21. വീടുകളില്‍ ഇന്‍ വെര്ട്ടറും ബാറ്ററിയും
ഇപ്പോള്‍ നമ്മുടെ വീടുകളില്‍ മിക്കതിലും വൈദ്യുത വിതരണം തകരാറിലായാല്‍ കുറച്ചു നേരത്തേക്കെങ്കിലും വൈദ്യുതി നിലനിര്ത്താന്‍ ഇന്‍വെര്ടര്‍ വാങ്ങി വെക്കുന്നുണ്ട്. ഇതിന്റെ കൂടെ ബാറ്ററിയും ആവശ്യമാണ്. ഇന്നത്തെ കുറിപ്പില്‍ അവയെപ്പറ്റിയാണ് ചര്ച്ച ചെയ്യുന്നത്.
എന്താണ് ഇന്‍ വെര്ട്ടര്‍ ?
വീട്ടില്‍ കിട്ടുന്ന വൈദ്യുതി ഏ സി (പ്രത്യാ വര്ത്തി ) വൈദ്യുതി ആണെന്ന് മുമ്പ് ഒരിക്കല്‍ എഴുതിയിരുന്നു. സിംഗിള്‍ ഫെയ്സോ മൂന്ന് ഫെയ്സോ വീടിന്റെ വലിപ്പവും ബന്ധിത ലോഡും അനുസരിച്ച്. ഏതെങ്കിലും കാരണ വശാല്‍ ഇലക്ട്രിസിറ്റി ബോര്ഡി ല്‍ നിന്നുള്ള വൈദ്യുതി തടസ്സ പ്പെട്ടാല്‍ കുറച്ചു സമയത്തേക്കെങ്കിലും വീട്ടില്‍ അത്യാവശ്യം വെളിച്ചം നിലനർിത്താ നും ഫാന്‍ പ്രവര്ത്തിപ്പിക്കാനും വേണ്ട വൈദ്യുതി നല്കാനുള്ള അടിയന്തിര സംവിധാനമാണ് ഈ ഉപകരണം കൊണ്ടു സാധിക്കുന്നത്. ഇന്‍വെര്ട്ടര്‍ എന്ന ഉപകര ണവും അത് പ്രവര്ത്തിപ്പിക്കാന്‍ ആവശ്യ മായ ബാറ്ററിയും ഉള്പ്പെടുന്നു ഇതില്‍.
വീട്ടില്‍ ഉപയോഗിക്കുന്നത് ഏ സി വൈദ്യു തിയും ബാറ്ററിയില്‍ നിന്ന് കിട്ടുന്നത് ഡി സി (നേര്ധാര ) വൈദ്യുതിയുമാണ്. ഡി സി വൈ ദ്യുതി ഏ സി വൈദ്യുതി ആക്കി മാറ്റാനുള്ള ഉപകരണമാണ് ഇന്‍ വെര്ട്ടര്‍. ബോര്ഡില്‍ നിന്നുള്ള വിതരണം ഇല്ലാതെ വരുമ്പോള്‍ ബാറ്ററിയില്‍ ശേഖരിച്ചു വെച്ച ഡി സി വൈ ദ്യുതി ഏ സി ആക്കി മാറ്റി വീട്ടിലെ അത്യാവ ശ്യം വിളക്കുകള്ക്കും ഫാനുകള്ക്കും നല്കുന്നു. മൂന്നോ നാലോ മണിക്കൂറുകള്‍ മാത്രമേ ഇങ്ങനെ നല്കാന്‍ കഴിയൂ , അതി നു വേണ്ട ഇന്‍ വെര്ട്ടറിന്റെ കപ്പാസി റ്റിയും ബാറ്ററിയുടെ കഴിവും എങ്ങനെ കണക്കാ ക്കാം എന്നും നോക്കാം .
ഒരു കാര്യം പ്രത്യേകം ശ്രദ്ധിക്കണം . ഇത് ഒരു അടിയന്തിര സാഹചര്യത്തില്‍ മാത്രം ഉപയോഗിക്കാനുള്ള സംവിധാനമായി മാത്രമേ ഉപയോഗിക്കാന്‍ കഴിയൂ. മണിക്കൂറുകള്‍ വിതരണം തടസ്സപ്പെട്ടാല്‍ വൈദ്യുതി ഇന്‍ വെര്ട്ടറില്‍ നിന്ന് മാത്രം എടുക്കാന്‍ കഴിയുകയില്ല, കാരണം ബാറ്റ റിയില്‍ സൂക്ഷിച്ച വൈദ്യുതി തീര്ന്നു കഴിഞ്ഞാല്‍ ബാറ്ററി വോള്ട്ടത താഴുന്നു. ഈ വോള്ട്ടത ഒരു പരിധിയില്‍ നിന്ന് താഴേക്കു പോയാല്‍ ബാറ്ററി വീണ്ടും ചാര്ജു ചെയ്യാതെ ഉപയോഗിക്കാന്‍ കഴിയുകയില്ല. സാധാരണ ഇന്‍ വെര്ട്ടരില്‍ വോള്ട്ടത അനുവദിക്കാവുന്നത്തില്‍ കുറവാകുമ്പോള്‍ ഒരു വിസില്‍ ശബ്ദം കേള്ക്കും , അപ്പോള്‍ ഇന്‍വെര്ട്ടര്‍ വീണ്ടും ചാര്ജു ചെയ്യാതെ തുടര്ന്നു പയോഗിക്കാന്‍ കഴിയുകയില്ല എന്ന് വിളിച്ചു പറയുകയാണ്. അപ്പോള്‍ അത് ഓഫ് ചെയ്യുന്നില്ലെങ്കില്‍ അത് സ്വയം ഓഫ് ആകും.
ഇന്‍വെര്ടറിന്റെ ശേഷി കണക്കാക്കുന്നതു വോള്ട്ട് ആമ്പിയറില്‍ (VA)ആണ് , ആയിരം വോള്ട്ട് ആമ്പിയര്‍ ഒരു കി വോ ആ ആകു ന്നു.
ഒരു വീട്ടില്‍ ബോര്ഡിന്റെ വൈദ്യുതി നഷ്ട പ്പെട്ടാല്‍ അത്യാവശ്യമായി ഉപയോഗിക്കേ ണ്ട ഉപകരണങ്ങളും അവയുടെ സവിശേ ഷതകളും താഴെ കൊടുക്കുന്നത് പോലെ ആണ് എന്നിരിക്കട്ടെ.
1. വിളക്കുകള്‍
40 വാട്ടിന്റെ ട്യുബ് 2 എണ്ണം , എല്‍ ഈ ഡി വിളക്കുകള്‍ 10 വാട്ടിന്റെ 3 എണ്ണം
2. ഫാനുകള്‍ : 60 വാട്ടിന്റെ 3 എണ്ണം
3. എല്‍ ഈ ഡി ടെലിവിഷന്‍ : 100 വാട്ട് ഒരെണ്ണം
ആകെ വാട്ട്സ് = 80 + 30 + 180 + 100 = 390 (400)
ഏ സി യിലെ ശക്തി ഗുണകം : സുമാര്‍ 0. 8 ആയെടുക്കാം
അപ്പോള്‍ ആകെ വോള്ട് ആമ്പിയര്‍ = 390 / 0.8 = 487.5 സുമാര്‍ 500 എന്നിരിക്കട്ടെ
അപ്പോള്‍ ഇന്‍ വെര്ട്ടടറിന്റെ കപ്പാസിറ്റി = 500 വോ ആ
ബാറ്ററിയുടെ ശേഷി
ബാറ്ററിയുടെ ശേഷി , എത്ര മണിക്കൂര്‍ ഇന്‍ വെര്ടര്‍ പ്രവര്ത്തിക്കണം എന്നതിനെ ആശ്രയി ച്ചും കൂടി ആണിരിക്കുന്നത് .
മൂന്നു മണിക്കൂര്‍ എങ്കിലും മേല്പ്പറഞ്ഞ ഉപകരണങ്ങള്‍ പ്രവര്ത്തിപ്പിക്കണം എന്നിരിക്കട്ടെ .
സാധാരണ ഉപയോഗിക്കുന്ന ബാറ്ററി 12 വോള്ട്ടിന്റെ ആയിരിക്കും , രണ്ടെണ്ണം ശ്രേണി രീതിയില്‍ ഉപയോഗിക്കുന്നു എങ്കില്‍ , അപ്പോള്‍ 24 വോള്ട്ട് ആകുമല്ലോ
അപ്പോള്‍ കരണ്ടു = 400 / 24 = 16.67 A
മൂന്നു മണിക്കൂര്‍ പ്രവര്ത്തി ക്കണമെങ്കില്‍ ബാറ്ററി കപ്പാസിറ്റി = 16.67 X 3 = 50 AH
അതായത് മൂന്നു മണിക്കൂര്‍ ഈ ഉപകര ണങ്ങള്‍ പ്രവര്തിപ്പിക്കാന്‍ 12 വോല്‍ട്ടിന്റെ 2 ബാറ്ററിക്കു 50 ആം മണിക്കൂര്‍ കഴിവു ണ്ടാകണം . ഒരു ബാറ്ററി മാത്രം ആണെങ്കില്‍ 100 ആമ്പിയര്‍ മണിക്കൂര്‍ കപ്പാസിറ്റി ഉണ്ടാ വണം .
ഈ ബാറ്ററി മൂന്നു മണിക്കൂര്‍ കഴിയുമ്പോള്‍ വോള്ട്ടേജ് കുറഞ്ഞു പ്രവര്ത്തിക്കാതാകും , അപ്പോള്‍ ബാറ്ററി ചാര്ജു ചെയ്യേണ്ടി വരും . 50 വോ ആ ബാറ്ററി 5 ആ ചാര്ജിംഗ് ധാര ഉപയോഗിച്ചാല്‍ 10 മണിക്കൂര്‍ കൊണ്ടു മാത്രമേ പൂര്ണ വോള്ട്ടതതയില്‍ ആകുകയുള്ളൂ.
പൊതുവേ ബാറ്ററി മെല്ലെ ചാര്ജു ചെയ്യുക യാണ് നല്ലത് .ചാര്ജു ചെയ്യുന്ന കരണ്ടു കൂട്ടി ചാര്ജു ചെയ്യുന്ന സമയം കുറക്കാന്‍ കഴിയു മെങ്കിലും ഇത് ബാറ്ററി കൂടുതല്‍ കാലം ഉപയോഗിക്കണമെങ്കില്‍ നല്ലതല്ല.
വീട്ടില്‍ ഇന്‍ വെര്ട്ടാര്‍ ഉപയോഗിക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ .
1. കാര്യ ക്ഷമത കുറഞ്ഞ ഇന്‍ വെര്ട്ടരും ബാറ്ററിയും വൈദ്യുതി പാഴാക്കും , ആവശ്യ ത്തിലധികം സമയം ചാര്ജു ചെയ്യാന്‍ എടുക്കുകയും കൂടുതല്‍ ഊര്ജ, നഷ്ടം ഉണ്ടാവുകയും ചെയ്യും .
2. സൌരോര്‍ജം ഉപയോഗിച്ച് ബാറ്ററി ചാര്ജുു ചെയ്യുകയാണെങ്കില്‍ ലൈനില്‍ നിന്ന് വൈദ്യുതി എടുക്കെണ്ട ആവശ്യമു ണ്ടാവുകായില്ല. പകല്‍ സമയത്ത് ചാര്ജു ചെയ്‌താല്‍ രാത്രി വൈദ്യുത സപ്ലെ പോ യാല്‍ ബാറ്ററിയില്‍ നിന്ന് വൈദ്യുതി ഉപയോഗിക്കാം .
3. സാമ്പത്തിക ശേഷിയുള്ള ഗാര്ഹിക ഉപഭോക്താക്കള്‍ ഇന്‍ വെര്ട്ടജര്‍ ചാര്ജു ചെയ്യാന്‍ വേണ്ടി മാത്രമെങ്കിലും സൌരോ ര്ജ പാനലുകള്‍ സ്ഥാപിക്കുന്നത് കരണ്ടു ചാര്ജു കുറയ്ക്കാനും സമൂഹ നന്മക്കും പ്രയോജനപ്പെടും .
4.അനുരക്ഷണം ആവശ്യമില്ലാത്ത തരം ബാറ്ററികള്‍ ഉപയോഗിക്കുന്നതാണ് നല്ലത്. ട്യൂബുലര്‍ ബാറ്ററി സാധാരണ പ്ലേറ്റ് ഉപയോ ഗിക്കുന്ന ബാറ്ററിയെക്കാള്‍ കൂടുതല്‍ കാലം ഉപയോഗിക്കാന്‍ കഴിയും .
5. ബാറ്ററിയില്‍ അമ്ലം കലര്ന്ന ശുദ്ധ ജലം ആണ് ഉപയോഗിക്കുന്നത്. ഇടയ്ക്കിടയ്ക്ക് വെള്ളത്തിന്റെ നിരപ്പ് വൈദ്യുത ട്യുബു കള്‍ മുങ്ങി തന്നെയാണോ ഇരിക്കുന്നത് പരിശോധിച്ച് നിരപ്പ് താഴുമ്പോള്‍ നല്ല ഗുണനിലവാരമുള്ള ഡിസ്റ്റില്ട് വെള്ളം ഉപയോഗിച്ച് നിരപ്പ് ഉയര്ത്താന്‍ മറക്ക രുത് . രണ്ടു മാസത്തില്‍ ഒരിക്കല്‍ എങ്കിലും നോക്കണം .
6. ഇന്‍വെര്ടരിന്റെ ബഹിര്ഗമ പരിപഥ ത്തില്‍ കൂടുതല്‍ കരണ്ട് എടുക്കുന്ന മിക്സി, ഫ്രിഡ്ജ് , ഇസ്തിരിപ്പെട്ടി, മോട്ടോര്‍ , ഹീറ്റര്‍ ഇവ ഒഴിവാക്കനാം . അറിയാതെ ഇവ ഓണ്‍ ചെയ്‌താല്‍ ഇന്‍ വെര്ട്ടറിന് അധിക കരണ്ടു എടുക്കുന്നത് കൊണ്ടു പെട്ടെന്ന് വോല്ട്ടേജു കുറയാന്‍ കാരണമാവാം
.7. കാറ്റും വെളിച്ചവും കിട്ടുന്ന സ്ഥലത്ത് വേണം ഇന്‍ വെര്ട്ടര്‍ സ്ഥാപിക്കാന്‍ .
8. ഇന്‍ വെര്ട്ടരിന്റെ ടെര്മിനലില്‍ ഒരു വെളുത്ത സാധനം ഉണ്ടായി തകരാറി ലാവാന്‍ സാദ്ധ്യതയുണ്ട്. അത് ഇടക്ക് ബ്രഷ് ഉപയോഗിച്ച് വൃത്തിയാക്കണം .
9. ഇന്‍ വേര്ട്ടര്‍ തീരെ ഉപയോഗിക്കാതെ ഇരിക്കുന്നു എങ്കില്‍ രണ്ടു മാസത്തില്‍ ഒരിക്കലെങ്കിലും അത് മുഴുവന്‍ ഡിസ്ചാര്ജു് ചെയ്തു വീണ്ടും ചാര്ജു ചെയ്യണം .