2020, ജൂൺ 27, ശനിയാഴ്‌ച

ദശമഹാവിദ്യ_7 ധൂമാവതി





ദശമഹാവിദ്യ_7
ധൂമാവതി
സിനിമകളിലും മറ്റ് ഗ്രന്ഥങ്ങളിലും ഏറ്റവും കൂടുതലായി പറയപ്പെടുന്ന ദേവീനാമങ്ങളിലൊന്നാണ് ധൂമാവതി. ധൂമാവതീ ദേവി ദശമഹാവിദ്യകളിൽ ഏഴാമത് വിദ്യയാണ്. വിജനമായ പ്രദേശത്ത് കാക്കയുടെ പതാകയുള്ള രഥത്തിൽ ഇരുന്ന് ഒരു കരത്തിൽ മുറവും മറുകരം വരമുദ്രയാലും വാണരുളുന്നവളാണ് ധൂമാവതി. വൃദ്ധയും വിരൂപയും മലിനാംബരധാരിണിയും ധൂമവര്ണയുമായാണ് ദേവിയെ പറയുന്നത്. സകലാഭരണ വിഭൂഷിതയാണ് മറ്റ് ദേവിമാരെങ്കിൽ വിധവാഭാവമെന്ന കാരണം കൊണ്ട് ധൂമാവതീ ദേവിയ്ക് യാതൊരു ആഭരണവും ഇല്ല. രൂക്ഷങ്ങളായ നയനങ്ങളും അഴിഞ്ഞ പാറിപ്പറക്കുന്ന മുടിയോടും ചുക്കിച്ചുളിഞ്ഞ ചര്മ്മത്തോടും അതീവവൃദ്ധയുമായ ധൂമാവതിയെ ജീവിതത്തിന്റെ ആത്യന്തികമായ അവസ്ഥയെ മനസ്സിലാക്കിയ ഒരു മുത്തശ്ശിയായി കരുതാം.
ഭക്ഷിക്കുവാൻ ഭക്ഷണം ചോദിച്ച ശിവനിൽ നിന്ന് ദീര്ഘനേരമായിട്ടും മാറ്റമില്ലാത്തതുകൊണ്ട് ക്ഷമകെട്ട് പാർവതീ ദേവി ശിവനെ ഭക്ഷിച്ചു. ഈ പ്രവൃത്തിമൂലം ദേവിയുടെ ശരീരത്തിൽ നിന്നും ധൂമപടലങ്ങൾ സർവത്ര വ്യാപിച്ചു എന്നും മായയിലൂടെ വെളിയിൽ വന്ന ശിവൻ ദേവിയോട് ഇപ്രകാരം പറഞ്ഞു, പ്രപഞ്ചത്തിലെ ഏകപുരുഷൻ ഞാനും ഏകസ്ത്രീ ഭവതിയുമാണ്.ഭവതി ഭര്ത്താവിനെ വിഴുങ്ങിയതിനാൽ വിധവയായിരിക്കുന്നു. അതുകൊണ്ട് വിധവാ വേഷം കൈകൊള്ളുകയെന്നും ദേവിയുടെ ഈ ഭാവം ധൂമാവതിയെന്ന രീതിയില് മഹാവിദ്യയായി പൂജിക്കപ്പെടും എന്നും ആണ് നാരദപാഞ്ചരാത്രത്തിൽ ദേവിയുടെ ഉത്പത്തിയെ കുറിച്ച് പറയുന്നത്. സ്വതന്ത്ര തന്ത്രത്തിലാകട്ടെ ദക്ഷയജ്ഞത്തിൽ സതീദേവി യാഗകുണ്ഡത്തിൽ വീണു ജീവത്യാഗം ചെയ്യുകയും അതിൽ നിന്ന് ഉയര്ന്ന ധൂമപടലങ്ങളിൽ നിന്ന് ധൂമാവതി ഉത്ഭവിച്ചു എന്നും ആണ് പറയുന്നത്.
അന്നപൂര്ണേശ്വരിയായ ദേവി അന്നത്തെയല്ല ഇവിടെ ചോദിച്ചിരിക്കുന്നത് എന്നത് നാം അറിഞ്ഞിരിക്കേണ്ടതാണ്. ഭക്ഷണം എന്നത് ജ്ഞാനമാണ്. ശിവനാൽ ദേവിയ്ക് പകര്ന്നു നൽകപ്പെട്ട വിദ്യകളാണ് ഇന്ന് നാം കാണുന്ന എല്ലാ ജ്ഞാനങ്ങളും. ജ്ഞാനമാകുന്ന ഭക്ഷണം വൈകുന്തോറും അജ്ഞാനമാകുന്ന വിശപ്പ് വളരുന്നു. തന്നെ തന്നെ മറന്ന് പല ദുഷ്പ്രവൃത്തികളും ചെയ്യുന്നു. പ്രപഞ്ചത്തെ സംഹരിക്കുന്നവനായ ശിവനെ വിഴുങ്ങുക എന്നതുവഴി തന്റെ സംഹാരശക്തിയെ കൂടി ദേവി ഇവിടെ കാണിക്കുന്നു. എന്നാൽ സകല ജ്ഞാനസ്വരൂപിണിയും സകലസംഹാരമൂര്ത്തിയും ആണെങ്കിലും അതൊന്നും കാണിക്കാതെ ദേവി വൃദ്ധരൂപിയായി സദാ മായാസ്വരൂപത്തിൽ സ്ഥിതിചെയ്യുന്നു.
ധൂമം എന്നാൽ പുക അല്ലെങ്കിൽ മൂടൽ മഞ്ഞ് എന്നര്ഥം. പുകയിൽ നിന്ന് ഉത്ഭവിച്ചവളായതിനാലും പുകയുടെ നിറത്തോടു കൂടിയവളായതിനാലും ധൂമത്തെ നീയന്ത്രിക്കുന്നവളായതിനാലും ദേവിയെ ധൂമാവതി എന്ന് നാമം പറയാറുണ്ട്. അമംഗളവസ്തുക്കളുടെ നാഥയായിട്ടാണ് ധൂമാവതിയെ ചിത്രീകരിക്കാറുള്ളത്. സകലമംഗളകരമായ വസ്തുക്കളിലെന്ന പോലെ തന്നെ അമംഗളത്തിലും വിരാജിക്കുന്നത് ദേവി തന്നെയാണ് എന്ന് വ്യംഗ്യം. ധൂമത്തെ മായയായി ചിന്തിച്ചാൽ, മായാസ്വരൂപത്താൽ മൂടിക്കിടക്കുന്നതിനാൽ സത്യത്തെ തിരിച്ചറിയാൻ സാധാരണക്കാര്ക്കു സാധിക്കാറില്ല. മായയുടെ ഈ ആവരണം തന്നെയാണ് ധൂമാവതിയെന്ന ഭാവം. സത്യത്തിന്റെ യഥാര്ഥമുഖം മറക്കപ്പെട്ടിരിക്കുന്നു എന്ന് പറയുന്നതുപോലെ സകലജ്ഞാനസ്വരൂപിണിയും മോക്ഷത്തിലേക്ക് നയിക്കുന്നവളുമാണ് ദേവിയെങ്കിലും യഥാര്ഥ്യത്തെ മൂടിവച്ച് വിരൂപഭാവത്തിൽ ദേവി സ്ഥിതിചെയ്യുന്നു. സ്വയം മായാസ്വരൂപിണിയായതുകൊണ്ട് ദേവി മായയുടെ അധിഷ്ഠാത്രിയും ആണ്.
അമ്മയുടെ മടിയിൽ ഇരുന്നു കളിക്കുന്ന യഥാര്ഥ ഉപാസകന് അമ്മയുടെ വൈരൂപ്യം അല്ല അമ്മയുടെ വാത്സല്യം ആണ് കാണാനാകുക. ഉത്തമസാധകന് മാത്രമേ ഭീതിജനകമായ അമ്മയുടെ രൂപത്തിലും വൈരൂപ്യത്തിന്റെ പുറകിലുമുള്ള സ്വരൂപത്തെ കാണാനാകു. സകലതടസ്സങ്ങളുടേയും പ്രതികൂലസാഹചര്യങ്ങളുടേയും അധിഷ്ഠാത്രിയെന്ന് പറയുമ്പോൾ മനസ്സിലാക്കേണ്ടത് പ്രതികൂലാനുഭവങ്ങളാണ് തന്റെ യഥാര്ഥശക്തിയെ തിരിച്ചറിയുവാൻ നമ്മെ പ്രേരിപ്പിക്കുന്നത് എന്നതാണ്. യഥാര്ഥ ഉപാസകൻ പ്രതിസന്ധികളെ തരണം ചെയ്ത് ലക്ഷ്യത്തിൽ എത്തിചേരുന്നു. ഭൌതികജീവിതത്തിൽ ഭ്രമിച്ചവരായ സാധാരണക്കാരെ ആത്മീയ മാര്ഗ്ഗത്തിലേക്ക് നയിക്കാൻ ദേവി സദാ സന്നദ്ധയാണ്. ധൂമാവതീ സൃഷ്ടിപൂർവമായ മഹാന്ധകാരത്തേയും മഹാശൂന്യതയേയും പ്രജ്ഞയെ മൂടിയിരിക്കുന്ന അജ്ഞാനതമസ്സിനേയും പ്രതിനിധീകരിക്കുന്നു എന്ന് പറയാം. മഹാശൂന്യതയായ ധൂമാവതിയിൽ നിന്നു തന്നെയാണ് ലോകം പരിണമിച്ച് എന്ന് പറയുന്നതിൽ തെറ്റില്ല. കാരണം ശൂന്യതയിൽ എല്ലാം അടങ്ങിയിരിക്കുന്നു എന്നാൽ അതിൽ നിന്ന് ഒന്നിനേയും വേര്തിരിച്ച് എടുക്കാനുമാകില്ല. കാമത്തെ തടുത്തുനിര്ത്തുന്നതിൽ കഴിവിനെ കാണിക്കുന്നതാണ് ധൂമാവതിയെന്ന് വാദവും കാണാവുന്നതാണ്. ശിവനില്ലാതെ ശക്തിമാത്രമായ അവസ്ഥയായും ധൂമാവതിയെ പറയുന്നു. ധൂമാവതി ശിവനെ വിഴുങ്ങുകയാണ് ചെയ്തിരിക്കുന്നത് ആയതിനാൽ സകലശക്തികളും ഉള്ളിലുണ്ടെങ്കിലും അത് അറിയാത്ത മനുഷ്യരുടെ പ്രതിരൂപമായി മായാഭഗവതിയായി ദേവി സ്ഥിതിചെയ്യുന്നു. ഒപ്പം വിനയത്തിന്റെ മൂര്ത്തിമത് ഭാവമായി ജ്ഞാനവൃദ്ധസ്വരൂപയായി ദേവി നമുക്ക് നാം എങ്ങിനെയാകണമെന്നും പഠിപ്പിക്കുന്നു.
ദേവിയുടെ രഥത്തിലെ കൊടി കാക്കയാണ്. വിദ്യാര്ഥി ലക്ഷണം ആയി ജ്ഞാനാര്ജ്ജനത്തിന് ആദ്യം പറയുന്നത് കാകദൃഷ്ടിയാണ്. ഭക്ഷണത്തിനായി സദാ പരതുന്ന കാക്കയെ പോലെ ജ്ഞാനാര്ജ്ജനത്തിന് സദാ ശ്രമിക്കുന്നവനാകണം സാധകർ. കൂരിരനുട്ടിന്റെ കിടാത്തിയെന്നാൽ സൂര്യപ്രകാശത്തിനുറ്റ തോഴി. ചീത്തകൾ കൊത്തിവലിക്കുകിലും ഏറ്റവും വൃത്തിവെടിപ്പെഴുന്നോൾ എന്നതുപോലെ സ്വയം മാലിന്യം ഭക്ഷിക്കുമ്പോഴും അവയുടെ പ്രഭാവം ഇല്ലാതെ ഇരിക്കുന്ന കാക്കയെ പോലെ എല്ലാം അടക്കാൻ കഴിവുള്ളവനാകണം സാധകൻ. ദേവിയുടെ കയ്യിലുള്ള മുറം ഉപയോഗയോഗ്യമായതിനെ സ്വീകരിക്കുന്നതിനും അല്ലാത്തതിനെ വേര്പെടുത്താനുമാണ്. ശുദ്ധജ്ഞാനത്തെ സ്വീകരിക്കുകയും അല്ലാത്തതിനെ തട്ടിക്കളയുകയും ചെയ്യണമെന്നര്ഥം. പതിര് കാണാൻ നന്നായിരിക്കുമെങ്കിലും ഉള്ളിലൊന്നുമില്ലാത്തവയാണ്. ഉള്ള് നന്നായിരിക്കുന്ന നെന്മണികള്ക്ക് ബാഹ്യമായി ഭംഗിയുണ്ടാകണമെന്ന് നിര്ബന്ധവുമില്ല. ബാഹ്യമോടിയിലല്ല ആന്തരികമായ ജ്ഞാനത്തിലാണ് സാധകൻ സ്ഥിതിചെയ്യേണ്ടത് എന്ന് ഭക്തനെ മനസ്സിലാക്കിക്കുകയാണ് സ്വന്തം സ്വരൂപത്തിലൂടെ ദേവി ചെയ്യുന്നത്.
ഇങ്ങിനെ സകലഭാവങ്ങൾ കൊണ്ടും ഉപാസകനെ പൂര്ണനാക്കുന്ന സകല വരപ്രദായിനിയാണ് ജഗദീശ്വരിയായ ധൂമാവതി. മായാഭഗവതിയായി സര്വവിദ്യാ സ്വരൂപിണിയായി സര്വലോകേശ്വരിയായി വിലസുന്ന ആ ജഗദീശ്വരി എല്ലാവര്ക്കും മംഗളത്തെ പ്രദാനം ചെയ്യട്ടെ..
കടപ്പാട്










ദശ മഹാവിദ്യ_8 ബഗളാമുഖി ദേവി




ദശ മഹാവിദ്യ_8
ബഗളാമുഖി ദേവി
കാളീ താരാ മഹാവിദ്യാ ഷോഡശീ ഭുവനേശ്വരീ
ഭൈരവീ ഛിന്നമസ്താ ച വിദ്യാ ധൂമാവതീ തഥാ
ബഗളാ സിദ്ധവിദ്യാ ച മാതംഗീ കമലാത്മികാ
ഏഷാ ദശമഹാവിദ്യാ സിദ്ധവിദ്യാ പ്രകീര്‍ത്തിതാ
കാളി, താര, ഷോഡശി, ഭുവനേശ്വരി,ഭൈരവി, ഛിന്നമസ്ത, ധൂമാവതി, ബഗളാമുഖി, മാതംഗി, കമല എന്നിവരാണ് ദശമഹാ വിദ്യകള്‍ എന്ന് അറിയപ്പെടുന്നത്.
എത്ര കഠിനമായ എതിര്‍പ്പിനെയും അനുകൂലമാക്കി മാറ്റുവാനും ക്രോധത്തെ ശമിപ്പിക്കുവാനും ദുര്‍ഗുണങ്ങളെ സത്ഗുണങ്ങള്‍ ആക്കുവാനും നേരും പ്രശസ്തിയും നല്‍കുവാനും ദേവിക്ക് കഴിയും. ഉപാസകന്റെ മാര്‍ഗത്തിന് തടസ്സമാകുന്ന സകല പ്രതിബന്ധങ്ങളെയും ദേവി തകര്‍ത്ത് തരിപ്പണമാക്കും. പ്രകൃതി ശക്തികളെ പോലും അനുകൂലമാക്കാം. മത്സരങ്ങളില്‍ വിജയിക്കാം. പേരും പ്രശസ്തിയും നേടാം. എല്ലാറ്റിനും ബഗളാമുഖിയുടെ അനുഗ്രഹം മാത്രം മതി. ദേവിയുടെ പതി എകവക്ത്ര മഹാ രുദ്രനാണ്. മഞ്ഞ നിറമുള വസ്ത്രങ്ങള്‍ ധരിച്ച ദേവി പീതാംബര എന്നും അറിയപ്പെടുന്നു.
ധ്യാനം
സൗവര്‍ണ്ണാസന സംസ്ഥിതാം ത്രിനയനാം പീതാംശുകോല്ലാസിനീം
ഹേമാഭാംഗ രുചിം ശശാങ്ക മകുടാം സച്ചമ്പക സ്രഗ്യുതാം
ഹസ്തൈര്‍ മുദ്ഗര പാശ വജ്ര രശനാ സംബിഭ്രതീം ഭൂഷനൈര്‍
വ്യാപ്താംഗീം ബഗളാമുഖീം ത്രിജഗതാം സംസ്തംഭിനീം ചിന്തയേത്
സ്വര്‍ണ സിംഹാസനത്തില്‍ ഇരിക്കുന്നവളും മൂന്നു കണ്ണുള്ളവളും മഞ്ഞ നിറത്തിലുള്ള വസ്ത്രം ധരിച്ചവളും ശിരസ്സില്‍ ചന്ദ്രക്കല ധരിച്ചവളും ഗദ,പാശം, വജ്രം എന്നിവ ധരിച്ചവളും ത്രിലോകങ്ങളെയും സ്തംഭിപപിക്കുന്നവളും ആയ ബഗളാമുഖിയെ ധ്യാനിക്കുന്നു.
കടപ്പാട്

ദശമഹാവിദ്യ...._9 രാജമാതംങ്കി..



ദശമഹാവിദ്യ...._9
രാജമാതംങ്കി..
ഓം ത്രൈലോക്യ മോഹനചക്ര സ്വാമിനിയേ നമഃ
ഘനശ്യാമളാംഗീം സ്ഥിതാ രത്ന പീഠേ
ശുക സ്യോ ദിതം ശൃണ്വ തീം രക്ത വസ്ത്രാം
സുര പാനമത്താം സരോജസ്ഥിതാങ്ഘ്രീം
ഭജേ വല്ലകിം വാദയ ന്തീം മാതംങ്കീം
ഘനശ്യാമള വർണ്ണത്തോട് കൂടിയ ശരീരമുള്ളവളും രത്നം പതിച്ച ദിവ്യമായ പീഠത്തിൽ അമരുന്നവളും മേഘസമപ്രഭമായ വസ്ത്രങ്ങൾ ധരിച്ചവളും മദ്യപാനത്താൽ ഉന്മാദമാർന്നവളും തത്തയുടെ കിളിക്കൊഞ്ചൽ നാദം കേട്ട് വീണ വായിച്ച് രസിക്കുന്നവളും
താമര പൂവിൽ കാൽവെച്ചിരിക്കുന്നവളും ഭക്തരിൽ കാരുണ്യമേകിടുന്നവളുമായിരിക്കുന്ന രാജമാതംങ്കി ദേവിയെ ഞാൻ മനസാൽ സ്മരിക്കുന്നു..
ഓം സർവ്വാർഥ സാധക ചക്ര സ്വാമിനിയേ നമ:
ഓം രഹസ്യ യോഗിന്യൈ നമ:
ഓം പരാ പര രഹസ്യ യോഗിന്യൈ നമ:
സംഗീതം , സാഹിത്യം, നൃത്തം, ചിത്ര രചന മുതാലായ സകല കലകളിലും സാമർത്ഥ്യം നൽകുന്നത് ജ്ഞാന സ്വരൂപിണിയായ ശ്രീ രാജ മാതംങ്കി ദേവിയാണ്.
ശ്രീ രാജമാതംങ്കി നമ്മുടെ ശരീരത്തില്‍ ബുദ്ധി തത്വമായും ശ്രീ വരാഹി ചൈതന്യമായും വർത്തി ക്കുന്നു. മനോ നിയന്ത്രണത്തിന് ബുദ്ധിയും ശരീര നിയന്ത്രണത്തിന് ചൈതന്യവും ആവശ്യമാണ്. ലളിതാംബികക്ക് വളരെ അടുത്ത രണ്ടുപേരാണ് ഇവര്‍. രാജമാതംങ്കി ദേവിയെ ധ്യാനിക്കേണ്ടത് അനാഹതയില്‍ അഥവാ ഹൃദയത്തില്‍ വേണം മാതങ്കി ദേവിയുടെ അംഗ ദേവതകള്‍ ലഘു ശ്യാമള ഉപാങ്ക ദേവത വാഗ്വാദിനി പ്രത്യംഗ ദേവത നകുളീ എന്നിവരാണ്. ഇവര്‍ സാധകനു നല്ല വാക്ക് സാമർത്ഥ്യം കലകളില്‍ നിപുണത സംഗീത ജ്ഞാനം സകല കലാ പാണ്ഡിത്യം എന്നിവ കൊടുത്തു അനുഗ്രഹിക്കുന്നു.
ബുദ്ധി, വിദ്യാ, തൊഴില്‍ തുടങ്ങിയ കാര്യങ്ങളുടെ അനുകൂലമായ മാറ്റത്തിനും വിദ്യാപരവും ആയ എന്തു കാര്യങ്ങളും സാധിക്കുന്നതിനുമായി ബുധന്‍റെ അധിദേവതയായ ശ്രീ രാജമാതംഗേശ്വരിയെ ഭക്തിയോടെ പൂജിക്കുക. രാജമാതംഗി ഏലസ്സ് ധരിക്കുന്നത് സര്‍വ്വാദീഷ്ട സിദ്ധി നല്‍കുന്നു.. ത്രിപുര സുന്ദരീ ഉപാസകൻ രാജമാതംങ്കീ യന്ത്രം തയ്യാറാക്കിയാൽ പൂർണ്ണ ഫലപ്രാപ്തി കിട്ടും
ദേവൻമാരാൽ പൂജിതമായ രാജമാതംങ്കീ യന്ത്രം ധരിച്ചാൽ സർവ്വജനങ്ങളും വശത്തായി വരുന്നു.
ഇത് കൃത്യനിഷ്ഠയോട് കൂടി തയ്യാർ ചെയ്യ്ത് വിധി പ്രകാരം വലത് കയ്യിൽ ധരിച്ചാൽ ജ്ഞാന സിദ്ധി വാക്ക്സിദ്ധി .. വശ്യ സിദ്ധി .കാര്യസിദ്ധി..സർവ്വ സിദ്ധികളും അവന്റെ അധീനതയിൽ വന്ന് ചേരും..
മഹാരാജ്ഞിയായ ശ്രീ രാജരാജേശ്വരിയുടെ പ്രധാനമന്ത്രിയാണ് ...രാജമാതംങ്കി അതിനാൽ രാജമാതംങ്കിയെ മന്ത്രിണി അല്ലെങ്കിൽ സചിവേശാനി എന്നു വിളിക്കുന്നു. രാജാവിൽ നിന്ന് വരം ആഗ്രഹിക്കുന്ന ഒരാൾ മന്ത്രിമുഖേന രാജാവിനെ സമീപിക്കുകയാണെങ്കിൽ രാജാവ് വേഗം അയാളുടെ ആഗ്രഹം സാധിപ്പിക്കും. അതുപോലെ രാജമാതംങ്കിയുടെ അനുഗ്രഹം നേടിയ സാധകന് ശ്രീവിദ്യാ മഹാത്രിപുരസുന്ദരിയുടെ അനുഗ്രഹം വളരെ എളുപ്പത്തിൽ ലഭിക്കുന്നു. സേവകരായ പന്ത്രണ്ട് മാതംങ്കിമാരോടുകൂടി രാജമാതംങ്കിയെ ഉപാസിക്കുന്ന സാധകന് അസാദ്ധ്യമായതുപോലും സാദ്ധ്യമായിത്തീരും.
രാജമാതംങ്കിയുടെ സേവകരായ പന്ത്രണ്ട് മാതംഗിമാരുടെ പേരുകൾ
ലഘുശ്യാമള , വാഗ്വാദിനി , സ്തംഭിനിശ്യാമള.. നകുലേശ്വരി , ഹസന്തി ശ്യാമള , ശാരികാശ്യാമള, ശുകശ്യാമള , സംഗീതശ്യാമള , സാഹിത്യശ്യാമള , കല്യാണമാതംഗി , ജഗദ്രഞ്ജനീ മാതംഗി , വിദ്യുന്മാതംഗി , സുമുഖീ
രാജമാതംങ്കീ ദേവിയുടെ സേവകരായ മാതംങ്കിമാരുടെ പന്ത്രണ്ട് നാമങ്ങൾ ജപിക്കുന്നവരുടെ നാവിൻ തുമ്പിൽ രാജമാ തംങ്കീ ദേവി കുടിയിരിക്കുമെന്നാണ് വിശ്വാസം
സർക്കാര്‍ കാര്യങ്ങളില്‍ വിജയം.. വാഗ്വാദങ്ങളിൽ വിജയം.. കലാകായിക രംഗങ്ങളിൽ വിജയം . സര്‍വ്വ ജന വശീകരണം, ഉയർന്ന പദവികള്‍, സംഗീത കല അനുഗ്രഹിക്കപ്പെടാനും രാജമാതംങ്കി ദേവിയെ ഉപാസിക്കണം.
ത്രൈലോക്യ മോഹനചക്രത്തിലമരുന്ന സർവ്വലോക വശ്യങ്കരിയായ രാജമാതംങ്കീ ദേവിയുടെ നാമത്താൽ സർവ്വർക്കും സർവ്വ ഐശ്വര്യങ്ങളും നിറഞ്ഞ് നിൽക്കട്ടെ എന്ന പ്രാർഥനയോടെ
കടപ്പാട്

ദശമഹാവിദ്യ - _10 കമല ദേവി .( മഹാലക്ഷ്മി)




ദശമഹാവിദ്യ - _10
കമല ദേവി .( മഹാലക്ഷ്മി)
ദശമഹാദേവികളിൽ സൗഭാഗ്യസൂചകമായ സങ്കൽപ്പം ദേവി കമലയുടെതാണ്. കമലം താമരയാണ്, വിടർന്ന താമര പോലെ സന്തുഷ്ടയാണ് ദേവിയും, നാല് ആനകൾ വഹിക്കുന്ന പീഠത്തിലാണവരുടെ ഇരിപ്പ്. ഒരു കൈയ്യിൽ താമരകളും മറുകയ്യിൽ അഭയവരമുദ്രയും ശിരസ്സിൽ പൊൻ കിരീടവും, അങ്ങനെയാണ് ദേവി കമല ഭക്തജനങ്ങൾക്ക് പ്രത്യക്ഷപ്പെടാറ്. ദേവിയുടെ പ്രസന്നഭാവത്തിന് ഒരു കാരണം ഉണ്ട്. അത് ഇങ്ങനെ വ്യാഖ്യാനിക്കാം ശിവശക്തി സംഗമം നടന്നിരിക്കുന്നു. മറ്റ് ആധാരചക്രങ്ങളും അതിജീവിച്ചുകൊണ്ട് ദേവി സഹസ്രാരത്തിലെത്തിയിരിക്കുന്നു. അവിടെ മോക്ഷമാണ് സമാധിയാണ്. ഏറ്റവും അവസാനമായി കിട്ടുക. കമലാ ദേവിയെ ആരാധിക്കുന്നത് സഹസ്രാരത്തെ പ്രാപിക്കുന്നതിന് തുല്യമാണ്. ആധാരചക്രങ്ങൾ ആറേ ഉള്ളുവെങ്കിലും ഈ പത്ത് മഹാദേവിമാരുടെ സ്തൂപങ്ങൾ എല്ലാം ഈ ആധാരചക്രങ്ങൾ ഉൾക്കൊള്ളുന്നുണ്ട്. എന്നുവെച്ചാൽ കുണ്ഡലിനി ഉപാസന നടത്തുന്ന സാധകൻ ഊർജ്ജത്തിന്റെ ഉൽപാതനത്തോടുകൂടി അതാത് ദേവിമാരുടെ ശക്തി വിശേഷങ്ങളെ സാക്ഷാൽകരിച്ചുകൊണ്ടാണ് മേൽപ്പോട്ട പോകുന്നത്..
ശ്രീമദ് ഭഗവതത്തിന്റെ എട്ടാം അദ്ധ്യായത്തിൽ കമലയുടെ ഉത്ഭവകഥ വിസ്തരിച്ചു കാണാം. ദേവാസുരന്മാർ അമൃതലബ്ധിക്കായി ചെയ്ത സമുദ്ര മഥനത്തിന്റെ ഫലരൂപമാണ് ദേവി പ്രതുർഭവിക്കുന്നത്. ദേവി മഹാ വിഷ്ണുവിനെ പതിയായി വരിച്ചു. ദശമഹവിദ്യകളിൽ ദേവി പത്താമതെയാണ്. കമലാഭഗവതി വൈഷ്ണവ ശക്തിയും വിഷ്ണു ഭഗവന്റെ ലീലാസഹചാരിണിയുമാണ്. അതുകൊണ്ട് തന്നെ ദേവിയുടെ ഉപാസന ജഗദാരഭൂതയായ ശക്തി ഉപാസനയാന്ന്. ഒരു തരത്തിൽ ദേവി സമസ്തഭൗതീക പ്രകൃതിക സമ്പത്തുക്കളുടെയും അധിഷ്ഠായാണ്. അതേ സമയം വിഷ്ണുവിൽ നിന്ന് അഭിന്നമായ സച്ചിദാനന്ദമയി ലക്ഷ്മിയുമാണ്. ഈ ദേവിയുടെ കൃപ ലഭിക്കുവാൻ ആഗമത്തിലും നിഗമത്തിലും ഒരേ മാത്രയിൽ ദേവ്യുപസന വർണ്ണിക്കപ്പെട്ടിടുണ്ട്. എല്ലാ ദേവന്മാരും രക്ഷസമനുഷ്യസിദ്ധഗന്ധാദികൾ എല്ലവരും ദേവിയുടെ കൃപാപ്രസദത്തിനുവേണ്ടി തരളിതരാണ്.
മഹാവിദ്യാകമലയുടെ കാന്തി സുവർണ്ണ വർണ്ണമായി സുവർണ്ണമായി ധ്യനിക്കപ്പെടുന്നു. ഹിമാലസദൃശമായ ശ്വേതവർണ്ണത്തിലുള്ള നാലു ഗജങ്ങൾ തുമ്പികൈയ്യിൽ സുവർണ്ണകലശം പിടിച്ച് ദേവിയെ അഭിഷേകം ചെയ്തുകൊണ്ടിരിക്കുന്നു. രണ്ടു കൈകളിൽ വര-അഭയ മുദ്രകളും മറ്റു കൈകളിൽ താമരയുമാണ് ദേവി ധരിച്ചിരിക്കുന്നത്. ശിരസ്സിൽ മനോഹരമായ കിരീടവും ധരിച്ചിരിക്കുന്നു . നല്ല പട്ടുവസ്ത്രത്താൽ ശരീരം ആഹാർദിതമയിരിക്കുന്നു. കമലാസനത്തിൽ ആസന്നയാണ് ദേവീ........
സമൃദ്ധിയുടെ പ്രതീകമായ മഹവിദ്യാ കമലയുടെ ഉപാസന സ്ഥിരമായ ലക്ഷ്മിത്വവും, കളത്രപുത്രാദികളുടെ സൗഖ്യത്തിനും വിശേഷമാണ്, കമലയെ ലക്ഷ്മി, ഷോഡശീ, എന്നും വിളിക്കുന്നു. ഭാർഗ്ഗവന്മാരിൽ പൂജിക്കപ്പെടുന്ന ദേവി ഭാർഗ്ഗവി എന്നും വിളിക്കപ്പെടുന്നു. ആദിശങ്കരാചാര്യനാൽ നിർമ്മിതമായ കനകധാര സ്ത്രോത്രം, ശ്രീ സൂക്തം ഇവയുടെ പഠനം താമരതണ്ടിന്റെ മാല ഉപയോഗിച്ച് മന്ത്രജപം, കൂവള തണ്ട് ഇവയുടെ ഹവനം ദേവിയുടെ പ്രത്യേക കാരുണ്യത്തിനു അർഹനാക്കുന്നു.. സ്വതന്ത്ര തന്ത്രത്തിൽ ദേവി കോലാസുരന്റെ വധത്തിനുവേണ്ടി അവതരിച്ചതായി പറയപ്പെടുന്നു. വരാഹിതന്ത്ര പ്രകാരം പ്രാചീനകലത്ത് ബ്രഹ്മ. വിഷ്ണു-ശിവാദികളാൽ പൂജിക്ക പ്പെട്ടതിനാൽ ത്രിപുര എന്ന് ദേവി പ്രസിദ്ധയായി. കാളികപുരാണത്തിൽ ത്രിപുര ശിവന്റെ ഭാര്യയായതിനാൽ ദേവിയെ ത്രിപുർ എന്നും പറയുന്നു. ശിവൻ സ്വന്തം ഇച്ചയാൽ മൂന്നായി മുകൾ ഭാഗം വെളുപ്പ് , നാലുകൈകളോടുകൂടിയതും ബ്രഹ്മരൂപത്തിൽ അറിയപ്പെടുന്നു. അതേപോലെ സ്ഫ ടികവർണ്ണവും ഏകമുഖവും ചതുർഭുജവും ഉള്ള മദ്ധ്യഭാഗം വിഷ്ണു എന്നും അറിയപ്പെടുന്നു, അതേപോലെ സ്ഫടിക വർണ്ണവും പഞ്ചമുഖവും നാലു ഭുജങ്ങളും ഉള്ള അധോഭാഗം ശിവനെന്ന് പറയപ്പെടുന്നു. ഈ മൂന്ന് ശരീര സംയോഗം കൊണ്ട് ശിവനെ ത്രിപുരനെന്നും ശക്തിയെ ത്രിപുരായെന്നും പറയുന്നു. ചിന്താമണി ഗൃഹത്തിലാണ് ദേവിയുടെ താമസം. ദേവിയുടെ ഉപാസന കൊണ്ട് സമസ്ത സിദ്ധികളും കൈവരുന്നു.
പുരുഷസൂക്തത്തിൽ ശ്രീശ്ചതേ ലക്ഷിശ്ച പത്ന്യാ എന്നു പറഞ്ഞു കമലയെ പരമപുരുഷനായ മഹാവിഷ്ണുവിന്റെ പത്നിയായി പ്രതിപാദിച്ചിരിക്കുന്നു. അശ്വം, രഥം, ഗജം, ഇവയുമായുള്ള സംബന്ധം ദേവിയുടെ രാജ വൈഭവ സൂചകമാണ്. പത്മസ്ഥിതയാതയും പത്മവർണ്ണയുമായുള്ള വിവരണം ശ്രുതിയിലുണ്ട്. കമല ശക്തിക്ക് അഞ്ച് ഭാവങ്ങൾ ഉണ്ട് തിരോഭാവം, സൃഷ്ടി, സ്ഥിതി, സംഹാരം, അനുഗ്രഹം. കമല ഭഗവതി സ്വയം പറയുന്നു നിത്യനും നിർദോഷനുമായ ഭഗവാൻ നാരായണന്റെ സകല കാര്യങ്ങളും ഞാൻ സ്വയം നിർവ്വഹിക്കുന്നുവെന്ന് ഇങ്ങനെ കാളിയിൽ നിന്നും സമാരംഭിച്ച് കമല വരെയുള്ള ദശമഹാശക്തികൾ സൃഷ്ടിയും വൃഷ്ടിയും, ഗതി,സ്ഥിതി, വിസ്താരം, ഭരണ-പോഷണം, നിയന്ത്രണം, ജന്മ-മരണം, ഉന്നതി-അവനതി, ബന്ധം-മോക്ഷം, എന്നി അവസ്ഥകളുടെ പ്രതീകമാണ് അനേകമാണെങ്കിലും വാസ്തവത്തിൽ ദേവി പരമത്മാവിന്റെ ഏകമായ ശക്തി തന്നെയാണ്.
വിവാഹം, വീട്, വാഹനം, തുടങ്ങിയവയുടെ അധിപനാണ് ശുക്രന്‍. ശുക്രദശാകാലത്ത് കമലാ ദേവിയെ ഭജിക്കുകയെന്നാൽ സർവ്വ ഐശ്വര്യങ്ങൾ വന്നു ചേരുകയും അതെന്നേക്കും വിട്ടു പോകാതെ ഉപാസകനിൽ നിലനിൽക്കുകയും സർവ്വ അഭീഷ്ടങ്ങൾ സാധിപ്പിക്കുകയും ചെയ്യുന്നു ഏത് സംബന്ധമായ ഏതു കാര്യത്തിനും സര്‍വ്വ വിജയത്തിനായി കമല വാസിനീ പൂജ നടത്തുന്നത് ഉത്തമ ഫലം നല്‍കുന്നതാണ്. കമലായന്ത്രം ധരിക്കുന്നതും ശുഭമായി തന്നെ പറയാം.
മഹാലക്ഷ്മി അഷ്ടകത്താൽ കമല ദേവിയെ.. (മഹാലക്ഷ്മി) ആരാധിക്കുന്നത് ഉപാസകന് ക്ഷിപ്രഫലം നൽകും
പരാശക്തിയായ അമ്മയുടെ നാമത്താൽ സർവ്വർക്കും
കടപ്പാട്

കാളകാട് കരിങ്കുട്ടി ശാസ്തപ്പന്‍


കാളകാട് കരിങ്കുട്ടി ശാസ്തപ്പന്‍




ആരാധന യിലും സങ്കല്‍പത്തിലും ഏറെ വൈവിധ്യമുള്ള അനുഷ്ഠാനമാണ് കരിങ്കുട്ടിശാസ്തന്‍റേത് . തെയ്യത്തില്‍ കാളകാട് കരിങ്കുട്ടി ശാസ്തപ്പന്‍ എന്നാണ് ദേവന്‍റെ വിളിപേര്.ശൈവസങ്കല്‍പ്പത്തിലും,ശൈവ-വൈഷ്ണവ സങ്കല്‍പ്പത്തിലും, വൈഷ്ണവ സങ്കല്‍പ്പത്തിലുമെല്ലാം വിവിധ കൂട്ടായ്മകള്‍ കരിങ്കുട്ടിശാസ്തന്‍ ആരാധനയ്ക്ക് വൈവിധ്യം പകര്‍ന്നിട്ടുണ്ട്.
കരിങ്കുട്ടിചാത്തന്‍റെ ഈറ്റില്ലമായ് സങ്കല്‍പ്പിക്കന്നത് കാളകാട്ടില്ലത്തെയാണ് അവിടെ ശംഖ്,ചക്രം,പൊന്തി,പലിശ എന്നിവയോട് കൂടിയ ചതുര്‍ബാഹുവായ വിഷ്ണു സങ്കല്‍പ്പത്തില്‍ കരിങ്കുട്ടിചാത്തനെ പ്രതിഷ്ഠിച്ചിരിക്കുന്നു.ഇല്ലക്കാര്‍ തങ്ങളുടെ ധര്‍മ്മദൈവമായാണ് കരിങ്കുട്ടിചാത്തനെ കണക്കാക്കുന്നത്. കാളകാടരുടെ കുടുംബദേവത ചന്ദ്രനല്ലൂര്‍ ഭഗവതിയാണ് (കല്ലടിക്കോട്ട് നീലി തന്നെയാണ് ഈ ഭഗവതി എന്നു പറയുന്നു).പടിഞ്ഞാറ്റകത്ത് കുടുംബദേവതയായ ചന്ദ്രനല്ലൂര്‍ ഭഗവതിക്ക് വലതുവശത്തായി ധര്‍മ്മദൈവമായി കരിങ്കുട്ടിചാത്തനെ പ്രതിഷ്ഠിച്ചിരിക്കുന്നു ഇവ കൂടാതെ അനേകം മന്ത്രമൂര്‍ത്തികളുടെ പ്രതിഷ്ഠയും ഇവിടെയുണ്ട്.
തുലാ പത്തിന് ഗുരുസിയാണ് ഇവിടെ വിശേഷചടങ്ങ്.ആണ്ട് കളിയാട്ടത്തില്‍ ഇല്ലത്ത് പ്രതിഷ്ഠയുള്ള മന്ത്രമൂര്‍ത്തികളെയും കരിങ്കുട്ടിചാത്തനെയും തെയ്യകോലത്തില്‍ കെട്ടിയാടിക്കുന്നുണ്ട് കുടുംബപരദേവതയായ ചന്ദ്രനല്ലൂര്‍ ഭഗവതി സ്ഥിരപ്രതിഷ്ഠയാണെങ്കിലും തെയ്യമായികെട്ടിയാടിക്കുന്നില്ല പകരം 'വലിയവട്ടളം ഗുരുസി'എന്ന അനുഷ്ഠാനമാണ് ദേവതാപ്രീതിക്കുവേണ്ടി നടത്തപെടുന്നത്‌ .

അറുപത്തിനാല് തന്ത്രങ്ങൾ




അറുപത്തിനാല് തന്ത്രങ്ങൾ     

64 തന്ത്രങ്ങളെകുറിച് പറയാമോ എന്ന് ചോദിച്ചു ഒരു പോസ്റ്റ് കുറച്ചു നാളുകൾക്കു മുൻപ് കണ്ടിരുന്നു. അപ്പോഴാണ് ഈ താന്ത്രിക പദ്ധതികളെ കുറിച്ചു ഒന്നു എഴുതിയാലോ എന്നു മനസ്സിൽ തോന്നിയത് മന്ത്രപ്രയോഗങ്ങളുടെ അനന്തമായ സാധ്യതകൾ ഈ 64 താന്ത്രിക ഗ്രന്ഥങ്ങളിൽ വിവരിച്ചിരിക്കുന്നു. തറവാട്ടിൽ പഴയ മാന്ത്രിക  ഗ്രന്ഥങ്ങളിലും മറ്റു മാന്ത്രികപാരമ്പര്യമുള്ള തറവാട്ടുകളിലെ താളിയോല ഗ്രന്ഥ ങ്ങളിലും ഈ താന്ത്രികപദ്ധതികളിലെ പ്രയോഗവിധികളുടെ കോമ്പിനേഷൻസ് ഒരുപാട് കണ്ടിട്ടുണ്ട്. ഇതൊക്കെ സത്യമോ മിഥ്യയോ എന്നത് അവരവരുടെ യുക്തിഅനുസരിച് തീരുമാനിക്കേണ്ട വിഷയം ആണ്.

64 തന്ത്രങ്ങൾ

1) മഹാമായാശംബരം - ഈ പ്രപഞ്ചത്തിൽ മറ്റൊരു മായാപ്രപഞ്ചം നിർമിക്കുന്ന തന്ത്രം, പാഞ്ചേന്ദ്രീയങ്ങളെ പദാർത്ഥരൂപത്തെ മറച്ചു മറ്റൊന്നായി കാണിക്കുന്ന വിദ്യ. മാമ്പഴം പാമ്പാക്കുക, കല്ല് സ്വർണമാക്കുക പോലത്തെ തന്ത്രങ്ങൾ

2) യോഗിനീജാലശംബരം - മായകൊണ്ടു പുതിയതായി പലതും കാണിച്ചുകൊടുക്കുന്ന കൺകെട്ട് വിദ്യ. യോഗിനിസമൂഹമായി ബന്ധപ്പെട്ട് ആണ് വിദ്യകൾ അധികവും. (ശ്മശാനത്തിൽ ചെയ്യണ്ട കർമ്മവിധികൾ ആണ് അധികവും)

3) തത്വശംബരം - ഭൂമി തുടങ്ങി പഞ്ചഭൂതങ്ങ(പഞ്ചതത്വങ്ങൾ)ളുടെ ശംബരം, മഹേന്ദ്രജാലവിദ്യ വിവരിക്കുന്നത് ഈ തന്ത്രത്തിൽ ആണ്

4) മുതൽ 11) വരെയുള്ള തന്ത്രങ്ങൾ

ഭൈരവാഷ്ടകം എന്ന കൃതിയിലാണ് ഉള്ളത്. സിദ്ധാഭൈരവൻ, വടുകഭൈരവൻ, കങ്കാളഭൈരവൻ, കാലഭൈരവൻ, കാലാഗ്നിഭൈരവൻ, യോഗിനിഭൈരവൻ, മഹാഭൈരവൻ, ശക്തിഭൈരവൻ തുടങ്ങി എട്ടു ഭൈരവന്മാരുടെ ഉപാസനാതത്വവും പ്രയോഗവിധികളും ഇതിൽ പറയുന്നു. നിധിദർശനം, മായാജാലപ്രയോഗങ്ങൾ, ഒരുപാട് പ്രയോഗവിധികൾ ഇതിൽ പറയുന്നു

12) മുതൽ 19) വരെയുള്ള തന്ത്രങ്ങൾ ഉൾപ്പെട്ട ബഹുരൂപാഷ്ടക തന്ത്ര.ബ്രാഹ്മി, മഹേശ്വരി, കൗമാര, വൈഷ്‌ണവി, വാരാഹി, മഹേന്ദ്രി, ചാമുണ്ഡ, ശിവദൂതി എന്നീ എട്ടു ദേവതകളുടെ താന്ത്രികപദ്ധതികൾ ആണ് ഇതിൽ വിവരിക്കുന്നത്

20) മുതൽ 27) വരെയുള്ള തന്ത്രങ്ങൾ ഉൾപ്പെട്ടതാണ് യമളാഷ്ടകം. യമള എന്ന കാമസിദ്ധയോഗിനിയുടെ മന്ത്രതന്ത്രപ്രയോഗങ്ങൾ ആണ് ഇതിൽ വിവരിക്കുന്നത്. വശ്യം, ആകർഷണം എന്നിവയിൽ ഒരുപാട് പ്രയോഗവിധികൾ പറയുന്നു

28) ചന്ദ്രജ്ഞാനം - ഒരുപാട് ദുർമന്ത്രപ്രയോഗ വിധികൾ ഇതിൽ പറഞ്ഞിരിക്കുന്നു

29) മാലിനീവിദ്യതന്ത്ര - സമുദ്രത്തിനു അടിയിലുള്ള നിധികൾ എങ്ങനെ കണ്ടെത്താം, സമുദ്രത്തിനടിയിൽ ചെന്ന് അത് സ്വന്തമാക്കണ്ട രീതി അങ്ങനെ ഒരുപാട് കാര്യങ്ങളെ കുറിച് പറയുന്ന  ഗ്രന്ഥമാണ് ഇത്

30) മഹാസമോഹനം - ഉണർന്നിരിക്കുന്നവരെ മയക്കത്തിലാക്കുന്ന തന്ത്രം, ഒരാളെ തൊട്ടു ലക്ഷകണക്കിന് ആളുകളെ മയക്കാൻ ഉള്ള തന്ത്രവിദ്യകൾ ഇതിൽ പറഞ്ഞിരിക്കുന്നു.

31) വാമജൂഷ്ടം - വാമമാർഗത്തിൽ ഉള്ള പൂജകൾ, അതിന്റെ വിധികൾ ഒക്കെ പറഞ്ഞിരിക്കുന്നു

32) മഹാദേവം - യോനീപൂജ സംബന്ധമായ കാര്യങ്ങൾ ഇതിൽ പറഞ്ഞിരിക്കുന്നു

33) മുതൽ 35) വരെ വാതുലോത്തമം, വാതുലം, കാമികം. ആകർഷണം തൊട്ടു ലിംഗപ്രതിഷ്‌ട്ട വരെ ഒരുപാട് കാര്യങ്ങൾ വിവരിക്കുന്നു

36) ഹൃദ്ഭേദതന്ത്രം - സഹസ്രസാരപ്രവേശം, പരകായപ്രവേശം തുടങ്ങിയവയുടെ പ്രയോഗവിധികൾ

37) തന്ത്രഭേദം 38) ഗുഹ്യതന്ത്രം

39) കലാവാദം -കലകൾ, ചപ്രകലകൾ എന്നിവയെ പ്രതിപാദിക്കുന്നു. നീചമായ ഒരുപാട് പ്രയോഗവിധികളും ഉൾപെടും. വാത്സ്യായന തന്ത്രം ഇതിൽ പെടുന്നതാണ്

40) കലാസാരം -

41) കുണ്ഡിതാമൃതം - ഘുടികാ സിദ്ധിയെ വിവരിക്കുന്നു,

42) മതോത്തരം - രസം (മെർക്കുറി) ഉപയോഗിച്ച് മന്ത്രവാദത്തിലെ പല രഹസ്യകൂട്ടുകളും ഉണ്ടാക്കുന്ന വിധി

43) വീണാഖ്യതന്ത്ര - വീണ എന്ന് പേരായ യോഗിനിയുടെ സിദ്ധി കിട്ടാൻ വേണ്ടിയുള്ള കാര്യങ്ങളും പ്രയോഗവിധികളും

44) ത്രോതലതന്ത്ര - നിധികാണാൻ ഉപയോഗിക്കുന്ന അഞ്ജനം, നിമിഷനേരംകൊണ്ട് നിരവധി യോജന സഞ്ചരിക്കുവാൻ സാധിക്കുന്ന പാദുകങ്ങൾ തുടങ്ങിയ കാര്യങ്ങളെ വിവരിക്കുന്നു

45) ത്രോതലോത്തരം - 64,000 യക്ഷികളുടെ ദർശനസിദ്ധിക്കുള്ളത്

46) പഞ്ചാമൃതം - പിണ്ടാണ്ഡ സംബന്ധികളായ പഞ്ചഭൂതങ്ങൾക്കു നാശം സംഭവിക്കാതിരിക്കുവാൻ ഉള്ള കാര്യങ്ങൾ വിവരിക്കുന്നു (ആത്മാവിനെ പിണ്ടാണ്ഡത്തിന്റെ സ്വഭാവവിശേഷത്തോട് കൂടി സൂക്ഷിക്കുന്ന തന്ത്രങ്ങൾ ഇതിൽ ഉണ്ട് ഇതിന്റെ വകബേധം ആവാം എസ്രയിലെ ഡിബുക്ക്)

47) മുതൽ 53) വരെ ഇതിന്റെ രൂപഭേദങ്ങൾ ആണ് (47) രൂപഭേദ,
48) ബുദ്ധോഡമര, 49) കുലസാര,
50) കുലോഡിഷ, 51) കുലചൂഢാമണി,, 52) സർവജ്ഞാനോത്തര,
53) മഹാകാളിമത)

54) അരുണേശ, 55) മോഡിനിശ

56) വികുന്തേശ്വര - ദിഗംബര സിദ്ധാന്ത തന്ത്രങ്ങൾ

57) പൂർവമ്‌നായ 58) പശ്ചിമാമ്‌നായ 59) ദക്ഷിണാംനായ, 60) ഉത്തരാമ്നായ 61) നിരുത്തരാമ്‌നായ

62) വിമല 63) വിമലോത്ത, 64) ദേവിമത

വടക്കേന്ത്യയിൽ ഇപ്പോഴും ഇവാ പ്രചാരത്തിൽ ഉണ്ട്, വാരണാസിയിലെ ഒരു യോഗിയിൽനിന്നും ആണ് സിദ്ധിയുള്ള താന്ത്രികഗുരുക്കന്മാരിൽനിന്നും മാത്രം അഭ്യസിക്കേണ്ടതും അതീവ അപകടസാദ്ധ്യതകൾ ഉള്ളതുമായ അവിടെ പ്രചാരത്തിൽ ഉള്ള ഈ താന്ത്രിക പദ്ധതികളെപറ്റി അറിയുന്നത് ഇവയെപറ്റി അറിയാം സിദ്ധിയുണ്ട് എന്ന് പറയുന്നവരിൽ 90% കള്ളനാണയങ്ങൾ. (ഈ വിദ്യകൾ വഴി അത്ഭുതപ്പെടുത്തിയ കുറച്ചു മനുഷ്യരും ഉണ്ട്) നിധി കുഴിച്ചെടുക്ക, നിധി ഇരിക്കുന്നത് പറഞ്ഞു കൊടുക്ക തുടങ്ങി ഒരുപാട് തട്ടിപ്പുകളെ കുറിച് നാം കേൾക്കാറുണ്ട് ഇപ്പോഴും കേട്ടുകൊണ്ടിരിക്കുന്ന. ഈ താന്ത്രിക പദ്ധതികളെ ആണ് ഈ തട്ടിപ്പുകാർ അതിലൂടെ ദുരുപയോഗം ചെയുന്നത്. വടക്കേന്ത്യയിൽ ഈ വക തട്ടിപ്പുകൾ യഥേഷ്ടം ഇപ്പോഴും നടന്നുകൊണ്ടിരിക്കുന്നു

2020, ജൂൺ 26, വെള്ളിയാഴ്‌ച

ഭദ്രകാളീ സങ്കല്പം പ്രധാനമായും അഞ്ച് വിധമാണ് കാണപ്പെടുന്നത്.


ഭദ്രകാളീ സങ്കല്പം പ്രധാനമായും അഞ്ച് വിധമാണ് കാണപ്പെടുന്നത്.
രുരുജിത്ത് വിധാനത്തിന്റെ രഹസ്യാത്മകത.
ഭദ്രകാളീ സങ്കല്പം പ്രധാനമായും അഞ്ച് വിധമാണ് കാണപ്പെടുന്നത്.
രുരുജിത്ത് എന്ന ഭദ്രകാളി,
ദക്ഷജിത്ത് എന്ന ഭദ്രകാളി,
ദാരികജിത്ത് എന്ന ഭദ്രകാളി,
മഹിഷജിത്ത് എന്ന ഭദ്രകാളി,
............
ഇതിൽ രൗദ്രിയാൽ പ്രകടിതമായ "ശക്തി " രുരു എന്ന അസുരനെ നിഗ്രഹിക്കുകയും ചണ്ഡമുണ്ഡങ്ങൾ വേർതിരിക്കുകയും ചെയ്തു.ഏഴാം നൂറ്റാണ്ടിൽ ശിവാനന്ദനാഥനാൽ കാശ്മീരിൽ തുടങ്ങിയ ക്രമസമ്പ്രദായ ഉപാസന ചിദംബരം വഴി കേരളത്തിലെത്തുകയും ക്രമസമ്പ്രദായത്തിലെ 13 കാളിമാരേയും, കൂട്ടത്തിൽ ഒരു ഉഗ്രദേവതയായ............., ഒപ്പം ത്രിപുരസുന്ദരിയേയും, അഷ്ടമാതൃക്കളേയും യോഗിനിമാരായി ഉപാസിക്കുന്ന സമ്പ്രദായം 13 കാവുകളിലായി വിന്യസിക്കുകയും പിൻകാലത്ത് രുരുജിത്ത് വിധാനം എന്ന പേരിൽ അറിയപ്പെടുകയും ചെയ്തു.
ഈ 13 കാവുകളിലും ശൈവയോഗിയായ കൊടിക്കുന്നത്ത് ശിവാങ്കൾ വരച്ച തങ്ക ശ്രീചക്രത്തിൽ ആണ് "കാളിയെ "പൂജിക്കുന്നത് [ മഹാർത്ഥ സങ്കേതം ] എന്നത് രഹസ്യാത്മകമാണ്.

രുരുജിദ്വിധാന സങ്കല്പം:
=======================
ബ്രഹ്മാവിന്റെ വാഹനമായ അരയന്നവും സുബ്രഹ്മണ്യന്റെ വാഹനമായ മയിലും തമ്മിൽ കൈലാസത്തിൽ വച്ച് കലഹഫലമായി തൽക്ഷണം രുരു എന്ന ദൈത്യൻ ഉണ്ടാകുകയും, ദൈത്യൻ തന്റെ തനി സ്വഭാവമെടുക്കുകയും, ഭയന്നു ഓടിയ ദേവീദേവന്മാർ നീലിമലയുടെ താഴ്വാരത്ത് തപസ്സു ചെയ്തു കൊണ്ടിരുന്ന രൗദ്രി എന്ന ദേവതയെ കാണുകയും ചെയ്തു.
മറ്റു ദേവതകളുടെ സങ്കടത്താൽ
ദേവതയ്ക്ക് അവരിൽ സഹതാപം ജനിക്കുകയും, അതേ സമയം രൗദ്രഭാവത്താൽ തന്റെ ഇരുണ്ട മുഖത്തു നിന്നും തൽക്ഷണം ഒരു ശക്തി ഉണ്ടാകുകയും ചെയ്തു. ആ ശക്തി രുരുവിനെ നശിപ്പിക്കുന്നു. രൂരുവിനെ നിഗ്രഹിച്ച ശേഷം രുരുവിന്റെ ചണ്ഡവും, മുണ്ഡവും വേർപെടുത്തിയതിനാൽ ആ ശക്തിയ്ക്ക് ചാമുണ്ഡ എന്നു പറയുന്നു. രുരു എന്ന അസുരനെ നിഗ്രഹിച്ച ദേവീ സങ്കല്പമാണ് രുരുജിത്ത്.
രുരുജിത്ത് വിധാനക്ഷേത്രങ്ങളിൽ ശിവൻ, രുരുജിത്ത്, മാതൃക്കൾ, ക്ഷേത്രപാലൻ ഇവരെയാണ് ക്ഷേത്രങ്ങളിൽ (കാവുകൾ) പ്രതിഷ്ഠിക്കുന്നത്. കിഴക്കോട്ട് ദർശനമായി ക്ഷേത്രാധിപനായ ഭൈരവ ശിവന്റെ ശിവാലയവും, ശിവന്റെ വടക്കുകിഴക്ക് ക്ഷേത്രപാലനെയും, കിഴക്കോട്ടോ,വടക്കോട്ടോ, പടിഞ്ഞാറോട്ടോ ദർശനമായി മാതൃസ്ഥാനത്ത് രുരുജിത്ത് എന്ന ഉഗ്രഭദ്രകാളീ സങ്കല്‌പം ഒറ്റയ്ക്കൊ ,സപ്തമാതൃക്കൾക്കൊപ്പമൊ പ്രതിഷ്ഠിക്കുകയും, വടക്കോട്ട് ദർശനമായി സപ്തമാതൃക്കളെയും, വീരഭദ്രനും,ഗണപതിയും ഉൾപ്പെട്ട ദീർഘചതുരാകൃതിയാർന്ന മാതൃശാലയുമാണ് രുരുജിത്ത് വിധാനത്തിന്റെ പ്രതിഷ്ഠാവിധാനം.
കാശ്മീർ ശൈവസങ്കല്പത്തിന്റെ ക്രമസമ്പ്രദായത്തിന്റെ ഭാഗം തന്നെയാണിത്.
രുരുജിത്ത് വിധാനത്തിന് അടിസ്ഥാനമായ ക്രമ സമ്പ്രദായം ഇന്ന് കേരളത്തിൽ മാത്രമേ നിലവിൽ ഉള്ളൂ. ശ്രീവിദ്യാസമ്പ്രദായത്തിലെ രുരുജിത്തിങ്കൽ നടത്തുന്ന ഒരു പൂജാക്രമമാണ് "മഹാർത്ഥാ".
സവ്യാപസവ്യമായി അർച്ചിക്കുമ്പോൾ മധുപർക്ക സ്ഥാനം മദ്യത്തിന് തന്നെയാണ്.ഈ രഹസ്യപൂജ മന്ത്രദീക്ഷതർമാത്രം നടത്തുന്ന അതിരഹസ്യ പൂജയാണ്.
പൂജാസമയത്തെ ന്യാസമായ സമയവിദ്യാന്യാസം ശ്രീവിദ്യാപരമാണ്.
താന്ത്രികമായ പഞ്ചപ്രണവങ്ങൾ, ഖേചരീബീജം ഇവയെല്ലാം ഉൾപ്പെട്ടതാണ് രുരുജിദ്വിധാന പൂജകൾ.
മേൽ വിവരിച്ചതിൽ ചാമുണ്ഡ എന്ന പേർ പല ദേവീ സങ്കല്പത്തിനും ഒന്നായി പറയുമെങ്കിലും ധ്യാനം, ഋഷി, ഗായത്രി, നിർ മ്മാല്യധാരി, മന്ത്ര ബീജാക്ഷരങ്ങൾ, യന്ത്രം, വാഹനം എന്നിവയിലെല്ലാം വ്യത്യാസംകാണപ്പെടുന്നുണ്ട്.



ശബരിമലയിലെ കുട്ടിച്ചാത്തൻ ! കേരളോൽപത്തിയും പരശുരാമ കഥയും! ക്ഷത്രിയന്മാരെ നിർദ്ദയം കൊന്നൊടുക്കിയ പരശുരാമനു സ്വയം പാപിയാണെന്ന് തോന്നി തുടങ്ങി. പാപ പരിഹാരത്തിനു എന്തു ചെയ്യാം എന്ന് ഓർത്തിരിക്കുമ്പോൾ ഉപദേശിച്ചു കിട്ടിയതാണ്. ബ്രാഹ്മണർക്ക് ഭൂദാനം! നോക്കിയപ്പോൾ ആൾവകാശമില്ലാത്ത ഒരിഞ്ചു സ്ഥലമില്ല. പിന്നെ ഒന്നും ആലോചിച്ചില്ല സ്വന്തം മഴുവെടുത്ത് ഗോകർണത്തു ചെന്നു വീശിയൊരേറ്. കേരളം കടലിൽ നിന്നും പൊന്തി വന്നു. ബ്രാഹ്മണന്മാർക്ക് ഈ ഭൂമി സംഭാവന ചെയ്തു. പരശുരാമൻ പിന്നീട് തിരിച്ചു വന്നപ്പോൾ ബ്രാഹ്മണർ ഓടി വന്നു പറഞ്ഞു. പരശുരാമാ ! ഈ ഭൂമി പ്രകമ്പനം കൊള്ളുന്നു അതിനാൽ വാസയോഗ്യമല്ല. ഇതിനൊരു പ്രതിവിധിയ്ക്കായി രാമൻ വടക്കോട്ട് പോയി ഇന്നത്തെ കർണ്ണാടകയിൽ നിന്നും കളരിയാശന്മാരെ കൂട്ടി കൊണ്ടുവന്നു. കേരളത്തിൽ അറുപത്തിനാലു കളരി സ്ഥാപിച്ചു. ജന സംരംക്ഷണമേൽക്കാൻ കളരിയാശാന്മാരെ ചട്ടം കെട്ടി തിരിച്ചു പോയി. ചോദ്യം: 1. പരശുരാമൻ സൃഷ്ടിക്കുന്നതിനു മുൻപ് കേരളം ഇല്ലെ? 2. പരശുരാമനു മുമ്പ് കേരളത്തിൽ കളരിയുണ്ടോ? ഭാഗം രണ്ട് - കേരളവും കളരി പാരമ്പര്യവും! കേരളത്തിന്റെ കളരി പാരമ്പര്യം പരശുരാമനും മുമ്പേയുള്ളതാണ്. കേരളത്തിന്റെ ഭൂപ്രകൃതി കിഴക്ക് സഹ്യപർവ്വതവും പടിഞ്ഞാറ് അറബികടലുമാണല്ലോ. അതു കൊണ്ട് ഭരണം കൈയ്യാളിയത് മുഴുവൻ പ്രാദേശിക രാജാക്കന്മാർ ആയിരുന്നു. അവരുടെ പട്ടാളമായിരുന്ന നായർ പടയാളികൾ ( റഫ:സംഘകാല കൃതികൾ, ജെഫ്രി) കൈ (പട്ടാളം) കരം ( നികുതി ) കൺ (മേൽ നോട്ടം) എന്നിവ നോക്കി പോന്നു. നായർ പോർ വീര്യം കളരിയിൽ നിന്നുണ്ടായതാണ്. നായർ 'തറ' സിവിൽ അഡ്മിനിസ്ട്രേഷൻ കേന്ദ്രം ആയിരുന്നു. 'തറവാട് ' അതിനോട് ചേർന്ന പുരയിടവും! നായർ അപ്രമാദിത്വം ബ്രാഹ്മണർക്ക് അസഹ്യമായിരുന്നു. കുറച്ചു നാൾ വാൾ തൂക്കി വാൾ നമ്പിമാരായി (വാളുള്ള ബ്രാഹ്മണൻ )നടന്നു നോക്കി അതു കൊണ്ട് രക്ഷയില്ലെന്നു കണ്ട് കളരിയുടെ അട്ടിപ്പേറവകാശം തങ്ങൾക്കാക്കി മാറ്റാൻ നടത്തിയ ശ്രമമാണ് പരശുരാമന്റെ കളരി സ്ഥാപനം. ഇന്നും വളരെ പ്രഗ്ദഭരായ നായർ കളരികൾ ഒരു കാര്യവുമില്ലാതെ ഏതൊ നമ്പൂതിരി ഇല്ലങ്ങളെ സ്മരിക്കുന്നത് കാണാം. ( എന്നാൽ ഇല്ലം തറവാടിന്റെ അനുകരണമാണ്) തെക്കൻ കളരി ഇന്നും പരശുരാമനെയോ നമ്പൂരിമാരെയോ സ്മരിക്കാറില്ല. അവർ അഗസ്ത്യ സിദ്ധ പാരമ്പര്യമാണ് ഉദ്ഘോഷിക്കുന്നത്. മഴുവെറിഞ്ഞ് കേരളമുണ്ടാക്കിയ കഥ കേരളത്തിൽ പരശുരാമന് മുമ്പേയുള്ള കഥയാണ്. പക്ഷെ മഴു എറിഞ്ഞത് ചേരൻ ചെങ്കുട്ടുവൻ ആണ്. അത് പരശുരാമാനാക്കി എന്ന് മാത്രം! കളരിയ്ക്ക് സംഭവിച്ചത് വിഷചികിത്സയ്ക്കും, ബാധോചഛാടനത്തിനും സംഭവിച്ചതാണ് ഇതിലും രസകരം വായിക്കുക ഭാഗം മൂന്ന് - പാമ്പും പ്രേതവും കഴിഞ്ഞില്ല അടുത്ത പ്രശ്നം വന്നു , കേരളത്തിലാകെ പാമ്പിന്റെ ശല്യം കാരണം ജീവിക്കാൻ വയ്യ എന്ന് പരശുരാമനോട് ബ്രാഹ്മണർ പരാതി പറഞ്ഞു. പരശുരാമൻ പരിഹാരം ചെയ്തു അനന്തനെയും വാസുകിയെയും മണ്ണാറശ്ശാല, പാമ്പു മേക്കാട്ട്, വെട്ടിക്കോട്ട് എന്നീ ബ്രാഹ്മണ മനകളിൽ പ്രതിഷ്ഠിച്ചു. അതുവരെ ഇരുളർ എന്ന പ്രാക്തന വിഭാഗം കൈകാര്യം ചെയ്ത വിഷചികിത്സ ബ്രാഹ്മണ കൈവശമായി. തീർന്നോ പരാതി? നായരെ കളരിയും ഇരുളരെ വിഷചികിത്സയും കിട്ടി, ഇനി വേണ്ടത് മലയരുടെ മന്ത്രവാദം ആണ്. ഇവിടം വാസയോഗ്യമല്ല നിറയെ പേയും പിശാചുമാണ് പരശുരാമാ .... പോംവഴിയുണ്ട് മന്ത്രവാദത്തിന് ഇനി മേലിൽ ബ്രാഹ്മണ മനകൾ മതി എന്ന് നിശ്ചയിച്ചു. കലൂർ, കാട്ടുമാടം, കാളകാട്ടില്ലം, കാലടി, പന്തലക്കാട്ട് മന എന്നിവ. (മന്ത്രവാദ മനകളുടെ പേരിലെ 'കാട് ' ശ്രദ്ധിക്കുക ഉദ: കാട്ടു മാടം കാട്ടിൽ മാടം കെട്ടി മലയെന്റെ മന്ത്രവാദം പഠിച്ചു എന്ന് സൂചന) അങ്ങനെ പരശുരാമ കഥയിലൂടെ ദ്രാവിഡ വിജ്ഞാനത്തെ കൈവശമാക്കി. ഇനിയാണ് ദേവതകളുടെ ആര്യവൽക്കരണം. ചാത്തൻ ശാസ്താവായതും കൊറ്റവ ദുർഗ്ഗയായതും കാണാം വായിക്കുക ഭാഗം നാല് - ആരാണ് കുട്ടി ചാത്തൻ? ചാത്തൻ കേരളത്തിന്റെ അടിസ്ഥാന മൂർത്തിയാണ്. കേരളത്തെ മലനാട് ഇടനാട് തീരപ്രദേശം എന്നായിരുന്നു തരം തിരിച്ചത് (പരശുരാമനു ശേഷം 32 തളികൾ വടക്കോട്ടും 32 തളികൾ തെക്കോട്ടും എന്നായി തിരിവ്). തീരപ്രദേശത്തെ ജനവിഭാഗമായിരുന്നു പറവർ അഥവാ പറയർ / അരയർ (പറവ എന്നാൽ കടൽ എന്നർത്ഥമുണ്ട്) പറയർ ആയിരുന്നു ഈ നാടിന്റെ അരയർ (അരചൻ (ർ) രാജാവ്) അവരുടെ യുദ്ധ ദേവതയായിരുന്നു കൊറ്റവൈ. മലനാട്ടിലെ വർഗ്ഗമായ മറവരുടെ ദേവതയായിരുന്നു ചാത്തൻ. തമിഴരുടെ അയ്യനാർ (അയ്യപ്പനെ കുതിരപ്പുറത്തേറ്റിയത് ഇക്കാരണത്താൽ -വാജി വാഹനം) പിന്നീട് ചാത്തനിൽ ആരോപിക്കപ്പെട്ട ദേവതാ സങ്കൽപ്പമാണ്. ചാത്തനെ ഉപാസിക്കാത്ത കേരളീയരില്ല എന്നാൽ ഇന്നു ചാത്തൻ ഒരു ദുർമൂർത്തിയായി ഗണിക്കപ്പെടുന്നു. കാരണങ്ങൾ പലതാണ് നമ്മുക്ക് പരിശോധിക്കാം. അതിനു മുമ്പ് ചാത്തന്റെ കൂട്ടാളികളായ ചാത്തന്മാരെ പരിചയപ്പെടാം വായിക്കുക. ഭാഗം ആറ് ചാത്തന്മാർ അഥവാ നാനൂറിൽ പത്തു കുറെ ചാത്തന്മാർ. മണ്ണാർക്കാട്ടടുത്ത് കല്ലടിക്കോട് എന്ന ഒരു മലയുണ്ട്. വനം നിറഞ്ഞ മല. ഇരുൾ നിറഞ്ഞ മല. അവിടുത്തെ കാടരുടെ ദേവത കരിനീലിക്കു ആദിനാഥനായ (ശിവൻ എന്നും വിളിക്കാം) പിറന്നതാണ് മുന്നൂറ്റി തൊണ്ണൂറു ചാത്തന്മാർ (കാളക്കാട്ടില്ലത്ത് സ്വന്തമായി ഒരു കഥ ഇതെക്കുറിച്ചുണ്ട്, എന്നാൽ ആ കഥ പിന്നീട് ചാത്തനെ ബ്രാഹ്മണവൽക്കരിക്കാൻ മെനഞ്ഞുണ്ടാക്കിയതാണ്)എന്നാൽ ഈ സംഖ്യ കുറിക്കുന്നത് 390 ദ്രാവിഡ തത്വങ്ങളെയാണെന്നും അഭിപ്രായമുണ്ട്. മറ്റൊരു അത്ഭുതം കല്ലടിക്കോടൻ കരിനീലിയെ നമ്മുക്ക് ടിബറ്റൻ വജ്രയാനത്തിലും ( ബുദ്ധമതത്തിന്റെ താന്ത്രിക ശാഖ) കാണാം. അവർ കുവാൻ യിൻ അഥവാ നീല താര എന്നാണ് വിളിക്കുന്നത്. താരയ്ക്കും മക്കൾ 390 ആണ്. അതെ 390 തഥാഗതന്മാർ (ബുദ്ധന്മാർ). ചാത്തൻ സേവാ മഠങ്ങൾ ചാത്തനെ കിഡ്നാപ്പ്, ക്വട്ടേഷൻ, നിധി മാന്തി കൊടുക്കൽ തുടങ്ങിയവ തൊഴിലാക്കിയ ഒരു മൂർത്തിയായി ആണു വരുത്തി തീർത്തത്. സിനിമകളിലും മറ്റുമുള്ള ചാത്തനെ കുറിച്ചുള്ള പരാമർശവും ചാത്തൻ ഒരു ദുർമൂർത്തിയാണെന്നാണ് ( ഉദ്ദ:ചാത്തന്മാർ കൊണ്ടു വരും.... ആറാം തമ്പുരാൻ) എന്നാൽ ചാത്തൻ എന്ന ദ്രാവിഡ ഊർവര ദേവതയ്ക്കു നേരെ നടന്ന സംഘടിത ബ്രാഹ്മണ ആക്രമണത്തിന്റെ ബാക്കി പത്രമാണിത്. ശബരിമലയിൽ ചാത്തനാണോ? കരി മല നീലി മലകൾക്ക് കരിനീലിയുമായി എന്താണ് ബന്ധം? ആരാണ് ശബരി. ആരാണ് വാവർ? ശബരിമലയിൽ സ്ത്രീ പ്രവേശനം പാടുണ്ടോ? തുടങ്ങിയ വിഷയങ്ങൾ ബാക്കി ഭാഗങ്ങളിൽ കാണാം. അടുത്ത ഭാഗം വായിക്കുക ഭാഗം ആറ് കേരളത്തിലെ ബുദ്ധമതം തന്ത്ര ബുദ്ധ മായിരുന്നു. പൊതുവിൽ ഉള്ള ഒരു ധാരണയാണ് കേരളത്തിൽ ബുദ്ധമതം വളരെ വ്യാപകമായിരുന്നു എന്നത് . ഒരേ സമയം നിക്ഷ്പക്ഷ ചരിത്രകാരന്മാരും ഇടതു ചിന്തകരും ഒരു പോലെ പങ്കുവെയ്ക്കുന്ന വാദമാണിത്. പുരാവസ്തു തെളിവുകളും ഇതു ശരിവയ്ക്കുന്നു. എന്നാൽ കേരളത്തിൽ ഉണ്ടായിരുന്ന ബൗദ്ധം, താന്ത്രിക ബുദ്ധമതമായിരുന്നു (മഹായാനം - വജ്രയാനം). കേരളത്തിലെ പല ക്ഷേത്രങ്ങളിലും ഈ സ്വാധീനമാണ് ഉള്ളത് . വൈദിക - ബ്രാഹ്മണ്യത്തെക്കാൾ താന്ത്രിക പാരമ്പര്യത്തിൽ നിലനിന്ന ക്ഷേത്രങ്ങൾക്ക് വജ്രയാനം സ്വീകരിക്കുക എന്നതു ഒരു പ്രയാസമായിരുന്നില്ല. ശബരിമലയും ഈ താന്ത്രിക പാരമ്പര്യം പിൻപറ്റി എന്നതിൽ അത്ഭുതമില്ല. ചാത്തനെയും കരിനീലിയെയും ചാത്തൻമാരെയും ബൗദ്ധരും സ്വീകരിച്ചു. കാരണം ചാത്തൻ സർവ്വ സമ്മതനായിരുന്നു എന്നതു തന്നെ, അഥവാ ചാത്തനെ മാറ്റി നിർത്തി കേരളത്തിനു ഒരു ആത്മീയ ചരിത്രമില്ല . ശബരിമലയിൽ ബുദ്ധൻ വരുന്നതിനു മുമ്പേ ചാത്തനുണ്ട്. ചാത്തൻ പീന്നീട് ബുദ്ധവൽക്കരിക്കപ്പെട്ടു പീന്നീട് ആര്യവൽക്കരിച്ച് ശാസ്താവായി. ദ്രാവിഡ പാരമ്പര്യത്തിലെ കൊറ്റവയുടെ ആലയം ആയിരുന്നു കൊടുങ്ങല്ലൂർ, താന്ത്രിക പാരമ്പര്യത്തിന്റെ ഈറ്റില്ലം. ബൗദ്ധർക്കും കൊടുങ്ങല്ലൂർ കുരുംബ സമ്മതയാണ്. കുരുംബ - കുറുമ - കുറു മർ /കുറവർ (കുറവരുടെ ദേവത എന്നു സൂചന) - കൊറ്റവൈ എന്നും ദ്രാവിഡ രും. കുരുംബ - കുരുകുല്ലാംബ (ബൗദ്ധ തന്ത്ര ദേവത, കുരുകുല്ലാ തന്ത്രം ടിബറ്റൻ ബൗദ്ധ തന്ത്രം ആണ് ). കൊടുങ്ങല്ലൂരിലെ ആചാരങ്ങൾ ഒക്കെ താന്ത്രിക ആചാരമാണ് ( റവ: രാജൻ ഗുരുക്കൾ) അല്ലാതെ ഇടതു കപട ബുദ്ധിജീവികൾ പറയുന്നതുപോലെ ബുദ്ധ വിഹാരത്തിനു നേരെ ഹിന്ദുക്കളുടെ സംഘടിത ആക്രമണത്തെ സൂചിപ്പിക്കുന്നതല്ല. ബുദ്ധനും ചാത്തനും തമ്മിൽ അഭേദ്യമായ ബന്ധമുണ്ട്. വായിക്കുക ഭാഗം ഏഴ് ബുദ്ധനും ചാത്തനും തമ്മിലെന്ത്? ബുദ്ധമതം 'ഒരു ' മതമല്ല. അതിനു ഒരുപാടുൾപിരിവുകളുണ്ട്. ആദ്യം ഇവയേതൊക്കെയാണെന്ന് അറിയണം. രണ്ടാം ബുദ്ധമത സമ്മേളന കാലം മുതലെ ചേരി തിരിവുണ്ട്. എന്നാൽ ഒന്നാം നൂറ്റാണ്ട് ഏ.ഡി മുതലാണ് ശക്തമായ തരം തിരിവുണ്ടായത്. അവ. 1.തേരാവാദം - ബുദ്ധനെ മഹാപുരുഷനും ഗുരുവുമായി കാണും, ബുദ്ധ തത്വങ്ങളെ അംഗീകരിക്കും പക്ഷെ ബുദ്ധൻ ദൈവല്ല. 2. മഹായാനം - ബുദ്ധനെ ദൈവമായി കാണും ബോധി സത്വന്മാരെ ( ബോധോദയം ലഭിച്ചവർ) വിശ്വസിക്കും. എന്നാൽ ഈ തിരിവുകൾ ഉണ്ടാവുന്നതിനു മുമ്പേ ടിബറ്റിലും ചൈനയിലും നിലനിന്ന ബോൺ മതവും ജപ്പാനിലെ ഷിന്റോ മതവും താവോ മതവും താന്ത്രികമതങ്ങൾ ആയിരുന്നു. ദ്രാവിഢനും മഹായാന മതക്കാരനുമായ നാഗാർജ്ജുനൻ തന്ത്ര സ്വാധീനം കൊണ്ട് ബുദ്ധമതത്തിൽ മന്ത്രയാനം എന്ന പുതിയ പിരിവുണ്ടാക്കി. വജ്രയാനം എന്ന താന്ത്രിക ബുദ്ധമതം മന്ത്രയാനം തന്നെയാണ്. ബുദ്ധൻ എന്നും സിദ്ധൻ എന്നും സംഘകാല കൃതികളിൽ മാറി മാറി ഉപയോഗിച്ച് കാണാം. നാഗാർജ്ജുനൻ എന്ന ബൗദ്ധനെ സിദ്ധൻ എന്നാണ് ദ്രാവിഡ നാട് വിളിച്ചത്. അഗസ്ത്യൻ, ഭോഗർ, പുലിപ്പാണി എന്നിങ്ങനെയുള്ള സിദ്ധപരമ്പര ഉപാസിച്ച ദേവതയായ ചാത്തനെ നാഗാർജ്ജുനൻ ആണ് ബൗദ്ധർക്ക് പരിചയപ്പെടുത്തുന്നത ( ചിത്രം ശ്രദ്ധിക്കുക വജ്രയാനത്തിലെ പുലിപ്പുറത്തേറിയ അവലോകതീശ്വരൻ അഥവാ സാക്ഷാൽ ചാത്തൻ) പുലിപാണി എന്ന ഭോഗരുടെ ശിഷ്യൻ ആരാധിച്ച ചാത്തനാണ് ശബരിമലയിലെ ചാത്തൻ. അയ്യപ്പനുമായി ബന്ധപ്പെട്ട പുലിപ്പാൽ കഥ ഇവിടെ ശ്രദ്ധേയമാണ്. ഇന്നും സിദ്ധർ ശബരിമല പുലിപ്പാണിയുടെ സമാധിയായി ആണ് വിശ്വസിക്കുന്നത്. കരി മല നീലി മല ചവിട്ടും ചാത്തനും തമ്മിലെന്ത്? ആരാണ് ശബരി. പതിനെട്ടു പടിയും ചാത്തനും. കറുപ്പസ്വാമി ആര്? വാവർ ആര്? തുടർന്നു വായിക്കുക ഭാഗം എട്ട് കരിമലവാസൻ ചാത്തനാണ് കരിനീലി എന്ന ദ്രാവിഡ അമ്മ ദേവതാ സങ്കൽപ്പം സിദ്ധരാലും ബുദ്ധരാലും ആരാധ്യയാണ്. കല്ലടിക്കോടൻ മന്ത്രവാദ സങ്കൽപ്പത്തിലെ പ്രധാന ദേവതയാണ് കരിനീലി. കരിനീലിക്കു പിറന്ന കരിംക്കുട്ടി പൊന്മകനെ എന്ന് തോറ്റങ്ങളിൽ കാണുന്നുണ്ട്. ഈ കരിനീലിയെ ബൗദ്ധർ കുവാൻ യിൻ അഥവാ 'നീല' താര എന്നു വിളിക്കുന്നു. തമിഴ്നാട്ടിൽ ഇസക്കി അമ്മ എന്ന് പറഞ്ഞു കാണുന്ന രൂപവും കരിനീലിയും കൈയിൽ ചാത്തനുമാണ്. (ന്യായമായും ഭാരതത്തിൽ പ്രചരിപ്പിക്കുന്ന മാതാവും ഉണ്ണി യേശുവും ഈ രൂപത്തിൽ നിന്ന് പ്രചോദനമുൾ കൊണ്ടതാണ് എന്നു സംശയിക്കേണ്ടിയിരിക്കുന്നു) കരിംക്കുട്ടി കുട്ടിച്ചാത്തന്റെ പ്രധാന സഹായിയാണ് എന്നാണ് കാണുന്നത്. കരിംക്കുട്ടിയുടെ ധ്യാന മന്ത്രത്തിൽ മുനി ജനങ്ങളാൽ നമിക്കപ്പെട്ട മൂർത്തിയാണെന്ന് കാണാം. മുനി മൗനം ഭാഷയാക്കിയ ആൾ ആണ്. മൗനം ഭാഷയാക്കിയവർ സിദ്ധരാണ്. കരിമല കരിംകുട്ടി ചാത്തന്റെ മലയാണ് കരിയ ശാസ്ത അഥവാ കരിയാത്തൻ / കരിം ചാത്തൻ എന്നൊക്കെ പറയുന്നത് കാണാം. ഈ പരമ്പരയിൽ എവിടെയും പുരാണത്തെ പ്രമാണമാക്കിയിട്ടില്ല. അതിനാൽ ശ്രദ്ധ കൊടുത്തത് തത്വങ്ങളിൽ ആണ്. എന്താണ് നീലിമല എന്താണ് ശബരീപീഠം? വായിക്കുക. ഭാഗം - ഒമ്പത് ആരാണ് നീലി? കരിമല ചവിട്ടുന്ന കറുപ്പുടുത്ത സ്വാമി പിന്നെ നീലിമല ചവിട്ടുന്നു. നീലി ശബരിയാണ്, ശബരി കാട്ടാളത്തിയാണ് ശാബരം എന്ന വാക്ക ബുദ്ധനും ചാത്തനും തമ്മിൽ അഭേദ്യമായ ബന്ധമുണ്ട്. വായിക്കുക ഭാഗം ഏഴ് ബുദ്ധനും ചാത്തനും തമ്മിലെന്ത്? ബുദ്ധമതം 'ഒരു ' മതമല്ല. അതിനു ഒരുപാടുൾപിരിവുകളുണ്ട്. ആദ്യം ഇവയേതൊക്കെയാണെന്ന് അറിയണം. രണ്ടാം ബുദ്ധമത സമ്മേളന കാലം മുതലെ ചേരി തിരിവുണ്ട്. എന്നാൽ ഒന്നാം നൂറ്റാണ്ട് ഏ.ഡി മുതലാണ് ശക്തമായ തരം തിരിവുണ്ടായത്. അവ. 1.തേരാവാദം - ബുദ്ധനെ മഹാപുരുഷനും ഗുരുവുമായി കാണും, ബുദ്ധ തത്വങ്ങളെ അംഗീകരിക്കും പക്ഷെ ബുദ്ധൻ ദൈവല്ല. 2. മഹായാനം - ബുദ്ധനെ ദൈവമായി കാണും ബോധി സത്വന്മാരെ ( ബോധോദയം ലഭിച്ചവർ) വിശ്വസിക്കും. എന്നാൽ ഈ തിരിവുകൾ ഉണ്ടാവുന്നതിനു മുമ്പേ ടിബറ്റിലും ചൈനയിലും നിലനിന്ന ബോൺ മതവും ജപ്പാനിലെ ഷിന്റോ മതവും താവോ മതവും താന്ത്രികമതങ്ങൾ ആയിരുന്നു. ദ്രാവിഢനും മഹായാന മതക്കാരനുമായ നാഗാർജ്ജുനൻ തന്ത്ര സ്വാധീനം കൊണ്ട് ബുദ്ധമതത്തിൽ മന്ത്രയാനം എന്ന പുതിയ പിരിവുണ്ടാക്കി. വജ്രയാനം എന്ന താന്ത്രിക ബുദ്ധമതം മന്ത്രയാനം തന്നെയാണ്. ബുദ്ധൻ എന്നും സിദ്ധൻ എന്നും സംഘകാല കൃതികളിൽ മാറി മാറി ഉപയോഗിച്ച് കാണാം. നാഗാർജ്ജുനൻ എന്ന ബൗദ്ധനെ സിദ്ധൻ എന്നാണ് ദ്രാവിഡ നാട് വിളിച്ചത്. അഗസ്ത്യൻ, ഭോഗർ, പുലിപ്പാണി എന്നിങ്ങനെയുള്ള സിദ്ധപരമ്പര ഉപാസിച്ച ദേവതയായ ചാത്തനെ നാഗാർജ്ജുനൻ ആണ് ബൗദ്ധർക്ക് പരിചയപ്പെടുത്തുന്നത ( ചിത്രം ശ്രദ്ധിക്കുക വജ്രയാനത്തിലെ പുലിപ്പുറത്തേറിയ അവലോകതീശ്വരൻ അഥവാ സാക്ഷാൽ ചാത്തൻ) പുലിപാണി എന്ന ഭോഗരുടെ ശിഷ്യൻ ആരാധിച്ച ചാത്തനാണ് ശബരിമലയിലെ ചാത്തൻ. അയ്യപ്പനുമായി ബന്ധപ്പെട്ട പുലിപ്പാൽ കഥ ഇവിടെ ശ്രദ്ധേയമാണ്. ഇന്നും സിദ്ധർ ശബരിമല പുലിപ്പാണിയുടെ സമാധിയായി ആണ് വിശ്വസിക്കുന്നത്. കരി മല നീലി മല ചവിട്ടും ചാത്തനും തമ്മിലെന്ത്? ആരാണ് ശബരി. പതിനെട്ടു പടിയും ചാത്തനും. കറുപ്പസ്വാമി ആര്? വാവർ ആര്? തുടർന്നു വായിക്കുക ഭാഗം എട്ട് കരിമലവാസൻ ചാത്തനാണ് കരിനീലി എന്ന ദ്രാവിഡ അമ്മ ദേവതാ സങ്കൽപ്പം സിദ്ധരാലും ബുദ്ധരാലും ആരാധ്യയാണ്. കല്ലടിക്കോടൻ മന്ത്രവാദ സങ്കൽപ്പത്തിലെ പ്രധാന ദേവതയാണ് കരിനീലി. കരിനീലിക്കു പിറന്ന കരിംക്കുട്ടി പൊന്മകനെ എന്ന് തോറ്റങ്ങളിൽ കാണുന്നുണ്ട്. ഈ കരിനീലിയെ ബൗദ്ധർ കുവാൻ യിൻ അഥവാ 'നീല' താര എന്നു വിളിക്കുന്നു. തമിഴ്നാട്ടിൽ ഇസക്കി അമ്മ എന്ന് പറഞ്ഞു കാണുന്ന രൂപവും കരിനീലിയും കൈയിൽ ചാത്തനുമാണ്. (ന്യായമായും ഭാരതത്തിൽ പ്രചരിപ്പിക്കുന്ന മാതാവും ഉണ്ണി യേശുവും ഈ രൂപത്തിൽ നിന്ന് പ്രചോദനമുൾ കൊണ്ടതാണ് എന്നു സംശയിക്കേണ്ടിയിരിക്കുന്നു) കരിംക്കുട്ടി കുട്ടിച്ചാത്തന്റെ പ്രധാന സഹായിയാണ് എന്നാണ് കാണുന്നത്. കരിംക്കുട്ടിയുടെ ധ്യാന മന്ത്രത്തിൽ മുനി ജനങ്ങളാൽ നമിക്കപ്പെട്ട മൂർത്തിയാണെന്ന് കാണാം. മുനി മൗനം ഭാഷയാക്കിയ ആൾ ആണ്. മൗനം ഭാഷയാക്കിയവർ സിദ്ധരാണ്. കരിമല കരിംകുട്ടി ചാത്തന്റെ മലയാണ് കരിയ ശാസ്ത അഥവാ കരിയാത്തൻ / കരിം ചാത്തൻ എന്നൊക്കെ പറയുന്നത് കാണാം. ഈ പരമ്പരയിൽ എവിടെയും പുരാണത്തെ പ്രമാണമാക്കിയിട്ടില്ല. അതിനാൽ ശ്രദ്ധ കൊടുത്തത് തത്വങ്ങളിൽ ആണ്. എന്താണ് നീലിമല എന്താണ് ശബരീപീഠം? വായിക്കുക. ഭാഗം - ഒമ്പത് ആരാണ് നീലി? കരിമല ചവിട്ടുന്ന കറുപ്പുടുത്ത സ്വാമി പിന്നെ നീലിമല ചവിട്ടുന്നു. നീലി ശബരിയാണ്, ശബരി ിനർത്ഥം കാട് എന്നാണ്. ശബരി തന്നെ കരിനീലി ശബരിയ്ക്കുള്ള കൗള (തന്ത്രത്തിലെ ഒരു മാർഗ്ഗം) പദ്ധതി പ്രകാരമുള്ള പീഠം ഇന്നും അവിടുണ്ട്. കൗള സാധനയുഷ്ടിച്ച സിദ്ധ ജനങ്ങളാൽ പൂജിതയായിരുന്ന കാട്ടാള ഭാവത്തിലുള്ള കരിനീലിയുടെ മലകൾ ആണ് ശബരിമലയിലെ മലകൾ. സിദ്ധ സമ്പ്രദായത്തിലെ പ്രധാനപ്പെട്ട സംഖ്യയാണ് 18 . 18 മലകളും 18 പടിയും ശബരിമലയുടെ സിദ്ധ പാരമ്പര്യത്തെ അടിവരയിടുന്നു. ആരാണ് വാവർ? ആരാണയ്യപ്പൻ? വായിക്കുക ഭാഗം പത്ത് വാവരും ചാത്തന്മാരിലൊരാൾ ബപ്പുര കുട്ടി എന്ന് പേര്. ചാത്തന്മാരിൽ ഒരു ചാത്തനാണ് ബപ്പുരക്കുട്ടി ചാത്തൻ. കേരളത്തിന് വടക്ക് ബപ്പുര കുട്ടിക്ക് തെയ്യം ഉണ്ട്. ശബരിമലയിലെ പ്രശ്ന ചാർത്തുകളിലൊക്കെ വാപുരന് ക്ഷേത്രം വേണം എന്ന് കാണാറുണ്ട്. ആരാണീ വാപുരൻ? ശിവ ഭൂത ഗണമാണെന്നാണ് വിശദീകരണം, എന്നാൽ അത് വപ്പുരൻ അഥവാ ബപ്പുരൻ ആണ്. ബപ്പുരൻ ഒരു കുട്ടിച്ചാത്തനാണ്. രസകരമെന്നു പറയട്ടെ സിദ്ധ സമ്പ്രദായത്തിൽപ്പെട്ട ആളാണ് വാത്മീകിയും, വസിഷ്ഠനും, വാത്മീകീ വസിഷ്ഠാർച്ചിത കുട്ടിച്ചാത്തൻ എന്നൊക്കെ 390 ചാത്തന്മാരുടെ പേരിൽ കാണാം. ബപ്പുര കുട്ടി വാത്മീകി സാക്ഷാത്ക്കരിച്ച സാക്ഷാൽ ഹനുമാൻക്കുട്ടി എന്ന കുട്ടിച്ചാത്തനാണ്. ഇന്നും ബപ്പുര തെയ്യം കെട്ടിയാടുന്നുണ്ട്. തെയ്യത്തിന്റെ പ്രധാന വിനോദം തെങ്ങിൽ കയറി തേങ്ങയിടലും തെങ്ങു തച്ചു തകർക്കല്ലും ആണ് തനി കുരങ്ങിന്റെ കളി. എന്നാൽ ബപ്പുരൻ വാവരായപ്പോൾ ബപ്പുര തെയ്യം ഇസ്ലാമായി. കേരളത്തിലെ മുസ്ലീം തെയ്യം! എങ്ങനെയുണ്ട്? ശബരിമലയെ മതേതരമാക്കാൻ അതിന്റെ തനതു പാരമ്പര്യം തകർക്കണോ? പതിനെട്ടു പടിക്കു മീതെ ഇന്നും അയ്യപ്പന് തെയ്യം കെട്ടുന്നുണ്ട് എന്താ ബപ്പുരന് തെയ്യം വേണ്ടേ? വായിക്കുക ഭാഗം പതിനൊന്ന് ഹനുമാൻ കുട്ടി ചാത്തനാകുന്നതെങ്ങനെ? മുൻ ഭാഗത്തിൽ വാത്മീകിയും വസിഷ്ഠനും സിദ്ധ സമ്പ്രദായത്തിൽ പെട്ടവരാണ് എന്ന് പറഞ്ഞുവല്ലോ. ഹനുമാൻ ഒരു ദ്രാവിഡ മൂർത്തിയാണ്. കിഷ്ക്കിന്ധ ദ്രാവിഡ രാജ്യമായിരുന്നു എന്നു ഓർക്കണം. താര (കരി നീലി) കുട്ടിച്ചാത്തന്മാരുടെയെല്ലാം അമ്മയാണ് എന്ന് നമ്മൾ മനസ്സിലാക്കി. താര ബൗദ്ധരും ഹിന്ദുക്കളും ഒരു പോലെ പങ്കു വയ്ക്കുന്ന മൂർത്തി സങ്കൽപ്പമാണ്(shared myth). കാശിയാണ് താരയുടെ സങ്കൽപ്പം ശക്തമായുള്ള ഒരു സ്ഥലം. എന്നാൽ താര അവിടെ അദൃശ്യ സാന്നിധ്യമാണ്. ഗംഗയ്ക്കു കുറുകെ ഒരു ശവത്തിന്റെ മുകളിൽ തോണിയിലാണ് നിൽപ്പ് കൈയിൽ ആയുധം കത്രികയാണ്. സംസാര ബന്ധനം മുറിക്കുന്നവൾ, തോണിയിൽ വൈതരണി കടത്തുന്നവൾ. പൂർണ്ണ ഗർഭിണിയാണ് 390 ചാത്തന്മാരെ അഥവാ തഥാഗതന്മാരെ ഗർഭം ധരിച്ചവളാണ്. കാശിയിൽ വെച്ച് മരിച്ചാൽ വിശ്വനാഥൻ ചെവിയിൽ മഹാതാരക മന്ത്രം നേരിട്ടു ചൊല്ലി തരുമെന്നും അതിനാൽ മോക്ഷം കിട്ടുമെന്നും വിശ്വസിക്കപ്പെടുന്നു. എന്താണ് മഹാതാരക മന്ത്രം ? ഓം സീതാരാമ എന്നാണത്രെ! സീതാരാമന്മാർക്ക് ഇതിലെന്തു കാര്യം? എന്നാൽ ഒന്നിങ്ങനെ ചിന്തിച്ചു നോക്കൂ ആ മന്ത്രം ഓം ശ്രീ താരാ മാ എന്നാണെങ്കിലോ? ഹനുമാൻ മാറു പിളർന്നു കാട്ടിയത് സ്വന്തം അമ്മയായ ശ്രീ താര മാ യെ ആണ്. സീതാരാമന്മാരെ അല്ല ! കാരണം ഹനുമാൻ കുട്ടിയാണ്! എന്നാൽ രാമായണ കഥാപാത്രങ്ങളായ ശ്രീരാമനും സീതയും ചാത്തനുമായി അഭേദ്യ ബന്ധമുള്ളവരാണ്. ശബരിയെ അനുഗ്രഹിച്ച ശ്രീരാമൻ, ശബരിമലയിൽ വന്ന ശ്രീരാമൻ എന്താണിതിന്റെ പൊരുൾ? ശ്രീരാമൻ സീത - കുട്ടിച്ചാത്തനുമായി എന്താണ് ബന്ധം? വായിക്കുക ഭാഗം - പന്ത്രണ്ട് തൃപ്രയാർ ശ്രീരാമസ്വാമി ക്ഷേത്രമാണ് കുട്ടിച്ചാത്തന്റെ മൂല ക്ഷേത്രം. തൃശ്ശൂർ ജില്ലയിലെ അതിപ്രശസ്തമായ ക്ഷേത്രം തൃപ്രയാർ ആണ് ചാത്തന്റെ മൂല കാവ്. ഐതീഹ്യമാലകാരൻ ശ്രീമാൻ കൊട്ടാരത്തിൽ ശങ്കുണ്ണി തന്നെ ഈ ക്ഷേത്രം മുമ്പ് ശാസ്താ ക്ഷേത്രമായിരുന്നു എന്ന് പ്രസ്താവിച്ചു കാണുന്നു. പിന്നീടാണ് ഇതു ശ്രീരാമ ക്ഷേത്രമായത്. തീവ്രാ നദിയാണ് പിന്നീട് തീവ്രയാർ, തൃപ്രയാർ ആയി മാറിയതെന്ന് പറയപ്പെടുന്നു. എന്നാൽ തൃപാദയാർ ആണ് ഭേദം വന്നതെന്നും അഭിപ്രായമുണ്ട്. ശ്രീരാമന് ശാസ്താവ് വഴി മാറിയതാണത്രെ. എന്തായാലും തൃപ്രയാർ നട അടച്ചതിനു ശേഷം മാത്രമേ മറ്റു ചാത്തൻ സേവാ മഠങ്ങളിൽ തുറക്കാറുള്ളൂ എന്നത് ശ്രദ്ദേയമാണ്. ചാത്തൻ തൃപ്രയാർ നടയടച്ചാലെ ബാക്കി സ്ഥലത്തെക്കു പോവുകയുള്ളു എന്നാണ് വിശ്വാസം. എന്നാൽ ചാത്തനു അവിടെ തനതു പേരിൽ പ്രതിഷ്ഠയില്ല. അദൃശ്യ സാന്നിധ്യം മാത്രം കൂട്ടിന് അദൃശ്യ സാന്നിധ്യമായി ഹനുമാൻക്കുട്ടിയുമുണ്ട്. ശ്രീരാമനു ചാത്തനുമായുള്ള ബന്ധം എന്ത്? എന്തിന് ശ്രീരാമൻ ശബരിമലയിൽ വരണം? വായിക്കുക ഭാഗം പതിമ്മൂന്ന് വസിഷ്ഠന്റെ സ്വന്തം ചാത്തൻ വസിഷ്ഠനും വാത്മീകിയും സിദ്ധ സമ്പ്രദായത്തിൽപ്പെട്ടവരായിരുന്നു. വസിഷ്ഠൻ മഹാ - ചീനത്തിൽ (ഇന്നത്തെ ലഡാക്ക്) വച്ച് താരയെ (കരിനീലി ചാത്തന്മാരുടെ അമ്മ ) ഉപാസിച്ചു എന്ന് 'A Commentary on Dasamahavidyas ' എന്ന ഗ്രന്ഥത്തിൽ കാണുന്നു. അതെന്തായാലും വസിഷ്ഠനാണ് താര സാധകരിൽ അഗ്രഗണ്യൻ എന്ന കാര്യത്തിൽ ശാക്ത താന്ത്രികരുടെ ഇടയിൽ അഭിപ്രായ വ്യത്യാസമുണ്ടാവില്ല. വസിഷ്ഠൻ താരയെ ആരാധിച്ചതു കൊണ്ട് ചിലർ വസിഷ്ഠനെ ഒരു ഹനുമാൻ കുട്ടിയെ പോലെ ഒരു ചാത്തനായി കാണാറുണ്ട്. എന്തായാലും താരയ്ക്കൊപ്പം വസിഷ്ഠൻ ചാത്തനെയും ആരാധിച്ചിരുന്നു എന്ന് 390 ചാത്തന്മാരുടെ പേരുകൾ കാണുമ്പോൾ കാണുന്നു. വസിഷ്ഠാർച്ചിത ചാത്തൻ ! ( ദ്രാവിഡ ഭാഷയിൽ ഇങ്ങനെയാവില്ല പേര് ) വസിഷ്ഠൻ പകർന്നു കൊടുത്ത ഉപാസനാ പാരമ്പര്യം ശ്രീരാമനും പിൻപറ്റി എന്ന് പറയാം. വനവാസം പോലും ശാബര വിദ്യകൾ സ്വായത്തമാക്കാൻ എടുത്ത തീരുമാനം ആവാം. വനവാസ കാലത്ത് ദ്രാവിഡ നാട്ടിൽ വന്ന് കരിംക്കുട്ടി ചാത്തനെ വണങ്ങി നീലിയെ ശബരി വണങ്ങി. പരം പൊരുളായി വിളങ്ങിയ സാക്ഷാൽ ചാത്തനെ വണങ്ങി. ശബരി ശ്രീരാമന് പഴം കടിച്ചു നോക്കി പുളിയില്ലാത്തത് കൊടുത്തു ഭക്തി കാണിച്ചു എന്ന് രാമായണത്തിൽ കാണുന്നു. എന്നാൽ ഞാൻ വിശ്വസിക്കുന്നത് ആ കഥ തിരിച്ചാണ് ശ്രീരാമനാണ് തന്റെ ഉപാസനാ മൂർത്തിയായ ശബരിയ്ക്ക് (താര- കരിനീലി) കടിച്ചു നോക്കി പഴം കൊടുത്തത്. കൗള - വാമ തന്ത്ര സാധനയിൽ ഉപാസകൻ മണത്തു നോക്കി പുവ്വ്‌ അർച്ചിക്കും. നേദ്യം തിന്നു നോക്കി മാത്രമേ നേദിക്കുകയള്ളൂ. മധു കുടിച്ച് നോക്കി മാത്രം അർപ്പിക്കും. പിന്നീട് വന്ന വൈഷ്ണവ - വൈദിക ഗുഢാലോചനയിലാണ് ഈ കഥ തലതിരിഞ്ഞത്. ശ്രീരാമൻ ചാത്തനെ ഉപാസിച്ച സ്ഥലമാണ് തൃപ്രയാർ. ആ കാവും പിന്നീട് ശ്രീരാമന്റെ പേരിൽ ആയി എന്ന് കരുതണം. വിരോധമില്ല ഭക്തനും ഭഗവാനും തമ്മിൽ ഭേദമില്ലാത്ത സംസ്ക്കാരമല്ലേ സനാതനം! ന്യായമായും ഈ കാര്യങ്ങൾ കാണുമ്പോൾ ശ്രീരാമൻ ഹനുമാൻ കുട്ടിയുടെ ഭക്തനായിരിക്കാനാണ് സാധ്യത എന്ന് ശക്തമായി തോന്നുന്നു. അതു സമർത്ഥിക്കാൻ തെളിവുകൾ തത്ക്കാലം ഇല്ലാത്തതിനാൽ വായനക്കാരുടെ ചിന്തയ്ക്കു വിടുന്നു! വായിക്കുക ഭാഗം പതിനാല് ചാത്തന്റെ ആരായി വരും അയ്യപ്പൻ? ഒറ്റവാക്കിൽ ഉത്തരം പറഞ്ഞാൽ ഭക്തൻ ! ഉപാസിച്ചു സിദ്ധി വരുത്തി. ഭക്തനും ഭഗവാനും ഒന്നു തന്നെ ( തത്വമസി) എന്നു ലോകത്തിനു കാണിച്ചു കൊടുത്ത മഹാത്മാവ്. ആരാണയ്യപ്പൻ എന്നു ചരിത്രപരമായി പരിശോധിച്ചാൽ അയ്യൻ പന്തളത്തെ കുമാരനാന്നെന്നും. പാണ്ഡ്യ കുമാരനാണെന്നും ഒക്കെ കാണാം. തമിഴകത്തെ അയ്യനാർ തന്നെ അയ്യനെന്നും പറയപ്പെടുന്നു. അതെന്തായാലും ചരിത്രാന്വേഷികൾ കണ്ടു പിടിക്കട്ടെ. നമ്മുടെ വിഷയം അയ്യപ്പൻ ചാത്തനു ആരെങ്കിലും ആക്കുന്നതു എങ്ങനെ എന്നതാണ്. അയ്യപ്പൻ ചീരപ്പൻ ചിറ കളരിയിൽ കളരി പഠിച്ചു വെന്നും 18 കളരികൾക്കു ആശാനായി എന്നും പറയപ്പെടുന്നു. 18 സിദ്ധരുടെ സംഖ്യയാണെന്ന് പറഞ്ഞു വെല്ലോ. മാത്രവുമല്ല അയ്യപ്പൻ പയറ്റിയ തെക്കൻ കളരി സിദ്ധ കളരിയാണ് ( വായിക്കുക ഭാഗം ഒന്ന് കേരളവും കളരി പാരമ്പര്യവും ) അയ്യപ്പനു മുമ്പ് തന്നെ പന്തളം രാജകുടുംബത്തിന്റെ പരദേവത ചാത്തനായിരുന്നു. ശബരിമലയിൽ ചാത്തന്റെ കാവുമുണ്ട്. അയ്യപ്പൻ ആണ് ആദ്യമായി പള്ളിക്കെട്ടേന്തി മുദ്രയണിഞ്ഞ് കറുപ്പുടുത്ത് മല ചവിട്ടിയത്. ചാത്തന്റെ ഉപാസനയിൽ പുതിയ ഒരു മാനംകൊണ്ടുവന്നയാളാണ് അയ്യപ്പൻ . അയ്യപ്പൻ ഭഗവാനുമായി താദാത്മ്യം പ്രാപിച്ചപ്പോൾ ചാത്തന്റെ കഥകൾ അയ്യപ്പന്റെതു കൂടിയായി. ചാത്തനാണ് മഹിഷീ മർദ്ധകൻ മഹിഷവാഹനൻ. അയ്യപ്പന്റെ പുലിപ്പുറമേറൽ പുലിപ്പാണി പാരമ്പര്യത്തെ കുറിയ്ക്കുന്നതാണ്. വായിക്കുക അടുത്ത ഭാഗം ഭാഗം പതിനഞ്ച് എന്താണ് മകര ജ്യോതി? മലയരുടെ ഉത്സവമാണ് മകര ജ്യോതി . മലയർ അവരുടെ ദേവതയായ ചാത്തനെ പന്തം കത്തിച്ച് ആരാധിച്ചതാണ് ഈ ഉത്സവം ഇന്നും പൊന്നമ്പലമേട്ടിൽ ചാത്തന്റെ പൊളിഞ്ഞ കാവുണ്ട്. ഇപ്പോൾ മകര ജ്യോതി തെളിയിക്കുന്നത് പോലീസുകാരാണ്. എന്നാൽ ഈ ദിവസം മാനത്തുദിക്കുന്ന മകര നക്ഷത്രമാണ് പ്രധാനം. ചാത്തന്റെ ആരാധന പ്രകൃതി ആരാധന തന്നെയാണ്. മലയർക്ക് ഇന്നാ ജ്യോതി തെളിക്കാൻ അവകാശമില്ല. മലയർ തെളിക്കാത്ത ജ്യോതിക്ക് യാതൊരു ആചാര പിൻബലവുമില്ല. അതു കൊണ്ട് ദേവസ്വവും സർക്കാറും ഈ പറ്റിപ്പ് നിർത്തണം. അല്ലെങ്കിൽ മലയരെ അതു തെളിയിക്കാൻ അനുവദിക്കണം. അന്ധവിശ്വാസ നിർമ്മാർജ്ജന ബിൽ അവതരിപ്പിക്കുന്നതിനു മുമ്പ് സർക്കാർ സ്പോൺസേർഡ് അന്ധവിശ്വാസം നിർത്തണം. വായിക്കുക ഭാഗം പതിനാറു അയ്യപ്പൻ നിത്യ ബ്രഹ്മചാരിയോ? ശബരിമല സ്ത്രീ പ്രവേശന വിഷയവുമായി ഉയർന്നു കേൾക്കുന്ന വിഷയമാണ് അയ്യപ്പന്റെ നൈഷ്ഠിക ബ്രഹ്മചര്യം! അയ്യപ്പൻ (അയ്യപ്പാ ) എന്ന പേരിന്റെ അവസാനത്തിലുള്ള 'അപ്പ ' സംജ്ഞ ശ്രദ്ധിക്കുക. അപ്പാ എന്നു് അവസാനം ചേർക്കുന്നത് കൗള,ദിവ്യ സമയാചാര പരമ്പരയിൽപ്പെട്ടവരാണ്. ഉദ്ദ: മാർപ്പാ, തിലോപ്പാ, നരോപ്പാ, മിലരേപ. അയപ്പൻ അയ്യപ്പാ ആണെന്ന് വിശ്വസിക്കപ്പെടുന്നു അദ്ദേഹം കാളീഘട്ടിൽ സാധന ചെയ്തായി തന്ത്ര രേഖകളുണ്ട്. ആര്യപ്പാ എന്നാണ് പേര്. നമ്മുടെ നാട്ടിലെ ആര്യൻകാവ് എന്ന അയ്യപ്പ ക്ഷേത്രം ശ്രദ്ധിക്കുക. അയ്യപ്പന്റെ കാവെണ്ണൽ തോറ്റത്തിലാണ് ആര്യൻ കാവും, അച്ഛൻ കോവിലും ചേർത്തിയിരിക്കുന്നത്. അത്ഭുതമെന്ന് പറയട്ടെ അയ്യപ്പന്റെ 108 കാവെണ്ണൽ തോറ്റത്തിൽ ശബരിമല ഇല്ല! എന്തായിരിക്കും കാരണം? ശബരിമല ചാത്തന്റെ കാവാണ് അതു തന്നെ. ഇനി മേൽപ്പറഞ്ഞ ആര്യപ്പൻ രണ്ട് കല്യാണം കഴിച്ചിട്ടുണ്ട്. സൗരാഷ്ട്രയിൽ നിന്ന് പുഷ്ക്കലയെയും പാണ്ഡ്യനാട്ടിൽ പൂർണ്ണയും. അങ്ങനെ പാണ്ഡ്യ നാട്ടിലെ അയ്യനാരായി വാഴുന്നു. (ശാസ്താവായല്ല ) . തെളിവ് അച്ചൻകോവിലും ആര്യൻ കാവും ആണ്. അച്ചൻകോവിലിലെ കല്യാണ ഉത്സവം പാണ്ഡ്യൻമാർ നടത്തുന്നു ആര്യൻ കാവിൽ സൗരാഷ്ട്രക്കാരും. ചാത്തനെ കൗള വാമാചാര പദ്ധതിയിൽ യോഗിനികൾ (ആർത്തവമുള്ള ) ഉപാസിച്ച സ്ഥലമാണ് ശബരിമല. അവിടെ നിന്ന് പുരുഷാധിപത്യ പൗരോഹിത്യം അവരെ ഇറക്കി വിട്ടതാണ്. സ്ത്രീയെ അല്ല പുരുഷനു ഭയം സ്ത്രീയുടെ ലൈംഗികതയെ ആണ്. ചോദ്യം 1.അയ്യപ്പന്റെ നൈഷ്ഠിക ബ്രഹ്മചര്യമാണ് പ്രശ്നമെങ്കിൽ, ആർത്തവം ഏഴു ദിവസം ഉത്സവമായി കൊണ്ടാടുന്ന മകര വിളക്ക് (മാളികപ്പുറത്തിന്റെ ആർത്തവചക്രം 7 ദിവസം, ഇന്നു നാലായി ചുരുക്കി) പാടുണ്ടോ മലയിൽ? 2. അയ്യപ്പനെ പോലെ സ്ത്രീ ദൈവങ്ങൾക്കും ഇല്ലേ നിഷ്ഠ? ചെങ്ങന്നൂരെ ഭഗവതി തൃപ്പൂത്തായാൽ ഒറ്റതാറുടുത്ത് പുരുഷ പൂജാരിമാർ ശ്രീകോവിലിൽ കയറുന്നത് അവർക്കിഷ്ടമാണോ? എന്നാൽ ശബരിമലയിലെ സ്ത്രീ പ്രവേശം അനുവദിക്കേണ്ടത് ശബരിമലയെന്താണ് എന്ന് പഠിച്ച ശേഷം മാത്രമാണ്. അല്ലാതെ ധാർഷ്ട്യ പുറത്ത് അവിടേക്ക് അക്രമിച്ച് കടക്കാം എന്നാരെങ്കിലും കരുതുന്നുണ്ടെങ്കിൽ, അവർക്ക് തൃപ്തിയാവും! NB :വ്യക്തിപരമായി എന്നൊട് ശബരിമലയിൽ സ്ത്രീകളെ കയറ്റണോ എന്ന് ചോദിച്ചാൽ രണ്ട് അഭിപ്രായമുണ്ട് 1.ഈ തിരക്കിൽ അതു തിരക്കു കൂട്ടും എന്നല്ലാതെ ഏതെങ്കിലും സ്ത്രീ ശബരിമലയുടെ തത്വം (തത്വമസി) മനസ്സിലാക്കി മല ചവിട്ടും എന്നെനിക്കഭിപ്രായമില്ല. (പുരുഷ അയ്യപ്പന്മാരുടെ പിമ്പേ ഗമിക്കുന്ന പൈക്കളാവും അത്ര തന്നെ ). 2. യുവതിയായ സ്ത്രീയ്ക്ക് അവിടെ പ്രവേശനാധികാരം മാത്രമല്ല ചാത്തന് പൂജ കഴിക്കാനുമുള്ള അധികാരം അവകാശം ഉണ്ട്. എന്നാൽ ചാത്തനാര് (ശാസ്താവ്)? മലയെന്ത്? സ്ത്രീ പ്രപഞ്ചത്തിലാര് എന്നറിയാത്ത ആണിനും പെണ്ണിനും ആ മണ്ണിൽ കാലു കുത്താനധികാരമില്ല. ഭാഗം പതിനേഴ് ചാത്തനെ ദുർമൂർത്തിയാക്കുന്നതെന്തിന്? ഈ ലേഖന പരമ്പര തുടങ്ങിയതു തന്നെ. ചാത്തൻ എന്ന കേരളീയ അഥവാ ദ്രാവിഡ മൂർത്തിയുടെ പാരമ്പര്യത്തെ ഉറപ്പിക്കാനാണ്. ആര്യവൽക്കരണത്തിന്റെ ഭാഗമായി പല ആദി ദേവതാ സങ്കൽപ്പങ്ങളും നമ്മുക്ക് നഷ്ട്ടപ്പെട്ടു. മണ്ണിന്റെ മണമുള്ള ഊർവര ദേവതകൾ! ഇന്നാട്ടിലെ അടിസ്ഥാന ജനതയുടെ ദേവതകൾ ജാതീയമായി തരം തിരിക്കപ്പെട്ടു ചാത്തന്മാർ പട്ടിക ജാതിയും മുത്തപ്പൻ ഈഴവ ദൈവവും ആയി. അങ്ങനെ ദേവതകൾ പോലും വർണ്ണവൽക്കരിക്കപ്പെട്ടു! അധ:സ്ഥിതന്റെ ദേവതകൾ ദുർദേവതകളും! തീർന്നോ? ഒന്നും പോരാഞ്ഞിട്ട് മറ്റു മതസ്ഥരെ വക പരിഹാസം ഹിന്ദുക്കൾ മാടനെയും മറുതയെയും ആരാധിക്കുന്നവരത്രെ! പിശാചത്രെ ചാത്തൻ ! എന്നാൽ എന്റെ കൃസ്തീയ സുഹൃത്തുക്കൾക്ക് കോഴിക്കോട്ടെ കുരിശു പള്ളിയിൽ ചാത്തനാണന്നറിയുമോ? (തെളിവു തരാം) മട്ടാഞ്ചേരിയുള്ള ഭ്രാന്തൻ കുരിശു മുത്തപ്പൻ ആരാന്നെറിയുമോ? കടമറ്റത്തചഛൻ കൊണ്ടിരുത്തിയ കാപ്പിരികളെ കുറിച്ചറിയുമോ? (കാപ്പിരിയുടെ ചിത്രം 2 കഴുത്തിലെ കുരിശു ശ്രദ്ധിക്കുക) യേശു പറഞ്ഞ പോലെ സ്വന്തം കണ്ണിലെ കോലെടുക്കുക ആദ്യം. ഇനി മലപ്പുറത്തെ ബാപ്പുട്ടിയുടെയും, ചേക്കുട്ടിയുടെയും ശല്യം തീർക്കാൻ കരിംക്കുട്ടിയെയും പൂക്കുട്ടിയെയും വശത്താക്കുന്ന തങ്ങൾമാരുമുണ്ട്. റൂഹാനി കൂടലും ജിന്നിന്റെ ബാധയും തീർക്കുന്ന അറബി മാന്ത്രികർ! ശിർക്ക് അപ്പോൾ ബാധകമല്ലേ? ചാത്തനെയും മറ്റു ദ്രാവിഡ മൂർത്തികളെയും ദുർമ്മൂർത്തികളാണെന്നാരോപിച്ച് ഇന്നാടിന്റെ താന്ത്രിക ആദ്ധ്യാത്മിക പാരമ്പര്യം താറടിക്കാനുളള ശ്രമമാണ്. അതു ചെറുക്കേണ്ടത് നമ്മുടെ ബാധ്യതയല്ലേ? ശബരിമലയിലെ കുട്ടിചാത്തൻ ! 'എന്തിനാണിങ്ങനെ ഒരു ലേഖനം ഇപ്പോൾ എഴുതിയത്? ' ഒരു പാട് പേർ ചോദിച്ചു. 1. നിങ്ങൾക്കു ചാത്തൻ സേവയുണ്ടോ? ഉ: ഇല്ല എന്നാൽ ഒരർത്ഥത്തിലുണ്ട്! 2. എന്തിനാണ് ഈയവസരത്തിൽ ഒരു ഭിന്നിപ്പിന്റെ സ്വരം ? ഉ: കൂടുതൽ ഭിന്നിക്കാതിരിക്കാൻ. 3. ശബരിമലയോട് വല്ല വിരോധവും? ഉ: ഹൃദയം നിറഞ്ഞ പ്രേമ ഭക്തി മാത്രം. 4. പുതിയ കെട്ടുകഥ ആണോ? ( Counter Mythology ?) ഉ: കഥ പോലുമല്ല, മണ്ണിന്റെ മണമുള്ള നല്ല അസ്സൽ ചരിത്രം ചുരുങ്ങിയത് അഞ്ചു വർഷം കാത്തിരുന്നു ഇതെഴുതാൻ. ഇനിയും എഴുതിയിലെങ്കിൽ അനീതിയാണെന്നു കരുതുന്നു. > ലക്ഷ്യങ്ങൾ പലതാണ് 1. ചാത്തനാണ് കേരളത്തിന്റെ അഥവാ ദ്രാവിഡത്തിന്റെ അടിസ്ഥാനമൂർത്തിയെന്നു സ്ഥാപിക്കുക. 2.ചാത്തനെ ചുറ്റി? (കടപ്പാട് രാമാനന്ദ് കലാത്തിങ്കൽ)




ശബരിമലയിലെ കുട്ടിച്ചാത്തൻ !
കേരളോൽപത്തിയും
പരശുരാമ കഥയും!
ക്ഷത്രിയന്മാരെ നിർദ്ദയം കൊന്നൊടുക്കിയ പരശുരാമനു സ്വയം പാപിയാണെന്ന് തോന്നി തുടങ്ങി. പാപ പരിഹാരത്തിനു എന്തു ചെയ്യാം എന്ന് ഓർത്തിരിക്കുമ്പോൾ ഉപദേശിച്ചു കിട്ടിയതാണ്. ബ്രാഹ്മണർക്ക് ഭൂദാനം! നോക്കിയപ്പോൾ ആൾവകാശമില്ലാത്ത ഒരിഞ്ചു സ്ഥലമില്ല. പിന്നെ ഒന്നും ആലോചിച്ചില്ല സ്വന്തം മഴുവെടുത്ത് ഗോകർണത്തു ചെന്നു വീശിയൊരേറ്. കേരളം കടലിൽ നിന്നും പൊന്തി വന്നു.
ബ്രാഹ്മണന്മാർക്ക് ഈ ഭൂമി സംഭാവന ചെയ്തു.
പരശുരാമൻ പിന്നീട് തിരിച്ചു വന്നപ്പോൾ ബ്രാഹ്മണർ ഓടി വന്നു പറഞ്ഞു. പരശുരാമാ ! ഈ ഭൂമി പ്രകമ്പനം കൊള്ളുന്നു അതിനാൽ വാസയോഗ്യമല്ല. ഇതിനൊരു പ്രതിവിധിയ്ക്കായി രാമൻ വടക്കോട്ട് പോയി ഇന്നത്തെ കർണ്ണാടകയിൽ നിന്നും കളരിയാശന്മാരെ കൂട്ടി കൊണ്ടുവന്നു. കേരളത്തിൽ അറുപത്തിനാലു കളരി സ്ഥാപിച്ചു. ജന സംരംക്ഷണമേൽക്കാൻ കളരിയാശാന്മാരെ ചട്ടം കെട്ടി തിരിച്ചു പോയി.
ചോദ്യം: 1. പരശുരാമൻ സൃഷ്ടിക്കുന്നതിനു മുൻപ് കേരളം ഇല്ലെ?
2. പരശുരാമനു മുമ്പ് കേരളത്തിൽ കളരിയുണ്ടോ?
ഭാഗം രണ്ട് -
കേരളവും കളരി പാരമ്പര്യവും!
കേരളത്തിന്റെ കളരി പാരമ്പര്യം പരശുരാമനും മുമ്പേയുള്ളതാണ്. കേരളത്തിന്റെ ഭൂപ്രകൃതി കിഴക്ക് സഹ്യപർവ്വതവും പടിഞ്ഞാറ് അറബികടലുമാണല്ലോ. അതു കൊണ്ട് ഭരണം കൈയ്യാളിയത് മുഴുവൻ പ്രാദേശിക രാജാക്കന്മാർ ആയിരുന്നു.
അവരുടെ പട്ടാളമായിരുന്ന നായർ പടയാളികൾ ( റഫ:സംഘകാല കൃതികൾ, ജെഫ്രി) കൈ (പട്ടാളം) കരം ( നികുതി ) കൺ (മേൽ നോട്ടം) എന്നിവ നോക്കി പോന്നു. നായർ പോർ വീര്യം കളരിയിൽ നിന്നുണ്ടായതാണ്. നായർ 'തറ' സിവിൽ അഡ്മിനിസ്ട്രേഷൻ കേന്ദ്രം ആയിരുന്നു. 'തറവാട് ' അതിനോട് ചേർന്ന പുരയിടവും!
നായർ അപ്രമാദിത്വം ബ്രാഹ്മണർക്ക് അസഹ്യമായിരുന്നു. കുറച്ചു നാൾ വാൾ തൂക്കി വാൾ നമ്പിമാരായി (വാളുള്ള ബ്രാഹ്മണൻ )നടന്നു നോക്കി അതു കൊണ്ട് രക്ഷയില്ലെന്നു കണ്ട് കളരിയുടെ അട്ടിപ്പേറവകാശം തങ്ങൾക്കാക്കി മാറ്റാൻ നടത്തിയ ശ്രമമാണ് പരശുരാമന്റെ കളരി സ്ഥാപനം. ഇന്നും വളരെ പ്രഗ്ദഭരായ നായർ കളരികൾ ഒരു കാര്യവുമില്ലാതെ ഏതൊ നമ്പൂതിരി ഇല്ലങ്ങളെ സ്മരിക്കുന്നത് കാണാം. ( എന്നാൽ ഇല്ലം തറവാടിന്റെ അനുകരണമാണ്)
തെക്കൻ കളരി ഇന്നും പരശുരാമനെയോ നമ്പൂരിമാരെയോ സ്മരിക്കാറില്ല. അവർ അഗസ്ത്യ സിദ്ധ പാരമ്പര്യമാണ് ഉദ്ഘോഷിക്കുന്നത്.
മഴുവെറിഞ്ഞ് കേരളമുണ്ടാക്കിയ കഥ കേരളത്തിൽ പരശുരാമന് മുമ്പേയുള്ള കഥയാണ്. പക്ഷെ മഴു എറിഞ്ഞത് ചേരൻ ചെങ്കുട്ടുവൻ ആണ്. അത് പരശുരാമാനാക്കി എന്ന് മാത്രം!
കളരിയ്ക്ക് സംഭവിച്ചത് വിഷചികിത്സയ്ക്കും, ബാധോചഛാടനത്തിനും സംഭവിച്ചതാണ് ഇതിലും രസകരം
വായിക്കുക
ഭാഗം മൂന്ന് - പാമ്പും പ്രേതവും
കഴിഞ്ഞില്ല അടുത്ത പ്രശ്നം വന്നു , കേരളത്തിലാകെ പാമ്പിന്റെ ശല്യം കാരണം ജീവിക്കാൻ വയ്യ എന്ന് പരശുരാമനോട് ബ്രാഹ്മണർ പരാതി പറഞ്ഞു. പരശുരാമൻ പരിഹാരം ചെയ്തു അനന്തനെയും വാസുകിയെയും മണ്ണാറശ്ശാല, പാമ്പു മേക്കാട്ട്, വെട്ടിക്കോട്ട് എന്നീ ബ്രാഹ്മണ മനകളിൽ പ്രതിഷ്ഠിച്ചു.
അതുവരെ ഇരുളർ എന്ന പ്രാക്തന വിഭാഗം കൈകാര്യം ചെയ്ത വിഷചികിത്സ ബ്രാഹ്മണ കൈവശമായി.
തീർന്നോ പരാതി? നായരെ കളരിയും ഇരുളരെ വിഷചികിത്സയും കിട്ടി, ഇനി വേണ്ടത് മലയരുടെ മന്ത്രവാദം ആണ്. ഇവിടം വാസയോഗ്യമല്ല നിറയെ പേയും പിശാചുമാണ് പരശുരാമാ .... പോംവഴിയുണ്ട് മന്ത്രവാദത്തിന് ഇനി മേലിൽ ബ്രാഹ്മണ മനകൾ മതി എന്ന് നിശ്ചയിച്ചു. കലൂർ, കാട്ടുമാടം, കാളകാട്ടില്ലം, കാലടി, പന്തലക്കാട്ട് മന എന്നിവ. (മന്ത്രവാദ മനകളുടെ പേരിലെ 'കാട് ' ശ്രദ്ധിക്കുക ഉദ: കാട്ടു മാടം കാട്ടിൽ മാടം കെട്ടി മലയെന്റെ മന്ത്രവാദം പഠിച്ചു എന്ന് സൂചന)
അങ്ങനെ പരശുരാമ കഥയിലൂടെ ദ്രാവിഡ വിജ്ഞാനത്തെ കൈവശമാക്കി. ഇനിയാണ് ദേവതകളുടെ ആര്യവൽക്കരണം. ചാത്തൻ ശാസ്താവായതും കൊറ്റവ ദുർഗ്ഗയായതും കാണാം
വായിക്കുക
ഭാഗം നാല് - ആരാണ് കുട്ടി ചാത്തൻ?
ചാത്തൻ കേരളത്തിന്റെ അടിസ്ഥാന മൂർത്തിയാണ്. കേരളത്തെ മലനാട് ഇടനാട് തീരപ്രദേശം എന്നായിരുന്നു തരം തിരിച്ചത് (പരശുരാമനു ശേഷം 32 തളികൾ വടക്കോട്ടും 32 തളികൾ തെക്കോട്ടും എന്നായി തിരിവ്). തീരപ്രദേശത്തെ ജനവിഭാഗമായിരുന്നു പറവർ അഥവാ പറയർ / അരയർ (പറവ എന്നാൽ കടൽ എന്നർത്ഥമുണ്ട്) പറയർ ആയിരുന്നു ഈ നാടിന്റെ അരയർ (അരചൻ (ർ) രാജാവ്) അവരുടെ യുദ്ധ ദേവതയായിരുന്നു കൊറ്റവൈ. മലനാട്ടിലെ വർഗ്ഗമായ മറവരുടെ ദേവതയായിരുന്നു ചാത്തൻ. തമിഴരുടെ അയ്യനാർ (അയ്യപ്പനെ കുതിരപ്പുറത്തേറ്റിയത് ഇക്കാരണത്താൽ -വാജി വാഹനം) പിന്നീട് ചാത്തനിൽ ആരോപിക്കപ്പെട്ട ദേവതാ സങ്കൽപ്പമാണ്. ചാത്തനെ ഉപാസിക്കാത്ത കേരളീയരില്ല എന്നാൽ ഇന്നു ചാത്തൻ ഒരു ദുർമൂർത്തിയായി ഗണിക്കപ്പെടുന്നു.
കാരണങ്ങൾ പലതാണ് നമ്മുക്ക് പരിശോധിക്കാം. അതിനു മുമ്പ് ചാത്തന്റെ കൂട്ടാളികളായ ചാത്തന്മാരെ പരിചയപ്പെടാം
വായിക്കുക.
ഭാഗം ആറ്
ചാത്തന്മാർ അഥവാ നാനൂറിൽ പത്തു കുറെ ചാത്തന്മാർ.
മണ്ണാർക്കാട്ടടുത്ത് കല്ലടിക്കോട് എന്ന ഒരു മലയുണ്ട്. വനം നിറഞ്ഞ മല. ഇരുൾ നിറഞ്ഞ മല. അവിടുത്തെ കാടരുടെ ദേവത കരിനീലിക്കു ആദിനാഥനായ (ശിവൻ എന്നും വിളിക്കാം) പിറന്നതാണ് മുന്നൂറ്റി തൊണ്ണൂറു ചാത്തന്മാർ (കാളക്കാട്ടില്ലത്ത് സ്വന്തമായി ഒരു കഥ ഇതെക്കുറിച്ചുണ്ട്, എന്നാൽ ആ കഥ പിന്നീട് ചാത്തനെ ബ്രാഹ്മണവൽക്കരിക്കാൻ മെനഞ്ഞുണ്ടാക്കിയതാണ്)എന്നാൽ ഈ സംഖ്യ കുറിക്കുന്നത് 390 ദ്രാവിഡ തത്വങ്ങളെയാണെന്നും അഭിപ്രായമുണ്ട്.
മറ്റൊരു അത്ഭുതം കല്ലടിക്കോടൻ കരിനീലിയെ നമ്മുക്ക് ടിബറ്റൻ വജ്രയാനത്തിലും ( ബുദ്ധമതത്തിന്റെ താന്ത്രിക ശാഖ) കാണാം. അവർ കുവാൻ യിൻ അഥവാ നീല താര എന്നാണ് വിളിക്കുന്നത്. താരയ്ക്കും മക്കൾ 390 ആണ്. അതെ 390 തഥാഗതന്മാർ (ബുദ്ധന്മാർ).
ചാത്തൻ സേവാ മഠങ്ങൾ ചാത്തനെ കിഡ്നാപ്പ്, ക്വട്ടേഷൻ, നിധി മാന്തി കൊടുക്കൽ തുടങ്ങിയവ തൊഴിലാക്കിയ ഒരു മൂർത്തിയായി ആണു വരുത്തി തീർത്തത്. സിനിമകളിലും മറ്റുമുള്ള ചാത്തനെ കുറിച്ചുള്ള പരാമർശവും ചാത്തൻ ഒരു ദുർമൂർത്തിയാണെന്നാണ് ( ഉദ്ദ:ചാത്തന്മാർ കൊണ്ടു വരും.... ആറാം തമ്പുരാൻ) എന്നാൽ ചാത്തൻ എന്ന ദ്രാവിഡ ഊർവര ദേവതയ്ക്കു നേരെ നടന്ന സംഘടിത ബ്രാഹ്മണ ആക്രമണത്തിന്റെ ബാക്കി പത്രമാണിത്.
ശബരിമലയിൽ ചാത്തനാണോ? കരി മല നീലി മലകൾക്ക് കരിനീലിയുമായി എന്താണ് ബന്ധം? ആരാണ് ശബരി. ആരാണ് വാവർ? ശബരിമലയിൽ സ്ത്രീ പ്രവേശനം പാടുണ്ടോ? തുടങ്ങിയ വിഷയങ്ങൾ ബാക്കി ഭാഗങ്ങളിൽ കാണാം.
അടുത്ത ഭാഗം വായിക്കുക
ഭാഗം ആറ്
കേരളത്തിലെ ബുദ്ധമതം തന്ത്ര ബുദ്ധ മായിരുന്നു.
പൊതുവിൽ ഉള്ള ഒരു ധാരണയാണ് കേരളത്തിൽ ബുദ്ധമതം വളരെ വ്യാപകമായിരുന്നു എന്നത് . ഒരേ സമയം നിക്ഷ്പക്ഷ ചരിത്രകാരന്മാരും ഇടതു ചിന്തകരും ഒരു പോലെ പങ്കുവെയ്ക്കുന്ന വാദമാണിത്. പുരാവസ്തു തെളിവുകളും ഇതു ശരിവയ്ക്കുന്നു.
എന്നാൽ കേരളത്തിൽ ഉണ്ടായിരുന്ന ബൗദ്ധം, താന്ത്രിക ബുദ്ധമതമായിരുന്നു (മഹായാനം - വജ്രയാനം). കേരളത്തിലെ പല ക്ഷേത്രങ്ങളിലും ഈ സ്വാധീനമാണ് ഉള്ളത് . വൈദിക - ബ്രാഹ്മണ്യത്തെക്കാൾ താന്ത്രിക പാരമ്പര്യത്തിൽ നിലനിന്ന ക്ഷേത്രങ്ങൾക്ക് വജ്രയാനം സ്വീകരിക്കുക എന്നതു ഒരു പ്രയാസമായിരുന്നില്ല.
ശബരിമലയും ഈ താന്ത്രിക പാരമ്പര്യം പിൻപറ്റി എന്നതിൽ അത്ഭുതമില്ല. ചാത്തനെയും കരിനീലിയെയും ചാത്തൻമാരെയും ബൗദ്ധരും സ്വീകരിച്ചു. കാരണം ചാത്തൻ സർവ്വ സമ്മതനായിരുന്നു എന്നതു തന്നെ, അഥവാ ചാത്തനെ മാറ്റി നിർത്തി കേരളത്തിനു ഒരു ആത്മീയ ചരിത്രമില്ല .
ശബരിമലയിൽ ബുദ്ധൻ വരുന്നതിനു മുമ്പേ ചാത്തനുണ്ട്. ചാത്തൻ പീന്നീട് ബുദ്ധവൽക്കരിക്കപ്പെട്ടു പീന്നീട് ആര്യവൽക്കരിച്ച് ശാസ്താവായി.
ദ്രാവിഡ പാരമ്പര്യത്തിലെ കൊറ്റവയുടെ ആലയം ആയിരുന്നു കൊടുങ്ങല്ലൂർ, താന്ത്രിക പാരമ്പര്യത്തിന്റെ ഈറ്റില്ലം. ബൗദ്ധർക്കും കൊടുങ്ങല്ലൂർ കുരുംബ സമ്മതയാണ്. കുരുംബ - കുറുമ - കുറു മർ /കുറവർ (കുറവരുടെ ദേവത എന്നു സൂചന) - കൊറ്റവൈ എന്നും ദ്രാവിഡ രും. കുരുംബ - കുരുകുല്ലാംബ (ബൗദ്ധ തന്ത്ര ദേവത, കുരുകുല്ലാ തന്ത്രം ടിബറ്റൻ ബൗദ്ധ തന്ത്രം ആണ് ). കൊടുങ്ങല്ലൂരിലെ ആചാരങ്ങൾ ഒക്കെ താന്ത്രിക ആചാരമാണ് ( റവ: രാജൻ ഗുരുക്കൾ) അല്ലാതെ ഇടതു കപട ബുദ്ധിജീവികൾ പറയുന്നതുപോലെ ബുദ്ധ വിഹാരത്തിനു നേരെ ഹിന്ദുക്കളുടെ സംഘടിത ആക്രമണത്തെ സൂചിപ്പിക്കുന്നതല്ല.
ബുദ്ധനും ചാത്തനും തമ്മിൽ അഭേദ്യമായ ബന്ധമുണ്ട്.
വായിക്കുക
ഭാഗം ഏഴ്
ബുദ്ധനും ചാത്തനും തമ്മിലെന്ത്?
ബുദ്ധമതം 'ഒരു ' മതമല്ല. അതിനു ഒരുപാടുൾപിരിവുകളുണ്ട്. ആദ്യം ഇവയേതൊക്കെയാണെന്ന് അറിയണം. രണ്ടാം ബുദ്ധമത സമ്മേളന കാലം മുതലെ ചേരി തിരിവുണ്ട്. എന്നാൽ ഒന്നാം നൂറ്റാണ്ട് ഏ.ഡി മുതലാണ് ശക്തമായ തരം തിരിവുണ്ടായത്. അവ.
1.തേരാവാദം - ബുദ്ധനെ മഹാപുരുഷനും ഗുരുവുമായി കാണും, ബുദ്ധ തത്വങ്ങളെ അംഗീകരിക്കും പക്ഷെ ബുദ്ധൻ ദൈവല്ല.
2. മഹായാനം - ബുദ്ധനെ ദൈവമായി കാണും ബോധി സത്വന്മാരെ ( ബോധോദയം ലഭിച്ചവർ) വിശ്വസിക്കും.
എന്നാൽ ഈ തിരിവുകൾ ഉണ്ടാവുന്നതിനു മുമ്പേ ടിബറ്റിലും ചൈനയിലും നിലനിന്ന ബോൺ മതവും ജപ്പാനിലെ ഷിന്റോ മതവും താവോ മതവും താന്ത്രികമതങ്ങൾ ആയിരുന്നു. ദ്രാവിഢനും മഹായാന മതക്കാരനുമായ നാഗാർജ്ജുനൻ തന്ത്ര സ്വാധീനം കൊണ്ട് ബുദ്ധമതത്തിൽ മന്ത്രയാനം എന്ന പുതിയ പിരിവുണ്ടാക്കി. വജ്രയാനം എന്ന താന്ത്രിക ബുദ്ധമതം മന്ത്രയാനം തന്നെയാണ്.
ബുദ്ധൻ എന്നും സിദ്ധൻ എന്നും സംഘകാല കൃതികളിൽ മാറി മാറി ഉപയോഗിച്ച് കാണാം. നാഗാർജ്ജുനൻ എന്ന ബൗദ്ധനെ സിദ്ധൻ എന്നാണ് ദ്രാവിഡ നാട് വിളിച്ചത്.
അഗസ്ത്യൻ, ഭോഗർ, പുലിപ്പാണി എന്നിങ്ങനെയുള്ള സിദ്ധപരമ്പര ഉപാസിച്ച ദേവതയായ ചാത്തനെ നാഗാർജ്ജുനൻ ആണ് ബൗദ്ധർക്ക് പരിചയപ്പെടുത്തുന്നത ( ചിത്രം ശ്രദ്ധിക്കുക വജ്രയാനത്തിലെ പുലിപ്പുറത്തേറിയ അവലോകതീശ്വരൻ അഥവാ സാക്ഷാൽ ചാത്തൻ) പുലിപാണി എന്ന ഭോഗരുടെ ശിഷ്യൻ ആരാധിച്ച ചാത്തനാണ് ശബരിമലയിലെ ചാത്തൻ. അയ്യപ്പനുമായി ബന്ധപ്പെട്ട പുലിപ്പാൽ കഥ ഇവിടെ ശ്രദ്ധേയമാണ്. ഇന്നും സിദ്ധർ ശബരിമല പുലിപ്പാണിയുടെ സമാധിയായി ആണ് വിശ്വസിക്കുന്നത്.
കരി മല നീലി മല ചവിട്ടും ചാത്തനും തമ്മിലെന്ത്?
ആരാണ് ശബരി.
പതിനെട്ടു പടിയും ചാത്തനും.
കറുപ്പസ്വാമി ആര്? വാവർ ആര്?
തുടർന്നു വായിക്കുക
ഭാഗം എട്ട്
കരിമലവാസൻ ചാത്തനാണ്
കരിനീലി എന്ന ദ്രാവിഡ അമ്മ ദേവതാ സങ്കൽപ്പം സിദ്ധരാലും ബുദ്ധരാലും ആരാധ്യയാണ്. കല്ലടിക്കോടൻ മന്ത്രവാദ സങ്കൽപ്പത്തിലെ പ്രധാന ദേവതയാണ് കരിനീലി. കരിനീലിക്കു പിറന്ന കരിംക്കുട്ടി പൊന്മകനെ എന്ന് തോറ്റങ്ങളിൽ കാണുന്നുണ്ട്.
ഈ കരിനീലിയെ ബൗദ്ധർ കുവാൻ യിൻ അഥവാ 'നീല' താര എന്നു വിളിക്കുന്നു. തമിഴ്നാട്ടിൽ ഇസക്കി അമ്മ എന്ന് പറഞ്ഞു കാണുന്ന രൂപവും കരിനീലിയും കൈയിൽ ചാത്തനുമാണ്. (ന്യായമായും ഭാരതത്തിൽ പ്രചരിപ്പിക്കുന്ന മാതാവും ഉണ്ണി യേശുവും ഈ രൂപത്തിൽ നിന്ന് പ്രചോദനമുൾ കൊണ്ടതാണ് എന്നു സംശയിക്കേണ്ടിയിരിക്കുന്നു)
കരിംക്കുട്ടി കുട്ടിച്ചാത്തന്റെ പ്രധാന സഹായിയാണ് എന്നാണ് കാണുന്നത്. കരിംക്കുട്ടിയുടെ ധ്യാന മന്ത്രത്തിൽ മുനി ജനങ്ങളാൽ നമിക്കപ്പെട്ട മൂർത്തിയാണെന്ന് കാണാം. മുനി മൗനം ഭാഷയാക്കിയ ആൾ ആണ്. മൗനം ഭാഷയാക്കിയവർ സിദ്ധരാണ്.
കരിമല കരിംകുട്ടി ചാത്തന്റെ മലയാണ് കരിയ ശാസ്ത അഥവാ കരിയാത്തൻ / കരിം ചാത്തൻ എന്നൊക്കെ പറയുന്നത് കാണാം.
ഈ പരമ്പരയിൽ എവിടെയും പുരാണത്തെ പ്രമാണമാക്കിയിട്ടില്ല. അതിനാൽ ശ്രദ്ധ കൊടുത്തത് തത്വങ്ങളിൽ ആണ്.
എന്താണ് നീലിമല എന്താണ് ശബരീപീഠം?
വായിക്കുക.
ഭാഗം - ഒമ്പത്
ആരാണ് നീലി?
കരിമല ചവിട്ടുന്ന കറുപ്പുടുത്ത സ്വാമി പിന്നെ നീലിമല ചവിട്ടുന്നു. നീലി ശബരിയാണ്, ശബരി കാട്ടാളത്തിയാണ് ശാബരം എന്ന വാക്ക ബുദ്ധനും ചാത്തനും തമ്മിൽ അഭേദ്യമായ ബന്ധമുണ്ട്.
വായിക്കുക
ഭാഗം ഏഴ്
ബുദ്ധനും ചാത്തനും തമ്മിലെന്ത്?
ബുദ്ധമതം 'ഒരു ' മതമല്ല. അതിനു ഒരുപാടുൾപിരിവുകളുണ്ട്. ആദ്യം ഇവയേതൊക്കെയാണെന്ന് അറിയണം. രണ്ടാം ബുദ്ധമത സമ്മേളന കാലം മുതലെ ചേരി തിരിവുണ്ട്. എന്നാൽ ഒന്നാം നൂറ്റാണ്ട് ഏ.ഡി മുതലാണ് ശക്തമായ തരം തിരിവുണ്ടായത്. അവ.
1.തേരാവാദം - ബുദ്ധനെ മഹാപുരുഷനും ഗുരുവുമായി കാണും, ബുദ്ധ തത്വങ്ങളെ അംഗീകരിക്കും പക്ഷെ ബുദ്ധൻ ദൈവല്ല.
2. മഹായാനം - ബുദ്ധനെ ദൈവമായി കാണും ബോധി സത്വന്മാരെ ( ബോധോദയം ലഭിച്ചവർ) വിശ്വസിക്കും.
എന്നാൽ ഈ തിരിവുകൾ ഉണ്ടാവുന്നതിനു മുമ്പേ ടിബറ്റിലും ചൈനയിലും നിലനിന്ന ബോൺ മതവും ജപ്പാനിലെ ഷിന്റോ മതവും താവോ മതവും താന്ത്രികമതങ്ങൾ ആയിരുന്നു. ദ്രാവിഢനും മഹായാന മതക്കാരനുമായ നാഗാർജ്ജുനൻ തന്ത്ര സ്വാധീനം കൊണ്ട് ബുദ്ധമതത്തിൽ മന്ത്രയാനം എന്ന പുതിയ പിരിവുണ്ടാക്കി. വജ്രയാനം എന്ന താന്ത്രിക ബുദ്ധമതം മന്ത്രയാനം തന്നെയാണ്.
ബുദ്ധൻ എന്നും സിദ്ധൻ എന്നും സംഘകാല കൃതികളിൽ മാറി മാറി ഉപയോഗിച്ച് കാണാം. നാഗാർജ്ജുനൻ എന്ന ബൗദ്ധനെ സിദ്ധൻ എന്നാണ് ദ്രാവിഡ നാട് വിളിച്ചത്.
അഗസ്ത്യൻ, ഭോഗർ, പുലിപ്പാണി എന്നിങ്ങനെയുള്ള സിദ്ധപരമ്പര ഉപാസിച്ച ദേവതയായ ചാത്തനെ നാഗാർജ്ജുനൻ ആണ് ബൗദ്ധർക്ക് പരിചയപ്പെടുത്തുന്നത ( ചിത്രം ശ്രദ്ധിക്കുക വജ്രയാനത്തിലെ പുലിപ്പുറത്തേറിയ അവലോകതീശ്വരൻ അഥവാ സാക്ഷാൽ ചാത്തൻ) പുലിപാണി എന്ന ഭോഗരുടെ ശിഷ്യൻ ആരാധിച്ച ചാത്തനാണ് ശബരിമലയിലെ ചാത്തൻ. അയ്യപ്പനുമായി ബന്ധപ്പെട്ട പുലിപ്പാൽ കഥ ഇവിടെ ശ്രദ്ധേയമാണ്. ഇന്നും സിദ്ധർ ശബരിമല പുലിപ്പാണിയുടെ സമാധിയായി ആണ് വിശ്വസിക്കുന്നത്.
കരി മല നീലി മല ചവിട്ടും ചാത്തനും തമ്മിലെന്ത്?
ആരാണ് ശബരി.
പതിനെട്ടു പടിയും ചാത്തനും.
കറുപ്പസ്വാമി ആര്? വാവർ ആര്?
തുടർന്നു വായിക്കുക
ഭാഗം എട്ട്
കരിമലവാസൻ ചാത്തനാണ്
കരിനീലി എന്ന ദ്രാവിഡ അമ്മ ദേവതാ സങ്കൽപ്പം സിദ്ധരാലും ബുദ്ധരാലും ആരാധ്യയാണ്. കല്ലടിക്കോടൻ മന്ത്രവാദ സങ്കൽപ്പത്തിലെ പ്രധാന ദേവതയാണ് കരിനീലി. കരിനീലിക്കു പിറന്ന കരിംക്കുട്ടി പൊന്മകനെ എന്ന് തോറ്റങ്ങളിൽ കാണുന്നുണ്ട്.
ഈ കരിനീലിയെ ബൗദ്ധർ കുവാൻ യിൻ അഥവാ 'നീല' താര എന്നു വിളിക്കുന്നു. തമിഴ്നാട്ടിൽ ഇസക്കി അമ്മ എന്ന് പറഞ്ഞു കാണുന്ന രൂപവും കരിനീലിയും കൈയിൽ ചാത്തനുമാണ്. (ന്യായമായും ഭാരതത്തിൽ പ്രചരിപ്പിക്കുന്ന മാതാവും ഉണ്ണി യേശുവും ഈ രൂപത്തിൽ നിന്ന് പ്രചോദനമുൾ കൊണ്ടതാണ് എന്നു സംശയിക്കേണ്ടിയിരിക്കുന്നു)
കരിംക്കുട്ടി കുട്ടിച്ചാത്തന്റെ പ്രധാന സഹായിയാണ് എന്നാണ് കാണുന്നത്. കരിംക്കുട്ടിയുടെ ധ്യാന മന്ത്രത്തിൽ മുനി ജനങ്ങളാൽ നമിക്കപ്പെട്ട മൂർത്തിയാണെന്ന് കാണാം. മുനി മൗനം ഭാഷയാക്കിയ ആൾ ആണ്. മൗനം ഭാഷയാക്കിയവർ സിദ്ധരാണ്.
കരിമല കരിംകുട്ടി ചാത്തന്റെ മലയാണ് കരിയ ശാസ്ത അഥവാ കരിയാത്തൻ / കരിം ചാത്തൻ എന്നൊക്കെ പറയുന്നത് കാണാം.
ഈ പരമ്പരയിൽ എവിടെയും പുരാണത്തെ പ്രമാണമാക്കിയിട്ടില്ല. അതിനാൽ ശ്രദ്ധ കൊടുത്തത് തത്വങ്ങളിൽ ആണ്.
എന്താണ് നീലിമല എന്താണ് ശബരീപീഠം?
വായിക്കുക.
ഭാഗം - ഒമ്പത്
ആരാണ് നീലി?
കരിമല ചവിട്ടുന്ന കറുപ്പുടുത്ത സ്വാമി പിന്നെ നീലിമല ചവിട്ടുന്നു. നീലി ശബരിയാണ്, ശബരി ിനർത്ഥം കാട് എന്നാണ്. ശബരി തന്നെ കരിനീലി ശബരിയ്ക്കുള്ള കൗള (തന്ത്രത്തിലെ ഒരു മാർഗ്ഗം) പദ്ധതി പ്രകാരമുള്ള പീഠം ഇന്നും അവിടുണ്ട്. കൗള സാധനയുഷ്ടിച്ച സിദ്ധ ജനങ്ങളാൽ പൂജിതയായിരുന്ന കാട്ടാള ഭാവത്തിലുള്ള കരിനീലിയുടെ മലകൾ ആണ് ശബരിമലയിലെ മലകൾ. സിദ്ധ സമ്പ്രദായത്തിലെ പ്രധാനപ്പെട്ട സംഖ്യയാണ് 18 . 18 മലകളും 18 പടിയും ശബരിമലയുടെ സിദ്ധ പാരമ്പര്യത്തെ അടിവരയിടുന്നു.
ആരാണ് വാവർ?
ആരാണയ്യപ്പൻ?
വായിക്കുക
ഭാഗം പത്ത്
വാവരും ചാത്തന്മാരിലൊരാൾ ബപ്പുര കുട്ടി എന്ന് പേര്.
ചാത്തന്മാരിൽ ഒരു ചാത്തനാണ് ബപ്പുരക്കുട്ടി ചാത്തൻ. കേരളത്തിന് വടക്ക് ബപ്പുര കുട്ടിക്ക് തെയ്യം ഉണ്ട്. ശബരിമലയിലെ പ്രശ്ന ചാർത്തുകളിലൊക്കെ വാപുരന് ക്ഷേത്രം വേണം എന്ന് കാണാറുണ്ട്. ആരാണീ വാപുരൻ? ശിവ ഭൂത ഗണമാണെന്നാണ് വിശദീകരണം, എന്നാൽ അത് വപ്പുരൻ അഥവാ ബപ്പുരൻ ആണ്. ബപ്പുരൻ ഒരു കുട്ടിച്ചാത്തനാണ്. രസകരമെന്നു പറയട്ടെ സിദ്ധ സമ്പ്രദായത്തിൽപ്പെട്ട ആളാണ് വാത്മീകിയും, വസിഷ്ഠനും, വാത്മീകീ വസിഷ്ഠാർച്ചിത കുട്ടിച്ചാത്തൻ എന്നൊക്കെ 390 ചാത്തന്മാരുടെ പേരിൽ കാണാം. ബപ്പുര കുട്ടി വാത്മീകി സാക്ഷാത്ക്കരിച്ച സാക്ഷാൽ ഹനുമാൻക്കുട്ടി എന്ന കുട്ടിച്ചാത്തനാണ്. ഇന്നും ബപ്പുര തെയ്യം കെട്ടിയാടുന്നുണ്ട്. തെയ്യത്തിന്റെ പ്രധാന വിനോദം തെങ്ങിൽ കയറി തേങ്ങയിടലും തെങ്ങു തച്ചു തകർക്കല്ലും ആണ് തനി കുരങ്ങിന്റെ കളി.
എന്നാൽ ബപ്പുരൻ വാവരായപ്പോൾ ബപ്പുര തെയ്യം ഇസ്ലാമായി. കേരളത്തിലെ മുസ്ലീം തെയ്യം! എങ്ങനെയുണ്ട്?
ശബരിമലയെ മതേതരമാക്കാൻ അതിന്റെ തനതു പാരമ്പര്യം തകർക്കണോ? പതിനെട്ടു പടിക്കു മീതെ ഇന്നും അയ്യപ്പന് തെയ്യം കെട്ടുന്നുണ്ട് എന്താ ബപ്പുരന് തെയ്യം വേണ്ടേ?
വായിക്കുക
ഭാഗം പതിനൊന്ന്
ഹനുമാൻ കുട്ടി ചാത്തനാകുന്നതെങ്ങനെ?
മുൻ ഭാഗത്തിൽ വാത്മീകിയും വസിഷ്ഠനും സിദ്ധ സമ്പ്രദായത്തിൽ പെട്ടവരാണ് എന്ന് പറഞ്ഞുവല്ലോ. ഹനുമാൻ ഒരു ദ്രാവിഡ മൂർത്തിയാണ്. കിഷ്ക്കിന്ധ ദ്രാവിഡ രാജ്യമായിരുന്നു എന്നു ഓർക്കണം.
താര (കരി നീലി) കുട്ടിച്ചാത്തന്മാരുടെയെല്ലാം അമ്മയാണ് എന്ന് നമ്മൾ മനസ്സിലാക്കി. താര ബൗദ്ധരും ഹിന്ദുക്കളും ഒരു പോലെ പങ്കു വയ്ക്കുന്ന മൂർത്തി സങ്കൽപ്പമാണ്(shared myth). കാശിയാണ് താരയുടെ സങ്കൽപ്പം ശക്തമായുള്ള ഒരു സ്ഥലം. എന്നാൽ താര അവിടെ അദൃശ്യ സാന്നിധ്യമാണ്. ഗംഗയ്ക്കു കുറുകെ ഒരു ശവത്തിന്റെ മുകളിൽ തോണിയിലാണ് നിൽപ്പ് കൈയിൽ ആയുധം കത്രികയാണ്. സംസാര ബന്ധനം മുറിക്കുന്നവൾ, തോണിയിൽ വൈതരണി കടത്തുന്നവൾ. പൂർണ്ണ ഗർഭിണിയാണ് 390 ചാത്തന്മാരെ അഥവാ തഥാഗതന്മാരെ ഗർഭം ധരിച്ചവളാണ്.
കാശിയിൽ വെച്ച് മരിച്ചാൽ വിശ്വനാഥൻ ചെവിയിൽ മഹാതാരക മന്ത്രം നേരിട്ടു ചൊല്ലി തരുമെന്നും അതിനാൽ മോക്ഷം കിട്ടുമെന്നും വിശ്വസിക്കപ്പെടുന്നു. എന്താണ് മഹാതാരക മന്ത്രം ? ഓം സീതാരാമ എന്നാണത്രെ! സീതാരാമന്മാർക്ക് ഇതിലെന്തു കാര്യം? എന്നാൽ ഒന്നിങ്ങനെ ചിന്തിച്ചു നോക്കൂ ആ മന്ത്രം ഓം ശ്രീ താരാ മാ എന്നാണെങ്കിലോ?
ഹനുമാൻ മാറു പിളർന്നു കാട്ടിയത് സ്വന്തം അമ്മയായ ശ്രീ താര മാ യെ ആണ്. സീതാരാമന്മാരെ അല്ല ! കാരണം ഹനുമാൻ കുട്ടിയാണ്!
എന്നാൽ രാമായണ കഥാപാത്രങ്ങളായ ശ്രീരാമനും സീതയും ചാത്തനുമായി അഭേദ്യ ബന്ധമുള്ളവരാണ്. ശബരിയെ അനുഗ്രഹിച്ച ശ്രീരാമൻ, ശബരിമലയിൽ വന്ന ശ്രീരാമൻ എന്താണിതിന്റെ പൊരുൾ?
ശ്രീരാമൻ സീത - കുട്ടിച്ചാത്തനുമായി എന്താണ് ബന്ധം?
വായിക്കുക
ഭാഗം - പന്ത്രണ്ട്
തൃപ്രയാർ ശ്രീരാമസ്വാമി ക്ഷേത്രമാണ് കുട്ടിച്ചാത്തന്റെ മൂല ക്ഷേത്രം.
തൃശ്ശൂർ ജില്ലയിലെ അതിപ്രശസ്തമായ ക്ഷേത്രം തൃപ്രയാർ ആണ് ചാത്തന്റെ മൂല കാവ്. ഐതീഹ്യമാലകാരൻ ശ്രീമാൻ കൊട്ടാരത്തിൽ ശങ്കുണ്ണി തന്നെ ഈ ക്ഷേത്രം മുമ്പ് ശാസ്താ ക്ഷേത്രമായിരുന്നു എന്ന് പ്രസ്താവിച്ചു കാണുന്നു. പിന്നീടാണ് ഇതു ശ്രീരാമ ക്ഷേത്രമായത്.
തീവ്രാ നദിയാണ് പിന്നീട് തീവ്രയാർ, തൃപ്രയാർ ആയി മാറിയതെന്ന് പറയപ്പെടുന്നു. എന്നാൽ തൃപാദയാർ ആണ് ഭേദം വന്നതെന്നും അഭിപ്രായമുണ്ട്. ശ്രീരാമന് ശാസ്താവ് വഴി മാറിയതാണത്രെ. എന്തായാലും തൃപ്രയാർ നട അടച്ചതിനു ശേഷം മാത്രമേ മറ്റു ചാത്തൻ സേവാ മഠങ്ങളിൽ തുറക്കാറുള്ളൂ എന്നത് ശ്രദ്ദേയമാണ്. ചാത്തൻ തൃപ്രയാർ നടയടച്ചാലെ ബാക്കി സ്ഥലത്തെക്കു പോവുകയുള്ളു എന്നാണ് വിശ്വാസം. എന്നാൽ ചാത്തനു അവിടെ തനതു പേരിൽ പ്രതിഷ്ഠയില്ല. അദൃശ്യ സാന്നിധ്യം മാത്രം കൂട്ടിന് അദൃശ്യ സാന്നിധ്യമായി ഹനുമാൻക്കുട്ടിയുമുണ്ട്.
ശ്രീരാമനു ചാത്തനുമായുള്ള ബന്ധം എന്ത്?
എന്തിന് ശ്രീരാമൻ ശബരിമലയിൽ വരണം?
വായിക്കുക
ഭാഗം പതിമ്മൂന്ന്
വസിഷ്ഠന്റെ സ്വന്തം ചാത്തൻ
വസിഷ്ഠനും വാത്മീകിയും സിദ്ധ സമ്പ്രദായത്തിൽപ്പെട്ടവരായിരുന്നു. വസിഷ്ഠൻ മഹാ - ചീനത്തിൽ (ഇന്നത്തെ ലഡാക്ക്) വച്ച് താരയെ (കരിനീലി ചാത്തന്മാരുടെ അമ്മ ) ഉപാസിച്ചു എന്ന് 'A Commentary on Dasamahavidyas ' എന്ന ഗ്രന്ഥത്തിൽ കാണുന്നു. അതെന്തായാലും വസിഷ്ഠനാണ് താര സാധകരിൽ അഗ്രഗണ്യൻ എന്ന കാര്യത്തിൽ ശാക്ത താന്ത്രികരുടെ ഇടയിൽ അഭിപ്രായ വ്യത്യാസമുണ്ടാവില്ല. വസിഷ്ഠൻ താരയെ ആരാധിച്ചതു കൊണ്ട് ചിലർ വസിഷ്ഠനെ ഒരു ഹനുമാൻ കുട്ടിയെ പോലെ ഒരു ചാത്തനായി കാണാറുണ്ട്. എന്തായാലും താരയ്ക്കൊപ്പം വസിഷ്ഠൻ ചാത്തനെയും ആരാധിച്ചിരുന്നു എന്ന് 390 ചാത്തന്മാരുടെ പേരുകൾ കാണുമ്പോൾ കാണുന്നു. വസിഷ്ഠാർച്ചിത ചാത്തൻ ! ( ദ്രാവിഡ ഭാഷയിൽ ഇങ്ങനെയാവില്ല പേര് )
വസിഷ്ഠൻ പകർന്നു കൊടുത്ത ഉപാസനാ പാരമ്പര്യം ശ്രീരാമനും പിൻപറ്റി എന്ന് പറയാം. വനവാസം പോലും ശാബര വിദ്യകൾ സ്വായത്തമാക്കാൻ എടുത്ത തീരുമാനം ആവാം. വനവാസ കാലത്ത് ദ്രാവിഡ നാട്ടിൽ വന്ന് കരിംക്കുട്ടി ചാത്തനെ വണങ്ങി നീലിയെ ശബരി വണങ്ങി. പരം പൊരുളായി വിളങ്ങിയ സാക്ഷാൽ ചാത്തനെ വണങ്ങി.
ശബരി ശ്രീരാമന് പഴം കടിച്ചു നോക്കി പുളിയില്ലാത്തത് കൊടുത്തു ഭക്തി കാണിച്ചു എന്ന് രാമായണത്തിൽ കാണുന്നു. എന്നാൽ ഞാൻ വിശ്വസിക്കുന്നത് ആ കഥ തിരിച്ചാണ് ശ്രീരാമനാണ് തന്റെ ഉപാസനാ മൂർത്തിയായ ശബരിയ്ക്ക് (താര- കരിനീലി) കടിച്ചു നോക്കി പഴം കൊടുത്തത്. കൗള - വാമ തന്ത്ര സാധനയിൽ ഉപാസകൻ മണത്തു നോക്കി പുവ്വ്‌ അർച്ചിക്കും. നേദ്യം തിന്നു നോക്കി മാത്രമേ നേദിക്കുകയള്ളൂ. മധു കുടിച്ച് നോക്കി മാത്രം അർപ്പിക്കും.
പിന്നീട് വന്ന വൈഷ്ണവ - വൈദിക ഗുഢാലോചനയിലാണ് ഈ കഥ തലതിരിഞ്ഞത്.
ശ്രീരാമൻ ചാത്തനെ ഉപാസിച്ച സ്ഥലമാണ് തൃപ്രയാർ. ആ കാവും പിന്നീട് ശ്രീരാമന്റെ പേരിൽ ആയി എന്ന് കരുതണം. വിരോധമില്ല ഭക്തനും ഭഗവാനും തമ്മിൽ ഭേദമില്ലാത്ത സംസ്ക്കാരമല്ലേ സനാതനം!
ന്യായമായും ഈ കാര്യങ്ങൾ കാണുമ്പോൾ ശ്രീരാമൻ ഹനുമാൻ കുട്ടിയുടെ ഭക്തനായിരിക്കാനാണ് സാധ്യത എന്ന് ശക്തമായി തോന്നുന്നു. അതു സമർത്ഥിക്കാൻ തെളിവുകൾ തത്ക്കാലം ഇല്ലാത്തതിനാൽ വായനക്കാരുടെ ചിന്തയ്ക്കു വിടുന്നു!
വായിക്കുക
ഭാഗം പതിനാല്
ചാത്തന്റെ ആരായി വരും അയ്യപ്പൻ?
ഒറ്റവാക്കിൽ ഉത്തരം പറഞ്ഞാൽ ഭക്തൻ ! ഉപാസിച്ചു സിദ്ധി വരുത്തി. ഭക്തനും ഭഗവാനും ഒന്നു തന്നെ ( തത്വമസി) എന്നു ലോകത്തിനു കാണിച്ചു കൊടുത്ത മഹാത്മാവ്.
ആരാണയ്യപ്പൻ എന്നു ചരിത്രപരമായി പരിശോധിച്ചാൽ അയ്യൻ പന്തളത്തെ കുമാരനാന്നെന്നും. പാണ്ഡ്യ കുമാരനാണെന്നും ഒക്കെ കാണാം. തമിഴകത്തെ അയ്യനാർ തന്നെ അയ്യനെന്നും പറയപ്പെടുന്നു.
അതെന്തായാലും ചരിത്രാന്വേഷികൾ കണ്ടു പിടിക്കട്ടെ. നമ്മുടെ വിഷയം അയ്യപ്പൻ ചാത്തനു ആരെങ്കിലും ആക്കുന്നതു എങ്ങനെ എന്നതാണ്. അയ്യപ്പൻ ചീരപ്പൻ ചിറ കളരിയിൽ കളരി പഠിച്ചു വെന്നും 18 കളരികൾക്കു ആശാനായി എന്നും പറയപ്പെടുന്നു. 18 സിദ്ധരുടെ സംഖ്യയാണെന്ന് പറഞ്ഞു വെല്ലോ. മാത്രവുമല്ല അയ്യപ്പൻ പയറ്റിയ തെക്കൻ കളരി സിദ്ധ കളരിയാണ് ( വായിക്കുക ഭാഗം ഒന്ന് കേരളവും കളരി പാരമ്പര്യവും )
അയ്യപ്പനു മുമ്പ് തന്നെ പന്തളം രാജകുടുംബത്തിന്റെ പരദേവത ചാത്തനായിരുന്നു. ശബരിമലയിൽ ചാത്തന്റെ കാവുമുണ്ട്. അയ്യപ്പൻ ആണ് ആദ്യമായി പള്ളിക്കെട്ടേന്തി മുദ്രയണിഞ്ഞ് കറുപ്പുടുത്ത് മല ചവിട്ടിയത്. ചാത്തന്റെ ഉപാസനയിൽ പുതിയ ഒരു മാനംകൊണ്ടുവന്നയാളാണ് അയ്യപ്പൻ .
അയ്യപ്പൻ ഭഗവാനുമായി താദാത്മ്യം പ്രാപിച്ചപ്പോൾ ചാത്തന്റെ കഥകൾ അയ്യപ്പന്റെതു കൂടിയായി. ചാത്തനാണ് മഹിഷീ മർദ്ധകൻ മഹിഷവാഹനൻ. അയ്യപ്പന്റെ പുലിപ്പുറമേറൽ പുലിപ്പാണി പാരമ്പര്യത്തെ കുറിയ്ക്കുന്നതാണ്.
വായിക്കുക അടുത്ത ഭാഗം
ഭാഗം പതിനഞ്ച്
എന്താണ് മകര ജ്യോതി?
മലയരുടെ ഉത്സവമാണ് മകര ജ്യോതി . മലയർ അവരുടെ ദേവതയായ ചാത്തനെ പന്തം കത്തിച്ച് ആരാധിച്ചതാണ് ഈ ഉത്സവം ഇന്നും പൊന്നമ്പലമേട്ടിൽ ചാത്തന്റെ പൊളിഞ്ഞ കാവുണ്ട്.
ഇപ്പോൾ മകര ജ്യോതി തെളിയിക്കുന്നത് പോലീസുകാരാണ്. എന്നാൽ ഈ ദിവസം മാനത്തുദിക്കുന്ന മകര നക്ഷത്രമാണ് പ്രധാനം. ചാത്തന്റെ ആരാധന പ്രകൃതി ആരാധന തന്നെയാണ്. മലയർക്ക് ഇന്നാ ജ്യോതി തെളിക്കാൻ അവകാശമില്ല. മലയർ തെളിക്കാത്ത ജ്യോതിക്ക് യാതൊരു ആചാര പിൻബലവുമില്ല.
അതു കൊണ്ട് ദേവസ്വവും സർക്കാറും ഈ പറ്റിപ്പ് നിർത്തണം. അല്ലെങ്കിൽ മലയരെ അതു തെളിയിക്കാൻ അനുവദിക്കണം.
അന്ധവിശ്വാസ നിർമ്മാർജ്ജന ബിൽ അവതരിപ്പിക്കുന്നതിനു മുമ്പ് സർക്കാർ സ്പോൺസേർഡ് അന്ധവിശ്വാസം നിർത്തണം.
വായിക്കുക
ഭാഗം പതിനാറു
അയ്യപ്പൻ നിത്യ ബ്രഹ്മചാരിയോ?
ശബരിമല സ്ത്രീ പ്രവേശന വിഷയവുമായി ഉയർന്നു കേൾക്കുന്ന വിഷയമാണ് അയ്യപ്പന്റെ നൈഷ്ഠിക ബ്രഹ്മചര്യം!
അയ്യപ്പൻ (അയ്യപ്പാ ) എന്ന പേരിന്റെ അവസാനത്തിലുള്ള 'അപ്പ ' സംജ്ഞ ശ്രദ്ധിക്കുക. അപ്പാ എന്നു് അവസാനം ചേർക്കുന്നത് കൗള,ദിവ്യ സമയാചാര പരമ്പരയിൽപ്പെട്ടവരാണ്. ഉദ്ദ: മാർപ്പാ, തിലോപ്പാ, നരോപ്പാ, മിലരേപ. അയപ്പൻ അയ്യപ്പാ ആണെന്ന് വിശ്വസിക്കപ്പെടുന്നു അദ്ദേഹം കാളീഘട്ടിൽ സാധന ചെയ്തായി തന്ത്ര രേഖകളുണ്ട്. ആര്യപ്പാ എന്നാണ് പേര്. നമ്മുടെ നാട്ടിലെ ആര്യൻകാവ് എന്ന അയ്യപ്പ ക്ഷേത്രം ശ്രദ്ധിക്കുക. അയ്യപ്പന്റെ കാവെണ്ണൽ തോറ്റത്തിലാണ് ആര്യൻ കാവും, അച്ഛൻ കോവിലും ചേർത്തിയിരിക്കുന്നത്.
അത്ഭുതമെന്ന് പറയട്ടെ അയ്യപ്പന്റെ 108 കാവെണ്ണൽ തോറ്റത്തിൽ ശബരിമല ഇല്ല! എന്തായിരിക്കും കാരണം? ശബരിമല ചാത്തന്റെ കാവാണ് അതു തന്നെ.
ഇനി മേൽപ്പറഞ്ഞ ആര്യപ്പൻ രണ്ട് കല്യാണം കഴിച്ചിട്ടുണ്ട്. സൗരാഷ്ട്രയിൽ നിന്ന് പുഷ്ക്കലയെയും പാണ്ഡ്യനാട്ടിൽ പൂർണ്ണയും. അങ്ങനെ പാണ്ഡ്യ നാട്ടിലെ അയ്യനാരായി വാഴുന്നു. (ശാസ്താവായല്ല ) .
തെളിവ് അച്ചൻകോവിലും ആര്യൻ കാവും ആണ്. അച്ചൻകോവിലിലെ കല്യാണ ഉത്സവം പാണ്ഡ്യൻമാർ നടത്തുന്നു ആര്യൻ കാവിൽ സൗരാഷ്ട്രക്കാരും.
ചാത്തനെ കൗള വാമാചാര പദ്ധതിയിൽ യോഗിനികൾ (ആർത്തവമുള്ള ) ഉപാസിച്ച സ്ഥലമാണ് ശബരിമല. അവിടെ നിന്ന് പുരുഷാധിപത്യ പൗരോഹിത്യം അവരെ ഇറക്കി വിട്ടതാണ്. സ്ത്രീയെ അല്ല പുരുഷനു ഭയം സ്ത്രീയുടെ ലൈംഗികതയെ ആണ്.
ചോദ്യം
1.അയ്യപ്പന്റെ നൈഷ്ഠിക ബ്രഹ്മചര്യമാണ് പ്രശ്നമെങ്കിൽ, ആർത്തവം ഏഴു ദിവസം ഉത്സവമായി കൊണ്ടാടുന്ന മകര വിളക്ക് (മാളികപ്പുറത്തിന്റെ ആർത്തവചക്രം 7 ദിവസം, ഇന്നു നാലായി ചുരുക്കി) പാടുണ്ടോ മലയിൽ?
2. അയ്യപ്പനെ പോലെ സ്ത്രീ ദൈവങ്ങൾക്കും ഇല്ലേ നിഷ്ഠ? ചെങ്ങന്നൂരെ ഭഗവതി തൃപ്പൂത്തായാൽ ഒറ്റതാറുടുത്ത് പുരുഷ പൂജാരിമാർ ശ്രീകോവിലിൽ കയറുന്നത് അവർക്കിഷ്ടമാണോ?
എന്നാൽ ശബരിമലയിലെ സ്ത്രീ പ്രവേശം അനുവദിക്കേണ്ടത് ശബരിമലയെന്താണ് എന്ന് പഠിച്ച ശേഷം മാത്രമാണ്. അല്ലാതെ ധാർഷ്ട്യ പുറത്ത് അവിടേക്ക് അക്രമിച്ച് കടക്കാം എന്നാരെങ്കിലും കരുതുന്നുണ്ടെങ്കിൽ, അവർക്ക് തൃപ്തിയാവും!
NB :വ്യക്തിപരമായി എന്നൊട് ശബരിമലയിൽ സ്ത്രീകളെ കയറ്റണോ എന്ന് ചോദിച്ചാൽ രണ്ട് അഭിപ്രായമുണ്ട്
1.ഈ തിരക്കിൽ അതു തിരക്കു കൂട്ടും എന്നല്ലാതെ ഏതെങ്കിലും സ്ത്രീ ശബരിമലയുടെ തത്വം (തത്വമസി) മനസ്സിലാക്കി മല ചവിട്ടും എന്നെനിക്കഭിപ്രായമില്ല. (പുരുഷ അയ്യപ്പന്മാരുടെ പിമ്പേ ഗമിക്കുന്ന പൈക്കളാവും അത്ര തന്നെ ).
2. യുവതിയായ സ്ത്രീയ്ക്ക് അവിടെ പ്രവേശനാധികാരം മാത്രമല്ല ചാത്തന് പൂജ കഴിക്കാനുമുള്ള അധികാരം അവകാശം ഉണ്ട്. എന്നാൽ ചാത്തനാര് (ശാസ്താവ്)? മലയെന്ത്? സ്ത്രീ പ്രപഞ്ചത്തിലാര് എന്നറിയാത്ത ആണിനും പെണ്ണിനും ആ മണ്ണിൽ കാലു കുത്താനധികാരമില്ല.
ഭാഗം പതിനേഴ്
ചാത്തനെ ദുർമൂർത്തിയാക്കുന്നതെന്തിന്?
ഈ ലേഖന പരമ്പര തുടങ്ങിയതു തന്നെ. ചാത്തൻ എന്ന കേരളീയ അഥവാ ദ്രാവിഡ മൂർത്തിയുടെ പാരമ്പര്യത്തെ ഉറപ്പിക്കാനാണ്. ആര്യവൽക്കരണത്തിന്റെ ഭാഗമായി പല ആദി ദേവതാ സങ്കൽപ്പങ്ങളും നമ്മുക്ക് നഷ്ട്ടപ്പെട്ടു. മണ്ണിന്റെ മണമുള്ള ഊർവര ദേവതകൾ!
ഇന്നാട്ടിലെ അടിസ്ഥാന ജനതയുടെ ദേവതകൾ ജാതീയമായി തരം തിരിക്കപ്പെട്ടു ചാത്തന്മാർ പട്ടിക ജാതിയും മുത്തപ്പൻ ഈഴവ ദൈവവും ആയി. അങ്ങനെ ദേവതകൾ പോലും വർണ്ണവൽക്കരിക്കപ്പെട്ടു! അധ:സ്ഥിതന്റെ ദേവതകൾ ദുർദേവതകളും!
തീർന്നോ? ഒന്നും പോരാഞ്ഞിട്ട് മറ്റു മതസ്ഥരെ വക പരിഹാസം ഹിന്ദുക്കൾ മാടനെയും മറുതയെയും ആരാധിക്കുന്നവരത്രെ! പിശാചത്രെ ചാത്തൻ !
എന്നാൽ എന്റെ കൃസ്തീയ സുഹൃത്തുക്കൾക്ക് കോഴിക്കോട്ടെ കുരിശു പള്ളിയിൽ ചാത്തനാണന്നറിയുമോ? (തെളിവു തരാം) മട്ടാഞ്ചേരിയുള്ള ഭ്രാന്തൻ കുരിശു മുത്തപ്പൻ ആരാന്നെറിയുമോ? കടമറ്റത്തചഛൻ കൊണ്ടിരുത്തിയ കാപ്പിരികളെ കുറിച്ചറിയുമോ? (കാപ്പിരിയുടെ ചിത്രം 2 കഴുത്തിലെ കുരിശു ശ്രദ്ധിക്കുക)
യേശു പറഞ്ഞ പോലെ സ്വന്തം കണ്ണിലെ കോലെടുക്കുക ആദ്യം.
ഇനി മലപ്പുറത്തെ ബാപ്പുട്ടിയുടെയും, ചേക്കുട്ടിയുടെയും ശല്യം തീർക്കാൻ കരിംക്കുട്ടിയെയും പൂക്കുട്ടിയെയും വശത്താക്കുന്ന തങ്ങൾമാരുമുണ്ട്. റൂഹാനി കൂടലും ജിന്നിന്റെ ബാധയും തീർക്കുന്ന അറബി മാന്ത്രികർ! ശിർക്ക് അപ്പോൾ ബാധകമല്ലേ?
ചാത്തനെയും മറ്റു ദ്രാവിഡ മൂർത്തികളെയും ദുർമ്മൂർത്തികളാണെന്നാരോപിച്ച് ഇന്നാടിന്റെ താന്ത്രിക ആദ്ധ്യാത്മിക പാരമ്പര്യം താറടിക്കാനുളള ശ്രമമാണ്. അതു ചെറുക്കേണ്ടത് നമ്മുടെ ബാധ്യതയല്ലേ?
ശബരിമലയിലെ കുട്ടിചാത്തൻ !
'എന്തിനാണിങ്ങനെ ഒരു ലേഖനം
ഇപ്പോൾ എഴുതിയത്? '
ഒരു പാട് പേർ ചോദിച്ചു.
1. നിങ്ങൾക്കു ചാത്തൻ സേവയുണ്ടോ?
ഉ: ഇല്ല എന്നാൽ ഒരർത്ഥത്തിലുണ്ട്!
2. എന്തിനാണ് ഈയവസരത്തിൽ ഒരു ഭിന്നിപ്പിന്റെ സ്വരം ?
ഉ: കൂടുതൽ ഭിന്നിക്കാതിരിക്കാൻ.
3. ശബരിമലയോട് വല്ല വിരോധവും?
ഉ: ഹൃദയം നിറഞ്ഞ പ്രേമ ഭക്തി മാത്രം.
4. പുതിയ കെട്ടുകഥ ആണോ? ( Counter Mythology ?)
ഉ: കഥ പോലുമല്ല, മണ്ണിന്റെ മണമുള്ള നല്ല അസ്സൽ ചരിത്രം
ചുരുങ്ങിയത് അഞ്ചു വർഷം കാത്തിരുന്നു ഇതെഴുതാൻ. ഇനിയും എഴുതിയിലെങ്കിൽ അനീതിയാണെന്നു കരുതുന്നു.
> ലക്ഷ്യങ്ങൾ പലതാണ്
1. ചാത്തനാണ് കേരളത്തിന്റെ അഥവാ ദ്രാവിഡത്തിന്റെ അടിസ്ഥാനമൂർത്തിയെന്നു സ്ഥാപിക്കുക.
2.ചാത്തനെ ചുറ്റി? (കടപ്പാട് രാമാനന്ദ് കലാത്തിങ്കൽ)

വിഷ്ണുമായയും 390 മായാചാത്തന്മാരും




വിഷ്ണുമായയും 390 മായാചാത്തന്മാരും

പരമശിവന്‍ തന്റെ ഭൂതഗണങ്ങളുമായി ഭൂമിലോകത്ത് പള്ളിനായാട്ടിന് വരികയും മഹര്‍ഷിവര്യന്മാര്‍ക്കും, ജനങ്ങള്‍ക്കും നാശം വരുത്തുന്ന അസുരന്മാരെയും, കാട്ടുമൃഗങ്ങളെയും നശിപ്പിച്ച് ക്ഷീണത്താല്‍ കൂളികുന്ന് എന്ന കാനനത്തിന്റെ അരികിലുള്ള കാട്ടാറില്‍ സ്നാനം ചെയ്ത് വിശ്രമിക്കുമ്പോള്‍ കാട്ടാറിന്റെ ഒരു ഭാഗത്ത് അര്‍ദ്ധ നഗ്നയായി നീരാടുന്ന കൂളിവാക എന്ന കാട്ടുസ്ത്രീയെ കാണുകയും അവളുടെ അംഗലാവണ്യത്താല്‍ ആകൃഷ്ടനായ ഭഗവാന്‍ അവളുമായി രതിക്രീഡകള്‍ ചെയ്യണമെന്ന് തോന്നി കൂളിവാകയുടെ അരികില്‍ ചെന്ന് തന്റെ ഇംഗിതം അറിയിക്കുകയും ചെയ്തു.

തന്റെ മുന്നില്‍ നില്‍ക്കുന്ന പുരുഷനെ കണ്ടമാത്രയില്‍ കൂളിവാകയ്ക്ക് ഭഗവാനെ മനസ്സിലാക്കുകയും താന്‍ ദിവസവും പൂജിക്കുന്ന ദേവി പാര്‍വ്വതിയുടെ ഭര്‍ത്താവാണ് എന്ന് മനസ്സിലാക്കി ഭഗവാന്റെ ഇംഗിതത്തിന് വഴങ്ങിയാല്‍ പാര്‍വ്വതീദേവിയുടെ ശാപം ഏല്‍ക്കേണ്ടിവരുമെന്നു മനസ്സിലാക്കി. ധര്‍മ്മ സങ്കടത്തിലായ കൂളിവാക ഭഗവാനോട് ഒരു കള്ളം പറഞ്ഞു. ഞാന്‍ ഇപ്പോള്‍ ആശുദ്ധയാണ്. ഏഴാമത്തെ ദിവസം ഞാന്‍ ഇവിടെ വന്ന് ഭഗവാന്റെ ആഗ്രഹം സാധിപ്പിച്ചുകൊള്ളാം. ഉടന്‍ കൂളിവാക പാര്‍വ്വതീദേവിയെ പ്രാ൪ത്ഥിച്ച്‌ തന്റെ സങ്കടം ഉണര്‍ത്തിച്ചു. തന്റെ പരമഭക്തയായ കൂളിവാകയ്ക്ക് വന്നതായ വിഷമത മനസ്സിലാക്കിയ ദേവി കൂളിവാകയുടെ മുന്നില്‍ പ്രത്യക്ഷപ്പെട്ടു. ദേവി കൂളിവാകയോട് അരുളിചെയ്തു. കൂളിവാകേ ഏഴാം ദിവസം നീ പറഞ്ഞ സ്ഥലത്ത് നിന്റെ വേഷത്തില്‍ ഞാന്‍ ചെന്നുകൊള്ളാം. എഴാം ദിവസം കൂളിവാക പറഞ്ഞ സ്ഥലത്ത് പാര്‍വ്വതിദേവി ചെല്ലുകയും കൂളിവാകയാണെന്ന് കരുതി പാര്‍വ്വതിദേവിയുമായി ഭഗവാന്‍ രതിക്രീഡയില്‍ ഏര്‍പ്പെടുകയും ചെയ്തു. തന്റെ ഭര്‍ത്താവ് തന്നെ കണ്ടാല്‍ തിരിച്ചറിയാതിരിക്കുവാന്‍ മായങ്ങള്‍ അവതരിപ്പിക്കുന്ന സാക്ഷാല്‍ മഹാവിഷ്ണുവിനെ പാര്‍വ്വതീദേവി മനസ്സില്‍ പ്രാ൪ത്ഥിക്കുകയും, ഭഗവാന്റെ കൃപയാല്‍ പാര്‍വ്വതിദേവിയെ പരമശിവന് തിരിച്ചറിയാന്‍ കഴിഞ്ഞതുമില്ല. രതിക്രീഡകള്‍ക്കുശേഷം ഭഗവാന്‍ കൂളിവാകയോട് പറഞ്ഞു. എന്റെ ബീജത്തില്‍ നിനക്ക് ഉത്തമനും ത്രിലോകങ്ങള്‍ക്കും രക്ഷകനായ പുത്രന്‍ ജനിക്കും. ഉടന്‍ പാര്‍വ്വതിദേവി ശിവബീജം രണ്ടു  കാട്ടുകനികളിലായി നിക്ഷേപിക്കുകയും ഒരു കനി കാട്ടാറിന്റെ തീരത്ത് കുഴിച്ചിടുകയും മറ്റേ കനി കൂളിവാകയ്ക്ക് കൊടുക്കുകയും ചെയ്തു. ഈ കനി നീ കഴിച്ചാല്‍ നിനക്ക് ഉത്തമനായ പുത്രന്‍ ജനിക്കും എന്ന് വരം കൊടുത്തു.

കുറച്ച് ദിവസങ്ങള്‍ക്കു ശേഷം കൂളിവാക ഗര്‍ഭിണിയാകുകയും പ്രസവസമയത്ത് വേദനയാല്‍ വിഷമിക്കുമ്പോള്‍ സാക്ഷാല്‍ മഹാവിഷ്ണുവിനെ പ്രാ൪ത്ഥിച്ച്‌ തന്റെ വയറ്റില്‍ കിടക്കുന്ന ശിശു ഉടന്‍ പുറത്തുവരണമെന്ന് സങ്കടപൂര്‍വ്വം അപേക്ഷിക്കുകയും ചെയ്തു.. ഉടന്‍തന്നെ മഹാവിഷ്ണുവിന്റെ മായയാല്‍ കൂളിവാകയ്ക്ക് ഒരു കുഞ്ഞ് പിറക്കുകയും ചെയ്തു. അതോടൊപ്പം തന്നെ പാര്‍വ്വതീദേവി കുഴിച്ചിട്ട കനിയില്‍ നിന്നും കനി പിളര്‍ന്നു 390 മായാചാത്തന്മാര്‍ പിറക്കുകയും ചെയ്തു. കൂളിവാക തന്റെ മകനെ "ചാത്തന്‍" എന്ന ഓമന പേരിട്ട് വിളിക്കുകയായിരുന്നു. മറ്റ് മായാചാത്തന്മാരോടൊപ്പം വളര്‍ത്തുകയും ചെയ്തു.
കൂളിവാക മകന് ആയുധാഭ്യാസങ്ങള്‍ ശീലിപ്പിക്കുന്നതിനും, ആചാരപ്രകാരം പേരിടുന്നതിനും (നാമകരണത്തിന്) വേണ്ടി കൈലാസത്തിലേക്ക് കൊണ്ടുചെന്നു. കൂളിവാകയെ കണ്ടമാത്രയില്‍ പരിഭ്രമിച്ച ഭഗവാന്‍ പരമശിവന്‍ തന്റെ ഭൂതഗങ്ങളെ വിളിച്ച് പാര്‍വ്വതിദേവി കാണാതെ കൂളിവാകയെ കൊണ്ടുവരാന്‍ പറഞ്ഞു. ഇതെല്ലാം കാണുകയായിരുന്ന പാര്‍വ്വതിദേവി തന്റെ ശക്തിയില്‍ പിറന്ന മകനെ കാണുവാന്‍ വരികയും ഭഗവാനോട് നടന്ന കാര്യങ്ങള്‍ പറയുകയും ചെയ്തു. എല്ലാം മനസ്സിലാക്കിയ ഭഗവാന്‍ ശ്രീപരമേശ്വരന്‍ തന്റെ മകനെ എടുത്ത് മടിയിലിരുത്തി ചരട് കെട്ടുകയും, വിഷ്ണുവിന്റെ മായയാല്‍ പിറന്ന നിനക്ക് "വിഷ്ണുമായ" എന്ന പേര് വിളിക്കുകയും ചെയ്തു. അതോടൊപ്പം പാര്‍വ്വതിദേവി മകന് എല്ലാ വരങ്ങളും ശക്തികളും നല്‍കി. ശത്രുക്കളെ നിഗ്രഹിക്കുവാനായി 3 ചാണ്‍ നീളമുള്ള 2 കുറുവടികള്‍ കൊടുക്കുകയും ചെയ്തു. കൈലാസത്തിലെ ഏറ്റവും വലിയ മഹിഷത്തെ പരമശിവന്‍ തന്റെ മകന് വാഹനമായി കൊടുക്കുകയും, 390 മായാചാത്തന്മാരെ വിളിച്ച് മകന്റെ കാര്യങ്ങള്‍ക്കും മായചാതന്മാര്‍ രക്ഷകരായും ആജ്ഞാനുവര്‍ത്തികളായും ഉണ്ടായിരിക്കണമെന്നും എന്ന് കല്‍പ്പിക്കുകയും ചെയ്തു. സത്യധര്‍മ്മപരിപാലനത്തിനായി ഭൂമിലോകത്തിലേക്ക് ഭഗവാന്‍ വിഷ്ണുമായയെ അനുഗ്രഹിച്ചുവിടുകയും ചെയ്തു.

ഗണേശനും ലോഭാസുരനും



ഗണേശനും ലോഭാസുരനും

ശ്രീകൈലാസത്തില്‍ ഭഗവാനെ കാണാനെത്തിയ വൈശ്രവണന്‍ കണ്ണും തള്ളി നിന്നു പോയി. അത്രഭയാനകമായിരുന്നു ആ കാഴ്ച. സാക്ഷാല്‍ പരാശക്തി ദേവിയെ കണ്ടത് അവിചാരിതമായിട്ടായിരുന്നു.

ഗൗരിയെ മഹാകാളിയായാണ് കണ്ടത്. അനേകം തലകളും കൈകളും തുറിച്ച കണ്ണുകളും നീണ്ട നാവുകളും എല്ലാം കൂടി ആകെ ഭയാനകം.

ഭയാശങ്കകളോടെയാണ് വൈശ്രവണന്‍ ഒരടി പിന്നോട്ട് മാറിയത്.

ചങ്കിനകത്ത് വല്ലാത്ത പെടപെടപ്പായിരുന്നു. ഇടിവെട്ടു കൊണ്ടതു പോലെയായി. ആ ചങ്കിടിപ്പിന്റെ പ്രത്യാഘാതമായി അവിടെ ഒരു അസുരജന്മം സംജാതമായി. ലോഭാസുരന്‍.

ജനിച്ച ഉടന്‍ ആജാനബാഹുവായി വളര്‍ന്ന  ലോഭാസുരനോട് വൈശ്രവണന് ദേഷ്യമോ ഈര്‍ഷ്യയോ വാല്‍സല്യമോ എന്ന് വ്യക്തമായി പറയാനാവാത്ത അവസ്ഥ.

കലുഷിതമായ ഒരു ഭാവം. തനിക്ക് ആശ്രയ സങ്കേതം ഏതെന്നറിയാനുള്ള ആശങ്കയായിരുന്നു ലോഭാസുരന്റെ മുഖത്ത്. എവിടേക്കു പോണമെന്നറിയാതെ ഒരു വിഷമം.

എന്തു പറയണമെന്നറിയാതെ വൈശ്രവണന്‍ പകച്ചു നിന്നു. തന്നോളമെത്തിയാല്‍ താനെന്നു വിളിക്കണമെന്നാണ് പ്രമാണം. ഇപ്പോള്‍ എന്നേക്കാള്‍ വലുതായി നില്‍ക്കുന്ന ഈ അസുരനോട് ഞാനെന്തു പറയാനാണ്. അസുരന്മാര്‍ക്കെപ്പോഴും ഉപദേശം കൊടുക്കുന്നത് ശുക്രാചാര്യരാണല്ലോ.

ശുക്രാചാര്യരോട് പോയി ചോദിക്കട്ടെ. ആത്മഗതം പോലെയാണ് പറഞ്ഞതെങ്കിലും അല്‍പം ഉറക്കെയായിപ്പോയി. ലോഭാസുരന്‍ അതുകേട്ടു. ഉടന്‍ തന്നെ ശുക്രാചാര്യരെ തേടിപ്പോയി.

കൊടും വനത്തില്‍  ചെന്ന് ശ്രീപരമേശ്വനെ ധ്യാനിച്ച് കഠിന തപസ്സാചരിക്കാന്‍ ശുക്രാചര്യര്‍ ലോഭാസുരനെ ഉപദേശിച്ചു.

ഗുരുവിന്റെ നിര്‍ദേശമനുസരിച്ച്  ലോഭാസുരന്‍ തപസ്സനുഷ്ഠിച്ചു. ശ്രീപരമേശ്വരനില്‍ നിന്ന് വരവും സമ്പാദിച്ചു.

 ശക്തി സംഭരിച്ച ലോഭാസുരന്‍ മൂന്നു ലോകവും കാല്‍ക്കീഴില്‍ ഒതുക്കി. ദേവന്മാര്‍ ലോഭാസുരനു മുമ്പില്‍ പരാജയപ്പെട്ടു.

ലോഭാസുരന്റെ അഹന്ത വീണ്ടും വീണ്ടും വര്‍ധിച്ചു. ഇനി ആരെയാണ് കീഴടക്കാനുള്ളത്. തനിക്ക് വരം തന്ന ഭഗവാന്‍ ശ്രീപരമേശ്വരനാകട്ടെ ഇനി അടുത്ത ഇര. ശ്രീപരമേശ്വരനെ യുദ്ധത്തില്‍ കീഴടക്കണം.

എന്നാല്‍ ഭഗവാനെ തോന്നും പോലെ എപ്പോഴും കാണാനാവില്ലല്ലോ. അതിന് പ്രത്യേകം ഭക്തിയും അനുഗ്രഹവും തന്നെ വേണമല്ലോ. ലോഭാസുരന്‍ കൈലാസാദ്രി വരെ അന്വേഷിച്ചിട്ടും ഭഗവാനെ കണ്ടെത്താനായില്ല. അഹങ്കാരം കൊണ്ട് കണ്ടെത്താവുന്ന ശക്തി വിശേഷമല്ല ഭഗവാന്‍.

ലോഭാസുരന്റെ കുടില തന്ത്രങ്ങളോട് പോരാടാനായി ശ്രീഗണേശനെന്ന ഗജാനനാവതാരത്തെ ആരാധിക്കാന്‍ ദേവന്മാരോട് ശ്രീമഹാവിഷ്ണു ഉപദേശിച്ചു.

ദേവന്മാരുടെ ആരാധന സ്വീകരിച്ച ഗജമുഖന്‍ അവരെ സമാധാനിപ്പിച്ചു. ശ്രീഗണേശന്റെ അഭിപ്രായപ്രകാരം ലോഭാസുരന്‍ സ്ഥിതിഗതികള്‍ വിലയിരുത്തിയപ്പോള്‍ അല്‍പം ഭയപ്പാടു ബാധിച്ചു. സഹായത്തിനായി ഗുരു ശുക്രാചാര്യരുടെ  മുന്നിലെത്തിയപ്പോള്‍ കീഴടങ്ങാനാണ് ഗുരു നിര്‍ദേശിച്ചത്.

ഗുരു നിര്‍ദേശം മാനിച്ച് ശ്രീഗണേശനു മുന്നില്‍ ലോഭാസുരന്‍ കീഴടങ്ങി. തെറ്റുകള്‍ തിരുത്തിയ അസുരനോട് ശ്രീഗണേശന്‍ ക്ഷമിച്ചു. 

2020, ജൂൺ 25, വ്യാഴാഴ്‌ച

ദ്രവ്യപ്പാറ ക്ഷേത്രംതിരുവനന്തപുരം

ദ്രവ്യപ്പാറ ക്ഷേത്രംതിരുവനന്തപുരം

ദ്രവ്യപ്പാറ ക്ഷേത്രം- 140 ശിവക്ഷേത്രങ്ങളുടെ മൂലസ്ഥാനമായ, കാവൽക്കാരില്ലാത്ത ക്ഷേത്രം

ദ്രവ്യപ്പാറ...തിരുവനന്തപുരത്താണു സ്ഥലമെങ്കിലും തിരുവനന്തപുരംകാര് പോലും അധികമൊന്നും ഈ നാടിനെക്കുറിച്ച് കേട്ടിട്ടുണ്ടാവില്ല. തിരുവിതാംകൂർ ചരിത്രത്തിന്റെ തന്നെ ഭാഗമായ പല പ്രധാന സംഭവങ്ങൾക്കും സാക്ഷിയായ ഈ നാട് ഇവിടെ എത്തുന്നവർക്കു വേണ്ടതെല്ലാം നല്കുന്നു. സഞ്ചാരികൾക്കായി പ്രകൃതി മനോഹരമായ കാഴ്ചകളും സാഹസിക പ്രിയർക്കായി പടികൾ കൊത്തിയ പാറയിലൂടെ ജീവൻ പണയം വെച്ചുള്ള യാത്രയും വിശ്വാസികൾക്കായി അതിമനോഹരമായ കഥകളുടെ ഇടമായ ഒരു ഗുഹാ ക്ഷേത്രവും ഇവിടെ കാണുവാനുണ്ട്. കേരളത്തിലെയും തമിഴ്നാട്ടിലെയും 140 ശിവക്ഷേത്രങ്ങളുടെ മൂലസ്ഥാനമായി അറിയപ്പെടുന്ന ദ്രവ്യപ്പാറ ദക്ഷിണാമൂർത്തി ക്ഷേത്രത്തെക്കുറിച്ചും അതിന്‍റെ പ്രത്യേകതകളെക്കുറിച്ചും വായിക്കാം. ഒപ്പം ദ്രവ്യപ്പാറയുടെ വിശേഷങ്ങളും...
ദ്രവ്യപ്പാറ ചരിത്രവും വിശ്വാസങ്ങളും മിത്തുകളും ഒരുപോലെ കൂടിച്ചേർന്നുണ്ടായ നാടെന്ന് ദ്രവ്യപ്പാറയെ ഏറ്റവും എളുപ്പത്തിൽ പറയാം. എത്ര നിവർത്തിയാലും നിവരാത്ത വിധത്തിൽ ചുറ്റുപിണഞ്ഞു കിടക്കുന്ന കഥകളും വിശ്വാസങ്ങളുമാണ് ഈ നാടിന്‍റെ ജീവസ്രോതസ്സ്. തിരുവനന്തപുരത്തെ പ്രശസ്ത ഇടങ്ങളിലൊന്നായ അമ്പൂരിയോട് ചേർന്നു സ്ഥിതി ചെയ്യുന്ന ദ്രവ്യപ്പാറയ്ക്ക് അമ്പൂരിയുടെ വ്യൂ പോയിന്‍റ് എന്നുമൊരു പേരുണ്ട്.
1500 അടി മുകളിൽ സമുദ്ര നിരപ്പിൽ നിന്നും 1500 അടി മുകളിൽ സ്ഥിതി ചെയ്യുന്ന ദ്രവ്യപ്പാറയിലെ കാഴ്ചകൾ ഏതൊരു സഞ്ചാരിയും ജീവിതത്തിലൊരിക്കലെങ്കിലും കണ്ടിരിക്കേണ്ടതാണ്. അമ്പൂരിയുടെയും സമീപ പ്രദേശങ്ങളുടെയും മനോഹരമായ ആകാശക്കാഴ്ചയും ഏറെ പുരാതനമായ ദ്രവ്യപ്പാറ ഗുഹാക്ഷേത്രവും പിന്നെ മാർത്താണ്ഡവർമ്മ ഒളിച്ചു താമസിച്ചിരുന്നു എന്നു വിശ്വസിക്കപ്പെടുന്ന പ്രദേശവും ഒക്കെയാണ് ഇവിടെയുള്ളത്.
ദ്രവ്യപ്പാറ ദക്ഷിണാമൂർത്തി ക്ഷേത്രം ദ്രവ്യപ്പാറയിലെ ഏറ്റവും പ്രധാന ആകർഷണമാണ് ഇവിടുത്തെ ദക്ഷിണാമൂർത്തി ക്ഷേത്രം. സ്ഥിതി ചെയ്യുന്ന ഇടവും നിർമ്മാണ രീതിയും പിന്നെ ഇപ്പോള്‍ സംരക്ഷിക്കുന്ന വിധവുമെല്ലാം അറിയുമ്പോൾ ആർക്കും അത്ഭുതം തോന്നുന്ന ഒരു ഗുഹാ ക്ഷേത്രമാണിത്. പാറയിൽ കൊത്തിയിണ്ടാക്കിയിരിക്കുന്ന ഈ ക്ഷേത്രത്തിന് എടുത്തുപറയേണ്ട പ്രത്യേകതകൾ ഒരുപാടുണ്ട്. ദ്രവ്യപ്പാറയുടെ താഴെയാണ് ഈ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്.

ഏക പ്രകൃതി ദത്ത ശിവലിംഗം കേരളത്തിലെയും തമിഴ്നാട്ടിലേയും 143 ശിവക്ഷേത്രങ്ങളുടെ മൂലസ്ഥാനം കൂടിയാണ് ദ്രവ്യപ്പാറ ദക്ഷിണാമൂർത്തി ക്ഷേത്രം. മാത്രമല്ല, തെക്കേ ഇന്ത്യയിൽ ആകെയുള്ള ഒരേയൊരു പ്രകൃതിദത്ത ശിവലിംഗം സ്ഥിതി ചെയ്യുന്നതും ദ്രവ്യപ്പാറ ഗുഹാ ക്ഷേത്രത്തിലാണെന്നാണ് വിശ്വാസം. ഇവിടുത്തെ ഉത്സവം തുടങ്ങിക്കഴിഞ്ഞ് മാത്രമേ, ബാക്കി ക്ഷേത്രങ്ങളിൽ ഉത്സവം ആരംഭിക്കാറുള്ളൂ

കൊണ്ടുപോകില്ല ചോരന്മാർ കേരള സർക്കാരിന്‍റെ കീഴിലാണ് ഇന്ന് ദ്രവ്യപ്പാറ ഗുഹാ ക്ഷേത്രം സംരക്ഷിക്കപ്പെടുന്നത്. നിരവധി ദക്ഷിണാമൂർത്തി പ്രതിമകളും വിഗ്രഹങ്ങളും ഇവിടെ ക്ഷേത്രത്തിന്‍റെ പലഭാഗങ്ങളിലായി കാണാം. കൂടാതെ, പഴയ നിലവിളക്കുകളും പാത്രങ്ങളും ഒക്കെ ഇവിടെയുണ്ട്. എന്നാൽ ഏറ്റവും വിചിത്രമായ കാര്യം ക്ഷേത്രത്തിന് ഒരു പൂട്ട് പോലുമില്ല എന്നുള്ളതാണ്. ഇവിടെ മോഷ്ടിക്കുവാൻ കള്ളന്മാരെത്തില്ലാത്തതിനാലാണിങ്ങനെ. ഒട്ടേറെ തീർഥാടകർ ഈ ക്ഷേത്രത്തെക്കുറിച്ച് കേട്ടറിഞ്ഞ് ഇവിടെ എത്താറുണ്ട്. ശിവരാത്രി നാളിൽ ഇവിടെ പ്രത്യേക പൂജയും ആഘോഷങ്ങളുമുണ്ട്.

മുകളിലേക്ക് കയറുമ്പോൾ ഗുഹാക്ഷേത്രം കഴിഞ്ഞാൽ പിന്നുള്ള കാഴ്ചയൊക്കയും മുകളിലാണ്. തിരുവനന്തപുരം നഗരത്തിന്റെ ഒരു വിദൂര ദൃശ്യം ഇവിടെ നിന്നാൽ കാണുവാൻ സാധിക്കും. തിരുവനന്തപുരം വിമാനത്താവളം, ശംഖുമുഖം ബീച്ച് ഒക്കെയും ഇവിടെ നിന്നുള്ള കാഴ്ചകളിൽ പെടും. കേരളത്തിൽ മറ്റൊരിടത്തും ലഭിക്കാത്ത ട്രക്കിങ്ങ് അനുഭവമാണ് ദ്രവ്യപ്പാറ സഞ്ചാരികൾക്കായി ഒരുക്കിയിരിക്കുന്നത്. പാറയിൽ കൊത്തിയ പടികളിലൂടെ വളരെ ശ്രദ്ധിച്ച് മാത്രമേ മുന്നോട്ട് പോകുവാൻ സാധിക്കൂ. കുത്തനെയുള്ള പാറക്കെട്ടിലൂടെ കയറുന്നത് വലിയ സാഹസിക പ്രവർത്തി തന്നെയാണ്.

മാർത്താണ്ഡ വർമ്മയെ ഒളിപ്പിച്ച ഇടം എട്ടുവീട്ടിൽ പിള്ളമാരുടെ അക്രമത്തിൽ നിന്നും രക്ഷപെടുവാനായി മാർത്താണ്ഡ വർമ്മ ഒളിച്ചു താമസിക്കുവാൻ തിരഞ്ഞെടുത്ത ഇടം ദ്രവ്യപ്പാറയുടെ മുകൾഭാഗമാണെന്നാണ് വിശ്വാസം. ദ്രവ്യപ്പാറുടെ താഴെയെത്തിയ മാർത്താണ്ഡ വർമ്മയെ ഇവിടുത്തെ ആദിവാസികൾ പാറയിൽ പ്രത്യേകം പടകൾ കൊത്തിയാണ് മുകളിൽ എത്തിച്ചതെന്നാണ് വിശ്വാസം. അതിൻറെ അടയാളമായി 72 പടികൾ ഇന്നും ഇവിടെ കാണാം. അന്ന് കൊത്തിയ 101 പടികളിൽ 72 എണ്ണം മാത്രമേ ഇന്നു കാണുവാനുള്ളൂ, ഇതിന്റെ ഏറ്റവും മുകളിൽ ഒരു വറ്റാത്ത നീരുറവയും കാണാം.

രാവിലെ നട്ട് ഉച്ചയ്ക്ക് കൊയ്തെടുക്കുന്ന വിളവ് തന്നെ സഹായിച്ച ആദിവാസികളെ മാർത്താണ്ഡ വർമ്മ സഹായിക്കുവാൻ മറന്നില്ല എന്നാണ് പഴമക്കാർ പറയുന്നത്. അവർക്ക് ദ്രവ്യപ്പാറയോട് ചേർന്ന് മാർത്താണ്ഡ വർമ്മ 1001 പറ നിലം കരം ഒഴിവാക്കി പതിച്ചു നല്കിയത്രെ. ഇന്ന് അതൊന്നും ഇവിടെ കാണാനില്ലെങ്കിലും ഇതിനെച്ചുറ്റിപ്പറ്റിയുള്ള കഥകൾ കുറേയുണ്ട്.. രാജാവ് നല്കിയ ഭൂമിയിൽ അവർ പ്രത്യേകതരം വിത്താണ് കൃഷി ചെയ്തിരുന്നത്. രാവിലെ നട്ട് ഉച്ചയ്ക്ക് കൊയ്ത് നടത്തുവാൻ പറ്റുന്ന രീതിയിലുള്ള ഇത് അരിയാക്കി അത് പിന്നീട് പായസമാക്കി അവര്‍ ഇവിടുത്തെ ഗുഹാ ക്ഷേത്രത്തിൽ നിവേദിച്ചിരുന്നുവെന്നും കഥകളുണ്ട്. അന്ന് നട്ട് അതേ ദിവസം തന്നെ അരിയാക്കി മാറുന്നതിനാൽ അന്നൂരി എന്നും ഇവിടം അറിപ്പെടുന്നു. അതാണ് പിന്നാട് അമ്പൂരി ആയതെന്നും ഒരു ഐതിഹ്യമുണ്ട്.

എത്തിച്ചേരുവാൻ തിരുവനന്തപുരത്തു നിന്നും 40 കിലോമീറ്റർ അകലെ അമ്പൂരിയിലെ നെല്ലിക്കാമലയുടെ മുകളിലാണ് ദ്രവ്യപ്പാറ സ്ഥിതി ചെയ്യുന്നത്. കുടപ്പനമൂട്, പൊട്ടന്‍ചിറയില്‍ നിന്നും മലമുകള്‍ വരെ റോഡുണ്ട്. അവിടെ നിന്നും അര കിലോമീറ്റര്‍ ദൂരം നടന്ന് മാത്രമേ ദ്രവ്യപ്പാറയിൽ എത്താനാവൂ. . വാഴിച്ചല്‍, കുട്ടമല വഴി പുറുത്തിപ്പാറ റോഡിലൂടെയും 10 മിനിട്ട് നടന്നാൽ ഇവിടെ എത്താം.

2020, ജൂൺ 23, ചൊവ്വാഴ്ച

ശ്രീ മഹാലക്ഷ്മി അമ്മൻ ക്ഷേത്രം തമിഴ്നാട്ടിലെ മേട്ടുമഹാധനപുരം










 ശ്രീ മഹാലക്ഷ്മി അമ്മൻ ക്ഷേത്രം  തമിഴ്നാട്ടിലെ മേട്ടുമഹാധനപുരം

തലയിൽ തേങ്ങയുടയ്ക്കുന്ന ക്ഷേത്രം 

എവിടെയാണ് ആ ക്ഷേത്രം? തമിഴ്നാട്ടിലെ മേട്ടുമഹാധനപുരം എന്ന സ്ഥലത്തിനു സമീപത്തുള്ള പ്രശസ്തമായ ശ്രീ മഹാലക്ഷ്മി അമ്മൻ ക്ഷേത്രത്തിലാണ് ഈ വിചിത്രമായ ആചാരമുള്ളത്. വർഷത്തിലൊരിക്കൽ നടക്കുന്ന ആടി പെരുക്ക് ഉത്സവസമയത്താണ് ഇത് നടക്കുക.

പ്രാർഥിക്കുവാന്‌ ഓരോരോ കാരണങ്ങൾ എല്ലാവർക്കും കാണും. എന്നാൽ തലയിൽ തേങ്ങയുടച്ച് പ്രാർഥിക്കുന്നതിനെക്കുറിച്ച് കേട്ടിട്ടുണ്ടോ? അതിന് ഒരുപാട് ദൂരമൊന്നും പോകേണ്ട. നമ്മുടെ തൊട്ടടുത്തുള്ള തമിഴ്നാട്ടിലാണ് ഞെട്ടിക്കുന്ന ഈ ആചാരമുള്ളത്. തൂക്കക്കാരന്റെ മുതുകിലെ മാംസം തുളച്ചു കൊളുത്തിട്ടു തൂക്കുന്ന ഗരുഡൻ തൂക്കം മുതൽ നാവിൽ ശൂലം കുത്തുന്ന വഴിപാട് വരെയുള്ള ആചചാരങ്ങൾ കേട്ടിട്ടുണ്ടെങ്കിലും അതിലും വിചിത്രമാണ് ഈ ക്ഷേത്രത്തിലെ ആചാരം. പ്രാർഥിക്കാനെത്തുന്നവരുടെ തലയിൽ തേങ്ങയുടയ്ക്കുന്നതാണ് ഈ ക്ഷേത്രത്തിന്റെ പ്രത്യേകത.

തേങ്ങ തലയിലുടച്ച് നന്ദി പറയാം മഹാലക്ഷ്മി അമ്മനോട് പ്രാർഥിച്ചു ലഭിച്ച കാര്യങ്ങൾക്കു നന്ദി പറയുക എന്ന വിചിത്ര ഉദ്ദേശത്തിലാണ് ഈ വഴിപാട് നടക്കുക. ആടി പെരുക്ക് ഉത്സവത്തിന്റെ ഭാഗമായി നൂറുകണക്കിന് ആളുകളാണ് തലയിൽ തേങ്ങയുടയ്ക്കാൻ ഇവിടെ എത്തുന്നത്.

എവിടെയാണ് ആ ക്ഷേത്രം? തമിഴ്നാട്ടിലെ മേട്ടുമഹാധനപുരം എന്ന സ്ഥലത്തിനു സമീപത്തുള്ള പ്രശസ്തമായ ശ്രീ മഹാലക്ഷ്മി അമ്മൻ ക്ഷേത്രത്തിലാണ് ഈ വിചിത്രമായ ആചാരമുള്ളത്. വർഷത്തിലൊരിക്കൽ നടക്കുന്ന ആടി പെരുക്ക് ഉത്സവസമയത്താണ് ഇത് നടക്കുക.

ചെട്ടിയാർ വിശ്വാസങ്ങളുടെ ഭാഗം കുറുംബ വിഭാഗത്തിന്‍റെയും 24 മനൈ തെലുഗു ചെട്ടിയാർ വിഭാഗത്തിന്റെയും കീഴിലുള്ള ക്ഷേത്രമായതിനാൽ അവരുടെ വിശ്വാസങ്ങളുടെ ഭാഗമായാണ് ആ ആചാരങ്ങൾ ഇവിടെ നടത്തുന്നത്.

രണ്ടു ദിവസത്തെ ആഘോഷം രണ്ടു ദിവസം നീണ്ടു നിൽക്കുന്ന ആചാരങ്ങളാണ് ആടി പെരുക്ക് ഉത്സവത്തിന് ശ്രീ മഹാലക്ഷ്മി അമ്മൻ ക്ഷേത്രത്തിൽ നടക്കുന്നത്. തലേ ദിവസം രാത്രിയിൽ പ്രധാന ദേവതയെ കാവേരി നദിയിൽ ആചാരാനുഷ്ഠാനങ്ങളോടെ കുളിപ്പിക്കുന്നതു മുതൽ ആഘോഷം തുടങ്ങുകയാണ്. പിന്നീട് തെരുവുമുഴുവൻ ദേവിയെ എഴുന്നള്ളിച്ച് ക്ഷേത്രത്തിലെത്തും. പിന്നീട് പിറ്റേ ദിവസമാണ് തേങ്ങയുടയ്ക്കുന്ന വഴിപാട് നടക്കുക,

തലയിൽ തേങ്ങയുടയ്ക്കുവാൻ നൂറു കണക്കിന് വിശ്വാസികളാണ് ഇവിടെ തേങ്ങ തലയിൽ വെച്ചുടയ്ക്കുന്ന വഴിപാടിൽ പങ്കെടുക്കാനായി എത്തുന്നത്. ആദ്യം കുറുംബ വിഭാഗത്തിലെയും 24 മനൈ തെലുഗു ചെട്ടിയാർ വിഭാഗത്തിലെയും പ്രധാനപ്പെട്ട ഏഴു മുതിർന്ന ആളുകളുടെ തലയിൽ തേങ്ങയുടച്ചാണ് ആചാരത്തിന് തുടക്കം കുറിക്കും. ക്ഷേത്രത്തിലെ പെരിയാ സ്വാമിയാണ് ഇതിന് നേതൃത്വം കൊടുക്കുക

വാക്കു പാലിക്കുവാൻ പ്രത്യേക ആഗ്രഹങ്ങളും കാര്യങ്ങളും സാധിച്ചാൽ ഇവിടെ എത്തി ആടി പെരുക്ക് ഉത്സവത്തിന്  തേങ്ങ തലയിലുടച്ചോളാം എന്ന് നേരുന്ന ഒരുപാട് ആളകളുണ്ട്. അവരാണ് ഇവിടെ എത്തുന്നവരിൽ കൂടുതലും. കൂടാതെ വിശ്വാസത്തിന്റെ ഭാഗമായും നൂറുകണക്കിന് ആളുകൾ ഇതിൽ പങ്കെടുക്കാറുണ്ട്

മുറിഞ്ഞാൽ ഒരു നുള്ള് മ‍ഞ്ഞളും വിഭൂതിയും തലയിൽ തേങ്ങയുടയ്ക്കുമ്പോൾ ഉണ്ടാകുന്ന അത്യാഹിതങ്ങൾ നോക്കുവാൻ ഒരു മെഡിക്കൽ ടീം ആ സമയത്ത് ഇവിടെ സജ്ജമായിരിക്കും. എന്നാൽ തലയിൽ തേങ്ങയുടയ്ക്കുന്നവരിൽ മുറിവ് പറ്റുന്നവർ വളരെ കുറച്ച് മാത്രമേ  വൈദ്യ സഹായം തേടാറുള്ളൂ. ബാക്കിയുള്ളവർ മുറിഞ്ഞ സ്ഥലത്ത് ഒരു നുള്ളു മ‍ഞ്ഞൾ പൊടിയും വിഭൂതിയും വിതറി തിരികെ പോവുകയാണ് ചെയ്യുക.
നൂറ്റാണ്ടുകളുടെ പഴക്കം ഏകദേശം ആയിരത്തിലധികം വർഷം പഴക്കമുണ്ടെന്ന് വിശ്വസിക്കപ്പെടുന്ന ആ ക്ഷേത്രത്തിൽ എന്നാണ് ആ ആചാരം തുടങ്ങിയത് എന്നതിനെക്കുറിച്ച് വ്യക്തതയില്ല. എന്തായാലും ഏകദേശം ഒരു നൂറ്റാണ്ടോളം പഴക്കമുണ്ട് ഇതിനെന്നാണ് വിശ്വസിക്കപ്പെടുന്നത്. വിജയനഗര സാമ്രാജ്യത്തിലെ കൃഷ്ണ ദേവരായരാണ് ഈ ക്ഷേത്രം സ്ഥാപിച്ചതെന്നാണ് വിശ്വാസം. കഴിഞ്ഞ 62 വർഷങ്ങളായി ഇവിടെ തലയിൽ തേങ്ങയുടയ്ക്കുന്ന പുരോഹിതനുണ്ട്.

തേങ്ങയുടെ ആകൃതിലെ കല്ല് പതിറ്റാണ്ടുകൾക്കു മുൻപ് ക്ഷേത്രത്തിനു മതിൽക്കെട്ട് പണിയണമെന്ന ആഗ്രഹവുമായി വിശ്വാസികൾ ഒരു മതിലിന്റെ പണി ആരംഭിച്ചു. അങ്ങനെ അടയാളപ്പെടുത്തിയ സ്ഥലം വൃത്തിയാക്കി കുഴിച്ചുകൊണ്ടിരിക്കുമ്പോൾ തേങ്ങയുടെ ആകൃതിയിൽ അവർക്ക് 187 കല്ലുകൾ ലഭിച്ചുവത്രെ. അത് ഇന്നും ഈ ക്ഷേത്രത്തിൽ സംരക്ഷിക്കുന്നു.

ബ്രിട്ടീഷുകാരുടെ വെല്ലുവിളി!
 ട്രിച്ചിക്കും കരൂരിനും ഇടയിൽ ഒരു റെയിൽവേ ലൈൻ പണിയുവാൻ ബ്രിട്ടീഷുകാരുടെ കാലത്ത് തീരുമാനമായിരുന്നു. ആ പാത ക്ഷേത്രത്തിനു സമീപത്തുകൂടെ കടന്നു പോയിരുന്നതിനാൽ ഗ്രാമീണർ ആ വഴി മാറ്റണമെന്ന് ആവശ്യപ്പെട്ടിട്ടും അധി കൃതർ ചെവികൊണ്ടില്ല. അങ്ങനെയിരിക്കുമ്പോൾ ബ്രിട്ടീഷുകാർ ക്ഷേത്രത്തിലെ തേങ്ങയുടെ ആകൃതിയിലുള്ള കല്ലുകൾ കാണാനിടയായി. അങ്ങനെ ഗ്രാമീണരുടെ വിശ്വാസത്തെ പരീക്ഷിക്കുവാനായി അവർ മറ്റൊരു നിർദ്ദേശം മുന്നോട്ടു വെച്ചു.തങ്ങളുടെ തല ഉപയോഗിച്ച് ഈ തേങ്ങയുടെ ആകൃതിയിലുള്ള കല്ലുകൾ പൊട്ടിക്കാനോ പിളർത്താനോ സാധിച്ചാൽ അവിടുത്തെ റെയിൽവേ ലൈൻ മാറ്റാം എന്നായിരുന്നു അത്.  ഒരു വെല്ലുവിളിയായി ഏറ്റെടുന്ന ഗ്രാമീണരിൽ പലരും ആ കല്ല് തങ്ങളുടെ തലകൊണ്ട് ഉടച്ചു. അങ്ങനെ ബ്രിട്ടീഷുകാർ വാക്കുപാലിക്കുകയും റെയിൽവേ ലൈൻ മാറ്റുകയും ചെയ്തു. ഇന്ന് ക്ഷേത്രത്തിൽ നിന്നും 1.5 കിലോമീറ്റർ അകലെയാണ് റെയ്ൽപാത കടന്നു പോകുന്നത്. അങ്ങനെയാണത്രെ ഇവിടെ തേങ്ങ തലയിലുടയ്ക്കുന്ന ആചാരം നിലവിൽ വന്നത്.

എത്തിച്ചേരുവാൻ തമിഴ്നാട്ടിൽ കരൂർ ജില്ലയിൽ കൃഷ്ണരായപുരം താലൂക്കിലാണ് മേട്ടുമഹാധാനപുരം മഹാലക്ഷ്മി ക്ഷേത്രമുള്ളത്. വിചിത്രമായ ആചാരങ്ങളുടെയും അനുഷഠാനങ്ങളുടെയും കാര്യത്തിൽ നമ്മുടെ നാടിനെ കടത്തിവെട്ടുവാൻ ആരുമില്ല. ബുള്ളറ്റിനെ ആരാധിക്കുന്ന ക്ഷേത്രം മുതൽ തല മൊട്ടയടിച്ച് നാവിൽ ശൂലം കുത്തുന്ന വഴിപാട് വരെ കണ്ടിട്ടുമുണ്ട്. എന്നാൽ അതില്‍ നിന്നെല്ലാം വ്യത്യസ്തമായി വളരെ വിചിത്രമായ ആചാരം ഈ ഇരുപത്തിയൊന്നാംനൂറ്റാണ്ടിൽ  നിലനിൽക്കുന്ന ഒരു ക്ഷേത്രമുണ്ട്. വിശ്വാസികളുടെ തലയിൽ തേങ്ങയുടച്ച് പ്രാർഥിക്കുന്ന ആചാരമാണ് തമിഴ്നാട്ടിലെ ഈ ക്ഷേത്രത്തിലുള്ളത്.