2018, ഓഗസ്റ്റ് 1, ബുധനാഴ്‌ച

വെന്നിമല ശ്രീരാമലക്ഷ്മണ ക്ഷേത്രം,കോട്ടയം ജില്ലയിൽ പുതുപ്പള്ളിയ്ക്കടുത്ത്



വെന്നിമല ശ്രീരാമലക്ഷ്മണ ക്ഷേത്രം
================================
കേരളത്തിലെ കോട്ടയം ജില്ലയിൽ പുതുപ്പള്ളിയ്ക്കടുത്ത് വെന്നിമലയിൽ സ്ഥിതിചെയ്യുന്ന അതിപുരാതനമായ ഒരു ഹൈന്ദവക്ഷേത്രമാണ് വെന്നിമല ശ്രീരാമലക്ഷ്മണക്ഷേത്രം. ചതുർബാഹുവായ മഹാവിഷ്ണുവിന്റെ ശിലാവിഗ്രഹത്തിൽ ശ്രീരാമനുംലക്ഷ്മണനും ഒന്നിച്ച് സാന്നിദ്ധ്യമരുളുന്ന അപൂർവ്വക്ഷേത്രമാണ് ഇവിടം. വിശ്വ ഹിന്ദു പരിഷത്തിന്റെ നേതൃത്വത്തിലുള്ള ഒരു കമ്മിറ്റിയാണ് ക്ഷേത്രം നോക്കിനടത്തുന്നത്. ഇവിടെ പ്രതിഷ്ഠ നടത്തിയത് ചേരമാൻ പെരുമാളാണെന്ന് വിശ്വസിയ്ക്കപ്പെടുന്നു. ശ്രീരാമലക്ഷ്മണന്മാർക്കൊപ്പം ഹനുമാനും അദൃശ്യനായി ക്ഷേത്രത്തിൽ മരുവുന്നു. കൂടാതെ ഗണപതി, ശിവൻ, ശാസ്താവ്, ശ്രീകൃഷ്ണൻ, ഭഗവതി, സർപ്പദൈവങ്ങൾ, ബ്രഹ്മരക്ഷസ്സ്, യക്ഷിയമ്മ എന്നിവരും ഉപദേവതകളായുണ്ട്.
ഐതിഹ്യം
സ്ഥലനാമം
ഇന്ന് ക്ഷേത്രമിരിയ്ക്കുന്ന സ്ഥലം പണ്ട് ഘോരവനമായിരുന്നു. കപില മഹർഷിയടക്കമുള്ള പല പുണ്യ ഋഷീശ്വരന്മാരും ഇവിടെ തപസ്സനുഷ്ഠിച്ചിരുന്നു. സമീപത്തുതന്നെയുള്ള ഒരു ഗുഹയിലാണ് ഇവർ തപസ്സനുഷ്ഠിച്ചിരുന്നത്. എന്നാൽ, പലകാലത്തായി ഇവിടെയെത്തിച്ചേർന്ന രാക്ഷസന്മാർ അവർക്ക് ധാരാളം ഉപദ്രവങ്ങൾ ഉണ്ടാക്കി. ആ സമയത്താണ് ശ്രീരാമലക്ഷ്മണന്മാർ ഇതുവഴി കടന്നുപോയത്. സീതാന്വേഷണത്തിനായി ലങ്കയിലേയ്ക്ക് പോകുന്ന വഴിയ്ക്കാണ് ഇരുവരും ഇവിടെയെത്തിയത്. വിവരമറിഞ്ഞ കപിലമഹർഷി മറ്റ് ഋഷിമാർക്കൊപ്പം വന്ന് ഇരുവരെയും യഥാവിധി പൂജിച്ച് ആനയിച്ചു. തങ്ങളെ ഉപദ്രവിയ്ക്കുന്ന രാക്ഷസന്മാരെപ്പറ്റി അവർ ഇരുവരെയും ബോധിപ്പിച്ചു. തുടർന്ന്, രാക്ഷസന്മാരെ വകവരുത്താനായി ശ്രീരാമൻ അനുജനെ പറഞ്ഞുവിട്ടു. മഹർഷിമാർ ലക്ഷ്മണനെ അനുഗമിച്ചു. രാക്ഷസന്മാർ വളരെ ദൂരെനിന്നുതന്നെ അവരുടെ വരവ് കണ്ടു. ലക്ഷ്മണനെ കണ്ടതോടെ രാക്ഷസന്മാർ ആയുധമെടുത്ത് പോരാടാൻ തുടങ്ങി. എന്നാൽ, നിമിഷനേരം കൊണ്ട് ലക്ഷ്മണൻ അവരെയെല്ലാം വകവരുത്തി. മുനിമാർ അദ്ദേഹത്തോട് നന്ദി പറഞ്ഞു. അങ്ങനെ ലക്ഷ്മണൻ വിജയക്കൊടി പാറിച്ച സ്ഥലം 'വിജയാദ്രി' എന്നറിയപ്പെടാൻ തുടങ്ങി. പിന്നീട്, വിജയാദ്രി മലയാളീകരിച്ച് വെന്നിമലയായി.
ക്ഷേത്രം
എന്നാൽ, ക്ഷേത്രമുണ്ടായത് പിന്നെയും ഒരുപാട് കാലം കഴിഞ്ഞ് കലിയുഗത്തിൽ ക്രിസ്ത്വബ്ദം എട്ടാം നൂറ്റാണ്ടിലാണ്. അതിനുപിന്നിലുമുണ്ട് ഒരു കഥ: ഒരു രാത്രിയിൽ ചേരമാൻ പെരുമാൾ കോട്ടയത്തിന് പടിഞ്ഞാറുള്ള വേമ്പനാട്ട് കായലിലൂടെ തോണിയിൽ സഞ്ചരിയ്ക്കുകയായിരുന്നു. കിഴക്കുഭാഗത്തെ ആകാശത്ത് നക്ഷത്രങ്ങൾ തിളങ്ങിനിൽക്കുന്നത് അദ്ദേഹം ആസ്വദിച്ചുനിന്നു. എന്നാൽ, അവയിൽ സപ്തർഷികൾ മാത്രം കറങ്ങുന്നതും നാമം ജപിയ്ക്കുന്നതും അദ്ദേഹത്തിന്റെ ശ്രദ്ധയിൽ പെട്ടു. ഈ അത്ഭുതം മനസ്സിലാക്കിയ അദ്ദേഹം തോണിക്കാരനോട് തോണി കിഴക്കുഭാഗത്തേയ്ക്ക് തിരിയ്ക്കാൻ ആജ്ഞാപിച്ചു. തുടർന്ന് ഇന്ന് ക്ഷേത്രമിരിയ്ക്കുന്ന സ്ഥലത്തിന്റെ പടിഞ്ഞാറുഭാഗം വരെയെത്തിയ അദ്ദേഹം ആ ദൃശ്യത്തിൽ വീണ്ടും മതിമറന്നുനിന്നു. പെരുമാൾ അവിടെയെത്തിയ വിവരമറിഞ്ഞ സ്ഥലത്തെ ഒരു പ്രമാണിയായ പാഴൂർ പണിക്കർ അദ്ദേഹത്തെ യഥാവിധി സ്വീകരിച്ചു. താൻ കണ്ട അത്ഭുതദ്ദൃശ്യത്തിന്റെ കാര്യം പെരുമാൾ പണിക്കരോട് പറഞ്ഞു. അപ്പോൾ പണിക്കർ പെരുമാളോട് ഇങ്ങനെ പറഞ്ഞു: കിഴക്കുഭാഗത്തെ മലയിൽ അതിദിവ്യമായ ഒരു ഈശ്വരസാന്നിദ്ധ്യമുണ്ട്. പണ്ട് കപിലമഹർഷി പൂജിച്ചിരുന്ന അതിദിവ്യമായ വൈഷ്ണവസാന്നിദ്ധ്യമാണത്. അതാണ് അങ്ങ് കണ്ട ദർശനത്തിന്റെ തത്ത്വം. ഈയിടെ ഇരവി എന്നുപേരുള്ള ഒരു വേടൻ മല കിഴങ്ങുപറിയ്ക്കാനായി അവിടം കുഴിച്ചുനോക്കിയപ്പോൾ പെട്ടെന്ന് രക്തപ്രവാഹമുണ്ടായി. സംഭവമെന്താണെന്ന് മനസ്സിലാക്കാനായി അയാൾ നോക്കിയപ്പോഴാണ് അവിടത്തെ ദൈവികസാന്നിദ്ധ്യം മനസ്സിലായത്. ഇപ്പോൾ ആ സ്ഥലം ഇരവിയുടെ കൈവശമാണ് ഇത്രയും കേട്ടറിഞ്ഞ പെരുമാൾ ഉടനെത്തന്നെ പണിക്കരെയും കൂട്ടി കിഴക്കൻമല ലക്ഷ്യമാക്കി യാത്ര തിരിച്ചു. അന്നിവിടം ഘോരവനമായിരുന്നു. വളരെ ബുദ്ധിമുട്ടി മല കയറിയെത്തിയ പെരുമാൾ ഉടനെത്തന്നെ ഇരവിയെ കണ്ടെത്തുകയും അയാളിൽ നിന്ന് കാര്യം മനസ്സിലാക്കുകയും ചെയ്തു. തുടർന്ന്, അദ്ദേഹം ആ സ്ഥലം മൂന്നുതവണ വലം വയ്ക്കുകയും സ്ഥലം ഇനിമുതൽ വെന്നിമലക്കോട്ട എന്നറിയപ്പെടുമെന്നും ഇനി ഇവിടെ ആദിവാസികൾ താമസിയ്ക്കേണ്ടതില്ലെന്നും എന്നാൽ, അവർക്ക് മലയടിവാരത്ത് താമസിയ്ക്കാമെന്ന് വിളംബരം ചെയ്യുകയും ചെയ്തു.
തുടർന്ന് വെന്നിമലക്കോട്ടയ്ക്കകത്ത് ക്ഷേത്രം പണികഴിപ്പിയ്ക്കാനായി പെരുമാൾ തീരുമാനമെടുത്തു. അതിന് മുന്നോടിയായി അദ്ദേഹം ഒരു വിഷ്ണുവിഗ്രഹം പണികഴിപ്പിച്ചു. ക്ഷേത്രത്തിന്റെ പണി പൂർത്തിയായി. പ്രതിഷ്ഠാകർമ്മത്തിനും ദിവസങ്ങൾക്കുമുമ്പുതന്നെ തന്ത്രി, ശാന്തിക്കാർ, കഴകക്കാർ, വാദ്യ-മേളപ്രമാണിമാർ തുടങ്ങിയവരെല്ലാം പെരുമാളുടെ കൊട്ടാരത്തിലെത്തി. എന്നാൽ, പ്രതിഷ്ഠയ്ക്ക് രണ്ടുദിവസം മാത്രം മുമ്പ് ഇതുവഴി ഒരു താപസൻ കടന്നുവന്നു. പെരുമാൾ പണികഴിപ്പിച്ച വിഗ്രഹം പ്രതിഷ്ഠയ്ക്ക് അനുയോജ്യമല്ലെന്ന് അദ്ദേഹം പ്രഖ്യാപിച്ചു. എന്നാൽ പെരുമാൾ ഇത് അംഗീകരിച്ചില്ല. തുടർന്ന് താപസൻ, തന്റെ കയ്യിലുള്ള ഒരു കൂറ്റൻ വടി കൊണ്ട് വിഗ്രഹം രണ്ടാക്കിമാറ്റി. അപ്പോൾ അതിൽ നിന്ന് മലിനജലം ഒഴുകുകയും തുടർന്ന് ഒരു തവള പുറത്തുചാടുകയും ചെയ്തു. ഇതിൽ പെരുമാൾക്ക് ഒരേ സമയം സന്തോഷവും സങ്കടവും തോന്നി. തുടർന്ന് താപസൻ ഇങ്ങനെ അരുൾ ചെയ്തു, അല്ലയോ മഹാരാജൻ, ഇവിടെനിന്ന് അല്പം മാറി ഒരു തീർത്ഥക്കുളമുണ്ട്. അവിടെ അതിദിവ്യമായ ഒരു വിഷ്ണുവിഗ്രഹം വർഷങ്ങളായി കിടപ്പുണ്ട്. ആ വിഗ്രഹത്തിൽ ശ്രീരാമലക്ഷ്മണന്മാരുടെ ചൈതന്യം ആവാഹിച്ച് പ്രതിഷ്ഠ നടത്തണം. അതുവഴി എല്ലാ ശ്രേയസ്സുമുണ്ടാകും
പിറ്റേന്ന് രാവിലെത്തന്നെ പെരുമാൾ എല്ലാവരെയും കൂട്ടി തീർത്ഥക്കുളത്തിലേയ്ക്ക് പുറപ്പെട്ടു. കുളത്തിലിറങ്ങാൻ നോക്കിയ സമയത്ത് ചില അപശബ്ദങ്ങൾ കേട്ടു. തൊട്ടുപിന്നാലെ, അവിടെ ആരും ഇറങ്ങരുതെന്ന അശരീരിയും മുഴങ്ങി. അപ്പോൾ തലേന്ന് കൊട്ടാരത്തിൽ വച്ചുകണ്ട അതേ താപസൻ വീണ്ടും പ്രത്യക്ഷപ്പെട്ടു. അദ്ദേഹം തുടർന്ന് ഇങ്ങനെ പറഞ്ഞു: പണ്ട്, ഇവിടെ വിഗ്രഹം പൂജിച്ചിരുന്ന താപസന്മാർ വിഷ്ണുവിഗ്രഹത്തിനൊപ്പം ഒരു ദേവീവിഗ്രഹവും പൂജിച്ചിരുന്നു. ആ വിഗ്രഹവും ഇന്നിവിടെ കിടപ്പുണ്ട്. തന്ത്രിയെക്കൊണ്ട് ദേവീചൈതന്യം ആവാഹിപ്പിച്ചുവേണം വിഷ്ണുവിഗ്രഹമെടുക്കാൻ. ക്ഷേത്രത്തിൽ ഭഗവാന്റെ വാമാംഗത്തിൽ തെക്കുകിഴക്കേ മൂലയിൽ ദേവിയെ പ്രതിഷ്ഠിയ്ക്കണം. പ്രതിഷ്ഠാമുഹൂർത്തമാകുമ്പോൾ ഒരു കൃഷ്ണപ്പരുന്ത് ഇവിടെ പ്രത്യക്ഷപ്പെട്ട് വട്ടമിട്ടുപറന്ന് താഴികക്കുടത്തിൽ വന്നിരിയ്ക്കും. ആ സമയത്ത് വിഗ്രഹം പ്രതിഷ്ഠിയ്ക്കണം ഇത്രയും പറഞ്ഞശേഷം ആ താപസൻ അപ്രത്യക്ഷനായി. അദ്ദേഹം കപിലമഹർഷിയാണെന്ന് വിശ്വസിയ്ക്കുന്നു.
പെരുമാൾ താപസൻ പറഞ്ഞതുപോലെത്തന്നെ ആദ്യം തന്ത്രിയെക്കൊണ്ട് ദേവീചൈതന്യം ആവാഹിപ്പിച്ച് വിഗ്രഹങ്ങൾ മുങ്ങിയെടുത്തു. പിറ്റേന്ന് പ്രതിഷ്ഠാമുഹൂർത്തമടുത്തപ്പോൾ താപസൻ പറഞ്ഞതുപോലെ ഒരു കൃഷ്ണപ്പരുന്ത് പ്രത്യക്ഷപ്പെട്ടു. എന്നാൽ അത് വട്ടമിട്ടുപറന്നെങ്കിലും താഴികക്കുടത്തിലിരിയ്ക്കുന്നില്ലെന്നുകണ്ട പെരുമാൾ വിഷമിച്ചു. എങ്കിലും, കൃഷ്ണപ്പരുന്തിന്റെ ആഗമനം ശുഭസൂചകമായിക്കണ്ട അദ്ദേഹം ഉടനെത്തന്നെ പ്രതിഷ്ഠാകർമ്മം നിർവ്വഹിച്ചു. തുടർന്ന്, ക്ഷേത്രത്തിന്റെ ചുമതല നാട്ടുകാരെ ഏല്പിച്ചശേഷം അദ്ദേഹം നാട്ടിലേയ്ക്ക് തിരിച്ചുപോകുകയും ചെയ്തു.
ക്ഷേത്രനിർമ്മിതി
മതിലകം
വെന്നിമല ഗ്രാമത്തിന്റെ ഒത്ത നടുക്ക് സമുദ്രനിരപ്പിൽ നിന്ന് 1500 അടി ഉയരത്തിലാണ് വെന്നിമല ശ്രീരാമലക്ഷ്മണക്ഷേത്രം സ്ഥിതിചെയ്യുന്നത്. കോട്ടയം പട്ടണത്തിൽ നിന്ന് കുമളിയിലേയ്ക്കുള്ള വഴിയിൽ ഒരു 12 കിലോമീറ്റർ സഞ്ചരിച്ചാൽ ക്ഷേത്രകവാടത്തിനടുത്തെത്താം. അവിടെ നിന്ന് നൂറുമീറ്റർ തെക്കുമാറിയാണ് ക്ഷേത്രം സ്ഥിതിചെയ്യുന്നത്. ആറേക്കറോളം വിസ്തീർണ്ണം വരുന്ന അതിവിശാലമായ മതിലകമാണ് വെന്നിമല ക്ഷേത്രത്തിന്. പടിഞ്ഞാട്ടാണ് ക്ഷേത്രത്തിന്റെ ദർശനം. ആ ഭാഗത്ത് ഒരു ഗോപുരം പണിതീർത്തിട്ടുണ്ട്. ക്ഷേത്രത്തിന്റെ മുൻഭാഗത്ത് അല്പം വടക്കുമാറി വലിയ ഒരു അരയാൽമരമുണ്ട്. ഹൈന്ദവവിശ്വാസപ്രകാരം പുണ്യവൃക്ഷമായ അരയാലിന്റെ മുകളിൽ ബ്രഹ്മാവും നടുക്ക് വിഷ്ണുവും അടിയിൽ ശിവനും കുടികൊള്ളുന്നു, അതായത് അരയാൽ ത്രിമൂർത്തീസ്വരൂപമാകുന്നു. ദിവസവും രാവിലെ അരയാലിനെ ഏഴുവലം വയ്ക്കുന്നത് പുണ്യകരമായി കണക്കാക്കപ്പെടുന്നു. തെക്കുഭാഗത്ത് ദേവസ്വം ഓഫീസും മറ്റുമാണ്. ക്ഷേത്രമൈതാനത്ത് തന്നെയാണ് വാഹന പാർക്കിംഗ് സൗകര്യവും മറ്റുമൊരുക്കിയിരിയ്ക്കുന്നത്. ഐതിഹ്യപ്രസിദ്ധമായ കപിലഗുഹ ക്ഷേത്രത്തിന്റെ വടക്കുഭാഗത്ത് ഒരല്പം മാറിയാണ്. ഇതിലേയ്ക്ക് പോകുന്ന വഴിയിൽ തന്നെയാണ് തീർത്ഥക്കുളവും സ്ഥിതിചെയ്യുന്നത്. ക്ഷേത്രത്തിന് നാലുവശവും റബ്ബർത്തോട്ടങ്ങൾ കാണാം. കിഴക്കുഭാഗത്ത് പ്രകൃതിയൊരുക്കുന്ന ദൃശ്യവിരുന്നുണ്ട്.
പടിഞ്ഞാറേ ഗോപുരത്തിലൂടെ അകത്തുകടന്നാൽ ആദ്യം കാണുന്നത് വലിയ ആനക്കൊട്ടിലാണ്. സാമാന്യം വലിപ്പമുള്ള ഈ ആനക്കൊട്ടിലിൽ ഏകദേശം ആറാനകളെ എഴുന്നള്ളിയ്ക്കാം. ഇതിനപ്പുറം രണ്ട് ചെമ്പുകൊടിമരങ്ങൾ കാണാം. ഭഗവദ്വാഹനമായ ഗരുഡനെ ശിരസ്സിലേറ്റുന്ന, സാമാന്യം ഉയരമുള്ള കൊടിമരങ്ങളാണ് രണ്ടും. ഇവയുടെ നിർമ്മാണരീതി ഒരു പ്രത്യേകതയാണ്. രണ്ടും ഒരേ തറയിലാണ് ഉയർന്നുനിൽക്കുന്നത്. പടിഞ്ഞാറ്, കിഴക്ക് ഭാഗങ്ങളിൽ നിന്നുനോക്കുമ്പോൾ ഒരു കൊടിമരം മാത്രമേ കാണാൻ കഴിയൂ. അടുത്തെത്തുമ്പോഴാണ് രണ്ടെണ്ണം കാണാൻ കഴിയുക. കൊടിമരത്തിനപ്പുറം ബലിക്കൽപ്പുരയാണ്. ക്ഷേത്രത്തിലെ വലിയ ബലിക്കല്ല് ഇവിടെ സ്ഥിതിചെയ്യുന്നു. സാമാന്യം വലിപ്പമുള്ള ബലിക്കല്ലാണിത്. ഇത് പിച്ചള പൊതിഞ്ഞ് സ്വർണ്ണം പൂശിവച്ചിട്ടുണ്ട്. ബലിക്കൽപ്പുരയിൽ അതിമനോഹരമായ ദാരുശില്പങ്ങൾ കാണാം. ഇതിന്റെ മച്ചിൽ ബ്രഹ്മാവിന്റെയും അഷ്ടദിക്പാലകരുടെയും രൂപങ്ങൾ കൊത്തിവച്ചിട്ടുണ്ട്. മച്ചിനെ താങ്ങിനിർത്തുന്നത് ഗജപീഠത്തിൽ നിൽക്കുന്ന മഹർഷിമാരാണ്. കൂടാതെ പാലാഴിമഥനം, കിരാതാർജ്ജുനയുദ്ധം, ഭൂതമാലകൾ തുടങ്ങിയവയും ഇവിടെ ദാരുശില്പങ്ങളായി ആവിഷ്കരിയ്ക്കപ്പെട്ടിട്ടുണ്ട്.
ക്ഷേത്രവളപ്പിനകത്ത് വടക്കുപടിഞ്ഞാറുഭാഗത്ത് ശ്രീകൃഷ്ണഭഗവാൻ സാന്നിദ്ധ്യമരുളുന്നു. ഒരു ഉപദേവപ്രതിഷ്ഠയാണെങ്കിലും ശ്രീകോവിലിന് മുന്നിൽ നമസ്കാരമണ്ഡപവും ബലിക്കല്ലും കാണാമെന്നത് വലിയൊരു പ്രത്യേകതയാണ്. ഇവിടെ പ്രധാനക്ഷേത്രം വരുന്നതിന് മുമ്പുതന്നെ ശ്രീകൃഷ്ണൻ കുടിയിരുന്നതിന്റെ സൂചനയായി ഇതിനെ കണക്കാക്കി വരുന്നു. ഗോശാലകൃഷ്ണനായാണ് പ്രതിഷ്ഠാസങ്കല്പം. അതിനാൽ, ശ്രീകോവിലിന് ചുറ്റും ഗോശാലയുടെ മാതൃക പണിതിട്ടുണ്ട്. അതിമനോഹരമായ വിഗ്രഹമാണ് ശ്രീകൃഷ്ണഭഗവാന്. വടക്കുകിഴക്കേമൂലയിൽ പ്രദക്ഷിണവഴിയിൽ നിന്ന് അല്പം മാറി പാലമരച്ചുവട്ടിൽ യക്ഷിയമ്മ സാന്നിദ്ധ്യമരുളുന്നു. രൂപമില്ലാത്ത ഒരു വിഗ്രഹമാണിവിടെയുള്ളത്. യക്ഷിയമ്മയ്ക്ക് സമീപം നാഗദൈവങ്ങളുടെ പ്രതിഷ്ഠയുമുണ്ട്.
ക്ഷേത്രത്തിൽ മൊത്തം നിരവധി മരങ്ങളും ചെടികളും പൂക്കളുമൊരുക്കുന്ന ദൃശ്യവിരുന്നുണ്ടെങ്കിലും കിഴക്കുഭാഗത്ത് താഴ്ചയിലുള്ള കാഴ്ച അത്യാകർഷകമാണ്. ഹരിതസമൃദ്ധമായ അന്തരീക്ഷവും മുകളിലെ നീലാകാശവും ആരുടെയും മനസ്സിന് കുളിർമ്മ പകരും. കിഴക്കുഭാഗത്തുള്ള പല കൊച്ചുഗ്രാമങ്ങളുടെയും പട്ടണങ്ങളുടെയും വിദൂരദൃശ്യങ്ങളും ഇവിടെയുണ്ട്. ഇതിനപ്പുറത്ത് നേരെ കിഴക്കുഭാഗത്ത് അയ്യപ്പസ്വാമിയുടെ സാന്നിദ്ധ്യമുണ്ട്. വനശാസ്താസങ്കല്പമാണ് ഇവിടെ ഭഗവാന്. അതിനാൽ മേൽക്കൂരയിട്ടിട്ടില്ല. മുന്നിൽ മണ്ഡപമുണ്ട്. വനശാസ്താവിനടുത്ത് മറ്റൊരു നാഗദേവതാപ്രതിഷ്ഠയുണ്ട്. തെക്കുപടിഞ്ഞാറുഭാഗത്ത് പിതൃമണ്ഡപം സ്ഥിതിചെയ്യുന്നു. ദിവസേന ഇവിടെ ബലിതർപ്പണമുണ്ട്.
ശ്രീകോവിൽ
കേരളത്തിൽ മറ്റെങ്ങും കാണാൻ കഴിയാത്ത വിധത്തിലുള്ള ഒരു നിർമ്മാണരീതിയാണ് ഇവിടെ ശ്രീകോവിലിന് അവലംബിച്ചിരിയ്ക്കുന്നത്'ഘടപ്രസാദം ' എന്നാണ് ഈ രീതിയുടെ പേര്. മുഖമണ്ഡപത്തോടുകൂടിയ വട്ടശ്രീകോവിലിന് പറയുന്ന പേരാണിത്. കരിങ്കല്ലിൽ തീർത്ത ഈ ശ്രീകോവിലിന് ഒരു നില മാത്രമേയുള്ളൂ. അത് ചെമ്പുമേഞ്ഞ് സ്വർണ്ണത്താഴികക്കുടത്തോടെ ശോഭിച്ചുനിൽക്കുന്നു. ശ്രീകോവിലിനകത്ത് മൂന്ന് മുറികളുണ്ട്. അവയിൽ കിഴക്കേ അറ്റത്താണ് വിഗ്രഹം പ്രതിഷ്ഠിച്ച ഗർഭഗൃഹം. ആറടിയിലധികം ഉയരമുള്ള ചതുർബാഹു വിഷ്ണുവിഗ്രഹം പടിഞ്ഞാട്ട് ദർശനമായി പ്രതിഷ്ഠിയ്ക്കപ്പെട്ടിരിയ്ക്കുന്നു. വാസ്തവത്തിൽ ഇവിടെ സങ്കല്പം ലക്ഷ്മണന്റേത് മാത്രമാണ്, എന്നാൽ ശ്രീരാമനും വിഗ്രഹത്തിൽ കുടികൊള്ളുന്നതായി വിശ്വസിച്ചുവരുന്നു. നാലുകൈകളിൽ ശംഖചക്രഗദാപദ്മങ്ങൾ കാണാം. ആടയാഭരണങ്ങളും ചന്ദനമുഴുക്കാപ്പും വിഗ്രഹത്തിന്റെ സ്വതവേയുള്ള ശോഭയ്ക്ക് മാറ്റുകൂട്ടുന്നു. വിശ്വപ്രകൃതിയുടെ മൂലഭാവത്തെ മുഴുവൻ ആവാഹിച്ചുകൊണ്ട് സാക്ഷാൽ വൈകുണ്ഠനാഥൻ വെന്നിമല പെരുമാളായി വാഴുന്നു.
ശ്രീകോവിലിന് മുന്നിലും ഇരുവശത്തും സോപാനപ്പടികളുണ്ട്. പടിഞ്ഞാറേ നടയിലുള്ള പ്രധാന സോപാനപ്പടികൾ പിച്ചളയിൽ പൊതിഞ്ഞ് സ്വർണ്ണം പൂശിവച്ചിരിയ്ക്കുന്നു. മുഖമണ്ഡപത്തിന്റെ പുറം ചുവരുകളിൽ വായു അറകൾ പണിതുവച്ചിട്ടുണ്ട്. ശ്രീകോവിലിന്റെ കഴുക്കോലുകൾ ഓരോന്നും താങ്ങിനിർത്തുന്നത് ദാരുശില്പങ്ങളാണ്. മുഖമണ്ഡപത്തിന്റെ വടക്കേ വാതിലിനടുത്ത് ഓടക്കുഴലൂതുന്ന ശ്രീകൃഷ്ണഭഗവാന്റെയും തെക്കേ വാതിലിനടുത്ത് മഹാലക്ഷ്മീദേവിയുടെയും ശില്പങ്ങൾ കാണാം. കൂടാതെ കിരാതഭാവത്തിലുള്ള ശിവപാർവ്വതിമാർ, തപസ്സനുഷ്ഠിയ്ക്കുന്ന അർജ്ജുനൻ, വെണ്ണക്കണ്ണൻ, ധന്വന്തരിമൂർത്തി, പുണ്യഋഷീശ്വരന്മാർ, ശ്രീരാമലക്ഷ്മണന്മാർ, കാളിയമർദ്ദനം നടത്തുന്ന ശ്രീകൃഷ്ണഭഗവാൻ തുടങ്ങിയവരെയും ശില്പരൂപത്തിൽ ആവിഷ്കരിച്ചിട്ടുണ്ട്. ഈ ശില്പങ്ങളെല്ലാം നിൽക്കുന്നത് ഗജമസ്തകത്തിലാണ്. ശ്രീകോവിലിന്റെ കഴുക്കോലുകൾ താങ്ങിനിർത്തുന്ന ഭാവത്തിലാണ് ഇവയെല്ലാം നിർമ്മിച്ചിരിയ്ക്കുന്നത്. ഒരുവശത്ത് രണ്ട് മയിലുകളെയും അവയ്ക്കിടയിൽ നിൽക്കുന്ന ആനയെയും കാണാം. വടക്കുഭാഗത്ത് ഓവ് മനോഹരമായി നിർമ്മിച്ചിട്ടുണ്ട്. ഇതിനടുത്ത് ഒരു തുളസിത്തറയുമുണ്ട്.
നാലമ്പലം
ശ്രീകോവിലിനെ ചുറ്റിപ്പറ്റി നാലമ്പലം പണിതിരിയ്ക്കുന്നു. ഓടുമേഞ്ഞതാണ് നാലമ്പലം. അകത്തേയ്ക്കുള്ള വഴിയിൽ ഇരുവശത്തുമായി വാതിൽമാടങ്ങൾ കാണാം. വടക്കേ വാതിൽമാടത്തിലാണ് കൂത്തമ്പലം പണിതിട്ടുള്ളത്. വിശേഷാവസരങ്ങളിൽ ഇവിടെ കൂത്തുംകൂടിയാട്ടവും പതിവുണ്ട്. തെക്കേ വാതിൽമാടത്തിലാണ് ഹനുമാൻ സ്വാമിയുടെ സാന്നിദ്ധ്യമുള്ളതായി കണക്കാക്കപ്പെടുന്നത്. ശ്രീരാമദാസനായ ഹനുമാൻ സ്വാമിയ്ക്ക് ഇവിടെ പ്രതിഷ്ഠയില്ലെങ്കിലും രാമനാമം ജപിയ്ക്കുന്ന ദിക്കുകളിലും, രാമായണം വച്ചിട്ടുള്ള സ്ഥലത്തുമെല്ലാം അദ്ദേഹം വാഴുന്നതായി വിശ്വസിച്ചുവരുന്നതിനാൽ അദ്ദേഹത്തെ സങ്കല്പിച്ച് ഒരു വിളക്ക് കൊളുത്തിവച്ചിട്ടുണ്ട്. ഇവിടെ തൊഴുതിട്ടാണ് ഭക്തർ ശ്രീരാമലക്ഷ്മണന്മാരെ തൊഴുന്നത്. ശ്രീകോവിലിനുചുറ്റും അകത്തെ ബലിവട്ടം പണിതിരിയ്ക്കുന്നു. വിവിധ ദേവതകളെ പ്രതിനിധീകരിയ്ക്കുന്ന ബലിക്കല്ലുകൾ ഇവിടെ കാണാം. അഷ്ടദിക്പാലകർ (പടിഞ്ഞാറ് - വരുണൻ, വടക്കുപടിഞ്ഞാറ് - വായു, വടക്ക് - കുബേരൻ, വടക്കുകിഴക്ക് - ഈശാനൻ, കിഴക്ക് - ഇന്ദ്രൻ, തെക്കുകിഴക്ക് - അഗ്നി, തെക്ക് - യമൻ, തെക്കുപടിഞ്ഞാറ് - നിര്യതി), സപ്തമാതൃക്കൾ (ബ്രാഹ്മി/ബ്രഹ്മാണി, വൈഷ്ണവി, മഹേശ്വരി, ഇന്ദ്രാണി, വരാഹി, കൗമാരി, ചാമുണ്ഡി), വീരഭദ്രൻ, ഗണപതി, ശാസ്താവ്, സുബ്രഹ്മണ്യൻ, ദുർഗ്ഗാദേവി, ബ്രഹ്മാവ്, അനന്തൻ, നിർമ്മാല്യധാരി (ഇവിടെ വിഷ്വക്സേനൻ) തുടങ്ങിയവരെ പ്രതിനിധീകരിയ്ക്കുന്ന ബലിക്കല്ലുകൾ ഇവിടെയാണ്. വടക്കുകിഴക്കേമൂലയിൽ ക്ഷേത്രക്കിണറും തെക്കുകിഴക്കേമൂലയിൽ തിടപ്പള്ളിയും കാണാം. തിടപ്പള്ളിയ്ക്കടുത്തുള്ള ഒരു മുറിയിൽ ശിവൻ, ഭഗവതി, ഗണപതി, സരസ്വതി എന്നിവർക്ക് ഒന്നിച്ച് പ്രതിഷ്ഠയുണ്ട്.
നമസ്കാരമണ്ഡപം
ശ്രീകോവിലിന് മുന്നിൽ ചതുരാകൃതിയിൽ നമസ്കാരമണ്ഡപം പണികഴിപ്പിച്ചിട്ടുണ്ട്. സാമാന്യം വലിപ്പമുള്ള മണ്ഡപമാണിത്. ഓടുമേഞ്ഞ നമസ്കാരമണ്ഡപത്തിന്റെ മച്ച് അടർന്നുവീണിരിയ്ക്കുകയാണ്. എന്നാൽ, അടിയിലുള്ള ചില ശില്പരൂപങ്ങൾ വ്യക്തമായി കാണാം. നാല് കരിങ്കൽത്തൂണുകൾ മണ്ഡപത്തിലുണ്ട്. അവയിൽ പല രൂപങ്ങളും കാണാം. ഉത്സവക്കാലത്ത് ക്ഷേത്രത്തിൽ കലശവും മറ്റും പൂജിയ്ക്കുന്നത് ഈ മണ്ഡപത്തിലാണ്.
മുഖ്യപ്രതിഷ്ഠകൾ
ശ്രീരാമസ്വാമി
ക്ഷേത്രത്തിലെ പ്രധാനപ്രതിഷ്ഠ. ഇവിടെ അദൃശ്യസാന്നിദ്ധ്യമായാണ് ശ്രീരാമസ്വാമി കുടികൊള്ളുന്നത്. എന്നാലും പൂജകളും നിവേദ്യവുമെല്ലാമുണ്ട്. ചതുർബാഹു വിഷ്ണുവിഗ്രഹത്തിൽ പടിഞ്ഞാട്ട് ദർശനമായാണ് ശ്രീരാമസ്വാമി സാന്നിദ്ധ്യമരുളുന്നത്. നാലുകൈകളിൽ ശംഖചക്രഗദാപദ്മങ്ങൾ കാണാം. പാൽപ്പായസം, മുല്ലമാല ചാർത്തൽ, എണ്ണയഭിഷേകം, കോദണ്ഡസമർപ്പണം എന്നിവയാണ് ശ്രീരാമസ്വാമിയ്ക്ക് പ്രധാന വഴിപാടുകൾ.
ശ്രീലക്ഷ്മണസ്വാമി
ക്ഷേത്രത്തിലെ പ്രധാനപ്രതിഷ്ഠ. ഇവിടെ പ്രധാനസങ്കല്പമായാണ് ശ്രീലക്ഷ്മണസ്വാമി കുടികൊള്ളുന്നത്. ചതുർബാഹു വിഷ്ണുവിഗ്രഹത്തിൽ പടിഞ്ഞാട്ട് ദർശനമായാണ് ശ്രീലക്ഷ്മണസ്വാമി സാന്നിദ്ധ്യമരുളുന്നത്. നാലുകൈകളിൽ ശംഖചക്രഗദാപദ്മങ്ങൾ കാണാം. പാൽപ്പായസം, മുല്ലമാല ചാർത്തൽ, എണ്ണയഭിഷേകം, കോദണ്ഡസമർപ്പണം എന്നിവയാണ് ശ്രീലക്ഷ്മണസ്വാമിയ്ക്കും പ്രധാന വഴിപാടുകൾ.
ഉപദേവതകൾ
ഗണപതി
ക്ഷേത്രനാലമ്പലത്തിനകത്ത് തെക്കുകിഴക്കേ മൂലയിൽ പടിഞ്ഞാട്ട് ദർശനമായാണ് ഗണപതിഭഗവാന്റെ പ്രതിഷ്ഠ. സാധാരണയിലും ഉയരം കുറഞ്ഞ വിഗ്രഹമാണ് ഇവിടെയുള്ളത്. ഒരു തേവാരമൂർത്തിയായാണ് സങ്കല്പം. വിഘ്നേശ്വരപ്രീതിയ്ക്ക് നിത്യേന ഗണപതിഹോമം നടത്തിവരുന്നുണ്ട്. ഒറ്റയപ്പം, മോദകം, കറുകമാല തുടങ്ങിയവാണ് ഗണപതിയ്ക്ക് മറ്റ് പ്രധാന വഴിപാടുകൾ.
ഭഗവതി
ഗണപതിപ്രതിഷ്ഠയ്ക്കടുത്തുതന്നെയാണ് ഭഗവതിയുടെയും പ്രതിഷ്ഠ. ദുർഗ്ഗ, ലക്ഷ്മി, പാർവ്വതി എന്നീ ഭാവങ്ങളിലാണ് ഇവിടെ ഭഗവതിപ്രതിഷ്ഠ. ഭഗവതിസേവ, കുങ്കുമാർച്ചന, പട്ടും താലിയും ചാർത്തൽ തുടങ്ങിയവാണ് ഭഗവതിയ്ക്ക് പ്രധാന വഴിപാടുകൾ.
ശിവൻ
ഗണപതിയ്ക്കും ഭഗവതിയ്ക്കുമൊപ്പമാണ് ശിവന്റെ പ്രതിഷ്ഠ. പടിഞ്ഞാട്ട് ദർശനം വരുന്ന അതീവശക്തിയോടെയുള്ള ശിവനാണ് ഇവിടെയുള്ളത്. ഒന്നരയടി ഉയരം വരുന്ന ശിവലിംഗമാണ് പ്രതിഷ്ഠ. ശിവന് നിത്യേന ധാരയുണ്ട്. കൂവളമാല, തുമ്പപ്പൂമാല, ഭസ്മാഭിഷേകം തുടങ്ങിയവയാണ് മറ്റ് പ്രധാന വഴിപാടുകൾ.
ഹനുമാൻ
ശ്രീരാമദാസനായ ഹനുമാൻ സ്വാമിയ്ക്ക് ക്ഷേത്രത്തിൽ പ്രതിഷ്ഠയില്ലെങ്കിലും രാമലക്ഷ്മണന്മാരുടെ സാന്നിദ്ധ്യമുള്ള ക്ഷേത്രമായതിനാൽ അദ്ദേഹത്തിന്റെ അദൃശ്യസാന്നിദ്ധ്യം ഇവിടെയുള്ളതായി വിശ്വസിച്ചുവരുന്നു. നാലമ്പലത്തിന്റെ തെക്കേ വാതിൽമാടത്തിൽ കത്തിച്ചുവച്ചിരിയ്ക്കുന്ന നിലവിളക്കാണ് ഹനുമദ്സാന്നിദ്ധ്യത്തിന്റെ പ്രതീകം. ഇവിടെ തൊഴുതിട്ടേ പ്രധാന ക്ഷേത്രത്തിൽ ഭക്തർ പോകാറുള്ളൂ.
അയ്യപ്പൻ
നാലമ്പലത്തിന് പുറത്ത് കിഴക്കുഭാഗത്താണ് അയ്യപ്പസ്വാമിയുടെ പ്രതിഷ്ഠ. വനശാസ്താസങ്കല്പത്തിലാണ് പ്രതിഷ്ഠ. അതിനാൽ ശ്രീകോവിലിന് മേൽക്കൂരയില്ല. അരയടി ഉയരം വരുന്ന ശിവലിംഗസമാനമായ വിഗ്രഹമാണിവിടെ. മുന്നിൽ ഒരു മുഖപ്പിട്ടിട്ടുണ്ട്. ഈ നടയ്ക്കുമുന്നിലാണ് ശബരിമലയ്ക്കുപോകുന്ന ഭക്തർ മാലയിടുന്നതും കെട്ടുനിറയ്ക്കുന്നതും. നീരാജനമാണ് അയ്യപ്പസ്വാമിയ്ക്ക് പ്രധാന വഴിപാട്.
ശ്രീകൃഷ്ണൻ
വടക്കുപടിഞ്ഞാറുഭാഗത്താണ് ശ്രീകൃഷ്ണഭഗവാന്റെ പ്രതിഷ്ഠ. ഗോശാലകൃഷ്ണനായാണ് സങ്കല്പം. അതിനാൽ ശ്രീകോവിലിനുചുറ്റും ഗോശാല പണിതിട്ടുണ്ട്. മൂന്നടി ഉയരം വരുന്ന മനോഹരമായ വിഗ്രഹമാണിവിടെ. മുന്നിൽ ഒരു മണ്ഡപവും ബലിക്കല്ലുമുള്ളതിനാൽ ആദ്യം ഈ പ്രതിഷ്ഠയാണുണ്ടായിരുന്നതെന്ന് വ്യക്തം. പാൽപ്പായസം, തൃക്കൈവെണ്ണ, സഹസ്രനാമാർച്ചന തുടങ്ങിയവയാണ് ശ്രീകൃഷ്ണഭഗവാന് പ്രധാന വഴിപാടുകൾ.
നാഗദൈവങ്ങൾ
ക്ഷേത്രത്തിൽ രണ്ടിടത്തായി പ്രത്യേകം നാഗപ്രതിഷ്ഠകളുണ്ട്. ഒന്ന്, വടക്കുകിഴക്കുഭാഗത്തും മറ്റേത് തെക്കുകിഴക്കുഭാഗത്തുമാണ്. രണ്ടിടത്തും നാഗരാജാവായി അനന്തനാണ് കുടികൊള്ളുന്നത്. കൂടാതെ നാഗയക്ഷി, നാഗകന്യക, നാഗചാമുണ്ഡി, ചിത്രകൂടം തുടങ്ങിയവയുമുണ്ട്. നൂറും പാലും, പുറ്റും മുട്ടയും, പാൽപ്പായസം തുടങ്ങിയവയാണ് പ്രധാന വഴിപാടുകൾ.
യക്ഷിയമ്മ
നാലമ്പലത്തിന് പുറത്ത് വടക്കുകിഴക്കുഭാഗത്ത് പാലമരച്ചുവട്ടിലാണ് യക്ഷിയമ്മയുടെ പ്രതിഷ്ഠ. രൂപമില്ലാത്ത ഒരു സ്വയംഭൂശിലയിലാണ് യക്ഷിയമ്മ കുടികൊള്ളുന്നത്. ഇളനീരും വറപൊടിയുമാണ് പ്രധാന വഴിപാട്.
നിത്യപൂജകളും വഴിപാടുകളും
നിത്യേന മൂന്നുപൂജകളും മൂന്നുശീവേലികളുമുള്ള ക്ഷേത്രമാണ് വെന്നിമല ശ്രീരാമലക്ഷ്മണക്ഷേത്രം. വെളുപ്പിന് അഞ്ചുമണിയ്ക്ക് നടതുറന്നാൽ ആദ്യം നിർമ്മാല്യദർശനമാണ്. തുടർന്ന് അഭിഷേകം നടക്കുന്നു. തുടർന്ന് ആറുമണിയ്ക്ക് ഉഷഃപൂജയും ആറരയ്ക്ക് ഉഷഃശീവേലിയും നടത്തുന്നു. പത്തുമണിയോടെ ഉച്ചപ്പൂജയും പത്തരയ്ക്ക് ഉച്ചശീവേലിയും നടത്തി പതിനൊന്നുമണിയ്ക്ക് നടയടയ്ക്കുന്നു.
വൈകീട്ട് അഞ്ചുമണിയ്ക്ക് വീണ്ടും നടതുറക്കുന്നു. സന്ധ്യയ്ക്ക് സൂര്യാസ്തമയമനുസരിച്ച് ദീപാരാധന. ഏഴുമണിയ്ക്ക് അത്താഴപ്പൂജയും ഏഴരയ്ക്ക് അത്താഴശീവേലിയും കഴിഞ്ഞ് എട്ടുമണിയ്ക്ക് വീണ്ടും നടയടയ്ക്കുന്നു.
മുമ്പ് ക്ഷേത്രത്തിൽ അഞ്ചുപൂജകൾ പതിവുണ്ടായിരുന്നു. ഇന്ന് അവ പുനരാരംഭിയ്ക്കാനുള്ള ശ്രമങ്ങൾ തുടർന്നുവരികയാണ്. ശബരിമലയിലെ തന്ത്രാധികാരം കൊണ്ട് അനുഗൃഹീതമായ താഴമൺ മഠത്തിനാണ് ഇവിടെയും തന്ത്രാധികാരം. മേൽശാന്തി ദേവസ്വം നിയമിയ്ക്കുന്ന വ്യക്തിയാണ്.
വിശേഷദിവസങ്ങൾ
കൊടിയേറ്റുത്സവം
കുംഭമാസത്തിൽ രോഹിണി നക്ഷത്രം ആറാട്ടായി പത്തുദിവസം ഉത്സവമാണ് ക്ഷേത്രത്തിലുള്ളത്. ഉത്സവത്തിന് മുന്നോടിയായി ആദ്യദിവസം (സാധാരണയായി തിരുവോണം നക്ഷത്രദിവസം) ക്ഷേത്രത്തിലെ കൊടിമരങ്ങളിൽ കൊടിയേറ്റുന്നു. തുടർന്ന് പത്തുദിവസം വെന്നിമല ഗ്രാമം ആഘോഷത്തിമിർപ്പിലാറാടും. പത്തുദിവസവും ക്ഷേത്രാഭിവൃദ്ധിയ്ക്കായുള്ള താന്ത്രികക്രിയകളും കലാപരിപാടികളുമുണ്ടാകും. എട്ടാം ദിവസം ക്ഷേത്രത്തിലെ ഉത്സവബലി നടത്തുന്നു. ഒമ്പതാം ദിവസമാണ് പള്ളിവേട്ട. ഭഗവാന്മാർ മൂന്നാനകളുടെ അകമ്പടിയോടെ അടുത്തുള്ള പറമ്പിലേയ്ക്ക് ചെന്ന് അമ്പെയ്തുവീഴ്ത്തുന്ന ചടങ്ങാണിത്. പത്താം ദിവസം ആറാട്ട് നടക്കുന്നു. വിഗ്രഹം കണ്ടെടുത്ത കുളത്തിലാണ് ആറാട്ട്. ആറാട്ടിനും മൂന്നാനകളുടെ അകമ്പടിയുണ്ടാകും. അവയിൽ ഒരാന ചേരമാൻ പെരുമാളിന്റെ കോലമാണ് എഴുന്നള്ളിയ്ക്കുന്നത്.
പണ്ടുകാലത്ത്, മകരമാസത്തിൽ രോഹിണി മുതൽ കുംഭമാസത്തിൽ രോഹിണി വരെ 28 ദിവസം ക്ഷേത്രത്തിൽ ഉത്സവമുണ്ടായിരുന്നു. പല കാരണങ്ങൾ കൊണ്ടും ചുരുങ്ങിയാണ് അത് പത്തുദിവസമായത്.
ശ്രീരാമനവമിതിരുത്തുകരാമായണമാസം, ഗണപതിഹോമം, ഇല്ലംനിറ, തൃപ്പുത്തരിതിരുത്തുക

കാടാച്ചിറ ശ്രീ തൃക്കപാലം ശിവക്ഷേത്രം,കണ്ണൂർ ജില്ല

കാടാച്ചിറ ശ്രീ തൃക്കപാലം ശിവക്ഷേത്രം


Jump to navigationJump to search

കാടാച്ചിറ തൃക്കപാലം ശിവക്ഷേത്രം
ശ്രീ തൃക്കപാലം ശിവക്ഷേത്രം
ശ്രീ തൃക്കപാലം ശിവക്ഷേത്രം


കേരളത്തിലെ കണ്ണൂർ ജില്ലയിലെ പെരളശ്ശേരി പഞ്ചായത്തിലെകാടാച്ചിറയിൽ സ്ഥിതിചെയ്യുന്ന പുരാതന ശിവക്ഷേത്രമാണ് കാടാച്ചിറ തൃക്കപാലം ശിവക്ഷേത്രം108 ശിവക്ഷേത്രങ്ങളിൽ പറയുന്ന മൂന്നു തൃക്കപാലീശ്വരങ്ങളിൽ ഒന്നാണിത്.[1]. മറ്റുള്ള രണ്ടു തൃക്കപാലീശ്വരങ്ങൾ നിരണത്തുംനാദാപുരത്തും[1] ആണ്. പെരളശ്ശേരി തൃക്കപാലം മഹാദേവക്ഷേത്രത്തിലെ പ്രതിഷ്ഠ നടത്തിയത് പരശുരാമനാണന്നു വിശ്വസിക്കുന്നു[1]. ഇവിടെ ശിവപ്രതിഷ്ഠാ സങ്കൽപം കപാലീശ്വരനാണ്. ക്ഷേത്രത്തിന്റെ പേർ പണ്ട് തൃക്കപാലീശ്വരം എന്നായിരുന്നു, പിന്നീട് തൃക്കപാലമായി മാറിയതാണ്. കപാലീശ്വര സങ്കല്പത്തിലുള്ള രണ്ടു ശിവലിംഗപ്രതിഷ്ഠകളുള്ള അപൂർവ്വക്ഷേത്രം.


    ഐതിഹ്യം


    മറ്റു തൃക്കപാലീശ്വരക്ഷേത്രങ്ങളിലേതു പോലെതന്നെ ഇവിടെയും കപാലീശ്വര സങ്കല്പത്തിലാണ് ശിവപ്രതിഷ്ഠ.

    ക്ഷേത്രം


    കണ്ണൂർ ജില്ലയിലെ പുരാതന ക്ഷേത്രങ്ങളിൽ ഒന്നാണിത്. പെരളശ്ശേരി സുബ്രഹ്മണ്യസ്വാമിക്ഷേത്രവും, കൊട്ടീയൂർ ശിവക്ഷേത്രവുമായി പുരാതനകാലം മുതൽക്കു തന്നെ ബന്ധപെട്ടുകിടക്കുന്നു ഈ ക്ഷേത്രം. ഇവിടെ രണ്ട് ശിവപ്രതിഷ്ഠകൾ ഉണ്ട്. രണ്ട് ശിവലിംഗങ്ങളും കിഴക്കു ദർശനം നൽകിയാണ് പ്രതിഷ്ഠ. കിഴക്കു വശത്തായി ഒരു ക്ഷേത്രക്കുളം ഉണ്ട്. മഹാദേവന്റെ രൗദ്രഭാവത്തിനു ശമനം ഉണ്ടാകുവാനായി ആ ക്ഷേത്രക്കുളത്തിലേക്ക് ക്ഷേത്രേശന്മാരുടെ ദൃഷ്ടി വരത്തക്കവണ്ണമാണ് ഇവിടെ പ്രതിഷ്ഠ നടത്തിയിരിക്കുന്നത് എന്നു വിശ്വസിക്കുന്നു.[
    തൃക്കപാലക്ഷേത്രത്തിൽ ചതുര ശ്രീകോവിലും നാലമ്പലവും നമസ്കാരമണ്ഡപവും പണിതീർത്തിരിക്കുന്നത് പഴയ കേരളാ ശൈലിയിലാണ്. രണ്ടുക്ഷേത്രങ്ങൾക്കും കൂടിയാണ് നാലമ്പലം പണിതീർത്തിരിക്കുന്നത്. രണ്ടുക്ഷേത്രങ്ങൾക്കും വെവ്വേറെ പ്രധാന ബലിക്കല്ലുകളും, കൊടിമരങ്ങളും പണിതീർത്തിട്ടുണ്ട്.

    വിശേഷങ്ങളും, പൂജാവിധികളും

    • ശിവരാത്രി
    • ഉത്സവം
    • മണ്ഡലപൂജ
    അപൂർവമായ ഇരട്ട തിടമ്പ് നൃത്തം ഉത്സവദിവസങ്ങളിൽ ഇവിടെ നടത്താറുണ്ട്.

    കൊട്ടിയൂർ വൈശാഖോത്സവം

    കൊട്ടിയൂർ ശിവക്ഷേത്രവുമായി അഭേദ്യമായ ബന്ധമുള്ള ക്ഷേത്രമാണിത്. കൊട്ടിയൂരിലെ വൈശാഖോത്സവത്തിന് ഇവിടെ നിന്നും നെയ്യമൃത് എഴുന്നള്ളിക്കുക പതിവാണ്.

    ഉപക്ഷേത്രങ്ങൾ

    • പാർവ്വതി
    • ഗണപതി
    • സുബ്രഹ്മണ്യൻ
    • ശാസ്താവ്
    • നാഗദൈവങ്ങൾ
    • മഹാവിഷ്ണു

    ക്ഷേത്രത്തിൽ എത്തിച്ചേരാൻ

    കണ്ണൂർ - കൂത്തുപറമ്പ് റോഡിനരുകിൽ കാടാച്ചിറയിൽ ആണ് ക്ഷേത്രം സ്ഥിതിചെയ്യുന്നത്. പെരളശ്ശേരി സുബ്രഹ്മണ്യ സ്വാമിക്ഷേത്രത്തിൽ നിന്നും 4 കിലോമീറ്റർ അകലെയാണ് ഈ ക്ഷേത്രം.

    നെമ്മിനിശ്രീഅഖിലേശ്വരിഭഗവതിക്ഷേത്രം,



    നെമ്മിനിശ്രീഅഖിലേശ്വരിഭഗവതിക്ഷേത്രം,


    ക്ഷേത്രം (ആരാധനാലയം)
    ക്ഷേത്രം എന്ന വാക്കാൽ വിവക്ഷിക്കാവുന്ന ഒന്നിലധികം കാര്യങ്ങളുണ്ട്. അവയെക്കുറിച്ചറിയാൻ ക്ഷേത്രം (വിവക്ഷകൾ) എന്ന താൾ കാണുക. ക്ഷേത്രം (വിവക്ഷകൾ)
    തെന്നങ്കൂർ പാണ്ടുരംഗ ക്ഷേത്രം. പുരി ജഗന്നാഥ ക്ഷേത്രത്തിനെ അനുകരിച്ച് പണിത ആധുനിക ക്ഷേത്രമാണിത്
    ക്ഷേത്രം എന്ന പദം കൊണ്ട് ഹിന്ദുക്കളുടെ ആരാധനാലയം എന്നാണ്‌ ഉദ്ദേശിക്കുന്നത്. (ഇംഗ്ലീഷ്:kshetra). എന്നാൽ ആംഗലേയ പരിഭാഷ Temple എന്നാണ്‌. ഇതിന് അർത്ഥം ദേവാലയം എന്നാണ്‌. സംസ്കൃത പദമായ ക്ഷേത്ര് നിന്നാണ്‌ ഇത് ഉണ്ടായത്. ഈ ലേഖനം ഇന്ത്യയിലെ ക്ഷേത്രങ്ങളെക്കുറിച്ചാണ് വിവരിക്കുന്നത്.
    പേരിനു പിന്നിൽ തിരുത്തുക
    ഒരു തുറസ്സായ ക്ഷേത്രം-റാമാസ്സേയുടെ; പുരാതനമായ ഈജിപ്‍ഷ്യൻ സംസ്കാരത്തിൽ നിന്ന്
    ക്ഷേതൃ എന്ന സംസ്കൃത പദത്തിനർത്ഥം ശരീരം എന്നാണ്‌ ഭഗവദ് ഗീതയിൽ അർത്ഥമാക്കുന്നത്. അതായത് ആകാരമുള്ളത് എന്തോ അത് എന്നർത്ഥം. [1] ദൈവത്തിന്‌ രൂപഭാവം നൽകി പ്രതിഷ്ഠിച്ചിരിക്കുന്ന സ്ഥലങ്ങൾ ആണ്‌ ക്ഷേത്രങ്ങൾ. എന്നാൽ ക്ഷേത്ര എന്ന പദത്തിന്‌ സ്ഥലം എന്നർത്ഥമാണ്‌ മിക്ക ഗ്രന്ഥങ്ങളിലും കൊടുത്തുകാണുന്നത്. മനസ്സ് വിഹരിക്കുന്ന സ്ഥലം എന്നർത്ഥത്തിലും ഉപയോഗിക്കുന്നുണ്ട്. ക്ഷേത്രത്തിൻറെ പര്യായമായ അമ്പലം എന്നത് അൻപ്+ഇല്ലം എന്നീ ദ്രാവിഡ പദങ്ങളിൽ നിന്നാണ് രൂപമെടുത്തിരിക്കുന്നത്.
    "ക്ഷയാത് ത്രായതേ ഇതി ക്ഷേത്രാ" ക്ഷയതതിൽ നിന്ന് അഥവാ നാശത്തിൽ നിന്ന് ത്രാണനം (തരണം) ചെയ്യിക്കുന്നത് ഏതാണോ അതാണ് ക്ഷേത്രം എന്നും മറ്റൊരു അഭിപ്രായമുണ്ട്.
    ചരിത്രം തിരുത്തുക
    ഗുപ്തകാലത്താണ്‌ ഇന്ത്യയിൽ ഹിന്ദുക്ഷേത്രങ്ങൾ നിർമ്മിച്ചു തുടങ്ങിയത്. അതിനു മുൻപുള്ള ഒരു ക്ഷേത്രാവശിഷ്ടവും കണ്ടുകിട്ടിയിട്ടില്ല. ഇക്കാലത്തിനു ശേഷം അനേകായിരം ക്ഷേത്രങ്ങൾ ഇന്ത്യയിൽ നിർമ്മിക്കപ്പെട്ടിട്ടുണ്ടെങ്കിലും അവയിൽ പലതും ആക്രമണങ്ങൾ മൂലവും അശ്രദ്ധ മൂലവും നാമാവശേഷമായി[2].
    ആദ്യകാല ക്ഷേത്രങ്ങൾ തിരുത്തുക
    തുറന്ന ക്ഷേത്രങ്ങൾ (Hypaethral Temple) തിരുത്തുക
    ഗയയിലെ മഹാബോധി എന്ന ആൽ ‍മരം - 3000 വർഷങ്ങളോളം പഴക്കമുള്ള ഈ മരം ശ്രീബുദ്ധന്റെ പ്രതിരൂപമായിട്ടാണ് ഇന്നും ജനങ്ങൾ കാണുന്നത്
    പുരാതന കാലം മുതൽക്കേ ആരാധന നടന്നിരുന്നു എങ്കിലുംആരാധനാലയത്തെ ക്ഷേത്രം എന്ന് വിശേഷിപ്പിച്ചു തുടങ്ങിയത് ആര്യ ബ്രാഹ്മണർ ആണ്‌. സിന്ധു നദീതട സംസ്കാരം നിലനിന്നിരുന്ന കാലം മുതൽക്കേ ആരാധന ചെയ്തിരുന്ന പ്രത്യേകം സ്ഥലങ്ങൾ ഉണ്ടായിരുന്നു. എന്നാൽ അത് ഇന്ന് കാണുന്ന രൂപത്തിലായിരുന്നില്ല. മറിച്ച് തുറസ്സായ സ്ഥലങ്ങളിൽ വച്ചായിരുന്നു.ആദ്യകാലങ്ങളിൽ സൂര്യനേയും കടലിനേയും ഇടിമിന്നലിനേയും മറ്റുമാണാരാധിച്ചിരുന്നതെങ്കിലും പിന്നീട് ഒറ്റക്കൊമ്പൻ, കാള / മാൻ (യൂണിക്കോൺ) ലിംഗം (phallic) തുടങ്ങി പല രൂപങ്ങളേയും ആരാധിച്ചിരുന്നു. മേൽക്കൂരയില്ലാത്ത ഇവയാണ് ആദ്യത്തെ ക്ഷേത്രങ്ങൾ എന്ന് വിളിക്കാവുന്നവ. തുറന്ന ക്ഷേത്രങ്ങൾ (Hypaethral Temple)എന്ന് ഇവയെ വിളിക്കാം.
    ഇന്ന് ഇന്ത്യയിൽ ആകെ നാല് തുറന്ന അമ്പലങ്ങൾ മാത്രമാണ് അവശേഷിച്ചിട്ടുള്ളത്. റാണിപൂർ, ഹീരാപ്പൂർ, ഖജുരാഹോ, ജബൽപ്പൂരിനടുത്തുള്ള ഭേരാഘട്ട് എന്നീ സ്ഥലങ്ങളിലാണവ. ഇതിൽ ഹീരാപ്പൂറിലേത് 64 യോഗിനികളുടെ അമ്പലം 1953-ലാണ് കണ്ടെത്തിയത്. ഇത് ക്രി.വ 9-ആം നൂറ്റാണ്ടിലേതാണ് എന്ന് വിശ്വസിക്കപ്പെടുന്നു.
    പുരാതനകാലം മുതൽക്കേ മരങ്ങളെ ദൈവത്തിന്റെ ചൈതന്യം ഉൾക്കൊണ്ടവയായി കരുതി ആരാധിച്ചിരുന്നു.(ദൈവം എന്ന് വിശ്വസിച്ചിരുന്നതാരെയാണോ അവരുടെ) ആൽ‍മരം,കദംബം, ഇലഞ്ഞി,പീപ്പലം, പാല,ആര്യവേപ്പ് എന്നിവ ഇത്തരത്തിൽ ആരാധിക്കപ്പെട്ടിരുന്ന മരങ്ങൾ ആണ്. ഈ മരങ്ങളിൽ യക്ഷൻ താമസിക്കുന്നു എന്നും അദ്ദേഹത്തെ പ്രസാധപ്പെടുത്തിയാൽ അഭീഷ്ടകാര്യം നടക്കും എന്നും ജനങ്ങൾ വിശ്വസിച്ചിരുന്നു. വിവാഹം, സന്താനങ്ങൾ എന്നിവക്കായാണ് പ്രധാനമായും ഈ വൃക്ഷങ്ങളെ ആരാധിച്ചിരുന്നത്. ഈ മരങ്ങൾക്കു ചുറ്റും തറകെട്ടി സം‍രക്ഷിക്കുക പതിവായിരുന്നു. ഇത്തരം മരങ്ങളുടെ ചുവട്ടിൽ ദിനം മുഴുവനും നല്ല്ല തണൽ ലഭിക്കുമെന്നതിനാലും കായ്‍കൾ ഇല്ലാത്തതിനാൽ പക്ഷികൾ കാഷ്ഠിക്കുകയില്ല എന്നതിനാലും ഇവ സഭകൾ ചേരുന്നതിനും, വിദ്യ അഭ്യസിക്കുന്നതിനുമുള്ള വേദിയായി. സംഘകാലത്ത് ബോധി മണ്ട്റം എന്ന് അറിയപ്പെട്ടിരുന്ന (ഇന്ന് പട്ടിമൺട്റം) ആൽ മരത്തിൻ ചുവട്ടിലായിരൂന്നു എന്ന് സംഘകൃതികളിൽ വിശദമാക്കുന്നുണ്ട്.
    ബുദ്ധ മതത്തിന്റെ ആവിർഭാവത്തിനുമുന്നേ തന്നെ മരങ്ങളെ ആരാധിച്ചിരുന്നു എന്നതിന് ഹാരപ്പയിൽ നിന്നും മറ്റും തെളിവ് ലഭിച്ചിട്ടുണ്ട്. എന്നാൽ ബൌദ്ധം സാംഖ്യംതുടങ്ങിയ നിരീശ്വരവാദ പരമായ ദർശനങ്ങളുടെ ആവിർഭാവത്തോടെ ആൽമരങ്ങളുടെ പ്രസക്തി വർദ്ധിച്ചു. ബുദ്ധനു ശേഷം ആൽമരത്തെയും സ്ഥൂപങ്ങളേയും ആണ് ബുദ്ധ സന്ന്യാസിമാർ പ്രതീകമായി ആരാധിച്ചിരുന്നത്. [5] ബോധി വൃക്ഷത്തെ അശോക ചക്രവർത്തി ആയിരം കുടം പനിനീർ കൊണ്ട് അഭിഷേകം ചെയ്തതായും രേഖകൾ ഉണ്ട്. ഇത്തരം മരങ്ങളുടെ ആരാധനയും മരത്തിൽ കുടിയിരിക്കുന്ന ദേവതക്കുള്ള പൂജകളും പുരാതന കാലത്തേത് പോലെ ഇന്നും ഇന്ത്യയിലെ പല സ്ഥലങ്ങളിലും നടക്കുന്നുണ്ട്
    ആദ്യകാല ശിലാക്ഷേത്രങ്ങൾ തിരുത്തുക
    പുരി ജഗന്നാഥക്ഷേത്രം
    മഹാനാരായൺ അക്ഷർധാം ക്ഷേത്രം
    കല്ല് കൊണ്ടു നിർമ്മിച്ച ക്ഷേത്രങ്ങൾ
    ക്ഷേത്രത്തിന്റെ ഭാഗങ്ങൾ തിരുത്തുക
    ഒരു ക്ഷേത്രത്തിന്റെ ഏറ്റവും പ്രധാനഭാഗമാണ്‌ ഗർഭഗൃഹം. ക്ഷേത്രത്തിലെ പ്രധാന മൂർത്തിയുടെ വിഗ്രഹം ഇവിടെയായിരിക്കും പ്രതിഷ്ഠിച്ചിരിക്കുക. പൂജാരിമാർ ഇവിടെ പൂജകൾ നടത്തുന്നു. ഗർഭഗൃഹത്തിനുമുകളിൽ ഒരു ഗോപുരം ഉണ്ടായിരിക്കുക എന്നതും പല ക്ഷേത്രങ്ങളുടേയും പ്രത്യേകതയാണ്‌ ഈ ഗോപുരത്തെ ശിഖരം എന്ന് അറിയപ്പെടുന്നു. ജനങ്ങൾക്ക് സമ്മേളിക്കാനുള്ള മണ്ഡപങ്ങളും ക്ഷേത്രങ്ങളുടേ പ്രത്യേകതയാണ്‌[6]‌.
    കേരളത്തിലെ ക്ഷേത്രങ്ങൾ തിരുത്തുക
    കേരളത്തിൽ ആദ്യമായി അധിവസിച്ചത് ഇന്നത്തെ ആദിവാസികളുടെ മുൻ‍ഗാമികളും ദ്രാവിഡരുമായിരുന്നു. ദ്രാവിഡർ നരവംശശാസ്ത്രപരമായി മെഡ്ഡിറ്ററേനിയൻ തടങ്ഗ്നളിൽ നിന്നുള്ളവരെത്രെ,. മരുമക്കത്തായികളായ ഇവർ ഭൂമി, സൂര്യൻ, അമ്മദൈവം, സർപ്പം എന്നിങ്ങനെ വിവിധ ആരാധനാരീതികളവലംബിച്ചിട്ടുള്ളവരായിരുന്നു. തുറസ്സായ സ്ഥലത്തായിരുന്നു ആരാധന. കേരളത്തിലെ ‌കാവുകളും മറ്റും ഇത്തരത്തില് തുറസ്സായ ആരാധനാലയങ്ങളായിരുന്നു. അമ്മ ദൈവത്തെയാണ്‌ കാവുകളില് ആരാധിച്ചിരുന്നത്. ആദിവാസികൾ വേട്ടദൈവങ്ങളേയും മല ദൈവത്തേയും ആരാധിച്ചു പോന്നു.
    കേരളത്തിൽ ആദ്യമായി എത്തിയ മതം ജൈനമതവും അതിനെ പിന്തുടർന്ന് ബുദ്ധമതവുമായിരുന്നു.[അവലംബം ആവശ്യമാണ്]
    കേരളീയമായ മഹാക്ഷേത്ര നിർമ്മിതി പഞ്ചപ്രാകാരങ്ങൾ എന്ന പദ്ധതിപ്രകാരമാണ് സാധാരണയായി നിർമ്മിക്കുന്നത്. [7]
    അകത്തെ ബലിവട്ടം
    അന്തഹാര / ചുറ്റമ്പലം / നാലമ്പലം
    മധ്യഹാര / വിളക്കുമാടം
    പുറത്തെ ബലിവട്ടം
    മര്യാദ / പുറംമതിൽ
    ശരീരസങ്കല്പം തിരുത്തുക
    ക്ഷേത്രത്തിലെ വിഗ്രഹം പൂജ ചെയ്യുന്നു. ഒരു ദ്രാവിഡ ആചാരം
    ഭാരതീയ സങ്കല്പമനുസരിച്ച് ക്ഷേത്രം ശരീരത്തിനെ പ്രതിനിധാനം ചെയ്യുന്നു. ക്ഷേത്രം ഒരു സജീവ ശരീരമാണെന്നതാണ് എല്ലാ ക്ഷേത്രാചാരങ്ങളുടേയും അടിസ്ഥാനതത്വം. പത്മാസനത്തിൽ ധ്യാനനിമഗ്നനായിരിക്കുന്ന ഒരു യോഗിവര്യനെ ഇവിടെ സങ്കല്പിക്കപ്പെടുന്നു. മനുഷ്യശരീരത്തിനുള്ളതുപോലെ ക്ഷേത്രശരീരത്തിൽ പ്രതിഷ്ടിച്ചിരിക്കുന്ന ജീവാംശത്തിനും സപ്താവരണങ്ങളുള്ളതായി ഗ്രന്ഥങ്ങളിൽ കാണാം. അന്നമയശരീരം( ഭക്ഷണം കഴിച്ചുണ്ടാകുന്നത് -മതിൽ കെട്ട്), പ്രാണമയശരീരം (ബന്ധങ്ങളെ സൃഷ്ടിക്കുന്നത് - പുറത്തെ പ്രദക്ഷിണ വഴി), കാമമയ ശരീരം ( വികാരങ്ങളെ സൃഷ്ടിക്കുന്നത് - പുറത്തെ ബലിക്കൽ വട്ടം), മനോമയ ശരീരം (ചിന്തകളെ സൃഷ്ടിക്കുന്നത് - ചുറ്റമ്പലം), വിജ്ഞാനമയ ശരീരം (ബുദ്ധിശക്തികളെ പ്രവർത്തിപ്പിക്കുന്നത് - അകത്തെ പ്രദക്ഷിണവഴി), ആനന്ദമയശരീരം (സുഖവും ആനന്ദവും നൽകുന്നത്- അകത്തെ ബലിക്കൽ വട്ടം), ചിന്മയ ശരീരം (ജീവാത്മാ-പരമാത്മാ ഐക്യത്തെ സൂചിപ്പിക്കുന്നത് - ശ്രീകോവിൽ) എന്നിവയാണവ. മനുഷ്യശരീരരൂപത്തിൽ പ്രതിഷ്ടിച്ചതിനാൽ ദേവനും ഈ ആവരണങ്ങൾ ഒഴിവാക്കാൻ കഴിയുകയില്ല. എന്നാൽ ഇവയുടെ വിസ്തൃതി മനുഷ്യരുടേതിൽ നിന്നും തീർത്തും വ്യത്യസ്തമായിരിക്കും. ഉദാഹരണമായി ദേവതകളുടെ കാമമയശരീരം മനുഷ്യരിൽ നിന്നും വളരെ വ്യാപ്തി കുറഞ്ഞവയായിരിക്കും. മനോമയ ശരീരത്തോട് ചേർന്ന് ഒരു രേഖയുടെ വ്യാപ്തിയേ ഇവയ്ക്കുണ്ടാകു. പൊതുവിൽ കാമക്രോധാധികൾക്ക് അടിമപ്പെടാത്തവരാണവ. ചിലപ്പോൾ ദേവതാസങ്കല്പങ്ങൾക്കിടയിൽ പോലും ഇവയ്ക്ക് വ്യത്യാസമുണ്ടാകും. പ്രതിഷ്ടാ സങ്കല്പം, നിവേദ്യ-പൂജാകർമ്മങ്ങൾ എന്നിവയിലുണ്ടാകുന്ന വ്യത്യാസമാണ് ഇതിനു കാരണം. ഉദാഹരണത്തിനു ശാസ്ത്രജ്ഞാനത്തിലധിസ്ടിതമായ ധന്വന്തരി മൂർത്തി, കാർത്തികേയൻ എന്നിവരുടെ വിജ്ഞാനമയശരീരം കൂടുതൽ വിസ്തൃതമായിരിക്കും.
    ക്ഷേത്രത്തിന്റെ വിവിധഭൗതിക ഭാഗങ്ങളാണ് തറയോട് ചേർന്നുള്ള പാദശില (കാലുകൾ), അതിനു മുകളിൽ ഉരുട്ടിയ പാദോർദ്ധശില (അരക്കെട്ട്), ഗർഭഗൃഹം (ഉദരം), മേഖല (കടിതടം), നാലു തൂണുകൾ (നാലു കൈകൾ), ശ്രീകോവിലിനു മുൻപിലെ മണി (ജിഹ്വ), ശ്രീകോവിൽ (മുഖം), ശ്രീകോവിലിലെ ദീപം (പ്രാണൻ), ഓവ് (അപാനസ്ഥാനം), മേല്പുര (ശിരസ്സ്), താഴികക്കുടം (കുടുമ), കൊടിമരം (കശേരുക്കളോട് കൂടിയ നട്ടെല്ല്), അവയ്ക് ചുറ്റുമുള്ള കൊടിമരക്കയർ (സുഷു‌മ്നാ നാഡി), കൊടിക്കൂറ (കുണ്ഡലിനീ ശക്തി) മുതലായവ. മൂലാധാരത്തിലുള്ള ജന്മകുണ്ഡലിനി മറ്റ് അഞ്ചു ആധാരങ്ങളും കടന്ന് സഹസ്രാരപത്മത്തിലെത്തുന്ന അവസ്ഥയെയാണ് കൊടിയുയർത്തലിലൂടെ സൂചിപ്പിക്കുന്നത്.

    നെയ്യാറ്റിൻകര ശ്രീകൃഷ്ണസ്വാമിക്ഷേത്രം,തിരുവനന്തപുരം ജില്ല




    നെയ്യാറ്റിൻകര ശ്രീകൃഷ്ണസ്വാമിക്ഷേത്രം,തിരുവനന്തപുരം ജില്ല
    =======================
    കേരളത്തിന്റെ തെക്കേയറ്റത്തെ ജില്ലയായ തിരുവനന്തപുരം ജില്ലയിൽ നെയ്യാറ്റിൻകര പട്ടണത്തിന്റെ ഹൃദയഭാഗത്ത് നെയ്യാറിന്റെ തെക്കേക്കരയിൽ സ്ഥിതിചെയ്യുന്ന ഒരു വൈഷ്ണവ ക്ഷേത്രമാണ് നെയ്യാറ്റിൻകര ശ്രീകൃഷ്ണസ്വാമിക്ഷേത്രം. രണ്ടുകൈകളിലും വെണ്ണ പിടിച്ചുനിൽക്കുന്ന ഭാവത്തിലുള്ള ഉണ്ണിക്കണ്ണനാണ് ക്ഷേത്രത്തിലെ മുഖ്യപ്രതിഷ്ഠ. 'തിരുവനന്തപുരം ജില്ലയിലെ ഗുരുവായൂർ' എന്നറിയപ്പെടുന്ന
    ഈ ക്ഷേത്രം ചരിത്രവും ഐതിഹ്യം സമ്മേളിച്ചുകിടക്കുന്ന അത്യപൂർവ ക്ഷേത്രങ്ങളിലൊന്നാണ്. തിരുവതാംകൂർ ചരിത്രവുമായി ബന്ധപ്പെട്ട അമ്മച്ചിപ്ലാവ് ഈ ക്ഷേത്രത്തോടനുബന്ധിച്ച് സംരക്ഷിക്കപ്പെട്ടിട്ടുണ്ട്. ചുറ്റമ്പലങ്ങളിലെ വിഗ്രഹങ്ങളെയെന്ന പോലെ ഭക്തജനങ്ങൾ ഇതിനെയും വന്ദിച്ചുവരുന്നു. ശത്രുക്കളിൽ നിന്നും സംരക്ഷിക്കപ്പെട്ടതിന്റെ സ്മാരകമായി മാർത്താണ്ഡവർമ മഹാരാജാവ് 1755-ൽ ക്ഷേത്രം പണിയിച്ച് ശ്രീകൃഷ്ണ വിഗ്രഹംപ്രതിഷ്ഠിച്ചു എന്നാണ് ഐതിഹ്യം.
    ക്ഷേത്ര ഐതിഹ്യം...
    ***********************
    വേണാട് രാജാവായിരുന്ന രാമവർമ്മയുടെ കാലത്താണ് ക്ഷേത്രവുമായി ബന്ധപ്പെട്ടു കിടക്കുന്ന ഐതിഹ്യം നടന്നത്. അന്ന് യുവരാജാവായിരുന്ന അനിഴം തിരുനാൾ മാർത്താണ്ഡവർമ്മ എട്ടുവീട്ടിൽ പിള്ളമാർക്കെതിരെ പ്രക്ഷോഭം നയിച്ചു വരികയായിരുന്നു. ആ സമയത്ത് പല തവണ അദ്ദേഹത്തിന് ശത്രുക്കളിൽ നിന്ന് ഒളിച്ചു താമസിയ്ക്കേണ്ടിവന്നിട്ടുണ്ട്. അത്തരത്തിലൊരു ഘട്ടത്തിൽ അദ്ദേഹത്തിന് ശത്രുക്കളുടെ ആക്രമണമുണ്ടാകുകയും തത്സമയം എവിടെനിന്നോ വന്നൊരു ബാലൻ അദ്ദേഹത്തെ അടുത്തുകണ്ട പ്ലാവിലേയ്ക്ക് വിളിയ്ക്കുകയും ചെയ്തു. അവിടെ ഒളിച്ചിരുന്ന മാർത്താണ്ഡവർമ്മ അങ്ങനെ ശത്രുക്കളിൽ നിന്ന് രക്ഷപ്പെട്ടു. പിന്നീട് പ്രശ്നം വച്ചുനോക്കിയപ്പോൾ കണ്ടത് ബാലനായി വന്ന് തന്നെ രക്ഷിച്ചത് ശ്രീകൃഷ്ണഭഗവാൻ തന്നെയാണെന്നാണ്. അതോടെ മാർത്താണ്ഡവർമ്മ പ്ലാവിനടുത്ത് ഭഗവാന് ക്ഷേത്രം പണിയാൻ തീരുമാനിച്ചു. 1755-ൽ മാർത്താണ്ഡവർമ്മയുടെ ജന്മദിനമായ ഇടവമാസത്തിലെ അനിഴം നക്ഷത്രദിവസമാണ് ക്ഷേത്രം പണിത് പ്രതിഷ്ഠ കഴിച്ചത്.
    ക്ഷേത്രനിർമ്മിതി...
    ക്ഷേത്രപരിസരവും മതിലകവും...
    നെയ്യാറ്റിൻകര പട്ടണത്തിന്റെ ഒത്ത മദ്ധ്യത്തിൽ ദേശീയപാതയുടെ കിഴക്കുഭാഗത്താണ് ക്ഷേത്രം സ്ഥിതിചെയ്യുന്നത്. സ്വദേശാഭിമാനി പാർക്ക്, നഗരസഭാ-താലൂക്ക് കാര്യാലയങ്ങൾ, കോടതി, വിദ്യാഭ്യാസസ്ഥാപനങ്ങൾ, കടകംമ്പോളങ്ങൾ തുടങ്ങിയവയെല്ലാം ക്ഷേത്രത്തിന്റെ രണ്ടുകിലോമീറ്റർ ചുറ്റളവിലാണ് സ്ഥിതിചെയ്യുന്നത്. പടിഞ്ഞാറോട്ടാണ് ക്ഷേത്രത്തിന്റെ ദർശനം. ഗീതോപദേശരൂപത്തോടുകൂടിയ ക്ഷേത്രത്തിന്റെ പ്രധാന പ്രവേശനകവാടം അത്യാകർഷകമാണ്. ഇതിനടുത്തായി ചെറിയൊരു ശിവക്ഷേത്രവും ഒരു ഗണപതിക്ഷേത്രവും കാണാം. രണ്ടും നെയ്യാറ്റിൻകര ക്ഷേത്രത്തിന്റെ ഉപക്ഷേത്രങ്ങളാണ്. പ്രവേശനകവാടം കഴിഞ്ഞാൽ ഒരു നെടുനീളൻ ചാർത്താണ്. കരിങ്കല്ലിൽ തീർത്ത ഈ ചാർത്ത് അവസാനിയ്ക്കുന്നത് പടിഞ്ഞാറേ ഗോപുരത്തിന് സമീപമാണ്. ഗോപുരം താരതമ്യേന അനാകർഷകമാണ്. എന്നാൽ, ഇതിനിരുവശവും ഭഗവദ്വാഹനമായ ഗരുഡന്റെയും ഹനുമാന്റെയുംരൂപങ്ങളും കാണാം.
    ഗോപുരം കടന്ന് അകത്തെത്തുമ്പോൾ കാണുന്നത് ആനക്കൊട്ടിലാണ്. താരതമ്യേന പുതിയ കാലത്ത് നിർമ്മിച്ചതാണിത്. ഇതിനപ്പുറമാണ് ഭഗവദ്വാഹനമായ ഗരുഡനെ ശിരസ്സിലേറ്റുന്ന സ്വർണ്ണക്കൊടിമരം കാണപ്പെടുന്നത്. ഈ കൊടിമരം താരതമ്യേന പുതിയ കാലത്ത് പ്രതിഷ്ഠിച്ചതാണ്. കൊടിമരത്തിന് ഇരുവശവുമായി ഓരോ ദീപസ്തംഭം കാണാം. കൊടിമരത്തിന് അപ്പുറത്താണ് ബലിക്കൽപ്പുര. ക്ഷേത്രത്തിലെ പ്രധാന ബലിക്കല്ല് ഇവിടെ സ്ഥിതിചെയ്യുന്നു. താരതമ്യേന വളരെ ചെറിയൊരു ബലിക്കല്ലാണ് ഇവിടെയുള്ളത്. ക്ഷേത്രത്തിന്റെ ഐതിഹ്യവുമായി ബന്ധപ്പെട്ടുകിടക്കുന്ന അമ്മച്ചിപ്ലാവ് ബലിക്കൽപ്പുരയുടെ വടക്കുഭാഗത്ത് സ്ഥിതിചെയ്യുന്നു. ഇതിന്റെ ചില്ലകളും തടിയും ശോഷിച്ചുപോയെങ്കിലും ക്ഷേത്രവുമായി ബന്ധപ്പെട്ടുകിടക്കുന്നതിനാൽ ഇത് നല്ലപോലെ സംരക്ഷിച്ചുപോരുന്നുണ്ട്. ബലിക്കൽപ്പുരയുടെ തെക്കുഭാഗത്ത് ക്ഷേത്രത്തിലെ നാഴികമണിയും കാണാം. കേരളത്തിന്റെ തെക്കേയറ്റത്തെ നദിയായ നെയ്യാർ ക്ഷേത്രത്തിന്റെ വടക്ക്, കിഴക്ക് ഭാഗങ്ങളെ തൊട്ടൊഴുകിപ്പൊരുന്നു. നെയ്യാറിലെ ജലം തന്നെയാണ് ഇവിടെ അഭിഷേകത്തിനും നിവേദ്യത്തിനുമെല്ലാം ഉപയോഗിയ്ക്കുന്നത്. അതിനാൽ, ക്ഷേത്രത്തിൽ കുളവും കിണറുമില്ല.
    ക്ഷേത്രത്തിന്റെ വടക്ക്, കിഴക്ക്, തെക്ക് ഭാഗങ്ങളിൽ പ്രത്യേകിച്ചൊന്നും തന്നെ കാണേണ്ടതില്ല. തെക്കുപടിഞ്ഞാറുഭാഗത്ത് കിഴക്കോട്ട് ദർശനമായി ഗണപതി, അയ്യപ്പൻ, നാഗദൈവങ്ങൾ എന്നിവരുടെ പ്രതിഷ്ഠകളുണ്ട്. ഇവർക്ക് വിശേഷാൽ പൂജകൾ നടത്തിപ്പോരുന്നു.
    ശ്രീകോവിൽ...
    ചതുരാകൃതിയിൽ തീർത്ത ഒറ്റനില ശ്രീകോവിലാണ് ക്ഷേത്രത്തിലുള്ളത്. വളരെ ചെറുതാണെങ്കിലും ചുവർച്ചിത്രങ്ങളും ദാരുശില്പങ്ങളും കൊണ്ട് മനോഹരമാക്കിയിട്ടുണ്ട് ശ്രീകോവിൽ. കരിങ്കല്ലിൽ തീർത്ത ശ്രീകോവിലിന്റെ മേൽക്കൂര ചെമ്പുമേഞ്ഞിട്ടുണ്ട്. മുകളിൽ സ്വർണ്ണത്താഴികക്കുടം ശോഭിച്ചുനിൽക്കുന്നു. അകത്ത് രണ്ടുമുറികളുണ്ട്. അവയിൽ കിഴക്കുഭാഗത്തുള്ളതാണ് വിഗ്രഹം പ്രതിഷ്ഠിച്ച ഗർഭഗൃഹം. രണ്ടടിയോളം ഉയരം വരുന്ന പഞ്ചലോഹനിർമ്മിതമായ ശ്രീകൃഷ്ണവിഗ്രഹം പടിഞ്ഞാറോട്ട് ദർശനമായി കുടികൊള്ളുന്നു. രണ്ടുകൈകളിലും വെണ്ണ പിടിച്ചുനിൽക്കുന്ന ഭഗവാനാണ് ഇവിടെയുള്ളത്. മനോഹരമായ വിഗ്രഹം വിഷുനാളിൽഅസ്തമയസൂര്യന്റെ കിരണങ്ങളേറ്റ് തിളങ്ങുന്ന കാഴ്ച കാണാം. വിശ്വപ്രകൃതിയുടെ മൂലതേജസ്സിനെ ആവാഹിച്ചുകൊണ്ട് ശ്രീകൃഷ്ണഭഗവാൻ, നെയ്യാറ്റിൻകരയിലെ ശ്രീലകത്ത് വെണ്ണക്കണ്ണനായി വാഴുന്നു.
    ശ്രീകോവിലിന്റെ ചുറ്റുമുള്ള ചുവർച്ചിത്രങ്ങളിൽ ശ്രീകൃഷ്ണലീല, ദശാവതാരം തുടങ്ങിയ രൂപങ്ങൾക്കാണ് കൂടുതൽ പ്രാധാന്യം. വടക്കുഭാഗത്ത് ഓവ് കാണാം. ഭഗവാന് അഭിഷേകം ചെയ്യുന്ന ജലം ഇതിലൂടെ ഒഴുകി നെയ്യാറിലെത്തുന്നു.
    നാലമ്പലം....
    ശ്രീകോവിലിനെ ചുറ്റിപ്പറ്റി നാലമ്പലം പണിതിരിയ്ക്കുന്നു. വളരെ ചെറിയ നാലമ്പലമാണിവിടെ. എടുത്തുപറയത്തക്ക സവിശേഷതകളൊന്നും തന്നെ നാലമ്പലത്തിനില്ല. നാലമ്പലത്തിലേയ്ക്കുള്ള പ്രവേശനകവാടത്തിനിരുവശവും വാതിൽമാടങ്ങൾ കാണാം. ഭക്തർ ഇവ നാമജപത്തിനും വിശ്രമത്തിനുമായി ഉപയോഗിയ്ക്കുന്നു. നാലമ്പലത്തിന്റെ തെക്കുകിഴക്കേമൂലയിൽ പതിവുപോലെ തിടപ്പള്ളിയുണ്ട്.
    നാലമ്പലത്തിനകത്ത് ശ്രീകോവിലിന്റെ ചുറ്റുമായി അകത്തെ ബലിവട്ടം പണിതിരിയ്ക്കുന്നു. അഷ്ടദിക്പാലകർ (പടിഞ്ഞാറ്-വരുണൻ, വടക്കുപടിഞ്ഞാറ്-വായു, വടക്ക്-കുബേരൻ, വടക്കുകിഴക്ക്-ഈശാനൻ, കിഴക്ക്-ഇന്ദ്രൻ, തെക്കുകിഴക്ക്-അഗ്നി, തെക്ക്-യമൻ, തെക്കുപടിഞ്ഞാറ്-നിര്യതി), സപ്തമാതൃക്കൾ(ബ്രാഹ്മി/ബ്രഹ്മാണി, വൈഷ്ണവി, മഹേശ്വരി, ഇന്ദ്രാണി, വരാഹി, കൗമാരി, ചാമുണ്ഡി), വീരഭദ്രൻ, ഗണപതി, ശാസ്താവ്, സുബ്രഹ്മണ്യൻ, ദുർഗ്ഗാദേവി, ബ്രഹ്മാവ്, അനന്തൻ, നിർമ്മാല്യധാരി (ഇവിടെ വിഷ്വക്സേനൻ) എന്നിവരെ പ്രതിനിധീകരിയ്ക്കുന്ന ബലിക്കല്ലുകൾ ഇവിടെ കാണാം. ശീവേലിസമയത്ത് ഇവയിൽ ബലിതൂകുന്നു. ബലിക്കല്ലുകളിൽ ചവിട്ടാനോ തൊട്ടു തലയിൽ വയ്ക്കാനോ പാടില്ല.
    നമസ്കാരമണ്ഡപം....
    ശ്രീകോവിലിന്റെ മുന്നിൽ സമചതുരാകൃതിയിൽ നമസ്കാരമണ്ഡപം പണിതിരിയ്ക്കുന്നു. നാലുകാലുകളോടുകൂടിയ വളരെ ചെറിയൊരു മണ്ഡപമാണിത്. അതിനാൽ, പൂജാരിയ്ക്ക് നമസ്കരിയ്ക്കാനുള്ള സൗകര്യം ഇവിടെയില്ല. മണ്ഡപത്തിന്റെ കിഴക്കേ അറ്റത്ത് ഒരു ഗരുഡപ്രതിമയുണ്ട്. ഭഗവാനെ നോക്കിത്തൊഴുന്ന ഭാവത്തിലാണ് ഗരുഡൻ കുടികൊള്ളുന്നത്.
    ക്ഷേത്ര പ്രതിഷ്ഠ...
    നെയ്യാറ്റിൻകര ഉണ്ണിക്കണ്ണൻ
    നെയ്യാറ്റിൻകര ക്ഷേത്രത്തിലെ മുഖ്യപ്രതിഷ്ഠ. ഇരുകൈകളിലും വെണ്ണ പിടിച്ചുനിൽക്കുന്ന ബാലരൂപത്തിലുള്ള ശ്രീകൃഷ്ണ ഭഗവാനാണ് നെയ്യാറ്റിൻകര ഉണ്ണിക്കണ്ണൻ. രണ്ടടിയോളം ഉയരം വരുന്ന പഞ്ചലോഹ നിർമ്മിതമായ വിഗ്രഹം പടിഞ്ഞാറോട്ട് ദർശനമായി പ്രതിഷ്ഠിയ്ക്കപ്പെട്ടിരിയ്ക്കുന്നു. കൃഷ്ണശിലയിൽ തീർത്ത വിഗ്രഹമാണ് ആദ്യം പ്രതിഷ്ഠിയ്ക്കാൻ നിർദ്ദേശിച്ചിരുന്നതെന്നും, എന്നാൽ പ്രതിഷ്ഠയ്ക്ക് വിഗ്രഹം അനുയോജ്യമല്ലെന്ന് കണ്ടെത്തിയപ്പോൾ പഞ്ചലോഹവിഗ്രഹം പ്രതിഷ്ഠിയ്ക്കുകയുമായിരുന്നു എന്നുമാണ് കഥ. ഇരുകൈകളിലും വെണ്ണ പിടിച്ചുനിൽക്കുന്ന ഭാവമായതിനാൽ വെണ്ണയാണ് ഭഗവാന്റെ പ്രധാന നിവേദ്യം. പൂജാസമയത്ത്, മറ്റുനിവേദ്യങ്ങളുണ്ടെങ്കിലും ഭഗവാന് വെണ്ണ സമർപ്പിച്ചുകൊണ്ടിരിയ്ക്കും. വെണ്ണ കൂടാതെ പാൽപ്പായസം, അപ്പം, അട, അവിൽ, കളഭാഭിഷേകം, ഉദയാസ്തമനപൂജ തുടങ്ങിയവയും ഭഗവാന്റെ പ്രധാന വഴിപാടുകളാണ്.
    ഉപദേവതകൾ...
    ഗണപതി...
    നാലമ്പലത്തിനുപുറത്ത് തെക്കുപടിഞ്ഞാറുഭാഗത്ത് പ്രത്യേകം ശ്രീകോവിലിലാണ് ഗണപതിഭഗവാന്റെ പ്രതിഷ്ഠ. കിഴക്കോട്ട് ദർശനം. മുഖപ്പോടുകൂടിയ ചെറിയ ശ്രീകോവിലാണ് ഗണപതിയ്ക്ക്. സാധാരണ വിഗ്രഹങ്ങളുടെ അതേ രൂപവും ഭാവവുമാണ് ഇവിടത്തെ വിഗ്രഹത്തിനും. ഗണപതിഹോമം, ഒറ്റയപ്പം, മോദകം, കറുകമാല തുടങ്ങിവയാണ് ഗണപതിയുടെ പ്രധാന വഴിപാടുകൾ.
    അയ്യപ്പൻ....
    ഗണപതിയുടെ ശ്രീകോവിലിനടുത്തുതന്നെയാണ് സഹോദരനായ അയ്യപ്പന്റെയും പ്രതിഷ്ഠ. കിഴക്കോട്ട് ദർശനമായി കുടികൊള്ളുന്ന അയ്യപ്പന്റെ മുന്നിലാണ് ശബരിമല തീർത്ഥാടകർ മാലയിടുന്നതും കെട്ടുനിറയ്ക്കുന്നതുമെല്ലാം. നെയ്യഭിഷേകം, അപ്പം, അട, എള്ളുപായസം തുടങ്ങിയവയാണ് അയ്യപ്പന്റെ പ്രധാന വഴിപാടുകൾ.
    നാഗദൈവങ്ങൾ.
    ഗണപതിയുടെയും അയ്യപ്പന്റെയും പ്രതിഷ്ഠകൾക്കടുത്താണ് നാഗദൈവങ്ങളുടെയും പ്രതിഷ്ഠ. മേൽക്കൂരയില്ലാത്ത തറയിലാണ് പ്രതിഷ്ഠ. നാഗരാജാവായി അനന്തനുംനാഗയക്ഷിയും പരിവാരങ്ങളുമടങ്ങുന്നതാണ് പ്രതിഷ്ഠ. നൂറും പാലും, മഞ്ഞൾപ്പൊടി അഭിഷേകം എന്നിവയാണ് പ്രധാന വഴിപാടുകൾ.
    നിത്യപൂജകൾ....
    നിത്യേന അഞ്ചു പൂജകളും മൂന്നുശീവേലികളുമുള്ള മഹാക്ഷേത്രമാണ് നെയ്യാറ്റിൻകര ശ്രീകൃഷ്ണസ്വാമിക്ഷേത്രം.

    *ഇടുക്കി ജില്ലയിലെ തൊടുപുഴയ്‌ക്കടുത്തുള്ള ഇടവെട്ടി ശ്രീകൃഷ്‌ണ സ്വാമി ക്ഷേത്രം

    ഇടുക്കി ജില്ലയിലെ തൊടുപുഴയ്‌ക്കടുത്തുള്ള  ഇടവെട്ടി ശ്രീകൃഷ്‌ണ സ്വാമി ക്ഷേത്രം
    ഇടവെട്ടി ഔഷധസേവ ഇന്ന് (2018 ആഗസ്റ്റ് 1 കർക്കിടകം 16)- ഒരുനേരം ഔഷധം ഒരാണ്ട് സൗഖ്യം.
    *ഇടുക്കി ജില്ലയിലെ തൊടുപുഴയ്‌ക്കടുത്തുള്ള ഇടവെട്ടി എന്ന സ്ഥലത്താണ് ഇടവെട്ടി ശ്രീകൃഷ്‌ണ സ്വാമി ക്ഷേത്രം സ്ഥിതിചെയ്യുന്നത്. എല്ലാവര്‍ഷവും കര്‍ക്കടകം 16-ന്‌ ക്ഷേത്രത്തിൽ നടത്തി വരുന്നു ഔഷധസേവ വളരെ പ്രസിദ്ധമാണ്*

    *എല്ലാ ക്ഷേത്രങ്ങള്‍ക്കും അവിടുത്തെ ചൈതന്യം ഏറ്റവും ദീപ്തമായി പ്രകാശിക്കുന്ന ഒരു പുണ്യദിനമുണ്ട്. ശബരിമലയില്‍ മകരവിളക്കും, ഗുരുവായൂര്‍ ഏകാദശിയും, ചോറ്റാനിക്കര മകം തൊഴലും, ആറ്റുകാല്‍ പൊങ്കാലയും വൈക്കത്തഷ്ടമി ദര്‍ശനവും ഉദാഹരണങ്ങള്‍. രോഗഹരമായ ചൈതന്യപ്രവാഹത്തോടെ പരിശോഭിക്കുന്ന ഇടവെട്ടി ശ്രീകൃഷ്ണ ഭഗവാന്റെ പുണ്യദര്‍ശനത്തിനും പ്രസാദസേവയ്ക്കും ഏറ്റവും ഉത്തമമായി ആചരിച്ചുവരുന്ന പുണ്യദിനമാണ് കര്‍ക്കടകം 16-ലെ ഔഷധസേവ.*
    *കാലാവസ്ഥയുടെ പ്രത്യേകതകള്‍ കൊണ്ടും മറ്റും രോഗം വരുന്നതിന് ഏറ്റവും സാധ്യതയുള്ള കാലം കര്‍ക്കിടകമാസമാണല്ലോ. അതുകൊണ്ടുതന്നെ കര്‍ക്കടകമാസത്തിലെ മധ്യദിനത്തില്‍ രോഗഹരമായ ചൈതന്യത്താല്‍ പരിശോഭിക്കുന്ന ഇടവെട്ടി ശ്രീകൃഷ്ണഭഗവാന്റെ തിരുസന്നിധിയിലിരുന്ന്, പ്രാര്‍ത്ഥനയോടെ, ക്ഷേത്രത്തില്‍നിന്നും നല്‍കുന്ന ഔഷധം സേവിക്കുന്നതാണ് ഈ ചടങ്ങ്.*
    *ഇടുക്കി ജില്ലയിലെ തൊടുപുഴയ്‌ക്കടുത്തുള്ള ഇടവെട്ടി ശ്രീകൃഷ്‌ണസ്വാമി ക്ഷേത്രത്തില്‍ എല്ലാവര്‍ഷവും കര്‍ക്കടകം 16-ന്‌ ഔഷധസേവ നടക്കാറുണ്ടെങ്കിലും ഭഗവാന്റെ ധന്വന്തരീ ചൈതന്യപ്രഭാവം ലോകമെങ്ങും അറിയാന്‍ തുടങ്ങിയത്‌ ചിക്കുന്‍ഗുനിയ പടര്‍ന്നുപിടിച്ച വര്‍ഷമായിരുന്നു.*
    *ഔഷധം സേവിച്ച ഒരാള്‍ക്കുപോലും ചിക്കുന്‍ഗുനിയ പിടിപെട്ടില്ല. മാധ്യമങ്ങള്‍ ഇത്‌ വാര്‍ത്തയാക്കിയില്ലെങ്കിലും ഈ അത്ഭുതം ഔഷധം സേവിച്ച നൂറുകണക്കിനാളുകള്‍ വാമൊഴിയായി ലോകമെങ്ങും പടര്‍ത്തി.*
    *തൊട്ടടുത്ത വര്‍ഷത്തെ ഔഷധസേവ മുതലാണ്‌ ഇടവെട്ടി ഔഷധസേവയ്‌ക്ക് സംസ്‌ഥാനത്തിന്‌ പുറത്തുനിന്നും ഭക്‌തജനപ്രവാഹം ഉണ്ടാകാന്‍ തുടങ്ങിയത്‌.*
    *പിന്നീട്‌ സംഭവിച്ചത്‌ അത്ഭുതങ്ങളുടെ നീണ്ട പ്രവാഹമായിരുന്നു. ഷുഗര്‍, പ്രഷര്‍, കൊളസ്‌ട്രോള്‍ തുടങ്ങി, ഹാര്‍ട്ടിന്‌ ബൈപാസിന്‌ തീയതി നിശ്‌ചയിച്ച കേസുവരെ ഓപ്പറേഷന്‍ കൂടാതെ സുഖംപ്രാപിച്ച അനുഭവങ്ങള്‍.*
    *ശാസ്‌ത്രത്തിന്റെ ദൃഷ്‌ടിയില്‍ ഇനിയും വിശദീകരണം നില്‍കുവാന്‍ സാധിക്കാത്ത ഈ അനുഭവങ്ങളെ ഭക്‌തജനങ്ങള്‍ കാണുന്നത്‌ ഭഗവാന്റെ ധന്വന്തരീചൈതന്യപ്രവാഹമായാണ്‌.*
    *ശിലാവിഗ്രഹത്തില്‍ നിറഞ്ഞു നില്‍ക്കുന്നത്‌ വൈഷ്‌ണവ ശക്‌തിയായ ധന്വന്തരീമൂര്‍ത്തിയുടെ ചൈതന്യമായതിനാല്‍, ഈ ചൈതന്യം ഏറ്റവും ദീപ്‌തമായ കര്‍ക്കടകം 16-ന്‌* *ക്ഷേത്രത്തിലെത്തി ഔഷധം സേവിച്ചാല്‍ രോഗം ശമിക്കുമെന്നുള്ളതാണ്‌ ആയിരക്കണക്കിന്‌ ഭക്‌തജനങ്ങളുടെ അനുഭവസാക്ഷ്യം.*
    *ഒരു നേരത്തെ ഔഷധസേവകൊണ്ട്‌ ഒരുവര്‍ഷം മുഴുവനും സര്‍വ്വരോഗങ്ങള്‍ക്കും ശമനം ലഭിക്കുന്ന പുണ്യദിനമാണ്‌ ഈ വരുന്ന കര്‍ക്കടകം 16 (2018 ഓഗസ്‌റ്റ് 1 ബുധനാഴ്‌ച) രാവിലെ 6 മണി മുതല്‍ ഔഷധസേവ ആരംഭിക്കും.*
    *വര്‍ഷങ്ങള്‍ക്കുമുമ്പുള്ള സംഭവമാണ്‌. ആദിവാസികള്‍, ഔഷധം തയ്യാറാക്കുന്നതിന്‌ മുമ്പ്‌ അതിനുള്ള പച്ചമരുന്നുകള്‍ പറിച്ച്‌, ഇടവെട്ടി ക്ഷേത്രത്തിന്‌ മുന്നിലെ ചിറയില്‍ മുങ്ങിക്കുളിച്ച്‌, ക്ഷേത്രമണ്ഡപത്തില്‍ കൊണ്ടുവച്ച്‌ പ്രാര്‍ത്ഥിച്ച്‌ കുറച്ചു ദിവസങ്ങള്‍ക്കുശേഷം തിരികെ കൊണ്ടുപോയി ഔഷധം ഉണ്ടാക്കിയിരുന്നു. പഴമക്കാര്‍ ഇപ്പോഴും അക്കാര്യം ഓര്‍ക്കുന്നു. ക്ഷേത്രത്തിന്‌ മുന്നിലെ ചിറയില്‍ കുളിച്ചുതൊഴുത്‌ കൊടിയ വാതരോഗങ്ങള്‍ ശമിപ്പിച്ച സംഭവവും അവര്‍ മറന്നിട്ടില്ല.*
    *അയ്യായിരം വര്‍ഷങ്ങള്‍ക്കുമപ്പുറമുള്ള വിസ്മയകരമായ ചരിത്രമാണ് ഈ ക്ഷേത്രത്തിനുള്ളത്. പഞ്ചപാണ്ഡവരുടെ വനവാസകാലം. നാനാ ഭാരതത്തിലും അവര്‍ യാത്ര ചെയ്തു. അതിന്റെ ഭാഗമായി കേരളത്തിലും എത്തി. കേരളത്തിലെ പല ഭാഗങ്ങളിലും പാണ്ഡവര്‍ ചെറിയ കാലത്തേക്കെങ്കിലും താമസിച്ചിരുന്നതിന്റെ ഐതിഹ്യങ്ങളും തിരുശേഷിപ്പുകളും അടയാളങ്ങളും ഇന്നും കാണാം. അക്കാലത്ത് ഒരിക്കല്‍ അവര്‍ ചുരുങ്ങിയ കാലം തൊടുപുഴയിലും തങ്ങുകയുണ്ടായി.*
    *പഞ്ചപാണ്ഡവര്‍ പൂര്‍ണരായ വിഷ്ണു (കൃഷ്ണ) ഭക്തരാണ്. അഞ്ചുപേരും ഭാരതത്തില്‍ നിരവധി വിഷ്ണുക്ഷേത്രങ്ങള്‍ പ്രതിഷ്ഠിച്ചിട്ടുമുണ്ട്. പാണ്ഡവര്‍ തൊടുപുഴയുടെ പരിസരങ്ങളില്‍ തങ്ങിയ കാലത്ത് ഈ പ്രദേശത്തും അഞ്ചു വിഷ്ണുക്ഷേത്രങ്ങള്‍ സ്ഥാപിക്കുകയുണ്ടായി. അവയാണ് തൊടുപുഴ, കോലാനി, മുട്ടം, ഇടവെട്ടി, പെരുമ്പിള്ളിച്ചിറ എന്നീ ക്ഷേത്രങ്ങള്‍.*
    *തൊടുപുഴ ക്ഷേത്രം, ധര്‍മ്മപുത്രനും പാണ്ഡവരില്‍ അഗ്രജനുമായ യുധിഷ്ഠിരനാണ് പ്രതിഷ്ഠിച്ചിട്ടുള്ളത്. (ഈ പ്രതിഷ്ഠാവിഗ്രഹം ദീര്‍ഘകാലം അപ്രത്യമായിരുന്നു എന്നും പിന്നീട് ഒരു യോഗീശ്വരന്‍ കണ്ടെത്തി പുനഃപ്രതിഷ്ഠിച്ചുവെന്നും ചരിത്രം) കോലാനിയിലെ വിഷ്ണുക്ഷേത്രം വായുദേവന്റെ പുത്രനായ ഭീമസേനനാണ് പ്രതിഷ്ഠിച്ചത്.*
    *കോലാനിക്ക് സമീപമുള്ള ഉറവപ്പാറയിലും മറ്റും ഭീമസേനന്റെ ചില ചരിത്രശേഷിപ്പുകള്‍ ഇപ്പോഴും കാണാം. ദേവേന്ദ്രന്റെ പുത്രനായ അര്‍ജുനനാണ് മുട്ടം ശ്രീകൃഷ്ണസ്വാമിക്ഷേത്ര പ്രതിഷ്ഠ നടത്തിയത്. മേല്‍പ്പറഞ്ഞ മൂന്നു വിഷ്ണുക്ഷേത്രങ്ങളും (കുന്തീപുത്രന്മാര്‍ പ്രതിഷ്ഠിച്ചവ) കിഴക്കോട്ട് ദര്‍ശനമായിട്ടും മറ്റ് രണ്ടെണ്ണം പടിഞ്ഞാറോട്ട് ദര്‍ശനമായിട്ടുമാണ് കാണപ്പെടുന്നത്.*
    *സൗന്ദര്യത്തിന്റെ മൂര്‍ത്തിമദ്ഭാവങ്ങളും ദേവന്മാരുടെ ഭിഷഗ്വരന്മാരും ആരോഗ്യശാസ്ത്രമായ ആയുര്‍വേദത്തിന്റെ ആചാര്യന്മാരുമായ അശ്വനീദേവകളുടെ പുത്രനായ നകുലനാണ് ഇടവെട്ടി ക്ഷേത്ര പ്രതിഷ്ഠ നടത്തിയത്. ലോകമെങ്ങും സൗഖ്യം നിറയ്ക്കുക എന്ന നകുലന്റെ മഹത്തായ സങ്കല്പമാണ് ഇടവെട്ടി ശ്രീകൃഷ്ണഭഗവാന്റെ ചൈതന്യത്തിന് നിദാനം.*

    2018, ജൂലൈ 31, ചൊവ്വാഴ്ച

    കരിവെള്ളൂർ മഹാദേവക്ഷേത്രം



    കരിവെള്ളൂർ മഹാദേവക്ഷേത്രം


    Jump to navigationJump to search
    കരിവെള്ളൂർ മഹാദേവക്ഷേത്രം
    കരിവെള്ളൂർ ക്ഷേത്രഗോപുരം
    കരിവെള്ളൂർ ക്ഷേത്രഗോപുരം

    കണ്ണൂർ ജില്ലയിലെ പയ്യന്നൂരിനടുത്ത് കരിവെള്ളൂർ ഗ്രാമത്തിൽ സ്ഥിതിചെയ്യുന്ന പുരാതന മഹാക്ഷേത്രമാണ് കരിവെള്ളൂർ മഹാദേവക്ഷേത്രം. പഴയ കേരളത്തിലെ നൂറ്റെട്ട് ശിവക്ഷേത്രങ്ങളിൽപറയപ്പെടുന്ന ശിവക്ഷേത്രമാണിത്.[1]വൈഷ്ണവാംശഭൂതനായ ശ്രീ പരശുരാമനാൽ പ്രതിഷ്ഠിക്കപ്പെട്ടു എന്ന് ഐതിഹ്യമുള്ള ഈ ക്ഷേത്രത്തിലെ പ്രധാന പ്രതിഷ്ഠയായ 'കരിവെള്ളൂരപ്പൻ' കരിവെള്ളൂർ ദേശത്തിന്റെ ദേശനാഥനായി അറിയപ്പെടുന്നു. [2]കരിവെള്ളൂർ ദേശത്തിലെ രണ്ടു മഹാശിവക്ഷേത്രങ്ങളിൽ ഒന്നാണ് ഈ ക്ഷേത്രം; രണ്ടാമത്തെ ശിവക്ഷേത്രം പുത്തൂർ മഹാദേവക്ഷേത്രമാണ്.

      ഐതിഹ്യം]

      കരിവെള്ളൂർ മഹാദേവക്ഷേത്രം

      ചരിത്രം

      ക്ഷേത്ര നിർമ്മിതി

      ശ്രീകോവിൽ

      നാലമ്പലം

      നമസ്കാര മണ്ഡപം

      പൂജാവിധികളും, വിശേഷങ്ങളും

      കേരളത്തിൽ അപൂർവ്വമായ മത്ത വിലാസം കൂത്ത്, വിരുത്തിക്കൂത്ത് എന്നിവ എല്ലാവർഷവും തുലാമാസത്തിൽ കരിവെള്ളൂർ ശിവക്ഷേത്രത്തിൽ അരങ്ങേറുന്നു..കരിവെള്ളൂർ ശിവക്ഷേത്രത്തിൽ കൂത്ത്‌ വഴിപാടായി നടത്തിയാൽ കുട്ടികളുണ്ടുകുമെന്ന്‌ ഭക്തർ വിശ്വസിക്കുന്നു.

      കേരളത്തിലെ അപൂർവ്വം ശിവക്ഷേത്രങ്ങളിൽ മാത്രമേ മത്തവിലാസം കൂത്ത് നടക്കാറുള്ളൂ. ആദ്യ രണ്ട് ദിവസവും പുറപ്പാടും മൂന്നാംദിവസം കപാലി വേഷവും അരങ്ങിലെത്തും. ഭക്തരുടെ പ്രാർഥനയായാണ് മത്തവിലാസം കൂത്ത് അവതരിപ്പിക്കുന്നത്...
      ബി.സി.500നും എ.ഡി.300നും ഇടയിലുള്ള മഹാശിലാ സംസ്ക്കാരത്തിൻറെ അവശിഷ്ടങ്ങൾ കരിവെള്ളൂർ-പെരളം പഞ്ചായത്തിൻറെ വിവിധ ഭാഗങ്ങളിലായി കണ്ടെത്തിയിട്ടുണ്ട്.