2010, സെപ്റ്റംബർ 22, ബുധനാഴ്‌ച

ദീപം കത്തിയ്ക്കുമ്പോള്‍

ദീപം കത്തിയ്ക്കുമ്പോള്‍
ഒരു‌ തിരിയായി വിളക്കുകൊളുത്തരുതു. കൈതൊഴുതു പിടിക്കുമ്പോലെ രണ്ട്‌ തിരികള്‍ ചേര്‍ത്ത്‌ ഒരു ദീപമായി കത്തിക്കുക. രാവിലെ ഒരു ദീപം കിഴക്കോട്ടും, വൈകിട്ട്‌ രണ്ട്‌ ദീപങ്ങള്‍ കിഴക്കോട്ടും പടിഞ്ഞാറോട്ടും . തീപ്പെട്ടി ഉരച്ച്‌ വിളക്കില്‍ നേരിട്ട്‌ കത്തിക്കരുത്‌ കൊടി വിളക്കിലൊ വേറെ തിരിയിലൊ ആദ്യം കത്തിക്കണം. എന്നിട്ട്‌ വിളക്ക്‌ കൊണ്ട്‌ വേണം നിലവിളക്ക്‌ കൊളുത്തുവാന്‍.
ദീപം കത്തിക്കുമ്പോള്‍ കിഴക്കു നിന്നാരംഭിച്ച്‌ വലത്തു ചുറ്റിക്കൊണ്ടു വേണം. ദീപം കത്തിക്കുമ്പോള്‍ കെടരുത്‌. എണ്ണ തീര്‍ന്ന് നിലവിളക്ക്‌ പടുതിരിയായി കെടരുത്‌. വിളക്ക്‌ വെറും നിലത്ത്‌ വയ്ക്കാതെ പീഠത്തിലൊ താമ്പാളത്തിലൊ വെയ്ക്കുക.
സന്ധ്യാദീപദര്‍ശനം തെക്ക്‌, കിഴക്ക്‌ ഭാഗങ്ങളില്‍ നിന്ന് ഉത്തമവും, പടിഞ്ഞാറു, വടക്ക്‌ ഭാഗങ്ങള്‍ അശുഭവുമാകുന്നു. നിശ്ചിതസമയത്തിനു ശേഷം നിലവിളക്ക്‌ കെടുത്തി വെക്കാം. വസ്ത്രം കൊണ്ട്‌ വീശി കെടുത്തുന്നത്‌ ഉത്തമം, കൈ കൊണ്ട്‌ വീശികെടുത്തുന്നത്‌ മദ്ധ്യമം, എണ്ണയില്‍ തിരി താഴ്ത്തി കെടുത്തുന്നത്‌ അധമം ,ഊതി കെടുത്തുന്നത്‌ വര്‍ജ്ജ്യം(പാപഫലം)

അറിഞ്ഞിരിക്കേണ്ടവ -കൂവളം നട്ടാല്‍:-

അറിഞ്ഞിരിക്കേണ്ടവ
കൂവളം നട്ടാല്‍:-
ഒട്ടേറെ സല്ഫലങ്ങള്‍ ലഭിക്കുമെന്നു പുരാണങ്ങള്‍ പറയുന്നു. അശ്വമേധയാഗം നടത്തിയഫലം, ആയിരം പേര്‍ക്ക് അന്നദാനം നടത്തിയഫലം, ഗംഗ പോലുള്ള നദികളില്‍ നീരാടിയ ഫലം, കാശി മുതല്‍ രാമേശ്വരം വരെയുള്ള ശിവക്ഷേത്രങ്ങളില്‍ ദര്‍ശനം നടത്തിയഫലം എന്നിവ ലഭിക്കുമെന്നു പറയപ്പെടുന്നു.
സപ്തമാതൃക്കള്‍:-
ബ്രാഹ്മി, മഹേശ്വരി, കൌമാരി, വൈഷ്ണവി, വാരാഹി, ഇന്ദ്രാണി, ചാമുണ്ഡ എന്നിവരാണ്.


സനാതന ധര്‍മ്മം:-(സ്കന്ദ പുരാണം)
സത്യം പറയണം, പ്രിയം പറയണം, അപ്രിയമായ സത്യം പറയാതിരിക്കണം, പ്രിയമാണെങ്കിലും അസത്യം പറയാതിരിക്കണംഇവയാണ് സനാതന ധര്‍മ്മം.

നിലവിളക്ക് കെടുത്തുന്ന വിധം:-
ഒരു പുഷ്പമോ, തുളസി ഇലയോ, കൂവളദളമോ തിരിനാളത്തിന് മുകളില്‍വച്ചു കെടുത്താം. ഇതാണ് ഉത്തമം. നാല് കൈവിരലുകള്‍ വിശറിപോലെ ഉപയോഗിച്ചു മെല്ലെ വീശിക്കെടുത്തുന്നത് മാധ്യമം. ഊതി ക്കെടുത്തുന്നത് അധമം.

അറിഞ്ഞിരിക്കേണ്ടവ- നാമ ജപം

അറിഞ്ഞിരിക്കേണ്ടവ
നാമ ജപം
1 .  പ്രഭാതത്തില്‍ ബ്രഹ്മമുഹൂര്‍ത്തത്തിലും വൈകുന്നേരം സന്ധ്യാസമയവും വളരെ നല്ലതാണ്. സമയങ്ങളില്‍ സത്വശുദ്ധി വര്‍ദ്ധിക്കുന്നു. കൃത്യമായ സമയനിഷ്ഠ പാലിക്കാന്‍ ശ്രദ്ധിക്കണം
2 . കിഴക്കോ വടക്കോ തിരിഞ്ഞിരിക്കാന്‍ ശ്രദ്ധിക്കണം
3 . ഇഷ്ടദേവതയുടെ സ്തുതികളും കീര്‍ത്തനങ്ങളും സാത്വികഭാവത്തെ ഉണ്ടാക്കാന്‍ സഹായകമാണ്.
4 .നിരന്തരമായ ജാഗ്രത അവസാനംവരെ ഉണ്ടായിരിക്കണം. പലപ്പോഴും ഉണര്‍വ്വും ഉത്സാഹവും ആദ്യം ഉണ്ടാവുമെങ്കിലും പിന്നീട് മനസ്സ് ചലിക്കാന്‍ തുടങ്ങും. ഇവയെ ജയിക്കുകതന്നെ വേണം.
5 .മന്ത്രോച്ചാരണം തെറ്റ്കൂടാതെ വ്യക്തതയോടെ ചെയ്യണം.കിഴക്കോ വടക്കോ തിരിഞ്ഞിരിക്കാന്‍ ശ്രദ്ധിക്കണം
6 .സമകായശിരോഗ്രീവനായി ഇരിക്കണം. യോഗാസനത്തില്‍ ഏതെങ്കിലും ഒന്നിനെയെങ്കിലും തിരഞ്ഞെടുക്കണം.അത് മനസ്സിനെ നിശ്ചലമാകാന്‍ സഹായിക്കും.
7 .ജപിക്കുമ്പോള്‍ ആദ്യം ഉച്ചത്തിലും,പിന്നീട് പതുക്കെയും,അവസാനം മനസ്സിലും ജപിച്ചാല്‍ മന്ത്രോച്ചാരണത്തില്‍വൈവിധ്യം വരികയും അത് ശ്രദ്ധനിലനിര്‍ത്താനും, മുഷിച്ചില്‍ അകറ്റാനും ,വിശ്രമത്തിനും സഹായിക്കുന്നു.
8 . ജപത്തോടുകൂടി തന്നെ ഇഷ്ടദേവതാ സ്വരൂപത്തെ ധ്യാനിക്കണം.
9 .ജപമാല ഉണര്‍വ്വുണ്ടാക്കുന്നു, ഔത്സുക്യത്തെ വര്‍ധിപ്പിക്കുകയും ചെയ്യുന്നു. ഇത് ജപതൃഷ്ണയെ വളര്‍ത്തുന്നു. ഇത്ര മാല ജപിക്കും എന്ന് തീര്‍ച്ച് പ്പെടുത്തണം
10. ജപം കഴിഞ്ഞാല് ഒരു പത്തു മിനിറ്റ് ഇരുന്നു ഒരു സ്തുതിയോ കീര്‍ത്തനമോ പാടുക. ദേവന്‍റെ സ്വരൂപത്തെ ധ്യാനിച്ചു കൊണ്ടു സാഷ്ടാംഗനമസ്ക്കാരം ചെയ്തു മെല്ലെ എഴുന്നേല്‍ക്കുക.