2013, ഓഗസ്റ്റ് 12, തിങ്കളാഴ്‌ച

തീർത്ഥജലം


തീർത്ഥജലം
ശുദ്ധമായതും ശുദ്ധീകരിക്കുവാൻ കഴിവുള്ളതുമായ ജലം എന്ന മാനം കല്പിച്ച് പൂജാസ്ഥലങ്ങളിലും ക്ഷേത്രങ്ങളിലും നൽകാറുള്ള ജലമാണ് തീർത്ഥജലം. ഈശ്വരന്റെ സൃഷ്ടിയുടെ ഏറ്റവും അടുത്ത് ബന്ധപ്പെട്ടുനിൽക്കുന്നതാണ് ജലം. ദിവ്യമായ തീർത്ഥജലം തളിക്കൽ ശിരസ്സും ദേഹവും ഏറ്റുവാങ്ങുകയും കയ്യിൽ ആദരവോടെ സ്വീകരിച്ച് കുടിക്കുകയും ചെയ്യുന്നത് പുണ്യകർമ്മമായി ക്ഷേത്ര വിശ്വാസികൾ കരുതുന്നു. തീർത്ഥജലം കുടിക്കുമ്പോൾ അവനവനിലെ പരമാത്മ ചൈതന്യം ഉണരുമ്പോൾ ഉണ്ടാകുന്ന അനുഭൂദി ഭക്തന് അനുഭവപ്പെടുമെന്നാണ് ക്ഷേത്രസങ്കൽപ്പം.
തീർത്ഥജലത്തിന് ഋഷിമാർ പറയുന്ന പേര് ആപസ്തത്വം എന്നാണ്. അഗ്നിഹോത്രം നിത്യം നടത്തുന്ന-ധ്യാനവും മനനവും നിദിധ്യാസനവും പരിശീലിക്കുന്ന ബ്രാഹ്മണന് മാത്രമേ ആപസ്തത്വം സൃഷ്ടിക്കാൻ അർഹതയുള്ളു എന്ന് യജുർവേദം പറയുന്നു.’ആപോഹിഷ്ടാദി’ എന്ന ഋക് ഉപദേശരൂപത്തിൽ സ്വീകരിച്ച ബ്രാഹ്മണൻ ജലത്തെ അനുഷ്ടാനപൂർവ്വം ജപിച്ച് തീർത്ഥമാക്കിയതിനു ശേഷം ഭക്തന് നൽകണം.എങ്കിൽ ഭക്തൻ തന്റെ മനോമാലിന്യങ്ങളെ അകറ്റാൻ ശക്തിനേടി ക്രമേണ ബ്രഹ്മജ്ഞാനധികാരിയായി തീരുകയും ചെയ്യുമെന്നാണ് തീർത്ഥജലതത്വം

ക്ഷേത്രദര്‍ശനം




 
 
 
 
 
 
ക്ഷേത്രദര്‍ശനം

കുളിച്ച്‌ ശുദ്ധമായ വസ്ത്രം ധരിച്ച്‌ ദര്‍ശനം ചെയ്യുക.

ചെരുപ്പ്‌,തൊപ്പി,തലപ്പാവ്‌,ഷര്‍ട്ട്‌,കൈലി,പാന്റ്സ്‌, ഇവ ധരിച്ചുകൊണ്ടും
കുട പിടിച്ചുകൊണ്ടും എണ്ണ,തൈലം ഇവ ശിരസ്സില്‍‌ തേച്ചുകൊണ്ടും‌ ദര്‍ശനം
പാടില്ല.

നഖം,മുടി,രക്തം,തുപ്പല്‍ ഇവ ഷേത്രത്തില്‍ വീഴുവാന്‍ ഇടയാവരുത്‌.

സ്ത്രീകള്‍‌ ആര്‍ത്തവം തുടങ്ങി 7 ദിവസത്തിനു ശേഷമേ ദര്‍ശനം നടത്താവു. ശിവ
ഷേത്രത്തില്‍ 10 ദിവസം കഴിയണം.

മരിച്ച പുലയില്‍ 16 ദിവസവും ജനിച്ച പുലയില്‍ 11 ദിവസവും കഴിഞ്ഞേ ദര്‍ശനം പാടുള്ളൂ.

പ്രസവാനന്തരം കുഞ്ഞിന്റെ ചോറൂണിനോ അതിനു ശേഷമൊ മാത്രമേ അമ്മയും കുഞ്ഞും
ദര്‍ശനം നടത്തവൂ.

വിഷയാസക്തി,അസൂയ,പരദ്രോഹചിന്ത തുടങ്ങിയവ ഒഴിവാക്കി ദര്‍ശനം നടത്തുക.

ഉറങ്ങുക,ചിരിക്കുക,കരയുക,നാട്ടുവര്‍ത്തമാനം പറയുക,വിളക്കിലൊഴിച്ച
എണ്ണയുടെ ശേഷം ശിരസ്സിലൊ ദേഹത്തൊ തുടക്കുക ഇവ അരുത്‌.

അനാവശ്യസ്ഥലങ്ങളില്‍‌ കര്‍പ്പൂരം കത്തിക്കുക,പ്രസാദം ഷേത്രത്തില്‍ ഉപേക്ഷിക്കുക,ദേവനും ദേവവാഹനത്തിനും ഇടയിലൂടെ
നടക്കുക,വിഗ്രഹങ്ങളില്‍ തൊട്ടു നമസ്കരിക്കുക തുടങ്ങിയവയും അരുതാത്തതാണു.

തലേദിവസം ധരിച്ച വസ്ത്രം ധരിച്ചുകൊണ്ടു ദര്‍ശനം പാടില്ല.

പുരുഷന്മാര്‍ മാറു മറക്കാതെയും ,സ്ത്രീകള്‍ മുഖവും ശിരസ്സും മറക്കാതെയും
ദര്‍ശനം നടത്തണം.

2013, ജൂൺ 29, ശനിയാഴ്‌ച

നാമംചൊല്ലി നമസ്കരിക്കല്‍


നാമംചൊല്ലി നമസ്കരിക്കല്‍


കുട്ടിക്കാലത്ത് രാവിലെയും വൈക്കുന്നേരവും നാമം ചൊല്ലി നമസ്കരിക്കുന്ന പതിവ് നിര്‍ബന്ധമായിരുന്നു. ഇന്നും ചില കുടുംബങ്ങളില്‍ അത് തുടര്‍ന്ന് വരുന്നുണ്ട്. സീരിയലിന്റെയും ടി.വി. പ്രോഗ്രാമുകളുടേയും സ്വാധീനം അതിനെ ദുര്‍ബലപ്പെടുത്തുന്നുണ്ടെങ്കിലും കാലത്തിനെ അനുസരിച്ചുള്ള മാറ്റം ഉള്‍കൊണ്ടുകൊണ്ട് സന്ധ്യക്ക്‌ ഒരു നിശ്ചിതസമയം അതിന് നീക്കിവെയ്ക്കുന്നത് ഹൈന്ദവസംസ്കാരം നിലനിര്‍ത്തുന്നതിനും ഈശ്വരീയചിന്ത കുട്ടികളില്‍ വളര്‍ത്തുന്നതിനും വളരെ ഉപകാരപ്രദമാകുന്നു. അക്കാര്യത്തില്‍ മാതാപിതാക്കളുടെ സഹകരണം വളരെ പ്രധാനമാണ്. ഇന്നത്തെ സാഹചര്യത്തില്‍ രാവിലെ അതിന് സമയം കണ്ടെത്താന്‍ വളരെ ബുദ്ധിമുട്ടുണ്ടാകും. അതുകൊണ്ട് വൈകുന്നേരമെങ്കിലും കുറച്ച് സമയം കണ്ടത്തേണ്ടതാകുന്നു.

 

നാമംചൊല്ലി നമസ്കരിക്കുന്ന കാര്യത്തില്‍ എല്ലാവര്‍ക്കും പ്രായഭേദമന്യേ പങ്കെടുക്കാം. അതില്‍ ആണ്‍കുട്ടികള്‍ എന്നോ പെണ്‍കുട്ടികളെന്നോ തരംതിരിവും ആവശ്യമില്ല. എന്നാല്‍ പെണ്‍കുട്ടികള്‍ അല്പം വലുതായാല്‍ മുട്ടുകുത്തി തല ഭൂമിയില്‍ മുട്ടിച്ച് നമസ്കരിച്ചാല്‍ മതി.

 

ശിവന്‍, വിഷ്ണു തുടങ്ങിയ ഇഷ്ടദേവതകളേയും, പരദേവതകളേയുമാണ് നമസ്കരിക്കേണ്ടത്. ഓരോ കുടുംബത്തിലും ഓരോ പരദേവതകള്‍ ഉണ്ടാകും. അത് ആ കുടുംബത്തില്‍ തലമുറകളായി ആരാധിച്ചുവരുന്ന ദേവതയാണ്. സ്തുതികള്‍ ചൊല്ലുന്നതിനും ഈ മാനദണ്ഡംതന്നെ സ്വീകരിക്കാവുന്നതാണ്.

നിങ്ങള്ക്ക് അറിയാമോ നാഗങ്ങള്‍ ?




നിങ്ങള്ക്ക് അറിയാമോ

നാഗപഞ്ചമി എന്ന ദിവസം ...............  ചിംങ്ങമാസത്തിലെ ശുക്ലപക്ഷ പഞ്ചമി.

ആയില്യം നക്ഷത്രത്തിന്റെ ദേവത.......                   സര്പ്പം 

ഇന്ത്യന് മെഡിക്കല് അസോഷ്യഷന്റെ ചിന്ഹം ..സര്പ്പം 

നാരദന് നാഗവീണ നല്കിയത് ..............................സരസ്വതി 

പഞ്ചമി തിഥി യുടെ ദേവത .....................................നാഗങ്ങള് 

ഗരുടനുംസര്പ്പംങ്ങളുംരമ്യതയില്വരുന്നദിവസം..നാഗപഞ്ചമി  

രാഹുവിന്റെ അധി ദേവത .......................................നാഗദൈവങ്ങള് 

അര്ജുനന് വിവാഹം കഴിച്ച നാഗകന്യക ............ഉലൂപിക

പാഴി മഥനം നടത്തിയത് .....................................വാസുകിയെ കയറാക്കി

സര്പ്പക്കാവുകളിലെ കല്ലിന്റെ പേര് .....................ചിത്ര കൂടകല്ല്

ഉപപ്രാണങ്ങളില് ഒന്നിന്റെ പേര് .........................നാഗന്

ആദി ശേഷന്റെ അവതാരമായ്തു .............................ബലരാമന് 

ദശഅവതാരങ്ങളില് ആരുടെ ആത്മാവാണ് 

 നാഗമായി രൂപാന്തരപെട്ടത് .............................. ബലരാമന് 

ശത്രു നിഗ്രഹത്തിനു അയക്കുന്ന അസ്ത്രം .............  നാഗാസ്ത്രം 

മഹാമേരുവിലെ ഒരു പര്വതം.............................നാഗം.

പാതാള വാസിയായ നാഗം ..................................കുഴിനാഗം 

ഭൂതല വാസിയായ നാഗം .....................................സ്ഥല നാഗം 

ആകാശ വാസിയായ നാഗം ................................പറ നാഗം 

കാര് കൊടകന്റെ  നിറം .......................................കറുപ്പ് 

വാസുകിയുടെ നിറം .............................................മുത്തിനുള്ള വെളുത്തനിറം 

തക്ഷകന്റെ  നിറം ...............................................ചുവപ്പ് ,പത്തിയില് സ്വസ്തിക 

പത്മന്റെ നിറം ....................................................താമരയുടെ ചുവപ്പുനിറം 

മഹാപത്മന്റെ നിറം ..........................................വെളുത്തനിറം ,പത്തിയില് ത്രിശൂലം 

ശംഖപാലന്റെ നിറം..........................................മഞ്ഞ നിറം.

 ഗുളികന്റെ നിറം................................................ചുവപ്പ് 

നഗപത്തി വിളക്ക്..............................................ഏഴു തലയുള്ള നാഗത്തിന്റെ പത്തിയില് 

                                                                                 കത്തിയ്ക്കുന്ന വിളക്ക്        

ഗാര്ഗമുനി അറിവ് സമ്പാതിച്ചത്.....................ശേഷനാഗനില് നിന്ന്

ബുദ്ധ ശാസനകളുടെ കാവല്ക്കാര്  .................നാഗങ്ങള് 

ഗൃഹത്തില്  നഗമരം നടെണ്ടത്.....................വടക്ക്

 

നിറപറ





നിറപറ


മുഖ്യമായും ഈശ്വരപ്രീതിക്കുള്ള ഒരു വഴിപാടാണ് ഇത്. ക്ഷേത്രങ്ങളിലെ ചില പ്രത്യേക ചടങ്ങുകള്‍ക്ക് നിറപറ വയ്ക്കാറുണ്ട്. നിറപറക്ക് നെല്ലാണ് ഉപയോഗിക്കുക. അവിലും, മലരും, അരിയും മറ്റും നിറപറ വഴിപാടായി ചിലര്‍ കഴിച്ചുവരുന്നു. ഹിന്ദുക്കള്‍ കതിര്‍മണ്ഡപത്തില്‍ കത്തിച്ചുവെച്ച നിലവിളക്കിനു മുന്‍പില്‍ നിറപറയും, പറയുടെ മദ്ധ്യത്തില്‍ തെങ്ങിന്‍പൂക്കുലയും വയ്ക്കുന്നു. തൂശനില അഥവാ നാക്കിലയില്‍ വേണം പറ വയ്ക്കാന്‍. പറയുടെ പാലം കിഴക്കുപടിഞ്ഞാറായി വരത്തക്കവിധമേ എപ്പോഴും പറ വയ്ക്കാവു. വാലുള്ള കുട്ടയില്‍ നെല്ല് എടുത്തു വച്ച് അതില്‍നിന്നു ഭക്തിപൂര്‍വ്വം ഇരുകൈകളുംകൊണ്ട് വാരി മൂന്നുപ്രാവിശ്യം പറയിലിടുക. അതിനുശേഷം കുട്ടയെടുത്ത് അതിന്ടെ വാലില്‍കൂടി നെല്ല് പറയില്‍ ഇടുക. പറനിറഞ്ഞു ഇലയില്‍ വിതറിവീഴുന്നതുവരെ നെല്ല് ഇടണം