ശ്രീ മഹാലക്ഷ്മി അമ്മൻ ക്ഷേത്രം തമിഴ്നാട്ടിലെ മേട്ടുമഹാധനപുരം
തലയിൽ തേങ്ങയുടയ്ക്കുന്ന ക്ഷേത്രം
എവിടെയാണ് ആ ക്ഷേത്രം? തമിഴ്നാട്ടിലെ മേട്ടുമഹാധനപുരം എന്ന സ്ഥലത്തിനു സമീപത്തുള്ള പ്രശസ്തമായ ശ്രീ മഹാലക്ഷ്മി അമ്മൻ ക്ഷേത്രത്തിലാണ് ഈ വിചിത്രമായ ആചാരമുള്ളത്. വർഷത്തിലൊരിക്കൽ നടക്കുന്ന ആടി പെരുക്ക് ഉത്സവസമയത്താണ് ഇത് നടക്കുക.
പ്രാർഥിക്കുവാന് ഓരോരോ കാരണങ്ങൾ എല്ലാവർക്കും കാണും. എന്നാൽ തലയിൽ തേങ്ങയുടച്ച് പ്രാർഥിക്കുന്നതിനെക്കുറിച്ച് കേട്ടിട്ടുണ്ടോ? അതിന് ഒരുപാട് ദൂരമൊന്നും പോകേണ്ട. നമ്മുടെ തൊട്ടടുത്തുള്ള തമിഴ്നാട്ടിലാണ് ഞെട്ടിക്കുന്ന ഈ ആചാരമുള്ളത്. തൂക്കക്കാരന്റെ മുതുകിലെ മാംസം തുളച്ചു കൊളുത്തിട്ടു തൂക്കുന്ന ഗരുഡൻ തൂക്കം മുതൽ നാവിൽ ശൂലം കുത്തുന്ന വഴിപാട് വരെയുള്ള ആചചാരങ്ങൾ കേട്ടിട്ടുണ്ടെങ്കിലും അതിലും വിചിത്രമാണ് ഈ ക്ഷേത്രത്തിലെ ആചാരം. പ്രാർഥിക്കാനെത്തുന്നവരുടെ തലയിൽ തേങ്ങയുടയ്ക്കുന്നതാണ് ഈ ക്ഷേത്രത്തിന്റെ പ്രത്യേകത.
തേങ്ങ തലയിലുടച്ച് നന്ദി പറയാം മഹാലക്ഷ്മി അമ്മനോട് പ്രാർഥിച്ചു ലഭിച്ച കാര്യങ്ങൾക്കു നന്ദി പറയുക എന്ന വിചിത്ര ഉദ്ദേശത്തിലാണ് ഈ വഴിപാട് നടക്കുക. ആടി പെരുക്ക് ഉത്സവത്തിന്റെ ഭാഗമായി നൂറുകണക്കിന് ആളുകളാണ് തലയിൽ തേങ്ങയുടയ്ക്കാൻ ഇവിടെ എത്തുന്നത്.
എവിടെയാണ് ആ ക്ഷേത്രം? തമിഴ്നാട്ടിലെ മേട്ടുമഹാധനപുരം എന്ന സ്ഥലത്തിനു സമീപത്തുള്ള പ്രശസ്തമായ ശ്രീ മഹാലക്ഷ്മി അമ്മൻ ക്ഷേത്രത്തിലാണ് ഈ വിചിത്രമായ ആചാരമുള്ളത്. വർഷത്തിലൊരിക്കൽ നടക്കുന്ന ആടി പെരുക്ക് ഉത്സവസമയത്താണ് ഇത് നടക്കുക.
ചെട്ടിയാർ വിശ്വാസങ്ങളുടെ ഭാഗം കുറുംബ വിഭാഗത്തിന്‍റെയും 24 മനൈ തെലുഗു ചെട്ടിയാർ വിഭാഗത്തിന്റെയും കീഴിലുള്ള ക്ഷേത്രമായതിനാൽ അവരുടെ വിശ്വാസങ്ങളുടെ ഭാഗമായാണ് ആ ആചാരങ്ങൾ ഇവിടെ നടത്തുന്നത്.
രണ്ടു ദിവസത്തെ ആഘോഷം രണ്ടു ദിവസം നീണ്ടു നിൽക്കുന്ന ആചാരങ്ങളാണ് ആടി പെരുക്ക് ഉത്സവത്തിന് ശ്രീ മഹാലക്ഷ്മി അമ്മൻ ക്ഷേത്രത്തിൽ നടക്കുന്നത്. തലേ ദിവസം രാത്രിയിൽ പ്രധാന ദേവതയെ കാവേരി നദിയിൽ ആചാരാനുഷ്ഠാനങ്ങളോടെ കുളിപ്പിക്കുന്നതു മുതൽ ആഘോഷം തുടങ്ങുകയാണ്. പിന്നീട് തെരുവുമുഴുവൻ ദേവിയെ എഴുന്നള്ളിച്ച് ക്ഷേത്രത്തിലെത്തും. പിന്നീട് പിറ്റേ ദിവസമാണ് തേങ്ങയുടയ്ക്കുന്ന വഴിപാട് നടക്കുക,
തലയിൽ തേങ്ങയുടയ്ക്കുവാൻ നൂറു കണക്കിന് വിശ്വാസികളാണ് ഇവിടെ തേങ്ങ തലയിൽ വെച്ചുടയ്ക്കുന്ന വഴിപാടിൽ പങ്കെടുക്കാനായി എത്തുന്നത്. ആദ്യം കുറുംബ വിഭാഗത്തിലെയും 24 മനൈ തെലുഗു ചെട്ടിയാർ വിഭാഗത്തിലെയും പ്രധാനപ്പെട്ട ഏഴു മുതിർന്ന ആളുകളുടെ തലയിൽ തേങ്ങയുടച്ചാണ് ആചാരത്തിന് തുടക്കം കുറിക്കും. ക്ഷേത്രത്തിലെ പെരിയാ സ്വാമിയാണ് ഇതിന് നേതൃത്വം കൊടുക്കുക
വാക്കു പാലിക്കുവാൻ പ്രത്യേക ആഗ്രഹങ്ങളും കാര്യങ്ങളും സാധിച്ചാൽ ഇവിടെ എത്തി ആടി പെരുക്ക് ഉത്സവത്തിന് തേങ്ങ തലയിലുടച്ചോളാം എന്ന് നേരുന്ന ഒരുപാട് ആളകളുണ്ട്. അവരാണ് ഇവിടെ എത്തുന്നവരിൽ കൂടുതലും. കൂടാതെ വിശ്വാസത്തിന്റെ ഭാഗമായും നൂറുകണക്കിന് ആളുകൾ ഇതിൽ പങ്കെടുക്കാറുണ്ട്
മുറിഞ്ഞാൽ ഒരു നുള്ള് മഞ്ഞളും വിഭൂതിയും തലയിൽ തേങ്ങയുടയ്ക്കുമ്പോൾ ഉണ്ടാകുന്ന അത്യാഹിതങ്ങൾ നോക്കുവാൻ ഒരു മെഡിക്കൽ ടീം ആ സമയത്ത് ഇവിടെ സജ്ജമായിരിക്കും. എന്നാൽ തലയിൽ തേങ്ങയുടയ്ക്കുന്നവരിൽ മുറിവ് പറ്റുന്നവർ വളരെ കുറച്ച് മാത്രമേ വൈദ്യ സഹായം തേടാറുള്ളൂ. ബാക്കിയുള്ളവർ മുറിഞ്ഞ സ്ഥലത്ത് ഒരു നുള്ളു മഞ്ഞൾ പൊടിയും വിഭൂതിയും വിതറി തിരികെ പോവുകയാണ് ചെയ്യുക.
നൂറ്റാണ്ടുകളുടെ പഴക്കം ഏകദേശം ആയിരത്തിലധികം വർഷം പഴക്കമുണ്ടെന്ന് വിശ്വസിക്കപ്പെടുന്ന ആ ക്ഷേത്രത്തിൽ എന്നാണ് ആ ആചാരം തുടങ്ങിയത് എന്നതിനെക്കുറിച്ച് വ്യക്തതയില്ല. എന്തായാലും ഏകദേശം ഒരു നൂറ്റാണ്ടോളം പഴക്കമുണ്ട് ഇതിനെന്നാണ് വിശ്വസിക്കപ്പെടുന്നത്. വിജയനഗര സാമ്രാജ്യത്തിലെ കൃഷ്ണ ദേവരായരാണ് ഈ ക്ഷേത്രം സ്ഥാപിച്ചതെന്നാണ് വിശ്വാസം. കഴിഞ്ഞ 62 വർഷങ്ങളായി ഇവിടെ തലയിൽ തേങ്ങയുടയ്ക്കുന്ന പുരോഹിതനുണ്ട്.
തേങ്ങയുടെ ആകൃതിലെ കല്ല് പതിറ്റാണ്ടുകൾക്കു മുൻപ് ക്ഷേത്രത്തിനു മതിൽക്കെട്ട് പണിയണമെന്ന ആഗ്രഹവുമായി വിശ്വാസികൾ ഒരു മതിലിന്റെ പണി ആരംഭിച്ചു. അങ്ങനെ അടയാളപ്പെടുത്തിയ സ്ഥലം വൃത്തിയാക്കി കുഴിച്ചുകൊണ്ടിരിക്കുമ്പോൾ തേങ്ങയുടെ ആകൃതിയിൽ അവർക്ക് 187 കല്ലുകൾ ലഭിച്ചുവത്രെ. അത് ഇന്നും ഈ ക്ഷേത്രത്തിൽ സംരക്ഷിക്കുന്നു.
ബ്രിട്ടീഷുകാരുടെ വെല്ലുവിളി!
ട്രിച്ചിക്കും കരൂരിനും ഇടയിൽ ഒരു റെയിൽവേ ലൈൻ പണിയുവാൻ ബ്രിട്ടീഷുകാരുടെ കാലത്ത് തീരുമാനമായിരുന്നു. ആ പാത ക്ഷേത്രത്തിനു സമീപത്തുകൂടെ കടന്നു പോയിരുന്നതിനാൽ ഗ്രാമീണർ ആ വഴി മാറ്റണമെന്ന് ആവശ്യപ്പെട്ടിട്ടും അധി കൃതർ ചെവികൊണ്ടില്ല. അങ്ങനെയിരിക്കുമ്പോൾ ബ്രിട്ടീഷുകാർ ക്ഷേത്രത്തിലെ തേങ്ങയുടെ ആകൃതിയിലുള്ള കല്ലുകൾ കാണാനിടയായി. അങ്ങനെ ഗ്രാമീണരുടെ വിശ്വാസത്തെ പരീക്ഷിക്കുവാനായി അവർ മറ്റൊരു നിർദ്ദേശം മുന്നോട്ടു വെച്ചു.തങ്ങളുടെ തല ഉപയോഗിച്ച് ഈ തേങ്ങയുടെ ആകൃതിയിലുള്ള കല്ലുകൾ പൊട്ടിക്കാനോ പിളർത്താനോ സാധിച്ചാൽ അവിടുത്തെ റെയിൽവേ ലൈൻ മാറ്റാം എന്നായിരുന്നു അത്. ഒരു വെല്ലുവിളിയായി ഏറ്റെടുന്ന ഗ്രാമീണരിൽ പലരും ആ കല്ല് തങ്ങളുടെ തലകൊണ്ട് ഉടച്ചു. അങ്ങനെ ബ്രിട്ടീഷുകാർ വാക്കുപാലിക്കുകയും റെയിൽവേ ലൈൻ മാറ്റുകയും ചെയ്തു. ഇന്ന് ക്ഷേത്രത്തിൽ നിന്നും 1.5 കിലോമീറ്റർ അകലെയാണ് റെയ്ൽപാത കടന്നു പോകുന്നത്. അങ്ങനെയാണത്രെ ഇവിടെ തേങ്ങ തലയിലുടയ്ക്കുന്ന ആചാരം നിലവിൽ വന്നത്.
എത്തിച്ചേരുവാൻ തമിഴ്നാട്ടിൽ കരൂർ ജില്ലയിൽ കൃഷ്ണരായപുരം താലൂക്കിലാണ് മേട്ടുമഹാധാനപുരം മഹാലക്ഷ്മി ക്ഷേത്രമുള്ളത്. വിചിത്രമായ ആചാരങ്ങളുടെയും അനുഷഠാനങ്ങളുടെയും കാര്യത്തിൽ നമ്മുടെ നാടിനെ കടത്തിവെട്ടുവാൻ ആരുമില്ല. ബുള്ളറ്റിനെ ആരാധിക്കുന്ന ക്ഷേത്രം മുതൽ തല മൊട്ടയടിച്ച് നാവിൽ ശൂലം കുത്തുന്ന വഴിപാട് വരെ കണ്ടിട്ടുമുണ്ട്. എന്നാൽ അതില്‍ നിന്നെല്ലാം വ്യത്യസ്തമായി വളരെ വിചിത്രമായ ആചാരം ഈ ഇരുപത്തിയൊന്നാംനൂറ്റാണ്ടിൽ നിലനിൽക്കുന്ന ഒരു ക്ഷേത്രമുണ്ട്. വിശ്വാസികളുടെ തലയിൽ തേങ്ങയുടച്ച് പ്രാർഥിക്കുന്ന ആചാരമാണ് തമിഴ്നാട്ടിലെ ഈ ക്ഷേത്രത്തിലുള്ളത്.