2018, ജനുവരി 21, ഞായറാഴ്‌ച

ഹരിവരാസനം *ഈ മഹത് കീർത്തനത്തിന്റെ അർത്ഥം നോക്കൂ...* 🌻*ഹരിവരാസനം*🌻 🌻*വിശ്വമോഹനം*🌻 🌻*ഹരിദധീശ്വരം*🌻 🌻*ആരാധ്യപാദുകം*🌻 🌻*അരി വിമർദ്ദനം*🌻 🌻*നിത്യ നർത്തനം*🌻 🌻*ഹരിഹരാത്മജം*🌻 🌻*ദേവമാശ്രയേ....*🌻 🔔 ഹരിയുടെ അനുഗ്രഹങ്ങൾക്ക് നിലയവും, വിശ്വത്തെമുഴുവൻ ആകർഷിക്കുന്നവനും, സകല ദിക്കുകളുടേയും ഈശ്വരനും, ആരാദ്ധ്യങ്ങളായ പാദുകങ്ങളോട് കൂടിയവനും, ശത്രുക്കളെ വിമർദ്ദനം ചെയ്തവനും, നിത്യവും നർത്തനം ചെയ്യുന്നവനും, ഹരി(വിഷ്ണു) യുടെയും ഹരന്റെയും(ശിവൻ) പുത്രനുമായ ദേവാ.... അയ്യപ്പാ നിന്നിൽ ഞാൻ ശരണം തേടുന്നു.... 🌻*ശരണ കീർത്തനം*🌻 🌻*ശക്ത മാനസം*🌻 *ഭരണലോലുപം*🌻 🌻*നർത്തനാലസം*🌻 🌻*അരുണ ഭാസുരം*🌻 🌻*ഭൂതനായകം*🌻 🌻*ഹരിഹരാത്മജം*🌻 🌻*ദേവമാശ്രയേ...*🌻 🔔 ശരണകീർത്തനം ചെയ്യുന്ന ശക്ത മാനത്തൊടു കൂടിയവനും, വിശ്വത്തിന്റെ പാലനത്തിൽ സന്തോഷമുള്ളവനും, നൃത്തം ചെയ്യാൻ തൽപ്പരനും ഉദയ സൂര്യനെപ്പോലെ പ്രശോഭിക്കുന്നവനും, സകല ഭൂതങ്ങളുടെയും നാഥനും, ഹരിയുടേയും ഹരന്റെയും പുത്രനുമായ ദേവാ നിന്നെ ആശ്രയിക്കുന്നു.... അയ്യപ്പാ നിന്നിൽ ഞാൻ ശരണം തേടുന്നു.... 🙏 🌻*പ്രണയ സത്യകം*🌻 🌻*പ്രാണ നായകം*🌻 🌻*പ്രണതകല്പകം*🌻 🌻*സുപ്രഭാഞ്ചിതം*🌻 🌻*പ്രണവ മന്ദിരം*🌻 🌻*കീർത്തന പ്രിയം*🌻 🌻*ഹരിഹരാത്മജം*🌻 🌻*ദേവമാശ്രയേ....*🌻 🔔 പ്രഭാസത്യക സമേതനും, മൂന്നാം പാദം പ്രാണനായകനും, ഭക്തർക്ക് കൽപ്പതരു ആയവനും, ദിവ്യമായ പ്രഭയുള്ളവനും, 'ഓം'കാരമായ പ്രണവത്തിന്റെ ക്ഷേത്രം ആയവനും, കീർത്തനങ്ങളിൽ പ്രീതിയുള്ളവനും, ഹരിഹര പുത്രനുമായ ദേവാ നിന്നെ ആശ്രയിക്കുന്നു... അയ്യപ്പാ നിന്നിൽ ഞാൻ ശരണം തേടുന്നു... 🙏 🌻*തുരഗവാഹനം*🌻 🌻*സുന്ദരാനനം*🌻 🌻*വരഗദായുധം*🌻 🌻*വേദവർണ്ണിതം*🌻 🌻*ഗുരുകൃപാകരം*🌻 🌻*കീർത്തന പ്രിയം*🌻 🌻*ഹരിഹരാത്മജം*🌻 🌻*ദേവമാശ്രയേ.....*🌻 🔔 കുതിരയെ വാഹനമാക്കിയവനും, സുന്ദരമായ മുഖം ഉള്ളവനും, ദിവ്യമായ ഗദ ആയുധമായുള്ളവനും, വേദത്താൽ വർണ്ണിക്കപ്പെടുന്നവനും, ഗുരുവേപ്പോലെ കൃപചൊരിയുന്നവനും, കീർത്തനങ്ങളിൽ പ്രീതിയുള്ളവനും, ഹരിഹരപുത്രനുമായ ദേവാ നിന്നെ ആശ്രയിക്കുന്നു. അയ്യപ്പാ നിന്നിൽ ഞാൻ ശരണം തേടുന്നു..... 🙏 🌻*ത്രിഭുവനാർച്ചിതം*🌻 🌻*ദേവതാത്മകം*🌻 🌻*ത്രിനയനം പ്രഭും*🌻 🌻*ദിവ്യദേശികം*🌻 🌻*ത്രിദശ പൂജിതം*🌻 🌻*ചിന്തിത പ്രദം*🌻 🌻*ഹരിഹരാത്മജം*🌻 🌻*ദേവമാശ്രയേ....*🌻 🔔 മൂന്നു ലോകങ്ങളാലും പൂജിക്കപ്പെടുന്നവനും, ദേവന്മാരുടെയും ആത്മാവായ് വിളങ്ങുന്നവനും, മുക്കണ്ണനായ സാക്ഷാൽ ശിവൻ തന്നെയായവനും, ദിവ്യനായ ഗുരുവും, ഭൂതം, ഭാവി, വർത്തമാനം എന്നീ മൂന്നു കാലങ്ങളിലും പൂജിക്കപ്പെടുന്നവനും, ചിന്തിക്കുന്നതു മുഴുവൻ സത്യമാക്കുന്നവനും, ഹരിഹരപുത്രനുമായ ദേവാ നിന്നെ ആശ്രയിക്കുന്നു. അയ്യപ്പാ നിന്നിൽ ഞാൻ ശരണം തേടുന്നു.... 🙏 🌻*ഭവഭയാപഹം* 🌻 🌻*ഭാവുകാവഹം*🌻 🌻*ഭുവനമോഹനം*🌻 🌻*ഭൂതിഭൂഷണം*🌻 🌻*ധവളവാഹനം*🌻 🌻*ദിവ്യവാരണം*🌻 🌻*ഹരിഹരാത്മജം*🌻 🌻*ദേവമാശ്രയേ.....*🌻 🔔 ഭവഭയത്തെ അകറ്റുന്നവനും, ഐശ്വര്യദായകനും ഭുവനത്തെ മുഴുവൻ ആകർഷിക്കുന്നവനും, ഭസ്മ വിഭൂഷിതനും, വെളുത്ത നിറമുള്ള ദിവ്യമായ ആനയെ വാഹനമാക്കിയവനും, ഹരിഹരപുത്രനുമായ ദേവാ നിന്നെ ആശ്രയിക്കുന്നു. അയ്യപ്പാ നിന്നിൽ ഞാൻ ശരണം തേടുന്നു... 🙏 🌻*കള മൃദുസ്മിതം*🌻 🌻*സുന്ദരാനനം*🌻 🌻*കളഭ കോമളം*🌻 🌻*ഗാത്ര മോഹനം*🌻 🌻*കളഭ കേസരി*🌻 🌻*വാജിവാഹനം*🌻 🌻*ഹരിഹരാത്മജം*🌻 🌻*ദേവമാശ്രയേ....*🌻 🔔 മന്ദസ്മേര യുക്തമായ സുന്ദര മുഖമുള്ളവനും, കളഭം അണിഞ്ഞ മനോഹര ശരീരമുള്ളവനും, ആന,പുലി, കുതിര എന്നിവയെ വാഹനമാക്കിയവനും, ഹരിഹരപുത്രനുമായ ദേവാ നിന്നെ ആശ്രയിക്കുന്നു. അയ്യപ്പാ നിന്നിൽ ഞാൻ ശരണം തേടുന്നു... 🙏 🌻*ശ്രിതജനപ്രിയം*🌻 🌻*ചിന്തിതപ്രദം*🌻 🌻*ശ്രുതിവിഭൂഷണം*🌻 🌻*സാധുജീവനം*🌻 🌻*ശ്രുതിമനോഹരം*🌻 🌻*ഗീതലാലസം*🌻 🌻*ഹരിഹരാത്മജം*🌻 🌻*ദേവമാശ്രയേ....*🌻 🔔ഭക്തന്മാർക്ക് പ്രിയപ്പെട്ടവനും, ചിന്തിക്കുന്നതു മുഴുവൻ സത്യമാക്കുന്നവനും, യാതൊരുവനാണോ വേദങ്ങൾ ആഭരണമായത് , സുകൃതികളുടെ ജീവനായിട്ടുള്ളവനും, മനോഹരമായ ശ്രുതിയോടു കൂടിയവനും, ഗീതത്തിൽ ലസിച്ചിരിക്കുന്നവനും ആയ അയ്യപ്പാ നിന്നിൽ ഞാൻ ശരണം തേടുന്നു... 🌻*ശരണമയ്യപ്പാ സ്വാമി ശരണമയ്യപ്പാ...🌻 🌻*ശരണമയ്യപ്പാ സ്വാമി ശരണമയ്യപ്പാ...🌻 🌻*ശരണമയ്യപ്പാ സ്വാമി ശരണമയ്യപ്പാ...🌻 🌻*ശരണമയ്യപ്പാ സ്വാമി ശരണമയ്യപ്പാ...🌻



ഹരിവരാസനം

*ഈ മഹത് കീർത്തനത്തിന്റെ അർത്ഥം നോക്കൂ...*
🌻*ഹരിവരാസനം*🌻
🌻*വിശ്വമോഹനം*🌻
🌻*ഹരിദധീശ്വരം*🌻
🌻*ആരാധ്യപാദുകം*🌻
🌻*അരി വിമർദ്ദനം*🌻
🌻*നിത്യ നർത്തനം*🌻
🌻*ഹരിഹരാത്മജം*🌻
🌻*ദേവമാശ്രയേ....*🌻
🔔 ഹരിയുടെ അനുഗ്രഹങ്ങൾക്ക് നിലയവും, വിശ്വത്തെമുഴുവൻ ആകർഷിക്കുന്നവനും,
സകല ദിക്കുകളുടേയും ഈശ്വരനും, ആരാദ്ധ്യങ്ങളായ പാദുകങ്ങളോട് കൂടിയവനും,
ശത്രുക്കളെ വിമർദ്ദനം ചെയ്തവനും, നിത്യവും നർത്തനം ചെയ്യുന്നവനും,
ഹരി(വിഷ്ണു) യുടെയും ഹരന്റെയും(ശിവൻ) പുത്രനുമായ ദേവാ....
അയ്യപ്പാ നിന്നിൽ ഞാൻ ശരണം തേടുന്നു....
🌻*ശരണ കീർത്തനം*🌻
🌻*ശക്ത മാനസം*🌻
 *
ഭരണലോലുപം*🌻
🌻*നർത്തനാലസം*🌻
🌻*അരുണ ഭാസുരം*🌻
   🌻*ഭൂതനായകം*🌻
🌻*ഹരിഹരാത്മജം*🌻
🌻*ദേവമാശ്രയേ...*🌻
🔔 ശരണകീർത്തനം ചെയ്യുന്ന ശക്ത മാനത്തൊടു കൂടിയവനും,
വിശ്വത്തിന്റെ പാലനത്തിൽ സന്തോഷമുള്ളവനും, നൃത്തം ചെയ്യാൻ തൽപ്പരനും ഉദയ സൂര്യനെപ്പോലെ പ്രശോഭിക്കുന്നവനും, സകല ഭൂതങ്ങളുടെയും നാഥനും,
ഹരിയുടേയും ഹരന്റെയും പുത്രനുമായ ദേവാ നിന്നെ ആശ്രയിക്കുന്നു....
അയ്യപ്പാ നിന്നിൽ ഞാൻ ശരണം തേടുന്നു....
🙏
🌻*പ്രണയ സത്യകം*🌻
🌻*പ്രാണ നായകം*🌻
🌻*പ്രണതകല്പകം*🌻
🌻*സുപ്രഭാഞ്ചിതം*🌻
🌻*പ്രണവ മന്ദിരം*🌻
🌻*കീർത്തന പ്രിയം*🌻
🌻*ഹരിഹരാത്മജം*🌻
🌻*ദേവമാശ്രയേ....*🌻
🔔 പ്രഭാസത്യക സമേതനും, മൂന്നാം പാദം പ്രാണനായകനും,
ഭക്തർക്ക് കൽപ്പതരു ആയവനും, ദിവ്യമായ പ്രഭയുള്ളവനും,
'
ഓം'കാരമായ പ്രണവത്തിന്റെ ക്ഷേത്രം ആയവനും, കീർത്തനങ്ങളിൽ പ്രീതിയുള്ളവനും,
ഹരിഹര പുത്രനുമായ ദേവാ നിന്നെ ആശ്രയിക്കുന്നു...
അയ്യപ്പാ നിന്നിൽ ഞാൻ ശരണം തേടുന്നു...
🙏
🌻*തുരഗവാഹനം*🌻
🌻*സുന്ദരാനനം*🌻
🌻*വരഗദായുധം*🌻
🌻*വേദവർണ്ണിതം*🌻
🌻*ഗുരുകൃപാകരം*🌻
🌻*കീർത്തന പ്രിയം*🌻
🌻*ഹരിഹരാത്മജം*🌻
🌻*ദേവമാശ്രയേ.....*🌻
🔔 കുതിരയെ വാഹനമാക്കിയവനും, സുന്ദരമായ മുഖം ഉള്ളവനും,
ദിവ്യമായ ഗദ ആയുധമായുള്ളവനും, വേദത്താൽ വർണ്ണിക്കപ്പെടുന്നവനും,
ഗുരുവേപ്പോലെ കൃപചൊരിയുന്നവനും, കീർത്തനങ്ങളിൽ പ്രീതിയുള്ളവനും,
ഹരിഹരപുത്രനുമായ ദേവാ നിന്നെ ആശ്രയിക്കുന്നു.
അയ്യപ്പാ നിന്നിൽ ഞാൻ ശരണം തേടുന്നു.....
🙏
🌻*ത്രിഭുവനാർച്ചിതം*🌻
🌻*ദേവതാത്മകം*🌻
🌻*ത്രിനയനം പ്രഭും*🌻
🌻*ദിവ്യദേശികം*🌻
🌻*ത്രിദശ പൂജിതം*🌻
🌻*ചിന്തിത പ്രദം*🌻
🌻*ഹരിഹരാത്മജം*🌻
🌻*ദേവമാശ്രയേ....*🌻
🔔 മൂന്നു ലോകങ്ങളാലും പൂജിക്കപ്പെടുന്നവനും, ദേവന്മാരുടെയും ആത്മാവായ് വിളങ്ങുന്നവനും,
മുക്കണ്ണനായ സാക്ഷാൽ ശിവൻ തന്നെയായവനും, ദിവ്യനായ ഗുരുവും,
ഭൂതം, ഭാവി, വർത്തമാനം എന്നീ മൂന്നു കാലങ്ങളിലും പൂജിക്കപ്പെടുന്നവനും, ചിന്തിക്കുന്നതു മുഴുവൻ സത്യമാക്കുന്നവനും,
ഹരിഹരപുത്രനുമായ ദേവാ നിന്നെ ആശ്രയിക്കുന്നു.
അയ്യപ്പാ നിന്നിൽ ഞാൻ ശരണം തേടുന്നു....
🙏
🌻*ഭവഭയാപഹം* 🌻
🌻*ഭാവുകാവഹം*🌻
🌻*ഭുവനമോഹനം*🌻
🌻*ഭൂതിഭൂഷണം*🌻
🌻*ധവളവാഹനം*🌻
🌻*ദിവ്യവാരണം*🌻
🌻*ഹരിഹരാത്മജം*🌻
🌻*ദേവമാശ്രയേ.....*🌻
🔔 ഭവഭയത്തെ അകറ്റുന്നവനും, ഐശ്വര്യദായകനും
ഭുവനത്തെ മുഴുവൻ ആകർഷിക്കുന്നവനും, ഭസ്മ വിഭൂഷിതനും,
വെളുത്ത നിറമുള്ള ദിവ്യമായ ആനയെ വാഹനമാക്കിയവനും,
ഹരിഹരപുത്രനുമായ ദേവാ നിന്നെ ആശ്രയിക്കുന്നു.
അയ്യപ്പാ നിന്നിൽ ഞാൻ ശരണം തേടുന്നു...
🙏
🌻*കള മൃദുസ്മിതം*🌻
🌻*സുന്ദരാനനം*🌻
🌻*കളഭ കോമളം*🌻
🌻*ഗാത്ര മോഹനം*🌻
🌻*കളഭ കേസരി*🌻
🌻*വാജിവാഹനം*🌻
🌻*ഹരിഹരാത്മജം*🌻
🌻*ദേവമാശ്രയേ....*🌻
🔔 മന്ദസ്മേര യുക്തമായ സുന്ദര മുഖമുള്ളവനും,
കളഭം അണിഞ്ഞ മനോഹര ശരീരമുള്ളവനും,
ആന,പുലി, കുതിര എന്നിവയെ വാഹനമാക്കിയവനും,
ഹരിഹരപുത്രനുമായ ദേവാ നിന്നെ ആശ്രയിക്കുന്നു.
അയ്യപ്പാ നിന്നിൽ ഞാൻ ശരണം തേടുന്നു...
🙏
🌻*ശ്രിതജനപ്രിയം*🌻
🌻*ചിന്തിതപ്രദം*🌻
🌻*ശ്രുതിവിഭൂഷണം*🌻
🌻*സാധുജീവനം*🌻
🌻*ശ്രുതിമനോഹരം*🌻
🌻*ഗീതലാലസം*🌻
🌻*ഹരിഹരാത്മജം*🌻
🌻*ദേവമാശ്രയേ....*🌻
🔔ഭക്തന്മാർക്ക് പ്രിയപ്പെട്ടവനും, ചിന്തിക്കുന്നതു മുഴുവൻ സത്യമാക്കുന്നവനും,
യാതൊരുവനാണോ വേദങ്ങൾ ആഭരണമായത് , സുകൃതികളുടെ ജീവനായിട്ടുള്ളവനും,
മനോഹരമായ ശ്രുതിയോടു കൂടിയവനും, ഗീതത്തിൽ ലസിച്ചിരിക്കുന്നവനും ആയ അയ്യപ്പാ നിന്നിൽ ഞാൻ ശരണം തേടുന്നു...
🌻*ശരണമയ്യപ്പാ സ്വാമി ശരണമയ്യപ്പാ...🌻
🌻*ശരണമയ്യപ്പാ സ്വാമി ശരണമയ്യപ്പാ...🌻
🌻*ശരണമയ്യപ്പാ സ്വാമി ശരണമയ്യപ്പാ...🌻
🌻*ശരണമയ്യപ്പാ സ്വാമി ശരണമയ്യപ്പാ...🌻


2018, ജനുവരി 19, വെള്ളിയാഴ്‌ച

മൃത്യുഞ്ജയ മന്ത്രം


മൃത്യുഞ്ജയ മന്ത്രം 



ഹാ മൃത്യുഞ്ജയ മന്ത്രം ഋഗ്വേദത്തിൽ പ്രതിപാദിച്ചിട്ടുള്ള ഒരു മന്ത്രമാണ്. ഇതിൽ ഭഗവാൻ ശിവശങ്കരനെയാണ് സ്തുതിക്കുന്നത്. മൃത്യുഞ്ജയ മന്ത്രം ജപിച്ചാൽ മരണത്തിൽ നിന്നു മോചനം ലഭിക്കും എന്നാണ് വിശ്വാസം. മന്ത്രം

, ഓം = ഓംകാരം, പ്രണവമന്ത്രം
ത്ര്യംബകം = ത്രിലോചനൻ, മൂന്നു കണ്ണുകളോടുകൂടിയവൻ
യജാമഹേ= ഞാൻ/ ഞങ്ങൾ ആരാധിക്കുന്നു, ധ്യാനിക്കുന്നു, സ്തുതിക്കുന്നു
സുഗന്ധിം = സുഗന്ധത്തെ, സൗരഭ്യത്തെ
പുഷ്ടി = പുഷ്ടി, അഭിവൃദ്ധി
വർധനം = വർധിപ്പിക്കുന്നത്, കൂട്ടുന്നത്
ഉർവാരുകം= മത്തങ്ങ, പൂഷണിക്ക)
ഇവ = പോലെ
ബന്ധനാന് = ബന്ധനത്തിൽ നിന്ന് (മത്ത്ങ്ങയെ അതിന്റെ തണ്ടിൽനിന്നും വേർപ്പെടുത്തുന്നതുപോലെ, നിഷ്പ്രയാസം എന്നർത്ഥം.) (* പദത്തെ മഹാവ്യാധി എന്നും വിവക്ഷിക്കപ്പെടുന്നു*.)

മൃത്യോഃ = മരണത്തിൽ നിന്ന്
മുക്ഷീയ = സ്വതന്ത്രരാക്കുക, മോചിപ്പിക്കുക
മാ = അല്ല

സ്വയം തന്നെ താഴ്ത്തരുത്



ഉദ്ധരേതാത്മനാത്മാനം
നാത്മാനമവസായദേത്
ആത്മൈവ ഹ്യാത്മനോ
ബന്ധുരാത്മൈവ രിപുരാത്മനഃ
ഒരുവന്സ്വയം തന്നെ ഉദ്ധരിക്കേണ്ടതാണ്, സ്വയം തന്നെ താഴ്ത്തരുത്, താന്തന്നെയാണ് തന്റെ ബന്ധു. താന്തന്നെയാണ് തന്റെ ശത്രുവും..


2018, ജനുവരി 17, ബുധനാഴ്‌ച






ദേവി ദേവന്മാരുടെ പ്രധാനദിവസങ്ങള്‍*



ദേവി ദേവന്മാരുടെ പ്രധാനദിവസങ്ങള്‍*
*ഭഗവതി: (ദുര്‍ഗ്ഗ)*
ദുര്‍ഗ്ഗാഭഗവതിക്ക് കാര്‍ത്തികയും പ്രത്യേകിച്ച് വൃശ്ചികമാസത്തിലെ കാര്‍ത്തികയും ചൊവ്വാ, വെള്ളി ദിവസങ്ങളും പ്രധാനമാണ്.
*സരസ്വതി:*
കന്നിമാസത്തിലെ നവരാത്രികാലം പ്രത്യേകിച്ച് മഹാനവമി, വിദ്യാരംഭദിവസം( വിജയദശമി) എന്നിവ പ്രധാനമാണ്.
*ഭദ്രകാളി:*
ചൊവ്വാ, വെള്ളി ദിവസങ്ങളും ഭരണി നക്ഷത്രവും, പ്രത്യേകിച്ച് മകരചൊവ്വയും( മകരമാസത്തിലെ ആദ്യത്തെ ചൊവ്വാഴ്ച) മീനമാസത്തിലെ ഭരണിയും കുംഭ മാസത്തിലെ മകം നക്ഷത്രവും പ്രധാനമാണ്
ദേവന്‍മാരുടെ വിശേഷദിവസങ്ങള്‍
*വിഷ്ണു:*
ചിങ്ങമാസത്തിലെ അഷ്ടമിരോഹിണിയും( ശ്രീകൃഷ്ണ ജയന്തി), ധനുമാസത്തിലെ ആദ്യത്തെ ബുധനാഴ്ചയും( കുചേല ദിനം), കൂടാതെ എല്ലാ മാസത്തിലെയും ആദ്യത്തെ വ്യാഴാഴ്ചയും ഏകാദശിയും വൃശ്ചികമാസത്തില്‍ മണ്ഡലം തുടങ്ങി ധനുമാസം അവസാനിക്കുന്നത്വരെയും എല്ലാ മാസത്തിലെയും തിരുവോണനക്ഷത്രവും വിശേഷമാകുന്നു.
*ശിവന്‍:*
ധനുമാസത്തില്‍ തിരുവാതിരയും കുംഭമാസത്തില്‍ ശിവരാത്രിയും മാസത്തില്‍ ആദ്യംവരുന്ന തിങ്കളാഴ്ചയും പ്രദോഷവും പ്രധാനമാണ്.
*ഗണപതി:*
ചിങ്ങമാസത്തിലെ വിനായക ചതുര്ത്ഥിയും, തലാമാസത്തില്‍ തിരുവോണം ഗണപതിയും മീന മാസത്തിലെ പൂരം ഗണപതിയും മാസത്തില്‍ ആദ്യത്തെ വെള്ളിയാഴ്ചയും വിദ്യാരംഭദിവസവും പ്രധാനമാണ്.
*ശാസ്താവ്:*
വിദ്യാരംഭം, മണ്ഡലകാലം, മാസത്തിലെ ആദ്യത്തെ ബുധനാഴ്ച, ആദ്യത്തെ ശനിയാഴ്ച എന്നിവ പ്രധാനമാണ്.
*സുബ്രഹ്മണ്യന്‍:*
കന്നിമാസത്തിലെ കപിലഷഷ്ഠി, തുലാമാസത്തില്‍ സ്കന്ദഷഷ്ഠി, മകരമാസത്തിലെ തൈപ്പൂയം( പൂയം നക്ഷത്രം), കൂടാതെ മാസംതോറുമുള്ള ഷഷ്ഠി, പൂയം നക്ഷത്രം, ആദ്യത്തെ ഞാറാഴ്ച എന്നിവ പ്രധാനമാണ്.
*ശ്രീരാമന്‍:*
മേടമാസത്തിലെ ശ്രീരാമനവമി, എല്ലാ മാസത്തിലെയും നവമി, ഏകാദശിതിഥികളും ബുധനാഴ്ചകളും വിശേഷപ്പെട്ടതാണ്.



ഭദ്ര കാളീ നമോസ്തുതേ


ഭദ്ര കാളീ നമോസ്തുതേ


                         കണ്ഠേ കാളാത്മജേ ദേവി
bhadrakaali
കണ്ഠേ കാളി മഹേശ്വരീ
ഭഗവത്യഖിലാ ധാരേ
ഭദ്ര കാളീ നമോസ്തുതേ
മഹാവിദ്യേ മഹാമായേ
മഹാകാളി മഹാമതേ
മഹാസുര വധോദ്യുക്തേ
ഭദ്ര കാളീ നമോസ്തുതേ
മഹാവിദ്യേ മഹാമായേ
മഹാകാളി മഹാമതേ
മഹാസുര വധോദ്യുക്തേ
ഭദ്ര കാളീ നമോസ്തുതേ


2018, ജനുവരി 11, വ്യാഴാഴ്‌ച

"Maha Kali Mantra" 108 times - Om Jayanti Mangala Kali By Suresh Wadkar

"Maha Kali Mantra" 108 times - Om Jayanti Mangala Kali By Suresh Wadkar

ശ്രീ ഭദ്രകാളി | SREE BHADRAKALI | HINDU DEVOTIONAL SONGS MALAYALAM | SRE...

കാലില്‍ ചിലമ്പണിഞ്ഞ | KAALIL CHILAMBANINJA | RUDRAKAALI | Kodungalluramm...

മേഘ്ന വിൻസ െൻ്റ് പാടി അഭിനയിച്ച ഈ ഗാനം കണ്ടു നോക്കൂ - a song from Bhadre...

കൊട്ടുണ്ട് പാട്ടുണ്ട് | MANGALADAAYINI | Hindu Devotional Song Malayalam...