.
ദ്വാദശ ജ്യോതിർലിംഗ ക്ഷേത്രങ്ങളുടെ സ്ഥാനം
ശിവനെ ജ്യോതിർലിഗ രൂപത്തിൽ ആരാധിക്കുന്ന
ഭാരതത്തിൽ ഉള്ള 12 ശിവ
ക്ഷേത്രങ്ങളാണു ദ്വാദശ ജ്യോതിർലിംഗങ്ങൾ [1] . ഈ ക്ഷേത്രങ്ങൾ
ഭാരതീയ സംസ്കാരവുമായി വളരെയധികം ബന്ധപ്പെട്ടിരിക്കുന്നു. ഇതിൽ തെക്കെ അറ്റത്തുള്ളതു രാമേശ്വരവും വടക്കുള്ളതു കേദാർനാഥുമാണ്. ഇവ ശൈവപുരാണങ്ങളുമായും ചരിത്രവുമായും അടുത്തുനിൽക്കുന്നു
ജ്യോതിർലിഗ ക്ഷേത്രങ്ങൾ
സോമനാഥൻ
മഹാകാലേശ്വരൻ
മഹാകാലേശ്വര ക്ഷേത്രം
മദ്ധ്യപ്രദേശിലെ പുരാതന നഗരമായ അവന്തി അഥവാ ഉജ്ജെയിനിൽ സ്ഥിതി ചെയ്യുന്നു.
ഭീംശങ്കർ
ത്രിപുരാസുര വധവുമായി ബന്ധപ്പെട്ട ഈ ക്ഷേത്രം
മഹാരാഷ്ട്രയിലെ പൂനക്കടുത്തുള്ള സഹ്യാദ്രി കുന്നുകളിൽ സ്ഥിതി ചെയ്യുന്നു.
ത്രയംബകേശ്വർ
മഹാരാഷ്ട്രയിലെ നാസിക്കിനടുത്താണു ഈ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. ഗോദാവരി നദി ക്ഷേത്ര പരിസരത്തു നിന്നാണു ഉദ്ഭവിക്കുന്നതു.
രാമേശ്വർ
തമിഴ്നാടിനു തെക്കേ അറ്റത്തുള്ള രാമേശ്വര ദ്വീപിൽ സ്ഥിതി ചെയ്യുന്നു. സേതുബന്ധനം ഇതിനടുത്താണു.
ഓംകാരേശ്വർ
മദ്ധ്യപ്രദേശിലെ നർമ്മദാ നദീ തീരത്തുള്ള ദ്വീപിൽ ഈ അമലേശ്വര ക്ഷേത്രം സ്ഥിതി ചെയ്യുന്നു.
വൈദ്യനാഥൻ
ജാർഖണ്ഡ് ദിയോഗാർഹിൽ ഈ പുരാതന ക്ഷേത്രം സ്ഥിതി ചെയ്യുന്നു.
മല്ലികാർജ്ജുനൻ
ആന്ധ്രാപ്രദേശിലെ കുർണൂൽ ജില്ലയിൽ കാണപ്പേടുന്ന ശ്രീ ശൈലം മല്ലികാർജ്ജുന ക്ഷേത്രം ശില്പ്പകലകൾ കൊണ്ട് പ്രസിദ്ധമാണു.
കേദാർനാഥ്
വിശ്വനാഥൻ
ജ്യോതിർലിംഗ ക്ഷേത്രങ്ങളിൽ ഏറ്റവും പ്രസിദ്ധം ഈ ക്ഷേത്രമാണു.
ഉത്തർപ്രദേശിലെ ബനാറസിൽ (കാശി / വാരണാസി) സ്ഥിതി ചെയ്യുന്നു.
നാഗേശ്വർ
ഘൃഷ്ണേശ്വർ
മഹാരാഷ്ട്രയിലെ എല്ലോറ്ക്ക് സമീപം സ്ഥിതി ചെയ്യുന്നു. ഒന്നാം നൂറ്റാണ്ടിൽ നിർമ്മിച്ച ശിലാലിഖിതങ്ങൾ ഇവിടെ കാണാം.
ദ്വാദശ ജ്യോതിർലിംഗ സ്തോത്രം
പന്ത്രണ്ട് ജ്യോതിർലിംഗങ്ങളെക്കുറിച്ചും അവയുടെ സ്ഥാനത്തെകുറിച്ചും പ്രതിപാദിക്കുന്ന സംസ്കൃത സ്തോത്രമാണ് ദ്വാദശ ജ്യോതിർലിംഗ സ്തോത്രം. ആദിശങ്കരനാണ് ഇതിന്റെ കർത്താവ്.
മലയാളത്തിൽ:
- സൗരാഷ്ട്രേ സോമനാഥം ച ശ്രീശൈലേ മല്ലികാർജുനം. ഉജ്ജയിന്യാം മഹാകാലം ഓംകാരമമലേശ്വരം..
- പരല്യാം വൈദ്യനാഥം ച ഡാകിന്യാം ഭീമശങ്കരം. സേതുബന്ധേ തു രാമേശം നാഗേശം ദാരുകാവനേ..
- വാരണസ്യാം തു വിശ്വേശം ത്ര്യംബകം ഗൗതമീതടേ. ഹിമാലയേ തു കേദാരം ഘുഷ്മേശം ച ശിവാലയേ..
- ഏതാനി ജ്യോതിർലിംഗാനി സായം പ്രാതഃ പഠേത് നരഃ. സപ്തജന്മകൃതം പാപം സ്മരണേന വിനശ്യതി..
- ഏതേശാം ദർശനാദേവ പാതകം നൈവ തിഷ്ഠതി. കർമക്ഷയോ ഭവേത്തസ്യ യസ്യ തുഷ്ടോ മഹേശ്വരഃ..
- ഇതി ദ്വാദശ ജ്യോതിർലിംഗസ്തോത്രം സംപൂർണ്ണം.
- ദ്വാദശജ്യോതിർ ലിംഗക്ഷേത്രങ്ങൾ
-
-
-
-
-
-
-
-
-
-
-
-