2018, ഓഗസ്റ്റ് 14, ചൊവ്വാഴ്ച

കുടശ്ശനാട് മഹാദേവർ ക്ഷേത്രം ആലപ്പുഴ ജില്ല



ആലപ്പുഴ ജില്ലയുടെ വടക്ക് പത്തനംതിട്ട ജില്ലയോട് ചേർന്ന് സ്ഥിതി ചെയ്യുന്ന പാലമേൽ പഞ്ചായത്തിലെ ഒരു ക്ഷേത്രമാണ് കുടശനാട് തിരുമണിമംഗലം ശ്രീ മഹാദേവർ ക്ഷേത്രം. ശിവനുംവിഷ്ണുവിനും തുല്യാ പ്രാദാന്യമുള്ളാ കേരളത്തിലെ അപൂർവ്വ രണ്ടു ക്ഷേത്രങ്ങളിലേ ഒരു ക്ഷേത്രമാണ് കുടശ്ശനാട്‌ തിരുമണിമംഗലം ശ്രീ മഹാദേവർ ക്ഷേത്രം ഒരേ സമയം ത്രീകൊടിയേറ്റും ഒരേ സമയം തനേ തിരുആറാട്ടും നടക്കുന്ന ശങ്കരാനാരായണന്മാരുടെ ക്ഷേത്രം

പ്രത്യേകതകൾ

ഇത് അതിപുരാതനമായ ഒരു ക്ഷേത്രമാണ്. ഇവിടെ മഹാദേവരുടെ സ്വയംഭൂ വിഗ്രഹമാണ്‌ ഉള്ളത് എന്ന് വിശ്വസിക്കപ്പെടുന്നു. കേരളത്തിൽ മാത്രമല്ല തെക്കൻ ഭാരതത്തിൽ തന്നെ അപൂർവമായി മാത്രമേ ശിവനും വിഷ്ണുവും ഒരുമിച്ചുള്ള ഒരു മഹാ ക്ഷേത്രം ദർശിക്കാൻ സാധിക്കുകയുള്ളു[].ഇവിടുത്തെ തിരു ഉൽസവം എല്ലാ വർഷത്തിലും കുംഭ മാസത്തിൽ ഉത്രം നാളിൽ ആകുന്നു .

2018, ഓഗസ്റ്റ് 13, തിങ്കളാഴ്‌ച

പള്ളിയറക്കാവ് ദേവി ക്ഷേത്രം ആറ്റുവേല



ആറ്റുവേലയുടെ ഐതീഹ്യം 
________________________________ 
അനുജത്തിയായ ഇളങ്കാവിലമ്മയെ സന്ദർശിക്കുവാനും ഗ്രാമത്തിന് ക്ഷേമ ഐശ്വര്യങ്ങൾ ചൊരിയുന്നതിനുമായി കൊടുങ്ങല്ലൂർ ഭഗവതി അശ്വതിനാളിൽ എഴുന്നള്ളിയെത്തുന്നതുമാണ് ഐതീഹ്യം .രണ്ടു കൂറ്റൻ വള്ളങ്ങൾ ചേർത്ത് ക്ഷേത്രമാതൃകയിൽ നിർമിക്കുന്ന മൂന്നുനിലകളുള്ള ആറ്റുവേലച്ചാടിലാണ് കൊടുങ്ങല്ലൂർ ഭഗവതി ആറ്റുവേലക്കടവിൽ നിന്ന് ഇളങ്കാവ് ക്ഷേത്രത്തിലേക്ക് എഴുന്നെള്ളുന്നത്
മീനമാസത്തിലെ തിരുവോണനാളിൽ കൊടികയറി അശ്വതി നാളിലാണ് ആറ്റുവേല ആഘോഷിക്കുന്നത് . വെളിച്ചപ്പാട് കൊടിയേറ്റുന്നതാണ് ഈ ഉത്സവത്തിന്റെ മറ്റൊരു സവിശേഷത .ആറ്റുവേലക്കടവിൽ പുറക്കള ത്തിൽ കുരുതിക്ക് ശേഷം കൊടുങ്ങല്ലൂരമ്മയുടെ വിഗ്രഹം ആചാരാനുഷ്ടാനങ്ങളോടെ ആറ്റുവേലക്കാടിലെ ശ്രീകോവിൽ പ്രതിഷ്ഠിക്കും
വ്യാഴാഴ്ച പുലർച്ചെ 4.30 നാണ് ആറ്റുവേല ഇളംകാവ് ക്ഷേത്രക്കടവിൽ എത്തുക .അവിടെ തന്ത്രിയും മേൽശാന്തിയും ഭക്തരും അറിയും പൂവും വിതറി ഭഗവതിയെ വരവേൽക്കും.തുടർന്ന് ഭഗവതിയുടെ വിഗ്രഹം പള്ളിസ്രാമ്പിലേക്ക് എഴുന്നെള്ളിക്കും .ആറ്റുവേലക്കെ അകമ്പടി സേവിച്ച ഗരുഡന്മാർ പള്ളിസ്രാമ്പിനുചുറ്റും പ്രദക്ഷിണം വയ്ക്കുന്ന കാഴ്ച അത്യാകർഷകമാണ് .തുടർന്ന് ഗരുഡന്മാർ ചൂണ്ടകുത്തും 

കാവടി
ഹിന്ദുമതവിശ്വാസപ്രകാരം മുരുകന് ഏറ്റവും ഇഷ്ടപ്പെട്ട വഴിപാടാണ് കാവടി. കാവുപോലെ തുലാസുപോലെ ഉള്ള് വടി അഥവാ തണ്ട് എന്ന അർത്ഥത്തിലാവണം ഈ വാക്കുണ്ടായത്.കാവടിയിൽ കൊണ്ടുപോകുന്ന ദ്രവ്യത്തെ അടിസ്ഥാനമാക്കി വിവിധ കാവടികൾ പാൽക്കാവടി, ഭസ്മക്കാവടി, അന്നക്കാവടി, കളഭക്കാവടി, പീലിക്കാവടി, തൈലക്കാവടി, കർപ്പൂരക്കാവടി, അഗ്നിക്കാവടി എന്നിവ പ്രധാനം. മുരുകനാണ് വഴിപാട് പ്രധാന്യമെങ്കിലും മറ്റു ക്ഷേത്രങ്ങളിലും ഇത് നടത്താറുണ്ട്. ഈ പലതരത്തിലുള്ള കാവടികളുണ്ട്. ഇപ്പോൾ അലങ്കാരമായും കവടികൾ ഉപയോഗിക്കുന്നു
ഐതിഹ്യം
ഒരിക്കൽ മഹാമുനിയായ അഗസ്ത്യമുനി ക്ക് മഹാദേവനെ ദർശിക്കാൻ ആഗ്രഹം തോന്നി. അങ്ങനെ അദ്ദേഹം കൈലാസത്തിലെത്തി ശിവഭഗവാനെ തൊഴുത് പൂജയും നടത്തി. തിരികെ പോകാൻ നേരം കൈലാസത്തിൽ നിന്നും രണ്ട് പർവ്വതങ്ങൾ കൂടി കൂടെ കൊണ്ട് പോകണമെന്ന് ആഗ്രഹിച്ചു.അങ്ങനെ ശിവഭഗവാൻറെ അനുഗ്രഹത്തോടെ, ഹിഡുംബൻ എന്ന രാക്ഷസനന്റെ സഹായത്താൽ രണ്ട് പർവ്വതങ്ങളും തോളിൽ എടുത്ത് മുനി യാത്രയായി. അങ്ങനെ നടന്നു വരുമ്പോൾ പഴനിക്കടുത്തുവച്ച് ഹിഡുംബൻ ക്ഷീണിച്ചവശനായി.അദ്ദേഹം ആ മലകൾ താഴെ ഇറക്കി വച്ച് വിശ്രമിച്ചു. ക്ഷീണം മാറി വീണ്ടും മലകൾ എടുത്തു വക്കാൻ ശ്രമിച്ചപ്പോൾ അവ അനങ്ങിയില്ല. എത്ര ശ്രമിച്ചിട്ടും ഹിഡുംബനു അതു സാധിച്ചില്ല. അത്ഭുതപ്പെട്ട് ചുറ്റും നോക്കിയ ഹിഡുംബൻ കണ്ടത് ഒരു മലയിൽ വടിയും പിടിച്ച് നിൽക്കുന്ന ഒരു പയ്യനെയാണ്.ആ മല ശിവഗിരിയാണെന്നും, അത് തൻറെതാണെന്നും ഹിഡുംബനോട് ആ പയ്യൻ വാദിച്ചു. എന്നാൽ ഹിഡുംബൻ സമ്മതിച്ചില്ല. അങ്ങനെ അവർ തമ്മിൽ യുദ്ധമായി.ഒടുവിൽ ബാലൻ ഹിഡുംബനെ വധിച്ചു. ഇതോടെ ബാലൻ മുരുകനാണെന്ന് മനസ്സിലായ അഗസ്ത്യമുനി, അദ്ദേഹത്തെ സ്തുതിച്ച് പ്രാർത്ഥിച്ചു. അഗസ്ത്യമുനിയുടെ അപേക്ഷപ്രകാരം മുരുകൻ ഹിഡുംബനെ ജീവിപ്പിച്ചു. പുനർജ്ജീവിച്ച ഹിഡുംബൻ താൻ മലകൾ കൊണ്ടുവന്ന പോലെ പൂജാദ്രവ്യങ്ങൾ കാവടിയിൽ കെട്ടിക്കൊണ്ട് വരുന്ന ഭക്തരെ അനുഗ്രഹിക്കണമെന്നും ഒപ്പം തന്നെ ദ്വാരപാലകൻ ആക്കണമെന്നും ഹിഡുംബൻ മുരുകനോട് അപേക്ഷിച്ചു. അങ്ങനെ കാവടി എടുത്ത് തുടങ്ങിയതെന്നു ഐതിഹ്യം. കാവടി മഹോത്സവത്തിന്റെ ഭാഗമായി ചില സുബ്രമണ്യക്ഷേത്രങ്ങളിൽ "ഹിഡുംബൻ പൂജ" എന്നൊരു പൂജയുണ്ട്
കാവടി വ്രതം
ക്ഷേത്ര വഴുപാടായി കാവടി എടുക്കുമ്പോൾ വ്രതമെടുക്കണമെന്നു ഹൈന്ദവ വിശ്വാസങ്ങൾ പറയുന്നു. ചില സ്ഥലങ്ങളിൽ (ഉദാ: ചെറിയനാട്) നാല്പത്തിയൊന്നു ദിവസത്തെ കഠിനവ്രതത്തോടു കൂടിയതാണ്. ഇങ്ങനെയെടുത്തു ഭക്തർ സമർപ്പിക്കുന്ന ശുദ്ധകാവടിദ്രവ്യങ്ങൾ അഭിഷേകം ചെയ്യുന്നു. ദ്രവ്യം കേടുവന്നുവെന്നാൽ കാവടിഭക്തന്റെ വ്രതശുദ്ധിക്ക് ഭംഗം വന്നതായി മനസ്സിലാക്കി ഈശ്വരകോപപരിഹാരാർത്ഥം പിന്നാണ്ടിലെ കാവടിക്ക് വ്രതം നോക്കി ശുദ്ധ കാവടിയാടി തീർക്കേണ്ടതുമാണെന്ന് പറയുന്നു. തൈപ്പൂയദിനത്തിൽ കാവടി കെട്ടിയാടുന്നത് അതിവിശേഷമാണ്. ഭക്തജനങ്ങൾ ബ്രഹ്മചര്യത്തോടെ മത്സ്യമാംസാദികൾ വെടിഞ്ഞു, രണ്ടു നേരവും പച്ചവെള്ളത്തിൽ കുളിച്ചു, തറയിൽ ഉറങ്ങി, ക്ഷൌരം ചെയ്യാതെ വേണം കാവടി വ്രതം നോക്കാൻ.




ആറ്റുവേല


ആറ്റുവേല





 
നവരാത്രി ആഘോഷത്തിന്‍റെ കാതല്‍ 
________________________________________
'സരസ്വതി നമസ്തുഭ്യം വരദേ കാമരൂപിണി വിദ്യാരംഭം കരിഷ്യാമി സിദ്ധിര്‍ഭവതുമേ സദാ'
തമസ്സകറ്റി വിദ്യയുടെ വെളിച്ചം വരികയാണ്. ദുര്‍ഗ, ലക്ഷ്മി, സരസ്വതി എന്നീ ദേവീസങ്കല്‍പങ്ങളെ കേന്ദ്രീകരിച്ച് ഭാരതമാകെ നവരാത്രിപൂജയുടെ നാളുകള്‍. മലയാളനാട്ടില്‍ മുഖ്യമായും സരസ്വതീ ദേവിയെ കേന്ദ്രീകരിച്ചാണ് നവരാത്രി.എന്നാല്‍ ദേശീയ തലത്തില്‍ നവരാത്രിയാഘോഷത്തിനു വ്യത്യസ്ത ഭാവതലങ്ങളാണ്. കേരളത്തില്‍ വിദ്യാരംഭം, തമിഴ്നാട്ടില്‍ കൊലു വയ്പ്, കര്‍ണാടകയില്‍ ദസറ, ഉത്തരഭാരതത്തില്‍ രാമലീല, ബംഗാളില്‍ ദുര്‍ഗാപൂജ, അസമില്‍ കുമാരീപൂജ...
ഭാരതീയ സംസ്കാരത്തിന്റെ ശോഭനമുഖമാണു ദേശീയ ഐക്യത്തിന്റെ പ്രതീകം കൂടിയായ നവരാത്രി. പ്രാദേശികത്തനിമകളോടെ നവരാത്രിയാഘോഷം മുഴുവന്‍ ഭാരതത്തിന്റേതുമാകുന്നു. ദേവീ ഉപാസനയാണു നവരാത്രി ആഘോഷത്തിന്റെ കാതല്‍. ഉത്തരഭാരതത്തില്‍ ഇതു രാവണ നിഗ്രഹവുമായി ബന്ധപ്പെട്ട ആഘോഷമാണെങ്കിലും രാവണനെ നിഗ്രഹിക്കാനുള്ള ശക്തി സംഭരിക്കാന്‍ ശ്രീരാമന്‍ ഒന്‍പതു ദിവസം ദേവിയെ ഉപാസിച്ചു വരം വാങ്ങി എന്ന സങ്കല്‍പമാണ് അടിസ്ഥാനം. ഒന്‍പതു ദിവസം ദേവീ ഉപാസനയും പിറ്റേന്നു വിജയദശമിയും എന്നതാണ് മിക്കയിടത്തും ആഘോഷ രീതി. ശരത്കാലത്തിലും വസന്തകാലത്തിലുമാണു വിധിപ്രകാരം നവരാത്രി പൂജ ചെയ്യേണ്ടത്. മേടം, തുലാം എന്നീ മാസങ്ങളില്‍ ഇൌ വ്രതം അനുഷ്ഠിക്കണമെന്നാണ് വിധി.
ആദിശക്തിയുടെ മൂന്നു സങ്കല്‍പങ്ങളായ ദുര്‍ഗ, ലക്ഷ്മി, സരസ്വതി എന്നീ ദേവതകളെ ഉപാസിച്ചാണ് നവരാത്രി ആരാധന. ആഘോഷത്തിന്റെ ആദ്യ മൂന്നു ദിനങ്ങള്‍ ദുര്‍ഗാദേവി, രണ്ടാമത്തെ മൂന്നു ദിനങ്ങള്‍ ലക്ഷ്മീദേവി, അവസാന മൂന്നു ദിനങ്ങള്‍ സരസ്വതീദേവി എന്നിങ്ങനെയാണു മിക്കയിടത്തും പൂജാ ക്രമം.
മൂന്നു ലോകവും അടക്കിവാണ അസുരരാജാവായിരുന്നു മഹിഷാസുരന്‍. സ്വര്‍ഗത്തില്‍ നിന്ന് ഇന്ദ്രാദി ദേവകളെ ആ അസുരന്‍ ആട്ടിപ്പായിച്ചു. ത്രിമൂര്‍ത്തികളുടെ നിര്‍ദേശപ്രകാരം മഹിഷനിഗ്രഹത്തിനായി ദേവകളുടെ എല്ലാം തേജസ് ഒന്നായി ചേര്‍ന്നു രൂപമെടുത്തതാണ് ദുര്‍ഗാദേവി. ഇരുവരും യുദ്ധം ആരംഭിച്ചു. യുദ്ധത്തിനെത്തിയ മഹിഷാസുരന്റെ മന്ത്രിമാരെ എല്ലാം ഒന്നൊന്നായി ദേവി കൊന്നൊടുക്കി. ഒടുവില്‍ മഹിഷാസുരന്‍ തന്നെ നേരിട്ടെത്തി. യുദ്ധത്തില്‍ ദേവി വിഷ്ണുചക്രത്താല്‍ മഹിഷാസുരനെ വധിച്ചു. ദേവി വിജയം വരിച്ച കാലമാണു വിജയദശമി. വിദ്യയുടെ ആവിര്‍ഭാവത്തോടെ അജ്ഞാനത്തിന്റെ ഇരുളകന്നു എന്നതിന്റെ സൂചന കൂടിയാണിത്.
അതിനാല്‍ ജീവിതവിജയത്തിന് ഉപകരിക്കുന്ന സകല കലകളുടെയും അഭ്യാസസംരംഭത്തിന് ഏറ്റവും അനുയോജ്യമായ സന്ദര്‍ഭമായി ഇതിനെ പരിഗണിക്കുന്നു. ദുര്‍ഗയുടെ തന്നെ രൂപാന്തരസങ്കല്‍പമാണല്ലോ സരസ്വതി. ദേവിയുടെ വിജയദിനമായി കരുതപ്പെടുന്ന വിജയദശമി വിദ്യാരംഭദിനമായി ആചരിക്കപ്പെടുന്നു. യോദ്ധാവ് തന്റെ ആയുധങ്ങളെയും സാഹിത്യകാരന്‍ തന്റെ ഗ്രന്ഥങ്ങളെയും തൂലികയെയും സംഗീതജ്ഞര്‍ സംഗീതോപകരണങ്ങളെയും ദേവിയുടെ പാദത്തില്‍ സമര്‍പ്പിച്ചു പൂജിച്ച ശേഷം വിജയദശമി ദിനത്തിലെ ശുഭമുഹൂര്‍ത്തത്തില്‍ പ്രാര്‍ഥനാപൂര്‍വം അവ തിരികെ എടുക്കുന്നു.
നവരാത്രി, വിജയദശമി ആഘോഷത്തില്‍ അവസാനത്തെ മൂന്നു ദിവസങ്ങള്‍ക്കാണു കൂടുതല്‍ പ്രാധാന്യം. അഷ്ടമിദിവസം ദുര്‍ഗാഭഗവതിയും നവമിദിവസം ലക്ഷ്മീദേവിയും ദശമിദിവസം സരസ്വതീ ദേവിയും വിശേഷാല്‍ ആരാധിക്കപ്പെടുന്നു. കേരളത്തില്‍ ദുര്‍ഗാഷ്ടമി ദിവസത്തെ പൂജവയ്പോടെയാണ് ആഘോഷങ്ങളുടെ തുടക്കം. പണിയായുധങ്ങളും പാഠപുസ്തകങ്ങളും ഗ്രന്ഥങ്ങളും എല്ലാം സരസ്വതീ വിഗ്രഹത്തിനു മുന്നില്‍ പൂജയ്ക്കായി സമര്‍പ്പിക്കുന്നു. മഹാനവമി അനധ്യായ ദിവസമാണ്. വിജയദശമി വിശേഷാല്‍ പൂജയ്ക്കുശേഷം വിദ്യാരംഭത്തോടെ ആഘോഷങ്ങള്‍ സമാപിക്കുന്നു.

കുറക്കാവ് ദേവി ക്ഷേത്രം .....ആലപ്പുഴ ജില്ലയുടെ തെക്ക കായംകുളം കൃഷ്ണപുരം



കുറക്കാവ് ദേവി ക്ഷേത്രം .....
ആലപ്പുഴ ജില്ലയുടെ തെക്ക കായംകുളം കൃഷ്ണപുരം എന്ന സ്ഥലത്തെ കാപ്പിൽ ഗ്രാമത്തിലാണ് കുറക്കാവ് ദേവീ ക്ഷേത്രംസ്ഥിതി ചെയ്യുന്നത്. ഇവിടെ ശിവന്റെയും പാർവതിയുടെയും അവതാരങ്ങൾ ആയ കുറക്കാവിൽ അമ്മയും ശക്തി സ്വരൂപനായ കിരാതമൂർത്തിയും ആരാധിക്കപ്പെടുന്നു.അഭീഷ്ടസിദ്ധിക്കായി ജനങ്ങൾ ഇവിടെ അമ്മക്ക് കാര്യസിദ്ധിപൂജ സമർപ്പിക്കുന്നു. ഇവിടെ പൂജ നടത്തി കാര്യസിദ്ധി നേടിയ നിരവധി അനുഭവങ്ങൾ ജനങ്ങൾക്കുണ്ട്. എല്ലാ മലയാള മാസത്തിലെയും രണ്ടാമത്തെയും അവസാനത്തെയും ഞായറാഴ്ചകളിൽ ആണ് കാര്യസിദ്ധി പൂജ നടക്കാറുള്ളത്. ക്ഷേത്രതന്ത്രി ക്ലാക്കോട്ട് ഇല്ലത്തെ ആരാധ്യനായ നീലകണ്ഠൻ തന്ത്രി അവർകൾ ആണ് .ക്ഷേത്രത്തിന്റെയും അതുമൂലം നാടിന്റെയും ഉയർച്ചയ്ക്കു അദ്ദേഹത്തിന്റെ സംഭാവനകൾ വളരെ വലുതാണ് ., പാലാ കൈപ്പിള്ളീ ഇല്ലത്ത് അരുൺ ദാമോദരൻ നമ്പൂതിരി യാണ് ഇവിടുത്തെ ഇപ്പോഴത്തെ മേൽശാന്തി.
വഴിപാട്‌.....
എല്ലാ മാസവും അത്തം നക്ഷത്രത്തിൽ ദേവിഭാഗവത പാരായണം, നാരങ്ങാ വിളക്ക്, വിശേഷാൽ പൂജ, അന്നദാനം എന്നിവ നടത്തപ്പെടുന്നു. എല്ലാ മലയാളമാസം ഒന്നാം തീയതിയും തിരക്ക് വർദ്ധിച്ചതോടെ എല്ലാ വെള്ളിയാഴ്ചകളിലും നേർച്ചപ്പറയും നടത്തപ്പെടുന്നു. മൂലസ്ഥാനത്ത് "വെറ്റില പറത്തൽ" അതി പ്രധാനമായ വഴിപാടാണ്. അടുക്കു സമർപണം, കോഴി പറത്തൽ, പട്ടു ചാർത്തൽ, എന്നിവയും ഇവിടുത്തെ പ്രധാന വഴിപാടുകളാണ്. വെറ്റില പറത്ത് പ്രസിദ്ധമായതോടെ കാവിൽ ദക്ഷിണ വച്ച് വിശേഷ കലശപൂജകൾ, ഭക്തി നിർഭരമായ കീർത്തനാലാപത്തോടും സമൂഹനാമജപത്തോടും കൂടിയ കാര്യസിദ്ധിപൂജ മുതലായവ ആരംഭിച്ചു. തുടക്കത്തിൽ 100-110 പേരോടെ മാത്രമായി തുടങ്ങിയ ഈ പൂജയിൽ ഇന്ന് 25000 പേരോളം പങ്കെടുക്കുന്നത് ഇവിടുത്തെ അനുഭവസിദ്ധിയുടെ ഫലം ഒന്നുകൊണ്ടു മാത്രമാണ്.
എത്തിച്ചേരാൻ.....
കായംകുളം കൊല്ലം പാതയിൽ കൃഷ്ണപുരത്തുനിന്നും ചൂനാട്ടെക്കു പോകുന്ന പാതയിൽ ആണൂ കുറക്കാവ് . അവിടെ ആണ് ഈ അപൂർവ്വക്ഷേത്രം. ഭാഗ്യവശാൽ എനിക്ക് ഭക്തരുടെ ഒരു പാട് അത്ഭുത അനുഭവകഥകൾ ചെറുപ്പം മുതൽ കാണുവാനും കേൾക്കുവാനും ഇടയായിട്ടുണ്ട്.

കിരാതൻ കാവ് ശിവക്ഷേത്രം, തഴക്കര


കിരാതൻ കാവ് ശിവക്ഷേത്രം, തഴക്കര

ആലപ്പുഴ ജില്ലയിൽ മാവേലിക്കര താലൂക്കിൽ തഴക്കര പഞ്ചായത്തിൽ വഴുവാടിയിലാണ് ശ്രീകിരാതൻ കാവ് ശിവക്ഷേത്രം. അച്ചൻ കോവിലാറിന്റെ തീരത്ത് മനോഹരമായ ഈ ക്ഷേത്രം കുടികൊള്ളുന്നു.

വാസ്തുകല

തെക്കൻ കേരളത്തിലും തമിഴ്നാട്ടിലും പ്രചാരത്തിലുള്ള് കോവിൽ സമ്പ്രദായമാണ് ക്ഷേത്രനിർമ്മിതിയിൽ കാണുന്നത്. കിരാതൻ കാവിൽ കിരാതരൂപിയാണ്. വലതുകയ്യിൽ മുകളിലേക്ക്ചു പിടിച്ചരീതിയിൽ ചുരികയും (വാൾ) ഇടതുകയ്യിൽ കുത്തിപ്പിടിച്ചരീതിയിൽ പരിചയും എന്നതാണ് വിഗ്രഹ സമ്പ്രദായം. മുമ്പിൽ മണ്ഡപത്തിൽ നന്ദി പ്രതിഷ്ഠ ഉണ്ട്. വേട്ടക്കൊരുമകൻ അഥവാ കിരാതമൂർത്തി സങ്കല്പത്തിലാണ് ഇവിടെ ശിവനെ ആരാധിക്കപ്പെടുന്നത്.

ക്ഷേത്രഭരണം

നാട്ടുകാരുടെ ഒരു സമിതിയാണ് ഇന്ന് ഈ ക്ഷേത്രം കൈകാര്യം ചെയ്യുന്നത്. മുമ്പ് ഒരു നായർ തറവാടിന്റെ വകയായിരുന്നു.

എത്തിച്ചേരാൻ

മാവേലിക്കര ചെങ്ങന്നൂർ പാതയിൽ കരയം വട്ടം കവലയിൽ നിന്നും നേരെ പോയി വഴുവാടി കവലയിൽനിന്നും മുന്നോട്ട് പോകുമ്പോൾ ഇടത്തോട്ട് ക്ഷേത്ര കമാനം കാണാം. അവിടെ നിന്നും 500 മീറ്റർ മുന്നോട്ടുപോകുമ്പോൾ ഈ ക്ഷേത്രം കാണാനാകും. മാവേലിക്കര -5 കിമി.

കാരാഴ്മ ദേവിക്ഷേതം ആലപ്പുഴ ജില്ലയിൽ ചെന്നിത്തല-തൃപ്പെരുന്തുറ പഞ്ചായത്തിൽ



കാരാഴ്മ ദേവിക്ഷേതം


ആലപ്പുഴ ജില്ലയിൽ ചെന്നിത്തല-തൃപ്പെരുന്തുറ പഞ്ചായത്തിൽ മാവേലിക്കര-തിരുവല്ല പാതക്ക് കിഴക്കായി കാരാഴ്മ ദേവിക്ഷേത്രം സ്ഥിതിചെയ്യുന്നു. തിരുവിതാംകൂർ ദേവസ്വംബോർഡിന്റെ അധീനതയിലാണ് ഈ ക്ഷേത്രം.





കാട്ടുവള്ളിൽ അയ്യപ്പക്ഷേത്രം ആലപ്പുഴ ജില്ല





കാട്ടുവള്ളിൽ അയ്യപ്പക്ഷേത്രം ആലപ്പുഴ ജില്ല


കാട്ടുവള്ളി അയ്യപ്പക്ഷേത്രം, മാവേലിക്കര
ആലപ്പുഴ ജില്ലയിൽ മാവേലിക്കര പനച്ചമൂട് ജംഗ്ഷനു കിഴക്കായി കാട്ടുവള്ളീൽ അയ്യപ്പക്ഷേതം സ്ഥിതി ചെയ്യുന്നു. മകരമാസത്തിലാണ് ഇവിടുത്തെ ഉത്സവം.തിരുവിതാംകൂർ കീഴിലുളളതാണ് ഈ ക്ഷേത്രം. മൂന്നു വർഷമായി ഇവിടുത്തെ യുവസമിതിയുടെ നേതൃത്വത്തിൽ കേരളത്തിലെ പ്രസിദ്ധരായ ആനകളെ പങ്കെടുപ്പിച്ചുകൊണ്ട് പകൽപ്പൂരം നടന്നുവരുന്നു. മാവേലിക്കര താലൂക്കിൽ ശക്തികുളങ്ങര ഗ്രാമപഞ്ചായത്തിലാണ് ഈ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ അധീനതയിലുള്ള ഇൗ ക്ഷേത്രത്തിലെ പ്രധാന പ്രതിഷ്ഠ ധർമ്മശാസ്താവ് ആണ് .മാവേലിക്കര കായംകുളം റോഡിൽ പനച്ചമൂട് ജംഗ്ഷനുസമീപം ആണ് ഈ ക്ഷേത്രമുള്ളത്. നൂറ്റാണ്ടുകൾക്കു മുമ്പ് മലബാറിൽ നിന്നും ബ്രാഹ്മണ കുടുംബങ്ങൾ ദക്ഷിണ കേരളത്തിലേക്ക്കു ടിയേറിപ്പാർത്തു . അവരിൽ ഒരു കുടുംബം ഇവിടെ കാട്ടുവള്ളി വാളക്കോട് എത്തുകയും നാട്ടുകാരുടെ സഹായത്തോടെ ഒരില്ലം പണികഴിപ്പിച്ച് അവിടെ ശാസ്താവ് ശിവൻ എന്നീ ദേവകളെ പ്രതിഷ്ഠിക്കുകയും ചെയ്തു. ക്രമേണ പ്രതിഷ്ഠകളുടെ ശക്തി വർധിച്ചപ്പോൾ ദേശവാസികളുടെ സഹകരണത്തോടെ ഒരു ക്ഷേത്രം പണികഴിപ്പിക്കുകയും പ്രതിഷ്ഠകളെ അവിടേക്ക് മാറ്റുകയും ചെയ്തു. ഇങ്ങനെയാണ് കാട്ടുവള്ളി ധർമ്മശാസ്ത്രാക്ഷേത്രം ഉണ്ടായത് എന്ന് പറയപ്പെടുന്നു.
ചതുരാകൃതിയിലുള്ള ശ്രീകോവിൽ നമസ്കാരമണ്ഡപം, നാലമ്പലം, ബലിക്കൽപ്പുര, ചെമ്പ് ധ്വജം, ആനപ്പന്തൽ എന്നിവ ക്ഷേത്രത്തിന്റെ പ്രധാന ഭാഗങ്ങളാണ്  ഗണപതി, ശിവൻ എന്നീ പ്രതിഷ്ഠകൾ നാലമ്പലത്തിനുള്ളിലും രക്ഷസ്,യക്ഷി എന്നീ പ്രതിഷ്ഠകൾ നാലമ്പലത്തിന് പുറത്തും പ്രതിഷ്ഠയുണ്ട്. മകരമാസത്തിൽ ഉത്രം ആറാട്ടായി വരുന്ന തരത്തിലാണ് ഉത്സവം നടക്കുന്നത് പറയെടുപ്പിന് ജീവിത മേലാണ് ദേവൻ എഴുന്നള്ളുന്നത്.

ചിത്രശാല

കറ്റാനം ഭരണിക്കാവ് ഭദ്രകാളിക്ഷേത്രം



കറ്റാനം ഭരണിക്കാവ് ഭദ്രകാളിക്ഷേത്രം

ക്ഷേത്രം മുമ്പിൽ നിന്നുള്ള ദൃശ്യം
ആലപ്പുഴജില്ലയിൽ കറ്റാനത്തുനിന്നും മാവേലിക്കരപോകുന്ന വഴിയിൽ ഏകദേശം 5 കിമി മാറി ഭരണിക്കാവ് എന്ന സ്ഥലത്ത് പ്രസിദ്ധമായ ഭരണിക്കാവ് ക്ഷേത്രം സ്ഥിതിചെയ്യുന്നു. വടക്കോട്ട് മുഖമായി ഉഗ്രപ്രതാപി ആയ ഭദ്രകാളി ആണ് പ്രധാന പ്രതിഷ്ഠ്. കിഴക്കോട്ട് മുഖമായി അതേ ശ്രീകോവിലിൽ ശിവൻ ഉണ്ട് എങ്കിലും ഭദ്രകാളിക്ക് ആണ് പ്രാധാന്യം. ശിവന്റെ ശ്രീകോവിലാണേങ്കിലും അവിടെ മുഴുവൻ പ്രദക്ഷിണം നടത്തുന്നു എന്ന നിലവരെ ആ പ്രാധാന്യമില്ലായ്മ എത്തുന്നു.

ബുദ്ധവിഗ്രഹം

ഈ ക്ഷേത്രത്തിന്റെ കിഴക്കേ പടിപ്പുരയിൽ ഉള്ള ഒരു ബുദ്ധവിഗ്രഹം സവിശേഷ ശ്രദ്ധ ആകർഷിക്കുന്നു. മാവേലിക്കര ബുദ്ധകവലയിലും അമ്പലപ്പുഴകരുമാടിയിലും ആണ് ഈ പ്രദേശത്ത് വേറെ ബുദ്ധവിഗ്രഹങ്ങൾ കണ്ടെത്തിയിട്ടുള്ളത്. വളരെ പഴക്കമുള്ള സവിശേഷതകളാർന്ന ഭദ്രകാളിക്ഷേത്രവും മതിലകത്ത് മൂലയിലിട്ട ബുദ്ധവിഗ്രഹവും ചരിത്രത്തിലെ ചോദ്യചിഹ്നങ്ങളായി നിലകൊള്ളുന്നു.

ചിത്രശാല

അഴകിയകാവ് ദേവിക്ഷേത്രം, പുള്ളിക്കണക്ക്






അഴകിയകാവ് ദേവിക്ഷേത്രം, പുള്ളിക്കണക്ക്
ആലപ്പുഴജില്ലയിൽ മാവേലിക്കര യിൽ നിന്നും കറ്റാനം വഴി കൃഷ്ണപുരത്തേക്കു പോകുമ്പോൽ പുള്ളീക്കണക്ക എന്ന സ്ഥലത്ത് വിശിഷ്ടമായ ഈ മഹാദേവി ക്ഷേത്രം സ്ഥിതിചെയ്യുന്നു. . വടക്കോട്ട് അഭിമുഖമായ ഈ ദേവി അഭീഷ്ട വരദയായി അറിയപ്പെടുന്നു.
കായംകുളം പുനലൂർ പാതയിൽ നിന്നും രണ്ടാം കുറ്റി എന്ന സ്ഥലത്തുനിന്നും കൃഷ്ണപുരത്തേക്കു പോകുന്ന പാതയിൽ 4 കിലോമീറ്റർ പോയാൽ പുള്ളീക്കണക്കിലെത്താം. അവിടെ ആണ് ഈ അപൂർവ്വക്ഷേത്രം.


മാണിയൂർ ശ്രീമഹാദേവക്ഷേത്രം കാസർകോഡ് ജില്ല





മാണിയൂർ ശ്രീമഹാദേവക്ഷേത്രം
കാസർകോഡ് ജില്ലയിലെ വെള്ളരിക്കുണ്ട് താലൂക്കിൽ പരപ്പ മാണിയൂരിലുള്ള ശിവക്ഷേത്രമാണ് മാണിയൂർ ശ്രീമഹാദേവക്ഷേത്രം108 ശിലാലയങ്ങളിൽപ്പെട്ടതാണ് ഈ ക്ഷേത്രവും എന്നാണ് വിശ്വാസം


ഐതിഹ്യം

പശ്ചിമഘട്ട മലനിരകളുടെ അടിവാരമായ മാണിയൂരിൽ 1500ൽപ്പരം വർഷങ്ങൾക്കു മുൻപ് തന്നെ ഒരു ശിവക്ഷേത്രം നിലനിന്നിരുന്നു എന്ന് കരുതുന്നു. 3000 വർഷങ്ങൾക്ക് മുൻപ് കൃതമുനി പരമ്പരയിൽപ്പെട്ട ഒരു സിദ്ധൻ ഈ പ്രദേശത്തെത്തി തന്റെ സിദ്ധികൾ ആവാഹിച്ച് പ്രധാന ദേവനായി ശിവനെയും ഉപദേവന്മാരായി ഗണപതിസുബ്രഹ്മണ്യൻശാസ്താവ് എന്നിവരെ പ്രതിഷ്ഠിച്ചുവെന്നും സ്ഥലത്തിന് സുബ്രഹ്മണ്യന്റെ ഊര് എന്ന അർത്ഥത്തിൽ മാണിയൂര് എന്ന് പേരിടുകയും ചെയ്തുവെന്ന് വിശ്വസിക്കുന്നു. പ്രതിഷ്ഠ നടത്തിയതിന്റെ പതിമൂന്നാം ദിവസം മുനി തന്റെ സമാധിസ്ഥലം അടുത്തു തന്നെ നിർമ്മിച്ച് അവിടെ സമാധിയായി എന്നും ഐതിഹ്യമുണ്ട്. ഇവയുടെ ആധികാരികത പരിശോധിക്കപ്പെടേണ്ടതാണെങ്കിലും മാണിയൂരിലും അതിന് ചുറ്റുമുള്ള ഗ്രാമങ്ങളിലും ഇപ്പോൾ കണ്ടെത്തിയിട്ടുള്ള മുനിയറകൾ ഈ ഐതിഹ്യകഥകൾക്ക് ബലം നൽകുന്നുണ്ട്

ക്ഷേത്ര നവീകരണം

നൂറ്റാണ്ടുകൾക്ക് മുമ്പ് നിലവിലുണ്ടായിരുന്ന ക്ഷേത്രം കാലപ്പഴക്കത്താൽ തകർന്ന് പോയിരുന്നുവെങ്കിലും, ഇത് ഇപ്പോൾ പുനർനിർമ്മിക്കപ്പെട്ടിട്ടുണ്ട്.

പ്രതിഷ്ഠ

ഷഢാധാരത്തോടെയുള്ള പ്രതിഷ്ഠയാണ് ഇവിടെയുള്ളത്. നാലമ്പലത്തിൽശിവനു പുറമേ ഗണപതിയെയും സുബ്രഹ്മണ്യനെയുംശ്രീപാർവ്വതിയും പ്രതിഷ്ഠിക്കപ്പെട്ടിട്ടുണ്ട്. പുറത്ത്, വനശാസ്താവും നാഗയക്ഷിയും യക്ഷനും കിന്നരനും മാണിഭദ്രനും സ്ഥാനമുണ്ട്.

വഴി


Maniyoor shiva Temple Route map
കാഞ്ഞങ്ങാട് - പാണത്തൂർ അന്ത:സ്സംസ്ഥാന പാതയിൽ, ഒടയഞ്ചാൽ - ഇടത്തോട് വഴിയും, നീലേശ്വരം - ഇടത്തോട് വഴിയും എത്താം.

മന്നം‌പുറത്തു കാവ് കാസർഗോഡ് ജില്ല



മന്നം‌പുറത്തു കാവ്


Jump to navigationJump to search

മന്നം‌പുറത്തു കാവ്
കാസർഗോഡ് ജില്ലയിലെ നീലേശ്വരം ബസ് സ്റ്റാൻഡിനോട് ചേർന്നു നിൽക്കുന്ന കാവാണ് മന്നംപുറത്തു കാവ്. പൂരാഘോഷവും കലശവുമാണ് കാവിലെ പ്രധാന ആരാധനാ ആഘോഷങ്ങൾ, കലശാ ഘോഷവേളയിൽ കലശം എടുക്കുന്നത് തിയ്യസമുദായത്തിൽ പെട്ടവരാണു, പൂജാദികാര്യങ്ങൾ ചെയ്തു വരുന്നത് പിടാര സമുദായത്തിൽപെട്ടവരാണ്. പിടാര സമുദായക്കാരായ മൂത്തോർ, നായർ സമുദായക്കാരായ അരമന നായരച്ഛൻ, എറുവാട്ട് നായരച്ഛൻ എന്നിവർ പ്രധാനികളാണ് ക്ഷേത്രത്തിന്റെ പാരമ്പര്യ ട്രസ്റ്റീ(കോവിലധികാരി) ഈ തറവാട്ടുകാരാണ്(എറുവാട്ട്,അരമന).തെക്കു വടക്ക് കളരിക്കാർ, ദേവിയുടെ കോലം കെട്ടുന്ന അഞ്ഞൂറ്റാൻ തുടങ്ങിയവരൊക്കെയാണ് കാവിലെ മറ്റു പ്രധാനികൾ. ദ്രാവിഡപ്പഴമയിലേക്ക് വിരൽ ചൂണ്ടുന്ന പല ആചാരരീതികളും ഉൾച്ചേർന്നതുകൂടിയാണ് ഇവിടുത്തെ കലശോത്സവം.

കലശം

മന്നം‌പുറത്ത് കാവിൽ കലശോത്സവം മൂന്നു ദിവസങ്ങളിലായാണു നടക്കുക. ഉത്സവത്തിനു മുന്നോടിയായി ഓലകൊത്തലും പൂത്താക്കൽചടങ്ങുകളും നടത്താറുണ്ട്. കലശവുമായി ബന്ധപ്പെട്ടു നടക്കുന്ന ആചാരമാണ് മത്സ്യക്കോവ. മത്സ്യബന്ധനവുമായി ബന്ധപ്പെട്ടു പ്രവർത്തിക്കുന്ന മൊയോർ എന്ന സമുദായാഗങ്ങൾ ആണിതു നടത്താറുള്ളത്. കടിഞ്ഞിക്കടവ് ആര്യക്കര ഭഗവതി പോലുള്ള ക്ഷേത്രത്തിൽ നിന്ന് ക്ഷേത്ര സ്ഥാനികരുടെ അകമ്പടിയോടെ മത്സ്യ കോവകൾ കാവിലേക്ക് കൊണ്ടുവരാറാണുള്ളത്. മീങ്കോവ എന്നാണ് ഈ ചടങ്ങ് നാടുമ്പുറത്ത് അറിയപ്പെടുന്നത്.
കലശച്ചന്തക്ക് പേരുകേട്ട സ്ഥലമാണ് മന്നൻപുറം കാവ്. കലശ മഹോത്സവത്തിന്റെ ഭാഗമായി കലശച്ചന്തകൾ ഒരുക്കാനുള്ള തയ്യാറെടുപ്പുകൾ മുമ്പേ നടത്തി വരുന്നു. ക്ഷേത്രനടയുടെ കിഴക്കുഭാഗത്തായാണ് ചന്തകൾക്കുള്ള സ്ഥലം കൊടുക്കാറുള്ളത്. കലശമുട്ടായി എന്നറിയപ്പെടുന്ന പ്രത്യേകമുണ്ടാക്കിയ മധുര പലഹാരങ്ങളാണ് കലശനാളുകളിൽ ഏറെയും ചന്തകൾ വഴി വിതരണം ചെയ്യപ്പെടുക. പഞ്ചസാര പാവിൽ കടലചേർത്തൊരുക്കുന്ന മിഠായി ആണിത്. ഗ്രാമീണജീവിതത്തിന് അനിവാര്യമായ സകല സാമഗ്രികളും കിട്ടിക്കൊണ്ടിരുന്ന പരിപാടിയായിരുന്നു കലശച്ചന്ത. ഗ്രാമീണ ഉൽപ്പന്നങ്ങളുടെയും വനവിഭവങ്ങളുടെയും വിപണനമേളയായ ഇവിടെ നിന്നായിരുന്നു നിലേശ്വരവും പരിസരപ്രദേശങ്ങളിലും ഉള്ളവർ അടുത്ത ഏതാനും മാസത്തേക്കാവശ്യമായ സാധനസാമഗ്രികൾ മുമ്പൊക്കെ വാങ്ങിച്ചിരുന്നത്.
കലശദിവസത്തെ പ്രധാന തെയ്യങ്ങൾ നടയിൽ ഭഗവതികൈക്ളോൻക്ഷേത്രപാലകൻകാളരാത്രി തുടങ്ങിയ തെയ്യങ്ങളാണ്. അകത്തെ കലശം, പുറത്തെ കലശം എന്നിങ്ങനെ കലശങ്ങളുണ്ട്. രണ്ടാം ദിവസം തെയ്യത്തിന്റെ തിരുമുടികളും കലശത്തട്ടും ക്ഷേത്രത്തിനകത്തേക്ക് എഴുന്നെള്ളിക്കുന്നു, തുടർന്നാണ് തെയ്യം നടക്കുക. മൂന്നാം ദിവസം കലശബുദ്ധി കർമ്മങ്ങൾ നടക്കുന്നു. മൂന്നാം ദിവസത്തോടെ കലശോത്സവം സമാപിക്കുന്നു. മത്സ്യമാംസാദികൾ വെച്ച് നൈവേദ്യം നടത്തുന്ന ക്ഷേത്രങ്ങളിൽ ബ്രാഹ്മണരുടെ ആര്യവിധി പ്രകാരമുള്ള പൂജാദികൾ പൊതുവേ കുറവാണ്. എങ്കിലും മന്നം‌പുറത്ത് കാവ് ഇക്കാര്യത്തിൽ വേറിട്ടു നിൽക്കുന്നു.

കോടോത്ത് ഭഗവതീക്ഷേത്രം കാസർഗോഡ് ജില്ലപ്രവേശനകവാടം - വടക്കുവശത്തുനിന്നുള്ള വീക്ഷണം


പ്രവേശനകവാടം - വടക്കുവശത്തുനിന്നുള്ള വീക്ഷണം

കാസർഗോഡ് ജില്ലയിലെ കോടോം-ബേളൂർ പഞ്ചായത്തിലാണ് കോടോത്ത് ഭഗവതീക്ഷേത്രംസ്ഥിതിചെയ്യുന്നത്. ക്ഷേത്രത്തിന്റെ പ്രവേശനകവാടമായ ഗോപുരത്തിന്റെ മച്ചിൽ മരത്തിൽ കൊത്തിയിട്ടുള്ള ശില്പങ്ങൾ പ്രസിദ്ധമാണ്.
ഹിന്ദുപുരാണകഥാസന്ദർഭങ്ങളെ ചിത്രീകരിച്ചിരിക്കുന്ന പ്രവേശനഗോപുരം 1897-ലാണ് നിർമ്മിച്ചതെന്നും 1917-ലേതാണെന്നും വാദങ്ങളുണ്ട്. സീതാജനനംഅനന്തശയനംകൃഷ്ണലീലകിരാതംദശാവതാരംപാർവതി കല്യാണംപാലാഴിമഥനംഗജേന്ദ്രമോക്ഷം തുടങ്ങിയ പുരാണകഥകളിലെ രംഗങ്ങളാണ് ഇവിടെ കൊത്തിവച്ചിരിക്കുന്നത്. 1917 - 1921 കാലയളവിൽ മാവില ചന്തുനമ്പ്യാരുടെ മേൽനോട്ടത്തിൽ 8 ലക്ഷത്തോളം രൂപ ചിലവിട്ടാണ് ഈ ഗോപുരത്തിന്റെ പണി പൂർത്തിയാക്കിയത്

തൃക്കണാട് ത്രയംബകേശ്വര ക്ഷേത്രം



തൃക്കണാട് ത്രയംബകേശ്വര ക്ഷേത്രം

ത്രയംബകെശ്വരൻ (ശിവൻ)ആണ് പ്രധാന പ്രതിഷ്ഠ. മലബാറിലെ പടിഞ്ഞാറോട്ട് മുഖമുള്ള ഒരേ ഒരു ശിവക്ഷേത്രമാണ്. അറബിക്കടലിലേക്ക് അഭിമുഖമായാണ് ക്ഷേത്രം. വടക്കൻ കേരളത്തിലെ അറിയപ്പെടുന്ന പിതൃ തർപ്പണം അർപ്പിക്കുന്ന ഇടങ്ങളിൽ പ്രമുഖമാണ് ഈ ക്ഷേത്രം. അറബിക്കടലിനെയും ക്ഷേത്രത്തിനെയും തമ്മിൽ വേർതിരിച്ചു കൊണ്ട് സംസ്ഥാന ഹൈവെ ക്ഷേത്രത്തിനു മുന്നിലൂടെ കടന്നു പോകുന്നു. പ്രസിദ്ധമായ ബേക്കൽ കോട്ട ക്ഷേത്രത്തിനു കുറച്ചകലെയായി സ്ഥിതി ചെയ്യുന്നു.


*********************************************************************************

അപൂർവയിനം പ്രതിഷ്ഠകൾ ...

ഭാരതത്തിലെ പ്രസിദ്ധമായ ചിത്രഗുപ്തക്ഷേത്രം എവിടെയാണ് സ്ഥിതിചെയ്യുന്നത്?
കാഞ്ചിപുരത്തിനടുത്ത് നെല്ലൂക്കാര ജംഗ്ഷനിൽ (തമിഴ്നാട്)
സീതാ - ലവ - കുശ ക്ഷേത്രം കേരളത്തിൽ എവിടെ സ്ഥിതിചെയ്യുന്നു?

പുൽപ്പള്ളി (വയനാട്)
വാമനമൂർത്തി പ്രതിഷ്ഠയുള്ള ക്ഷേത്രം ഏത്?
തൃക്കാക്കര വാമനക്ഷേത്രം (എറണാകുളം)
ബ്രഹ്മരാക്ഷസൻ പ്രതിഷ്ഠയുള്ള ക്ഷേത്രം ഏത്?
ആലുക്കൽ ക്ഷേത്രം (തൃശ്ശൂർ - പൂക്കോട്)
കേരളത്തിൽ വൈശ്രവണ പ്രതിഷ്ഠയുള്ള ഒരു അപൂർവ്വ ക്ഷേത്രം ഏത്?
വൈശ്രവണത്ത് ക്ഷേത്രം (മലപ്പുറം -വെട്ടംപള്ളിപ്പുറം)
വരുണ പ്രതിഷ്ഠയുള്ള ക്ഷേത്രം ഏത്?
ധരിയസ്ഥാൻ ക്ഷേത്രം (എറണാകുളം - മട്ടാഞ്ചേരി)
അയിലേഷി (യക്ഷി) പ്രതിഷ്ഠയുള്ള ക്ഷേത്രം ഏത്?
പഴയ പശ്ചിമക്ഷേത്രം (കോട്ടയം - കോരുത്തോട്)
ത്രയംബകേശ്വരൻ എന്ന് പേരുള്ള കേരളത്തിലെ ഒരു അപൂർവ്വ ക്ഷേത്രം ഏത്?
തൃക്കണാട് ത്രയംബകേശ്വര ക്ഷേത്രം (കാസർകോഡ്)
കേരളത്തിൽ ഏറ്റവും കൂടുതൽ ഉപദേവതകളുള്ള ക്ഷേത്രം ഏത്?
തിരുവഞ്ചിക്കുളം ശിവക്ഷേത്രം (തൃശ്ശൂർ - കൊടുങ്ങല്ലൂർ)
ഭാരതത്തിൽ ഏറ്റവും കൂടുതൽ ഉപദേവതകളുള്ള ക്ഷേത്രം ഏത്?
കാഞ്ചിയിലെ കൈലാസനാഥസ്വാമി ക്ഷേത്രം (തമിഴ്നാട്)
ഉപദേവതകളില്ലാത്ത ഔര് ക്ഷേത്രം ഏത്?
ഇരിങ്ങാലക്കുട കൂടൽമാണിക്യം ക്ഷേത്രം (തൃശ്ശൂർ)
ഏത് ക്ഷേത്രത്തിലാണ് ക്ഷേത്രപാലകന്റെ സ്ഥാനം ഗണപതിയുടെ ഉപക്ഷേത്രത്തിന് മുന്നിലായിട്ടുള്ളത്?
തിരുവല്ല ശ്രീവല്ലഭ ക്ഷേത്രം (പത്തനംതിട്ട)
കേരളത്തിലെ ഏറ്റവും ഉയരമുള്ള ഗണപതി വിഗ്രഹം ഏത് ക്ഷേത്രത്തിലാണ്?
ബാലഗണേശ്വരപുരം ക്ഷേത്രം (തൃശ്ശൂർ - കൊടുങ്ങല്ലൂർ)
ഏറ്റവും വലിയ ഭദ്രകാളി വിഗ്രഹം ഏത് ക്ഷേത്രത്തിലാണ് പ്രതിഷ്ഠിച്ചിരിക്കുന്നതെന്ന് കരുതുന്നത്?
തിരുമാന്ധാംകുന്ന് ക്ഷേത്രം (മലപ്പുറം)
ശ്രീനാരായണഗുരു കണ്ണാടി പ്രതിഷ്ഠ നടത്തിയ ക്ഷേത്രം ഏത്?
ചേർത്തല കളവംകോട് ക്ഷേത്രം (ആലപ്പുഴ)