ഏകാദശി വൃതം
പ്രദിപദം മുതല്‍ ഉള്ള തിഥി കളില്‍ പതിനോന്നമത്തെതാണ് ഏകാദശി .വിഷ്ണു പ്രീതിക്കായും പാപ ശാ ന്തിക്കായും ഹിന്ദുക്കള്‍ അനുഷ്ടിക്കുന്നതാണ് ഏകാദശി വൃതം .ഒരു മാസത്തില്‍ രണ്ടു ഏകാദശി ഉണ്ട് .ഭുരി പക്ഷ ഏകാദശി ,മറ്റൊന്ന് ആനന്ദ പക്ഷ ഏകാദശി.പൊതുവേഏകാദശി സ്വീകരിച്ചു വരുന്ന വൃതനുഷ്ടനം ദശമി ദിവസം ഒരു നേരം മാത്രം ഭക്ഷ് ണം
കഴിക്കണം .വെറുതെ തറയില്‍ ഉറങ്ങണം ,സഹശയനം പാടില്ല . രാവിലെ കുളിച്ചു ശുഭ്ര വസ്ത്രം ധരിക്കണം. വിഷ്ണു ദര്സനം നടത്തണം .ഊണ് ,ഉറക്കം ഇവ തീര്‍ത്തും വര്‍ജിക്കണം .തുളസി ഇട്ട ജലം സേവിക്കാം .ഏകാദശി തിഥി യുടെ അന്ത്യ പാദവുംദ്വാദശിയുടെ ആദ്യ പാദവും ചേര്‍ന്ന മുപ്പതു നാഴികയാണ് ഹരിവാസരം. ഈ സമയം ജല പാനം കൂടി ഒഴിവാക്കും.മന ശക്തിയുംശരീരശുദ്ധിയും,വാഗ് ശുദ്ധിയും പാലിക്കണം ദ്വാദശി ദിനത്തില്‍ കുളിച്ചു വിഷ്ണുവിനെ ഭജിക്കണം . ബ്രാഹ്മണര്‍ക്ക് ദാനം,ഭോജനം ഇവ നല്കാരുന്ടു.അതിനു ശേഷം പാരണ നടത്തുക. പാരണ എന്നാല്‍ വൃതം സമാപിച്ചു ഭക്ഷണം കഴിക്കുക എന്നാണ് അര്‍ത്ഥം . ആ ദിവസം പിന്നെ ഭക്ഷണം കഴിക്കാന്‍ പാടില്ല. ഇത് എല്ലാവര്ക്കും സാധ്യമല്ല.
അതിനാല്‍ ഒരു നേരം ഫല വര്‍ഗ്ഗ സാധനങ്ങള്‍ കഴിക്കാം .ഒരു വര്ഷം 24 ഏകാദശികള്‍ ഉണ്ട് എന്ന് പറയുന്നു.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ