കാട്ടുവള്ളിൽ അയ്യപ്പക്ഷേത്രം ആലപ്പുഴ ജില്ല
ആലപ്പുഴ ജില്ലയിൽ മാവേലിക്കര പനച്ചമൂട് ജംഗ്ഷനു കിഴക്കായി കാട്ടുവള്ളീൽ അയ്യപ്പക്ഷേതം സ്ഥിതി ചെയ്യുന്നു. മകരമാസത്തിലാണ് ഇവിടുത്തെ ഉത്സവം.തിരുവിതാംകൂർ കീഴിലുളളതാണ് ഈ ക്ഷേത്രം. മൂന്നു വർഷമായി ഇവിടുത്തെ യുവസമിതിയുടെ നേതൃത്വത്തിൽ കേരളത്തിലെ പ്രസിദ്ധരായ ആനകളെ പങ്കെടുപ്പിച്ചുകൊണ്ട് പകൽപ്പൂരം നടന്നുവരുന്നു. മാവേലിക്കര താലൂക്കിൽ ശക്തികുളങ്ങര ഗ്രാമപഞ്ചായത്തിലാണ് ഈ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ അധീനതയിലുള്ള ഇൗ ക്ഷേത്രത്തിലെ പ്രധാന പ്രതിഷ്ഠ ധർമ്മശാസ്താവ് ആണ് .മാവേലിക്കര കായംകുളം റോഡിൽ പനച്ചമൂട് ജംഗ്ഷനുസമീപം ആണ് ഈ ക്ഷേത്രമുള്ളത്. നൂറ്റാണ്ടുകൾക്കു മുമ്പ് മലബാറിൽ നിന്നും ബ്രാഹ്മണ കുടുംബങ്ങൾ ദക്ഷിണ കേരളത്തിലേക്ക്കു ടിയേറിപ്പാർത്തു . അവരിൽ ഒരു കുടുംബം ഇവിടെ കാട്ടുവള്ളി വാളക്കോട് എത്തുകയും നാട്ടുകാരുടെ സഹായത്തോടെ ഒരില്ലം പണികഴിപ്പിച്ച് അവിടെ ശാസ്താവ് ശിവൻ എന്നീ ദേവകളെ പ്രതിഷ്ഠിക്കുകയും ചെയ്തു. ക്രമേണ പ്രതിഷ്ഠകളുടെ ശക്തി വർധിച്ചപ്പോൾ ദേശവാസികളുടെ സഹകരണത്തോടെ ഒരു ക്ഷേത്രം പണികഴിപ്പിക്കുകയും പ്രതിഷ്ഠകളെ അവിടേക്ക് മാറ്റുകയും ചെയ്തു. ഇങ്ങനെയാണ് കാട്ടുവള്ളി ധർമ്മശാസ്ത്രാക്ഷേത്രം ഉണ്ടായത് എന്ന് പറയപ്പെടുന്നു.
ചതുരാകൃതിയിലുള്ള ശ്രീകോവിൽ നമസ്കാരമണ്ഡപം, നാലമ്പലം, ബലിക്കൽപ്പുര, ചെമ്പ് ധ്വജം, ആനപ്പന്തൽ എന്നിവ ക്ഷേത്രത്തിന്റെ പ്രധാന ഭാഗങ്ങളാണ് ഗണപതി, ശിവൻ എന്നീ പ്രതിഷ്ഠകൾ നാലമ്പലത്തിനുള്ളിലും രക്ഷസ്,യക്ഷി എന്നീ പ്രതിഷ്ഠകൾ നാലമ്പലത്തിന് പുറത്തും പ്രതിഷ്ഠയുണ്ട്. മകരമാസത്തിൽ ഉത്രം ആറാട്ടായി വരുന്ന തരത്തിലാണ് ഉത്സവം നടക്കുന്നത് പറയെടുപ്പിന് ജീവിത മേലാണ് ദേവൻ എഴുന്നള്ളുന്നത്.