തിരുവാലത്തൂർ രണ്ടുമൂർത്തി ഭഗവതിക്ഷേത്രം :
പാലക്കാട് ജില്ലയിൽ പാലക്കാട് നഗരത്തിനടുത്തുള്ള തിരുവാലത്തൂർ ഗ്രാമത്തിൽ ഭാരതപ്പുഴയുടെ പോഷകനദിയായ കണ്ണാടിപ്പുഴയുടെ കരയിൽ സ്ഥിതിചെയ്യുന്ന പ്രസിദ്ധമായ ഒരു ക്ഷേത്രമാണ് ശ്രീ രണ്ടുമൂർത്തി ഭഗവതിക്ഷേത്രം.
ആദിപരാശക്തിയായ ജഗദംബിക അത്യുഗ്രദേവതയായ മഹിഷാസുരമർദ്ദിനിയായും, ശാന്തസ്വരൂപിണിയായ അന്നപൂർണ്ണേശ്വരിയായും രണ്ടുഭാവങ്ങളിൽ കുടികൊള്ളുന്ന ക്ഷേത്രമായതുകൊണ്ടാണ് ഇതിന് 'രണ്ടുമൂർത്തി ഭഗവതിക്ഷേത്രം' എന്ന പേരുവന്നത്.
നൂറ്റെട്ട് ദുർഗ്ഗാലയങ്ങളിലൊന്നാണ് ഈ ക്ഷേത്രം. പ്രകൃതിരമണീയമായ അന്തരീക്ഷത്തിൽ നിൽക്കുന്ന ഈ ക്ഷേത്രം കേരളീയ വാസ്തുവിദ്യയുടെ മകുടോദാഹരണമാണ്.
ക്ഷേത്രത്തിൽ ഉപദേവതകളായി ശിവൻ, ഗണപതി, അയ്യപ്പൻ, ശ്രീകൃഷ്ണൻ, നാഗദൈവങ്ങൾ എന്നിവരും കുടികൊള്ളുന്നുണ്ട്. മലബാർ ദേവസ്വം ബോർഡിന്റെ കീഴിലാണ് ഈ മഹാക്ഷേത്രം.

ഭരണം:
മലബാർ ദേവസ്വം ബോർഡ്
മലബാർ ദേവസ്വം ബോർഡ്
സ്ഥലനാമം :
ഇന്ന് ക്ഷേത്രമിരിയ്ക്കുന്ന പറമ്പിന്റെ ഇടതുഭാഗത്തുകൂടിയാണ് പണ്ട് കണ്ണാടിപ്പുഴ ഒഴുകിയിരുന്നത്. പിന്നീട്, ദേവിയുടെ ഇടപെടൽ കാരണം അത് വലതുഭാഗത്തുകൂടെയായി. അങ്ങനെ, ക്ഷേത്രമിരിയ്ക്കുന്ന സ്ഥലത്തിന് 'തിരുവലത്താറ്' എന്ന പേര് ലഭിച്ചു. ഇതാണ് കാലാന്തരത്തിൽ 'തിരുവാലത്തൂർ' ആയത്.

മതിൽക്കെട്ട് :
ഈ ക്ഷേത്രത്തിലെ ഏറ്റവും വലിയ പ്രത്യേകതയാണ് ഇവിടത്തെ അതിവിശാലമായ മതിൽക്കെട്ട്. ഇത് മനുഷ്യനിർമ്മിതമല്ലെന്നാണ് ഐതിഹ്യം. ഇതിന്റെ നിർമ്മാണത്തിന് പുറകിൽ പറഞ്ഞുവരുന്ന ഒരു കഥയുണ്ട്. ഈ മതിൽക്കെട്ട് നിർമ്മിച്ചത് ഭൂതഗണങ്ങളാണെന്നും ഒറ്റരാത്രി കൊണ്ടാണ് അവർ ഇത് നിർമ്മിച്ചതെന്നും, എന്നാൽ പണിതീരും മുമ്പ് നേരം വെളുത്തതിനാൽ അവർ പണിയുപേക്ഷിച്ച് സ്ഥലം വിട്ടെന്നുമാണ് കഥ. ഇതിന്റെ തെളിവായി കിഴക്കേ ഗോപുരവും കിഴക്കുഭാഗത്തെ മതിൽക്കെട്ടും പണി പൂർത്തിയാക്കിയിട്ടില്ലെന്ന കാര്യം മനസ്സിലാക്കാം.