ദേവി
ദേവന്മാരുടെ പ്രധാനദിവസങ്ങള്‍*
*ഭഗവതി:
(ദുര്‍ഗ്ഗ)*
ദുര്‍ഗ്ഗാഭഗവതിക്ക്
കാര്‍ത്തികയും പ്രത്യേകിച്ച് വൃശ്ചികമാസത്തിലെ കാര്‍ത്തികയും ചൊവ്വാ, വെള്ളി ദിവസങ്ങളും
പ്രധാനമാണ്.
*സരസ്വതി:*
കന്നിമാസത്തിലെ
നവരാത്രികാലം പ്രത്യേകിച്ച് മഹാനവമി, വിദ്യാരംഭദിവസം( വിജയദശമി)
എന്നിവ പ്രധാനമാണ്.
*ഭദ്രകാളി:*
ചൊവ്വാ, വെള്ളി ദിവസങ്ങളും ഭരണി
നക്ഷത്രവും, പ്രത്യേകിച്ച്
മകരചൊവ്വയും( മകരമാസത്തിലെ ആദ്യത്തെ ചൊവ്വാഴ്ച) മീനമാസത്തിലെ ഭരണിയും കുംഭ
മാസത്തിലെ മകം നക്ഷത്രവും പ്രധാനമാണ്
ദേവന്‍മാരുടെ
വിശേഷദിവസങ്ങള്‍
*വിഷ്ണു:*
ചിങ്ങമാസത്തിലെ
അഷ്ടമിരോഹിണിയും( ശ്രീകൃഷ്ണ ജയന്തി), ധനുമാസത്തിലെ ആദ്യത്തെ
ബുധനാഴ്ചയും( കുചേല ദിനം), കൂടാതെ
എല്ലാ മാസത്തിലെയും ആദ്യത്തെ വ്യാഴാഴ്ചയും ഏകാദശിയും വൃശ്ചികമാസത്തില്‍ മണ്ഡലം
തുടങ്ങി ധനുമാസം അവസാനിക്കുന്നത്വരെയും എല്ലാ മാസത്തിലെയും തിരുവോണനക്ഷത്രവും
വിശേഷമാകുന്നു.
*ശിവന്‍:*
ധനുമാസത്തില്‍
തിരുവാതിരയും കുംഭമാസത്തില്‍ ശിവരാത്രിയും മാസത്തില്‍ ആദ്യംവരുന്ന തിങ്കളാഴ്ചയും
പ്രദോഷവും പ്രധാനമാണ്.
*ഗണപതി:*
ചിങ്ങമാസത്തിലെ
വിനായക ചതുര്ത്ഥിയും, തലാമാസത്തില്‍
തിരുവോണം ഗണപതിയും മീന മാസത്തിലെ പൂരം ഗണപതിയും മാസത്തില്‍ ആദ്യത്തെ
വെള്ളിയാഴ്ചയും വിദ്യാരംഭദിവസവും പ്രധാനമാണ്.
*ശാസ്താവ്:*
വിദ്യാരംഭം, മണ്ഡലകാലം, മാസത്തിലെ ആദ്യത്തെ
ബുധനാഴ്ച, ആദ്യത്തെ
ശനിയാഴ്ച എന്നിവ പ്രധാനമാണ്.
*സുബ്രഹ്മണ്യന്‍:*
കന്നിമാസത്തിലെ
കപിലഷഷ്ഠി, തുലാമാസത്തില്‍
സ്കന്ദഷഷ്ഠി, മകരമാസത്തിലെ
തൈപ്പൂയം( പൂയം നക്ഷത്രം), കൂടാതെ
മാസംതോറുമുള്ള ഷഷ്ഠി, പൂയം
നക്ഷത്രം, ആദ്യത്തെ
ഞാറാഴ്ച എന്നിവ പ്രധാനമാണ്.
*ശ്രീരാമന്‍:*
മേടമാസത്തിലെ
ശ്രീരാമനവമി, എല്ലാ
മാസത്തിലെയും നവമി, ഏകാദശിതിഥികളും
ബുധനാഴ്ചകളും വിശേഷപ്പെട്ടതാണ്.