവസ്വം ബോർഡ്
    സ്ഥലനാമം :
    ഇന്ന് ക്ഷേത്രമിരിയ്ക്കുന്ന പറമ്പിന്റെ ഇടതുഭാഗത്തുകൂടിയാണ് പണ്ട് കണ്ണാടിപ്പുഴ ഒഴുകിയിരുന്നത്. പിന്നീട്, ദേവിയുടെ ഇടപെടൽ കാരണം അത് വലതുഭാഗത്തുകൂടെയായി. അങ്ങനെ, ക്ഷേത്രമിരിയ്ക്കുന്ന സ്ഥലത്തിന് 'തിരുവലത്താറ്' എന്ന പേര് ലഭിച്ചു. ഇതാണ് കാലാന്തരത്തിൽ 'തിരുവാലത്തൂർ' ആയത്.
    മതിൽക്കെട്ട്  :
    ഈ ക്ഷേത്രത്തിലെ ഏറ്റവും വലിയ പ്രത്യേകതയാണ് ഇവിടത്തെ അതിവിശാലമായ മതിൽക്കെട്ട്. ഇത് മനുഷ്യനിർമ്മിതമല്ലെന്നാണ് ഐതിഹ്യം. ഇതിന്റെ നിർമ്മാണത്തിന് പുറകിൽ പറഞ്ഞുവരുന്ന ഒരു കഥയുണ്ട്. ഈ മതിൽക്കെട്ട് നിർമ്മിച്ചത് ഭൂതഗണങ്ങളാണെന്നും ഒറ്റരാത്രി കൊണ്ടാണ് അവർ ഇത് നിർമ്മിച്ചതെന്നും, എന്നാൽ പണിതീരും മുമ്പ് നേരം വെളുത്തതിനാൽ അവർ പണിയുപേക്ഷിച്ച് സ്ഥലം വിട്ടെന്നുമാണ് കഥ. ഇതിന്റെ തെളിവായി കിഴക്കേ ഗോപുരവും കിഴക്കുഭാഗത്തെ മതിൽക്കെട്ടും പണി പൂർത്തിയാക്കിയിട്ടില്ലെന്ന കാര്യം മനസ്സിലാക്കാം.