2018, ഓഗസ്റ്റ് 10, വെള്ളിയാഴ്‌ച

തിരുവാറ്റാ മഹാദേവക്ഷേത്രം



തിരുവാറ്റാ മഹാദേവക്ഷേത്രം
പത്തനംതിട്ട ജില്ലയിലെ തിരുവല്ലയിൽ സ്ഥിതിചെയ്യുന്ന പുരാതന ക്ഷേത്രമാണ് തിരുവാറ്റ മഹാദേവക്ഷേത്രം. മഹോദയപുരം ആസ്ഥാനമാക്കി ഭരിച്ചു നാടുവാണിരുന്ന ചേരവംശ കുലശേഖര പെരുമാൾക്കന്മാരുടെ കാലത്താണ് ക്ഷേത്ര നിർമ്മാണം നടത്തിയത് എന്നനുമാനിക്കുന്നു. കേരളക്കരയിൽ നിന്നും കണ്ടെടുത്തിട്ടുള്ള ഏറ്റവും പഴയ ശാസനമായ വാഴപ്പള്ളി ശാസനത്തിൽ ഈ ശിവക്ഷേത്രത്തെക്കുറിച്ച് പ്രതിപാദിക്കുന്നുണ്ട്. പരശുരാമനാൽ പ്രതിഷ്ഠിക്കപ്പെട്ടു എന്ന് ഐതിഹ്യമുള്ള ഈ ക്ഷേത്രം നൂറ്റെട്ട് ശിവക്ഷേത്രങ്ങളിൽ ഒന്നാണ്.  ചേര രാജാക്കന്മാരുടെ കാലത്തു മുതൽക്കേ തിരുവാറ്റാ ക്ഷേത്രവും വാഴപ്പള്ളി ക്ഷേത്രവുമായി അഭേദ്യമായി ബന്ധപ്പെട്ടു കിടക്കുന്നുണ്ട്. ഈ ക്ഷേത്ര ഊരാണ്മക്കാരും പത്തില്ലത്തിൽ പോറ്റിമാരും തമ്മിൽ നേരിട്ടോ അല്ലാതെയൊ ബന്ധമുണ്ടാവാം.
നാലമ്പലം

    ഐതിഹ്യം[തിരുത്തുക]

    ചേര രാജാക്കന്മാരുടെ കാലത്ത് നിർമ്മിക്കപ്പെട്ട ശിവക്ഷേത്രങ്ങളിൽ ഒന്നാണ് തിരുവാറ്റാ മഹാദേവക്ഷേത്രം.[2]). മുഞ്ചിറ സ്വാമിയാർ തന്റെ തീർത്ഥാടവസാനകാലത്ത് ഇവിടെ വരികയും അദ്ദേഹത്തിന്റെ തപശ്ശക്തിയിൽ പരമശിവൻ സ്വപ്നം ദർശനം നൽകി അനുഗ്രഹിക്കുകയും അവിടെ സ്വയംഭൂവായി ലിംഗപ്രതിക്ഷ്ഠ ഉണ്ടാവുകയും ചെയ്തുവത്രേ. തന്റെ ജീവിതവസാനം വരെ മുഞ്ചിറസ്വാമിയാർ അവിടെ ശിവപുജ ചെയ്തുവത്രേ.

    ചരിത്രം

    തിരുവല്ല എർത്തമശ്ശേരി മനക്ക് ഊരാണ്മയുണ്ടായിരുന്ന ക്ഷേത്രമായിരുന്നു ഇത്. ഏകദേശം നൂറ് വർഷങ്ങൾക്ക് മുൻപ് ക്ഷേത്ര ഊരാണ്മാവകാശം അരയാൾക്കിഴ് മഠത്തിനു വെച്ചൊഴിയുകയും കൂട്ടത്തിൽ ക്ഷേത്ര തന്ത്രവും ക്ഷേത്ര നിത്യശാന്തിയും അവർക്കു വന്നുചേരുകയും ഉണ്ടായി. തന്മൂലം നിത്യേന തന്ത്രി കുടുംബം തന്നെ ശാന്തി കഴിക്കുന്ന ക്ഷേത്രങ്ങളിൽ ഒന്നാണിത്. അതിനു മുൻപ് കുഴിക്കാട്ട് മനയ്കായിരുന്നു ക്ഷേത്ര തന്ത്രം.

    വാഴപ്പള്ളി ശാസനം

    പ്രധാന ലേഖനം: വാഴപ്പള്ളി ശാസനം
    പ്രശസ്തമായ വാഴപ്പള്ളി ശാസനം (കേരളത്തിൽ നിന്നും കിട്ടിയിട്ടുള്ളതിൽ എറ്റവും പഴയത്  ഈ ക്ഷേത്ര പൂജാ വിധികളെക്കുറിച്ചു പ്രതിപാദിക്കുന്നു. ] വാഴപ്പള്ളി ക്ഷേത്രാങ്കണത്തിൽ വെച്ചാണ് ഈ ശാസനം എഴുതപ്പെട്ടിട്ടുള്ളത്. വാഴപ്പള്ളി ശാസനം എ. ഡി. 830 കളിലാണ് എഴുതപ്പെട്ടിരിക്കുന്നത്.തിരുവാറ്റാ ക്ഷേത്രത്തിലെ പൂജാവിധികളേയും അതു തെറ്റിച്ചാലുള്ള ശിക്ഷകളേയും കുറിച്ചാണ് ശാസനം പ്രതിപാധിക്കുന്നത്.

    ക്ഷേത്ര നിർമ്മാണം

    ശ്രീകോവിൽ
    കേരളത്തിലെ ആദ്യകാല ക്ഷേത്രങ്ങളിൽ ഒന്നാണീക്ഷേത്രം. വളരെ നൂറ്റാണ്ടുകൾ പഴക്കമേറിയ ശിവക്ഷേത്രമാണിത്. മഹോദയപുരം രാജാക്കന്മാരുടെ കാലത്താണ് ക്ഷേത്രം പണിതീർത്തത് എന്നു വിശ്വസിക്കുന്നു. മണിമലയാറിന്റെ തീരത്ത് അല്പം മാറി ക്ഷേത്രം സ്ഥിതിചെയ്യുന്നു. ചതുര ശ്രീകോവിലിനുള്ളിലായി സ്വയംഭൂ ശിവലിംഗമാണ് പ്രതിഷ്ഠ. കിഴക്കു ദർശനം. ശ്രീകോവിലിനോട് ചേർന്നു തന്നെ തെക്കു കിഴക്കേ മൂലയിൽ ഗണപതിയെ പ്രതിഷ്ഠിച്ചിരിക്കുന്നു. ശ്രീകോവിലിനുള്ളിൽ അല്പം താഴ്ചയിലായാണ് സ്വയംഭൂവായ ശിവലിംഗം പ്രതിഷ്ഠിച്ചിരിക്കുന്നത്. ക്ഷേത്രേശന്റെ പ്രതിഷ്ഠ താഴെയായതിനാൽ വലിയബലിക്കല്ലും നിർമ്മാല്യധാരിയുടേയും സപ്തമാതൃ പ്രതിഷ്ഠകളും താഴ്ന്നുതന്നെയാണ് പ്രതിഷ്ഠിച്ചിരിക്കുന്നത്. ചതുര ശ്രീകോവിൽ ചുവരുകൾ കരിങ്കല്ലിനാൽ നിർമ്മിച്ചിരിക്കുന്നു, മുകളിൽ പ്ലാവിൻ തടിയാൽ മറച്ച് ചെമ്പു മേഞ്ഞിട്ടുണ്ട്.

    നാലമ്പലം

    തിരുവാറ്റാ ക്ഷേത്രം; നമസ്കാരമണ്ഡപവും, ശ്രീകോവിലും
    വളരെ വിശാലയായ നാലമ്പമാണീവിടുത്തേത്. വെട്ടുകല്ലിൽ പണിതുയർത്തിയ നാലമ്പല ചുമരുകൾ കുമ്മായം ഉപയോഗിച്ച് മിനുസപ്പെടുത്തിയിട്ടുണ്ട്. നാലമ്പലത്തിനുള്ളിൽ രണ്ടു ശ്രീകോവിലുകൾ ഉണ്ട്. പ്രധാന ശ്രീകോവിലിൽ സ്വയംഭൂ ശിവലിംഗവും അതിനു തെക്കുവശത്തായുള്ള വളരെ പൊക്കമേറിയ ചതുര ശ്രീകോവിലിൽ ഒന്നരടിയോളം പൊക്കമുള്ള ശിവലിംഗവും പ്രതിഷ്ഠിച്ചിരിക്കുന്നു. വർഷക്കാലത്ത് പ്രധാന ശ്രീകോവിൽ മഴവെള്ളം കേറി മുങ്ങുകയും തിരുവാറ്റാ തേവർക്ക് അന്ന് ആറാട്ടഭിഷേകം നടക്കുകയും ചെയ്യുന്നു. വെള്ളംകേറി പ്രധാന ശിവലിംഗം മുങ്ങുമ്പോൾ നിത്യപൂജ ചെയ്യുന്നത് തെക്കു വശത്തുള്ള ഈ ശ്രീകോവിലിൽ വെച്ചണ്. മറ്റു ദിവസങ്ങളിലും ഇവിടെ പൂജ ഉണ്ടെങ്കിലും പടിത്തരമായി ഒന്നും ഇവിടെ പതിവിൽ കൊള്ളിച്ചിട്ടില്ല. തെക്കുവശത്തെ ഈ പ്രതിഷ്ഠ തെക്കും തേവർ എന്നറിയപ്പെടുന്നു.
    കിഴക്കുവശത്ത് ശ്രീകോവിലിനോട് ചേർന്ന് ചതുരാകൃതിയിൽ പണിതിർത്ത നമസ്കാര മണ്ഡപം മനോഹരമാണ്. ശ്രീകോവിലും, മണ്ഡപവും ചെമ്പു മേഞ്ഞിട്ടുണ്ട്. തെക്കുംതേവരുടെ ശ്രീകോവിൽ വളരെ പൊക്കത്തിലാണ് നിർമ്മിച്ചിരിക്കുന്നത്. മണിമലയാറിൽ വെള്ളം പൊങ്ങി പ്രധാന ശ്രീകോവിൽ മുങ്ങിയാലും ഇവിടെ വെള്ളം കേറാത്ത അത്ര പൊക്കത്തിലാണ് ഈ ശ്രീകോവിൽ പണിതീർത്തിയിരിക്കുന്നത്. നാലമ്പലവും അതിനോട് ചേർന്നുള്ള ബലിക്കൽപ്പുരയും കേരളതനിമ വിളിച്ചോതതക്കവണ്ണമാണ് നിർമ്മിച്ചിരിക്കുന്നത്. അതുപോലെതന്നെ നാലമ്പലത്തിന്റെ ഭിത്തിയിൽ കൽചിരാതുകൾ പിടിപ്പിച്ചിരിക്കുന്നു. ക്ഷേത്രേശന്റെ പ്രതിഷ്ഠ വളരെ താഴ്ന്നതായതിനാൽ വലിയ ബലിക്കല്ലും വളരെ താഴ്തിയാണ് പ്രതിഷ്ഠിച്ചിരിക്കുന്നത്.

    പൂജാവിധികളും, വിശേഷങ്ങളും

    നിത്യ പൂജകൾ

    രാവിലെ 4:30നു ക്ഷേത്രം തുറക്കുകയും തുടർന്ന് ശംഖാഭിഷേകത്തിനും ഉഷഃപൂജക്കും ശേഷം 8:30-ഓട്കൂടി നട അടക്കുകയും ചെയ്യുന്നു. ഉച്ച കഴിഞ്ഞ് വൈകിട്ട് നടതുറന്നുകഴിയുമ്പോൾ ദീപാരാധന മാത്രമേ പതിവുള്ളു. പണ്ട് തൃകാലപൂജ പതിവുണ്ടായിരുന്ന മഹാക്ഷേത്രമായിരുന്നു ഇത്. കാലാന്തരത്തിൽ മാറ്റം സംഭവിക്കുകയും പല പടിത്തരങ്ങളും നിന്നു പോകുകയും ചെയ്തു.
    • ശംഖാഭിഷേകം
    • ഉഷഃപൂജ
    • ദീപാരധന

    ശിവരാത്രി


    കുംഭമാസത്തിലെ കറുത്ത ചതുർദ്ദശി ദിവസമാണ് ശിവരാത്രി ആഘോഷിക്കുന്നത്. അന്നേ ദിനം ക്ഷേത്രത്തിൽ രാത്രിയിൽ പന്ത്രണ്ടു മണിവരെ നട അടയ്ക്കാറില്ല, രാത്രിയിലെ യാമ പൂജയും കലശാഭിഷേകവും കണ്ടു തൊഴാൻ ധാരാളം ഭക്തർ ക്ഷേത്രത്തിൽ ‍തങ്ങാറുണ്ട്.

    ആറാട്ട് പൂജ

    തിരുവാറ്റായിലെ തെക്കും തേവരുടെ നട-ഇവിടെയാണ് തേവർ ആറാടുന്ന ദിവസങ്ങളിൽ നിത്യപൂജ
    തിരുവാറ്റാ തേവർക്ക് ആറാട്ട് വർഷകാലത്താണ്. കൊടിമരവും, കൊടിയേറ്റ് ഉത്സവവും ഇവിടെ പതിവില്ലാത്തതിനാൽ വാർഷിക ഉത്സവങ്ങളോ, ഇറക്കി എഴുന്നള്ളിപ്പുകളൊ ഇവിടെ നടത്താറില്ല. പക്ഷേ തേവർ മിക്കവാറും വർഷങ്ങളിൽ ആറാട്ട് നടത്താറുണ്ട് എന്നുള്ളതാണ് ഇവിടുത്തെ പ്രത്യേകത. പുറത്തെഴുന്നള്ളാതെ തന്നെ ശ്രീകോവിലിനുള്ളിൽ തന്നെ തേവർ ആറാടുന്നു. പെരുമഴക്കാലത്ത് മണിമലയാറ് കരകവിഞ്ഞു ഒഴുകി ക്ഷേത്രത്തിൽ വെള്ളം നിറയുകയും, അന്നേദിവസം തേവർ ശ്രീകോവിലിനുള്ളിൽ തന്നെ ഇരുന്ന് ആറാടുകയും ചെയ്യുന്നു.
    അന്ന് ആറാട്ട് നടക്കുന്നതിനൊപ്പം തേവരെ നാലമ്പലത്തിനുള്ളിൽതന്നെയുള്ള തെക്കുംതേവരുടെ ശ്രീകോവിലിലേക്ക് ആവാഹിക്കുകയും അവിടുത്തെ ശിവലിംഗത്തിൽ മഴക്കാലം മാറി വെള്ളമിറങ്ങി ക്കഴിയുന്നതുവരെ നിത്യപൂജാധികൾ തുടരുകയും ചെയ്യുന്നു. മുൻപ് വെള്ളപ്പൊക്ക ദിവസങ്ങളിൽ നിത്യശാന്തി വന്നിരുന്നത് കൊച്ചുവള്ളത്തുലായിരുന്നുവത്രേ. കൊച്ചു വള്ളം നാലമ്പലത്തിനറ്റുത്തു വരത്തക്ക വിധമാണ് ക്ഷേത്ര നിർമ്മാണം നടത്തിയിരിക്കുന്നതു പോലും. തെക്കുംതെവരുടെ ശ്രീകോവിൽ വളരെ പൊക്കത്തിലാണ് പണിതീർത്തിയിരിക്കുന്നത്. മുഴുവനായും കരിങ്കല്ലിൽ തന്നെയാണ് ഈ ശ്രീകോവിൽ പണിതിരിക്കുന്നത്. പ്രധാന ശ്രീകോവിലിനേക്കാള്ളും ആറടി പൊക്കത്തിലാണ് ഈ ശ്രീകോവിലിലെ പ്രതിഷ്ഠ നടത്തിയിരിക്കുന്നത്.

    താഴൂർ ഭഗവതിക്ഷേത്രം


    താഴൂർ ഭഗവതിക്ഷേത്രം
    പത്തനംതിട്ട നഗരത്തിൽ നിന്നും 4.5 കിമി തെക്കു മാറി താഴൂർ ഗ്രാമത്തിൽ അച്ഛൻകോവിലാറിന്റ്റെ തീരത്തു നിലകൊള്ളുന്ന ഭദ്രകാളിക്ഷേത്രമാണു താഴൂർ ഭഗവതിക്ഷേത്രം

    പടയണി

    എല്ലാ വർഷവും മലയാളമാസം കുംഭത്തിലെ ഭരണി ദിവസം ക്ഷേത്രത്തിൽ പടയണി നടക്കുന്നു

    പറയ്ക്കെഴുന്നെള്ളിപ്പ്

    താഴൂർ ഭഗവതിക്ഷേത്രത്തിലെ പറയ്ക്കെഴുന്നെള്ളിപ്പ് എല്ലാ വർഷവും മലയാളമാസം കുംഭം മുതൽ മേടമാസത്തിലെ വിഷു വരെയാണു.കൊടുംതറ,പ്രമാടം,മുള്ളനികാട്,വള്ളികോട്,വാഴമുട്ടം മുതലായ സ്ഥലങളിലെ ഭവനങളീൽ പറയ്ക്കെഴുന്നെള്ളിപ്പ് എത്തിചേരുന്നു.

    വിശ്വാസം

    പരമ്പരാഗത വിശ്വാസപ്രകാരം താഴൂർ ഭഗവതി കൊടുംതറ ശ്രീ സുബ്രഹ്മണ്യസ്വാമിയുടേയും വലംചുഴി ഭുവനേസശ്വരി ദേവിയുടേയും സഹോദരിയാണു എന്നു വിശ്വസിക്കുന്നു

    മലയാലപ്പുഴ ദേവീ ക്ഷേത്രം പത്തനംതിട്ട ജില്ലയിലെ കോഴഞ്ചേരി താലൂക്കിൽ



    മലയാലപ്പുഴ ദേവീ ക്ഷേത്രം

    പത്തനംതിട്ട ജില്ലയിലെ കോഴഞ്ചേരി താലൂക്കിൽ മലയാലപ്പുഴ ഗ്രാമപഞ്ചായത്തിൽ സ്ഥിതിചെയ്യുന്ന ക്ഷേത്രമാണ് മലയാലപ്പുഴ ദേവീ ക്ഷേത്രം. ആദിശക്തി മാതാവിന്റെ അത്യുഗ്രഭാവമായ ഭദ്രകാളിയാണ് "മലയാലപ്പുഴ അമ്മ". ദുർഗ്ഗ, ലക്ഷ്മീ, സരസ്വതീ (മൂകാംബിക) സങ്കല്പങ്ങളിലും ആരാധിക്കുന്നു. ആയിരത്തിലധികം വർഷത്തെ പഴക്കമുള്ള ക്ഷേത്രമാണിത്.[1] കടും ശർക്കര യോഗം കൊണ്ടാണ് വിഗ്രഹം നിർമ്മിച്ചിരിക്കുന്നത്. ദ്രാവിഡ ദേവി ക്ഷേത്രങ്ങളിലെ പ്രത്യേകതയായ പൊങ്കാല ഉത്സവം ഇവിടെയും പ്രധാനമാണ്. ഇതാണ് മകരമാസത്തിലെ "മകരപൊങ്കാല". വെള്ളിയാഴ്ച ദിവസങ്ങളിൽ ധാരാളം ഭക്തജനങ്ങൾ ഇവിടെ എത്താറുണ്ട്. 7 വെള്ളിയാഴ്ച തുടർച്ചയായി ദർശനം നടത്തിയാൽ ആഗ്രഹസാഫല്യവും ഐശ്വര്യവും ഉണ്ടാകും എന്ന വിശ്വാസമാണ് ഭക്തരെ ആകർഷിക്കുന്നത്.

    ഐതിഹ്യം

    ഉത്തര തിരുവിതാംകൂറിലുള്ള രണ്ടു നമ്പൂതിരിമാർ കൊല്ലൂർ മൂകാംബികാ ക്ഷേത്രത്തിൽ എത്തി ഭജനമിരുന്നു. അവരുടെ സന്തതസഹചാരിയായിരുന്നു ഒരു ദേവീവിഗ്രഹം. ദീർഘ കാലത്തെ ഭജനയ്ക്കു ശേഷം "നിങ്ങളുടെ കൈവശമുള്ള ദേവീവിഗ്രഹത്തിൽ എന്റെ സാന്നിധ്യം എപ്പോഴും ഉണ്ടാകും" എന്ന് അവർക്കു ദേവിയുടെ അരുൾപ്പാട് ഉണ്ടായി. അവർ ക്ഷേത്ര ദർശനവും തീർത്ഥാടനവുമായി നാടുചുറ്റി. പ്രായാധിക്യം കാരണം യാത്ര പറ്റാതെ വന്നപ്പോൾ ദേവി അവർക്കു ദർശനം നൽകി. പ്രതിഷ്ഠക്കു പറ്റിയ സ്ഥലം മലയാപ്പുഴയാണെന്നു ഉപദേശിച്ചത്ര. ദേവീ വിഗ്രഹവുമായി നമ്പൂതിരിമാർ മലയാലപ്പുഴയിൽ എത്തി പ്രതിഷ്ഠ നടത്തി. എത്തിച്ചേർന്ന സമയം രാത്രി ആയതിനാൽ ദേവി രൗദ്രഭാവമായ കാളിയായി മാറിയിരുന്നു. അങ്ങനെയാണ് ഇന്ന് കാണുന്ന ഭദ്രകാളിയുടെ പ്രതിഷ്ഠ നടന്നത്.

    മുരിങ്ങമംഗലം ശ്രീ മഹാദേവർ ക്ഷേത്രം പത്തനംതിട്ട ജില്ല


    മുരിങ്ങമംഗലം ശ്രീ മഹാദേവർ ക്ഷേത്രം

    മുരിങ്ങമംഗലം ശ്രീ മഹാദേവർ ക്ഷേത്രം:
    പത്തനംതിട്ട ജില്ലയിൽ കോന്നിയിൽ സ്ഥിതി ചെയ്യുന്ന ഒരു ശിവക്ഷേത്രമാണ് മുരിങ്ങമംഗലം ശ്രീ മഹാദേവർ ക്ഷേത്രം. കോന്നിയിൽ നിന്നും ഏകദേശം 500 മീ. കോന്നി താഴം ഭാഗത്തേക്ക് സഞ്ചരിച്ചാൽ, പാലം കഴിഞ്ഞലുടൻ മുരിംങ്ങമംഗലം ശ്രീ മഹാദേവർ ക്ഷേത്രം കാണാൻ കഴിയുന്നതാണ്. ശബരിമലയിലേക്കു പോകുംമ്പോഴുള്ള ഒരു പ്രധാന ഇടത്താവളമാണ് ഇത്. തങ്കയങ്കി യാത്രയിലും ഈ ക്ഷേത്രം പ്രാധാന്യം അർഹിക്കുന്നു.ശ്രീ മഹാദേവനാണ് പ്രധാന പ്രതിഷ്‌ഠ എങ്കിലും, മുടങ്ങാതെ ഭാഗവതസപ്താഹയജ്ഞം നടക്കുന്നതിനാൽ ശ്രീക്യഷ്ണന്റെ സാന്നിധ്യം ദേവപ്രശ്നത്തിൽ തെളിയുകയും സ്ഥിര പ്രതിഷ്‌ഠ നിർത്തുകയും ഉണ്ടായി. ക്ഷേത്രത്തിന് പുറത്ത് ആൽത്തറയും കാവുമുണ്ട്. ഗണപതിയും അയ്യപ്പനുമാണ് മറ്റ് ഉപദേവതകൾ. ചരിത്രം: പന്തളം രാജവംശവും ശബരിമല ക്ഷേത്രവും തമ്മിലുള്ള ബന്ധം പോലെത്തന്നെ ചരിത്രസത്യങ്ങൾ തെളിവു നൽകുന്ന ഐതിഹ്യമാണ്‌ കോന്നി മുരിങ്ങമംഗലം മഹാദേവർ ക്ഷേത്രവും പന്തളം രാജവംശവുമായിട്ടുള്ളത്‌.
    പാണ്‌ഡ്യരാജവംശത്തിൻെറ ഒരു ശാഖയാണ്‌ പന്തളം രാജവംശം. അഗസ്‌ത്യമഹർഷി രചിച്ച `ഹാലാസ്യമഹാത്മ്യം' എന്ന ഗ്രന്ഥത്തിൽ ശിവഭക്തരായ പാണ്‌ഡ്യ രാജവംശത്തിൻെറ ഒരു ശാഖ മധുര ആസ്ഥാനമാക്കി ഭരിച്ചിരുന്നതായി പറയുന്നു. ഇവർ നിർമിച്ചതാണ്‌ മധുരമീനാക്ഷി അമ്മാളും, പഴനി സുബ്രഹ്മണ്യസ്വാമിയും ധർമശാസ്‌താവുമായി. ഇവരിൽ ചെമ്പഴന്നൂർ ശാഖ തെങ്കാശി കൊട്ടാരത്തിൽ താമസിച്ചു. ഇവർക്കു വേണാടു രാജാക്കന്മാരുമായി ബന്ധം ഉണ്ടായിരുന്നതായി വിശ്വാസയോഗ്യമായ രേഖകൾ തെളിയിക്കുന്നു.
    മധുരയിലെ പാണ്‌ഡ്യരാജാക്കന്മാർ ആഭ്യന്തരകലഹംമൂലം അധഃപതിച്ചു. മന്ത്രിയായിരുന്ന തിരുമലനായ്‌ക്കൻെറ ആജ്ഞാനുവർത്തികൾ മാത്രമായിരുന്നു പാണ്‌ഡ്യരാജാക്കന്മാർ. ചെമ്പഴന്നൂർ ശാഖയിലെ ഒരു രാജകുമാരൻ തിരുമല നായ്‌ക്കൻെറ മകളെ വേളികഴിക്കണമെന്ന്‌ തിരുമലനായ്‌ക്കന്‌ ആഗ്രഹമുണ്ടായിരുന്നു. എന്നാൽ, ഈ ആഗ്രഹം നിറവേറ്റാൻ പാണ്‌ഡ്യരാജാക്കന്മാർ കൂട്ടാക്കിയില്ല. ഇതിൻെറ പേരിൽ തിരുമല നായ്‌ക്കന്‌ രാജകുടുംബത്തോട്‌ കടുത്ത വിരോധമുണ്ടായി. നായ്‌ക്കൻെറ മറവപ്പട തെങ്കാശിയിൽ വലിയ നാശനഷ്‌ടം വരുത്തി. തീവെട്ടിക്കൊള്ളയായിരുന്നു ഇവരുടെ ആക്രമണരീതി. ആക്രമണത്തിൽ സൈ്വര്യംകെട്ട ചെമ്പഴന്നൂർ രാജാക്കന്മാർ വേണാട്‌ രാജാവിൻെറ ഉപദേശപ്രകാരം ചെങ്കോട്ട താലൂക്കിൽപ്പെട്ട `ഇലത്തൂർ മണിയം' എന്ന ഗ്രാമവും പുളിയങ്കുടിയ്‌ക്കു വടക്കുള്ള ഗിരിപ്രദേശങ്ങളും വിലയ്‌ക്കു വാങ്ങി താമസിച്ചു. ഇവിടെയും തിരുമലനായ്‌ക്കൻെറ മറവപ്പട തീവെട്ടിക്കൊള്ളയും അക്രമവും പിന്തുടർന്നു.
    സഹ്യൻെറ കിഴക്കൻ പ്രദേശങ്ങളിൽ സൈ്വര്യത നശിച്ച പാണ്‌ഡ്യരാജാക്കന്മാർ അച്ചൻകോവിലിൽ കൊട്ടാരമുണ്ടാക്കി താമസം മാറ്റി. അന്നത്തെ വേണാട്‌ രാജാവ്‌ കൊല്ലവർഷം79, കന്നിമാസം 11-ാം തീയതി നൽകിയ ചെമ്പുപട്ടയത്തിൻെറ അടിസ്ഥാനത്തിലാണ്‌ കേരളക്കരയിൽ താമസമാക്കിയത്‌. അന്നും ഇലത്തൂർ ഭാഗത്ത്‌ തീവെട്ടിക്കൊള്ളക്കാരെ എതിർത്തുകൊണ്ട്‌ ഒരു വിഭാഗം താമസിച്ചിരുന്നതായി രേഖപ്പെടുത്തിയിട്ടുണ്ട്‌. എന്നാൽ, ഇലത്തൂരിലും അച്ചൻകോവിലിലും മറവപ്പട സൈ്വര്യത നശിപ്പിച്ചതിനാൽ സ്‌ത്രീകളെയും കുട്ടികളെയും ബ്രാഹ്മണരെയും അച്ചൻകോവിലിൽ നിന്നു 24 മൈൽ പടിഞ്ഞാറ്‌ അച്ചൻകോവിലാറിൻെറ വടക്കേ കരയിലുള്ള കോന്നിയൂരിൽ താമസിപ്പിച്ചു. അവിടെ കോയിക്കലും മനകളും മഠങ്ങളും ക്ഷേത്രവും ഉണ്ടാക്കി. മന്ത്രിമാരുടെ കുടുംബങ്ങളെ റാന്നി പ്രദേശത്തും താമസിപ്പിച്ചു. കോന്നിക്കും അച്ചൻകോവിലിനും ഇടയ്‌ക്ക്‌ പല സ്ഥലങ്ങളിലും പന്തളത്തു രാജാവിൻെറ കുടിയാന്മാരും സൈന്യങ്ങളും താമസിച്ചിരുന്നു. അച്ചൻകോവിലാറിൻെറ തീരത്തും അച്ചൻകോവിലിലുമായി ഏഴു പ്രധാന സ്ഥാനങ്ങളിൽ അന്നത്തെ ക്ഷേത്രങ്ങളും അധിവാസകേന്ദ്രങ്ങളും നശിച്ചെങ്കിലും അവശിഷ്‌ടങ്ങും ക്ഷേത്രപറമ്പും ജനങ്ങൾ പാർത്തിരുന്ന പറമ്പുകളും കാണാം.
    കേരളക്കരയിൽ പഴയ ചെമ്പഴന്നൂർ ശാഖക്കാരനായ പാണ്‌ഡ്യരാജാക്കന്മാർ സ്ഥാപിച്ച പുരാതനക്ഷേത്രങ്ങളിൽ അവശേഷിക്കുന്നത്‌ കോന്നി മുരിങ്ങമംഗലം മഹാദേവർ ക്ഷേത്രമാണ്‌. ചെങ്ങന്നൂർ മഹാദേവ ക്ഷേത്രത്തിനു കിഴക്ക്‌ ഇത്രയും വിസ്‌താരമുള്ള മറ്റൊരു ക്ഷേത്രം ഇല്ല. കൊല്ലവർഷം 79ലെ ചെമ്പുപട്ടയത്തിലെ താല്‌പര്യപ്രകാരം ഈ ക്ഷേത്രവും കോന്നി ഗ്രാമവും കൊല്ലവർഷം ഒന്നും രണ്ടും ശതാബ്ദങ്ങൾക്കുള്ളിൽ ആവിർഭവിച്ചതായി കണക്കാക്കുന്നു.
    കൊല്ലവർഷം 345-നുശേഷമാണ്‌ കോന്നിയിൽ നിന്നും രാജവംശം പന്തളത്തു സ്ഥിരതാമസമാക്കിയത്‌. വർഷങ്ങളോളം കോന്നിയിൽ താമസിച്ച രാജാക്കന്മാരുടെ പ്രധാന ആരാധനാലയമായിരുന്നു മുരിങ്ങമംഗലം ക്ഷേത്രം. ക്ഷേത്രങ്ങൾ സംരക്ഷിക്കുന്നതിൽ ചില ഭരണകർത്താക്കൾ കാട്ടിയ അലംഭാവംമൂലമുണ്ടായ കുഴപ്പങ്ങൾ ഈ ക്ഷേത്രത്തിനെയും ബാധിച്ചു. മുരിങ്ങമംഗലം മഹാദേവ ക്ഷേത്രത്തിൻെറ ശ്രീകോവിലും നമസ്‌കാരമണ്‌ഡപത്തറയും നാലമ്പലത്തറയും മാത്രം നശിക്കാതെ ശേഷിച്ചു. ചെമ്പുപാലികൾ മേഞ്ഞ ശ്രീകോവിൽ കൊല്ലവർഷം 112-ൽ പുതുക്കിപ്പണിതു.
    ശൈവരായ പാണ്‌ഡ്യരാജാക്കന്മാർ കോന്നിയൂർ ഗ്രാമത്തിനു രൂപം നൽകിയത്‌ മുരിങ്ങമംഗലം ക്ഷേത്രത്തെ അടിസ്ഥാനമാക്കിയാണ്‌. രാജഭരണകാലത്ത്‌ നാലുകരകൾ ചേർന്നു താലൂക്ക്‌ കേന്ദ്രമായിരുന്നു കോന്നി. അച്ചൻകോവിലാറിൻെറ വടക്കെക്കരയിൽ രാജകുടുംബങ്ങൾ താമസിച്ചിരുന്ന എട്ടു കോയിക്കലുകളും ബ്രാഹ്മണാലയങ്ങളായ മനയും മഠങ്ങളും അന്യാധീനമാണെങ്കിലും ഇന്നും നിലനിൽക്കുന്നു. സൈന്യങ്ങൾ ആയുധപരിശീലനം നടത്തിയിരുന്ന കളരിക്കലും മല്ലശ്ശേരിയും (മല്ലച്ചേരി), വാൾമുട്ടവും (വാഴമുട്ടം) ആ പേരിൽ തന്നെയുണ്ട്‌.
    അച്ചൻകോവിലാറിൻെറ തെക്കേക്കരയിൽ രണ്ടു കോയിക്കലുകളും ഇളങ്ങപട്ടം ശ്രീകൃഷ്‌ണസ്വാമി ക്ഷേത്രവും പട്ടത്താനങ്ങളും ഒരു മനയും ഉണ്ട്‌. കോന്നി ഉപേക്ഷിച്ച്‌ പന്തളത്തേക്കു താമസം മാറിയ രാജാക്കന്മാർ അവരുടെ ആശ്രിതരിൽ ഒരു വിഭാഗത്തെ കൂട്ടിക്കൊണ്ടു പോയി. കോന്നിയിലുള്ള പല വീട്ടു പേരുകളും പന്തളത്തു കാണുന്നത്‌ ഇതിൻെറ തെളിവാണ്‌. കൊല്ലവർഷം 995-ലെ ഉടമ്പടിക്കുശേഷവും അന്നത്തെ പന്തളത്ത്‌ രാജാക്കന്മാർ വർഷത്തിൽ ഒരുതവണ മുരിങ്ങമംഗലം ക്ഷേത്രത്തിലെത്തി ആരാധന നടത്തിയിരുന്നു. എന്നാൽ, ഈ പതിവ്‌ ഇപ്പോൾ പാലിക്കുന്നില്ല.
    കോന്നിയൂർ ഉപേക്ഷിച്ച്‌ പന്തളത്ത്‌ ആസ്ഥാനമാക്കിയ പന്തളം രാജാക്കന്മാർ മുരിങ്ങമംഗലം ക്ഷേത്ര സംരക്ഷണത്തിന്‌ പ്രത്യേക ചില കുടുംബക്കാരെ ചുമതലപ്പെടുത്തിയിരുന്നു. ദൈനംദിന പൂജാദികാര്യങ്ങൾക്കായി കരവേലിമഠം ബ്രാഹ്മണ കുടുംബത്തെയും മറ്റു ക്ഷേത്രകാര്യങ്ങൾക്കായി തേവലശ്ശേരി ഉണ്ണികളുടെ കുടുംബവും ഓതറ കുടുംബവും ആയിരുന്നു രാജാവ്‌ ചുമതലപ്പെടുത്തിയിരുന്നത്‌. ക്ഷേത്രത്തിൻെറ ഭരണകാര്യങ്ങൾ ഊരുവേലിൽ കുടുംബാംഗങ്ങളെയും ഏല്‌പിച്ചു. ഇക്കാര്യങ്ങൾ നിർവഹിക്കുന്നതിലേക്ക്‌ ആവശ്യമായ വസ്‌തുവഹകളും ഓരോ കുടുംബത്തിനും നൽകിയിരുന്നു. മുരിങ്ങമംഗലം ക്ഷേത്രത്തിലുണ്ടാകുന്ന മരപ്പണിയും ഇരുമ്പുപണിയും നടത്തുന്നതിനുള്ള ഉത്തരവാദിത്വം അങ്ങാടിയിൽ ആശാരിമാരെയും അറപ്പുറ കൊല്ലന്മാരെയുമാണ്‌ ഏല്‌പിച്ചത്‌. പ്രതിഷ്‌ഠാസങ്കല്പം: അർജുനന്‌ പാശുപതാസ്‌ത്രം നൽകുന്ന സന്ദർഭമാണ്‌ മുരിങ്ങമംഗലം ക്ഷേത്രത്തിലെ പ്രതിഷ്‌ഠാസങ്കല്‌പത്തിലുള്ളത്‌. ക്ഷേത്ര സംരക്ഷണത്തിനു ചുമതലപ്പെടുത്തിയ കുടുംബക്കാർ ക്ഷേത്രാവശ്യത്തിന്‌ പന്തളം രാജാക്കന്മാർ നൽകിയ വസ്‌തുക്കൾ തിരുവിതാംകൂർ സർക്കാർ ഏർപ്പെടുത്തിയ കണ്ടെഴുത്തും കരം നിശ്ചയിക്കലും നടന്നപ്പോൾ സ്വന്തം പേരിലാക്കി. ചെങ്കോട്ട താലൂക്കിലുണ്ടായിരുന്ന അച്ചൻകോവിൽ വക രണ്ടായിരപ്പറ നിലം സംസ്ഥാന വിഭജനത്തോടുകൂടിയാണ്‌ ക്ഷേത്രത്തിനു നഷ്‌ടമായത്‌. മുരിങ്ങമംഗലം ക്ഷേത്രത്തിലെ നിത്യശ്ശീവേലിക്ക്‌ എഴുന്നള്ളത്തിനുപയോഗിച്ചിരുന്ന ആനയുടെ നോട്ടക്കാർക്കുവരെ പ്രത്യേക ഭൂമി പന്തളത്തു തമ്പുരാക്കന്മാർ നൽകിയിരുന്നു.

    വലംചുഴി ശ്രീഭുവനേശ്വരി ക്ഷേത്രം പത്തനംതിട്ട ജില്ല



    വലംചുഴി ശ്രീഭുവനേശ്വരി ക്ഷേത്രം


    Jump to navigationJump to search

    കൊടുങ്ങല്ലൂർ ഭഗവതി
    പത്തനംതിട്ട ജില്ലയിലെ വലംചുഴിയിൽ സ്ഥിതി ചെയ്യുന്ന ഒരു പുരാതന ദേവീക്ഷേത്രമാണ് വലംചുഴി ശ്രീ ഭുവനേശ്വരി ക്ഷേത്രം. (Sree Bhuvaneswary Temple, Valamchuzy) ആദിപരാശക്തിയുടെ പൂർണ്ണഭാവമായ ശ്രീ ഭുവനേശ്വരി(ദുർഗ്ഗ) ആണ് പ്രതിഷ്ഠ. കൊടുങ്ങല്ലൂർ ഭഗവതി സങ്കൽപ്പത്തിൽ ശ്രീഭദ്രകാളി ഭാവത്തിലും വലംചുഴി അമ്മയെ ആരാധിക്കാറുണ്ട്.

    പ്രത്യേകതകൾ

    ക്ഷേത്രം സ്ഥിതി ചെയ്യുന്നത് പത്തനംതിട്ട പട്ടണത്തിൽ നിന്ന് 3 കി.മി ദൂരത്തിലാണ്. ഈ അമ്പലത്തിന് ചുറ്റും കൂടി അച്ചൻകോവിലാർ ഒഴുകുന്നുണ്ട്. ഈ ക്ഷേത്രത്തിന്റെ മൂന്നുവശവും കൂടി നദി ഒഴുകുന്നുണ്ട് എന്നത് തന്നെയാണ് ഇതിന് വലംചുഴി എന്ന പേരു വരാനും കാരണം. ദക്ഷിണഭാരതത്തിൽ ഒരു നദി പ്രദക്ഷിണം ചെയ്യുന്ന ഏക ക്ഷേത്രം ഇതാണ്‌. [അവലംബം ആവശ്യമാണ്] ഒരേ നദിയുടെ വിപരീത ദിശയിലുള്ള പ്രവാഹം ദർശിക്കാൻ പറ്റുന്നതും ഇവിടെ മാത്രമാണ്. ഇതിനു ചുറ്റും പുരാതനകാലം മുതലേ നദി ഒഴുകുന്നത് കൊണ്ട് ഇതിന്റെ വശങ്ങൾ പലതും ഒഴുകി പോയിട്ടുണ്ട്. പക്ഷേ, ഇപ്പോൾ ഈ ക്ഷേത്രം വെള്ളപ്പൊക്കത്തിൽ നിന്നും മറ്റും സംരക്ഷിതമാക്കിയിട്ടുണ്ട്. ഈ സ്ഥലം ആദ്യകാലത്ത് ഒരു വനമായിരുന്നു. ക്ഷേത്രത്തിന്റെ അടുത്ത് തന്നെ ഒരു സർപ്പക്കാവ് സ്ഥിതി ചെയ്യുന്നുണ്ട്. ഇവിടെ പ്രകൃതിദത്തമായ ധാരാളം സസ്യലതാദികളും ഇഴജന്തുക്കളും ഉള്ളതായി കണക്കാക്കുന്നു.

    ഐതിഹ്യം

    കൊടുങ്ങല്ലൂർ ഭഗവതിയുടെ ഭക്തൻ ആയ ഒരു യോഗീശ്വരൻ തപസ്സു ചെയ്യുന്നതിനായി ഇവിടെ വരികയും പരാശക്തിയെ പ്രത്യക്ഷപെടുത്തുകയും ചെയ്തു. കൊടുങ്ങല്ലൂർ അമ്മയുടെ പ്രതീകമായി കരുതപ്പെടുന്ന ഒരു വാളും ചിലമ്പും അദ്ദേഹം ഇവിടെ കൊണ്ടുവന്നു. ഇത് സ്ഥാപിക്കുന്നതിനു വേണ്ടി ഒരു സ്ഥലം അന്വേഷിക്കുന്നതിനിടയിൽ ഭക്തന് ഇത് അച്ചൻകോവിൽ നദിയുടെ നടുക്കുള്ള വലംചുഴിയിൽ സ്ഥാപിക്കണമെന്ന് ഒരു പ്രേരണ ലഭിക്കുകയും ചെയ്തു. ഇക്കാര്യം ഭക്തൻ ഇവിടെ താമസിച്ചിരുന്നവരോട് പറയുകയും അവർ ഒത്ത് ചേർന്ന് ഇവിടെ ഒരു ക്ഷേത്രം നിർമ്മിച്ച് കൊടുങ്ങല്ലൂർ ഭഗവതിയുടെ പ്രതീകമായ മഹാദേവിയെ പ്രതിഷ്ഠിക്കാനും തീരുമാനിച്ചു. പണ്ടു കാലത്തു മൃഗബലിയും കോഴിബലിയും ഇവിടെ ഉണ്ടായിരുന്നതായി പറയപ്പെടുന്നു.

    ഉത്സവങ്ങൾ

    കുംഭമാസത്തിൽ ഭരണി നാളിൽ നടക്കുന്ന രുദ്രപൊങ്കാല ഇവിടുത്തെ ഒരു പ്രധാന ആഘോഷമാണ്. ഇത് കൂടാതെ ഇവിടേക്ക് മകരഭരണിനാളിലും ധാരാളം ഭക്തർ എത്തിച്ചേരാറുണ്ട്. ഇത് കൂടാതെ മീനമാസത്തിൽ ഇവിടെ പടയണിയും ഒരു പ്രധാന ആഘോഷമായി കൊണ്ടാടുന്നു. ഈ ആഘോഷങ്ങൾ കേരളത്തിന്റെ വിവിധഭാഗങ്ങളിൽ നിന്നുള്ള ഭക്തരെ ഇവിടേക്ക് ക്ഷണിക്കുന്നു. ഭുവനേശ്വരി ദേവിയുടെ പ്രധാന ദിവസം ഇവിടെ മകരമാസത്തിലെ ഭരണി ദിവസം കൊണ്ടാടുന്നു. മകരമാസത്തിലെ പുരുരുട്ടാതി ദിവസം കൊടിയേറുന്ന ആഘോഷങ്ങൾ 10 ദിവസത്തെ ആഘോഷങ്ങൾക്ക് ശേഷം ആറാട്ടോടെ സമാപിക്കുന്നു. മഹോത്സവം നടക്കുന്നത് ഇതിൽ അഞ്ചാം ദിവസമാണ്. മേടഭരണി ദിവസം നടക്കുന്ന ഭരണിസദ്യ പേരു കേട്ടതാണ്. ആറന്മുളയിലെ വള്ളസദ്യക്ക് സമം ആണ് ഇത്.

    കരിക്കാട് സുബ്രഹ്മണ്യ-ധർമ്മശാസ്താക്ഷേത്രം*





    കരിക്കാട് സുബ്രഹ്മണ്യ-ധർമ്മശാസ്താക്ഷേത്രം
    മലപ്പുറം ജില്ലയിൽ മഞ്ചേരിയ്ക്കടുത്ത് സ്ഥിതിചെയ്യുന്ന ഒരു ക്ഷേത്രമാണ് കരിക്കാട് സുബ്രഹ്മണ്യ-ധർമ്മശാസ്താക്ഷേത്രം. വളരെ പ്രത്യേകതകളുള്ളതാണ് ഒരു ക്ഷേത്രമാണിത്.
    പഴയപ്രൗഢി വിളിച്ചോതുന്ന വലിയ ആനപ്പള്ള ചുറ്റുമതിളാണുള്ളത്. ഗ്രാമക്ഷേത്രം എന്ന നിലക്കും പ്രധാന്യമുണ്ട് ഈ ക്ഷേത്രത്തിന്.
    കേരളത്തിലെ അറുപത്തിനാലുനമ്പൂതിരി ഗ്രാമങ്ങളിൽ യജുർവേദ പ്രധാനഗ്രാമങ്ങളിലൊന്നായ കരിക്കാട് ഗ്രാമത്തിലെ ക്ഷേത്രമാണിത്.
    പ്രധാനമായി ബാലമുരുകൻ, വേലായുധസ്വാമി, അയ്യപ്പൻ എന്നീ ദേവന്മാരാണ് പ്രതിഷ്ടകൾ. മൂന്നു ദേവന്മാർക്കും കൊടിമരവും ഉണ്ട്. കൂടാതെ വെവ്വേറ തന്ത്രിമാരാണെന്നതാണ് ഏറ്റവും വിചിത്രം.
    *ഐതിഹ്യം*
    ബകവധവുമായും ഏകചക്രഗ്രാമവുമായും ബന്ധപ്പെട്ടതാണ് ഈ ഗ്രാമക്ഷേത്രത്തിന്റെ ഐതിഹ്യം. ബകനെ പേടിച്ച് ഏകചക്ര ഗ്രാമത്തിലെ (ഇന്നത്തെ എടക്കരയിൽ നിന്നും ജനങ്ങൾ അവരുറ്റെ പരദേവതയായ അയ്യപ്പനുമായി ഓടിപോന്ന് ഇവിടെ എത്തി താമസിച്ചു. സമീപത്തുള്ള ഒരു ബാലമുരുകാലയത്തിൽ ആ ദേവനെ പടിഞ്ഞാറ് മുഖമായി പ്രതിഷ്ഠിച്ചു. ആ ദേവനാണ് ഇവിടത്തെ അയ്യപ്പസ്വാമി.
    *കരിക്കാട്ട് അയ്യപ്പൻ*
    കരിക്കാട്ട് അയ്യപ്പന്റെ ചുറ്റമ്പലം, മൂന്ന് കൊടിമരങ്ങൾ വ്യക്തമായി കാണാം
    ഗ്രാമപരദേവതയായി പശ്ചിമാഭിമുഖമായി അയ്യപ്പസ്വാമി കുടികൊള്ളുന്നു.ഗജപൃഷ്ഠ ആകൃതിയിലുള്ള ഈ ശ്രീകോവിൽ താരതമ്യേന പുതുതാണെന്നു കരുതുന്നു.
    ഇരിക്കുന്ന രൂപത്തിലാണെങ്കിലും ശബരിമലശാസ്താവിൽനിന്നും വ്യത്യസ്തമായ രൂപത്തിലാണ് ഈ ക്ഷേത്രത്തിലെ പ്രതിഷ്ഠ . മലപ്പുറത്ത് മുടപ്പിലാപ്പള്ളി നമ്പൂതിരിയാണ് തന്ത്രി. ഉടച്ച നാളീകേരം ആണ് ഇഷ്ടവഴിപാട്. ഏകചക്ര ഗ്രാമത്തിൽ നിന്നും ഓടിപോന്ന് ആദ്യം മാങ്ങോട്ടിരി കാവിൽ വന്നു എന്നും നാളികേരം ഉടച്ച് നിവേദിച്ചു എന്നും സങ്കല്പം. തരിപ്പണം ആണ് പ്രധാന വഴിപാട്.മീനമാസത്തിൽ നാളികേരം ഏറ്റും പ്രസിദ്ധമാണ്
    *ധ്യാനം*
    ജീമൂതശ്യാമധാമാ മണിമയവിലസൽ കുണ്ഡലോല്ലാസി വക്ത്രം ഹസ്താഭ്യാം ദക്ഷമാത്രോത്പലം ഇതരഭുജം വാമജാനൂപരിസ്ഥം ബിഭ്രത് പത്മാസനസ്ഥ: പരികലിതതനു; യോഗപട്ടേന ജുഷ്ട; ശ്രീപൂർണ്ണാ പുഷ്കലാഭ്യാം പുരഹര മുരചിത് പുത്രകഃ പാതു ശാസ്താ
    കാർമേഘത്തിന്റെ ശ്യാമവർണം, മണിയോടും കുണ്ഡലത്താലും ഊല്ലസിക്കുന്ന മുഖം, കൈകളിൽ കേവലം കാണാൻപാകത്തിന്ദ് താമര, മറ്റേക്കൈ ഇടത്തേകാൽമുട്ടിൽവച്ച്, പത്മാസനത്തിൽ ഇരുന്ന യോഗപട്ടകൊണ്ട ചുറ്റപ്പെട്ട് പൂർണാ പുഷ്കലാ എന്നീ ഭാര്യമാരോടും പുത്രകനോടുമൊത്തുള്ള ശാസ്താവ് രക്ഷിക്കട്ടെ) അയ്യപ്പന്റെ നാലമ്പലം ശിലാലിഖിതങ്ങളാലും ചുവർചിത്രങ്ങളാലും മറ്റു ചിത്രങ്ങളാലു അലംകൃതമാണ്.
    *ശിലാലിഖിതം*
    അയ്യപ്പന്റെ ശ്രീകോവിലിലേക്ക് പ്രവേശിക്കുന്ന നടവഴിയിൽ പാകിയ 3 കരിങ്കൽ പാളികളിൽ ലിഖിതം കാണ്മാനുണ്ട്.(പൂങ്കുഴി ഇല്ലത്ത് നിന്നും സ്ഥലം എഴുതിവച്ചതാണ് വിവരം എന്ന് എം ജി എസ് നാരായണൻ അഭിപ്രായപ്പെടുന്നു).
    *ചുമർചിത്രകല*
    ഗജപൃഷ്ഠാകൃതികൊണ്ട് തന്നെ സവിശേഷ ശ്രദ്ധ ആകർഷിക്കുന്ന അയ്യപ്പന്റെ ശ്രീകോവിലിന്റെ ഇരുവശവും ചുവർചിത്രങ്ങളാൽ അലംകൃതമാണ്.
    *മറ്റുചിത്രങ്ങൾ*
    കരിക്കാട്ട് അയ്യപ്പന്റെ ശ്രീകോവിലിന്റെ ചുമരിൽ കുട്ടികൃഷ്ണമാരാർ വരച്ച ചിത്രം
    ചുവർചിത്രങ്ങൾക്കു പുറമേ സഹൃദയർ വരച്ച ചിത്രങ്ങളും ഇവിടെ ധാരാളം കാണാനുണ്ട്.
    മലയാളവിമർശനസാഹിത്യത്തിലെ കാരണവരായകുട്ടികൃഷ്ണമാരാർ കുട്ടിക്കാലത്ത് അയ്യപ്പന്റെ ശ്രീകോവിലിനു വശത്തായി വരച്ച ഒരു ശ്രീകൃഷ്ണന്റെ ചിത്രം ആണ് അതിൽ പ്രാധാന്യം അർഹിക്കുന്നത്.
    പൂജ തുറക്കാനായി സോപാനത്ത് വാദ്യത്തിനായി നിൽക്കുമ്പോഴാണത്രേ ഈ ചിത്രം രചിച്ചത്. ചുറ്റമ്പലത്തിനുള്ളിലെ ചുമരിൽ ഒരു പുലിയുടെയും ആനയുടെയും ചിത്രവും വരച്ചതായി കാണുന്നു.
    *ബലിക്കല്ല് *
    അയ്യപ്പന്റെ ശ്രീകോവിലിനു മുമ്പിലുള്ള ബലിക്കല്ലും ശിലാലിഖിതത്താലും മലയാളഭാഷയിലുള്ള ഒരു അറിയിപ്പും അടങ്ങിയതാണ്. '1110 ഇടവം 1നാണ് മൂന്ന് കൊടിമരങ്ങളും ഒന്നിച്ച സ്ഥാപിച്ചത്" എന്നാണ് മലയാളം ലിപിയിലെ എഴുത്ത്.
    *കരിക്കാട്ട് വേലായുധസ്വാമിയുടെ ശ്രീകോവിൽ*
    കിഴക്കോട്ടഭിമുഖമായി വേലായുധസ്വാമി കുടി കൊള്ളുന്നു. ക്ഷേത്രമതിലകത്ത് സുബ്രഹ്മണ്യസ്വാമിയുടെ രണ്ട് ശ്രീകോവിലുകളുള്ളതിൽ തെക്ക് ഭാഗത്തായി ചതുരാകൃതിയിലുള്ള ശ്രീകോവിലിൽ വേലായുധസ്വാമി അഥവാ തെക്കുംതേവർ കുടികൊള്ളുന്നു. തൃശ്ശൂർ പെരുവനത്ത് വെള്ളാമ്പറമ്പു നമ്പൂതിരിയാണ് ഇവിടെ തന്ത്രി. ശ്രീകോവിലിന്റെ പ്രത്യേകത പ്രതിഷ്ഠയുടെ കാലവ്യത്യാസം സൂചിപ്പിക്കുന്നു, ഈ ക്ഷേത്രത്തിനും പ്രത്യേകം കൊടിമരമുണ്ട്.
    *ബാലമുരുകൻ*
    *കരിക്കാട്ട് റ്റ്വടക്കുംതേവരുടെ ശ്രീകോവിൽ
    വട്ടശ്രീകോവിലാണ് ബാലമുരുകന്റേത്*. അതുകൊണ്ടുതന്നെ ഏറ്റവും പഴയ ശ്രീകൊവിൽ ഇതാണെന്ന് തീർച്ചയാക്കാം. *ടിപ്പുവിന്റെ പടയോട്ടത്തിനുശേഷം തിരികെയെത്തിയപ്പോൾ ഇവിടത്തെ വിഗ്രഹം കാണാത്തതുകാരണം വേറെ വിഗ്രഹമുണ്ടാക്കി എന്നും പിന്നീട് കുളത്തിൽ നിന്ന് പഴയവിഗ്രഹംകിട്ടി അതാണ് വേലായുധസ്വാമിയുടെ വിഗ്രഹം എന്നും കരുതുന്നു*. തളിപ്പറമ്പ് ഗ്രാമക്കാരനായ പൂന്തോട്ടത്തിൽ പുടയൂർ ഇല്ലക്കാരാണ് ഇവിടെ തന്ത്രി.
    *ഉപദേവന്മാർ*
    ഭഗവതി, ഗണപതി, ദക്ഷിണാമൂർത്തി, ശ്രീകൃഷ്ണൻ, നാഗദൈവങ്ങൾ, ബ്രഹ്മരക്ഷസ്സ് എന്നിവരാണ് ഉപദേവന്മാർ.
    *വിശേഷങ്ങൾ*
    മകരമാസത്തിൽ തൈപ്പൂയം ആറാട്ട് ആയി തിരുവുത്സവം നടക്കുന്നു. മൂന്ന് ദേവന്മാർക്കും തുല്യപ്രാധാന്യമായതിനാൽ അവർ മൂന്ന് ആനയുടെ പുറത്തും ഒരുമിച്ച് പുറത്തെഴുന്നള്ളൂന്നു. എല്ലാ ഷഷ്ഠിക്കും വേദഘോഷത്തോടെ വാരമിരിക്കൽ നടക്കുന്നു. എല്ലാമാസവും കരിക്കാട് ഗ്രാമക്കാരായ നമ്പൂതിരിമാർ ഭഗവതിസേവ നടത്തുന്നു.
    *നാളികേരം ഏറു*
    ബകനെ പേടിച്ച് ഏകചക്രയിൽനിന്നും ഇവിടേ എത്തിയപ്പോൾ അന്ന് അവിടെ ധാരാളമായി ഉണ്ടായിരുന്ന നാളികേരം ഉടച്ച് നിവേദിച്ചത്രെ. അതിന്റെ ഓർമ്മക്കായി ഇന്നും മീനത്തിൽ നാളീകേരം ഏറുനടത്തുന്നു.
    *തേവരുസേവ*
    കന്നി മാസം ഒന്നുമുതൽ 12 വരെ തേവർസേവയുണ്ട്. ഭക്തരെല്ലാം ചേർന്ന് ഭഗവാനെ ഭജിക്കുകയും ദിവസവും കലശം ആടുകയും ചെയ്യുന്നു.
    *വഴിപാട്*
    ബകവധം കഥകളിയാണ് പ്രമുഖമായ വഴിപാട്.
    എല്ലാ ഷഷ്ഠിക്കും നടക്കുന്ന വേദഘോഷമായ വാരമിരിക്കലും വഴിപാടായി കഴിക്കാറുണ്ട്.
    പൊട്ടിച്ച നാളികേരം ആണ് അയ്യപ്പന് ഏറ്റവും വിശിഷ്ടമായി കരുതുന്ന വഴിപാട്. ഏകചക്രയിൽ നിന്നും ഓടിവന്നപ്പോൾ ആദ്യം നൽകിയ നിവേദ്യം എന്ന നിലക്കാകാം ഈ പ്രാധാന്യം.
    തരിപ്പണം-എന്ന ഒരു പ്രത്യേക വിഭവും അയ്യപ്പന് പ്രിയങ്കരമായി കരുതുന്നു. വറുത്ത അരി, നാളികേരം, ശർക്കര എന്നിവചേർത്ത് ഉണ്ടാക്കുന്ന വഴിപാടാണ് തരിപ്പണം.
    സുബ്രഹ്മണ്യനു വിശിഷ്ടമായ കാവടി ഇവിടെയും വിശിഷ്ടമാണ്.
    *ഊരാളർ യോഗം*
    പരശുരാമസൃഷ്ടിയായി കരുതുന്ന 64 നമ്പൂതിരി ഗ്രാമങ്ങളിൽ കരിക്കാട് എന്ന ഗ്രാമത്തിന്റെ ഗ്രാമക്ഷേത്രമാണ് ഈ ക്ഷേത്രം. അതുകൊണ്ട് തന്നെ ഗ്രാമത്തിലെ നമ്പൂതിരിമാരെ ഈ ക്ഷേത്രത്തിന്റെ ഊരാളരായി കരുതുകയും അവരുടെ എല്ലാവരുടെയും പ്രതിനിഥികൾ ചേർന്ന ഊരാളർ യോഗമാണ് ക്ഷേത്രത്തിന്റെ നടത്തിപ്പ്. വർഷത്തിൽ മൂന്ന് തവണ യോഗം ചേരുന്നു.
    *കരിക്കാട് സുബ്രഹ്മണ്യക്ഷേത്രത്തിന്റെ ഉപക്ഷേത്രങ്ങളായി 6 അയ്യപ്പക്ഷേത്രങ്ങൾ കൂടി ഉണ്ട്*.
    ഓരനാട്ട് അയ്യപ്പക്ഷേത്രം
    പുത്രോട്ട് അയ്യപ്പക്ഷേത്രം
    വെള്ളാമ്പറ്റ അയ്യപ്പക്ഷേത്രം
    പൈങ്കുളങ്ങര അയ്യപ്പക്ഷേത്രം
    മേലേമഠം അയ്യപ്പക്ഷേത്രം
    കുറ്റിയിൽ അയ്യപ്പക്ഷേത്രം
    സ്കന്ദപുരാണമഹായജ്ഞം തിരുത്തുക
    *മാവേലിക്കര ചെട്ടിക്കുളങ്ങർ ക്ഷേത്രത്തിലാണ് ആദ്യമായി സ്കന്ദപുരാണമഹായജ്ഞം നടന്നത്. പിന്നീട് 2016 ഡിസംബർ 24 മുതൽ 31വരെ കരിക്കാട് ക്ഷേത്രത്തിൽ വച്ച് സ്കന്ദപുരാണമഹായജ്ഞവും അയ്യപ്പസത്രവും നടക്കുന്നു*.
    *എത്തിച്ചേരാൻ*
    മഞ്ചേരിനിന്നും നിലമ്പൂർ, വണ്ടൂർ ഭാഗത്തേക്ക് 4 കിമി പോയാൽ സുബ്രഹ്മണ്യസ്വാമി ക്ഷേത്രം ആയി. എളങ്കൂർബസിനും കരിക്കാട്ട് കിഴക്കേഗോപുരത്തിനുമുമ്പിൽ ഇറങ്ങാം.

    2018, ഓഗസ്റ്റ് 9, വ്യാഴാഴ്‌ച

    ലപ്പുറം ജില്ലയിലെ തിരൂർ താലൂക്കിലെ തൃപ്രങ്ങോട്ചമ്രവട്ടം അയ്യപ്പക്ഷേത്രം



    ചമ്രവട്ടം അയ്യപ്പക്ഷേത്രം


    മലപ്പുറം ജില്ലയിലെ തിരൂർ താലൂക്കിലെ തൃപ്രങ്ങോട് പഞ്ചായത്തിലാണ് ചമ്രവട്ടം അയ്യപ്പക്ഷേത്രം സ്ഥിതിചെയ്യുന്നത്. ഭാരതപ്പുഴയാൽ ചുറ്റപ്പെട്ടുകിടക്കുന്ന ഈ ക്ഷേത്രത്തിന് 400 വർഷത്തിലേറെ പഴക്കമുണ്ട്. 

      പേരിനു പിന്നിലെ ഐതിഹ്യം

      ചമ്രവട്ടം അയ്യപ്പക്ഷേത്രം സ്ഥിതി ചെയ്യുന്ന സ്ഥലം നൂറ്റാണ്ടുകൾക്കു മുമ്പ് വനപ്രദേശമായിരുന്നുവെന്നും ഈ സ്ഥലത്ത് “ശംബരൻ” എന്ന മഹർഷി തപസ്സനുഷ്ഠിച്ചിരുന്നുവെന്നും അതിനാൽ അതിനു ചുറ്റുമുള്ള പ്രദേശം പിന്നീട് ശംബരവട്ടംഎന്നറിയപ്പെടുകയും കാലക്രമേണ അത് ചമ്രവട്ടമായി മാറുകയും ചെയ്തുവെന്നാണ് ഒരു ഐതിഹ്യം.
      ഈ സ്ഥലത്ത് ധർമ്മശാസ്താവ് പത്മാസനസ്ഥനായി ചമ്രം പടിഞ്ഞിരുന്നുവെന്നും, അങ്ങനെ ചമ്രവട്ടം എന്ന സ്ഥലനാമം ഉണ്ടായിയെന്നുമാണ് മറ്റൊരു ഐതിഹ്യം. [2]

      പ്രത്യേകത

      പ്രകൃതിയുടെ നിയന്ത്രണത്തിൽ സ്വഭാവികമായി ആറാട്ട് നടക്കുന്ന ചുരുക്കം ക്ഷേത്രങ്ങളിൽ ഒന്നാണ് ചമ്രവട്ടം. മഴക്കാലത്ത്‌ ഭാരതപ്പുഴ നിറഞ്ഞൊഴുകി വിഗ്രഹം വെള്ളത്തിൽ മുങ്ങുമ്പോളാണ് ഇവിടെ ആറാട്ട്‌ നടക്കുക എന്നത് ഈ ക്ഷേത്രത്തിന്റെ പ്രത്യേകതയാണ്. 
      ആലുവ മണപ്പുറം ശിവക്ഷേത്രംതാന്നിക്കുടം ഭഗവതി ക്ഷേത്രംഊരമന ശാസ്താക്ഷേത്രംതൃപ്പുലിക്കൽ ശിവക്ഷേത്രം എന്നിവയാണ് ഇതുപോലെ സ്വഭാവികമായി ആറാട്ട് നടക്കുന്ന കേരളത്തിലെ മറ്റ് ക്ഷേത്രങ്ങൾ. 

      അപകടങ്ങൾ

      2013 മാർച്ച് 2ന് ഉണ്ടായ അഗ്നിബാധയിൽ ഈ ക്ഷേത്രത്തിന്റെ തിടപ്പള്ളി, ചുറ്റമ്പലം, പൂമുഖം, ശ്രീകോവിൽ എന്നിവ പൂർണമായി കത്തിനശിച്ചു. 


      ചിത്രശാല[തിരുത്തുക]

      കാളികാവ് ശ്രീ ഭഗവതി ക്ഷേത്രം



      കാളികാവ് ശ്രീ ഭഗവതി ക്ഷേത്രം


      മലപ്പുറം ജില്ലയിലെ മഞ്ചേരി പട്ടണത്തിനു സമീപം മേലാക്കം എന്ന സ്ഥലത്താണ് കാളികാവ് ശ്രീ ഭഗവതി ക്ഷേത്രം സ്ഥിതിചെയ്യുന്നത്. "ഭദ്രകാളിയാണ്" മുഖ്യ പ്രതിഷ്ഠ. കിഴക്ക് ദർശനം. ദേവി ഇവിടെ മാതൃഭാവത്തിലാണു കുടികൊള്ളുന്നത്. കേരളത്തിൽ ഏറ്റവും അധികം കളംപാട്ട് നടക്കുന്ന ക്ഷേത്രം എന്ന ഖ്യാതിയും ഈ ദേവീ ക്ഷേത്രത്തിനുണ്ട്



        ഐതിഹ്യം

        ഒരു ബ്രാഹ്മണനാണ് ഈ ക്ഷേത്രം പണികഴിപ്പിച്ചത് എന്നാണ് ഐതിഹ്യം. പണ്ട് ഈ ക്ഷേത്രം ഒരു ശാസ്താക്ഷേത്രമായിരുന്നു എന്നാണ് പഴമക്കാർ‌ പറയുന്നത്[അവലംബം ആവശ്യമാണ്].അക്കാലത്ത് ഒരു ദിവസം തളിപ്പറമ്പിലുള്ള ചെമ്മലാശ്ശേരി മനയിൽ‌ നിന്നും ഒരു നമ്പൂതിരി മഞ്ചേരിയിൽ‌ എത്തി. കാൽ‌ നടയായിട്ടായിരുന്നു അദ്ദേഹത്തിൻ യാത്ര. ക്ഷേത്രത്തിലേക്ക് തിരിയുന്ന മേലാക്കം എന്ന സ്ഥലത്തെത്തിയപ്പോൾ‌ കുറച്ചാളുകൾ അവിടെയിരുന്ന് ചീട്ട് കളിക്കുന്നത് കണ്ടു, താനൊരു ബ്രാഹ്മണനാണെന്നും കുളിച്ച് സന്ധ്യാവന്ദനം നടത്താൻ‌ പറ്റിയ ക്ഷേത്രം വല്ലതും അടുത്തുണ്ടോ എന്നും അവരോട് ചോദിച്ചു. കളിയിൽ‌ മുഴുകിയ അവർ‌, ഇവിടെ നിന്നും അര കി. മീ പോയാൽ‌ ഒരു സ്ഥലമുണ്ടെന്നും,അവിടെ നിന്ന് “കാളീ“ എന്ന് മൂന്ന് പ്രാവശ്യം വിളിച്ചാൽ‌ മതി എന്നും പറഞ്ഞ് പരിഹാസത്തോടെ ബ്രാഹ്മണനെ യാത്രയാക്കി. പാവം ബ്രാഹ്മണൽ‌ പറഞ്ഞ സ്ഥലത്തെത്തിയപ്പോൾ‌ ”കാളീ“ എന്ന് മൂന്ന് പ്രാവശ്യം വിളിച്ചു. പെട്ടെന്ന് വിളീകേട്ടിട്ടെന്നവണ്ണം ഒരു സ്ത്രീ അയാളുടെ അരികിലെത്തി. അവർ‌ അയാൾക്ക് കുളം കാണിച്ച് കൊടുക്കുകയും സന്ധ്യാവന്ദനത്തിനു ശേഷം ഭക്ഷണം നൽകുകയും പിന്നീട് ഉറങ്ങാനുള്ള സൗകര്യവും ചെയ്തുകൊടുത്തു. പുലരാൻ‌ ഏഴരനാഴികയുള്ളപ്പോൾ കുളിയും തേവാരവും കഴിഞ്ഞ് ഇവിടെ നിന്നും പൊയ്ക്കൊള്ളുവാനും പോകാൻ‌ നേരത്ത് പറയണമെന്നും ആ സ്ത്രീ നിർദ്ദേശിച്ചു. 
        യാത്രചോദിക്കാനെത്തിയ ബ്രാഹ്മണനെ ആ സ്ത്രീ ഒരു പിടി കുരുമുളക് ഏൽപ്പിച്ചു എന്നിട്ട് ഇങ്ങോട്ട് പോരാൻ‌ വഴി പറഞ്ഞ് കൊടുത്തവർ‌ ഇരുന്ന സ്ഥലത്ത് അത് വിതറണമെന്നും നിർദ്ദേശിച്ചു. അപ്രകാരം ചെയ്തുകൊണ്ട് അയാൽ‌ മടങ്ങിപ്പോവുകയും ചെയ്തു. വളരെ നാളുകൽക്കുശേഷം ബ്രാഹ്മണൻ‌ വീണ്ടും ഈ പ്രദേശത്ത് വന്നപ്പോഴാണ് അറിയാൻ‌ കഴിഞ്ഞത്- പണ്ട് തന്നെ പരിഹസിച്ചവരെല്ലാം വസൂരി വന്ന് മരണമടയുകയായിരുന്നു എന്ന്. ദേവീ ദർശ്ശനമാണ് തനിക്കുണ്ടായത് എന്ന് മനസ്സിലാക്കിയ ആ ബ്രാഹ്മണ ശ്രേഷ്ഠൻ‌ പിൽക്കാലത്ത് ഇവിടെ ക്ഷേത്രം പണികഴിപ്പിക്കുകയായിരുന്നു എന്നാണ് വിശ്വാസം

        ക്ഷേത്രനിർമ്മിതി

        ദേവി കിഴക്കോട്ട് ദർശ്ശനാമായിട്ടാണ് ഇരിക്കുന്നത്, ദേവവൃക്ഷം ക്ഷേത്രപരിസരത്ത് തന്നെയുണ്ട്. ചുറ്റമ്പലത്തിനുള്ളിലേക്കിറങ്ങിയാൽ‌ താഴ്ചയിലാണ് ക്ഷേത്രം സ്ഥിതി ചെയ്യുന്നത്, നാലമ്പലവും നടശ്ശാലയും മുഖമണ്ഡപവും എല്ലാം തന്നെ പുരാതന വാസ്തുശില്പ മാതൃകയിൽ‌ പണിതീർത്തവയാണ്[അവലംബം ആവശ്യമാണ്]. ക്ഷേത്രത്തിന് ഇടതുവശത്തായിട്ടാണ് പാട്ട്പുര സ്ഥിതി ചെയ്യുന്നത്. ക്ഷേത്രത്തിന് വടക്ക് പടിഞ്ഞാറ് ഭാഗത്തായിട്ടാണ് കുളം.

        ഉപദേവൻമാർ‌

        നാലമ്പലത്തിനു പുറത്ത് പടിഞ്ഞാറോട്ട് ദർശ്ശനമായി അയ്യപ്പനും കിഴക്കോട്ട് ദർശനമായി ഗണപതിയും സ്ഥിതി ചെയ്യുന്നു.

        പൂജാവിധികർ‌

        മൂന്നു നേരമാണ് ഇവിടെ പൂജയുള്ളത്

        പ്രധാനവഴിപാടുകൾ‌

        അഭീഷ്ട കാര്യസിദ്ധിക്കായി ഭക്തർ‌ വഴിപാടായി ഉദയാസ്തമന പൂജ നടത്തി വരുന്നു. കളംപാട്ടാണ് ഇവിടത്തെ പ്രധാന വഴിപാട്, കാളികാവ് ഭഗവതി ക്ഷേത്രത്തിലെ കളംപാട്ട് ഏറെ പ്രസിദ്ധമാണ്[അവലംബം ആവശ്യമാണ്]. വർഷത്തിൽ‌ പത്ത് ദിവസമൊഴികെ എല്ലാദിവസവും കളംപാട്ട് നടക്കുന്ന ഏക ക്ഷേത്രമാണിത്[അവലംബം ആവശ്യമാണ്].

        കളംപാട്ട്

        ഉത്സവങ്ങൾ‌

        വിശേഷദിവസങ്ങൽ‌

        ചൊവ്വ, വെള്ളി, നവരാത്രി, പൗർണമി, ഭരണി നാളുകൾ വിശേഷമാണ്.