2018, ഓഗസ്റ്റ് 9, വ്യാഴാഴ്‌ച

വില്വത്ത് ശിവ-വിഷ്ണുക്ഷേത്രം മലപ്പുറം ജില്ല



പൂക്കോട്ടുമ്പാടം വില്വത്ത് ശിവ-വിഷ്ണുക്ഷേത്രം



Jump to navigationJump to search
വില്വത്ത് ശിവ-വിഷ്ണുക്ഷേത്രം
വില്വത്ത് ശിവ-വിഷ്ണുക്ഷേത്രം
വില്വത്ത് ശിവ-വിഷ്ണുക്ഷേത്രം

വില്വത്ത് ശിവ-വിഷ്ണുക്ഷേത്രം
വില്വത്ത് ശിവ-വിഷ്ണുക്ഷേത്രം

മലപ്പുറം ജില്ലയിൽ നിലമ്പൂർ താലൂക്കിൽ അമരമ്പലം ഗ്രാമപഞ്ചായത്തിൽ പൂക്കോട്ടുമ്പാടം അങ്ങാടിയിൽ നിന്നും കൂരാട്ടേക്കു പോകുന്ന പാതയിൽ 50 മീറ്റർ ദൂരെ വലതുവശത്താണ് വില്വത്ത് ശിവ-വിഷ്ണുക്ഷേത്രം സ്ഥിതിചെയ്യുന്നത് ഒരേ ചുറ്റമ്പലത്തിനകത്ത് കിഴക്കോട്ട് അഭിമുഖമായി ശിവനും മഹാവിഷ്ണുവും കുടികൊള്ളൂന്നു. ഗണപതിഅയ്യപ്പൻവേട്ടയ്ക്കൊരുമകൻഭഗവതി എന്നിവർ കോണുകളിലായി പ്രതിഷ്ഠിക്കപ്പട്ടിരിക്കുന്നു. കൊടശ്ശേരി മൂത്തേടത്ത് മന ആണ് ഇവിടുത്തെ തന്ത്രം നിർവ്വഹിക്കുന്നത്. നിലമ്പൂർ കോവിലകത്തിന്റെ വകയാണ് ഈ ക്ഷേത്രം.അതുകൊണ്ട് തന്നെ കേരളത്തിൽ ആദ്യമായി ക്ഷേത്രപ്രവേശനം നടപ്പായക്ഷേത്രങ്ങളിൽ വില്വത്ത് ക്ഷേത്രവും ഉൾപ്പെടുന്നു. ആണ്.

ഘടന

ഒറ്റ ചുറ്റമ്പലത്തിനകത്താണ് വിഷ്ണുവിന്റെയും ശിവന്റെയും ശ്രീകോവിലുള്ളത്. രണ്ട് പേർക്കും വേറെ കൊടിമരം ഉണ്ട്. കിഴക്കോട്ട് ദർശനമായാണ് വിഷ്ണു-ശിവ പ്രതിഷ്ഠകൾ.

എത്തിചേരാൻ

  • നിലമ്പൂർ നഗരത്തിൽ നിന്നും പൂക്കോട്ടും പാടം അങ്ങാടിയിൽ നിന്നും കൂരാട്ടേക്കുപോകുന്ന വഴിയിലൂടെ 50 മീറ്റർ പോയ്യാൽ വലതുവശത്ത് ക്ഷേത്രത്തിലേക്കുള്ള പടികൾ കാണാം. ഏകദേശം 25 പടികൾ കയറി മുകളീലാണ് ക്ഷേത്രം. വാഹനം പാർക്ക് ചെയ്യാനുള്ള് സ്ഥലവും ധാരാളം ലഭ്യമാണ് കോവിലകത്തെക്ക് പോകുന്ന വഴിയിൽ നഗരഹൃദയത്തിൽ നിന്നും 500 മീറ്റർ മാറിയാണ് ചരിത്രപ്രസിദ്ധമായ വിരാഡൂർ ക്ഷേത്രം സ്ഥിതിചെയ്യുന്നത്.

പൂതൃക്കോവ് മഹാവിഷ്ണുക്ഷേത്രം


പൂതൃക്കോവ് മഹാവിഷ്ണുക്ഷേത്രം


പൂതൃക്കോവ് മഹാവിഷ്ണു ക്ഷേത്രം
പൂതൃക്കോവ് മഹാവിഷ്ണു ക്ഷേത്രം
പൂതൃക്കോവ് മഹാവിഷ്ണു ക്ഷേത്രം

പൂതൃക്കോവ് മഹാവിഷ്ണു ക്ഷേത്രം
പൂതൃക്കോവ് മഹാവിഷ്ണു ക്ഷേത്രം

മലപ്പുറം ജില്ലയിൽ നിലമ്പൂർ താലൂക്കിൽ പോരൂർ പഞ്ചായത്തിലാണ് പൂതൃക്കോവ് മഹാവിഷ്ണുക്ഷേത്രം. മഹാവിഷ്ണുക്ഷേതം എന്ന് പ്രസിദ്ധമെങ്കിലും നാലമ്പലത്തിനകത്തുതന്നെ പടിഞ്ഞാട്ട് മുഖമായി ത്രിപുരാന്തകശിവനും നാലമ്പലത്തിനു പുറത്ത് നരസിംഹമൂർത്തിയും തുല്യപ്രാധാന്യത്തോടെ ഈ ക്ഷേത്രത്തിൽ കുടികൊള്ളൂന്നു.

    മഹാവിഷ്ണു

    കിഴക്കോട്ട് മുഖമായ മഹാവിഷ്ണുപ്രതിഷ്ഠയാണ് ഈ ക്ഷേത്രത്തിലേക്ക് പ്രവേശിക്കുമ്പോൾ ആദ്യം കാണുന്നത്. വൈദികബ്രാഹ്മണരായ വെള്ളക്കാട്ട് ഭട്ടതിരിയുടെ പരദേവത എന്ന നിലക്ക് വേദാർച്ചന നടന്നിരുന്ന ക്ഷേത്രമായിരുന്നു ഇത്. യജുർവേദപാരമ്പര്യമനുസരിച്ച് ഓത്തൂട്ട് മുറപ്രകാരം ഇവിടെ നടന്നിരുന്നു.

    ത്രിപുരാന്തകശിവൻ

    മഹാവിഷ്ണുവിന്ന് വലത്തായി പടിഞ്ഞാട്ട് മുഖമായിട്ടാണ് ശിവന്റെ ശ്രീകോവിൽ. പടിഞ്ഞാട്ട് മുഖമുള്ള ശിവന്ന് ശക്തികൂടുമെന്ന് പ്രസിദ്ധം. അതുതന്നെ മതിലിനുപുറം ശ്രീകോവിലിനു മുഖം മറച്ചുകൊണ്ട് മലയാണെങ്കിൽ പ്രത്യേകിച്ചും എന്നാണ് പണ്ഡിതമതം. ഈ ലക്ഷണങ്ങൾ ഇവിടെ ചേരുന്നു. ഈ ദേവനെ സ്തുതിച്ചുകൊണ്ടുള്ള ഒരു തിരുവാതിരപ്പാട്ടിൽ തേക്കിൻകാട്ടിൽ വാണരുളും ശിവനെ ഞാനിതാ കൈതൊഴുന്നേൻ എന്ന് കാണൂന്നതിനാൽ ഏതോ തേക്കിൻ കാട്ടിൽ നിന്നും ഇവിടെക്ക് കുടിയിരുത്തിയതാണെന്ന് കരുതേണ്ടിയിരിക്കുന്നു.

    നരസിംഹമൂർത്തി

    പ്രത്യക്ഷ അനുഭവവും ജ്യോതിഷത്തിന്റെ സാധുതക്കും ഉദാഹരണമായി ഇവിടുത്തെ നരസിംഹമൂർത്തി നിലകൊള്ളുന്നു. ഏകദേശം 60 വർഷങ്ങൾക്കു മുമ്പുവരെ ഇവിടെ ഈ മൂർത്തി ഇല്ലായിരുന്നു. അന്ന് സാത്വികനായ വെള്ളക്കാട്ടു മന കാരണവർക്ക് (വി എം നാരായണൻ ഭട്ടതിരിപ്പാട്‌) പെട്ടെന്ന് ഒരു ഭയം അനുഭവപ്പെട്ടുതുടങ്ങി. അന്ന് പ്രസിദ്ധനായ ജ്യോതിഷി ഗുരുവായൂർ പുതുശ്ശേരി നമ്പൂതിരിയെ വിളിച്ച് പ്രശ്നവിചാരം നടത്തിയപ്പോൾ ഒരു നരസിംഹമൂർത്തിയുടെ സാന്നിദ്ധ്യം കാണൂകയും (ഒരു കിഴുക്കില നേദ്യത്തിനായി യാചിച്ച പിന്നാലെ നടക്കുകയാണെന്നും യാചകനെങ്കിലും നരസിംഹമായതിനാലാണ് ഭയമെന്നും ജ്യോതിഷി) അദ്ദേഹം തന്നെ ക്ഷേത്രത്തിൽ നിന്നും സുമാർ 3 കിമി മാറി പോരൂരിൽ ഒരുസ്ഥാനം കാണീച്ച് കുഴിച്ചപ്പോൾ വിഗ്രഹം ലഭിയ്ക്കുകയും ചെയ്തു. ആ വിഗ്രഹത്തിനു അംഗഭംഗം വന്നിട്ടുള്ളതിനാൽ പുതിയ വിഗ്രഹം പ്രതിഷ്ഠിക്കുകയും പഴയത് ക്ഷേത്രക്കുളത്തിൽ ജലാധിവാസം ചെയ്യുകയും ചെയ്തു. ഈ വിഗ്രഹത്തിന്റെ സാന്നിധ്യത്താലാകാം ഇപ്പൊഴും ഈ തട്ടകത്തെ അത്യാഹിതങ്ങൾ സൂചിപ്പിക്കുന്നതുപോലെ സംഭവത്തിനു തൊട്ടുമുമ്പ് കുളം കലങ്ങുന്നതായി നാട്ടുകാർ വിശ്വസിക്കുന്നു.

    എത്തിചേരാൻ

    • പെരിന്തൽമണ്ണ -നിലമ്പൂർ റൂട്ടിൽ 28ൽ നിന്നും പോരൂർ വഴി വാണിയമ്പലത്തേക്കു പോകുമ്പോൾ 5 കിമി
    • വണ്ടൂർ കാളികാവ് റൂട്ടിൽ വാണിയമ്പലത്തുനിന്നും 1.5 കിലോമീറ്റർ


    മണിയൂർ മഹാദേവക്ഷേത്രം




    മണിയൂർ മഹാദേവക്ഷേത്രം

    മലപ്പുറം ജില്ലയിൽ‍, ഏറനാട് താലൂക്കിൽ‍, മണിയൂർ ദേശത്താണ് മഹാദേവക്ഷേത്രം സ്ഥിതി ചെയ്യുന്നത്. 108 ശിവക്ഷേത്രങ്ങളിൽ പറയുന്ന മണിയൂരാണ് ഈ മഹാദേവക്ഷേത്രം.  പ്രകൃതി രമണീയമായ കടലുണ്ടിപ്പുഴയുടെ കരവലയങ്ങളിലമർന്ന് കുന്നുകളും ചെരിവുകളും നെൽവയലുകളും ചിറകളും കൊണ്ട് സമൃദ്ധമായ മണിയൂർ ദേശത്തിന്റെ ദേശനാഥനായി മണിയൂരപ്പൻ ഇവിടെ നിലകൊള്ളുന്നു. നൂറ്റാണ്ടുകൾ പഴക്കമേറിയ ഈ ശിവക്ഷേത്രത്തിലെ പ്രതിഷ്ഠാമൂർത്തിയെ ഇവിടെ കുടിയിരുത്തിയത് പരശുരാമനാണന്ന്വിശ്വസിക്കുന്നു..
    മണിയൂർ മഹാദേവക്ഷേത്രം

      ചരിത്രം

      മൈസൂർ സുൽത്താൻ ടിപ്പുവിന്റെ പടയോട്ടകാലത്ത് ഈ ശിവക്ഷേത്രം തകർക്കുവാൻ അദ്ദേഹത്തിന്റെ സൈന്യം ഇവിടെയെത്തിപ്പോൾ‍, മണിയൂരിലെ മുസ്ളീങ്ങൾ ക്ഷേത്രം സംരക്ഷിക്കുവാൻ വേണ്ടി ക്ഷേത്രത്തിനകത്ത് കയറി വാങ്ക് വിളിക്കുകയുണ്ടായി. വാങ്ക് വിളികേട്ട് ക്ഷേത്രം ആക്രമിക്കാൻ വന്ന പടയാളികൾ ഇത് പള്ളിയാണെന്ന് തെറ്റിദ്ധരിച്ച് തിരിച്ചുപോയെന്നും, അങ്ങനെ മണിയൂർ ശിവക്ഷേത്രം നശിപ്പിക്കപ്പെടാതെ രക്ഷപെട്ടു എന്നു ചരിത്രം. അന്നു മുതൽക്കുള്ള ഇവിടുത്തെ മത സൗഹാർദ്ദത്തിനു ഇത് ഉത്തമ ഉദാഹരണമാണ്.

      ക്ഷേത്രം

      മണിയൂർ മഹാദേവക്ഷേത്രത്തിലെ ശിവ ദർശനം പടിഞ്ഞാറേക്കാണ്. അതുപോലെതന്നെ ഇവിടുത്തെ ശിവലിംഗം രുദ്രാക്ഷശിലകൊണ്ട് ഉണ്ടാക്കിയതാണന്ന് കരുതുന്നു. കേരള തനിമയുടെ ഉദാഹരണാമാണ് മണിയൂർ ശിവക്ഷേത്രം.

      പൂജാ വിധികളും വിശേഷങ്ങളും

      നിത്യ പൂജകൾ

      നിത്യേന മൂന്നു പൂജകൾ ഇവിടെ പടിത്തരമായി ഉണ്ട്.
      • ഉഷപൂജ
      • ഉച്ച പൂജ
      • അത്താഴ പൂജ

      വിശേഷ ദിവസങ്ങൾ

      • ശിവരാത്രി
      • വിനായക ചതുർത്ഥി
      • അഷ്ടമിരോഹിണി

      ക്ഷേത്രത്തിൽ എത്തിചേരാൻ

      മലപ്പുറം - മഞ്ചേരി റൂട്ടിൽ ആനക്കയം ജംഗ്ഷനിൽ നിന്നും പെരിന്തൽമണ്ണ റൂട്ടിലുള്ള മങ്കട ജംഗ്ഷനടുത്താണ് ക്ഷേത്രം സ്ഥിതിചെയ്യുന്നത്. ഏറ്റവും അടുത്തുള്ള റെയിൽവേ സ്റ്റേഷൻ - തിരൂർ

      വാഴേങ്കട നരസിംഹമൂർത്തി ക്ഷേത്രം,,മലപ്പുറം ജില്ല




      വാഴേങ്കട നരസിംഹമൂർത്തി ക്ഷേത്രം

      മലപ്പുറം ജില്ലയിലെ തൂതപ്പുഴയുടെ തീരത്തുള്ള ഒരു ചെറുഗ്രാമമായ വാഴേങ്കടയിൽ സ്ഥിതിചെയ്യുന്ന ക്ഷേത്രമാണ് വാഴേങ്കട നരസിംഹമൂർത്തി ക്ഷേത്രം. ഹിരണ്യാസുരവധം കഴിഞ്ഞു കോപാക്രാന്തനായി നിൽക്കുന്ന സമയം ഉത്തമ ഭക്തനായ പ്രഹ്ലാദകുമാരന്റെസ്തുതികൾ കേട്ടു സന്തുഷ്ടനായി സർവാനുഗ്രഹങ്ങലും പ്രദാനം ചെയ്യുന്ന ശാന്തസ്വരൂപനായ നരസിംഹമൂർത്തിയാണ് ഇവിടുത്തെ പ്രതിഷ്ഠ. അതുകൊണ്ടുതന്നെ സൽസന്താനലാഭത്തിനും മൂകതാനിവാരണത്തിനും സംസാര വൈകല്യങ്ങൾക്കും ഇവിടുത്തെ നരസിംഹമൂർത്തിയെ ഉപാസിച്ചു ഫലസിദ്ധികൈവരിച്ചതായി പറയപ്പെടുന്നു

        ഐതിഹ്യം

        ദ്വാപരയുഗത്തിൽ ശ്രീരാമ ഭക്തനായ ശ്രീ ഹനുമാൻ കദളീവനത്തിൽ തപസ്സനുഷ്ടിക്കുന്ന സമയത്ത് ഒരു ഘട്ടത്തിൽ സംസാരശേഷി നഷ്ടപ്പെട്ടു. ലങ്കാദഹന സമയത്ത് മിണ്ടാപ്രാണികൾ വെന്തു മരിച്ചു പോയ പാപമായിരുന്നു ഇതിനു കാരണം. ദേവർഷി നാരദന്റെ ഉപദേശപ്രകാരം മഹാവിഷ്ണുവിന്റെ അവതാരമായ നരസിംഹത്തെ പ്രതിഷ്ഠിച്ച് ഉപാസിക്കുകയും തത്ഫലമായി സംസാര ശേഷി തിരിച്ചുകിട്ടുകയും ചെയ്തു. ആയതുകൊണ്ട് ശ്രീ ഹനുമാന് പ്രത്യേക പ്രതിഷ്ഠ ഇല്ലെങ്കിലും ആ സാന്നിദ്ധ്യം ഈ ക്ഷേത്രത്തിൽ നിറഞ്ഞു നിൽക്കുന്നു.
        കദളീവാഴയുടെ കടഭാഗത്തു നിന്നും ഹനുമാന് കിട്ടിയ ഈ വിഗ്രഹത്തെ പ്രതിഷ്ഠിച്ച ഈ സ്ഥലം വാഴക്കട എന്ന പേരിൽ അറിയപ്പെടാൻ തുടങ്ങി. പിൽക്കാലത്ത് ഇത് ലോപിച്ച് വാഴേങ്കട എന്ന പേരിൽ പ്രസിദ്ധമായി.

        മൂലസ്തുതി

        കലിതാഖിലഭക്തകാമജാലം
        കരുണാവർദ്ധിതരംഗലോലനേത്രം
        കാലേയ കലിദോഷ ശാശ്വതാന്തം
        കദളീമൂലവാസിനം നാരസിംഹം

        ക്ഷേത്രനിർമ്മിതി

        കൃഷ്ണശിലയിൽ നിർമിച്ച മഹാവിഷ്ണുവിന്റെ ചതുർബാഹു വിഗ്രഹമാണ്‌ ക്ഷേത്രത്തിൽ പ്രതിഷ്ഠിച്ചിരിക്കുന്നത്. കൈകളിൽ ശംഖ്ചക്രംഗദതാമര എന്നിവയുണ്ട്. കഴുത്തിനു താഴെ ഗോളകകൊണ്ട് പൊതിഞ്ഞതാണ്. ദുർഗ്ഗഗണപതിശാസ്താവ് എന്നീ ഉപദേവതകളുടെ വിഗ്രഹങ്ങളും ശിലയിലാണ് നിർമിച്ചിട്ടുള്ളത്.

        നിത്യപൂജകൾ

        • ഉഷ പൂജ - രാവിലെ 6:30
        • ഉച്ച പൂജ - രാവിലെ 8:15
        • അത്താഴ പൂജ - രാത്രി 7:15

        ഉത്സവങ്ങൾ

        കേരളത്തിനകത്തും പുറത്തുനിന്നുമായി നിരവധി കുട്ടികൾ വിദ്യാരംഭത്തിൽ ഹരിശ്രീ കുറിക്കാൻ നരസിംഹ സന്നിധിയിലെത്താറുണ്ട്.
        ക്ഷേത്രത്തിലെ വിശേഷാൽ പരിപാടികളായി ഇടവമാസത്തിലെ അനിഴം നക്ഷത്രം പ്രതിഷ്ഠാദിനമായും തുലാമാസത്തിലെ തിരുവോണംനക്ഷത്രം നരസിംഹഭഗവാന്റെ തിരുനാളായും ധനുമാസത്തിലെ തിരുവോണം മുതൽ എട്ടു ദിവസം ക്ഷേത്രോത്സവമായും ആഘോഷിച്ചു വരുന്നു.
        എല്ലാ വർഷവും തുലാമാസം ഒന്നാം തീയതി ക്ഷേത്രത്തിൽ ലക്ഷാർച്ചന നടത്താറുണ്ട്‌.

        എത്തിച്ചേരുവാനുള്ള വഴി

        • തൂത-വെട്ടത്തൂർ റോഡിനരികിലാണ് ക്ഷേത്രം
        • ഏറ്റവും അടുത്തുള്ള റെയിൽ‌വേ സ്റ്റേഷൻ - അങ്ങാടിപ്പുറം - 15 കിലോമീറ്റർ അകലെ
        • ഏറ്റവും അടുത്തുള്ള പ്രധാന റെയിൽ‌വേ സ്റ്റേഷൻ - ഷൊർണൂർ - 30 കിലോമീറ്റർ അകലെ
        • ഏറ്റവും അടുത്തുള്ള പട്ടണം - പെരിന്തൽമണ്ണ - 12 കിലോമീറ്റർ അകലെ
        • ഏറ്റവും അടുത്തുള്ള വിമാനത്താവളം - കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളം - 50 കിലോമീറ്റർ അകലെ
        • പെരിന്തൽമണ്ണ-ചെർപ്പുളശ്ശേരി റോഡിൽ തൂതയിൽ നിന്നും പാലക്കാട്‌-കോഴിക്കോട് ദേശീയപാതയിൽ താഴേക്കോട്/കരിങ്കല്ലത്താണിയിൽനിന്നും ക്ഷേത്രത്തിലേക്ക് വരാം

        വൈരംകോട് ഭഗവതി ക്ഷേത്രം,മലപ്പുറം ജില്ല



        വൈരംകോട് ഭഗവതി ക്ഷേത്രം


        കേരളത്തിലെ മലപ്പുറം ജില്ലയിൽ തിരുനാവായക്കടുത്തുള്ള പുരാതന ഭദ്രകാളി ക്ഷേത്രമാണ് വൈരംകോട് ഭഗവതി ക്ഷേത്രം.അല്ലൂർ, കുറ്റൂർ, കൈത്തക്കര, വലിയ പറപ്പൂർ, പല്ലാർ, അനന്താവൂർ തുടങ്ങി ആറുദേശങ്ങൾ ഉൾപ്പെടുന്ന 'പല്ലാർ' ദേശത്തിന്റെ നടുക്കായുള്ള വൈരംങ്കോടാണ് വൈരങ്കോട് ഭഗവതി ക്ഷേത്രം സ്ഥിതിചെയ്യുന്നത്.
        1500 വർഷങ്ങൾക്കുമുമ്പ് ആഴ്വാഞ്ചേരി തമ്പ്രാക്കളാണ് ഭവതിയെ വൈരംങ്കോട് കുടിയിരുത്തിയത് . കൊടുങ്ങല്ലൂർ ഭഗവതിയുടെ സഹോദരിയായ ദേവി പുഴകടന്ന് ആഴ്വാഞ്ചേരി മനക്കലെത്തുകയും മനക്കലെത്തിയ ഭഗവതിയെ തമ്പ്രാക്കൾ വൈരംകോട് കുടിയിരുത്തുകയും ചെയ്തു എന്നാണ് ഐതിഹ്യം.
        അങ്ങാടിപ്പുറം ഭഗവതിയുടെ ഭക്തരായ ആഴ്വാഞ്ചേരി തമ്പ്രാക്കൾക്ക് ദേവി ചൈതന്യം പ്രത്യക്ഷപ്പെടുകയും,ദേവി ചൈതന്യത്തെ തമ്പ്രാക്കൾ വൈരംങ്കോട് കുടിയിരുത്തുകയും ചെയ്തു എന്നുമൊരു ഐതിഹ്യവും നിലവിലുണ്ട്.അങ്ങാടിപ്പുറം ക്ഷേത്രത്തിനു വൈരംങ്കോട് ഭഗവതി ക്ഷേത്രത്തിൽ നിന്നുള്ള അവകാശം ഈ ഐതിഹ്യത്തെ ബലപ്പെടുത്തുന്നു.
        ക്ഷേത്ര ഊരായ്മക്കാരായ ആഴ്വഞ്ചേരി തമ്പ്രാക്കൾ ക്ഷേത്രതിലെത്തിയാൽ ദേവി എഴുന്നേറ്റു വണങ്ങുമെത്രേ അതുകൊണ്ടുതന്നെ ആഴ്‌വാഞ്ചേരി തമ്പ്രാക്കൾ വൈരങ്കോട് ക്ഷേത്രത്തിൽ പ്രവേശിക്കാറില്ല. തമ്പ്രാക്കൾ നിശ്ചയിക്കുന്ന കോയ്മക്കാണ് ക്ഷേത്രകാര്യങ്ങളിലെ ഉത്തരവാദിത്തം. തമ്പ്രാക്കളുടെ കോയ്മ അനുവാദം നൽകുന്നതോടുകൂടി മാത്രമാണ് ക്ഷേത്രോത്സവത്തിന്റെ തുടക്കമായ 'മരംമുറി' നടക്കുക. തുടർന്ന് ക്ഷേത്രോത്സവവുമായി ബന്ധപ്പെട്ട എല്ലാ ചടങ്ങുകൾക്കും മേൽനോട്ടം വഹിക്കുന്നതും ഉത്സവ സമാപനത്തിന്റെ ഭാഗമായ അരിയളവ് നടത്തുന്നതും കോയ്മയാണ്.
        വൈരങ്കോട് ഉത്സവത്തിന്റെ പ്രധാന കൊടിവരവായ ആതവനാട്, ആഴ്‌വാഞ്ചേരി മന വരവുകളും തമ്പ്രാന്റെ അനുഗ്രഹം വാങ്ങിയേ വൈരങ്കോട്ടേക്ക് പുറപ്പെടൂ.
        വൈരംങ്കോട് തീയാട്ട്
        മലപ്പുറം ജില്ലയിലെ പ്രധാന ഗ്രാമീണക്ഷേത്രോത്സവങ്ങളിലോന്നാണ് വൈരംങ്കോട് വേല അല്ലെങ്കിൽ തീയാട്ട് .മലയാള മാസം കുംഭംത്തിലാണ് എല്ലാവർഷവും തീയാട്ട് ആഘോഷിക്കാറ്.ഒരാഴ്ച നീണ്ടു നിൽക്കുന്ന തീയാട്ട് മരം മുറിയോടെയാണ് തുടക്കമാകുന്നത് മൂന്നാം നാൾ ചെറിയ തീയാട്ടും ആറാം നാൾ വലിയതീയാട്ടും. വെട്ടത്ത്‌നാട്ടിലെ മതമൈത്രിയുടെ ഉത്സവമായിട്ടാണ് വൈരങ്കോട് ഭഗവതി ക്ഷേത്രത്തിലെ തീയാട്ട് അറിയപ്പെടുന്നത്.ആയിരക്കണക്കിന് നാനാജാതി മതസ്ഥരാണ് തീയാട്ടിനു വൈരംങ്കോട് എത്തുന്നത്. ദൃശ്യവിരുന്നൊരുക്കിയ ദേശവരവുകളാണ് തീയാട്ടിന്റെ പ്രധാന ആകർഷണം .വരവുകളിൽ അണിനിരക്കുന്ന പൂതൻ, വൈക്കോൽപൂതൻ, തിറ, കാട്ടാളന്മാർ, തെയ്യം, കരിങ്കാളി, പുരാണ കഥാപാത്രങ്ങളുടെയും മറ്റും വേഷങ്ങൾ , വൈവിധ്യമാർന്ന വാദ്യമേളങ്ങൾ , നിറപ്പകിട്ടാർന്ന കൂറകളും തിത്ത്യേര്യക്കുടകളും ഇണപ്പൊയ്ക്കാളകളുമടങ്ങിയ ദേശവരവുകൾ അനിർവചനീയങ്ങളാണ്. ഗ്രാമീണ ഉൽപ്പന്നങ്ങളുടെ നല്ലൊരു വിപണി കൂടിയാണ് ഉലസവപ്പറമ്പ്,മൺ പത്രങ്ങൾ,മുളകൊണ്ടും കൈതോല കൊണ്ടുമുള്ള ഗ്രഹോപകണങ്ങൾ അലങ്കാര വസ്തുക്കൾ,പൊരി, നുറുക്ക് ,മിട്ടായികൾ,വിവിത തരത്തിലുള്ള മധുര പലഹാരങ്ങൾ എന്നിവയും ഉത്സവ പറമ്പുകളിൽ വിൽക്കുന്നു.ശുദ്ധ ജല മത്സ്യങ്ങളുടെ വിപണിയാണ് മറ്റൊരാകർഷണം,വിവിധ ദേശങ്ങളിൽ നിന്നും മീൻ പിടുത്തക്കാർ കൊണ്ടുവരുന്ന ഈ മത്സ്യങ്ങൾക്ക് മാത്രമായി ദൂര ദേശങ്ങളിൽ നിന്നും ആളുകളെ ത്താറുണ്ട്.
        തീയാട്ടിനു മാറ്റു കൂട്ടി രാത്രി കരിമരുന്നു പ്രയോഗവും നടക്കുന്നു.മറ്റു കേരളീയ ക്ഷേത്രോത്സവങ്ങളിൽ വ്യത്യസ്തമായി വൈരംങ്കോട് തീയാട്ടിനു ആനകൾ ഉണ്ടാവാറില്ല.
        കേരളീയ ഗ്രാമീണ ഗ്രാമീണക്ഷേത്രോത്സവങ്ങളുടെ എല്ലാ മനോഹാരിതയും,ഗാമീണ ജനതയുടെ ആഘോ ഷങ്ങളുടെ നേർക്കാഴ്ചയുമായ തീയാട്ട് മറക്കാനാവാത്ത ഒരനുഭവമാണ് പ്രേക്ഷകന് നൽകുക.
        മരം മുറി ഉച്ചപൂജക്ക് ശേഷം ഭഗവതിയുടെ മൂലസ്വരൂപമായ വലിയകത്തൂട്ട് കോവിലകത്ത് മരം മുറിയുടെ അവകാശികൾ ഒത്തുകൂടുന്നു.ഗണപതി ഹോമവും വെള്ളരി പൂജക്കും ശേഷം ക്ഷേത്ര ഊരായ്മക്കാരായ ആഴ്‌വാഞ്ചേരി തമ്പ്രാക്കളുടെ പ്രതിനിധി മരംമുറിക്കാനുള്ള അവകാശം നൽകും തുടർന്ന് അവകാശികളായ ആശാരിമാരുടെ നേതൃത്വത്തിൽ മരംമുറിക്കാനായെത്തുന്നു.മുറിക്കാനുള്ള മരത്തെ വലം വെച്ച് കോമരം വാൾകൊണ്ടു കൊത്തുന്നു ഈ സമയം കമ്മറമ്പിൽ പറയടിമുഴങ്ങും.തുടർന്ന് ദേശത്തിലെ മൂത്താശാരിയും അവകാശികളായ ആശാരിമാരും ചേർന്ന് മരം മുറിച്ചിടുന്നു.ശാഖകളൊന്നും വെട്ടാതെയാണ് മരം മുറിച്ചിടുക.ഭക്തർ വഴിപാടായി നൽകുന്ന വരിക്ക പ്ലാവാണ് മരം മുറിക്കു നൽകുക ഈ വിറക് മേലരിയാക്കി (വിറക്) തെക്കൻ കുറ്റൂർ നായന്മാർ മൂന്നാം നാൾ ക്ഷേത്ര പരിസരത്തെ കനലാട്ടക്കുഴിയിലെത്തിക്കും. കനലാട്ടത്തിന് നൂറ് ശതമാനം കൊള്ളിവിറക് വേണമെന്നാണ് സങ്കൽപം. ആറാം നാളത്തെ വലിയ തിയ്യാട്ടിനുള്ള മരം നാലാം നാളാണ് മുറിക്കുക.
        മരം മുറിക്കു മൂന്നാം നാൾ നടക്കുന്ന ചെറിയ തീയാട്ടിലെ പ്രധാന ചടങ്ങുകൾ; തന്ത്രിയുടെ കാർമികത്വത്തിൽ ഉഷപ്പൂജയ്ക്കുശേഷം മേലാപ്പ് കെട്ടൽ, കനലാട്ടത്തിനുള്ള മേലരി കനലാട്ടക്കുഴിയിൽ കൊണ്ടുവന്നിടൽ, നെല്ലളവ്, പറനിറയ്ക്കൽ, തിയ്യാട്ട് കൊള്ളൽ, തോറ്റംചൊല്ലൽ എന്നിവയുണ്ടാകും. തുടർന്ന് നട അടയ്ക്കും. പിന്നീട് വൈകുന്നേരം നാലുമണിയോടെ നട തുറക്കു വെണ മെന്നാണ് വിധി. ദേശക്കാരുടെ കൊടിവരവുകളാണ് ചെറിയ തിയ്യാട്ടിനുണ്ടാവുക.
        രാത്രിയാണ് അവകാശികളായ നായന്മാർ തലച്ചുമടായി കനലാട്ടക്കുഴിയിലെത്തിച്ച മേലരിക്ക് മാടമ്പത്ത് നായരുടെ മേൽനോട്ടത്തിൽ കോതയത്ത് നായരാണ് തീകൊടുക്കുക. തുടർന്ന് പകലാട്ടം, മുടിയാട്ടം, എഴുന്നള്ളത്ത്, ചുരികപിടുത്തം, കാടുകാണൽ എന്നീ ചടങ്ങുകൾ നടക്കും. നാലാം നാൾ പുലർച്ചെ കനലാട്ടം ഉണ്ടാകും.കൈത്തക്കരയിലുള്ള മുതലെത്തു നായൻമാർക്കാണ് കനലാട്ടത്തിന്റെ അവകാശം. കനലാട്ടത്തിന് ശേഷം വെളിച്ചപ്പാടിന്റെ ആയിരം തിരിയുഴിച്ചിലും കൽപനയും വന്നശേഷം ആഴ്‌വാഞ്ചേരി തമ്പ്രാങ്ങളുടെ കോയ്മ അവകാശികൾക്ക് അരിയളക്കുന്നു. ഇതോടെ ചെറിയ തിയ്യാട്ടിന്റെ ചടങ്ങുകൾ സമാപിക്കുന്നു.
        വലിയ തിയ്യാട്ടു ദിവസമായ വെള്ളിയാഴ്ച പതിനായിരങ്ങളാണ് ക്ഷേത്രത്തിലെത്തുക. ദൂരദേശത്തുനിന്നുള്ള കൊടിവരവുകളാണ് വലിയ തിയ്യാട്ടിനുണ്ടാകുക.ഇതിൽ പ്രധാനം ക്ഷേത്രത്തിന്റെ ഊരായ്മകാരായ ആഴ്വാഞ്ചേരി മന യിൽനിന്ന് പുറപ്പെടുന്ന ആതവനാട് ആഴ്വാഞ്ചേരി മനക്കലെ വരവാണ്.ചെറിയ തീയാട്ടിലെപ്പോലെ പൂതൻ, വൈക്കോൽപൂതൻ, തിറ, കാട്ടാളന്മാർ, തെയ്യം, പുരാണ കഥാപാത്രങ്ങളുടെയും മറ്റും വേഷങ്ങൾ , വൈവിധ്യമാർന്ന വാദ്യമേളങ്ങൾ , നിറപ്പകിട്ടാർന്ന കൂറകളും തിത്ത്യേര്യക്കുടകളുടെയും അകമ്പടിയോടെ അലങ്കരിച്ച കൂറ്റൻ ഇണപ്പോയ്‌ക്കാളകളുള്ള വരവുകൾ കാണാൻ വൻ ജനാവലിയാണ് വൈരംങ്കോടെത്തുക

        ശുകപുരം ദക്ഷിണാമൂർത്തി ക്ഷേത്രം




        ശുകപുരം ദക്ഷിണാമൂർത്തി ക്ഷേത്രം


        പരശുരാമൻ സൃഷ്ടിച്ച ഗ്രാമങ്ങളിൽ ഏറ്റവും വലിയ ഗ്രാമമായ ശുകപുരം ഗ്രാമത്തിന്റെ ഗ്രാമക്ഷേത്രമാണ് ശുകപുരം ദക്ഷിണാമൂർത്തിക്ഷേത്രം. മലപ്പുറം ജില്ലയിൽ എടപ്പാളിടുത്ത് ശുകപുരത്ത് ഈ പുരാതനക്ഷേത്രം സ്ഥിതിചെയ്യുന്നു. ലോകഗുരുവായി വിജ്ഞാനം പൊഴിക്കുന്ന ദക്ഷിണാമൂർത്തി ഭഗവാൻ അതുകൊണ്ടുതന്നെ വിജ്ഞാനദേവതയാണ്.

        എത്തിച്ചേരാൻ

        എൻ.എച്ച്‌. 17ൽ എടപ്പാൾ കവലയിൽനിന്നും പാലക്കാട് - പൊന്നാനി റൂട്ടിൽ ഒരുകിലോമീറ്റർ പോയാൽ ദക്ഷിണാമൂർത്തിക്ഷേത്രമായി..


        ശ്രീ രുദ്ര ധന്വന്തരി ക്ഷേത്രം, പുലാമന്തോൾ




        ശ്രീ രുദ്ര ധന്വന്തരി ക്ഷേത്രം, പുലാമന്തോൾ


        പ്രാചീന വൈദ്യപ്രതിഭയായിരുന്ന ധന്വന്തരി പ്രതിഷ്‌ഠയായിട്ടുള്ള  ക്ഷേത്രങ്ങളിൽ ഒന്നാണ് മലപ്പുറം ജില്ലയിലെ പുലാമന്തോളിൽ സ്ഥിതിചെയ്യുന്ന ശ്രീ രുദ്ര ധന്വന്തരി ക്ഷേത്രം[അവലംബം ആവശ്യമാണ്]കുന്തിപ്പുഴയുടെ തീരത്താണ് ഈ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. ആദ്യ കാലങ്ങളിൽ ശിവന്റെ പ്രതിഷ്‌ഠയാണ് ക്ഷേത്രത്തിൽ ഉണ്ടായിരുന്നത്

        ഐതിഹ്യം
        തിരുവിതാംകൂർ മഹാരാജാവിനു കലശലായ വയറു വേദന പിടിപെടുകയും വിവിധ വൈദ്യന്മാർ ചികിൽസിച്ചിട്ടും മാറിയില്ല. മഹാരാജാവ് തന്റെ സേവകനെ അഷ്ടവൈദ്യൻ പുലാമന്തോൾ മൂസ്സിന്റെ മനയിലേക്കു പറഞ്ഞയച്ചു. സേവകൻ വന്ന സമയത്തു  മനയിൽ ഉപനയനം കഴിയാത്ത ഒരു ബാലനും മാത്രമേ ഉണ്ടായിരുന്നുള്ളു. മാതാവിന്റെ നിർദ്ദേശപ്രകാരം കുടുംബ ക്ഷേത്രത്തിൽ 12 ദിവസം ഭജന കൂടിയ ശേഷമേ പോകാവൂ എന്ന് മഹാരാജാവിന്റെ സേവകനോട് പറഞ്ഞ ശേഷം ബാലൻ  കുടുംബ ക്ഷേത്രത്തിൽ 12 ദിവസം ഭജന ഇരുന്നു. പന്ത്രണ്ടാം ദിവസം ഒരു സന്യാസി രൂപത്തിൽ പ്രത്യക്ഷപ്പെട്ട ശിവ ഭഗവാൻ , മൂന്നു ഗുളികകൾ ബാലന് നൽകി ,ഈ ഗുളികകൾ കഴിച്ച മഹാരാജാവിന്റെ വയറുവേദന നിശ്ശേഷം മാറി. സന്തോഷവാനായ മഹാരാജാവ് നൽകിയ സമ്മാനങ്ങൾ സ്നേഹത്തോടെ നിരസിച്ച മൂസ്സിന്റെ ആവശ്യപ്രകാരം ക്ഷേത്രത്തിനോട് ചേർന്ന് ഒഴുകുന്ന കുന്തി പുഴയിൽ ഉണ്ടായിരുന്ന ധന്വന്തരിയുടെ വിഗ്രഹം കണ്ടെടുത്തു ശിവവിഗ്രഹത്തിനടുത്തു പ്രതിഷ്‌ഠിച്ചു ക്ഷേത്രം പണി കഴിച്ചു

        വിരാഡൂർ ക്ഷേത്രം മലപ്പുറം ജില്ലയിൽ നിലമ്പൂർ താലൂക്കിൽ



        • വിരാഡൂർ ക്ഷേത്രം
        • വിരാഡൂർ ക്ഷേത്രം
          വിരാഡൂർ ക്ഷേത്രം
          വിരാഡൂർ ക്ഷേത്രം

          വിരാഡൂർ ക്ഷേത്രം
          വിരാഡൂർ ക്ഷേത്രം


          മലപ്പുറം ജില്ലയിൽ നിലമ്പൂർ താലൂക്കിൽ നിലമ്പൂർ മുനിസിപ്പാലിറ്റിയിൽ നിലമ്പൂർ നഗരപ്രാന്തത്തിൽ തന്നെ ആണ് വിരാഡൂർ ക്ഷേത്രം സ്ഥിതിചെയ്യുന്നത് പഞ്ചായത്തിലാണ് വിരാഡൂർ ക്ഷേത്രത്തിൽ ഒരു മതിലകത്ത് തന്നെ വെത്യസ്ത നാലമ്പലങ്ങളായി ശിവൻ, ഭഗവതി എന്നിവർ പ്രധാന മൂർത്തികളായും അയ്യപ്പൻ, പാർത്ഥസാരത്ഥി എന്നിവർ ഉപദേവന്മാരായും ശ്രീകോവിലുകളുണ്ട്. നിലമ്പൂർ കോവിലകത്തിന്റെ വകയാണ് ഈ ക്ഷെത്രം. കേരളത്തിൽ ആദ്യമായി ക്ഷേത്രപ്രവേശനം നടപ്പായത് ഇവിടെ ആണ്.


            ഭഗവതി

            പടിഞ്ഞാട്ട് അഭിമുഖമായി കുമാരി ഭാവത്തിൽ ഭഗവതി ആണ് കയറിചെല്ലുമ്പോൾ ആദ്യം കാണുന്ന നാലമ്പലം. നിലമ്പൂർ കോവിലകത്തിന്റെ പൂർവികരായ കുടൽമണ്ണ കോവിലകത്തിന്റെയും സാമൂതിരിയുടെ യും പരദേവതയായ തിരുവിളയനാട് ദേവിയാണ് ഇവിടെ എന്ന് കരുതപ്പെടുന്നു.

            ശിവൻ

            അമ്പലത്തിലേക്ക് കയറി ഇടത് തിരിഞ്ഞാൽ വേറൊരു നാലമ്പലം ഭഗവതിയുടെ ചുറ്റമ്പലത്തിന് സമാന്തരമായി കാണാം. അവിടെ കിഴക്കോട്ട് അഭിമുഖമായി ശിവൻ കുടികൊള്ളുന്നു.

            പാർത്ഥസാരഥി, അയ്യപ്പൻ.

            ശിവക്ഷേത്രത്തിനും ഭഗവതിക്ഷേത്രത്തിനും ഇടയിൽ കിഴക്ക് അഭിമുഖമായി പാർത്ഥസാരഥി രൂപത്തിൽ മഹാവിഷ്ണുവിന്റെ ശ്രീകോവിലുണ്ട്. തിരിച്ച് പടിഞ്ഞാട്ടഭിമുഖമായി അയ്യപ്പന്റെ ശ്രീകോവിലും ഉണ്ട്.

            ഐതിഹ്യം

            മറ്റു പല ക്ഷേത്രങ്ങളേയും പോലെ പാണ്ഡവരുമായി ബന്ധിപ്പിച്ച് ഒരു കഥ ഇവിടെ നിലവിലുണ്ട്. പാണ്ഡവർ വനവാസകാലത്ത് ബകനെ കൊന്നത് നിലമ്പൂർ ഭാഗത്താണെന്ന് ഇവിടുത്തുകാർ വിശ്വസിക്കുന്നു. ബകന്റെ പുരിയായ ഏകചക്രയെ എടക്കരയായുംകൊന്നസ്ഥലമാണ് ചുങ്കത്തറ പഞ്ചായത്തിലെ കൊന്നമണ്ണയെന്നും വിരാഡൂർ എന്ന പേരു പാണ്ഡവർ അജ്ഞാതകാലത്ത് താമസിച്ച വിരാടപുരിയുമായി ബന്ധിപ്പിക്കുന്നു.

            എത്തിചേരാൻ

            • നിലമ്പൂർ നഗരത്തിൽ കോവിലകത്തെക്ക് പോകുന്ന വഴിയിൽ നഗരഹൃദയത്തിൽ നിന്നും 500 മീറ്റർ മാറിയാണ് ചരിത്രപ്രസിദ്ധമായ വിരാഡൂർ ക്ഷേത്രം സ്ഥിതിചെയ്യുന്നത്

          സീതാലവകുശ ക്ഷേത്രം (പുൽപ്പള്ളി)




          സീതാലവകുശ ക്ഷേത്രം (പുൽപ്പള്ളി)

          ലവകുശന്മാരുടെ പേരിലുള്ള അപൂർവം ക്ഷേത്രങ്ങളിൽ ഒന്നാണ് പുൽ‌പ്പള്ളിയിലെ സീതാലവകുശക്ഷേത്രം. ഇത് പഴശ്ശിരാജയുടെഇഷ്ടക്ഷേത്രമായിരുന്നു. വയനാടു ജില്ലയിലെ പുൽപ്പള്ളിയിലാണ് ക്ഷേത്രം സ്ഥിതിചെയ്യുന്നത്.

          മീനങ്ങാടി മത്സ്യാവതാര മഹാവിഷ്ണുക്ഷേത്രം



          മീനങ്ങാടി മത്സ്യാവതാര മഹാവിഷ്ണുക്ഷേത്രം


          Jump to navigationJump to search
          മീനങ്ങാടി മത്സ്യാവതാര മഹാവിഷ്ണുക്ഷേത്രം
          Sree malsyavathara mahavishnu temple.jpg

          വയനാട് ജില്ലയിൽ മീനങ്ങാടി പട്ടണത്തിൽ സ്ഥിതിചെയ്യുന്ന പ്രസിദ്ധമായ ക്ഷേത്രമാണ് ശ്രീ മത്സ്യാവതാര മഹാവിഷ്ണുക്ഷേത്രംമഹാവിഷ്ണുഭഗവാന്റെ ആദ്യത്തെ അവതാരമായ മത്സ്യമൂർത്തിയാണ് ക്ഷേത്രത്തിലെ മുഖ്യപ്രതിഷ്ഠ. കേരളത്തിൽ, മത്സ്യമൂർത്തിയുടെ പ്രതിഷ്ഠയുള്ള ഏക ക്ഷേത്രമാണിത്. അതിനാൽ തന്നെ, ഈ ക്ഷേത്രം സവിശേഷശ്രദ്ധ ആകർഷിയ്ക്കുന്നു. ക്ഷേത്രത്തിന്റെ വടക്കുഭാഗത്തുകൂടെ കോഴിക്കോട്-മൈസൂരു ദേശീയപാത (എൻ.എച്ച്. 766) കടന്നുപോകുന്നു. ഗണപതിഅയ്യപ്പൻഭഗവതി എന്നിവരാണ് ക്ഷേത്രത്തിലെ ഉപദേവതകൾ. കുംഭമാസത്തിൽഉത്രട്ടാതി കൊടിയേറി നടക്കുന്ന ഉത്സവവും മേടമാസത്തിലെ മത്സ്യജയന്തിയുംക്ഷേത്രത്തിലെ വിശേഷദിവസങ്ങളാണ്. മലബാർ ദേവസ്വം ബോർഡിന്റെ കീഴിലാണ് ഈ ക്ഷേത്രം.

          ഐതിഹ്യം

          ഏകദേശം അഞ്ഞൂറുവർഷം മുമ്പ് ക്ഷേത്രമിരിയ്ക്കുന്ന സ്ഥലം വഴി കടന്നുപോയ ഒരു യോഗീശ്വരൻ കുളിയ്ക്കാനായി അടുത്തുകണ്ട കുളത്തിലിറങ്ങി. കുളിച്ചുകൊണ്ടിരിയ്ക്കേ അദ്ദേഹം ഒരു മത്സ്യം പെട്ടെന്ന് പൊങ്ങുന്നതും മുങ്ങുന്നതുമായ കാഴ്ച ഇടയ്ക്കിടെ കാണാനിടയായി. മത്സ്യമൂർത്തിയുടെ സാന്നിദ്ധ്യം മനസ്സിലാക്കിയ അദ്ദേഹം അടുത്തുള്ള പറമ്പിൽ നിന്ന് ഒരു മഹാവിഷ്ണുവിഗ്രഹം കൊണ്ടുവന്ന് മത്സ്യമൂർത്തിയായി സങ്കല്പിച്ച് കുളത്തിന്റെ പടിഞ്ഞാറേക്കരയിൽ കിഴക്കോട്ട് ദർശനമാക്കി പ്രതിഷ്ഠിച്ചു. യോഗീശ്വരനുമുന്നിൽ മീനാടിയ സ്ഥലം 'മീനങ്കിടി' എന്നും പിന്നീട് 'മീനങ്ങാടി' എന്നും അറിയപ്പെട്ടു.