2010, ഒക്‌ടോബർ 6, ബുധനാഴ്‌ച

MAHANAVAMI

മഹാനവമി
കന്നി മാസത്തിലെ കറുത്ത വാവ് കഴിഞ്ഞു പ്രഥ്മി മുതല്‍ നവമി വരെ യുള്ള 9 ദിവസം മേല്‍പറമ്പ്ത്ത് ദേവി ക്ഷേത്രത്തില്‍ മഹാനവമി കൊണ്ടാടുന്നു .ദേവിയെ പ്രകീര്ത്തിക്കുന്ന ദെവീഭാഗവതം 9 ദിവസം കൊണ്ട പരായണം ചെയ്യുന്നു. ശ്കതിയുട തുണ കൂടാതെ ശ്രി പരമേശ്വരന്  ഒന്നും ചെയ്യുവാന്‍ കഴിയില്ലാ എന്നാണ് പൊരുള്‍. ഇന്ത്യ ഒട്ടാകെ ദുര്‍ഗാ മാതാവിനെ ഒന്ന് പോലെ ആരാധിക്കുന്ന ദിവസങ്ങള്‍ ആണ് നവരാത്രി.
നവരാത്രിയില്‍ ആദ്യ  3  ദിവസം  ഭദ്രകാളിയായും ,അടുത്ത് 3 ദിവസം ലക്ഷ്മിയും ,ബാക്കി മൂന്നു ദിവസം
സരസ്വതിയായും  പൂജിച്ചു പോരുന്നു.സര സ്വതീ ദേവിയെ ജനങ്ങള്‍ പല പല ഭാവങ്ങളില്‍ ആരാധിച്ചു പോരുന്നു.
വീണാ സരസ്വതി , വാഗീ ശ്വരീ ,താന്‍ടവസരസ്വതി,വീണാസരസ്വതി,ലിപി സരസ്വതി,ഹംസാരൂടായ സരസ്വതി,പത്മാരൂടായ സരസ്വതി,പമാസന്സ്ഥ സരസ്വതി,മുദ്ര സരസ്വതിഎന്നിവയാണ് .കൈയില്‍ ഉള്ള 
ആയുധങ്ങള്‍ക്കും വ്യത്യാസം  ഉണ്ട്.കുഞ്ഞുങ്ങള്‍ ആദ്യാക്ഷരങ്ങള്‍ കുറിക്കുന്നത്  വിജയദശമിയില്‍ ആണ്.
പൂജവയ്പ്പു :- നവരാത്രി കാലത്ത്  അഷ്ടമി നാള്‍ വൈകുന്നേരം പൂജ വയ്ക്കുന്നു..പ്രത്യേകം ഒരുക്കിയ പീഠത്തില്‍ 
പുസ്തകങ്ങള്‍,മറ്റു ഗ്രന്ഥങ്ങള്‍ ,ആയുധങ്ങള്‍ എന്നിവ പൂജയ്ക്ക് വയ്ക്കുന്നു.തുടര്‍ന്നു മഹാനവമി നാളിലും പൂജ നടക്കുന്നു..
വിജയ ദശമി  നാള്‍  പൂജ എടുക്കുന്ന സമയത്ത്  അവനവന്‍  പഠിച്ച് അക്ഷരങ്ങള്‍ എഴുതുകയും,പുസ്തകങ്ങള്‍ വായിക്കുകയും ചെയ്യുന്നു
കുട്ടികളെ ആദ്യക്ഷരങ്ങള്‍ കുറിക്കുന്നതും വിജയദശ് മി നാളില്‍ തന്നെ. വിജയദശമി നാളില്‍ കുട്ടികള്‍ക്ക് ആദ്യക്ഷരങ്ങള്‍ കുറിക്കുന്നതിനുള്ള സൗകര്യംഎല്ലാ വര്‍ഷവും  ഇവിടെ സൗകര്യം ഒരുക്കി വരുന്നു.

അഭിപ്രായങ്ങളൊന്നുമില്ല: