കരിവെള്ളൂർ മഹാദേവക്ഷേത്രം
കരിവെള്ളൂർ മഹാദേവക്ഷേത്രം | |
---|---|
കരിവെള്ളൂർ ക്ഷേത്രഗോപുരം
| |
കണ്ണൂർ ജില്ലയിലെ പയ്യന്നൂരിനടുത്ത് കരിവെള്ളൂർ ഗ്രാമത്തിൽ സ്ഥിതിചെയ്യുന്ന പുരാതന മഹാക്ഷേത്രമാണ് കരിവെള്ളൂർ മഹാദേവക്ഷേത്രം. പഴയ കേരളത്തിലെ നൂറ്റെട്ട് ശിവക്ഷേത്രങ്ങളിൽപറയപ്പെടുന്ന ശിവക്ഷേത്രമാണിത്.[1]. വൈഷ്ണവാംശഭൂതനായ ശ്രീ പരശുരാമനാൽ പ്രതിഷ്ഠിക്കപ്പെട്ടു എന്ന് ഐതിഹ്യമുള്ള ഈ ക്ഷേത്രത്തിലെ പ്രധാന പ്രതിഷ്ഠയായ 'കരിവെള്ളൂരപ്പൻ' കരിവെള്ളൂർ ദേശത്തിന്റെ ദേശനാഥനായി അറിയപ്പെടുന്നു. [2]. കരിവെള്ളൂർ ദേശത്തിലെ രണ്ടു മഹാശിവക്ഷേത്രങ്ങളിൽ ഒന്നാണ് ഈ ക്ഷേത്രം; രണ്ടാമത്തെ ശിവക്ഷേത്രം പുത്തൂർ മഹാദേവക്ഷേത്രമാണ്.
ഐതിഹ്യം]
ചരിത്രം
ക്ഷേത്ര നിർമ്മിതി
ശ്രീകോവിൽ
നാലമ്പലം
നമസ്കാര മണ്ഡപം
പൂജാവിധികളും, വിശേഷങ്ങളും
കേരളത്തിൽ അപൂർവ്വമായ മത്ത വിലാസം കൂത്ത്, വിരുത്തിക്കൂത്ത് എന്നിവ എല്ലാവർഷവും തുലാമാസത്തിൽ കരിവെള്ളൂർ ശിവക്ഷേത്രത്തിൽ അരങ്ങേറുന്നു..കരിവെള്ളൂർ ശിവക്ഷേത്രത്തിൽ കൂത്ത് വഴിപാടായി നടത്തിയാൽ കുട്ടികളുണ്ടുകുമെന്ന് ഭക്തർ വിശ്വസിക്കുന്നു.
കേരളത്തിലെ അപൂർവ്വം ശിവക്ഷേത്രങ്ങളിൽ മാത്രമേ മത്തവിലാസം കൂത്ത് നടക്കാറുള്ളൂ. ആദ്യ രണ്ട് ദിവസവും പുറപ്പാടും മൂന്നാംദിവസം കപാലി വേഷവും അരങ്ങിലെത്തും. ഭക്തരുടെ പ്രാർഥനയായാണ് മത്തവിലാസം കൂത്ത് അവതരിപ്പിക്കുന്നത്...
ബി.സി.500നും എ.ഡി.300നും ഇടയിലുള്ള മഹാശിലാ സംസ്ക്കാരത്തിൻറെ അവശിഷ്ടങ്ങൾ കരിവെള്ളൂർ-പെരളം പഞ്ചായത്തിൻറെ വിവിധ ഭാഗങ്ങളിലായി കണ്ടെത്തിയിട്ടുണ്ട്.