തടി നിവേദ്യം
മേല്പറമ്പത്ത് ദേവി ക്ഷേത്രത്തിലെ ഒരു പ്രധാന വഴിപാട് ആണ് തടി നിവേദ്യം
മേടമാസത്തില്‍ വിഷുവിനു ഘണ്ടാകര്‍ണ തറയില്‍ വച്ചാണ് നേദ്യം നടത്തുന്നത്. ശി വന്റെ ചെവിയില്‍ നിന്നും ജനിച്ചതാണ് ഘണ്ടാകര്‍ണന്‍,ശി വന്റെ ഭൂത ഗണങ്ങളില്‍ പതിനെട്ടു കൈകളോടു കൂടിയതാണ് ഘണ്ടാകര്‍ണ രൂപം.ശരീര സുഖത്തിനുംരോഗ ശമനത്തിനും വേണ്ടി നൂറ്റാണ്ടുകളായി ഇവിടെ നടത്തുന്ന ഒരത്യ പൂര്‍വ വഴിപാട് ആണിത് .രോഗി ആയ ഒരാളുടെ അസുഖം മാറുന്നതിനു നേര്‍ന്നു varunn വഴിപാട് ആണ് ആള്തടി നേദ്യം.
ശരീര ഭാഗങ്ഗ്ങ്ങള്‍ക്ക് പ്രത്യേകം പ്രത്യേകം തടി നേദ്യം നടത്തുന്നവരുമുന്ട്. [കൈതടി,കാല്തടി ,തുട ]
തടി നേദ്യം ഉണ്ടാക്കുന്ന രീതി
അരിപ്പൊടി ,പഴം ,കല്‍ക്കണ്ടം,മുന്തിരി ,എ ലക്കപോടി,ചുക്ക് പൊടി,എള്ള്, ഇവ എല്ലാം കൂടി നന്നായി കുഴച്ചു
വയ്ക്കുക,കവുങ്ങ്ങ്ങിന്റെ ഉണങ്ഗ്ങ്ങിയ പാള വെള്ളത്തില്‍ കുതിര്‍ത് എടുക്കുക .പാളയുടെ പുറകുവശത്തുള്ള
കട്ടി കൂടിയ പുറം തോട് കളയുക . പിന്നീട് കുഴച്ചു വച്ച മാവ് പാളയില്‍ വാരി വച്ചു ചുരുട്ടുക. പാള രണ്ടു വശവും കൂട്ടി കെട്ടുക.ഇട വിട്ടു ഇട വിട്ടു കെട്ടുക.ഇതിനെ മണ്ണില്‍ കുഴിച്ചിടുക .പുറമേ തീയ ഇടുക .നല്ലവണ്ണം വേവ് ആകുമ്പോള്‍ എടുക്കുക. നേദ്യം നടത്തുക. തടി നിവേദ്യം നടത്തി രോഗ ശാന്തി നേടിയവര്‍ ധാരാളം ഉണ്ട് .
വിഷു വിനു തടി നേദ്യം ആവശ്യം ഉള്ളവര്‍ നേരത്തെകൂട്ടി ബുക്ക് ചെയ്യേണ്ടതാണ്
- ഹോം
- കീര്‍ത്തനങ്ങള്‍
- ക്ഷേത്രവിശേഷം
- ഫോട്ടോഗാലെറി
- മറ്റു ക്ഷേത്രങ്ങള്‍
- kshethra chaithanyam/ആചാരങ്ങള്‍/ [Acharangal/anus...
- അറിയുവാന്‍II /നാഗാരാധന
- അറിയുവാന്‍ I / നാഗാരാധന
- ഞങ്ങളുടെ അമ്മ/ലളിത സഹസ്രനാമ സ്തോത്രം
- മഹാഭാരതകഥ/Mahabharatham
- ബന്ധപ്പെടുക// ഈ മാസത്തെപ്രധാന വഴിപാട് /
- vaikom Ashtami
- ashtabandha kalasam’,ദേവപ്രശ്നവും പരിഹാരങ്ങളും
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ