2018, ഓഗസ്റ്റ് 14, ചൊവ്വാഴ്ച

ആലുവ ശിവക്ഷേത്രം എറണാകുളം ജില്ല




ആലുവ ശിവക്ഷേത്രം
കേരളത്തിൽ എറണാകുളം ജില്ലയിലെ ആലുവയിൽ പെരിയാറിന്റെ തീരത്താണ് ആലുവ ശിവക്ഷേത്രം സ്ഥിതിചെയ്യുന്നത്. പരബ്രഹ്മസ്വരൂപനായ മഹാദേവനാണ് പ്രധാന പ്രതിഷ്ഠ. പെരിയാർ മണപ്പുറത്ത് എല്ലാ വർഷവും കുംഭമാസത്തിൽ ആഘോഷിക്കുന്ന ശിവരാത്രിപ്രസിദ്ധമാണ്. ലക്ഷക്കണക്കിന് ആളുകൾ അന്നേ ദിവസം ആലുവാ മണപ്പുറത്ത് ശിവരാത്രി ആഘോഷിക്കാൻ ഒത്തുകൂടുന്നു. ശിവരാത്രിക്ക് മണപ്പുറത്ത് ബലിയർപ്പിച്ചാൽ മരിച്ച ബന്ധുക്കൾക്ക് മോക്ഷം ലഭിക്കും എന്ന വിശ്വാസം ധാരാളം ഭക്തരെ ആകർഷിക്കുന്നു.

ഐതിഹ്യം

പരശുരാമൻ പ്രതിഷ്ഠ നടത്തിയ 108 ശിവക്ഷേത്രങ്ങളിൽ ഒന്നാണ് ആലുവാ ശിവക്ഷേത്രം 

ശിവരാത്രി

പ്രധാന ലേഖനം: ആലുവാ ശിവരാത്രി
പെരിയാറിന്റെ തീരത്ത് ആലുവാ മണപ്പുറത്ത് എല്ലാ വർഷവും കുംഭമാസത്തിൽ ശിവരാത്രി ദിനത്തിൽ കൊണ്ടാടുന്ന ഹൈന്ദവ ആഘോഷമാണ് ആലുവാ ശിവരാത്രി. ശിവരാത്രിക്കുശേഷമുള്ള ദിവസം രാവിലെ തീർത്ഥാടകർ പിതൃക്കൾക്ക് ബലിയർപ്പിക്കുന്നു.

പ്രത്യേകത

പ്രകൃതിയുടെ നിയന്ത്രണത്തിൽ സ്വഭാവികമായി ആറാട്ട് നടക്കുന്ന ചുരുക്കം ക്ഷേത്രങ്ങളിൽ ഒന്നാണ് ആലുവ ശിവക്ഷേത്രം. മഴക്കാലത്ത്‌ പെരിയാർ നിറഞ്ഞൊഴുകി വിഗ്രഹം വെള്ളത്തിൽ മുങ്ങുമ്പോളാണ് ഇവിടെ ആറാട്ട്‌ നടക്കുക എന്നത് ഈ ക്ഷേത്രത്തിന്റെ പ്രത്യേകതയാണ്. ചമ്രവട്ടം അയ്യപ്പക്ഷേത്രംതാണിക്കുടം ഭഗവതി ക്ഷേത്രംഊരമന ശാസ്താക്ഷേത്രംതൃപ്പുലിക്കൽ ശിവക്ഷേത്രം എന്നിവയാണ് ഇതുപോലെ സ്വഭാവികമായി ആറാട്ട് നടക്കുന്ന കേരളത്തിലെ മറ്റ് ക്ഷേത്രങ്ങൾ.

ചിത്രശാല

എറണാകുളം ജില്ലയിൽ തൃപ്പൂണിത്തുറയിലെആദമ്പള്ളി ചക്കംകുളങ്ങര മഹാദേവക്ഷേത്രം



ആദമ്പള്ളി ചക്കംകുളങ്ങര മഹാദേവക്ഷേത്രം


കേരളത്തിലെ എറണാകുളം ജില്ലയിൽ തൃപ്പൂണിത്തുറയിലെ ചക്കംകുളങ്ങരയിലുള്ള മഹാദേവക്ഷേത്രമാണ് ആദമ്പള്ളി ചക്കംകുളങ്ങര മഹാദേവക്ഷേത്രം108 ശിവക്ഷേത്രങ്ങളിൽ പറയുന്ന ആദമ്പള്ളിയാണ് ഈ ശിവക്ഷേത്രം, ക്ഷേത്രത്തിലെ ശിവലിംഗപ്രതിഷ്ഠ നടത്തിയത് പരശുരാമനാണന്നു വിശ്വസിക്കുന്നുകൊച്ചിൻ ദേവസ്വം ബോർഡിന്റെ കീഴിലാണ് ഈ മഹാക്ഷേത്രം.

ക്ഷേത്രം

തൃപ്പൂണിത്തുറ മഹാക്ഷേത്രത്തിന്റെ വടക്കുവശത്തായി മഹാക്ഷേത്ര രൂപകല്പനയിൽ പണിതീർത്തതാണീക്ഷേത്രം. അടുത്തായി ഒരു ഭഗവതിക്ഷേത്രമുണ്ട്. അത് ആദമ്പള്ളിക്കാവ് ഭഗവതിക്ഷെത്രം എന്നപേരിൽ അറിയപ്പെടുന്നു. കൊച്ചിരാജ്യത്തിലെ പ്രമുഖക്ഷേത്രങ്ങളിൽ ഒന്നാണിത്. തൃശ്ശൂർ വടക്കുന്നാഥക്ഷേത്രത്തിലേതുപോലെ പടിഞ്ഞാറേക്ക് ദർശനം നൽകി ശ്രീപരമശിവനും അതേ ശ്രീകോവിലിൽ കിഴക്കു ദർശനം നൽകി പാർവ്വതീദേവിയും കുടികൊള്ളുന്നു. അർദ്ധനാരീശ്വര സങ്കല്പത്തിലുള്ള മഹാശിവക്ഷേത്രമാണിത്.

ക്ഷേത്ര നിർമ്മിതി

നാലമ്പലവും വിളക്കുമാടവും

സമചതുരാകൃതിയിലുള്ള ചക്കംകുളങ്ങരയിലെ ശ്രീകോവിൽ പടിഞ്ഞാറേക്കാണ് പ്രധാന അഭിമുഖമായാണ് നിർമ്മിച്ചിരിക്കുന്നത്. അതിനുള്ളിലായി ശിവലിംഗപ്രതിഷ്ഠയും അതിനു തൊട്ടുപുറകിലായി പാർവ്വതീദേവിയുടെ പ്രതിഷ്ഠയും നടത്തിയിട്ടുണ്ട്. അനഭിമുഖമായുള്ള ഈ പ്രതിഷ്ഠകൾ അർദ്ധനാരീശ്വ സങ്കല്പമാണ് തീർക്കുന്നത്.
ശ്രീകോവിലിന്റെ പടിഞ്ഞാറുഭാഗത്തായി മഹാദേവനടയിൽ നമസ്കാരമണ്ഡപവും നിമ്മിച്ചിരിക്കുന്നു. മനോഹരമായ നാലമ്പലവും, അതിനുള്ളിലായിതന്നെ നിർമ്മിച്ചിരിക്കുന്ന തിടപ്പള്ളിയും കേരളതനിമ ഒട്ടും ചോരാതെയുള്ള വിളക്കുമാടവും ഒരു മഹാക്ഷേത്ര പ്രൗഡി ഇവിടെ ഒരുക്കുന്നു.
ക്ഷേത്രത്തിന്റെ പടിഞ്ഞാറുഭാഗത്ത് വലിയ ഒരു കുളം നിർമ്മിച്ചിട്ടുണ്ട്. പരമശിവന്റെ രൗദ്രഭാവത്തിനു ശമനം നൽകാനാവാം ശിവക്ഷേത്രത്തിന് അഭിമുഖമായി കുളം നിർമ്മിച്ചിരിക്കുന്നത്. നാലമ്പലത്തിനും പടിഞ്ഞാറേക്കുളത്തിനും നടുക്കായിട്ടാണ് ആനക്കൊട്ടിൽ നിർമ്മിച്ചിരിക്കുന്നത്. ഉരുണ്ടതൂണുകളോടുകൂടിയ ഇടത്തരം വലിപ്പമേറിയ ഈ ആനക്കൊട്ടിൽ അടുത്തയിടെ നിർമ്മിച്ചതാവാം. തൃപ്പൂണിത്തുറതേവരുടെ ആറാട്ട് നടക്കുന്നത് ഇവിടുത്തെ പടിഞ്ഞാറേ ക്ഷേത്രക്കുളത്തിലാണ്. അന്നേ ദിവസം ഇവിടെ ചക്കംകുളങ്ങരയിൽ തേവരെ ഇറക്കി എഴുന്നള്ളിക്കുകയും, ആറാട്ടിനുശേഷം ആരതി നടത്തി ആദരപൂർവ്വം എഴുന്നള്ളിച്ചിരുത്തുന്നത് ഇവിടുത്തെ ക്ഷേത്രകുളപ്പുരയിലാണ്.

ശനീശ്വരക്ഷേത്രം

ഒരേ മതിൽക്കകത്തു രണ്ടു പ്രധാനപ്രതിഷ്ഠാമൂർത്തികൾ എന്നപോലെ ഇവിടുത്തെ ശനിശ്വരപ്രതിഷ്ഠ പ്രസിദ്ധമാണ്. നവഗ്രഹ പ്രതിഷ്ഠയുള്ള ഏകമഹാശിവക്ഷേത്രമാണിത്. എല്ലാശനിയാഴ്ചകളിലും ശിവക്ഷേത്ര ദർശനത്തിനും ശനീശ്വരക്ഷേത്ര ദർശനത്തിനുമായി നൂറുകണക്കിനാളുകൾ ഇവിടെ എത്താറുണ്ട്.

ഉപദേവന്മാർ

  • ഗണപതി
  • സുബ്രഹ്മണ്യൻ
  • അയ്യപ്പൻ
  • കീഴ്തൃക്കോവിൽ മഹാവിഷ്ണു
  • നാഗദൈവങ്ങൾ
  • രക്ഷസ്സ്
  • നവഗ്രഹങ്ങൾ

വിശേഷങ്ങൾ

  • ഉത്സവം, ശിവരാത്രി
ശിവരാത്രിനാളിലെ ചെണ്ടമേളം
കുംഭമാസത്തിലെ (ഫെബ്രുവരി-മാർച്ച്) തിരുവോണം നക്ഷത്രം വരത്തക്കവണ്ണം എട്ടുദിവസം ഇവിടെ ഉത്സവം കൊണ്ടാടുന്നു. കൊടിയേറ്റ് കഴിഞ്ഞുള്ള എല്ലാ ദിവസങ്ങളിലും രാവിലെയും സന്ധ്യക്കും കാഴ്ചശീവേലി എഴുന്നള്ളിപ്പ് പതിവുണ്ട്. ആറാട്ട് മിക്കവാറും ശിവരാത്രിദിവസമായിരിയ്ക്കും.
  • തിരുവാതിര
ധനുമാസത്തിലെ തിരുവാതിര നാളിലാണ് (ശ്രീമഹാദേവന്റെ ജന്മനാൾ) തിരുവാതിര ആഘോഷിക്കുന്നത്. ധനുമാസത്തിലെ തിരുവാതിരനാളിൽ വ്രതമെടുത്താൽ നെടുമാംഗല്യം ലഭിക്കുമെന്നാണ് വിശ്വാസം. തിരുവാതിരക്കു രണ്ടു ദിവസം മുൻപുതന്നെ വ്രതമെടുത്തു തുടങ്ങി അന്നേദിവസം രാവിലെ ക്ഷേത്ര ദർശനം നടത്തി വിവാഹിതരായ സ്ത്രീകൾ നെടുമാംഗല്യത്തിനും കന്യകകൾ നല്ല വിവാഹബന്ധത്തിനും വ്രതം നോറ്റ് ക്ഷേത്ര ദർശനം നടത്തുന്നു.
  • മണ്ഡലപൂജ
41 മണ്ഡലദിവസങ്ങളിലും ചക്കംകുളങ്ങരക്ഷേത്രം ഒരുങ്ങി നിൽക്കുന്നു. ഈ ദിവസങ്ങളിലെ പ്രത്യേക ദീപാരാധനയും, ലക്ഷദീപവും നടത്താറുണ്ട്.

ക്ഷേത്രത്തിൽ എത്തിചേരാൻ

തൃപ്പൂണിത്തുറ മഹാക്ഷേത്രത്തിൽ നിന്നും അരകിലോമീറ്റർ തെക്കുമാറിയാണ് ചക്കംകുളങ്ങരക്ഷെത്രം സ്ഥിതിചെയ്യുന്നത്.

വള്ളിയൂർക്കാവ് ഭഗവതീ ക്ഷേത്രം ,,വയനാട് ജില്ല



വള്ളിയൂർക്കാവ് ക്ഷേത്രം വയനാട് ജില്ല

.

കേരളത്തിലെ വയനാട് ജില്ലയിലെ വള്ളിയൂർക്കാവിലുള്ള ഒരു ക്ഷേത്രമാണ് വള്ളിയൂർക്കാവ് ഭഗവതീ ക്ഷേത്രം (Valliyoorkav devi temple)കൽ‌പ്പറ്റയിൽ നിന്നും 24 കിലോമീറ്ററും സുൽത്താൻ ബത്തേരിയിൽ നിന്നും 31 കിലോമീറ്ററും മാനന്തവാടിയിൽ നിന്നും 5 കിലോമീറ്ററും അകലെയാണ് ഈ ദുർഗ്ഗാക്ഷേത്രം. ഈ ക്ഷേത്രം പരബ്രഹ്മസ്വരൂപിണിയായ ആദിപരാശക്തിക്ക് സമർപ്പിച്ചിരിക്കുന്നു. മഹാദേവിയെ മൂന്ന് പ്രധാന രൂപങ്ങളിൽ ഇവിടെ ആരാധിക്കുന്നു. വനദുർഗ്ഗഭദ്രകാളിജലദുർഗ്ഗ എന്നീ ഭാവങ്ങളിലാണ് വള്ളിയൂരമ്മയെ ആരാധിക്കുക. വയനാട്ടിലെ ആദിവാസി സമുദായങ്ങളുടെ ഏറ്റവും പ്രധാനപ്പെട്ട ഒരു ആരാധനാലയമാണ് ഈ ഭഗവതീ ക്ഷേത്രം. മെലേകാവിലെ സീതാദേവിയും ലവകുശന്മാരും രാമായണവുമായി ഈ ദേവീക്ഷേത്രത്തിനുള്ള ബന്ധം ഊട്ടി ഉറപ്പിക്കുന്നു.


    ഉത്സവം

    മീനം ഒന്നിന് കൊടിയേറി എല്ലാ വർഷവും (മാർച്ച് /ഏപ്രിൽ മാസങ്ങളിൽ) നടക്കുന്ന 14 ദിവസം നീണ്ടു നിൽക്കുന്ന ഉത്സവം വയനാട്ടിലെ ഉത്സവങ്ങളിൽ വെച്ച് ഏറ്റവും പൊലിമയേറിയതാണ്. പണ്ടുകാലത്ത് ഉത്സവത്തിനോടനുബന്ധിച്ച് ഇവിടെ അടിമവ്യാപാരം നടക്കാറുണ്ടായിരുന്നു.ഇന്ന് വയനാട്ടിലെ ആദിവാസികളുടെ ഏറ്റവും വലിയ ഒത്തുചേരലാണ് ഈ ഉത്സവം. ഉത്സവവുമായി ബന്ധപ്പെട്ട എല്ലാ ചടങ്ങുകളും നിർവഹിക്കുന്നത് ആദിവാസികളാണ്. ആദിവാസി മൂപ്പൻ കൊണ്ടുവരുന്ന നീളമുള്ള മുളംതണ്ടിലാണ് ഉത്സവത്തിന്റെ കൊടിയേറ്റം. കൊയിലേരി എന്ന സ്ഥലത്തിന് വളരെ അടുത്താണ് ഈ ക്ഷേത്രം. 

    ചരിത്രം

    പണ്ട് കോട്ടയം രാജാക്കന്മാരുടെ ക്ഷേത്രമായിരുന്ന ഇവിടത്തെ ഉൽസവത്തിന്റെ സമയത്താണ് ആദിവാസികളെ അടിമകളായി വിറ്റിരുന്നത്. ദേവിയുടെ മുന്നിൽ വച്ച് എടുക്കുന്ന പ്രതിജ്ഞപാലിക്കാൻ ആടിമകൾ നിർബന്ധിതരായിരുന്നു.[2]

    ഇതും കാണുക

    തൃക്കൈക്കാട്ട് ശിവക്ഷേത്രം മലപ്പുറം ജില്ലയിലെ തിരൂർ താലൂക്കിൽ




    തൃക്കൈക്കാട്ട് ശിവക്ഷേത്രം

    മലപ്പുറം ജില്ലയിലെ തിരൂർ താലൂക്കിൽ താനൂർ പഞ്ചായത്തിലെ പരിയപുരം ഗ്രാമത്തിലാണ് ഈ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. പടിഞ്ഞാട്ടു മുഖമുള്ള അപൂർ‌വ്വം ശിവക്ഷേത്രങ്ങളിൽ ഒന്നാണ് ഇത്. സ്വയംഭൂ ആയ ശിവലിംഗമാണ് ഇവ്ടുത്തെ പ്രതിഷ്ഠ.

    അരീക്കോട് സാളിഗ്രാമ ക്ഷേത്രം മലപ്പുറം ജില്ല



    അരീക്കോട് സാളിഗ്രാമ ക്ഷേത്രം


    മലപ്പുറം ജില്ലയിൽ അരീക്കോട് പഞ്ചായത്തിലെ പുത്തലത്ത് സ്ഥിതിചെയ്യുന്ന ഒരു നരസിംഹ സ്വാമി ക്ഷേത്രമാണ് ശ്രീ സാളിഗ്രാമ ക്ഷേത്രം. മലബാർ ദേവസ്വം ബോർഡിന് കീഴിൽ വരുന്ന ഈ ക്ഷേത്രം ബലികർമ്മങ്ങൾക്ക് പ്രസിദ്ധമാണ്. വിഷ്ണുവിന്റെ നാലാമത്തെ അവതാരമായ നരസിംഹമൂർത്തിയാണ് ഇവിടുത്തെ പ്രതിഷ്ഠ. അരീക്കോട് നിന്നും മഞ്ചേരിയിലേക്ക് പോകുന്നവഴിയിൽ ഇടതുവശത്ത് ചാലിയാർ പുഴയുടെ തീരത്താണ് ഈ ക്ഷേത്രം സ്ഥിതിചെയ്യുന്നത്.

    ക്ഷേത്രത്തിലേക്ക് എത്തിച്ചേരാനുള്ള മാർഗ്ഗം

    അരീക്കോട് - മഞ്ചേരി റൂട്ടിൽ പുത്തലം അമ്പലപ്പടി സ്റ്റോപ്പ്. ദൂരം അരീക്കോട് നിന്നും 1 കിലോ മീറ്റർ. മഞ്ചേരിയിൽ നിന്നും 16 കിലോ മീറ്റർ (10 മൈൽ).

    അളയക്കാട്‌ നരസിംഹസ്വാമിക്ഷേത്രം മലപ്പുറം ജില്ലയിലെ പെരിന്തൽമണ്ണയിൽ


    അളയക്കാട്‌ നരസിംഹസ്വാമിക്ഷേത്രം
    മലപ്പുറം ജില്ലയിലെ പെരിന്തൽമണ്ണയിൽ അളയക്കാട് സ്ഥിതി ചെയ്യുന്ന പുരാതനമായ ഒരു ക്ഷേത്രമാണ് ശ്രീ അളയക്കാട് നരസിംഹസ്വാമിക്ഷേത്രം. നരസിംഹമൂർത്തിയെയാണിവിടെ ആരാധിക്കുന്നത്. കൂടാതെ ഉപദൈവങ്ങളായി ഗണപതിശിവൻ,അയ്യപ്പൻഭഗവതിനാഗദൈവങ്ങളും എന്നീ പ്രതിഷ്ഠകളും ഇവിടെ ഉണ്ട്. വ്യത്യസ്തങ്ങളായ ഇതിവൃത്തങ്ങൾ ക്ഷേത്രത്തെകുറിച്ച് നിലവിലുണ്ട്.

    അളയക്കാട്‌ മഹാവിഷ്ണു ക്ഷേത്രം
    പെരിന്തൽമണ്ണയിലെ ഒരു പുരാതന ക്ഷേത്രമാണ്‌ അളയക്കാട്‌മഹാവിഷ്ണു ക്ഷേത്രം. മഹാവിഷ്ണുവിനെ ഇവിടെ ലക്ഷ്മീ സമേതനായ നരസിംഹമൂർത്തി എന്ന സങ്കൽപ്പത്തിലാണ്‌ ആരാധിച്ചുവരുന്നത്‌. ചതുർബാഹു വിഷ്ണുവിഗ്രഹമാണ്‌ പ്രതിഷ്ഠ. പഴക്കമേറിയ ശ്രീകോവിൽ ചതുരാകൃതിയിലുള്ളതാണ്‌. ഉപദേവതകളായി ഗണപതി, ശിവൻ, അയ്യപ്പൻ, നാഗങ്ങൾ, ഭഗവതി എന്നീ പ്രതിഷ്ഠകളുമുണ്ട്. തിരുമാന്ധാംകുന്നിലെ തന്ത്രി കുടുംബം ഉൾപ്പെടെ മൂന്ന് ഇല്ലക്കാരുടെ ഉടമസ്ഥതയിലുള്ള ക്ഷേത്രമാണിത്‌. ക്ഷേത്രത്തിന്റെ പഴമയ്ക്കും പ്രാധാന്യത്തിനും തെളിവുകൾ നൽകുന്നതാണ്‌ ഗോപുരത്തിന്റെ കരിങ്കൽ തൂണുകളിൽ വട്ടെഴുത്തിൽ രേഖപ്പെടുത്തിയിട്ടുള്ള ലിഖിതങ്ങൾ. കേരളോത്‌പത്തി എന്ന ഗ്രന്ഥത്തിൽ പരാമർശ്ശിക്കുന്ന ബ്രാഹ്മണ കുടിയേറ്റത്തിനു (പരശുരാമൻ കേരളം സൃഷ്ടിച്ചുവെന്നും പരദേശത്തുനിന്ന് ബ്രാഹ്മണരെ കൊണ്ടുവന്നു എന്നുമുള്ള വിവരണങ്ങൾ) ശേഷമായിരിക്കാം (എ ഡി 400 നും 800 നും ഇടയിൽ) വൈഷ്ണവ ക്ഷേത്രങ്ങളുടെ നിർമ്മിതികൾ നടന്നിരിക്കുക. അത്തരത്തിലുള്ള ആദ്യകാല വിഷ്ണു ക്ഷേത്രങ്ങളിൽ ഒന്നായിരിക്കണം അളയക്കാട്‌.
    പെരിന്തൽമണ്ണക്കടുത്തുള്ള ഒരു ദേശമാണ്‌ മാനാത്തുമംഗലം. വള്ളുവനാട്ടങ്ങാടി എന്നപേരിൽ അറിയപ്പെട്ടിരുന്ന പെരിന്തൽമണ്ണയിലെ ചന്തയുടേയും അങ്ങാടിപ്പുറത്തിന്റേയും പ്രാധാന്യത്താൽ മാനാത്തുമംഗലത്ത്‌ ചില ബ്രാഹ്മണകുടുംബങ്ങൾ താമസമുറപ്പിച്ചു. ഇതേക്കുറിച്ചുള്ള പരാമർശ്ശങ്ങൾ അളയക്കാട്ട്‌ ലിഖിതത്തിൽ കാണാൻ കഴിയുമെന്ന് എസ്‌ രാജേന്ദുവിന്റെ ആറങ്ങോട്ടുസ്വരൂപം ഗ്രന്ഥവരി തിരുമാനാംകുന്നു ഗ്രന്ഥവരി എന്ന ചരിത്ര ഗ്രന്ഥത്തെ അടിസ്ഥാനപ്പെടുത്തി മനസ്സിലാക്കാവുന്നതാണ്‌. വള്ളുവകോനാതിരിയുടെ സേനാനായകന്മാരിൽ ഒരാളായിരുന്ന കക്കൂത്ത്‌ നായരുടെ ദേശം (കക്കൂത്ത്‌ ദേശം) ഈ ക്ഷേത്രത്തിനടുത്താണ്‌.





    കാട്ടുപുത്തൂർ ശിവക്ഷേത്രം മലപ്പുറം



    കാട്ടുപുത്തൂർ ശിവക്ഷേത്രം
    മലപ്പുറം ജില്ലയിൽ (കേരളംഇന്ത്യപെരിന്തൽമണ്ണ താലൂക്കിൽ എടപ്പറ്റ വില്ലേജിൽ പാതിരിക്കോട് ദേശത്ത് പുളിയന്തോടിന്റെ കിഴക്കെ കരയിൽ പടിഞ്ഞാറഭിമുഖമായി സ്ഥിതിചെയ്യുന്ന ഒരു ശിവക്ഷേത്രമാണ് കാട്ടുപുത്തൂർ ശിവക്ഷേത്രം. ചിരപുരാതനമായ ഈ ക്ഷേത്രത്തിൽ കിരാതസങ്കൽപത്തിൽ ശിവനും, സുദർശന സങ്കൽപത്തിൽ ചതുർബാഹുവായി വിഷ്ണുവുംകാളീസങ്കൽപത്തിൽ ശക്തിയും, പ്രഭാസത്യകസമേത അയ്യപ്പനുംഗണപതിയും പ്രധാനപ്രതിഷ്ഠകളാണ്‌. ശിവപ്രതിഷ്ഠ സ്വയംഭൂവാണെന്നു വിശ്വസിക്കപ്പെടുന്നു. ശിവനും വിഷ്ണുവും സപരിവാരം ഒരേ ചുറ്റമ്പലത്തിൽ പ്രതിഷ്ഠിക്കപ്പെട്ടിട്ടുള്ള അപൂർവ്വം ക്ഷേത്രങ്ങളിൽ ഒന്നാണിത്. പടയോട്ടങ്ങളുടേയും കെടുകാര്യസ്ഥതകളുടേയും കയ്യേറ്റങ്ങളുടേയും പരിണതഫലമായി പൂർവ്വികമായി സമ്പന്നമായിരുന്ന ഈ ക്ഷേത്രം ഇന്ന് ജീർണ്ണാവസ്ഥയിലാണുള്ളത്.
    =========



    കുടശ്ശനാട് മഹാദേവർ ക്ഷേത്രം ആലപ്പുഴ ജില്ല



    ആലപ്പുഴ ജില്ലയുടെ വടക്ക് പത്തനംതിട്ട ജില്ലയോട് ചേർന്ന് സ്ഥിതി ചെയ്യുന്ന പാലമേൽ പഞ്ചായത്തിലെ ഒരു ക്ഷേത്രമാണ് കുടശനാട് തിരുമണിമംഗലം ശ്രീ മഹാദേവർ ക്ഷേത്രം. ശിവനുംവിഷ്ണുവിനും തുല്യാ പ്രാദാന്യമുള്ളാ കേരളത്തിലെ അപൂർവ്വ രണ്ടു ക്ഷേത്രങ്ങളിലേ ഒരു ക്ഷേത്രമാണ് കുടശ്ശനാട്‌ തിരുമണിമംഗലം ശ്രീ മഹാദേവർ ക്ഷേത്രം ഒരേ സമയം ത്രീകൊടിയേറ്റും ഒരേ സമയം തനേ തിരുആറാട്ടും നടക്കുന്ന ശങ്കരാനാരായണന്മാരുടെ ക്ഷേത്രം

    പ്രത്യേകതകൾ

    ഇത് അതിപുരാതനമായ ഒരു ക്ഷേത്രമാണ്. ഇവിടെ മഹാദേവരുടെ സ്വയംഭൂ വിഗ്രഹമാണ്‌ ഉള്ളത് എന്ന് വിശ്വസിക്കപ്പെടുന്നു. കേരളത്തിൽ മാത്രമല്ല തെക്കൻ ഭാരതത്തിൽ തന്നെ അപൂർവമായി മാത്രമേ ശിവനും വിഷ്ണുവും ഒരുമിച്ചുള്ള ഒരു മഹാ ക്ഷേത്രം ദർശിക്കാൻ സാധിക്കുകയുള്ളു[].ഇവിടുത്തെ തിരു ഉൽസവം എല്ലാ വർഷത്തിലും കുംഭ മാസത്തിൽ ഉത്രം നാളിൽ ആകുന്നു .

    2018, ഓഗസ്റ്റ് 13, തിങ്കളാഴ്‌ച

    പള്ളിയറക്കാവ് ദേവി ക്ഷേത്രം ആറ്റുവേല



    ആറ്റുവേലയുടെ ഐതീഹ്യം 
    ________________________________ 
    അനുജത്തിയായ ഇളങ്കാവിലമ്മയെ സന്ദർശിക്കുവാനും ഗ്രാമത്തിന് ക്ഷേമ ഐശ്വര്യങ്ങൾ ചൊരിയുന്നതിനുമായി കൊടുങ്ങല്ലൂർ ഭഗവതി അശ്വതിനാളിൽ എഴുന്നള്ളിയെത്തുന്നതുമാണ് ഐതീഹ്യം .രണ്ടു കൂറ്റൻ വള്ളങ്ങൾ ചേർത്ത് ക്ഷേത്രമാതൃകയിൽ നിർമിക്കുന്ന മൂന്നുനിലകളുള്ള ആറ്റുവേലച്ചാടിലാണ് കൊടുങ്ങല്ലൂർ ഭഗവതി ആറ്റുവേലക്കടവിൽ നിന്ന് ഇളങ്കാവ് ക്ഷേത്രത്തിലേക്ക് എഴുന്നെള്ളുന്നത്
    മീനമാസത്തിലെ തിരുവോണനാളിൽ കൊടികയറി അശ്വതി നാളിലാണ് ആറ്റുവേല ആഘോഷിക്കുന്നത് . വെളിച്ചപ്പാട് കൊടിയേറ്റുന്നതാണ് ഈ ഉത്സവത്തിന്റെ മറ്റൊരു സവിശേഷത .ആറ്റുവേലക്കടവിൽ പുറക്കള ത്തിൽ കുരുതിക്ക് ശേഷം കൊടുങ്ങല്ലൂരമ്മയുടെ വിഗ്രഹം ആചാരാനുഷ്ടാനങ്ങളോടെ ആറ്റുവേലക്കാടിലെ ശ്രീകോവിൽ പ്രതിഷ്ഠിക്കും
    വ്യാഴാഴ്ച പുലർച്ചെ 4.30 നാണ് ആറ്റുവേല ഇളംകാവ് ക്ഷേത്രക്കടവിൽ എത്തുക .അവിടെ തന്ത്രിയും മേൽശാന്തിയും ഭക്തരും അറിയും പൂവും വിതറി ഭഗവതിയെ വരവേൽക്കും.തുടർന്ന് ഭഗവതിയുടെ വിഗ്രഹം പള്ളിസ്രാമ്പിലേക്ക് എഴുന്നെള്ളിക്കും .ആറ്റുവേലക്കെ അകമ്പടി സേവിച്ച ഗരുഡന്മാർ പള്ളിസ്രാമ്പിനുചുറ്റും പ്രദക്ഷിണം വയ്ക്കുന്ന കാഴ്ച അത്യാകർഷകമാണ് .തുടർന്ന് ഗരുഡന്മാർ ചൂണ്ടകുത്തും 

    കാവടി
    ഹിന്ദുമതവിശ്വാസപ്രകാരം മുരുകന് ഏറ്റവും ഇഷ്ടപ്പെട്ട വഴിപാടാണ് കാവടി. കാവുപോലെ തുലാസുപോലെ ഉള്ള് വടി അഥവാ തണ്ട് എന്ന അർത്ഥത്തിലാവണം ഈ വാക്കുണ്ടായത്.കാവടിയിൽ കൊണ്ടുപോകുന്ന ദ്രവ്യത്തെ അടിസ്ഥാനമാക്കി വിവിധ കാവടികൾ പാൽക്കാവടി, ഭസ്മക്കാവടി, അന്നക്കാവടി, കളഭക്കാവടി, പീലിക്കാവടി, തൈലക്കാവടി, കർപ്പൂരക്കാവടി, അഗ്നിക്കാവടി എന്നിവ പ്രധാനം. മുരുകനാണ് വഴിപാട് പ്രധാന്യമെങ്കിലും മറ്റു ക്ഷേത്രങ്ങളിലും ഇത് നടത്താറുണ്ട്. ഈ പലതരത്തിലുള്ള കാവടികളുണ്ട്. ഇപ്പോൾ അലങ്കാരമായും കവടികൾ ഉപയോഗിക്കുന്നു
    ഐതിഹ്യം
    ഒരിക്കൽ മഹാമുനിയായ അഗസ്ത്യമുനി ക്ക് മഹാദേവനെ ദർശിക്കാൻ ആഗ്രഹം തോന്നി. അങ്ങനെ അദ്ദേഹം കൈലാസത്തിലെത്തി ശിവഭഗവാനെ തൊഴുത് പൂജയും നടത്തി. തിരികെ പോകാൻ നേരം കൈലാസത്തിൽ നിന്നും രണ്ട് പർവ്വതങ്ങൾ കൂടി കൂടെ കൊണ്ട് പോകണമെന്ന് ആഗ്രഹിച്ചു.അങ്ങനെ ശിവഭഗവാൻറെ അനുഗ്രഹത്തോടെ, ഹിഡുംബൻ എന്ന രാക്ഷസനന്റെ സഹായത്താൽ രണ്ട് പർവ്വതങ്ങളും തോളിൽ എടുത്ത് മുനി യാത്രയായി. അങ്ങനെ നടന്നു വരുമ്പോൾ പഴനിക്കടുത്തുവച്ച് ഹിഡുംബൻ ക്ഷീണിച്ചവശനായി.അദ്ദേഹം ആ മലകൾ താഴെ ഇറക്കി വച്ച് വിശ്രമിച്ചു. ക്ഷീണം മാറി വീണ്ടും മലകൾ എടുത്തു വക്കാൻ ശ്രമിച്ചപ്പോൾ അവ അനങ്ങിയില്ല. എത്ര ശ്രമിച്ചിട്ടും ഹിഡുംബനു അതു സാധിച്ചില്ല. അത്ഭുതപ്പെട്ട് ചുറ്റും നോക്കിയ ഹിഡുംബൻ കണ്ടത് ഒരു മലയിൽ വടിയും പിടിച്ച് നിൽക്കുന്ന ഒരു പയ്യനെയാണ്.ആ മല ശിവഗിരിയാണെന്നും, അത് തൻറെതാണെന്നും ഹിഡുംബനോട് ആ പയ്യൻ വാദിച്ചു. എന്നാൽ ഹിഡുംബൻ സമ്മതിച്ചില്ല. അങ്ങനെ അവർ തമ്മിൽ യുദ്ധമായി.ഒടുവിൽ ബാലൻ ഹിഡുംബനെ വധിച്ചു. ഇതോടെ ബാലൻ മുരുകനാണെന്ന് മനസ്സിലായ അഗസ്ത്യമുനി, അദ്ദേഹത്തെ സ്തുതിച്ച് പ്രാർത്ഥിച്ചു. അഗസ്ത്യമുനിയുടെ അപേക്ഷപ്രകാരം മുരുകൻ ഹിഡുംബനെ ജീവിപ്പിച്ചു. പുനർജ്ജീവിച്ച ഹിഡുംബൻ താൻ മലകൾ കൊണ്ടുവന്ന പോലെ പൂജാദ്രവ്യങ്ങൾ കാവടിയിൽ കെട്ടിക്കൊണ്ട് വരുന്ന ഭക്തരെ അനുഗ്രഹിക്കണമെന്നും ഒപ്പം തന്നെ ദ്വാരപാലകൻ ആക്കണമെന്നും ഹിഡുംബൻ മുരുകനോട് അപേക്ഷിച്ചു. അങ്ങനെ കാവടി എടുത്ത് തുടങ്ങിയതെന്നു ഐതിഹ്യം. കാവടി മഹോത്സവത്തിന്റെ ഭാഗമായി ചില സുബ്രമണ്യക്ഷേത്രങ്ങളിൽ "ഹിഡുംബൻ പൂജ" എന്നൊരു പൂജയുണ്ട്
    കാവടി വ്രതം
    ക്ഷേത്ര വഴുപാടായി കാവടി എടുക്കുമ്പോൾ വ്രതമെടുക്കണമെന്നു ഹൈന്ദവ വിശ്വാസങ്ങൾ പറയുന്നു. ചില സ്ഥലങ്ങളിൽ (ഉദാ: ചെറിയനാട്) നാല്പത്തിയൊന്നു ദിവസത്തെ കഠിനവ്രതത്തോടു കൂടിയതാണ്. ഇങ്ങനെയെടുത്തു ഭക്തർ സമർപ്പിക്കുന്ന ശുദ്ധകാവടിദ്രവ്യങ്ങൾ അഭിഷേകം ചെയ്യുന്നു. ദ്രവ്യം കേടുവന്നുവെന്നാൽ കാവടിഭക്തന്റെ വ്രതശുദ്ധിക്ക് ഭംഗം വന്നതായി മനസ്സിലാക്കി ഈശ്വരകോപപരിഹാരാർത്ഥം പിന്നാണ്ടിലെ കാവടിക്ക് വ്രതം നോക്കി ശുദ്ധ കാവടിയാടി തീർക്കേണ്ടതുമാണെന്ന് പറയുന്നു. തൈപ്പൂയദിനത്തിൽ കാവടി കെട്ടിയാടുന്നത് അതിവിശേഷമാണ്. ഭക്തജനങ്ങൾ ബ്രഹ്മചര്യത്തോടെ മത്സ്യമാംസാദികൾ വെടിഞ്ഞു, രണ്ടു നേരവും പച്ചവെള്ളത്തിൽ കുളിച്ചു, തറയിൽ ഉറങ്ങി, ക്ഷൌരം ചെയ്യാതെ വേണം കാവടി വ്രതം നോക്കാൻ.




    ആറ്റുവേല


    ആറ്റുവേല





     
    നവരാത്രി ആഘോഷത്തിന്‍റെ കാതല്‍ 
    ________________________________________
    'സരസ്വതി നമസ്തുഭ്യം വരദേ കാമരൂപിണി വിദ്യാരംഭം കരിഷ്യാമി സിദ്ധിര്‍ഭവതുമേ സദാ'
    തമസ്സകറ്റി വിദ്യയുടെ വെളിച്ചം വരികയാണ്. ദുര്‍ഗ, ലക്ഷ്മി, സരസ്വതി എന്നീ ദേവീസങ്കല്‍പങ്ങളെ കേന്ദ്രീകരിച്ച് ഭാരതമാകെ നവരാത്രിപൂജയുടെ നാളുകള്‍. മലയാളനാട്ടില്‍ മുഖ്യമായും സരസ്വതീ ദേവിയെ കേന്ദ്രീകരിച്ചാണ് നവരാത്രി.എന്നാല്‍ ദേശീയ തലത്തില്‍ നവരാത്രിയാഘോഷത്തിനു വ്യത്യസ്ത ഭാവതലങ്ങളാണ്. കേരളത്തില്‍ വിദ്യാരംഭം, തമിഴ്നാട്ടില്‍ കൊലു വയ്പ്, കര്‍ണാടകയില്‍ ദസറ, ഉത്തരഭാരതത്തില്‍ രാമലീല, ബംഗാളില്‍ ദുര്‍ഗാപൂജ, അസമില്‍ കുമാരീപൂജ...
    ഭാരതീയ സംസ്കാരത്തിന്റെ ശോഭനമുഖമാണു ദേശീയ ഐക്യത്തിന്റെ പ്രതീകം കൂടിയായ നവരാത്രി. പ്രാദേശികത്തനിമകളോടെ നവരാത്രിയാഘോഷം മുഴുവന്‍ ഭാരതത്തിന്റേതുമാകുന്നു. ദേവീ ഉപാസനയാണു നവരാത്രി ആഘോഷത്തിന്റെ കാതല്‍. ഉത്തരഭാരതത്തില്‍ ഇതു രാവണ നിഗ്രഹവുമായി ബന്ധപ്പെട്ട ആഘോഷമാണെങ്കിലും രാവണനെ നിഗ്രഹിക്കാനുള്ള ശക്തി സംഭരിക്കാന്‍ ശ്രീരാമന്‍ ഒന്‍പതു ദിവസം ദേവിയെ ഉപാസിച്ചു വരം വാങ്ങി എന്ന സങ്കല്‍പമാണ് അടിസ്ഥാനം. ഒന്‍പതു ദിവസം ദേവീ ഉപാസനയും പിറ്റേന്നു വിജയദശമിയും എന്നതാണ് മിക്കയിടത്തും ആഘോഷ രീതി. ശരത്കാലത്തിലും വസന്തകാലത്തിലുമാണു വിധിപ്രകാരം നവരാത്രി പൂജ ചെയ്യേണ്ടത്. മേടം, തുലാം എന്നീ മാസങ്ങളില്‍ ഇൌ വ്രതം അനുഷ്ഠിക്കണമെന്നാണ് വിധി.
    ആദിശക്തിയുടെ മൂന്നു സങ്കല്‍പങ്ങളായ ദുര്‍ഗ, ലക്ഷ്മി, സരസ്വതി എന്നീ ദേവതകളെ ഉപാസിച്ചാണ് നവരാത്രി ആരാധന. ആഘോഷത്തിന്റെ ആദ്യ മൂന്നു ദിനങ്ങള്‍ ദുര്‍ഗാദേവി, രണ്ടാമത്തെ മൂന്നു ദിനങ്ങള്‍ ലക്ഷ്മീദേവി, അവസാന മൂന്നു ദിനങ്ങള്‍ സരസ്വതീദേവി എന്നിങ്ങനെയാണു മിക്കയിടത്തും പൂജാ ക്രമം.
    മൂന്നു ലോകവും അടക്കിവാണ അസുരരാജാവായിരുന്നു മഹിഷാസുരന്‍. സ്വര്‍ഗത്തില്‍ നിന്ന് ഇന്ദ്രാദി ദേവകളെ ആ അസുരന്‍ ആട്ടിപ്പായിച്ചു. ത്രിമൂര്‍ത്തികളുടെ നിര്‍ദേശപ്രകാരം മഹിഷനിഗ്രഹത്തിനായി ദേവകളുടെ എല്ലാം തേജസ് ഒന്നായി ചേര്‍ന്നു രൂപമെടുത്തതാണ് ദുര്‍ഗാദേവി. ഇരുവരും യുദ്ധം ആരംഭിച്ചു. യുദ്ധത്തിനെത്തിയ മഹിഷാസുരന്റെ മന്ത്രിമാരെ എല്ലാം ഒന്നൊന്നായി ദേവി കൊന്നൊടുക്കി. ഒടുവില്‍ മഹിഷാസുരന്‍ തന്നെ നേരിട്ടെത്തി. യുദ്ധത്തില്‍ ദേവി വിഷ്ണുചക്രത്താല്‍ മഹിഷാസുരനെ വധിച്ചു. ദേവി വിജയം വരിച്ച കാലമാണു വിജയദശമി. വിദ്യയുടെ ആവിര്‍ഭാവത്തോടെ അജ്ഞാനത്തിന്റെ ഇരുളകന്നു എന്നതിന്റെ സൂചന കൂടിയാണിത്.
    അതിനാല്‍ ജീവിതവിജയത്തിന് ഉപകരിക്കുന്ന സകല കലകളുടെയും അഭ്യാസസംരംഭത്തിന് ഏറ്റവും അനുയോജ്യമായ സന്ദര്‍ഭമായി ഇതിനെ പരിഗണിക്കുന്നു. ദുര്‍ഗയുടെ തന്നെ രൂപാന്തരസങ്കല്‍പമാണല്ലോ സരസ്വതി. ദേവിയുടെ വിജയദിനമായി കരുതപ്പെടുന്ന വിജയദശമി വിദ്യാരംഭദിനമായി ആചരിക്കപ്പെടുന്നു. യോദ്ധാവ് തന്റെ ആയുധങ്ങളെയും സാഹിത്യകാരന്‍ തന്റെ ഗ്രന്ഥങ്ങളെയും തൂലികയെയും സംഗീതജ്ഞര്‍ സംഗീതോപകരണങ്ങളെയും ദേവിയുടെ പാദത്തില്‍ സമര്‍പ്പിച്ചു പൂജിച്ച ശേഷം വിജയദശമി ദിനത്തിലെ ശുഭമുഹൂര്‍ത്തത്തില്‍ പ്രാര്‍ഥനാപൂര്‍വം അവ തിരികെ എടുക്കുന്നു.
    നവരാത്രി, വിജയദശമി ആഘോഷത്തില്‍ അവസാനത്തെ മൂന്നു ദിവസങ്ങള്‍ക്കാണു കൂടുതല്‍ പ്രാധാന്യം. അഷ്ടമിദിവസം ദുര്‍ഗാഭഗവതിയും നവമിദിവസം ലക്ഷ്മീദേവിയും ദശമിദിവസം സരസ്വതീ ദേവിയും വിശേഷാല്‍ ആരാധിക്കപ്പെടുന്നു. കേരളത്തില്‍ ദുര്‍ഗാഷ്ടമി ദിവസത്തെ പൂജവയ്പോടെയാണ് ആഘോഷങ്ങളുടെ തുടക്കം. പണിയായുധങ്ങളും പാഠപുസ്തകങ്ങളും ഗ്രന്ഥങ്ങളും എല്ലാം സരസ്വതീ വിഗ്രഹത്തിനു മുന്നില്‍ പൂജയ്ക്കായി സമര്‍പ്പിക്കുന്നു. മഹാനവമി അനധ്യായ ദിവസമാണ്. വിജയദശമി വിശേഷാല്‍ പൂജയ്ക്കുശേഷം വിദ്യാരംഭത്തോടെ ആഘോഷങ്ങള്‍ സമാപിക്കുന്നു.

    കുറക്കാവ് ദേവി ക്ഷേത്രം .....ആലപ്പുഴ ജില്ലയുടെ തെക്ക കായംകുളം കൃഷ്ണപുരം



    കുറക്കാവ് ദേവി ക്ഷേത്രം .....
    ആലപ്പുഴ ജില്ലയുടെ തെക്ക കായംകുളം കൃഷ്ണപുരം എന്ന സ്ഥലത്തെ കാപ്പിൽ ഗ്രാമത്തിലാണ് കുറക്കാവ് ദേവീ ക്ഷേത്രംസ്ഥിതി ചെയ്യുന്നത്. ഇവിടെ ശിവന്റെയും പാർവതിയുടെയും അവതാരങ്ങൾ ആയ കുറക്കാവിൽ അമ്മയും ശക്തി സ്വരൂപനായ കിരാതമൂർത്തിയും ആരാധിക്കപ്പെടുന്നു.അഭീഷ്ടസിദ്ധിക്കായി ജനങ്ങൾ ഇവിടെ അമ്മക്ക് കാര്യസിദ്ധിപൂജ സമർപ്പിക്കുന്നു. ഇവിടെ പൂജ നടത്തി കാര്യസിദ്ധി നേടിയ നിരവധി അനുഭവങ്ങൾ ജനങ്ങൾക്കുണ്ട്. എല്ലാ മലയാള മാസത്തിലെയും രണ്ടാമത്തെയും അവസാനത്തെയും ഞായറാഴ്ചകളിൽ ആണ് കാര്യസിദ്ധി പൂജ നടക്കാറുള്ളത്. ക്ഷേത്രതന്ത്രി ക്ലാക്കോട്ട് ഇല്ലത്തെ ആരാധ്യനായ നീലകണ്ഠൻ തന്ത്രി അവർകൾ ആണ് .ക്ഷേത്രത്തിന്റെയും അതുമൂലം നാടിന്റെയും ഉയർച്ചയ്ക്കു അദ്ദേഹത്തിന്റെ സംഭാവനകൾ വളരെ വലുതാണ് ., പാലാ കൈപ്പിള്ളീ ഇല്ലത്ത് അരുൺ ദാമോദരൻ നമ്പൂതിരി യാണ് ഇവിടുത്തെ ഇപ്പോഴത്തെ മേൽശാന്തി.
    വഴിപാട്‌.....
    എല്ലാ മാസവും അത്തം നക്ഷത്രത്തിൽ ദേവിഭാഗവത പാരായണം, നാരങ്ങാ വിളക്ക്, വിശേഷാൽ പൂജ, അന്നദാനം എന്നിവ നടത്തപ്പെടുന്നു. എല്ലാ മലയാളമാസം ഒന്നാം തീയതിയും തിരക്ക് വർദ്ധിച്ചതോടെ എല്ലാ വെള്ളിയാഴ്ചകളിലും നേർച്ചപ്പറയും നടത്തപ്പെടുന്നു. മൂലസ്ഥാനത്ത് "വെറ്റില പറത്തൽ" അതി പ്രധാനമായ വഴിപാടാണ്. അടുക്കു സമർപണം, കോഴി പറത്തൽ, പട്ടു ചാർത്തൽ, എന്നിവയും ഇവിടുത്തെ പ്രധാന വഴിപാടുകളാണ്. വെറ്റില പറത്ത് പ്രസിദ്ധമായതോടെ കാവിൽ ദക്ഷിണ വച്ച് വിശേഷ കലശപൂജകൾ, ഭക്തി നിർഭരമായ കീർത്തനാലാപത്തോടും സമൂഹനാമജപത്തോടും കൂടിയ കാര്യസിദ്ധിപൂജ മുതലായവ ആരംഭിച്ചു. തുടക്കത്തിൽ 100-110 പേരോടെ മാത്രമായി തുടങ്ങിയ ഈ പൂജയിൽ ഇന്ന് 25000 പേരോളം പങ്കെടുക്കുന്നത് ഇവിടുത്തെ അനുഭവസിദ്ധിയുടെ ഫലം ഒന്നുകൊണ്ടു മാത്രമാണ്.
    എത്തിച്ചേരാൻ.....
    കായംകുളം കൊല്ലം പാതയിൽ കൃഷ്ണപുരത്തുനിന്നും ചൂനാട്ടെക്കു പോകുന്ന പാതയിൽ ആണൂ കുറക്കാവ് . അവിടെ ആണ് ഈ അപൂർവ്വക്ഷേത്രം. ഭാഗ്യവശാൽ എനിക്ക് ഭക്തരുടെ ഒരു പാട് അത്ഭുത അനുഭവകഥകൾ ചെറുപ്പം മുതൽ കാണുവാനും കേൾക്കുവാനും ഇടയായിട്ടുണ്ട്.

    കിരാതൻ കാവ് ശിവക്ഷേത്രം, തഴക്കര


    കിരാതൻ കാവ് ശിവക്ഷേത്രം, തഴക്കര

    ആലപ്പുഴ ജില്ലയിൽ മാവേലിക്കര താലൂക്കിൽ തഴക്കര പഞ്ചായത്തിൽ വഴുവാടിയിലാണ് ശ്രീകിരാതൻ കാവ് ശിവക്ഷേത്രം. അച്ചൻ കോവിലാറിന്റെ തീരത്ത് മനോഹരമായ ഈ ക്ഷേത്രം കുടികൊള്ളുന്നു.

    വാസ്തുകല

    തെക്കൻ കേരളത്തിലും തമിഴ്നാട്ടിലും പ്രചാരത്തിലുള്ള് കോവിൽ സമ്പ്രദായമാണ് ക്ഷേത്രനിർമ്മിതിയിൽ കാണുന്നത്. കിരാതൻ കാവിൽ കിരാതരൂപിയാണ്. വലതുകയ്യിൽ മുകളിലേക്ക്ചു പിടിച്ചരീതിയിൽ ചുരികയും (വാൾ) ഇടതുകയ്യിൽ കുത്തിപ്പിടിച്ചരീതിയിൽ പരിചയും എന്നതാണ് വിഗ്രഹ സമ്പ്രദായം. മുമ്പിൽ മണ്ഡപത്തിൽ നന്ദി പ്രതിഷ്ഠ ഉണ്ട്. വേട്ടക്കൊരുമകൻ അഥവാ കിരാതമൂർത്തി സങ്കല്പത്തിലാണ് ഇവിടെ ശിവനെ ആരാധിക്കപ്പെടുന്നത്.

    ക്ഷേത്രഭരണം

    നാട്ടുകാരുടെ ഒരു സമിതിയാണ് ഇന്ന് ഈ ക്ഷേത്രം കൈകാര്യം ചെയ്യുന്നത്. മുമ്പ് ഒരു നായർ തറവാടിന്റെ വകയായിരുന്നു.

    എത്തിച്ചേരാൻ

    മാവേലിക്കര ചെങ്ങന്നൂർ പാതയിൽ കരയം വട്ടം കവലയിൽ നിന്നും നേരെ പോയി വഴുവാടി കവലയിൽനിന്നും മുന്നോട്ട് പോകുമ്പോൾ ഇടത്തോട്ട് ക്ഷേത്ര കമാനം കാണാം. അവിടെ നിന്നും 500 മീറ്റർ മുന്നോട്ടുപോകുമ്പോൾ ഈ ക്ഷേത്രം കാണാനാകും. മാവേലിക്കര -5 കിമി.

    കാരാഴ്മ ദേവിക്ഷേതം ആലപ്പുഴ ജില്ലയിൽ ചെന്നിത്തല-തൃപ്പെരുന്തുറ പഞ്ചായത്തിൽ



    കാരാഴ്മ ദേവിക്ഷേതം


    ആലപ്പുഴ ജില്ലയിൽ ചെന്നിത്തല-തൃപ്പെരുന്തുറ പഞ്ചായത്തിൽ മാവേലിക്കര-തിരുവല്ല പാതക്ക് കിഴക്കായി കാരാഴ്മ ദേവിക്ഷേത്രം സ്ഥിതിചെയ്യുന്നു. തിരുവിതാംകൂർ ദേവസ്വംബോർഡിന്റെ അധീനതയിലാണ് ഈ ക്ഷേത്രം.





    കാട്ടുവള്ളിൽ അയ്യപ്പക്ഷേത്രം ആലപ്പുഴ ജില്ല





    കാട്ടുവള്ളിൽ അയ്യപ്പക്ഷേത്രം ആലപ്പുഴ ജില്ല


    കാട്ടുവള്ളി അയ്യപ്പക്ഷേത്രം, മാവേലിക്കര
    ആലപ്പുഴ ജില്ലയിൽ മാവേലിക്കര പനച്ചമൂട് ജംഗ്ഷനു കിഴക്കായി കാട്ടുവള്ളീൽ അയ്യപ്പക്ഷേതം സ്ഥിതി ചെയ്യുന്നു. മകരമാസത്തിലാണ് ഇവിടുത്തെ ഉത്സവം.തിരുവിതാംകൂർ കീഴിലുളളതാണ് ഈ ക്ഷേത്രം. മൂന്നു വർഷമായി ഇവിടുത്തെ യുവസമിതിയുടെ നേതൃത്വത്തിൽ കേരളത്തിലെ പ്രസിദ്ധരായ ആനകളെ പങ്കെടുപ്പിച്ചുകൊണ്ട് പകൽപ്പൂരം നടന്നുവരുന്നു. മാവേലിക്കര താലൂക്കിൽ ശക്തികുളങ്ങര ഗ്രാമപഞ്ചായത്തിലാണ് ഈ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ അധീനതയിലുള്ള ഇൗ ക്ഷേത്രത്തിലെ പ്രധാന പ്രതിഷ്ഠ ധർമ്മശാസ്താവ് ആണ് .മാവേലിക്കര കായംകുളം റോഡിൽ പനച്ചമൂട് ജംഗ്ഷനുസമീപം ആണ് ഈ ക്ഷേത്രമുള്ളത്. നൂറ്റാണ്ടുകൾക്കു മുമ്പ് മലബാറിൽ നിന്നും ബ്രാഹ്മണ കുടുംബങ്ങൾ ദക്ഷിണ കേരളത്തിലേക്ക്കു ടിയേറിപ്പാർത്തു . അവരിൽ ഒരു കുടുംബം ഇവിടെ കാട്ടുവള്ളി വാളക്കോട് എത്തുകയും നാട്ടുകാരുടെ സഹായത്തോടെ ഒരില്ലം പണികഴിപ്പിച്ച് അവിടെ ശാസ്താവ് ശിവൻ എന്നീ ദേവകളെ പ്രതിഷ്ഠിക്കുകയും ചെയ്തു. ക്രമേണ പ്രതിഷ്ഠകളുടെ ശക്തി വർധിച്ചപ്പോൾ ദേശവാസികളുടെ സഹകരണത്തോടെ ഒരു ക്ഷേത്രം പണികഴിപ്പിക്കുകയും പ്രതിഷ്ഠകളെ അവിടേക്ക് മാറ്റുകയും ചെയ്തു. ഇങ്ങനെയാണ് കാട്ടുവള്ളി ധർമ്മശാസ്ത്രാക്ഷേത്രം ഉണ്ടായത് എന്ന് പറയപ്പെടുന്നു.
    ചതുരാകൃതിയിലുള്ള ശ്രീകോവിൽ നമസ്കാരമണ്ഡപം, നാലമ്പലം, ബലിക്കൽപ്പുര, ചെമ്പ് ധ്വജം, ആനപ്പന്തൽ എന്നിവ ക്ഷേത്രത്തിന്റെ പ്രധാന ഭാഗങ്ങളാണ്  ഗണപതി, ശിവൻ എന്നീ പ്രതിഷ്ഠകൾ നാലമ്പലത്തിനുള്ളിലും രക്ഷസ്,യക്ഷി എന്നീ പ്രതിഷ്ഠകൾ നാലമ്പലത്തിന് പുറത്തും പ്രതിഷ്ഠയുണ്ട്. മകരമാസത്തിൽ ഉത്രം ആറാട്ടായി വരുന്ന തരത്തിലാണ് ഉത്സവം നടക്കുന്നത് പറയെടുപ്പിന് ജീവിത മേലാണ് ദേവൻ എഴുന്നള്ളുന്നത്.

    ചിത്രശാല