മേല്‍പറമ്പത്ത് ക്ഷേത്രത്തിലെ മറ്റൊരു വഴിപാടാണ് കലം കരിക്കല്‍ [പൊങ്കാല ]
ഭക്തകള്‍ പുതിയ മങ്കലം[മണ്ണ് കൊണ്ട് ഉണ്ടാക്കിയത് ] വാങ്ങി അതില്‍ അരി ,ശര്‍ക്കര,തേങ്ങ ,മഞ്ഞള്‍ പൊടി എന്നിവയോടുകൂടി ക്ഷേത്രത്തില്‍ എത്തിക്കുന്നു.വളരെ പുരാതനകാലം മുതല്‍ മീനമാസത്തില്‍ ഭരണിക്ക് ഇത് തുടരുന്നു.
പൂജാരി ക്ഷേത്രത്തിനുള്ളില്‍ വച്ചു പായസം തയ്യാറാക്കി ദേവിക്ക് സമര്‍പ്പിക്കുന്നു. അതിനു ശേഷം ഭക്തര്‍ക്ക് വിതരണം ചെയ്യുന്നു. ചില ക്ഷേത്രങ്ങളില്‍ ഇത് പൊങ്കാല എന്ന പേരില്‍ അറിയപ്പെടുന്നു.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ