2018, സെപ്റ്റംബർ 11, ചൊവ്വാഴ്ച

പയ്യന്നൂർ സുബ്രഹ്മണ്യസ്വാമിക്ഷേത്രം കണ്ണൂർ


പയ്യന്നൂർ സുബ്രഹ്മണ്യസ്വാമിക്ഷേത്രം


കണ്ണൂർ ജില്ലയുടെ വടക്കേ അറ്റത്ത് പയ്യന്നൂർ നഗരത്തിൽ സ്ഥിതിചെയ്യുന്ന പ്രസിദ്ധമായ ഒരു ക്ഷേത്രമാണ് പയ്യന്നൂർ സുബ്രഹ്മണ്യസ്വാമിക്ഷേത്രം. പയ്യന്നൂർ നഗരത്തിന്റെ ഒത്ത നടുക്ക്പെരുമ്പപ്പുഴയുടെ തീരത്താണ് ഈ ക്ഷേത്രം. ഈ ക്ഷേത്രത്തിൽ അത്യുഗ്രമൂർത്തിയായ "സുബ്രഹ്മണ്യസ്വാമിയാണ്" പ്രതിഷ്ഠ. ദേവസേനാധിപതി സങ്കല്പത്തിൽ താരകാസുരവധത്തിന് ശേഷമുള്ള ഭാവമാണിത്. "പയ്യന്നൂർ പെരുമാൾ" എന്ന പേരിലറിയപ്പെടുന്ന ഈ മുരുകന്റെ ക്ഷേത്രത്തെ കേരളത്തിലെ പഴനി ആയാണ് കണക്കാക്കപ്പെടുന്നത്.[1] കൂടാതെ ധാരാളം ഉപദേവതകളുമുണ്ട്. ഏറെ ചരിത്രപ്രാധാന്യമുളള ക്ഷേത്രമാണ് പയ്യന്നൂർ സുബ്രഹ്മണ്യസ്വാമിക്ഷേത്രം.നന്പൂതിരിമാരുടെ ഗ്രാമക്ഷേത്രമാണ്.മുപ്പത്തിരണ്ട് നന്പൂതിരിഗ്രാമങ്ങളില് വടക്കേ അററത്തെ ആദ്യത്തെ നന്പൂതിരി ഗ്രാമമാണ് പയ്യന്നൂർ. ഈ ഗ്രാമത്തിലെ പതിനാറ് ഇല്ലക്കാരാണ് ഇവിടുത്തെ ഊരാളര്. പരശുരാമനാല് പ്രതിഷ്ടിക്കപ്പെട്ടതാണ് ഈ ക്ഷേത്രം. പരശുരാമശാസനകള് പാലിക്കപ്പെടുന്ന ക്ഷേത്രവുമാണ്.ക്ഷത്രിയര്ക്ക് പ്രവേശനമില്ല.രാജകീയ അടയാളങ്ങൾ ഒന്നും തന്നെ പാടില്ല.ഉല്സവത്തിന് ആന എഴുന്നളളിപ്പ് പാടില്ല.സദ്യക്ക് പപ്പടം പാടില്ല ഇങ്ങനെ. ഇന്ന് കാണുന്ന ക്ഷേത്രം പ്രധാന ഊരാളകുടുംബമായ താഴക്കാട്ട് മന വക പണിയിപ്പിച്ചതാണ്.മുഴുവൻ സ്വർണ്ണമയമായിരുന്ന പഴയ ക്ഷേത്രം ടിപ്പു കൊളളയടിച്ചു എന്നാണ് കേട്ടു കേളവി.

ക്ഷേത്രം

പരശുരാമനാണ് പയ്യന്നൂർ സുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തിൽ പ്രതിഷ്ഠ നടത്തിയത്. ബ്രഹ്മാണ്ഡ പരാണത്തിൽ ഗർഗ്ഗമുനി വനവാസക്കാലത്ത് പാണ്ഡവരോട് കേരളത്തെ പറ്റി പറയുമ്പോൾ, ഈ ക്ഷേത്രത്തെയും പയ്യന്നൂരിനെയും കുറിച്ച് സൂചിപ്പിക്കുന്നുണ്ട്.
പയ്യന്നൂരിന്റെ ചരിത്രവുമായി ഈ ക്ഷേത്രം ഏറെ ബന്ധപ്പെട്ടു കിടക്കുന്നു. പയ്യന്റെ ഊര് എന്ന അർത്ഥത്തിലാണ് നഗരത്തിനു ഈ പേരു വന്നത്. സുബ്രഹ്മണ്യനെ പയ്യൻ എന്നും വിശേഷിപ്പിക്കാറുണ്ട്
ക്ഷേത്രം രണ്ട് പ്രാവശ്യം നശിപ്പിക്കപ്പെട്ടിട്ടുണ്ട്, ഒരിക്കൽ അഗ്നി ബാധ മൂലവും മറ്റൊരിക്കൽ ടിപ്പുസുൽത്താന്റെ ആക്രമണത്തിലും. കൊല്ലവർഷം 964 -ൽ നടന്ന ടിപ്പുവിന്റെ ആക്രമണത്തിന് ശേഷം, 988 -ൽ ക്ഷേത്രത്തിന്റെ പുനർ നിർമ്മാണം ആരംഭിക്കുകയും, 1002 -ൽ ബിംബ പ്രതിഷ്‌ഠയും ബ്രഹ്മ കലശവും നടക്കുകയും ചെയ്തു. ആനിടിൽ രാമൻ എഴുത്തച്ഛൻ രചിച്ച കലശപ്പാട്ടിൽ ഈ അമ്പലത്തിന്റെ ശിലാപരിഗ്രഹം മുതൽ ബിംബ പ്രതിഷ്ഠ വരെ വർണ്ണിക്കപ്പെട്ടിരിക്കുന്നു.[2]
പന്ത്രണ്ടടി ഉയരമുള്ള ചുറ്റുമതിൽ ഈ ക്ഷേത്രത്തിന്റെ പ്രത്യേകതയാണ്, ചുറ്റുമതിലിനകതായി മൂന്നേറോളം വിസ്തൃതിയിൽ ക്ഷേത്രം സ്ഥിതി ചെയ്യുന്നു. രണ്ടുനിലകളുള്ള ശ്രീകോവിൽ ഗജപൃഷ്ഠമാതൃകയിലാണ് നിർമിച്ചിരിക്കുന്നത്. പ്രധാനമൂർത്തിയായ സുബ്രഹ്മണ്യൻ താരകാസുരനെ നിഗ്രഹിച്ചശേഷമുള്ള ഭാവത്തിൽ കിഴക്കോട്ട് ദർശനമായി കുടിയിരുത്തപ്പെട്ടിരിയ്ക്കുന്നു. ആറടി ഉയരമുണ്ട് ഈ വിഗ്രഹത്തിന്. സുബ്രഹ്മണ്യനെ കൂടാതെ ഗണപതിഭൂതത്താർഭഗവതിശാസ്താവ്പരശുരാമൻ എന്നി ദേവതകളെയും ഇവിടെ ആരാധിക്കുന്നു. ക്ഷേത്രസമീപത്തുതന്നെ ഒരു സർപ്പക്കാവുമുണ്ട്[3].നാലമ്പലത്തിനു മുമ്പിൽ കൊടിമരത്തിന്റെ സ്ഥാനത്ത് കന്യാഭഗവതി കുടിയിരിക്കുന്നു. കേരളത്തിലെ മറ്റ് ക്ഷേത്രങ്ങളിൽ നിന്നും ഇത് ഒരു പ്രത്യേകതയാണ്. മറ്റോരു പ്രത്യേകത ഈ ക്ഷേത്രത്തിന്റെ നിർമ്മിതിയിൽ കരിങ്കല്ല് വളരെ കുറച്ച് മാത്രമേ ഉപയോഗിച്ചിട്ടുള്ളു എന്നതാണ്. ഈ പ്രദേശത്ത് ലഭ്യമായ ഉറപ്പുള്ള വെട്ടുകല്ലാണ് ക്ഷേത്രത്തിന്റെ നിർമ്മിതിയിൽ പ്രധാനം. ക്ഷേത്രത്തിനു പുറത്ത് മുൻ വശത്തായി വിശാലമായ ക്ഷേത്രക്കുളം ഉണ്ട്. വെട്ടുകല്ലിൽ പടുത്ത് ഈ കുളം ഇതരദേശക്കാർക്ക് ഒരു ദൃശ്യം തന്നെ ആണ്.
കാവിവസ്ത്രം ധരിച്ച സന്യാസിമാർക്കും ഉപനയനമുള്ള ക്ഷത്രിയർക്കും ക്ഷേത്രത്തിനകത്ത് പ്രവേശനമില്ല. ഇവിടെ കൊടിമരമോ കൊടിയേറ്റമോ ഇല്ല എന്നതും ശ്രദ്ധേയമാണ്. ക്ഷേത്രാങ്ങനതിലുള്ള ഇലഞ്ഞി മരം എല്ലായ്പ്പോഴും പൂക്കാരുന്റെങ്കിലും ഒരിക്കലും കായ്ക്കാറില്ല.

ഐതിഹ്യം

ഐതിഹ്യമനുസരിച്ച് പരശുരാമൻ മഴുവെറിഞ്ഞു സിന്ധു സമുദ്രത്തിൽ നിന്നും വീണ്ടെടുത്ത കന്യാകുമാരി മുതൽ ഗോകർണം വരെയുള്ള കര 64 ഗ്രാമങ്ങളായി വിഭജിച്ചു. 32 മലയാള ഗ്രാമങ്ങളും 32 തുളു ഗ്രാമങ്ങളും. അവസാന മലയാള ഗ്രാമം പയ്യന്നൂർ ആയിരുന്നു. ശ്രീ സുബ്രമണ്യസ്വാമിക്ഷേത്രമായിരുന്നു പയ്യന്നുരിന്റെ ഗ്രാമക്ഷേത്രം. തുളുവന്നൂർ ആയിരുന്നു തൊട്ടടുത്ത തുളുഗ്രാമം.

വഴിപാടുകൾ

തണ്ണീരമൃതമാണ് പ്രധാന വഴിപാട്

തായിനേരി ശ്രീ കുറിഞ്ഞി ക്ഷേത്രം




തായിനേരി ശ്രീ കുറിഞ്ഞി ക്ഷേത്രം

തായിനേരി ശ്രീ കുറിഞ്ഞി ക്ഷേത്രം കളിയാട്ട മഹോത്സവം മകരമാസത്തിലാണ് നടക്കുക. പൂമാരുതൻ ദൈവം, മടയിൽ ചാമുണ്ഡി, രക്തചാമുണ്ഡി, പുതിയ ഭഗവതി, വിഷ്‌ണുമൂർത്തി, തീചാമുണ്ഡി എന്നീ തെയ്യങ്ങളും കാഴ്‌ചവരവും കരിമരുന്ന്‌ പ്രയോഗവും ഉണ്ടാവും. എല്ലാ ദിവസങ്ങളിലും കലാപരിപാടികളും ഉണ്ടാവും.

തുളുവന്നൂർ ശ്രീ മഹാവിഷ്ണു ക്ഷേത്രം




തുളുവന്നൂർ ശ്രീ മഹാവിഷ്ണു ക്ഷേത്രം

പയ്യന്നൂർ നഗരത്തിൽ നിന്ന് ൧.൫ കിലോ മീറ്റർ വടക്ക്-പടിഞ്ഞാർ മാറി പാൽത്തിരപ്പും പുഴയോരത്ത് സ്ഥിതി ചെയ്യുന്ന ഒരു മഹാവിഷ്ണു ക്ഷേത്രമാണ്‌ തുളിവന്നൂർ മഹാവിഷ്ണു ക്ഷേത്രം.ചതുർ ബാഹുവായ ശ്രീ മഹാവിഷ്ണുവാണ് പ്രധാന പ്രതിഷ്ഠ. ശ്രീ മഹാ ഗണപതി, ശ്രീ അയ്യപ്പൻ, ശ്രീ ഭഗവതി, നവഗ്രഹങ്ങൾ എന്നിവയാണ് ഉപ ദേവതകൾ.

ഐതിഹ്യം

ഐതിഹ്യമനുസരിച്ച് പരശുരാമൻ മഴുവെറിഞ്ഞു സിന്ധു സമുദ്രത്തിൽ നിന്നും വീണ്ടെടുത്ത കന്യാകുമാരി മുതൽ ഗോകർണം വരെയുള്ള കര ൬൪ ഗ്രാമങ്ങളായി വിഭജിച്ചു. ൩൨ മലയാള ഗ്രാമങ്ങളും ൩൨ തുളു ഗ്രാമങ്ങളും. അവസാന മലയാള ഗ്രാമം പയ്യന്നൂർ ആയിരുന്നു. ശ്രീ സുബ്രമണ്യ സ്വാമി ക്ഷേത്രമായിരുന്നു പയ്യന്നുരിന്റെ ഗ്രാമക്ഷേത്രം. തുളുവന്നൂർ ആയിരുന്നു തൊട്ടടുത്ത തുളുഗ്രാമം. തുളുവന്നൂർ ശ്രീ മഹാവിഷ്ണു ക്ഷേത്രം ആയിരുന്നു തുളുവന്നുരിന്റെ ഗ്രാമക്ഷേത്രം.

പരവൂർ പുറ്റിങ്ങൽ ദേവീക്ഷേത്രം




പരവൂർ പുറ്റിങ്ങൽ ദേവീക്ഷേത്രം

കൊല്ലം ജില്ലയിലെ പരവൂരിൽ സ്ഥിതിചെയ്യുന്ന ഒരു ഹൈന്ദവ ക്ഷേത്രമാണ് പുറ്റിങ്ങൽ ദേവീക്ഷേത്രം. "ആദിപരാശക്തിയുടെ" അവതാരമായ " ഭദ്രകാളിയാണ്" മുഖ്യ പ്രതിഷ്ഠ. ദുർഗ്ഗ, ലക്ഷ്മി, സരസ്വതി തുടങ്ങി വിവിധ ഭാവങ്ങളിലാണ്‌ ആരാധന. ദേവി ഉറുമ്പിൻപുറ്റിൽവസിക്കുന്നുവെന്നാണ് വിശ്വാസം] അതിനാലാണ് ക്ഷേത്രത്തിന് ആ പേരുലഭിച്ചത്. മീനമാസത്തിലെ ഭരണി നാളിലാണ് ക്ഷേത്രത്തിലെ ഉത്സവം. ഉത്സവത്തോടനുബന്ധിച്ച് അശ്വതി വിളക്ക്, കഥകളി, കമ്പടിക്കളി, മരമെടുപ്പ് എന്നിവയോടൊപ്പം വെടിക്കെട്ടും (മത്സരക്കമ്പം) നടത്താറുണ്ട്. വൃശ്ചികം 21 മുതൽ ഉത്സവദിനം വരെ തോറ്റംപാട്ട് നടത്തുന്നു. തുലാമാസത്തിലെ "നവരാത്രിയും" "വിദ്യാരംഭവും" പ്രധാനമാണ്. 2016 ഏപ്രിൽ 10-ന് പുലർച്ചെ 3:30-ന് ഉത്സവാഘോഷങ്ങളുമായി ബന്ധപ്പെട്ട് നടത്തിയ മത്സരക്കമ്പത്തിനിടയ്ക്ക് ഉണ്ടായ അപകടത്തിൽ നൂറിലധികം പേർ കൊല്ലപ്പെടുകയും മുന്നൂറിലേറെപേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു.[2] കേരളത്തിലെ ഏറ്റവും വലിയ വെടിക്കെട്ടപകടമായിരുന്നു ഇത്.

ഐതിഹ്യം

പുറ്റിങ്ങൽ ക്ഷേത്രം സ്ഥിതി ചെയ്യുന്ന ഈ പ്രദേശം നൂറ്റാണ്ടുകൾക്ക് മുൻപ് കാടു നിറഞ്ഞ ഒരു പ്രദേശമായിരുന്നു. ഒരിക്കൽ പുറ്റിങ്ങൽ ദേവിയും, ദേവിയുടെ സഹോദരിമാരും ഒരു യാത്ര പോകുന്ന വേളയിൽ ഇവിടെ എത്തിച്ചേർന്നു. ദാഹം തോന്നിയ ദേവിയും സഹോദരിമാരും പ്രസ്തുത സമയത്ത് ഇവിടെ തെങ്ങിൽ കയറിക്കൊണ്ടിരുന്ന ഒരു ഈഴവ സമുദായക്കാനോട് കുടിക്കുവാനായി കരിക്കിൻ വെള്ളം അവശ്യപെടുകയും തുടർന്ന് അദ്ദേഹം കരിക്ക് വെട്ടി ഇവർക്കെല്ലാം നൽകുകയും ചെയ്തു. അവർ അതു കുടിച്ചു ദാഹം ശമിപ്പിക്കുകയും ചെയ്തു. പക്ഷെ പുറ്റിങ്ങൽ ദേവിയ്ക്ക് നൽകിയ സമയത്ത് കരിയ്ക്ക് പൊട്ടിപോകുകയും, എന്നിട്ടും ദേവി അത് വാങ്ങി കുടിക്കുകയും ചെയ്തു. അയിത്ത ജാതിക്കാരനിൽനിന്നും പൊട്ടിയ കരിയ്ക്ക് വാങ്ങി കുടിച്ച ദേവിയെ കൂടെ ഉണ്ടായിരുന്ന സഹോദരങ്ങൾ ഇവിടെ ഉപേക്ഷിച്ചു പോയി.
അങ്ങനെ ഉപേക്ഷിക്കപ്പെട്ട ദേവി ഇവിടെതന്നെയുള്ള ഒരു മൺപുറ്റിൽ വസിക്കുകയും ചെയ്തു. കുറെ കാലങ്ങൾക്ക്ശേഷം ഇവിടെ പുല്ല് അരിഞ്ഞുകൊണ്ടിരുന്ന ഒരു കുറവ സമുദായത്തിൽപ്പെട്ട സ്ത്രീയുടെ അരിവാൾ ഈ പുറ്റിൽ കൊള്ളുകയും, മൺപുറ്റ് മുറിഞ്ഞു രക്തം വാർന്നുവരികയും ചെയ്തു. ഇതുകണ്ട് ഭയന്നു നിലവിളിച്ചോടിയ ആവർ അടുത്തുള്ള മൂപ്പന്റഴികം എന്ന ഈഴവ കുടുംബത്തെ വിവരം അറിയിക്കുകയുംചെയ്തു. ആ വീട്ടിലെ കാരണവർ അപ്പോൾ തന്നെ മൺപുറ്റ് നില്കുന്ന സ്ഥലം വന്നുകാണുയും, അയിത്താചാരം നില നിന്നിരുന്ന കാലം ആയിരുന്നതിനാൽ സമീപ പ്രദേശത്തെ നായർ തറവാടുകളിൽ വിവരം അറിയിച്ചു. പിന്നീട് ഇവരുടെയെല്ലാം നേതൃത്വത്തിൽ ദേവപ്രശ്നം വച്ച് ദേവിയുടെ സാന്നിധ്യം മനസ്സിലാക്കുകയും ചെയ്തു.
തുടർന്ന് ക്ഷേത്രം പണിയുന്നതിനുവേണ്ടി കിളിമാനൂർ രാജാവ് ഏതാണ്ട് 60 ഏക്കറോളം ഭൂമി പതിച്ചു നല്കുകയും ഇവിടെ പുറ്റിങ്ങൽ ദേവി ക്ഷേത്രം പണിയുകയും ചെയ്തു. പ്രതിഷ്ഠവിധി പ്രകാരം ഈഴവൻ തൊട്ടു തീണ്ടിയ ദേവിയെ പൂജികേണ്ടത് ഈഴവ സമുദായത്തിൽപ്പെട്ടവർ തന്നെ ആയിരിക്കണമെന്നാണ്. അത് ക്ഷേത്രം ഉണ്ടായകാലം മുതൽ നാളിതുവരെയും തുടർന്നുപോകുന്നു.

ക്ഷേത്ര ഭരണം

ക്ഷേത്ര ഭരണം സംബന്ധിച്ച ഈഴവ - നായർ തർക്കത്തിന് ഏകദേശം ഒരു നൂറ്റാണ്ടിനടുത്തു പഴക്കമുണ്ട്. അയിത്തോച്ചാടനം ശക്തമായി നിലനിന്നിരുന്ന ആ കാലത്ത്, മുന്പോട്ട് പോകും തോറും മേല്ജാതിക്കാരിൽനിന്നും നിയന്ത്രണങ്ങൾ വരാൻ തുടങ്ങി. രാജാവ് ദേവിയുടെ പേരിൽ പതിച്ചുനൽകിയ ഭൂമിക്കു മേൽ നായർ ഈഴവ വിഭാഗങ്ങൾ തമ്മിലുള്ള തർക്കം രൂക്ഷമായി. നിരന്തര സങ്കർഷങ്ങൾക്ക് ഒടുവിൽ ക്ഷേത്രവും ക്ഷേത്ര സ്വത്തുക്കളുടെയും നിയന്ത്രനാവകാശത്തിനായി 1912ൽ ഇരു വിഭാഗങ്ങളും തമ്മിൽ കേസ് ആരംഭിക്കുകയും അത് അതിപുരാതനകാലം മുതൽ മത്സരകമ്പവും മറ്റും നടന്നുവന്നിരുന്ന ഉത്സവവും മുടങ്ങുന്ന നിലയിൽവരെ കാര്യങ്ങൾ എത്തി. ഇരുവിഭാഗക്കാരും കേസ് വാശിയോടെ നടത്തി. ക്ഷേത്ര ഭരണം കോടതിയുടെ (റസീവർ) നിയന്ത്രണത്തിലായി.
കേസ് കീഴ്കോടതിയും കഴിഞ്ഞ് ഹൈക്കോടതിയിൽ എത്തി. ജാതിസ്പർദ്ധയും അസഹനീയമാംവിധം കേസ്സിനോപ്പം വളർന്നു. അവസാനം 1973 ൽ ബഹുമാനപ്പെട്ട ഹൈക്കോടതി ഈ ക്ഷേത്രം ഒരു പ്രതേക വിഭാഗത്തിന്റെയും വകയല്ലെന്നും, മറിച്ചു ഇത് പൊതുജനങ്ങളുടെ വകയാണ് എന്നും വിധിച്ചു. ഈ വിധിയ്ക്ക് അപ്പീൽ കാലാവധിയ്ക്ക് മുൻപേ അപ്പീൽ പോകാൻ ഇരു വിഭാഗത്തിനും കഴിഞ്ഞില്ല. ഈ കേസുകളുടെയെല്ലാം തുടർച്ചയായിട്ടുള്ള കേസുകളുടെ അവസാനം ഉണ്ടായ വിധിയനുസരിച്ചാണ് ഇന്നു നടക്കുന്ന രീതിയിലുള്ള ഭരണ സംവിധാനം നിലവിൽ വന്നത്. പതിനഞ്ചു പേർ അടങ്ങുന്ന ഒരു ട്രസ്റ്റ്‌ ആയിരിക്കണം ക്ഷേത്രഭരണം നടത്തേണ്ടത്. ഈ പതിനഞ്ചു പേരിൽ, മൂന്നു പേർ പ്രത്യേകാവകാശം ഉള്ള ശാന്തികുടുംബത്തിലെ അംഗങ്ങൾ തന്നെ ആയിരിക്കണമെന്നും, ബാക്കിയുള്ളവരെ പൊതുജനം തിരഞ്ഞെടുക്കണം.
പതിനഞ്ചംഗ ക്ഷേത്ര ഭരണ സമിതിയിൽ എട്ടു പേർ നാല് നായർ കരയോഗങ്ങളിൽ നിന്നുള്ള രണ്ടുപേർ വീതവും മൂന്നു പേർ ശാന്തി കുടുംബത്തിൽ നിന്നുള്ളവരും മേൽപ്പറഞ്ഞ നാലു കരകളിൽ നിന്നും നായന്മാരല്ലാത്ത ഒരോപ്രതിനിധികളും ഉൾപ്പെടെപതിനഞ്ചുപേരടങ്ങുന്ന ഭരണസമിതി. എപ്പോഴും എണ്ണത്തിൽ മുൻ‌തൂക്കം കൂടുതലുള്ള നായർ സമുദായ അംഗങ്ങൾക്ക് തന്നെയായിരിക്കും ഭരണം കൈകാര്യം ചെയ്യുന്നതിനുള്ള നിയന്ത്രണാധികാരം. പ്രസിഡന്റ് ,സെക്രട്ടറി, രണ്ടു താക്കോൽക്കാർ, പതിനൊന്ന് കമ്മിറ്റി അംഗങ്ങൾഎന്നിവയാണ് ഭരണ സമിതി അംഗങ്ങൾ.

ഉത്സവവും വഴിപാടും

ദേവിയെ കണ്ടെടുത്ത കുറവ സമുദായത്തിൽപ്പെട്ടവർ തുടങ്ങി, ഹൈന്ദവ സമുദായത്തിലെ എല്ലാവർക്കും ഈ ക്ഷേത്രവുമായി ബന്ധപ്പെട്ടു ഓരോരോ ആചാരങ്ങൾ ഉണ്ട്. തോറ്റം പാട്ടാണ് ക്ഷേത്രത്തിലെ ഒരു പ്രധാന വഴിപാട്. ശിവനേത്രങ്ങളിൽ നിന്നുള്ള ഭദ്രകാളിയുടെ അവതാരത്തിൽ തുടങ്ങി ദാരികവധം വരെയുള്ള ഭാഗങ്ങളാണ് തോറ്റംപാട്ടിൽ ഉള്ളത്. ദേവിയുടെ ജന്മദിനമായ മീനമാസത്തിലെ ഭരണി നാളിലാണ് പുറ്റിംഗൽ ക്ഷേത്രത്തിലെ‍ ഉത്സവം കൊണ്ടാടുന്നത്. അശ്വതിവിളക്ക്,കഥകളി, കമ്പടിക്കളി, മരമെടുപ്പ്, നെടുംകുതിരയെടുപ്പ് എന്നിവയാണ് ഉത്സവത്തോടനുബന്ധിച്ചുള്ള പ്രധാന പരിപാടികൾ. ഉത്സവത്തോടനുബന്ധിച്ചു നടത്താറുള്ള മത്സരകമ്പം വളരെ പ്രശസ്തമാണ്. തെക്കൻ കേരളത്തിലെ ഏറ്റവും വലിയ മത്സരക്കമ്പമാണിത്.

പുനരുദ്ധാരണം

പുറ്റിംഗൽ ദേവീക്ഷേത്രം ഇപ്പോൾ പുതുക്കി പണിതുകൊണ്ടിരിക്കുകയാണ്. ഏകദേശം 5 കോടി രൂപയാണ് ചെലവ് പ്രതീക്ഷിക്കുന്നത്. പണി പൂർത്തിയാകുമ്പോൾ പുറ്റിംഗൽ ദേവീക്ഷേത്രം കേരളത്തിലെ വലിയ ക്ഷേത്രസമുച്ചയങ്ങളിലൊന്നായി മാറും.[അവലംബം ആവശ്യമാണ്]

ചിത്രശാല


ഓമല്ലൂർ രക്തകണ്ഠസ്വാമിക്ഷേത്രം



ഓമല്ലൂർ രക്തകണ്ഠസ്വാമിക്ഷേത്രം

പത്തനംതിട്ട ജില്ലയിലെ പുരാതന ക്ഷേത്രങ്ങളിലൊന്നാണ് ഓമല്ലൂർ രക്തകണ്ഠ സ്വാമി ക്ഷേത്രം. താരകബ്രഹ്മമായ ശ്രീധർമ്മശാസ്താവിന്റെ ചൈതന്യമുള്ള ശ്രീ രക്തകണ്ഠസ്വാമിയാണ് മുഖ്യ പ്രതിഷഠ ശബരിമല-പന്തളം പ്രധാന പാതയിൽ പത്തനംതിട്ട നഗരത്തിൽ നിന്ന് നാലു കിലോമീറ്റർ അകലെയായി ഓമല്ലൂരിൽ സ്ഥിതിചെയ്യുന്ന ഈ ക്ഷേത്രത്തിന് 800 വർഷത്തിലധികം പഴക്കമുണ്ട്.[1] ഇവിടെ സൂക്ഷിച്ചിട്ടുള്ള കരിങ്കല്ലിൽ തീർത്ത നാഗസ്വരവും, ചേങ്ങിലയും പ്രസിദ്ധമായ പുരാവസ്തുക്കളാണ്. ഇവിടുത്തെ ഉപ ദേവന്മാർ മഹാദേവൻ, ഗണപതി, ദേവി, നാഗരാജയക്ഷിമുഹൂർത്തി എന്നിവർ ആണ്. മേട മാസത്തിലെ ഉത്രം നാളിൽ തൃകൊടിയേറ്റ്.ശനിദോഷദുരിത നാശനത്തിനു ശ്രീ രക്തകണ്ഠസ്വാമി ഭജനം ഉത്തമാണെന്നു തലമുറകളായി ഭക്തർ വിശ്വസിക്കുന്നു..ശനിദോഷ പരിഹാരത്തിനായി നിരവധി ഭക്തർ ശ്രീ രക്തകണ്ഠ സ്വാമിക്കു മുന്നിൽ നീരഞ്ജന വഴിപാട് അർപ്പിച്ചു പ്രാര്ഥിക്കാറുണ്ട്


പ്രതിഷ്ഠാ സങ്കല്പം

ശൈവ-വൈഷ്ണവ തേജസുകൾ ഒരു പോലെയുണ്ടെന്നു വിശ്വസിക്കപ്പെടുന്ന ഇവിടുത്തെ രക്തകണ്ഠ പ്രതിഷ്ഠാ സങ്കല്പം ധർമ്മശാസ്താവിന്റേതാണ്. ശ്രീ രക്തകണ്ഠസ്വാമി സ്തോത്രം :"അല്ലലെല്ലാം അകലെ കളയുന്ന മുല്ലബാണരേ കാമവരപ്രദ ചൊല്ലെഴും തിരു ഓമല്ലൂർ ഈശനെ കല്യാണം ദേഹി ശ്രീ രക്തകണ്ഠ ജയ"

ഉത്സവം


ഓമല്ലൂർ ശ്രീരക്തകണ്ഠസ്വാമി ക്ഷേത്രത്തിലെ പൂരത്തോടനുബന്ധിച്ചുള്ള ആറാട്ടെഴുന്നള്ളത്തിൽ നിന്ന്
മേടമാസത്തിൽ ആഘോഷിക്കപ്പെടുന്ന ക്ഷേത്രോത്സവം പ്രശസ്തമാണ്. സമീപപ്രദേശങ്ങളിലുള്ള പത്ത് കരക്കാരുടെ നേതൃത്വത്തിലാണ് ഉത്സവാഘോഷങ്ങൾ നടത്തപ്പെടുന്നത്. പത്തുദിവസം നീണ്ടുനിൽക്കുന്ന ഉത്സവത്തിൽ ഒൻപതു ദിവസവും ആറാട്ടെഴുന്നള്ളത്ത് നടത്തുന്ന കേരളത്തിലെ അപൂർവ്വം ക്ഷേത്രങ്ങളിൽ ഒന്നാണിത്.[1] രണ്ടു കിലോ മീറ്റർ ദൂരത്തുള്ള അച്ചൻകോവിലാറ്റിലാണ് ആറാട്ട് നടത്തുന്നത്. ഈ ആറാട്ടിൽ നെറ്റിപ്പട്ടവും വെൺചാമരവും ഒക്കെയായി അനേകം ആനകൾ അണിനിരക്കാറുണ്ട്.

ചിത്രശാല

മാവിലാക്കാവ്


മാവിലാക്കാവ്
കേരളത്തിൽ കണ്ണൂർ ജില്ലയിൽ കണ്ണൂർ-കൂത്തുപറമ്പ് പാതക്കരികിലായി മാവിലായിയിൽ സ്ഥിതി ചെയ്യുന്ന ക്ഷേത്രം ആണ്‌ മാവിലാക്കാവ് . ശ്രീ ദൈവത്താർ ഈശ്വരനാണ്‌ പ്രധാന പ്രതിഷ്ഠ. വിഷു ഉൽസവത്തിന്റെ ഭാഗമായി ഇവിടെ നടന്നുവരുന്ന അടിയുൽസവം പ്രസിദ്ധമാണ്‌.[1][2]ദൈവത്താർ ഈശ്വരന്റെ തെയ്യാട്ടത്തിന്റെ മുടി അഴിച്ചതിന്‌ ശേഷം ജ്യേഷ്ഠാനുജന്മാരെ പ്രതിനിധാനം ചെയ്യുന്ന മൂത്ത കൂർവാടും ഇളയ കൂർവാടും തമ്മിൽ മൂന്നാംപാലം നിലാഞ്ചിറ വയലിലാണ്‌ 'ഏറ്റുമുട്ടുന്നത്‌'. ഈ അമ്പലത്തിനടുത്തുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾ ആണ് മാവിലായി_സെൻട്രൽ_എൽ_പി_സ്കൂൾഉം ആർ ഡി സി മാവിലായിയും

വയലിൽ തൃക്കോവിൽ ക്ഷേത്രം



വയലിൽ തൃക്കോവിൽ ക്ഷേത്രം


വയലിൽ തൃക്കോവിൽ മഹാവിഷ്ണു ക്ഷേത്രം കൊല്ലം ജില്ലയിൽ കല്ലുവാതുക്കലിനും പാരിപ്പള്ളിയ്ക്കുംഇടയിലായി ഇളംകുളം എന്ന സ്ഥലത്തു സ്ഥിതി ചെയ്യുന്നു. പേരു സൂചിപ്പിക്കുന്നതു പോലെ മഹാവിഷ്ണുതന്നെയാണു ഇവിടെ മുഖ്യപ്രതിഷ്ഠ. കൂടാതെ ശിവനും നാഗർക്കും ദേവിയ്ക്കും ഇവിടെ ആലയങ്ങളുണ്ട്. ക്ഷേത്രത്തിനു തൊട്ടു മുൻപിലായി ക്ഷേത്രക്കുളം സ്ഥിതി ചെയ്യുന്നു.

പേരിനു പിന്നിൽ

ക്ഷേത്രം സ്ഥിതി ചെയ്യുന്നതു വളരെ വിശാലമായ വയലിനു നടുവിലാണ്‌. അതു കൊണ്ടു തന്നെയാകണം വയലിൽ തൃക്കോവിൽ എന്ന പേരു സിദ്ധിച്ചത് എന്ന് കരുതുന്നു.
ഭാഗവത സപ്താഹം, അഷ്ടമി രോഹിണി എന്നിവ ജനങ്ങൾ വളരെ ആഘോഷപൂർവം കൊണ്ടാടുന്നു. തൃശ്ശൂരിലെ വളരെ പ്രസിദ്ധമായ പിഷാരിക്കൽ മനയായിരുന്നു ഈ ക്ഷേത്രത്തിന്റെ ജന്മികൾ പക്ഷേ അവരുടെ പ്രതിനിധികൾ വളരെ അപൂർവമായി മാത്രമേ ക്ഷേത്രത്തിൽ വരാറുള്ളൂ മാത്രവുമല്ല ക്ഷേത്രത്തിലെ ദൈനം ദിന കാര്യങ്ങൾ പൊതുജനങ്ങളുടെ ഒരു സമിതിയാണു കൈകാര്യം ചെയ്യുന്നത്. കാലപ്പഴക്കം കാർന്നു തിന്നു തുടങ്ങിയിരുന്ന ഈ ക്ഷേത്രത്തെ പൊതുജനങ്ങളുടെ ശ്രമഫലമായി കുറേയൊക്കെ നന്നാക്കിയെടുക്കാൻ കഴിഞ്ഞിട്ടുണ്ട്. ഇപ്പോഴും പരാധീനതകളാണധികവും. എങ്കിലും പൊതുജനങ്ങളുടേയും ഭരണസമിതിയുടേയും ശ്രമങ്ങൾ കൊണ്ടു ദേവസാന്നിധ്യം കൂടിയതായാണു പ്രശ്നം വയ്ക്കലിൽ നിന്നും അറിയുവാൻ കഴിഞ്ഞത്. എല്ലാ മലയാള മാസങ്ങളിലും 2 ഞായറാഴ്ച്കളിലായി നടന്നു വരുന്ന ലക്ഷ്മീ നാരായണ പൂജ വളരെ പ്രസിദ്ധമാണ്‌. ദൂരദേശങ്ങളിൽ നിന്നു പോലും ഭക്തകൾ ഈ പൂജയ്ക്കായി വന്നു ചേരാറുണ്ട്.

കൂത്തനൂർ മഹാ സരസ്വതി ക്ഷേത്രം



കൂത്തനൂർ മഹാ സരസ്വതി ക്ഷേത്രം


തമിഴ്നാട്ടിലെ തിരുവാരൂർ ജില്ലയിൽ മുസ്ലീം പട്ടണമായ കൂത്തനൂറിലാണ് കൂത്തനൂർ മഹാ സരസ്വതി ക്ഷേത്രംസ്ഥിതിചെയ്യുന്നത്. ഹിന്ദു ദേവതയായ സരസ്വതി‍‍യാണ് ഇവിടത്തെ പ്രതിഷ്ഠ.

പ്രാധാന്യം

സരസ്വതിക്ക് സമർപ്പിച്ചിട്ടുള്ള ക്ഷേത്രങ്ങൾ ഇൻഡ്യയിൽ വളരെ അപൂർവമാണ്. തമിഴ്നാട്ടിൽ, സരസ്വതിക്കായുള്ള ഒരേയൊരു ക്ഷേത്രമാണിത്] തമിഴിലെ കവികൾ ഒറ്റക്കൂത്തർ , കംബർ എന്നിവർ ക്ഷേത്രത്തിന്റെ സ്തുതിഗീതങ്ങൾ ആലപിച്ചിരുന്നു.ക്ഷേത്രത്തിലെ ഏറ്റവും പ്രശസ്തമായ ഉത്സവമാണ് ദസ്റ

ലക്ഷ്മിനാരായണ മന്ദിർ




ലക്ഷ്മിനാരായണ മന്ദിർ

ഇന്ത്യയുടെ തലസ്ഥാനനഗരിയായ ന്യൂ ഡെൽഹിയിൽ സ്ഥിതി ചെയ്യുന്ന ഒരു വിഷ്ണു അമ്പലമാണ് ബിർള മന്ദിർ എന്നറിയപ്പെടുന്ന ലക്ഷ്മിനാരായണ മന്ദിർ. ഇവിടെ പ്രതിഷ്ഠിച്ചിരിക്കുന്നത് മഹാവിഷ്ണു തന്റെ പത്നിയായ ലക്ഷ്മിയോടൊപ്പമാണ്. ഈ അമ്പലത്തിനകത്ത് പ്രധാന പ്രതിഷ്ഠ കൂടാതെ ധാരാളം ദേവസ്ഥാനങ്ങളും, ചെറിയ വെള്ളച്ചാട്ടങ്ങളും, ഉദ്യാനങ്ങളും സ്ഥിതി ചെയ്യുന്നു. സാധാരണ ദിവസത്തിൽ കൂടാതെ, ജന്മാഷ്ടമി ദിവസം ഇവിടേക്ക് ധാരാ‍ളം ഭക്തജനങ്ങൾ വരാറുണ്ട്

ചരിത്രം

ഈ അമ്പലം പണിതത് 1622 ലാണ്. ഇത് പണിതത് വീർ സിംഗ് ദേവ് ആണ്. ഇത് പിന്നീട് 1793 ൽ പൃഥ്വി സിംഗ് നവീകരിച്ചു. 1938 നു ശേഷം ഈ അമ്പലം നടത്തിപ്പിന്റെ ചെലവുകളും മറ്റും ബിർളകുടുംബത്തിൽ നിന്നാണ്.

സവിശേഷതകൾ

ജന്മാഷ്ടമി ദിവസം അമ്പലം അലങ്കരിച്ചിരിക്കുന്നു.
  • പ്രധാന അമ്പലത്തിനകത്ത് വിഷ്ണുലക്ഷ്മി എന്നീ ഹിന്ദു ദൈവങ്ങളെ പ്രതിഷ്ഠിച്ചിരിക്കുന്നു.
  • ഇടത് വശത്ത് ശക്തി ദേവിയായ ദുർഗ്ഗയെപ്രതിഷ്ഠിച്ചിരിക്കുന്നു.
  • വലത് വശത്തായി പ്രതിഷ്ഠിച്ചിരിക്കുന്നത് മഹാശിവൻ ആണ്.
  • മുൻ വാതിലിന്റെ വലത് വശത്തായി ഗണപതിയെ പ്രതിഷ്ഠിച്ചിരിക്കുന്നു.
  • മുൻ വാതിലിന്റെ ഇടത് വശത്തായി ഹനുമാനെ പ്രതിഷ്ഠിച്ചിരിക്കുന്നു.
  • അമ്പലം മൊത്തമായി ഏകദേശം 7.5 acres (30,000 m2) വിസ്തീർണ്ണത്തിൽ സ്ഥിതി ചെയ്യുന്നു. ഇതിൽ കെട്ടിടമേഖല 0.52 acres (2,100 m2) ആണ്.[1

തുരുത്തി ശ്രീ ധർമ്മശാസ്താക്ഷേത്രം.

തുരുത്തി ശ്രീ ധർമ്മശാസ്താക്ഷേത്രം.

കേരളത്തിലെ കോട്ടയം ജില്ലയിലെ ചങ്ങനാശ്ശേരി താലൂക്കിലെ വാഴപ്പള്ളി പഞ്ചായത്തിലെ ഒരു ചെറിയ ഗ്രാമമാണ് തുരുത്തിചങ്ങനാശ്ശേരി പട്ടണത്തിൽ നിന്നും 4 കി.മീ. അകലെയായി എം.സി. റോഡിനോട് ചേർന്ന് സ്ഥിതി ചെയ്യുന്നു. ഏറ്റവും അടുത്ത തീവണ്ടിനിലയം 5 കി.മീ അകലെ ചങ്ങനാശ്ശേരിയാണ്. ഇവിടെനിന്നും ചങ്ങനാശ്ശേരി പട്ടണത്തിലേക്ക് 4 കി.മിയും കോട്റ്റയം നഗരത്തിലേക്ക് 14 കി.മിയും ദൂരം ഉണ്ട്

പേരിനു പിന്നിൽ

തെക്കുംകൂർ രാജഭരണ കാലത്ത് നിർമ്മിച്ച ചങ്ങനാശ്ശേരി-കോട്ടയം തോടിന്റെ പടിഞ്ഞാറുഭാഗത്ത് ജനവാസമേഖലയായിരുന്നു. ജനങ്ങൾ പാർത്തിരുന്ന ഈ തുരുത്ത് പിന്നീട് തുരുത്തി ആയിമാറി

ആരാധനാലയങ്ങൾ

തുരുത്തിയിലെ പഴക്കമേറിയ ഹിന്ദു ക്ഷേത്രങ്ങമാണ് തുരുത്തി ശ്രീ ധർമ്മശാസ്താക്ഷേത്രം. കൂടാതെ തുരുത്തി ഈശാനത്തുകാവ് ദേവീക്ഷേത്രം, ചെറുവള്ളിക്കാവ് ദേവീക്ഷേത്രം എന്നി ക്ഷേത്രങ്ങൾ അഞ്ചീശ്വരക്ഷേത്രങ്ങളിൽ ഉൾപ്പെടുന്നു. 1838-ൽ സ്ഥാപിതമായ തുരുത്തിയിലെ സെന്റ് മേരീസ് കത്തോലിക്കാ പള്ളിയാണ് പഴക്കമുള്ള ക്രിസ്തീയ ദേവാലയം. കൂടാതെ തുരുത്തി സി.എസ്.ഐ പള്ളി, സെന്റ് ജോർജ് ക്നാനായ പള്ളികളും സ്ഥിതിചെയ്യുന്നത് തുരുത്തിയിലാണ്